രചന – അമീന
അച്ഛമ്മേട കുട്ടിക്ക് സുഖമാണോ, ഇനിയെന്നാ മോളെ നീ നാട്ടിലേക്ക് വരുന്നത്….. ഉടനെയൊന്നും വരവ് നടക്കില്ല അച്ഛമ്മേ, എന്തോ അങ്ങോട്ടേക്ക് വരാൻ മനസ്സ് അനുവദിക്കുന്നില്ല….. എന്താ കുട്ടിയിത് എത്ര നാളെന്ന് വെച്ച നീയിങ്ങനെ തനിച്ചു താമസിക്കുന്നത് നീ സ്വയം ശിക്ഷിക്കുവാണോ മോളെ….. എനിക്ക് ഇവിടം വിട്ട് വരാൻ തോന്നുന്നില്ല എന്തോ ഒന്ന് എന്നെ ഇവിടെ പിടിച്ചു നിർത്തുന്നത് പോലെ…. ഇനിയെങ്കിലും മതിയാക്ക് മോളെ, ഹരിയുടെ പേരിൽ ആണ് ഈ ഒളിച്ചോട്ടമെങ്കിൽ അവൻ ഇപ്പൊ നിന്നെ ഓർക്കുന്നു പോലുമില്ല, ഇന്നലെയും വന്നിരുന്നു ഇവിടെ, ലക്ഷ്മി മോൾക്ക് വിശേഷം ഉണ്ടത്രേ….. അത് കേട്ടതും എന്തോ കണ്ണുകൾ ഈറൻ അണിഞ്ഞു…. ഒരിക്കൽ ജീവന് തുല്യം സ്നേഹിച്ചിരുന്ന ഹരിയേട്ടൻ ഇന്ന് മറ്റൊരാൾക്ക് സ്വന്തം…… അച്ഛമ്മേ ഞാൻ പിന്നെ വിളിക്കാം കുറച്ചു തിരക്കുണ്ട്…. മറുതലക്കൽ നിന്നും എന്തെങ്കിലുമൊന്ന് പറയുന്നതിന് മുന്പേ അവൾ ഫോൺ കട്ട് ചെയ്തു……
ശിവ ഫുഡ് കഴിക്കാൻ വരുന്നില്ലേ നീ….. എനിക്ക് വിശപ്പില്ല പാറു നീ കഴിച്ചോ…. എന്ത് പറ്റി പെണ്ണെ മുഖമൊക്കെ വാടി ഇരുപ്പുണ്ടല്ലോ…. ഒന്നുല്ലെടി, ഓരോന്ന് ഓർത്ത് അങ്ങനെ ഇരുന്നതാ…. എന്തായിപ്പോ പുതിയൊരു കേസ് …. ഒന്നുല്ലെടി അച്ഛമ്മ വിളിച്ചിരുന്നു, ഹരിയേട്ടന്റെ ഭാര്യ പ്രെഗ്നന്റ് ആണെന്ന്….. അതിനിപ്പോ നിനക്ക് എന്താടി, ഒരു കരിയേട്ടൻ വന്നിരിക്കുന്നു വാക്കിന് വ്യവസ്ഥയില്ലാത്ത തെണ്ടി….കെട്ട് കഴിഞ്ഞിട്ട് ഒരുമാസം എങ്ങാണ്ട് ആയതല്ലേ ഉള്ളു അപ്പോയെക്കും…… പാറു മതിയാക്ക്…. എന്റെ പൊന്ന് ശിവേ നിനക്ക് ഇതെന്തിന്റെ കേടാ അയാൾ നിന്നെ വേണ്ടന്നും പറഞ്ഞു പോയിട്ട് കൊല്ലം 2 കഴിഞ്ഞു ഇനിയെങ്കിലും അയാളെ ഓർത്തിരിക്കാതെ ചവിട്ടിതാഴ്തിയവരുരുടെ മുന്പിൽ ജീവിച്ചു കാണിക്കേടി….. ഇപ്പൊ നീ വന്നേ വന്ന് ഫുഡ് കഴിക്കാൻ നോക്ക്,എന്തിനാ വെറുതെ അയാൾക്ക് വേണ്ടി പട്ടിണി കിടക്കുന്നത്….. പാറു എന്നെ പിടിച്ചപിടിയാലേ ടേബിളിൽ കൊണ്ടിരുത്തി….. ഒരു വിധത്തിൽ എന്തൊക്കെയോ കഴിച്ചു ശിവ എണിറ്റു….. ശിവേ പോയി കിടക്കാൻ നോക്ക് നാളെ രാവിലെ പുതിയ പ്രൊജക്റ്റ് നടക്കുന്ന സൈട് കാണാൻ പോവേണ്ടതാ….. ആ എനിക്കോർമ്മ ഉണ്ടെടി, നീയും ഉറക്കം ഉളക്കാതെ പോയികിടന്നോ….. പാറു പോയതും ശിവ റൂമിൽ കയറി വാതിലുകൾ അടച്ചു…..
മെല്ലെ ശ്വാസം വലിച്ചു വിട്ടുകൊണ്ട് പൊടി പിടിച്ചു കിടക്കുന്ന ഡയറി കൈലെടുത്തു….. നാട്ടിൽ നിന്നും വരുമ്പോൾ ഒരു ഓർമ്മക്കായി കൊണ്ടുവന്നതാണ്….. ഒരു കാലത്ത് ഈ അക്ഷരങ്ങളിൽ കൂടിയായിരുന്നു താൻ ജീവിതം ആസ്വദിച്ചത്….. നൂറാവർത്തി ഈ താളുകൾ വീണ്ടും വീണ്ടും മറിച് നോക്കിയിട്ടുണ്ട് പക്ഷെ ഒരിക്കൽ പോലും മടുപ്പ് തോന്നിയിട്ടില്ല…… സന്തോഷങ്ങൾ, സങ്കടങ്ങൾ, പിണക്കം പരിഭവം എല്ലാത്തിനും ഈ ഡയറി താളുകൾ സാക്ഷിയാണ്……. മെല്ലെ ഡയറി താളുകൾ അവൾ മറിക്കുവാൻ തുടങ്ങി…… “ശിവാനി കൃഷ്ണ ” ആദ്യ പേജിൽ തന്നെ വടിവൊത്ത അക്ഷരങ്ങളാൽ എഴുതി വെച്ചിരിക്കുന്ന തന്റെ നാമത്തിലേക്ക് അവളുടെ കൈകൾ പാഞ്ഞു…….. ശിവാനി കൃഷ്ണ മോഹൻ… ശ്രീ മങ്കലം തറവാട്ടിലെ മോഹനൻ മാഷിന്റെയും മായ മോഹന്റെയും 3 മക്കളിൽ ഇളയവൾ…. ഋഷിയുടെയും അഭിമന്യുവിന്റെയും ഒരേയൊരു കുഞ്ഞി പെങ്ങൾ….. അച്ഛനും അമ്മയും ചേട്ടന്മാരും മുത്തശ്ശിയും മുത്തശ്ശനുമൊക്കെയുള്ള ഒരു കൊച്ചു തറവാട്ടിൽ ജനിച്ചു വളർന്ന നാട്ടിൻപുറത്തു കാരി…. അതായിരുന്നു തന്റെ പൂർണ രൂപം….. മാവും തേങ്ങും, പ്ലാവുമൊക്കെ കൊണ്ട് ധനികമായിരുന്നു ആ കൊച്ചു ഗ്രാമം.. ഒരു പുഞ്ചിരിയോടെ അവൾ ഡയറി താളുകൾ വീണ്ടും മറിച്ചു…..
ശങ്കുണ്ണി നാളികേരം വല്ലതും വേണനച്ചാൽ എടുത്തോളുക, വീട്ടിലേക്ക് ആവിശ്യം ഉണ്ടാവില്ലേ….. ഓഹ് കഴിഞ്ഞ തവണ തന്നത് ഇതുവരെ തീർന്നിട്ടില്ല മാഷേ ഇനി ആവിശ്യം വരുമ്പോൾ ഞാൻ വന്നെടുത്തോളം….. ഹ്മ്മ് എന്ന അങ്ങനെയാവട്ടെ… .വീട്ടവശ്യത്തിനുള്ള തേങ്ങകൾ ആ വിറകു പുരയിൽ കൊണ്ട് ഇട്ടേക്കു , എന്നിട്ട് ഊണ് കഴിക്കാൻ വായോ….. ശെരി മാഷേ….. മായേ അച്ഛനും അമ്മയും ഗുരുവായൂർ പോയിട്ട് നാളെ പുലർച്ചെ എതുമെന്നല്ലെ പറഞ്ഞത്….. അതേയ് മോഹനേട്ടാ അവർ നാളെ ഇങ്ങോട്ടേക്കു എത്തും വരുന്ന വഴിക്ക് മാധവട്ടനെയും സുമിത്ര ഏട്ടത്തിയെയും കണ്ടിട്ടേ വരുന്നു പറഞ്ഞു…… ഹ്മ്മ്, എന്ന അഭിമോനെ വണ്ടിയായിട്ട് അയക്കാമെന്നു പറഞ്ഞേക്ക്…. എന്ന ഞാനും പൊക്കോട്ടെ അച്ഛാ ചേട്ടന്റെ കൂടെ….. അപ്പൊ മോൾക്ക് ക്ലാസ്സ് ഇല്ലേ….. ഓഹ് അതൊരു ദിവസം ലീവ് എടുക്കാന്നെ…. പോണ വഴിക്ക് അമ്മേടെ വീട്ടിലും കേറാം…. എന്ത് പറയുന്നു അഭിയേട്ട…. ഓഹ് അത് ബുദ്ധിമുട്ട് ആവില്ലേ മോൾക്ക്…..(അഭി ) എന്ത് ബുദ്ധിമുട്ട്…. അമ്മമ്മക്കും അപ്പൂപ്പനും ഒരു സന്തോഷമാവും….
അവരെ സന്തോഷിപ്പിക്കാൻ ചേട്ടൻ മതിട്ടോ ശിവക്കുട്ടി…. മോള് ചെന്ന് പഠിച്ചു വലിയ എഞ്ചിനീയർ ആവാൻ നോക്കിയട്ടെ….. നീ വഴക്കിനു നിക്കാതെ മോളേം കൂടെ കൂട്ടിക്കോ അഭിയെ…..അവൾക്ക് അപ്പുമ്മനെയും അമ്മമ്മേനയുമൊക്കെ കാണാൻ കൊതിയായിട്ടല്ലേ….. എന്റെ അച്ഛാ അച്ഛനിതു എന്തറിഞ്ഞിട്ട ഈ പറയുന്നത് ഇവൾക്ക് അവരെ കാണാനൊന്നും അല്ല….. പിന്നെ നിനക്ക് ആരെ കാണാനാടി മോളെ ഈ കിടന്ന് കയറു പൊട്ടിക്കുന്നത്….. എന്റെ പൊന്ന് മനുഷ്യ, തറവാട്ടിൽ ഹരി മോൻ വന്നത് നിങ്ങൾ മറന്നുപോയോ….. അവനെ കാണാനാ മോൾടെ ഈ ചാട്ടം…. (അമ്മ ) എന്റെ പൊന്നോ അമ്മേടെ ആങ്ങളയുടെ മോനെ കണ്ടിട്ട് എനിക്കെന്ത് കിട്ടാന, അല്ലേലും കാണാൻ പറ്റിയൊരു മുതൽ തന്നെയാണല്ലോ അത്…. 😏 നീ എന്താ മോളെ ശിവാനി വിചാരിച്ചത്, അണ്ടർ ഗ്രൗണ്ടിൽ കൂടി ലൈൻ വലിച്ചാൽ ഞങ്ങളാരും അറിയില്ലന്നോ….(അഭി ) മോഹനേട്ടാ ദേ നോക്കിയേ നിങ്ങളുടെ മോള് വാല് മുറിഞ്ഞു നിക്കുന്നത്….
അമ്മേ അതികം കളിയാക്കണ്ടാട്ടോ… നീ ഇങ്ങനെ നാണിക്കാതെ എന്റെ മോളെ എന്തായാലും ഹരിമോൻ മോൾക്ക് ഉള്ളതാണെന്ന് പണ്ടേ ഞങ്ങൾ തീരുമാനിച്ചതാ, പിന്നെ നീ ഒരു മുഴം മുന്പേ ഓടിയെന്ന് മാത്രം…..😁 ദേ അച്ഛേ കൂടുതൽ കളിയാക്കാൻ നിക്കണ്ടാട്ടോ…. അയ്യോ പെണ്ണിന് എന്താ നാണം, ഇവൾക്ക് ഈ സാധനമൊക്കെ ഉണ്ടായിരുന്നോ എന്റെ ദേവിയെ…. (അഭി ) നീ പോടാ…. ഒരു കാര്യം ഞാനിപ്പോയെ പറഞ്ഞേക്കാം, ഇതിന്റെ പേരിൽ പഠിപ്പിൽ ഉഴപ്പിയ പൊന്നുമോള് അമ്മേടെ തനി നിറം കാണും…. ഞാൻ അമ്മേയെ ചുണ്ട് പിളർത്തി കാണിച്ചു കൊണ്ട് തല കുലിക്കി….. ഹ്മ്മ് മതി മതി… എല്ലാരും ഊണ് കഴിക്കാൻ വായോ…. (അമ്മ ) അങ്ങനെ എല്ലാരും ഒരുമിച്ചിരുന്നു ഊണ് കഴിക്കൽ ഒക്കെ കഴിഞ്ഞു ചെറിയൊരു ഉച്ചമയക്കത്തിനു കേറി….. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ശിവ ഉണർന്നത്….
“ഋഷി ഏട്ടൻ കാളിങ് ” ഒരു പുഞ്ചിരിയോടെ ഞാൻ കാൾ എടുത്ത് ചെവിയോട് അടിപ്പിച്ചു….. ഹെലോ ഏട്ടാ….. ഇന്നലെ എന്താ വിളിക്കാഞ്ഞത്….. ഓഫീസ് കാര്യമൊക്കെ ആയിട്ട് കുറച്ചു ബിസി ആയിരുന്നു മോളെ….. ഹ്മ്മ്…. ഏട്ടൻ എന്ന അവിടുന്ന് വരുന്നത്, വരുമ്പോ ഞാൻ അയച്ച ലിസ്റ്റിൽ ഉള്ളതൊക്കെ വാങ്ങിക്കൊണ്ട് വേണം വരാൻ…. ഓഹ് ശെരി മേഡം, എവിടെ അച്ഛനും അമ്മയുമൊക്കെ ഒന്ന് കൊടുത്തേ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്….. എന്താണാവോ ഇത്ര പറയാൻ….. അതൊക്കെ ഉണ്ടെടി കാന്താരി ആദ്യം നീ കൊണ്ട് കൊടുക്ക്….. ഹ്മ്മ്…. ഞാൻ ഫോണുമായി താഴേക്കു ചെന്നു….. മാതാ ശ്രീ ……പുത്രൻ വിളിക്കുന്നു 😂….. ശിവേ നിനക്ക് ഇത്തിരി നാക്ക് കൂടുന്നുണ്ട് കേട്ടോ…. ഓഹ് പിന്നെ….ഇന്നാ ഫോൺ പിടിക്ക്…. എന്റെ കൈയ് തണ്ടക്ക് ഒരു കുഞ്ഞ് അടി തന്നോണ്ട് അമ്മ ഫോൺ വാങ്ങി ചെവിയോട് അടിപ്പിച്ചു….. പിന്നെ അതികം അവിടെ നിന്ന് തിരിയാതെ ഞാൻ വേഗം പുറത്തേക്ക് നടന്നു…..
ശിവ ഇതുവരെ കഴിഞ്ഞില്ലേ നിന്റെ ഒരുക്കം….(അഭി ) ദാ ഇപ്പൊ കഴിയും ഓര്ഞ്ചു മിനിറ്റ്….. ഇപ്പൊ ഇറങ്ങി വന്നില്ലേ ഞാൻ എന്റെ പാട്ടിനു പോകുവെയ്….. എടാ അവളൊന്ന് ഒരുങ്ങട്ടെടാ…. (അച്ഛൻ ) ഓഹ് അച്ചനാണ് ഈ പെണ്ണിനെ വഷളാക്കുന്നത്…. എന്റെ ഒരേയൊരു മോളല്ലേഡാ അവള്….. ഓഹ് ഒരു അച്ഛനും മോളും വന്നേക്കുന്നു…. ഹും…. (അഭി ) അയ്യോ അഭികുട്ടന് ഒട്ടും കുശുമ്പ് ഇല്ലല്ലേ അച്ഛേ….😜 ഇളിച്ചു പിടിച്ചോണ്ട് പുറകിൽ നിന്ന് വരുന്ന ശിവയെ കണ്ടതും അച്ഛന്റെ മുഖം ഒന്നുടെ വിടർന്നു….. മാമ്പഴ കളർ ലോങ്ങ് ടോപ്പും ലെഗിൻസുമാണ് അവളുടെ വേഷം…. മുട്ടോളം നീണ്ടു കിടക്കുന്ന മുടി കുളി പിന്നൽ ഇട്ടു വിടർത്തി ഇട്ടിരിക്കുന്നു….. കാപ്പി കണ്ണുകളിൽ ചെറിയ രീതിയിൽ കരി മഷി എഴുതി ഒരു കുഞ്ഞ് വട്ട പൊട്ടും അതിന്റെ മുകളിലായി കറുപ്പ് ചന്തന കുറി വരച്ചിട്ടുണ്ട്…… ഓഹ് കഴിഞ്ഞോ തമ്പുരാട്ടിയുടെ ഒരുക്കം…. (അഭി ) ഓഹ് ഈ ചെറുക്കൻ ഇവിടെ കിടന്നു കയറു പൊട്ടിക്കുന്നത് കൊണ്ട് നേരെ ചൊവ്വേ ഒന്ന് പൗഡർ പോലും ഇടാൻ പറ്റില്ല….. ചമയങ്ങൾ ഒന്നുമില്ലാതെ തന്നെ അച്ഛന്റെ ശിവ സുന്ദരി ആയിട്ടുണ്ട്….. പിന്നെ ഭേഷായിട്ടുണ്ട്…. പാടത്തു നിൽക്കുന്ന കോലം ഇതിനും അടിപൊളിയ 😁…. അച്ഛാ….. അവൻ വെറുതെ പറയുന്നതാ, മോള് പോയി വാ…… താമസിക്കാതെ ഇങ്ങു പൊന്നേക്കണം….. ശെരിയമ്മ…… യാത്ര പറഞ്ഞ് വണ്ടി ശ്രീമങ്കലം തറവാട് കടന്നു…… ആദ്യം പോയത് മായമ്മേടെ തറവാട്ടിലേക്കാണ്……
അല്ല ആരായി വരുന്നത്…. അമ്മമ്മേ…… നീ എന്നോട് മിണ്ടണ്ടാ ശിവാ… എത്ര നാളായി നീ ഇങ്ങോട്ടൊന്നു വന്നിട്ട് കഴിഞ്ഞ പ്രാവശ്യം മായ വന്നപ്പോയെങ്കിലും നീ കൂടെ വന്നോ കുട്ടിയെ…. എന്റെ പൊന്ന് അമ്മമ്മേ അന്നെനിക്ക് എക്സാം അല്ലായിരുന്നോ അതല്ലേ….. പിന്നെ എക്സാം നിന്നെ എനിക്ക് അറിഞുടെടി നുണച്ചി ….. പിന്നെങ്ങല്ലെ എന്റെ സുന്ദരി പാറു….. ശിവ അമ്മമ്മേടെ കവിളിൽ നുള്ളി….. അല്ല എവിടെ കാർത്തിയാനിയുടെ(അമ്മമ്മ ) പ്രാണ നായകൻ…..😜 പോ കുട്ടിയെ കുറുമ്പ് കാണിക്കാതെ…. പറയുമ്പോലെ അപ്പൂപ്പനെ ഇവിടെങ്ങും കാണുന്നില്ലല്ലോ…. (അഭി ) നിങ്ങള് വരുന്നറിഞ്ഞപ്പോൾ തൊട്ട് അടുക്കളയിൽ തിരക്കിട്ട പണിയില…. അമ്മമ്മ പറയണ്ട താമസം ശിവ അകത്തേക്ക് കുതിച്ചു….. പുറകു തിരിഞ്ഞു നിന്ന് പപ്പടം വറുക്കുന്ന അപ്പൂപ്പനെ ചെന്ന് കെട്ടിപിടിച്ചു….. എത്തിയോ അപ്പൂപ്പന്റെ കുസൃതി കുടുക്ക….. എത്തിയല്ലോ….. എന്താണ് ഇന്നത്തെ സ്പെഷ്യൽ….. ഒരു പപ്പടം കൈയിലെടുത്തു സ്ലാബിലേക്ക് കേറിയിരുന്നുകൊണ്ട് ചോദിച്ചു…..
സാമ്പാർ, അവിയൽ, രസം, കൂട്ടുകറി, കാളൻ, വെണ്ടക്ക കൊണ്ടാട്ടം, പരിപ്പു, തൈര്, പുളിശ്ശേരി, മാങ്ങാ കറി, നാരങ്ങ അച്ചാർ, ഇഞ്ചി പുളി….. പപ്പടം, പഴയം, പിന്നെ എന്റെ സുന്ദരിയുടെ ഇഷ്ട്ട അട പായസവും…… ഐവ കേട്ടപ്പോൾ തന്നെ വയറു നിറഞ്ഞു……😘 അപ്പൂപ്പനെ സമ്മധിക്കണം ഇത്രയും ഐറ്റംസ് ഒറ്റക്ക് ഉണ്ടാക്കി തീർത്തില്ലേ….. അയ്യടാ അപ്പുപ്പൻ മാത്രമല്ല ഞാനും ഉണ്ടായിരുന്നു…. അപ്പോയെക്കും അമ്മമ്മയും അഭിയും അടുക്കളയിലേക്ക് രങ്ക പ്രേവേഷനം നടത്തി….. മോള് അവള് പറയുന്നതൊന്നും വിശ്വാസിക്കല്ലേ…. ദേ മനുഷ്യ….. നിങ്ങൾ ഇന്ന് എന്റെ കയ്യിന്ന് വാങ്ങുവേ….. അയ്യോ എനിക്കറിയാം എന്റെ അമ്മമ്മേ…. ശിവ ഇടയിൽ കേറിയതും ഇരുവരും അടങ്ങി….. അല്ല മോളെ ഞാൻ വന്നപ്പോ തൊട്ട് ശ്രെദ്ധിക്കുന്നതാ നീ ചുറ്റും നോക്കുന്നത് എന്താ…. (അമ്മമ്മ ) അത് എന്താന്ന് അറിയോ അമ്മമ്മേ ഇവിടൊരു നിധി വന്നിട്ടുണ്ടായിരുന്നല്ലോ അതിനെയാ പെങ്ങൾ നോക്കി ഇറങ്ങിയത്….😜(അഭി ) ഈ കുട്ടികൾ എന്തൊക്കെയാ ഈ പറയണത്….
എനിക്കൊന്നും മനസിലാവുന്നില്ല…. ആ അതിനു കുറച്ചു ബോധം വേണം കാർത്തിയാനി….. കുട്ടികൾ പറയുന്നത് ഹരി മോനെ കുറിച്ച….. ഓഹ് അതായിരുന്നോ….. ഹരി എയർപോർട്ടിലേക്ക് പോയേക്കുവാ ഇന്ന്, സേതു മാമേട മോൻ രുദ്രാക്ഷ് വരുന്നുണ്ട്…. (അമ്മമ്മ ) ഓഹ് അപ്പു വരുന്നുണ്ടോ എന്നിട്ട് ആരും പറഞ്ഞില്ലല്ലോ….. (അഭി ) അവന്റെ കാര്യം നേരത്തെ കൂട്ടി പറയാൻ പറ്റുവോ നിന്ന നിൽപ്പിൽ അടുത്ത രാജ്യ പിടിക്കുന്നവനാ…. ഇത് തന്നെ ഇന്നലെ പാതിരാക്ക് ഹരി മോനെ വിളിച്ചു പറഞ്ഞതാ…… രേവതിയും സേതുവും അറിഞ്ഞിട്ടുണ്ടോന്ന് ദൈവത്തിനറിയാം…… (അമ്മമ്മ ) വീണ്ടും കുറച്ചു വീട്ടു വാർത്തമാങ്ങളിൽ മുഴുകി നാലുപേരും അടുക്കള കോലായിൽ ഇരിപ്പുറപ്പിച്ചു……. താമസിയാതെ ഹരിയുടെ വണ്ടി പടി പുര വാതിലിനു മുന്പിൽ വന്ന് നിന്നു….. (തുടരും )

by