രചന – വൈദേഹി വൈഗ
“സാറേ…. മീനാക്ഷിയെ കുറച്ചു സമയത്തേക്കു വിടുവോ. ഒരു ചെറിയ മീറ്റിംഗ് ഉണ്ടായിരുന്നു…. ” “മീനാക്ഷി…. ചെല്ല് ” ഹാവൂ.. സമാധാനായി.. ഹിസ്റ്ററി ക്ലാസ്സിൽ വേണു മാഷിന്റെ ബോറൻ സംസാരവും കേട്ടു ഉറങ്ങാൻ പോലും പറ്റാതെ ഇരിക്കുവാരുന്നു… എന്തായാലും സ്വാതി വന്ന സമയം കൊള്ളാം.. എന്റെ കുഞ്ഞുന്നാളിലേ ഉള്ള കൂട്ടുകാരിയാ… പക്ഷെ ഇപ്പൊ വേറെ ക്ലാസ്സിലാണ്.. അല്ല എന്തിനാണാവോ ഇപ്പൊ എന്നെ വിളിച്ചേ…. “എന്താ ഡി.. ” “മീനു… ഒരു ചെറിയ പാർട്ടി പരുപാടി ണ്ട് സ്കൂൾ ഓഡിറ്റൊറിയത്തിൽ .. നീ ഒന്ന് വാ.. ” “അത് വേണോ…. ഏതായാലും ക്ലാസ്സന്നു പുറത്തിറക്കിയതിനു താങ്ക്സ്.. ഞാൻ ഇവിടെവിടെങ്കിലും ഇരുന്നോളാം… ” “അതൊന്നും പറഞ്ഞ പറ്റില്ല.. നീ വന്നേ… എനിക്ക് ആളെ തികയ്ക്കാനുള്ളതാ.. ” “ങ്ങാ.. വരാം.. ഓ എനിക്ക് തീരേ ഇഷ്ടല്ലാത്ത ഏർപ്പാടാ ഇത്.. പ്രസംഗത്തിന് പോയി ഇരിക്കൽ… ബോറടിച്ചാ ഞാൻ എണിറ്റു വരുവേ… ” “ഓ.. ഒന്നടങ് കൊച്ചേ… വയ്യെങ്കിൽ പരുപാടി തുടങ്ങി കുറച്ചാവുമ്പോ നീ എണീറ്റു വന്നോ…. ” “ആ പിന്നെ.. നീ എന്റടുത്തു തന്നെ ഇരിക്കണം.. എനിക്ക് മിണ്ടാതിരുന്നാൽ ബോറടിക്കും… ”
“ആ നോക്കാം.. ” വിളിച്ചിറക്കി കൊണ്ടുവന്നിട് ഇപ്പൊ അര മണിക്കൂർ കഴിഞ്ഞു.. ഇനിയും പരുപാടി തുടങ്ങിയില്ല… “ഡീ.. ഞാനിപ്പോ എണിറ്റു പോവുമെ… എത്ര സമയം ആയി കൊണ്ടിരുത്തിയിട്… ” “തുടങ്ങും… ” “എപ്പോ ” “എപ്പോഴെങ്കിലും ” “ദേ.. ദേ എനിക്ക് പ്രാന്ത് വരുന്നു.. ഞാൻ ഇപ്പൊ എണിറ്റു പോവുമെ… ” “ഓഹ്.. ഇതിനെ ഇങ് വിളിച് കൊണ്ടുവന്ന എന്നെ പറഞ്ഞ മതിയല്ലോ… കുരിശു… ” “ദേ.. വെറുതെ എന്നെക്കൊണ്ട് നിന്റെ അപ്പൂപ്പനെ പറയിപ്പിക്കല്ലേ…. ” ഇരുന്നു പ്രാന്തായി…എപ്പഴാണാവോ ഈ പരുപാടി ഒന്നു തുടങ്ങുവാ… വായിനോക്കാൻ പോലും ഒരുത്തനും ഇല്ലാലോ.. ഹാ അല്ലേലും നമ്മള്ടെ സ്കൂളിൽ അതിനു പറ്റിയ ആൺപിള്ളേരൊന്നും ഇല്ലാലോ… “ടി… സെക്രട്ടറി വന്നു.. ഇനിയെങ്കിലും ഇത്തിരി നേരം നിന്റെ വാ ഒന്ന് പൂട്ടി വയ്ക്ക്.. ”
“ഓ പിന്നെ…. വന്നത് ഇന്ത്യൻ പ്രധാന മന്ത്രി ഒന്നും അല്ലാലോ.. വാ പൂട്ടിയിരിക്കാൻ… ഒന്ന് പോടീ… ഏതെങ്കിലും കിളവനായിരിക്കും… ” “ആ കിളവനെന്നെ.. മോള് ആളെയൊന്നു ശെരിക്കും നോക്ക്.. ” “ഒന്ന് പോയെ.. എന്നിട്ട് വേണം നമ്മള് വായി നോക്കിന്ന് പറയാൻ… ” ഹല്ല.. ആരാണാവോ വന്നേക്കുന്നെ.. ബാക്കിൽ ആയതു കൊണ്ട് അതികം കാണാനും വയ്യ… എന്റെ ശിവനെ.. എന്നാ ഗ്ലാമറാ… “ടി കോപ്പേ… ഏതാടി ആ ഏട്ടൻ… ഒടുക്കത്തെ ലുക്ക് ആണല്ലോ.. ” “ഏയ്യ്.. ലുക്ക് ഓ… അല്ലപ്പാ.. അതേതോ കിളവനല്ലേ… ” “ഗോളി ഇല്ലാത്ത പോസ്റ്റിൽ കേറി ഗോളടിക്കല്ലേ മോളെ… ” “പിന്നെ നിന്നോടോക്കെ എന്താ പറയണ്ടേ… മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറഞ്ഞാൽ തലയിലോട്ട് കേറത്തിലല്ലോ…. ” “നിനക്ക് എന്റെ സ്വഭാവം അറിഞ്ഞുടെ… പറ ടി… ആരാ അത്… ” “അതാണ് നമ്മുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ജില്ലാ സെക്രട്ടറി.. ശ്രീദേവൻ.. ” “എന്നിട്ട് ഞാൻ ഇതുവരെ കണ്ടില്ലലോ… ”
“ക്ലസിൽ ന്നു വല്ലപ്പോഴും ഇതുപോലുള്ള പരിപാടിക്കൊക്കെ വരണം.. എന്നാലേ കാണു….. ” ” ആ ഇനി വരാൻ നോക്കാം… ” “വോ വേണം എന്നില്ല… ” “ടി.. കണ്ടിട്ട് ആളിത്തിരി കലിപ്പ് ആണെന്ന് തോന്നുന്നല്ലോ… ” “ഇത്തിരി ഒന്നും അല്ല മോളെ.. ഞാൻ അറിഞ്ഞത് വച്ചു നോക്കിയാൽ.. കലിപ്പ് കുറച്ചു കൂടുതലാ.. പക്ഷെ എന്തോ ദേവേട്ടനോട് എല്ലാവർക്കും ഭയങ്കര ഇഷ്ട്ടാ… ബഹുമാനവും… ” “ദേവേട്ടനോ…. ” “ആ എല്ലാരും അങ്ങനെയാ വിളിക്കാറ് ” “എന്നാ ഞാൻ ശ്രീയേട്ടാ എന്നേ വിളിക്കു… ” “ആഹാ അപ്പൊ അവിടെ വരെ ഒക്കെ എത്തിയോ കാര്യങ്ങൾ…. ” ഉൽഘടന പ്രസംഗം ശ്രീയേട്ടന്റെ വക ആയിരുന്നു.. ആരേം ആകർഷിക്കുന്ന ആ സംസാര ശൈലിയും കലിപ്പ് ലുക്കും കട്ട താടിയും… പിന്നെ അതിനെല്ലാം അപ്പുറം എന്തോ ഒന്ന് എന്നേ സ്വാധീനിച്ചു കഴിഞ്ഞിരിക്കുന്നു…. അതുവരെ വാ പൂട്ടാതിരുന്ന എന്റെ ഇരുപ്പു കണ്ടിട്ടാവണം സ്വാധി ചോദിച്ചത്…
“കീരംകുടുക്കയും വായി പൂട്ടിയല്ലോ… ഇത് ഒരുനടയ്ക്കു പോവുമെന്ന് തോന്നുന്നില്ല… ” “ഞാൻ മിണ്ടിയാലും കുറ്റം ഇല്ലെങ്കിലും കുറ്റം.. എന്തൊരു കഷ്ടമാ ഇത്…. ഹം.. ” “അല്ല മോളെ.. നീ ക്ലാസ്സിൽ പോവുന്നില്ലേ.. .. പരുപാടി കഴിഞ്ഞു.. ” “ഇത്ര പെട്ടന്ന് തീർന്നോ… ” “ഇല്ല.. നിന്നേം കാത്തു നിക്കും… ” “ടി.. ശ്രീയേട്ടനെ കാണുന്നില്ലാലോ… ” “ആ ആള് പോയിട്ടുണ്ടാവും… നീ സ്വപ്നം ലോകത്തായിരുന്നല്ലോ… ” ഏയ്യ് പോയിട്ടുണ്ടാവില്ലാ… പെട്ടന്ന് തന്നെ ചാടിത്തുള്ളി ഓഡിറ്റോറിയത്തിന് പുറത്തെത്തി… ഹാവു കക്ഷി പോയിട്ടില്ല… ക്ലാസ്സിലേക്ക് മെല്ലെ നടക്കുമ്പോഴും ശ്രീയേട്ടനെ ഞാൻ നോക്കികൊണ്ടിരുന്നു…. “എന്റമ്മേ…. ” വീണത് മാത്രം ഓർമയുണ്ട്… ബോധം വരുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു…….. തുടരും…..

by