രചന – അർച്ചന
കൃത്യം 4 മണിയ്ക്ക് തന്നെ അലാറം അടിച്ചു….
എന്നും ആ സമയത്തു തന്നെ എണീയ്ക്കുന്നത് കൊണ്ട്….അലോകിനു കുഴപ്പം ഒന്നും തോന്നിയില്ല…ഇടയ്ക്ക് കുറച്ചു ദിവസം എഴുന്നേൽക്കാതെ ഇരുന്നതിന്റെ ഒരു ക്ഷീണം…അതുകൊണ്ട് കണ്ണു തുറന്നു എങ്കിലും എഴുനേറ്റില്ല…
സാക്ഷിയെ നോക്കുമ്പോൾ അലാറത്തിന്റെ സൗണ്ട് കേട്ട് ആണെന്ന് തോന്നുന്നു….രണ്ടു ചെവിയും പൊത്തി…ഒന്നു കൂടി അവന്റെ നെഞ്ചിലേക്ക് മുഗം ഒളിപ്പിച്ചു…..വെച്ചു….
ഇതുകണ്ടതും അവളെ ഒന്നു കൂടി അവന്റെ ദേഹത്തേയ്ക്ക് ചേർത്തു കിടത്തി….കണ്ണിൽ ഉറക്കം വന്നു മൂടിയതും അലോക് അലറവും ഓഫ് ചെയ്തു അവളുടെ കഴുത്തിലേയ്ക്ക് മുഗം പൂഴ്ത്തി കണ്ണടച്ചുകിടന്നു ……
നല്ല തണുപ്പ് കൂടി അനുഭവപ്പെട്ടതും…രണ്ടും ഒരു പുതപ്പിനുള്ളിലേയ്ക്കു ഒന്നു കൂടി ചുരുണ്ട് കൂടി….
കുറച്ചു നേരം കഴിഞ്ഞതും…കതകിൽ ആരോ മുട്ടുന്നത് കേട്ടാണ് സാക്ഷി…കണ്ണു തുറക്കുന്നത്…
ഉറക്കം ശെരിയ്ക്കും തെളിയാത്തത് കൊണ്ട് വീണ്ടും കണ്ണടച്ചതും പുറത്തു വീണ്ടും കതകിന് തട്ട് കേട്ടതും ഒത്തായിരുന്നു….
പിള്ളേരെ എണീയ്ക്കുന്നില്ലേ…സമയം എത്ര ആയി. എന്നു കണ്ടോ…പുറത്തു നിന്നും ശോഭന വിളിച്ചു പറഞ്ഞു…
അപ്പോഴാണ് സാക്ഷിയ്ക്കും സ്വബോധം ഉണ്ടായത്…ഉറക്കം തെളിഞ്ഞപ്പോഴാണ്…തന്റെ കഴുത്തിൽ പതിയ്ക്കുന്ന ചുടു ശ്വാസത്തെ പറ്റി സാക്ഷി അറിയുന്നത്….
നോക്കുമ്പോൾ അലോക് അവളെയും ചുറ്റി പിടിച്ചു…നല്ല ഉറക്കത്തിൽ….
അതുകണ്ടതും…അത്രയും നേരം ഇല്ലാത്ത വിറയലും തളർച്ചയും ദേഹം പൊതിയുന്നത് സാക്ഷി അറിഞ്ഞു…
മനുഷ്യന്റെ കണ്ട്രോള് കളയാനായിട്ട്..രാവിലെ തന്നെ…ഇങ്ങേരു…എന്നും പറഞ്ഞു അലോകിനെ തള്ളി മാറ്റി സാക്ഷി എണീയക്കാൻ ഭാവിച്ചതും…അലോക് വീണ്ടും അവളെ ഒന്നു കൂടി ചുറ്റി പിടിച്ചു….അവളുടെ നെഞ്ചിലേക്ക് മുഗം പൂഴ്ത്തി….അതുകണ്ടതും…കറണ്ടടിച്ചു ചത്ത കാക്കയുടെ അവസ്ഥ ആയി നമ്മുടെ നായികയ്ക്ക്….പെട്ടന്ന് തന്റെ നെഞ്ചിൽ എന്തോ കൊള്ളുന്ന പോലെ തോന്നി…അത് എന്താണെന്ന് നോക്കുമ്പോഴേയ്ക്കും…അലോകിന്റെ പല്ലു അവളുടെ നെഞ്ചിൽ തന്നെ സീല് വെച്ചു….
അയ്യോ…എന്നൊരു വിളിയോടെ സാക്ഷി അവനെ തള്ളി താഴെ ഇട്ടു….
ഡോ..കാലാ ഇതായിരുന്നു അല്ലേ തന്റെ മനസിലിരുപ്പ്….മനുഷ്യന്റെ നെഞ്ചു പോയി…വേറെ എവിടെയും കടിയ്ക്കാൻ കിട്ടിയില്ല…നാറിയ്ക്ക്… എന്നും പറഞ്ഞു സാക്ഷി ബഹളം വെച്ചു…
പെട്ടന്നുള്ള ആക്രമണത്തിൽ താഴെ പോയ അലോക് ബോധം വന്നു…കട്ടിലിലേയ്ക്ക് നോക്കുമ്പോൾ…ഒരുത്തി നെഞ്ചിൽ കൈ വെച്ചു തന്നെ നോക്കി നിന്നു ദഹിപ്പിയ്ക്കുന്നു..
ഇവളെന്തിനാ ഇങ്ങനെ നോക്കുന്നത്….അതിനും മാത്രം എന്താ പറ്റിയത്….അല്ല ഞാൻ എങ്ങനെ താഴെ വന്നു….എന്നും പറഞ്ഞു അലോക് നിലത്തു നിന്നും പൊടിയും തട്ടി നടുവിനും കയ്യും കൊടുത്തു അങ് എണീറ്റു നിന്നു…
പൂത്താങ്കീരി…..
എന്തിനാടി എന്നെ ചവിട്ടി താഴെ ഇട്ടത്….കാല മാടത്തി…(അലോക് നടുവിനും കൈ കൊടുത്തു കൊണ്ട് പറഞ്ഞു
അയ്യോ😏 തനിയ്ക്ക് ഒന്നും അണിയില്ല അല്ലെടോ….
അലവലാതി…പരട്ട തെണ്ടി…എന്റെ നെഞ്ചു കടിച്ചു പറിച്ചിട്ടു ….നിന്നു ചോദിയ്ക്കുന്നത് കേട്ടില്ലേ….സാക്ഷി കലിപ്പായി…
ആഹാ…അപ്പൊ..അത് ശെരിയ്ക്കും നിനക്ക് കിട്ടിയാരുന്നോ….ഞാൻ കരുതി സ്വപ്നം ആണെന്ന്….അലോക് 😀 ഇളിയോടെ ചോദിച്ചു…
അപ്പൊ താൻ മനപൂർവം ആയിരുന്നു അല്ലേടോ….
കാലാ…..(സാക്ഷി
ശെടാ ….ഈ പറയുന്നത് കേട്ടാൽ തോന്നും ആദ്യം ആയാണ് ഞാൻ നിന്നെ അവിടെ തന്നെ കടിയ്ക്കുന്നത് എന്നു തോന്നും അല്ലോ….
ഇന്ന് തന്നതിനെക്കാൾ വ്രിത്തി ആയി തന്നെ നിന്റെ മാറിൽ 916 മാർക്ക് പോലെ പച്ച കളറിൽ തന്നെ അത് പതിഞ്ഞു കിടപ്പൊൻഡ്….പിന്നെ ഇപ്പൊ കിട്ടിയതും കൂടി ആയി….(അലോക്
വ്രിത്തി കെട്ടത്….. പറയുന്നത് കേട്ടില്ലേ സാദനം…(സാക്ഷി…
അതേടി ..നിന്റെ കാര്യത്തിൽ എനിയ്ക്ക് ഇത്തിരി വൃത്തി കുറവാ….മോള് കൊണ്ടു പോയി കേസ് കൊടുക്ക് എന്നും പറഞ്ഞു ക്ലോക്കിലേയ്ക്ക് നോക്കുമ്പോഴാണ്…..
അഞ്ചര കഴിഞ്ഞോ……പുല്ല്…ഇനി എപ്പോഴാ…..എന്നും പറഞ്ഞു അലോക് പെട്ടന്ന് തന്നെ തോർത്തും എടുത്തു കുളിയ്ക്കാനായി കയറിയതും…സാക്ഷി …ആ തോർത്തും പിടിച്ചു വാങ്ങി ആദ്യമേ അകത്ത് കയറി….കുറ്റി ഇടാൻ നോക്കിയതും വാതിലും തള്ളി തുറന്നു അലോക് അകത്തു കയറി…
ഡോ…താൻ എന്ത കാണിച്ചത്..മര്യാദിയ്ക്ക് പുറത്തു പോയെ….എനിയ്ക്ക് കുളിയ്ക്കണം….(സാക്ഷി
ആഹാ…അത് എവിടുത്തെ ഏർപ്പാട…
ഞാനാ ആദ്യം കയറാൻ നിന്നത്…നി അല്ലെടി ഇടിച്ചു കയറിയത്….മര്യാദിയ്ക്ക് നി ഇറങ്ങി പോടി…അലോകും വിട്ടു കൊടുത്തില്ല…
അങ്ങനെ ഇപ്പൊ പോണില്ല….
എന്നെ കുളിയ്ക്കാൻ സമ്മതിയ്ക്കാതെ താൻ ആദ്യം കുളിയ്ക്കുന്നത് എനിയ്ക്കൊന്നു കാണണം….(സാക്ഷി
അത് പറയണ്ടെടാ ….ചേട്ടൻ കാണിച്ചു തരില്ലായിരുന്നോ…..അലോക് ഒരു പ്രത്യേക താളത്തിൽ പറഞ്ഞതും….
What you മീൻ….?🙄
സാക്ഷി അവനെ നോക്കി ചോദിച്ചതും… അലോക് ഇട്ടിരുന്ന ടീ ഷർട്ട് കഴുത്തിനു മുകളിൽ കൂടി ഊരി എടുത്തതും ഒത്തായിരുന്നു……
പടച്ചോനെ….എന്നും പറഞ്ഞു…സാക്ഷി കണ്ണും പൊത്തി തിരിഞ്ഞു നിന്നു…
എനിയ്ക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു….
ഇനി ഇവിടെ നിൽക്കുന്നത് പന്തി അല്ല… സാക്ഷി…സൈടിക്കൂടി വലിഞ്ഞോടി…എന്നും മനസിൽ പറഞ്ഞു….സാക്ഷി വലിയാനായി തിരിഞ്ഞതും…അലോക് അവളോട് ചേർന്നു നിന്നു കയ്യേത്തിച്ചു ഷവർ തുറന്നതും ഒത്തായിരുന്നു…..
തണുത്ത വെള്ളം….അവരുടെ ദേഹത്തേയ്ക്ക് വീണു….
ആ തണുപ്പിലും സാക്ഷി നിന്നു വിയർക്കുന്നുണ്ടായിരുന്നു…..
സ്വന്തം കാണവൻ തന്റെ കൂടെ ഒരുമിച്ചു ഷവറിന്റെ കീഴിൽ….റോമൻസിന് വേറെ വഴി ഒന്നും നോക്കണ്ട…മോളെ സാക്ഷിയുടെ ആത്മ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു…
നിന്നെ തല്ലി കൊല്ലുമെഡി പരട്ട ആത്മേ….
നി എന്റെ ഉളളിൽ ആയിപ്പോയി ഇല്ലെങ്കിൽ കാണിച്ചു തരാമായിരുന്നു….സാക്ഷി സ്വയം ചീത്ത വിളിച്ചു….
അലോക് ആണെങ്കിൽ തന്നോട് ചേർന്നു….നനഞ്ഞു കുളിച്ചു ടെൻഷൻ കാരണം ഇട്ടിരിയ്ക്കുന്ന ട്രെസ്സിൽ ചുരുട്ടി പിടിച്ചു തിരിഞ്ഞു നിൽക്കുന്ന സാക്ഷിയെ തന്നെ നോക്കി അവളോട് ചേർന്നു നിന്നു..
പയ്യെ അവളുടെ തോളിൽ താടി അമർത്തി അവളുടെ കാതിനു അരികിലേക്ക് അവന്റെ ചുണ്ടുകൾ കൊണ്ടു ചെന്നു…
നി…കുളിയ്ക്കുന്നോ..അതോ…ആദ്യം ഞാൻ കുളിയ്ക്കട്ടെ….ചോദിച്ചു കൊണ്ട് ..അലോക് അവളുടെ തോളിൽ ചുണ്ടുകൾ ചേർത്തു….
സാക്ഷി ബീസണിയാടി ബീസണി… വിട്ടു കൊടുത്തേക്കല്ലെടി….(സാക്ഷി ആത്മ
എന്തയാലും..ഞാൻ അങ്ങനെ വിടാൻ ഉദ്ദേശിയ്ക്കുന്നില്ല….എനിയ്ക്കും ഇല്ലേ വികാര വിചാരങ്ങൾ….(സാക്ഷി
കോപ്….
എടി അത് അല്ലെടി…പകരത്തിനു പകരം…നമ്മുടെ ആത്മാഭിമാനം….(സാക്ഷി ആത്മ…
വോ…ലത്….
I will try my best…. my ആത്മു…. സാക്ഷി സ്വന്തം ആത്മയോട് പറഞ്ഞു…
എന്തെരാവോ…എന്തോ…
എനിയ്ക്ക് ഇവളെ വിശ്വാസം ഇല്ല….
എന്നാലും അവനെ നോക്കുമ്പോൾ എന്റെ മനസിനും ചില ലാഞ്ച ഇല്ലേ….
വേണ്ട.. ഒരിയ്ക്കലും ഇല്ല…..നമ്മളൊക്കെ തലയിൽ മുടി ഉച്ചിയിൽ കെട്ടി….നെറ്റിയിൽ വട്ട പോട്ട് കുത്തി ആക്കിറി ഇട്ട അൽക്കാരാ….
Dont look at… that…. സാക്ഷിയുടെ ആത്മ അവളോട് തന്നെ പറഞ്ഞു….പിന്തിരിഞ്ഞു നിന്നു…
ഇതേ സമയം സാക്ഷി…എന്തും വരട്ടെ എന്നും കരുതി അവനു നേരെ തിരിഞ്ഞു…അവന്റെ കഴുത്തിൽ കൂടി രണ്ടു കയ്യും ചുറ്റി പിടിച്ചു…
ഞെട്ടി ഞെട്ടി…ചെറുക്കൻ അടപടലം ഞെട്ടി….😰😰😨
ഏട്ടാ….. സാക്ഷി…അവന്റെ മുഗത്തു നോക്കി കൊഞ്ചലോടെ അവന്റെ നെഞ്ചിലെ രോമത്തിൽ തലചേർത്തു വിളിച്ചതും….
എ.. എന്താ…നി…നി..വി..വിളി…അലോക് നിന്നു വിക്കി….
എട്ടാന്ന്…..എന്നും പറഞ്ഞു സാക്ഷി അവന്റെ കൈ എടുത്തു അവളുടെ അരയിലൂടെ ചുറ്റിച്ചു….
കർത്താവേ….ചുമ്മ എരിവ് കയറിയതാ…
ഇതിപ്പോ ഞാൻ വെള്ളം കുടിയ്ക്കുന്ന പണി ആയിപ്പോയി…എന്നും പറഞ്ഞു അലോക് നിഷ്കു ആയി അവളെ നോക്കി..
എന്തിനാ ചേട്ട ഇങ്ങനെ വിറയ്ക്കുന്നത്….സാക്ഷി അവന്റെ ദേഹത്തു തൊട്ടു നോക്കിക്കൊണ്ട് ചോദിച്ചതും…
ഏയ്.. അ… അത് തണുത്ത വെ വെള്ളം ആയിട്ടാ…..
നി പിടി വിട്….അലോക് ദയനീയം ആയി ചോദിച്ചു….
ഞാനും ഈ വെള്ളത്തിൽ അല്ലെ…നിൽക്കുന്നത്….
നോക്കിയ്ക്കെ എനിയ്ക്ക് വിറയൽ ഉണ്ടൊന്നു…എന്നും പറഞ്ഞു…ഇടുപ്പിൽ ചുറ്റിച്ച ഒരു കൈ എടുത്തു അവൾ അവളുടെ കവിളിൽ കൊണ്ടു വെച്ചു…..അലോക് ആണെങ്കിൽ അവൾ എന്താ ചെയ്യുന്നത് എന്നു നോക്കിയും….
പയ്യെ ആ കയ്യുടെ സ്ഥാനം മാറി…കഴുത്തിലേയ്ക്ക് ഇറങ്ങുന്നത് കണ്ടതും…അലോക് പെടച്ചടിച്ചു അവളെ തള്ളി മാറ്റിയതും ഒത്തായിരുന്നു…..
എന്താ എട്ട ഇത്….കുളിയ്ക്കണ്ടേ……സാക്ഷി വീണ്ടും അടുത്തേയ്ക്ക് ചെന്നു ചോദിച്ചതും…
വേ…വേണ്ട…..അവിടെ നിന്നോണം….
നി ആള് ശെരിയല്ല……😨😨 ഞാൻ ഹാളിലെ ബാത്റൂമിൽ പോയി kulicholaam…. എന്നും പറഞ്ഞു അലോക് അപ്പൊ തന്നെ ബാത്റൂമിൽ നിന്നും പുറത്തു ചാടി….
നി..ഇപ്പൊ കാണിച്ച ഷോയ്ക്ക് നിന്നെ എന്റെ കയ്യിൽ കിട്ടോടി…അന്ന് ഞാൻ നിനക്ക് ഇതിനെല്ലാം കൂടി തരം…പരട്ട തെണ്ടി….
ഇതിപ്പോ ഇങ്ങോട്ടു കേറി പിടിയ്ക്കുന്ന അവസ്ഥ ആയി….എന്നും പറഞ്ഞു….അലോക് ഡ്രെസ്സും എടുത്തു….ഹാളിലേക്ക് വിട്ടു….
അവന്റെ പോക്ക് കണ്ടതും സാക്ഷി വയറിൽ കയ്യും വെച്ചു നിന്നു ചിരി ആയിരുന്നു…..
അവസാനം ചിരിച്ചു ചിരിച്ചു ബാത്രൂം കണ്ണടിയുടെ മുന്നിൽ ചെന്നു നിന്നപ്പോഴാണ് അവളുടെ ചിരി ഒന്നു നിന്നത്….അതിൽ കൂടി അവന്റെ കൈ പതിഞ്ഞ കഴുത്തും കവിളും അവന്റെ ചുണ്ട് പതിഞ്ഞ തോളും കണ്ടതും….അവളുടെ പൊട്ടിച്ചിരി നറു പുഞ്ചിരി ആയി മാറി😍😍
പിന്നെ പെട്ടന്ന് തന്നെ കുളിയ്ക്കാൻ തുടങ്ങി…
സാക്ഷി കുളിയൊക്കെ കഴിഞ്ഞു വേഷം മാറി ഒരു വെള്ള ബാക്ക് ഓപ്പൺ ചുരിദാർ എടുത്തു ഇട്ടു കണ്ണാടിയ്ക്കു മുന്നിൽ ചെന്നു നിന്നു തലമുടി തുവർത്തി കൊണ്ട് നിൽക്കുമ്പോഴാണ്….അലോക് മുറിയിലേയ്ക്ക് വന്നത്….
അലോക് വരുന്നത് മുറിയിലേയ്ക്ക് വന്നത് കണ്ടു എങ്കിലും സാക്ഷി മൈൻഡ് ആക്കിയില്ല…..
ഒരു പണി കൊടുത്താലോ….എന്നും പറഞ്ഞു…അലോക് ഡോറിന് പുറത്തേയ്ക്ക് ഒന്നു നോക്കി…. താഴെ നിന്നും മാതാ ശ്രീ കയറി വരുന്നത് കണ്ടതും…അലോക് ഒന്നും അറിയാത്തത് പോലെ….അവളുടെ അടുത്തു ചെന്നു….തല ശെരിയാക്കാൻ തുടങ്ങി…
അമ്മയുടെ നിഴൽ വെട്ടം വാതിലിനു മുന്നിൽ കണ്ടതും… അവൻ അവളുടെ ഉടുപ്പിന്റെ സിബ്ബിൽ പിടിച്ചു വലിച്ചതും ഒത്തായിരുന്നു….
അപ്പൊ തന്നെ അവൻ അടികൊള്ളാതെ പിറകിലേക്ക് അങ് മാറി….
പെട്ടന്നുള്ള ആക്രമണം ആയത് കൊണ്ട്…സാക്ഷി അവനെ അടിയ്ക്കാൻ…പൗഡർ ടിൻ കയ്യിൽ എടുത്തതും….ശോഭന അകത്തേയ്ക്ക് വന്നതും ഒത്തു….
അതു കണ്ടതും സാക്ഷി…അത് മേശമേൽ വെച്ചു….
നിനക്ക് ഞാൻ തരാടാ പന്നി…അവൾ അവനു കേൾക്കാൻ പാകത്തിന് ചുണ്ട് അനക്കി….
അതുകണ്ടതും അവൻ ഒന്നു പുച്ഛിച്ചു…
ശോഭനയ്ക്ക് നേരെ തിരിഞ്ഞു….
എന്താ അമ്മേ….
ഇതെന്താ കയ്യിൽ…..അലോക് അമ്മയെ നോക്കി ചോദിച്ചു….
ഇതൊരു സരിയാടാ….
ഇതു ധരിച്ചു വേണം മോള് അവിടെ പോകാൻ……(ശോഭന.
അയ്യോ…അതിനു എനിയ്ക്ക്..ഇത്…(.സാക്ഷി
ഞാൻ ഹെൽപ്പ് ചെയ്തോളാം…അമ്മ ഇങ്ങു താ…എന്നും പറഞ്ഞു അലോക് അതു വാങ്ങി ബാഗിൽ വെച്ചു അടച്ചു….
ആ..കളിച്ചു നിൽക്കാതെ പെട്ടന്ന് രണ്ടും താഴേയ്ക്ക് വാ….സമയം ഇപ്പൊ തന്നെ താമസിച്ചു…എന്നും പറഞ്ഞു….അവരെ ഒന്നു നോക്കി….അവർ താഴേയ്ക്ക് പോയി…
ശോഭന പോയി എന്ന് ഉറപ്പായതും…..
ഡോ..താൻ എന്ത് ഉദ്ദേശത്തിലാ എന്നെ ഹെൽപ്പൻ എന്നും പറഞ്ഞു സാരി എടുത്തു ബാഗിൽ വെച്ചത്….
എനിയ്ക്ക് ഉടുക്കാൻ പോലും അറിയില്ല…..(സാക്ഷി
ആ…എനിയ്ക്കും അതു തന്നെയാ വേണ്ടത്…….(അലോക്.
എന്തെരു സാരി ഉടുക്കാനാ……സാക്ഷിയും വിട്ടു കൊടുത്തില്ല….
ടി…..എന്നു അലോക് വിളിച്ചു എങ്കിലും അവള് അത് ചെവി കൊണ്ടില്ല….
അവള് തിരിഞ്ഞു നിന്നു ഉടുപ്പിന്റെ സിബ്ഇടാൻ തുടങ്ങി….
നാശം ഒരു വിധത്തിൽ പിടിച്ചു വലിച്ചു ഇട്ടതാ…അതിനിടയിലാ…ഇങ്ങേരു…
ഹ്…😡😡
ഡോ നോക്കി നിൽക്കാതെ തനിയ്ക്ക് എന്നെ ഒന്ന് ഹെൽപ്പ് ചെയ്തൂടെ……(സാക്ഷി
Sorry മോളെ ചേട്ടന് ഒട്ടും ടൈം ഇല്ല….
മോള് തനിയെ ഇട്ടോ..ചേട്ടൻ താഴെ കാണും….എന്നും പറഞ്ഞു അലോക് ഒരുങ്ങി താഴേയ്ക്ക് പോയി…കൂടെ ബാഗും എടുത്തു….
അവൻ പോകുന്നത് നോക്കി പല്ലും കടിച്ചു സാക്ഷി ഒരു വിധത്തിൽ ഉടുപ്പ് ശെരി ആക്കി…പെട്ടന്ന് തന്നെ ഒരുങ്ങി…താഴേയ്ക്ക് ചെന്നു….
താഴേയ്ക്ക് ചെല്ലുമ്പോ തന്നെ കണ്ടു…ഇരുന്നു വെട്ടി വിഴുങ്ങുന്ന കെട്ടിയോനെ…. അടുത്തു തന്നെ എല്ലാരും ഉണ്ട്…
പിന്നെ താൻ ആയിട്ടു മാത്രം എന്തിനാ കുറയ്ക്കുന്നത് എന്നും പറഞ്ഞു സാക്ഷിയും. അവന്റെ അടുത്തു ചെന്നിരുന്നു ഒരു പിടി പിടിച്ചു..
കഴിച്ചു കഴിഞ്ഞു എണീറ്റപ്പോഴേയ്ക്കും…ശങ്കർ വണ്ടി വിളിച്ചു വരുത്തിയിരുന്നു….
മക്കളെ വണ്ടി വന്നു…..(ശങ്കർ…
അപ്പോഴേയ്ക്കും രാധേവ് ബാഗ് എടുത്തു കാറിൽ വെച്ചു…..
സൂക്ഷിച്ചു പോയിട്ടു വരണെ..അവരെ നോക്കി രണ്ടു വീട്ടുകാരും പറഞ്ഞു…
പിന്നെ പോയിട്ടു വരുമ്പോൾ ഞങ്ങൾക്ക് നല്ല കട്ടിയ്ക്ക് വല്ലതും വേണം….(സിദ്ധു
എങ്കി..രണ്ടു പാറ കല്ലു കിട്ടുവോ എന്നു നോക്കാം…സാക്ഷി അവനെ കളിയാക്കാൻ ആയി പറഞ്ഞു….
നി..പോടി…പട്ടി….
അളിയാ…എനിയ്ക്ക്…(സിദ്ധു
കൊണ്ടു വരാടാ കുരുട്ടെ…..എന്നും പറഞ്ഞു…അലോക് വണ്ടിയിൽ കയറി….
ആവണിയെയും സിദ്ധുവിനെയും കെട്ടി പിടിച്ചു സാക്ഷി യാത്ര ചോദിച്ചു….വണ്ടിയിൽ കയറി….
വണ്ടിയിൽ കയറിയപ്പോ തന്നെ ഇഷാനയ്ക്ക് മെസ്സേജ് ഇട്ടു …തങ്ങളുടെ 3 പേരുടെയും ഗ്രൂപ്പിൽ…
അവളും…ചിലവിന്റെ കാര്യം മറക്കാതെ ഓർമിപ്പിച്ചു….
പരട്ട തെണ്ടി ..ചിലവ് മാത്രമേ ഓർമയുള്ളൂ…
എങ്ങനെ ചോദിയ്ക്കാതെ ഇരിയ്ക്കും….എന്റെ അല്ലെ ചങ്ക്….എന്നും മനസിൽ പറഞ്ഞു…
എല്ലാരോടും യാത്ര പറഞ്ഞു….
അലോകും സാക്ഷിയും അവിടം വിട്ടു….
തുടരും

by