20/04/2026

പ്രേമം : അവസാന ഭാഗം

രചന – അല്ലി

അവനൊന്നും മിണ്ടിയില്ല!!…….
വിശ്വന്റെ മുന്നിൽ ഒരുവൾ തെളിഞ്ഞു…. അവളുടെ പ്രണയം തുളുമ്പുന്ന കണ്ണുകൾ…. പ്രതീക്ഷയോടെയുള്ള നോട്ടം……… അവഗണിക്കുമ്പോൾ ചുണ്ട് കടിച്ചുപ്പിടിച്ചവൾ വേദന സഹിക്കും……..
പക്ഷെ അവളുടെ മുഖത്ത് സന്തോഷത്തിന്റെയൊരു അവശേഷിപ്പില്ല… വേദനയല്ലാതെ അവൾക്ക് സന്തോഷം നൽകിയിട്ടില്ല…..
വേദനകൾക്കപ്പുറം ഒരു ലോകം അവൾ കണ്ടിട്ടുണ്ടാകില്ല….!!!
താൻ സ്വാർത്ഥനാണ്…. സ്വന്തം താല്പര്യത്തിന് വേണ്ടി ഒരു പെണ്ണിന്റ സ്നേഹത്തെ വിലകൽപ്പിക്കാത്തവൻ…അവൾക്ക് ചിലവിന് കൊടുക്കുന്നു.. അവൾക്ക് ഭക്ഷണം കൊടുക്കുന്നു.. അവൾക്ക് വസ്ത്രം നൽകുന്നു………… ഒരു ഭർത്താവ് ചെയ്യേണ്ടത് അത്രമാത്രമാണോ….അങ്ങനെയാണോ നീ ഭാനുവിന് ചെയ്തത്..??ഭാനുവിന് നൊന്താൽ നിനക്ക് നോവില്ലേ? ഭാനുവിന്റെ കണ്ണ് നിറഞ്ഞാൽ നിന്റെ കണ്ണ് നിറയില്ലേ? ……. അപ്പോൾ നന്ദയ്ക്കൊ? അവൾ മനുഷ്യനല്ലേ? അവൾക്കും ശരീരമില്ലേ? അവൾക്കും വേദനയില്ലേ….? നോവില്ലേ…. പിടയില്ലേ…

അമ്മയുടെ ചോദ്യത്തിന് മുന്നിൽ അവന്റ മുഖം താഴ്ന്നു….

“നിന്റെ ഫോൺ സ്വിച്ച് ഓഫയിരുന്നു അതുകൊണ്ടാ വിളിച്ചുപ്പറയാൻ നിൽക്കാഞ്ഞത്……. അതിന്റ വിരോധത്തിൽ ആശുപത്രിവരെ പോകാതെ നിൽക്കരുത്……. ചായ കുടിക്ക്… ഞാനും വരാം….”അതുംപ്പറഞ്ഞുക്കൊണ്ട് അമ്മ അവിടെ നിന്നുംപ്പോയി…. വിശ്വൻ കസേരമേൽ ഇരുന്നു…..മെല്ലെ വെളിയിലേക്ക് ഇറങ്ങി…… തുളസി തിരുകി നിറഞ്ഞ കുഴി മാടത്തിന്റെയടുത്തേക്ക് എന്നത്തേയുംപ്പോലെ അവൻ നടന്നു…,…

“ഭാനുവേ……………..
നോവുന്നു ഭാനു……..
ഭ്രാന്ത്‌ പിടിക്കുന്നപ്പോലെ……”അവന്റ ശബ്ദം വേദന നിറഞ്ഞു…….

^^^^^^^

കാലൊടിഞ്ഞു കിടക്കുന്ന അമ്മയുടെയടുത്ത് വാടിത്തളർന്നിരിക്കുന്ന നന്ദയെ വിശ്വൻ നോക്കി……. അവൾ അമ്മയെത്തന്നെ നോക്കിയിരിക്കുവാണ്, ഇടയ്ക്ക് കൈയ്യിൽ അമർത്തിപ്പിടിക്കുന്നുണ്ട്. അവൾ ശരിക്കും ഭയന്നിട്ടുണ്ട്……
കണ്ണുകൾ മിന്നി വിശ്വനിലേക്ക് നീണ്ടു… അവളുടെ നോട്ടംക്കണ്ടതുo വിശ്വൻ അവളെത്തനെ ഉറ്റു നോക്കി…..
അവൾ ഒന്നുംക്കൂടി വാടിയതുപ്പോലെ.
ഒന്നുംക്കൂടി ക്ഷിണിച്ചപ്പോലെ തോന്നുന്നു…
ഇനിയും ഒരാഴ്ച ആശുപത്രിയിൽ!!!

“രണ്ടാഴ്ചക്കൂടി കിടക്കണമെന്നാ ഡോക്ടർപ്പറഞ്ഞത്….. മോള് ഇവിടെ നിൽക്കുന്നത് വിശ്വനു ബുദ്ധിമുട്ടാകുവോ…..” നന്ദയുടെ അച്ഛൻ ചോദിച്ചതും വിശ്വൻ ഒന്നും മിണ്ടാതെ നന്ദയെ നോക്കി…. അവൾ ഒന്ന് പുഞ്ചിരിച്ചു..

“നന്ദ അവിടെയില്ലെങ്കിൽ എന്ത് ബുദ്ധിമുട്ട്? അടുക്കളപ്പണിക്ക് ബുദ്ധിമുട്ട്, തുണി കഴുകാൻ ബുദ്ധിമുട്ട്, പാത്രംകഴുകാൻ ബുദ്ധിമുട്ട്, മുറ്റമടിക്കാൻ ബുദ്ധിമുട്ട്….. അല്ലാതെ നന്ദയെ വിശ്വട്ടന് വേണ്ട…….
നന്ദയെ വേണ്ടാ…..”അവളുടെ ഉള്ളിൽ ഒരായിരം പുച്ഛം നിറഞ്ഞു!!!

“അത്….”

“മോള് ഇവിടെ നിന്നോട്ടെ….. ഇവളല്ലേ ഇപ്പോൾ ഇവിടെ നിൽക്കേണ്ടത്….. അവിടുത്തെക്കാര്യം ഓർത്ത് നീ വിഷമിക്കണ്ട കേട്ടോ..”നന്തയുടെ കൈപ്പിടിച്ചുക്കൊണ്ട് അമ്മപ്പറഞ്ഞതും അവൾ തലയാട്ടി നേരെ വിശ്വനെ നോക്കി……അവൻ മുഖം താരാതെ വെളിയിലേക്ക് ഇറങ്ങി…..

“നന്ദയില്ലാതെ എനിക്ക് പറ്റില്ലെന്ന് പറഞ്ഞൂടെ വിശ്വട്ടാ….അവളില്ലാതെ എനിക്ക് നേരെ ചൊവ്വേ ഉറക്കം വരില്ലെന്ന് പറഞ്ഞൂടെ……
വെറുതെയെങ്കിലും……
വെറുതെ…… ” അവളുടെ തൊണ്ടകുഴിയിൽ വേദന നിറഞ്ഞൊരു ശബ്ദം തടഞ്ഞു നിന്നും.

പോകാൻ നേരം മുറിയുടെ വാതിലിൽ അവളും വിശ്വനും മാത്രമായി… കയ്യിൽ കരുതിയ അഞ്ഞുറിന്റെ പത്ത് നോട്ടുകൾ അവൾക്ക് നേരെയവൻ നീട്ടി. നന്ദ വേണ്ടെന്ന് തലയാട്ടിയതും ദേഷ്യത്തോടെ അവളുടെ കയ്യിലവൻ വെച്ചുക്കൊടുത്തും.!!

“എന്നാ വരുന്നതെന്ന് ചോദിക്കുന്നില്ലേ…”അവൾ പ്രതീക്ഷയോടെ ചോദിച്ചു!!

“ഇവിടെ നിന്ന് ഇറങ്ങുമ്പോൾ നേരെ വീട്ടിലേക്ക് വന്നോണം.,.. ഒരു ഒഴിവ് കേടുംപ്പറയരുത്…”അത്രപ്പറഞ്ഞവൻ അവിടെ നിന്നുപ്പോകുമ്പോൾ അവന്റ വാക്കിൽ സന്തോഷം കണ്ടെത്തുകയായിരുന്നു നന്ദ…

“അമ്മ എടുത്തുച്ചടി നിൽക്കാൻപ്പറയരുതായിരുന്നു. അവൾ മാത്രമല്ലല്ലോ ചേച്ചിയുമില്ലേ… രണ്ടാൾക്കും ഉത്തരവാദിത്തമുണ്ടല്ലോ” വണ്ടി ഓടിക്കുന്നതിനിടയിൽ വിശ്വൻപ്പറഞ്ഞു.

“ഉത്തരവാദിത്തം അല്ല വിശ്വാ…. അമ്മയെ നോക്കേണ്ടത് കടമയാണ്… അത് പകുക്കേണ്ടക്കാര്യമില്ല. പിന്നെ അവളില്ലെങ്കിലും വീട്ടിലെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം…… പിന്നെ നീയും കുഞ്ഞല്ലല്ലോ….? നീത്തന്നെയല്ലേ അവൾ വരുന്നതിന് മുന്നേ സ്വന്തംക്കാര്യങ്ങൾ നോക്കിയിരുന്നത് വിശ്വാ…..”അമ്മ ചോദിച്ചതും അവൻ വായടച്ചു……

മുന്നോട്ട് പോകുന്തോറും ഒരു നഷ്ടബോധം അവനിൽ തോന്നി തുടങ്ങി……… വീട്ടിലേക്ക് പോകാൻ തോന്നുന്നില്ല… വണ്ടിയിൽ ഇങ്ങനെ മുന്നോട്ട് പോകാൻ തോന്നുന്നു……

^^^^^^^^^^^^^

വീടിന്റെ മുറ്റത്ത് വണ്ടി നിർത്തി വിശ്വൻ കുഴി മാടത്തിലേക്ക് നടന്നു… വാതിൽ തുറന്ന് അകത്ത് കയറുന്നതിന് മുന്നേ അമ്മ അവനെ നോക്കി…… വിശ്വന്റെ ജീവിതം ആ കുഴി മാടത്തിന് ചുറ്റുമാണെന്ന് ഓർക്കേ അവരുടെ നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി…

” നീ കാണുന്നില്ലേ ഭാനു……
അവന്റ പ്രേമം അവന്റ ജീവിതം നിന്റെ ഈ കുഴി മാടത്തിന് ചുറ്റുമാണെന്ന്….? അപ്പോൾ നന്ദയൊ…..
പാവമാണ് കുട്ടി അവള്……
ഒന്ന് പറയു അവനോട്…
ഇത്തിരിയെങ്കിലും സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ അത് തുറന്നു കാട്ടാൻ……
പറയു. … മോളെ….. “അവരുടെ കണ്ണുകൾ നിറഞ്ഞു….

^^^^^^^

മുറിയിൽ കയറി ഷർട്ട് ഊരിയിട്ട് വിശ്വൻ കട്ടിലിൽ കിടന്നു… വല്ലാത്ത വീർപ്പുമുട്ടൽ അവനെ വന്നുമൂടി…….ശ്വസിക്കാൻ പറ്റുമ്പോഴും ശ്വാസം മുട്ടുന്ന അവസ്ഥ….. വിശ്വൻ ചുമരിൽ മേലുള്ള ഫോട്ടോയിലേക്ക് നോക്കി. അതിൽ താനും നന്ദയും….ചാടിയെഴുനേറ്റവൻ ആ ഫോട്ടോയിലുള്ള നന്ദയെ നോക്കി….
സൂര്യനെപ്പോലെ തിളക്കമുള്ള മുഖം……
വിശ്വൻ ഓർത്തെടുത്തു…..
ഇപ്പോൾ ആ മുഖത്ത് തിളക്കമുണ്ടോ…? അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു….
ഇല്ലാ……. കാർമേഘങ്ങളുടെ ഒരു കൂമ്പാരം…….
അല്ലെങ്കിൽത്തന്നെ അവളുടെ മുഖം പ്രകാശിക്കാൻ മാത്രം താനൊന്നും ചെയ്തിട്ടില്ല…..അവന്റ മുഖം താഴ്ന്നു..
ഫോൺ റിങ് ചെയ്തതും വിശ്വൻ ഫോണെടുത്തു………

” ഹലോ…… ” മറുതലയ്ക്കൽ നിന്നുള്ള ശബ്ദം കേട്ടതും അത്രയും നേരം അവന്റ ഉള്ളിലെ വേദനയ്ക്കു ശമനമുണ്ടായി….

നന്ദ ഫോണിൽ മുറുക്കെപ്പിടിച്ചു……
വിളിക്കാതിരിക്കാൻ തോന്നിയില്ല… ഊണിലും ഉറക്കത്തിലും നിങ്ങൾ മാത്രമല്ലേ ഉള്ളിൽ……

“മ്മ്മ്……” അവൻ മൂളിക്കൊണ്ട് കട്ടിലിൽ കിടന്നു…

” കഴിച്ചോ….? ”

” എത്തിയതേയുള്ളൂ… ”

” മ്മ്മ്……. ”

പിന്നെ നിശബ്ദതയായിരുന്നു….അങ്ങോട്ടുമിങ്ങോട്ടും രണ്ടാൾക്കും എന്തുപറയണമെന്നറിയില്ലായിരുന്നു…. മൗനംക്കൊണ്ട് ഒരായിരം വാക്കുകൾ അവർ കോർത്തു……

“വേഗം എത്തിയേക്കണം….”
വിശ്വനുപ്പറയാതിരിക്കാൻ പറ്റിയില്ല.. അത്രത്തോളം അവന് പറ്റാതെയായി.

“ഞാനില്ലാതെ പറ്റില്ലേ വിശ്വട്ടാ….” ശ്വാസം അടക്കിപ്പിടിച്ചുക്കൊണ്ടവൾ ചോദിച്ചതും ഉത്തരം കിട്ടാതെ അവൻ ഉഴറി…..

“ശരിയെന്നാൽ….”അത്രയുംപ്പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്തപ്പോൾ പരിഭവത്തോടെയവൾ മുഖം വീർപ്പിച്ചു…..

അന്ന് രാത്രിയിൽ വിശ്വൻ ഉറങ്ങിയില്ല…. അന്നെന്നല്ല നന്ദയില്ലാത്ത ദിവസങ്ങളിൽ ഒന്നുംത്തന്നെ അവൻ ഉറങ്ങിയില്ല..വീടിന്റെ ഓരോ മൂലയിലും വിശ്വൻ നന്ദയെ കണ്ടു…. അവളുടെ ഗന്ധം… അവളുടെ ചിരി…. അവളുടെ കരച്ചിൽ എല്ലാം അവന്റ കാതിൽ അലയടിച്ചു…..

” എന്നെയൊന്ന് പ്രേമിക്കോ.?? “അവളുടെ ചോദ്യം ഇപ്പോൾ അവന് ആശയക്കുഴപ്പത്തിലക്കുകയാണ്…..

എന്താണ് പ്രേമം പെണ്ണെ???

നിന്റെ ഇല്ലായിമയിൽ എനിക്കുണ്ടായ തിരിച്ചറിവാണ് നിന്നോടുള്ള പ്രേമം……

^^^^^^^^^^^^^^^^^^^^^^^

എന്നും വിശ്വൻ ആശുപത്രിയിൽ പോകുമായിരുന്നു…. അമ്മയെ കാണാനെന്ന വ്യാജേന നന്തയെ കാണാൻ…. ശരീരംക്കൊണ്ട് അകലെയാണെങ്കിലും വീണ്ടും അവളെ കാണാൻ തോന്നുന്നു…….

” ഞാനില്ലാതെ പറ്റില്ലേ വിശ്വട്ടാ… “വീട്ടിൽ പോകുന്നതിന് മുന്നേ അവൾ ആവർത്തിക്കുന്ന ചോദ്യം……
വിശ്വൻ ഒന്നും പറയില്ല……..

“നീ വല്ലാതെ മെലിഞ്ഞു… ശരിക്കും രോഗി നീയാ….”വിശ്വൻ ഒരിക്കൽ അവളോടുപ്പറഞ്ഞതും അവൾ ചിരിച്ചു!!

“ഞാൻ രോഗിയാണെങ്കിൽ വിശ്വട്ടൻ എന്നെ നോക്കില്ലേ?? എന്നെ സ്നേഹിക്കില്ലേ??? ഭാനു ചേച്ചിയെപ്പോലെ….”
അവളുടെ ശബ്ദം നേർത്തതും വിശ്വൻ അവളെ ഉറ്റു നോക്കി….അവൾ ചിരിച്ചു….

******——*******

” ഭാനുവേ….എനിക്ക് വല്ലാത്ത ഒറ്റപ്പെടൽപ്പോലെ…എനിക്കറിയാം നീ എന്റെ കൂടെയുണ്ടെന്ന്…. പക്ഷെ… പക്ഷെ….. ഇപ്പോൾ നന്തയെ അവിടെയാക്കിയിട്ട് പോന്നപ്പോൾമുതൽ വല്ലാത്ത വേദന…
അത് .. അതെന്താ…….. ഭാനുവേ. മ്മ….. “അന്ന് രാത്രിയിലവൻ എന്നത്തേയുംപ്പോലെ കുഴി മാടത്തിനരികിൽ നിന്ന് ചോദിച്ചു……

” ഭാനു……..
ഞാൻ…. ഞാനവളെ സ്നേഹിക്കുന്നു……
എനിക്ക്…….. തെറ്റാണോ ഭാനു…….. ” അവന്റ കണ്ണുകൾ നിറഞ്ഞു തൂകി……

കർപ്പുരം കത്തിച്ചപ്പോലുള്ള മണം അവിടെയാകെ പരന്നു… വിശ്വൻ ചുറ്റും നോക്കി…. പിന്നെ കുഴി മാടത്തിലേക്ക് നോക്കി…..

“അവൾ നിങ്ങളെ പ്രേമിക്കുന്നു… നിങ്ങൾ തിരിച്ചുo…….. ഉള്ളിൽ മൂടിവെച്ച് ശ്വാസം മുട്ടാതെ അവളോട് പറയു….. നന്ദയെ പ്രേമിച്ചെന്ന് കരുതി… അവളോട് സന്തോഷത്തോടെ ജീവിച്ചെന്ന് കരുതി എന്റെ ആത്മാവ് നിങ്ങളെ ശപിക്കില്ല ഏട്ടാ…….ഗതികിട്ടാതെ അലയുന്ന എന്റെ ആത്മാവിന് മോക്ഷം കിട്ടണമെങ്കിൽ നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം. നിങ്ങളെ ഓർത്ത് ഇത്രയും വർഷം നീറുകയാണ്…. ഉരുക്കുകയാണ്…… ഒരായിരം സ്വപ്നങ്ങൾ കണ്ടതല്ലേ നമ്മൾ….. കുഞ്ഞ്…. വീട്…. ജോലി…. അങ്ങനെയങ്ങനെ…….. എല്ലാം ഓർത്ത് ഞാൻ ഇല്ലാണ്ടായി……….
“വിശ്വന്റെ കൂടെ ഭാനുവിന്റെ ആത്മാവുംക്കരഞ്ഞു…പക്ഷെ അവനത് കേട്ടില്ല……

^^^^^^^^^^

ഒരു ദിവസം ജോലിക്കഴിഞ് വന്നപ്പോൾ അവനെ സ്വീകരിക്കാൻ നന്ദയുണ്ടായിരുന്നു…… സന്തോഷംക്കൊണ്ട് അവൻ മതിമറന്നവളെ നോക്കി…..
രണ്ടാഴ്ച കഴിയാൻ ഇനിയും മൂന്ന് ദിവസമുണ്ട്…. നന്ദ അവനെ പ്രണയത്തോടെ നോക്കി…..
ഒന്ന് ചേർത്ത് പിടിച്ചൂടേ…..
ഞാൻ ക്ഷിണിച്ചുപ്പോയി….
അവൾ ഉള്ളാലെപ്പറഞ്ഞതും. വിശ്വൻ അവളെ ഓടി വന്ന് കെട്ടിപ്പിടിച്ചു……..
ഞെട്ടിത്തരിച്ചുപ്പോയി നന്ദ……
വിശ്വൻ അവളെ അമർത്തി കെട്ടിപ്പിടിച്ചു….. അവന്റ കണ്ണുകൾ നിറഞ്ഞു…..
ആ കണ്ണീരിന് വല്ലാത്ത വേദനയുണ്ടായിരുന്നു…. ഒറ്റ ദിവസംക്കൊണ്ട് ഒറ്റപ്പെട്ടവന്റെ വേദന….

“ഞാനില്ലാതെ പറ്റില്ലേ വിശ്വട്ടാ….” അവൾ വിക്കി വിക്കിയവൾ ചോദിച്ചതും വിശ്വൻ കരച്ചിലോടെ അവളുടെ തോളിൽ ചുംബിച്ചു……

” നീയില്ലാതെ പറ്റില്ല പെണ്ണെ….. ” അവൻ മെല്ലെപ്പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു…. വാ വിട്ടവൾക്കരഞ്ഞു……. ഇരുകൈക്കൊണ്ട് അമർത്തിയവനെപ്പിടിച്ചു…….

” എന്നെയൊന്ന് പ്രേമിക്കോ…… ” ഒരിക്കൽക്കൂടിയവൾ ചോദിച്ചതും വിശ്വൻ അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് തുരുതുരെ ചുംബിച്ചു…….. എത്രത്തോളം ചുംബിക്കാമോ അത്രയും…..

“നിന്നെ ഞാൻ പ്രേമിക്കുന്നു ഒരുപാട്…. ഒരുപാട്……” അത്രയുംപ്പറഞ്ഞതും നന്ദ കരഞ്ഞുക്കൊണ്ട് അവനെ ചുംബിച്ചു………. അവൾ കൊതിച്ചത് ഇതായിരുന്നു……..
🤎പ്രേമം 🤎…….

അവസാനിച്ചു!!!