17/04/2026

മാംഗല്യം : ഭാഗം 14

രചന – അർച്ചന

എന്താടി…എന്താ അകത്തു…സാക്ഷി ബാത്റൂമിലേയ്ക്ക് പേടിച്ചു കൈ ചൂണ്ടുന്നത് കണ്ടു അലോക് വെപ്രാള പെട്ടു ചോദിച്ചു….

അത്….ഇ..ഇരുട്ട്…..😕(സാക്ഷി

എന്തോന്ന്..😬(അലോക്

എന്റെ മനുഷ്യ അതിനകത്ത് കുറ്റാ കുറ്റിരുട്ട് അതാ…..സാക്ഷി ദേഷ്യത്തോടെ പറഞ്ഞതും…

അലോക്…പ്..ഭാ…എന്നൊരു ആട്ട് ആയിരുന്നു….

ആ ആട്ടിൽ പെണ്ണ് തെറിച്ചു വീണില്ല എന്നേയുള്ളൂ…

കറണ്ട് പോയിടത്തു പിന്നെ ഇരുട്ട് അല്ലാതെ നിന്റെ അച്ഛൻ വന്നു നിൽക്കോ…. അലോക്. ചൂടായി…

ദേ…എന്റെ അച്ഛന് പറഞ്ഞാൽ ഉണ്ടല്ലോ…രാത്രി ആണെന്ന കാര്യം ഞാൻ അങ് മറക്കും…..(സാക്ഷി

ഓഹ്..പിന്നെ നി കുറച്ചു ഒലത്തും….
മര്യാദിയ്ക്ക് പോയി കുളിയ്ക്കേടി….പോ…..അലോക് അകത്തേയ്ക്ക് കൈ ചൂണ്ടി പറഞ്ഞതും…

എങ്കി…നിങ്ങള്… ഈ വാതിലിന്റെ അടുത്തു നിൽക്കോ…സാക്ഷി കുറച്ചു നിഷ്‌കു ആയി ചോദിച്ചു…(ആവശ്യ കാരന് ഔചിത്യം പാടില്ലല്ലോ…
അതുകൊണ്ട് കുറച്ചു നിഷ്‌കു ആയി…)

ഓ..പിന്നെ ഞാൻ അകത്തു കയറി നിൽക്കാം…😡😡(അലോക് കലിപ്പിൽ പറഞ്ഞു…

അതും വിരോധം ഇല്ല….😁😁സാക്ഷി ഇളിച്ചോണ്ട് പറഞ്ഞു…

പോയി കുളിയെടി…..ഒരു അലർച്ച ആയിരുന്നു…അതു കേട്ടതും…കയ്യിൽ കിട്ടിയ തുണിയും എടുത്തു…അകത്തു കയറി വാതിൽ അടച്ചു….

ഹും..കാലൻ…പേടി ആയിട്ടു അല്ലെ…
ദൈവമേ…പ്രേതം ഒന്നും കണല്ലേ….എന്നും പറഞ്ഞു ആ ഇരുട്ടിൽ ഒന്നും കണ്ടില്ലെങ്കിലും ഒന്നു സൂക്ഷിച്ചു നോക്കി…

പെട്ടന്ന് ബാത്രൂം ഡോറിൽ ഒരു മുട്ട് കേട്ടു…..

അതു കേട്ടതും സാക്ഷി ശെരിയ്ക്കും ഒന്നു ഞെട്ടി..

ആ…ആരാ…അത്..(😨 സാക്ഷി

നിന്റെ കാലൻ…മര്യാദിയ്ക്ക് വാതിൽ തുറക്കെടി…. അലോക് വെളിയിൽ നിന്നും കലിപ്പിൽ പറഞ്ഞതും സാക്ഷി അപ്പൊ തന്നെ കതകു തുറന്നു..

നോക്കുമ്പോൾ മെഴുകു തിരിയും പിടിച്ചു അലോക് നിൽക്കുന്നു…

ഇന്ന…ഇതു പിടി…എന്നിട്ടു പെട്ടന്ന് കുളിച്ചു ഇറങ്ങാൻ നോക്ക്…
പിന്നെ ഇത് അണയാതെ നോക്കിക്കോണം….എന്നും പറഞ്ഞു അലോക് സാക്ഷിയുടെ കയ്യിൽ മെഴുകു തിരി കൊടുത്തു…

അപ്പൊ സ്നേഹോക്കെ ഉണ്ട്…..പുറമെ കാണുന്ന ചാട്ടമേ ഉള്ളൂ അല്ലെ…മനസിൽ പറഞ്ഞു ചിരിച്ചു കൊണ്ട്…അവൾ മെഴുകു തിരി വാങ്ങി…

അല്ല… അപ്പൊ നിങ്ങൾക്ക്….വേണ്ടേ വെട്ടം…(സാക്ഷി സംശയത്തോടെ ചോദിച്ചു…

പേടി ഉള്ളവർ എടുത്തോ……(അലോക്

അല്ല… പ്രേതം വല്ലതും….സാക്ഷി ഇളിയോടെ ചോദിച്ചു…

ഒരു എച്ചിയുടെ കൂടെ ജീവിയ്ക്കുന്നത് കൊണ്ട് അവരൊക്കെ മാലാഖ മാരാ…മാലാഖ മാർ….എന്നും പറഞ്ഞു…അലോക്…കതകും അടച്ചു പോകാൻ ഭവിച്ചതും….

അയ്യോ പോവല്ലേ….ഇവിടെ നിൽക്ക്…എനിയ്ക്ക് പേടിയാ….എന്നും പറഞ്ഞു.സാക്ഷി അലോകിന്റെ കയ്യിൽ കയറി പിടിച്ചു….

പുല്ല്…
ആ…ഞാൻ ഇവിടെ നിൽക്കാം… നി പോയി കുളി..എന്നും പറഞ്ഞു…അലോക് കതകു വലിച്ചു അടച്ചു..

ഹോ…കതകു ഇളകി ഇപ്പൊ വീണെനെ… എന്നും പറഞ്ഞു..സാക്ഷി മെഴുകുതിരി…അവിടെ ഭിത്തിയുടെ ഒരു സൈഡിൽ വെച്ചു….

അതേ…അവിടെ തന്നെ നിൽക്കണെ….. സാക്ഷി അകത്തു നിന്നും വിളിച്ചു പറഞ്ഞു….

ഉം….കടുപ്പിച്ചു ഒന്നു മൂളി……കൊണ്ട് അലോക് ചുവരിലേയ്ക്ക് ചാരി നിന്നു….

എന്തെങ്കിലും മിണ്ടിയും പറഞ്ഞു നിൽക്ക് മനുഷ്യ…..(സാക്ഷി..

നി മിണ്ടാതെ കുളിയ്ക്കാൻ നോക്ക്…(അലോക്

അതുകേട്ടതും….സാക്ഷി ചുണ്ട് ചുളുക്കി കുളിയ്ക്കാൻ തുടങ്ങി….കൂടെ പേടി മാറാൻ ഉച്ചത്തിൽ ഗാന മേളയും…..

ഒന്നു പയ്യെ പാടെഡി….
എല്ലാം കൂടി പോത്തൊന്നും പറഞ്ഞു മണ്ടയിൽ കൂടി വീഴും….അവളുടെ പാട്ടു കേട്ടു അലോക് പറഞ്ഞു….

അതു കേട്ടിട്ടും അവൾ വല്യ മൈൻഡ് കൊടുത്തില്ല…വീണ്ടും ഗാന മേള തുടങ്ങി….എങ്കിലും വോളിയം കുറച്ചു കുറച്ചു….
എങ്കിലും പാട്ടിനു ഇടയ്ക്കിടെ…അവൾ അവൻ അവിടെ ഉണ്ടോ എന്ന് അറിയാൻ…അവനെ വിളിച്ചു കൊണ്ട് ഇരുന്നു…

അവനു ആദ്യം ഒക്കെ അവളുടെ വിളി അരോജകം ആയി എങ്കിലും പിന്നെപ്പിന്നെ അവന്റെ ചുണ്ടിലും ആ വീര ശൂര പരാക്രമിയെ ഓർത്തു ചിരി പൊട്ടി…

അതിനിടയിൽ….ആ പയ്യൻ ഫുഡ് കൊണ്ടു വന്നിരുന്നു….അതിന്റെ പൈസയും കൊടുത്തു അലോക് അവനെ പറഞ്ഞു വിട്ടു…

അപ്പോഴേയ്ക്കും സാക്ഷി കുളി കഴിഞ്ഞു ഇറങ്ങി….

സാക്ഷി കുളിയും കഴിഞ്ഞു ഇറങ്ങിയതും….അലോക് ഫുഡ് വെച്ചു തിരിഞ്ഞതും…രണ്ടും കൂടി കൂട്ടി മുട്ടി നിലത്തേയ്ക്ക് വീണതും ഒത്തായിരുന്നു….കയ്യിൽ ഇരുന്ന മെഴുകു തിരി…വീണ വീഴച്ചയിൽ തറയിലേയ്ക്ക് വീണു…..

സാക്ഷി ഞെട്ടി കണ്ണു തുറന്നു നോക്കുമ്പോൾ….തന്റെ മുകളിൽ മുഖത്തോട് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ അലോക് കിടക്കുന്നു…

അലോക് ആണെങ്കിൽ…വീണ വീഴ്ചയിൽ അവളെ തന്നെ നോക്കി കിടന്നു…..
കുളികഴിഞ്ഞു ഇറങ്ങിയത് കൊണ്ട്…അവളിൽ നല്ല നനവ് ഉണ്ടായിരുന്നു….അവളിൽ നിന്നും ഉയർന്നു വരുന്ന സോപ്പിന്റെ വാസന അവനെ പൊതിയുന്നതും അവൻ അറിയുന്നുണ്ടായിരുന്നു..
അവൻ ആ സുഗന്ധം തന്റെ മൂക്കിലേയ്ക്ക് ആവാഹിച്ചു…

അത്രയും അടുത്തു അവനെ കണ്ടപ്പോൾ അവളും ഒന്നു ഭയന്നു…

അ.. അതേ….ഒ…. സാക്ഷി എന്തോ പറയാൻ വന്നതും…

സ്….എന്നും പറഞ്ഞു അവൻ…അവളുടെ ചുണ്ടിലേയ്ക്ക് ചൂണ്ടു വിരൽ ചേർത്തു….

സാക്ഷി ആണെങ്കിൽ….അവന്റെ പെട്ടന്നുള്ള പ്രവൃത്തിയിൽ ഒന്നു വിയർത്തു….
ഒന്നാതെ അവിടെ കറണ്ട് പോലും ഇല്ല….അതിന്റെ കൂടെ ചൂടും….

അവളുടെ കയ്യിൽ നിന്നും വീണ മെഴുകുതിരി….ചരിഞ്ഞു കിടന്നു എരിയുന്നുണ്ട്..
അതിന്റെ വെളിച്ചത്തിൽ….അവർക്ക് ഇരുവർക്കും അവരെ പരസ്പരം കാണാൻ കഴിയുന്നുണ്ടായിരുന്നു….

അവൻ…അവളുടെ നെറ്റിയിൽ വിയർപ്പും നനവും കൂടി കലർന്നു പറ്റി പിടിച്ചു ഇരുന്ന മുടിയിഴ…ചൂണ്ടു വിരലാൽ ഒന്നു മാറ്റി….

അവൻ അവളുടെ കഴുത്തിടുക്കിലേയ്ക്ക് മുഗം പൂഴ്ത്താൻ തുടങ്ങിയതും……

എണീറ്റു മറടി.. എന്ന ഒരു അലർച്ച ആയിരുന്നു….

സൗണ്ട് കേട്ടു ഞെട്ടി പിടഞ്ഞു നോക്കുമ്പോൾ….നിലത്തു കിടക്കുന്ന അങ്ങേരും…അങ്ങേരുടെ മണ്ടയ്ക്ക് കിടിക്കുന്ന….താനും…

അപ്പൊ അത് സ്വപ്നം ആയിരുന്നോ…..സാക്ഷി മനസിൽ ചോദിച്ചു…

എന്തൊന്നടി നി സ്വപ്നം കാണുവാണോ…എണീറ്റു മാറാൻ….
കുളിച്ചിട്ടു കള്ളൂ കുടിച്ച പോലെ വന്നു നെഞ്ചത്തോട്ടു വന്നു കയറി…മനുഷ്യനെ പടം ആക്കിയതും പോര…അവിടെ കിടന്നു ചിന്തിച്ചു കൂട്ടുന്നോ….അലോക് ദിവാ സ്വപ്നത്തിൽ കിടക്കുന്ന മുതലിനോട് ചൂടായി….

അപ്പോ എന്റെ ഉമ്മ…സ്വപ്നം ആയിരുന്നോ…
എവിടെ മനുഷ്യ എന്റെ ഉമ്മ…..സാക്ഷി അവന്റെ കുത്തിന് പിടിച്ചു കൊണ്ട് ചോദിച്ചു….

ഉമ്മ..അല്ല… വാപ്പ….
നിന്റെ ഉമ്മ നിന്റെ വീട്ടിൽ ഉണ്ട്…..അല്ല…പിന്നെ……(അലോക്

അതല്ല….
നിങ്ങള് ദേ ഇവിടെ തന്നില്ലേ ഉമ്മ…അത്…എന്തിയെ എന്ന ചോദിച്ചത്…സാക്ഷി അവളുടെ കഴുത്തു തൊട്ടു കൊണ്ട് ചോദിച്ചു…..

ങേ……😨 അതെപ്പോ….
ഓരോ നട്ട പ്രാന്തും കൊണ്ടു ഇറങ്ങിക്കോളും…അങ്ങോട്ടു മാറേഡി…എന്നും പറഞ്ഞു അലോക് അവളെ തള്ളി മാറ്റി എണീറ്റു നിന്നു…

മുടിഞ്ഞ വെയിറ്റ് …പന്നി എന്നും പറഞ്ഞു നടുവിനും കയ്യും കൊടുത്തു…അലോക് പറഞ്ഞു…

ഈ….sorry.. ഞാൻ കണ്ടില്ല..എന്നും പറഞ്ഞു…മെഴുകു തിരിയും കൊണ്ടു സാക്ഷി അങ് എണീറ്റു….

അവളുടെ ഒരു കൊറി…..
വല്ലോം വേണൊങ്കി വാ….എനിയ്ക്ക് ഇവിടെ വിശക്കുന്നു…എന്നും പറഞ്ഞു…അലോക് പൊതി എടുത്തു നിലത്തേയ്ക്ക് അങ് ഇരുന്നു….
അതുകണ്ടതും സാക്ഷി പിന്നെ ഒന്നും നോക്കിയില്ല…കയ്യും കഴുകി….മെഴുകു തിരി നിലത്തേയ്ക്ക് വെച്ചു അവനു അടുത്തു തന്നെ ചേന്നു ഇരുന്നു….
നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ടു…സാക്ഷി പിന്നെ ഒന്നും നോക്കിയില്ല….ചെന്നിരുന്നു വെട്ടി…
നല്ല ചൂട് ദോശ…എന്നും മനസിൽ പറഞ്ഞു ആസ്വദിച്ചു തന്നെ അത് കഴിച്ചു…
കഴിയ്ക്കുന്നതിന്റെ ഇടയ്ക്ക്…അലോകിനെ ഒന്നു പാളി നോക്കി….
അവന്റെ മുഗത്തേയ്ക്ക് പാറി വീണു കിടക്കുന്ന മുടിയും…അവന്റെ താടിയും….മുഖത്തിനു ഭംഗി കൂട്ടുന്ന മീശയും..അവന്റെ വിരിഞ്ഞ നെഞ്ചും അതിലെ രോമങ്ങളും..എല്ലാം കൂടി…ആ മെഴുകു തിരി വെട്ടത്തിൽ കണ്ടതും..അവൾക്ക് തന്നെ എന്താ തോന്നുന്നത് എന്നു അവൾക്ക് തന്നെ ഒരു പിടിയും ഇല്ല….
അവൻ ഓരോ പീസ് വീതം മുറിച്ചു വായിൽ വെയ്ക്കുമ്പോഴും…സാക്ഷി അവന്റെ ചുണ്ടുകളുടെ ചലനം കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു….

എന്തോ….ഒന്നു തനിയ്ക്ക് ചുറ്റും ഫീൽ ആയി തുടങ്ങിയതും…അലോക് പെട്ടന്ന് തല ഉയർത്തി നോക്കി….നോക്കുമ്പോൾ…ഒരുത്തി തന്നെ തന്നെ നോക്കി കൊണ്ട് ഇരിപ്പുണ്ട്…

അവളുടെ നോട്ടം കണ്ടു അലോക് അവനെ തന്നെ ഒന്നു നോക്കി…
ഏയ്… എന്നും പറഞ്ഞു അവളെ ഒന്നു നോക്കി…

ടി……….
ആ വിളി കേട്ടതും സാക്ഷി ഞെട്ടി അവനെ നോക്കി….അവന്റെ മുഗം കണ്ടതും ഇത്രയും നേരം അവനെ വായി നോക്കി ഇരിയ്ക്കുക ആയിരുന്നു എന്ന് തോന്നിയതും അവൾക്ക് തന്നെ ഒരു ചടപ്പ് തോന്നി….

കഴിച്ചു കഴിഞ്ഞോ……. അലോക് ഗൗരവത്തിൽ ചോദിച്ചു….

ഉം……സാക്ഷി ഒന്നു മൂളി….

എങ്കി പിന്നെ എണീറ്റു പോടി……അതിലിട്ട് വരച്ചോണ്ട് ഇരിയ്ക്കതെ…. അലോക് ദേഷ്യപ്പെട്ടതും…സാക്ഷി അവനെ നോക്കി ഒന്നു ചുണ്ട് കൊട്ടി….വേസ്റ്റ് എടുത്തു വെസ്റ്റ് ബാസ്ക്കറ്റിൽ ഇട്ടു…കയ്യും വായും കഴുകി…നേരെ ബെഡിലേയ്ക്ക് വീണു….

കുറച്ചു കഴിഞ്ഞതും…..അലോകും..അവൾക്ക് അടുത്തേയ്ക്ക് ചെന്നു കിടന്നു…..

പെണ്ണിന് എന്തോ കാര്യം ആയി പറ്റിയിട്ടുണ്ട്….
ആ…എന്തെലും ആവട്ടു എന്നും പറഞ്ഞു അലോക് കണ്ണിനു മുകളിൽ കയ്യും വെച്ചു കണ്ണടച്ചു കിടന്നു….

സാക്ഷി ആണെങ്കിൽ തനിയ്ക്ക് പറ്റിയത് എന്തെന്ന് അറിയാതെയും….

ശെ…എനിയ്ക്കിത് എന്താ പറ്റിയത്…ആകെ കിളി പോയ പോലെ…..
ഇനി ചുമ്മ തോന്നുന്നത് ആവോ…..
ഏയ്.. തനിയ്ക്ക് കാര്യം ആയി എന്തോ പറ്റിയിട്ടുണ്ട്….അവനിലെ പുരുഷനെ കാണുമ്പോൾ തന്നിലെ സ്ത്രീ ഉണരുന്നിലെ…..അതോർത്തതും അവൾ അറിയാതെ തന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..
ഇടയ്ക്ക് അലോകിന്റെ നേരെ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു കണ്ണുകൾ അടച്ചു മയങ്ങുന്ന അലോകിനെ…..
മെഴുകു തിരി ബെഡിന് സൈഡിൽ ആയി ഇരുന്നു കത്തുന്നുണ്ട്…..
അതുകണ്ടതും…സാക്ഷി….മെല്ലെ എഴുനേറ്റു…പോയി…മെഴുകു തിരി കെടുത്തി….വീണ്ടും പഴയ പോലെ ബെഡിൽ വന്നു കിടന്നു….

അവന്റെ ഭാഗത്തേയ്ക്ക് നോക്കുംതോറും…എന്തോ മനസു കൈ വിട്ടു പോകുന്ന പോലെ…ഇത്രയും നാളും തോന്നുന്ന പോലെ അല്ല….എന്നും പറഞ്ഞു…അവനിലേക്ക് ചേർന്നു കിടന്നു……നല്ല ഉറക്കം ആയി എന്നു ബോധ്യപെട്ടതും അവൾ അവന്റെ രോമാവൃതമായ നെഞ്ചിലേക്ക് തലചായ്ച്ചു….കണ്ണുകൾ അടച്ചു….ഉറക്കത്തിൽ അലോക് അറിയാതെ തന്നെ സാക്ഷിയെ തന്നിലേക്ക് ചേർത്തു പിടിച്ചു…. അതു അറിഞ്ഞതും അവൾ ഒന്നു കൂടി അവനിലേക്ക് ചേർന്നു കിടന്നു….

അർധ രാത്രിയിൽ എപ്പോഴോ….ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടു ഒരു ഇടിയും അതിനു പിന്നാലെ മിന്നലും ഭൂമിയെ തൊട്ടതും….അലോക് ഞെട്ടി കണ്ണു തുറന്നു…..കൂടെ നല്ല തണുത്ത കാറ്റ് തുറന്നിട്ട ജനാല വഴി അകത്തേയ്ക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു…
ആ തണുപ്പ് അറിഞ്ഞു..അവൻ ഒന്നു. മൂരി നിവർക്കാൻ ഭാവിച്ചതും….സാക്ഷി അവന്റെ നെഞ്ചിലേക്ക് ഒന്നു കൂടി കുറുകി കൊണ്ട് ചേർന്നു കിടന്നു….

ഇതെപ്പോ വന്നു കയറി….കെട്ടിപ്പിടിച്ചു തന്നോട് കിടക്കുന്ന സാക്ഷിയെ നോക്കി അലോക് മനസിൽ പറഞ്ഞു….

അപ്പോഴേയ്ക്കും ഇടിച്ചു കുത്തി മഴയും ഭൂമിയിലേക്ക് പതിച്ചിരുന്നു…..

കാറ്റിന്റെ വേഗം കാരണം ഈറൻ അകത്തേയ്ക്ക് വരുന്നത് കണ്ടതും….അവൻ അവളെ പയ്യെ തന്നിൽ നിന്നും അടർത്തി മാറ്റി തുറന്നു കിടന്ന ജനൽ…അങ്.അടച്ചു…..തിരികെ വന്നു കട്ടിലിലേയ്ക്ക് കിടന്നു….പുതപ്പ് എടുത്തു രണ്ടുപേരുടെയും. ദേഹത്തേയ്ക്ക് പുതച്ചതും…സാക്ഷി…പുതപ്പും പിടിച്ചു മറു വശത്തേയ്ക്ക് തിരിഞ്ഞു ചുരുണ്ട് കൂടി….

അതു കണ്ടു…..അലോകും…മറുവശത്തേയ്ക്ക് തിരിയാൻ ഭാവിച്ചതും….പിന്നെ എന്തോ..ഉൾപ്രേരണയിൽ അലോക് അവളിലേക്ക് ചേർന്നു കിടന്നു….അവന്റെ ഇടം കയ്യാൽ അവളെ തന്നോട് ചേർത്തു കിടത്തി….അതിനോടൊപ്പം അവളും ആ തണുപ്പിൽ അവനിലേക്ക് ചുരുണ്ട് കൂടി…

പിറ്റേന്ന്….

ടി…പെട്ടന്ന് ഇറങ്ങാൻ നോക്ക്…ഇന്ന് ആ മല കയറിയിട്ട് ഇന്ന് തന്നെ തിരിയ്ക്കണം…..അലോക്…ബാത്റൂമിലെ കതവിൽ കിടന്നു തട്ടാൻ തുടങ്ങി…

ഒന്നു നിൽക്ക് മനുഷ്യ…ഞാൻ..ഈ കോപ്പിലെ സാരി…ഒന്നു ഉടുത്തോട്ടെ….പുല്ല്….എന്നും പറഞ്ഞു അവൾ മരുപടി പറഞ്ഞു….

ഉടുക്കാൻ അറിയില്ലെങ്കി…വേറെ തുണി എടുത്തു ഇടാൻ..നോക്ക്…അലോക് കലിപ്പായതും…സാക്ഷി കതകു വലിച്ചങ് തുറന്നു പുറത്തു ചെന്നു….

അലോക് ശബ്ദം കേട്ടു നോക്കുമ്പോൾ….ഒരുത്തി സാരി മൊത്തത്തിൽ കയ്യിൽ പിടിച്ചു..കലിപ്പിൽ നിൽക്കുന്നു….

എന്തുവാടി…ഇത്…..(അലോക്

എനിയ്ക്ക് ഉടുക്കാൻ അറിയില്ല….സാക്ഷി ചുണ്ട് പിളർത്തി….

എങ്കി വേറെ എടുത്തിട്…ചെല്ലു…..
എന്നും പറഞ്ഞു അവൻ ഒരുങ്ങാൻ തുടങ്ങി….
ഇതിനെക്കെ കൊണ്ടു എങ്ങോട്ടെങ്കിലും പോകാൻ തുടങ്ങിയാൽ….പിന്നെ പറയണ്ട….എന്നും പറഞ്ഞു പിറുപിറുത്തു..അവൻ കണ്ണാടിയുടെ മുന്നിൽ നിന്നു…

അതേ…….(സാക്ഷി

ഉം…..

എന്നെ ഒന്ന് ഹെൽപ്പ് ചെയ്യുമോ.. plz….. 😳 നിഷ്കളങ്കത വാരി വിതറി ചോദിച്ചു….

ഇങ്ങോട്ടു നിൽക്ക്…നാശം എന്നും പറഞ്ഞു…അലോക് സാക്ഷിയെ പിടിച്ചു അവന്റെ മുന്നിലേയ്ക്ക് നിർത്തി….

എന്നിട്ടു അവളുടെ കയ്യിൽ നിന്നും സാരി വാങ്ങി…തിരിച്ചും മറിച്ചും ഒന്നു നോക്കി…എന്നിട്ടു തുമ്പെടുത്തു അവളുടെ കയ്യിൽ കൊടുത്തു….

ഉം…അങ്ങോട്ടു ചൊരുക്….അലോക് പറഞ്ഞതും അവൾ…തുമ്പെടുത്തു ഇടുപ്പിൽ കുത്തി….
അതു കഴിഞ്ഞതും….അലോക്…സാരി…ചുറ്റി…

നിനക്ക് ഞൊറി എടുക്കാൻ അറിയാമോ…..(അലോക്

ഉം…..സാക്ഷി ഒന്നു മൂളിയതും…. അവൻ മുന്താണി അവളുടെ കയ്യിൽ കൊടുത്തു….സാക്ഷി ഞൊറി എടുത്തു അവന്റെ കയ്യിൽ കൊടുത്തു…

അവൻ അതൊന്നു നോക്കി…..
ഇങ്ങനെ ആണോ..എടുക്കുന്നത്….അലോക് അവളെ ഒന്നു നോക്കി ചോദിച്ചു….

ഇങ്ങനെ അല്ലെ എടുക്കുന്നത്……(സാക്ഷി

ടി….സാരിയുടെ ബോർഡർ ദേ രണ്ടു സൈഡും വരണം…അങ്ങനെ വേണം എടുക്കാൻ…എന്നും പറഞ്ഞു..അലോക് ഒന്നു കൂടി….ഞൊറി എടുത്തു…പിൻ കുത്തി….അവളുടെ തോളിൽ ഇട്ടു…

അലോക്…എന്നിട്ടു…താഴത്തെ ഞൊറി ശെരിയാക്കി …..അവളുടെ കയ്യിൽ കൊടുത്തു….

ഉം…ചോരുക്….. അലോക് പറഞ്ഞത് കേട്ടതും അവൾ അതും…ചൊരുകി….

അതിനു ശേഷം…അലോക് തന്നെ എല്ലാം…വെടിപ്പായിട്ടു ചെയ്തു കൊടുത്തു…എന്നിട്ടു….അവളെ മൊത്തത്തിൽ ഒന്നു നോക്കി….എന്നിട്ടു കണ്ണാടിയിലേയ്ക്ക് കൂടി നോക്കി….പെണ്ണാണെങ്കിൽ തിരിഞ്ഞും മറിഞ്ഞും ഭംഗി നോക്കുന്നുണ്ട്…

സൂപ്പർ അല്ലെ……സാക്ഷി സാരിയുടെ മുന്താണി പിടിച്ചു ഷോ കാണിച്ചു നോക്കുന്നുണ്ട്…

വോ…അത്ര ഒന്നും ഇല്ല…..(അലോക്…

അത്…താൻ ശെരിയ്ക്ക് നോക്കാത്തത് കൊണ്ടായിരിയ്ക്കും…..സാക്ഷിയും വിട്ടു കൊടുത്തില്ല…

ഉം..ഞാൻ ഒന്ന് ശെരിയ്ക്ക് നോക്കിയിരുന്നേൽ..ഇപ്പൊ നി ഇങ്ങനെ എന്റെ മുന്നിൽ നിൽക്കില്ലായിരുന്നു….അലോക് പിറുപിറുത്തു…

വല്ലോം പറഞ്ഞായിരുന്നോ….(സാക്ഷി

പെട്ടന്ന് ഇറങ്ങാൻ പറഞ്ഞതാ….എന്നും പറഞ്ഞു…അലോക് കയ്യിലേക്ക് വാച്ചു എടുത്തു കെട്ടി…എന്നിട്ടു സാരി ഉടുത്തു നിൽക്കുന്ന സാക്ഷിയെ ഒന്നു നോക്കി….

പെണ്ണ് സാരി ഉടുത്തപ്പോൾ ഒന്നു കൂടി…സുന്ദരി ആയിട്ടുണ്ട്…..അവളെ ഒന്നു നോക്കിക്കൊണ്ട് അലോക് മനസിൽ പറഞ്ഞു….
പുറത്തു കേൾക്കെ പറഞ്ഞാൽ പെണ്ണ് നിലത്തൊന്നും ആയിരിയ്ക്കില്ല….എന്നും പറഞ്ഞു അവൻ അവളെ ഒന്നു നോക്കി…പുറത്തേയ്ക്ക് ഇറങ്ങി….

സാക്ഷി അവസാനത്തെ മിനുക് പണിയും നടത്തി പുറകെ ഇറങ്ങി…

പോവാം…കമ്മലും ശെരിയാക്കി ഇറങ്ങി കൊണ്ടു സാക്ഷി ചോദിച്ചു…

ഉം…അവളെ നോക്കി അലോക് മൂളി…

അല്ല… ബാഗ്…..

അത് തിരിച്ചു വരുമ്പോൾ എടുക്കാം…
എന്തയാലും സ്വർണം ഒന്നും ഇല്ലല്ലോ..
പോവാം…..(അലോക്

ഉം..എന്നും പറഞ്ഞു…കതകും ലോക്ക് ചെയ്തു….അലോകും സാക്ഷിയും താഴേയ്ക്ക് ചെന്നു….താക്കോൽ റീസെപ്‌ഷനിൽ കൊടുത്തു…

അവർ അത് മാറ്റി വെച്ചു….

അതേ…പാലയ്ക്കൽ കാവ്…..(അലോക്

ഇവിടുന്നു കുറച്ചു പോണം…..വണ്ടിയൊന്നും കാണാൻ സാധ്യത ഇല്ല….അങ്ങോട്ടൊക്കെ കാട്ടു വഴി ആണ്…..ലോഡ്ജിലെ ആള് പറഞ്ഞു..

ഉം….
ദൂരം ഒരുപാട് ഉണ്ടോ….(അലോക്

ഇവിടുന്നു…..ആ കാണുന്ന വളവു തിരിഞ്ഞു…ചെറിയൊരു കയറ്റം കയറണം… ആ കയറ്റം അവസാനിയ്ക്കുന്നതിനു ഒരു മലയ്ക്ക് മുന്നിലാ….അതിന്റെ മുകളിലായി വരും നിങ്ങൾ ഈ പറഞ്ഞ കാവ്…..
അവിടെ വഴി ശെരിയല്ല എന്നാ അറിഞ്ഞത്….രാത്രിയിലെ മഴ കാരണം അട്ടയൊക്കെ കാണാൻ സാധ്യത ഉണ്ട്…..അയാൾ പറഞ്ഞതും…

Mm… താങ്ക്സ്..എന്നും പറഞ്ഞു അലോക്…സാക്ഷിയെയും കൂട്ടി മുന്നോട്ട്…നടന്നു….

അതേ…അങ്ങോട്ടു പോണോ.. അട്ടയോകെ ഉണ്ടെന്നല്ലേ പറഞ്ഞത്…..സാക്ഷി അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞതും…

എങ്കി നി വരണ്ട….
എന്തയാലും…ഇനി വേറൊരു ദിവസത്തേയ്ക്ക് മാറ്റാൻ പറ്റില്ല….നി വരുന്നുണ്ടേൽ വാ…എന്നും പറഞ്ഞു അലോക് മുന്നിലേയ്ക്ക് നടന്നു….

ഇനി ഞാനായിട്ട് മാത്രം ഇവിടെ ആരെ കാണാൻ നിൽക്കുവാ…..എന്നും പിറുപിറുത്തു….ഞാനും വരുന്നു എന്നും വിളിച്ചു അലോകിനു പുറകെ ഓടി…..

തുടരും….