രചന – ശ്രീ
അതും പറഞ്ഞു നടന്നു വരുന്ന രേവതിയെ എല്ലാവരും നോക്കി…… “നീ ഞങ്ങളുടെ സ്വന്തം മകൻ അല്ല……”രേവതിയുടെ വാക്കുകൾ ഇടുത്തി പോലെ കാതിൽ പതിഞ്ഞതും ഉണ്ണിയുടെ കയിൽ നിന്നും കത്തി താഴെ വീണു……. “ഇല്ല…. നിങ്ങൾ നുണ പറയുക ആണ് …… ഞൻ നിങ്ങളുടെ മകൻ അല്ലെന്നോ ……..”രേവതിയുട ഷോൾഡറിൽ പിടിച്ചു ഉലച്ചു കൊണ്ട് ഉണ്ണി ചോദിച്ചു……. “അതെ ഉണ്ണി…… നീ ഞങ്ങളുടെ സ്വന്തം മകൻ അല്ല…….”രേവതി പറഞ്ഞു….. “Noooooo”…… ഉണ്ണി അലറി…… അവന്ടെ കണ്ണുകൾ നിറഞ്ഞു……താൻ ഒരു അനാഥൻ ആണോ…. ഇവർ തന്റെ ആരുമല്ല എന്നുള്ള സത്യം അവനെ പിടിച്ചു ഉലച്ചു……. സ്വന്തമായി തനിക് ആരുമില്ലേ…… അവൻ അവന്റെ മുടിയിൽ പിടിച്ചു ഉലച്ചു…… ഒരു പ്രാന്തനെ പോലെ അലറി……….. എന്നിട്ട് പിന്നെയും രേവതിയുടെ അടുത്തു വന്നു ചോദിച്ചു “ഞൻ നിങ്ങളുടെ മകൻ അല്ലെങ്കിൽ എന്റെ അച്ഛനും അമ്മയും ആരാണ്…… പറയു……” “അത് എനിക്കറിയില്ല….. പക്ഷെ നിന്റെ അമ്മ നിന്നെ പ്രെസവിച്ച ഉടനെ മരിച്ചു……
നിന്റെ അമ്മയുടെ കൂടെ പ്രസവത്തിനു കയറ്റിയതാണ് എന്നെ …. പക്ഷെ എനിക്കുണ്ടായ കുഞ്ഞു പ്രെസവത്തോടെ മരിച്ചു……. കുഞ്ഞു മരിച്ചു പോയ കാര്യം അദ്ദേഹത്തെ അറിയിച്ചില്ല…..ആ സമയത്ത് അദ്ദേഹം സ്ഥലത്തു ഉണ്ടായിരുന്നില്ല ….. അദ്ദേഹത്തോട് എങ്ങനെ ഈ കാര്യം പറയും എന്ന് ഓർത്തു ഇരിക്കുമ്പോൾ ആണ് അവിടെത്തെ നേഴ്സ് വന്നു നിന്റെ കാര്യം എന്റെ അമ്മയോട് പറയുന്നത് പറഞ്ഞത്………രണ്ടാമത് ഒരു കുഞ്ഞിനെ അത്രമേൽ ആഗ്രെഹിച്ചിരുന്ന ഞൻ മറുത്തു ഒന്നും ചിന്തിക്കാൻ നിന്നില്ല…… കാരണം എനിക്ക് അദ്ദേഹത്തെ പേടിയായിരുന്നു….. കുഞ്ഞു മരിച്ചു പോയ കാര്യം പറഞ്ഞാൽ അദ്ദേഹം എന്നെ എന്തും ചെയ്യുമായിരുന്നു….. ആ പേടിയും പിന്നെ കുഞ്ഞിന്റെ കാര്യവും ഓർത്തപ്പോൾ ഞൻ വേറെ ഒന്നും അന്ന് ചിന്തിച്ചില്ല…….ഞങ്ങളുടെ മരിച്ചു പോയ കുഞ്ഞിനെ നിന്റെ അമ്മയുടെ അടുക്കലും നിന്നെ എന്റെ അടുക്കലുംആ നഴ്സ് എത്തിച്ചു……..അങ്ങനെ നീ ഞങ്ങളുടെ മകൻ ആയി……”രേവതി പറഞ്ഞു നിർത്തി…… ഇതെല്ലാം കേട്ട് കണ്ണ് നിറഞ്ഞു നിൽക്കുക ആണ് ഉണ്ണി……..
ഒരു നിമിഷം താൻ അവരുടെ ആരും അല്ലെന്നു അറിഞ്ഞതും അവന്ടെ ഹൃദയം നൊന്തു…….. “അമ്മേ ഞൻ അമ്മയുടെ മോൻ തന്നെ അല്ലെ അമ്മേ…. പിന്നയും എന്നെ ഇങ്ങനെ പറ്റിക്കല്ലേ…….”അവൻ രേവതിയോട് പറഞ്ഞു….. അവൾ മുഖം കുനിച്ചു……. അവൻ ഓടി അർജുൻന്റെയും അച്ചുവിന്റെയും അടുത്ത് എത്തി……”ഞൻ നിങ്ങളുടെ ആരും അല്ലലെ……. ഞം ഒരു വിഡ്ഢി……. പറയ് അച്ചു…….. ഞൻ നിങ്ങളുടെ അനിയൻ അല്ലെ……..” അവൻ ഓടി രുദ്രയുട അടുത്തു എത്തി……. “ഏട്ടത്തി എന്നോട് ക്ഷെമിക്കു ഏട്ടത്തി…. ഞൻ…. അറിയാതെ….. മാപ്…. പാപി ആണ് ഞൻ…….. കണ്ണ് നിറച്ചു വാക്കുകൾ പുറത്തേക്ക് വരാതെ പുലമ്പുന്ന ഉണ്ണിയെ അവൾ നിറ കണ്ണുകളോടെ നോക്കി…… അവൻ പിന്നെയും ഓടി ശിവയുടെ അടുത്ത് എത്തി……..അവന്റെ കാലിൽ വീണു…… “ഏട്ടാ….. മാപ്പ്…. എന്നോട് പൊറുക്കു ഏട്ടാ….ഞൻ ഏട്ടന്റെ അനിയൻ അല്ലെന്നു പറയല്ലേ ഏട്ടാ….. എനിക്ക് വേണം ഏട്ടാ…. നിങ്ങളെ എല്ലാവരെയും എനിക്ക് വേണം…. എന്നെ ഉപേക്ഷിക്കല്ലേ……..”ശിവയുടെ കാലിൽ കിടന്നു പുലമ്പുന്ന ഉണ്ണിയെ എല്ലാവരും നിറ കണ്ണുകളോടെ നോക്കി……..
“വേറെ ആര് ഉപേക്ഷിച്ചാലും അവൻ നിന്നെ ഉപേക്ഷിക്കില്ല ശിവ….. കാരണം ഞങ്ങൾ മൂന്ന് പേർക്കും മാത്രം അറിയുന്ന സത്യം നാലാമത്തു അറിഞ്ഞ ഒരാൾ ശിവ മാത്രം ആണ്…… നീ അവന്റെ മുറിയിൽ നിന്നും ഫയൽ മാറ്റിയ അന്ന് ശിവ എന്നോട് ഇക്കാര്യം പറഞ്ഞിരുന്നു…… അന്ന് ഞൻ എല്ലാ സത്യങ്ങളും ശിവയോട് പറഞ്ഞു….. എന്നാൽ അവൻ പറഞ്ഞത് എന്താണെന്നു നിനക്കറിയുമോ…… അമ്മ ഇക്കാര്യം മറ്റാരോടും ഇനി പറയരുത്…… അവൻ എന്റെ അനിയൻ ആണ്…… അമ്മയുടെ മകനും…. അങ്ങനെ തന്നെ ഇരുന്നാൽ മതി എന്ന്….. ഇത് ഒരിക്കലും മറ്റാരും അറിയരുത് എന്നും പറഞ്ഞു……”.. രേവതി പറഞ്ഞതും ശിവയുടെ കാൽക്കലിൽ നിന്നു അവൻ എഴുനേറ്റു…… ശിവയെ നോക്കി…… “അച്ചന്റെ സ്വത്തിൽ നിന്നു ഒരു വീതം പോലും ശിവ വാങ്ങിയിട്ടില്ല….. എല്ലാം നിന്റെ പേരിലേക്ക് തന്നെ മാറ്റിയിട്ടുണ്ട്…… സ്റ്റേറ്റ് സിൽ നിനക്ക് ഉണ്ടായിരുന്ന കടം എല്ലാം ശിവ സോൾവ് ചെയ്തിട്ടുണ്ട്…… അച്ഛനെ പേടിച്ചു നീ ക്യാഷ് ചോദിച്ചില്ല….. നിനക്ക് മൂന്ന് സഹോദരന്മാർ ഇല്ലേ…….. അവരെ നീ മറന്നു പോയി…..
അടിച്ചു പൊളിച്ചു അവിടെ നീ ജീവിതം നയിക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന അർജുൻ പോലും നിന്റെ കാര്യങ്ങൾ എല്ലാം മനസിലാക്കാതെ പോയി…….”രേവതി പറഞ്ഞു….. “ഞൻ…… എന്നോട് ക്ഷെമിക്കു അമ്മേ….. ഞൻ….ഇനി…. അങ്ങനെ ഒന്നും….. ക്ഷെമിക്കു അമ്മേ ഈ പാപിയോട്…… എന്നെ ഉപേക്ഷിക്കല്ലേ….. എനിക്ക് നിങ്ങൾ മാത്രെ ഉള്ളൂ…….”ഉണ്ണി കരഞ്ഞു കൊണ്ട് പറഞ്ഞു…… “ഞൻ അല്ല ഉണ്ണി അതിനു അർഹത ഉള്ള ആള് ശിവ ആണ്……”രേവതി പറഞ്ഞു….. “ഏട്ടാ…..ഞൻ…..”ഉണ്ണി ശിവയുടെ അടുതു വന്നു പറഞ്ഞു…. “വേണ്ടാ…….ഉണ്ണി……..നീ ഒന്നും എന്നോട് പറയണ്ട…… ഞൻ നിന്റെ ഏട്ടൻ ആണ്… നിന്റെ സ്വന്തം ഏട്ടൻ… ഇത് നമ്മുടെ അമ്മയും…..പിന്നെ ഇതൊക്കെ നമ്മുടെ കൂടപ്പിറപ്പുകളും……. അത് മതി……”ശിവ പറഞ്ഞു….. ഉണ്ണി ശിവയെ ആഞ്ഞു കെട്ടി പിടിച്ചു….. അവന്റെ സങ്കടങ്ങൾ എല്ലാം കണ്ണ് നീരായി പെയ്തു ഇറക്കി……. ഇത് കണ്ടു നിന്ന അച്ചുവും അർജുനും കൂടി അവരെ വന്നു ആഞ്ഞു കെട്ടി പിടിച്ചു…….
അവരുടെ സന്തോഷം കണ്ടു രുദ്രയുടെയും രേവതിയുടെയും കണ്ണുകൾ നിറഞ്ഞു…… “ഹാഹാ…. ഇപ്പോൾ എല്ലാവരും ഒറ്റ കെട്ടായി…. ഇത്രയും അനുഭവിച്ച ഞൻ മണ്ടി……”രുദ്ര പറയുന്നത് കേട്ടു എല്ലാവരും രുദ്രയെ നോക്കി….. പാവം…. ആള് നല്ല ക്ഷീണത്തിൽ ആണ്……. ഉണ്ണി രുദ്രയുടെ അടുത്തേക്ക് വന്നു…… “ഏട്ടത്തി ഞാൻ…..”ഉണ്ണി പറയാൻ വന്നതും…… അവൾ അവന്റെ ചെവി പിടിച്ചു തിരുമ്മി…… അവൻ വേദന കൊണ്ട് നെറ്റി ചുളിച്ചു…..”ഇത് നിനക്കുള്ള ചെറിയ ശിക്ഷ ആണ്…. എന്നെ ഉപദ്രവിചതിനു അല്ല…മേഘയെ കൂട്ട് പിടിച്ചതിനു ആണ്……”രുദ്ര പറഞ്ഞതും ഉണ്ണി അവളോട് പറഞ്ഞു….”സോറി ഏട്ടത്തി… എന്റെ അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് തോന്നിയത് ആണ് എല്ലാം….. ക്ഷെമിക്കു ഏട്ടത്തി….” “ഹും….. തല്കാലത്തേക്ക് ഞൻ ക്ഷമിച്ചിരിക്കുന്നു…… അവൾ കളിയായി പറഞ്ഞു……. “അതെ അച്ചു…. ഒന്ന് ഇങ്ങിട് വന്നേ……”രുദ്ര അച്ചുവിനെ വിളിച്ചു…. “എന്താ പെങ്ങളെ……”അച്ചു ചോദിച്ചതും രുദ്ര അവന്റെ ചെവിയും പിടിച്ചു തിരുമ്മി….ആ…. അവൻ വേദന കൊണ്ട് നിലവിളിച്ചു…..”ഇതു എന്തിനെന്നു മനസിലായോ…..”രുദ്ര ചോദിച്ചു….. “ഉവ്വ്…. ഡൽഹിക്ക് പോയി എന്ന് കള്ളം പറഞ്ഞതിന്……”അച്ചു പറഞ്ഞതും രുദ്ര അവന്റെ ചെവിയിൽ നിന്നും കൈ എടുതു……
“അപ്പോൾ ശിവയുടെ ചെവിക്ക് പിടിക്കുന്നില്ലേ…..”അർജുൻ കളിയാക്കി ചോദിച്ചതും രുദ്ര പറഞ്ഞു “അങ്ങേർക്കുള്ളത് ഞൻ വീട്ടിൽ ചെന്നിട് കൊടുത്തോളം…. ഇപ്പോൾ ഞൻ ആകെ tired ആണ്….. ക്ഷീണം ഒന്ന് മാറട്ടെ….. എന്നിട്ട് ആകാം…..”അവൾ പറഞ്ഞതും എല്ലാവരും ഒന്ന് ചിരിച്ചു….. രുദ്രക്ക് പരുക്കുകൾ ഉള്ളതിനാൽ അവളെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ഇറങ്ങിയപ്പോൾ ആണ് മേഘയും മേഘയുടെ കൂട്ടാളികളും അവർക്ക് മുൻപിൽ എത്തുന്നത്…… “നിങ്ങൾ ഇപ്പോൾ സംസാരിച്ച കാര്യങ്ങൾ എലാം ഞൻ കേട്ടു…..പക്ഷെ എനിക്ക് എന്റെ ലക്ഷ്യത്തിൽ എത്തിയെ മതിയാകു……”അതും പറഞ്ഞു മേഘയുടെ കൈയിൽ ഇരുന്ന കത്തി കൊണ്ട് രുദ്രയെ ആഞ്ഞു കുത്താൻ ഒരുങ്ങി…. 🥀
6 വർഷങ്ങൾക് ശേഷം ജില്ലാ കോടതി “മേഘ വധ കേസ്…. തെളിവുകളോ സാക്ഷി മൊഴികളോ ഇല്ലാത്തതിനാൽ ഈ കേസ് ഈ കോടതി ഒഴിയുക ആണ്……” (കോടതി കാര്യങ്ങൾ കൂടുതൽ ഒന്നും എനിക്ക് അറിയില്ല… അത് കൊണ്ട് ക്ഷെമിക്കുക……) ഈ കേസ് വാദിച്ച സ്പെഷ്യൽ പ്രോസികുട്ടർക്ക് അഭിനന്ദനങ്ങൾ…… കോടതിക്ക് പുറത്തു…. “അഡ്വകേറ്റ്. ശ്രീരുദ്ര ശിവജിത്…… അ ങ്ങെനെ എല്ലാം നമ്മൾ വിചാരിച്ച പോലെ നടന്നില്ലേ……”കാറിൽ ചാരി രുദ്രയെ വെയിറ്റ് ചെയ്തു നിന്നിരുന്ന ശിവ അവളെ കണ്ടതും ചോദിച്ചു….. “മ്മ്മ്. എല്ലാം ശെരിയായി ഏട്ടാ…. നമ്മൾ വിചാരിച്ച പോലെ എനിക്ക് ഇതു വാദിക്കാൻ കഴിഞ്ഞു….. അല്ലെങ്കിൽ നമ്മുടെ ഉണ്ണിയുടെ കൈകൾ കൊണ്ടാണ് അവൾ മരണപെട്ടത് എന്ന് അറിഞ്ഞാൽ…..”കാറിൽ കയറി കൊണ്ട് രുദ്ര അവനോട് പറഞ്ഞു…… “അതെല്ലാം കഴിഞ്ഞില്ലേ…. നമ്മുടെ മനസിന്റെ ഒരു ഭാരം നമ്മൾ ഇറക്കി വെച്ചു….. ശെരിക്കും ഉണ്ണിക്ക് പറ്റിയ അബദ്ധം ആയിരുന്നു അല്ലോ അത്……
നിന്നെ കത്തി കൊണ്ട് കുത്താൻ വന്ന സമയത്ത് ഉണ്ണി അവളെ പിടിച്ചു ഉന്തിയത്….. അവൾ നേരെ ചെന്നു മെഷീനിൽ പോയി തല അടിച്ചു വീണു…. വയറിൽ കൂടി അതിന്റെ കമ്പി കയറി പോയി….. ഇതൊന്നും അവൻ അറിഞ്ഞു ചെയ്തത് അല്ലല്ലോ….. എങ്കിലും അവന്റെ മനസ്സിന്റെ താളം തെറ്റിയില്ലേ…. Dr. സക്കറിയയുടെ consulting കൊണ്ട് ഇപ്പോൾ അവൻ better ആയി…… എന്നാൽ ഇന്നു അവനു അതിൽ പശ്ചാതാപം ഇല്ലാ….. കാരണം അവൾ മരണം അർഹിക്കുന്നവൾ ആയിരുന്നു…..”ശിവ പറഞ്ഞു നിർത്തി…… “മ്മ്.. ശെരിയാണ്….. അതൊക്കെ പോട്ടെ നമ്മുട കുഞ്ഞാറ്റ എന്തെടുക്കുന്നു…..”രുദ്ര ചോദിച്ചു…. “ഓ അവൾ ചെറിയച്ഛൻ മാരെ ഇട്ടു വട്ടം കറക്കുന്നുണ്ട്….. അർജുൻ അവളെ തലയിൽ എടുത്തു വെച്ചേക്കുക അല്ലെ…..ഒരു നേരം അവളെ നിലത്തു നിർത്തില്ല…..അവൾക് എന്നെക്കാളും കാര്യം അവനെ ആണ്…..”ശിവ പറഞ്ഞു…. രുദ്ര അതിനു ഒന്ന് ചിരിച്ചു….. വീടെത്തി ശിവ പോർച്ചിലേക്ക് വണ്ടി കയറ്റി…… രുദ്ര കാറിൽ നിന്നു ഇറങ്ങിയതും അവരുടെ 3 വയസു കാരി കുഞ്ഞാറ്റ എന്ന ശിവാനി ഓടി വന്നു……. രുദ്ര അവളെ എടുത്തു കവിളിൽ ഉമ്മ വെച്ചു……
“അമ്മേടെ പൊന്ന് എന്തു ചെയ്യുവാ യിരുന്നു…….”രുദ്ര അവളോട് ചോദിച്ചു….. “നാൻ… ചെറിയച്ചേടെ കൂടെ കളിച്ചുവായിരുന്നു……”കുഞ്ഞാറ്റ പറഞ്ഞു… “ആണോ…..” “അമ്മേ എനിച്ചു കളിച്ചൻ ആയിട്ട് അമ്മയുടെ വയറ്റിൽ നിന്നും കുഞ്ഞാവ വരുമെന്ന് അച്ച പറഞ്ഞല്ലോ…. എന്ന അമ്മേ കുഞ്ഞാവ വരുന്നേ……..”കുഞ്ഞാറ്റ ചോദിച്ചു…… “നിന്റെ അച്ച ആള് കൊള്ളാമല്ലോ കുഞ്ഞാറ്റെ……”അവൾ ശിവയെ നോക്കുമ്പോൾ അവന് ഞൻ ഇവിടെ ഇല്ലാ എന്നുള്ള രീതിയിൽ ആണ് നിൽപ്….. അവൾ അകത്തേക്ക് ചെന്നു….. ഉണ്ണിയും അർജുവും അച്ഛനും അമ്മയും ഉണ്ടായിരുന്നു…… എല്ലാവർക്കും സന്തോഷം…… അച്ചുവിന്റെയും അമ്മുവിന്റെയും കല്യാണം കഴിഞ്ഞു….. അവർക്കു ഒരു ആൺകുട്ടി ഉണ്ട്……2 വയസുള്ള ആരവ്…… അച്ചു വേറെ ഒരു വീട് പണിതു അവിടെ ആണ് താമസം കൂടെ അച്ചുന്റെയും അർജുവിന്റെയും അച്ഛനും അമ്മയും ഉണ്ട്….. പുറത്തെ ജീവിതം മതിയാക്കി അവർ മക്കളുടെ കൂടെ കൂടി……. അപ്പുവിനു ശിവയുടെ കമ്പനിയിൽ തന്നെ ജോലി ആയതിനാൽ കമ്പനി വക ഫ്ലാറ്റിലേക്ക് അച്ഛനും അമ്മയും കൂടെ താമസം മാറ്റി….. ഫ്ലാറ്റ് ജീവിതം അവര്ക് ബുദ്ധിമുട്ട് തോന്നി എങ്കിലും പിന്നീട് അവർ എല്ലാം ശെരിയാക്കി വന്നു……. 🥀
നാളെ തനിക് കോടതിയിൽ വിസ്തരിക്കാൻ ഉള്ള കേസ് പഠിക്കുക ആണ് രുദ്ര…….. മുറിയിലേക്ക് വന്ന ശിവ കാണുന്നത് നല്ല തിരക്കിട്ടു ഓരോന്ന് പഠിച്ചു കൊണ്ടിരിക്കുന്ന രുദ്രയെ ആണ്…. അവൻ അവളെ ഒന്ന് നോക്കി കൊണ്ട് ബാൽക്കണി യിലേക്ക് നടന്നു……. ചെറിയതായി ചാറ്റൽ മഴ ഉണ്ട്….. ആ ചാറ്റൽ മഴയെയും കാറ്റിനെയും ആസ്വദിച്ചു ഹാൻഡ് റൈലിൽ പിടിച്ചു അവൻ നിന്നു……. പുറകിലൂടെ വന്നു തന്നെ ഇറുക്കെ പുണർന്ന പെണ്ണിനെ പിടിച്ചു മുൻപിലേക്ക് നിറുത്തി……. “മോൾ ഉറങ്ങിയോ രുദ്ര….” “മ്മ്….. അവൾ രേവു അമ്മയുടെ കൂടെ കിടക്കുന്നുള്ളു എന്ന് പറഞ്ഞു…..”ശിവയുടെ നെഞ്ചിൽ തല വെച്ചു കൊണ്ട് രുദ്ര പറഞ്ഞു….. “എന്നാൽ നമുക്ക് ഒന്ന് മഴ നനഞ്ഞാലോ….”അവളുടെ മുടിയിഴകൾ തഴുകി ശിവ ചോദിച്ചു….. രുദ്ര അവന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി…….”കുഞ്ഞാറ്റക്ക് ഒരു കൂട്ടു വേണ്ടേ…… “അവൻ നിറഞ്ഞ കുസൃതി യോടെ ചോദിച്ചതും അവളുടെ മുഖം പിന്നെയും നാണം കൊണ്ട് ചുവന്നു…… പുറത്തെ മഴയിലേക്ക് ഇറങ്ങി പരസപരം മഴ നനഞ്ഞു ഇറുക്കെ പുണർന്നു……. ശിവ രുദ്രയുടെ പൂർണതക്ക് ആയി……….. ഇനിയും ഒരു മഴക്കാലത്തിനായി നമുക്ക് കാത്തിരിക്കാം……. അവസാനിച്ചു……..

by