രചന – ജ്വാലാമുഖി
വേദന കൊണ്ടു കണ്ണു തള്ളിത്തുടങ്ങിയതും ഞാൻ മുട്ടുകാൽ കൊണ്ടു അവന്റെ അടിവയറ്റിൽ നോക്കി ഒരു ചവിട്ട് കൊടുത്തു
“ഹോ.. ഈ രണ്ടിനേം കൊണ്ടു തോറ്റല്ലോ… ”
“വിനു ഇനി ഇവള്ടെ കൂടെ ആണേൽ എന്നെ വിളിക്കണ്ട… ”
“പിന്നെ തന്നെ കാണാൻ ആണല്ലോ ഞാൻ വരണേ.. ”
“എന്റെ ശിവ നീ ഒന്ന് നിർത്തു..”
ഞാൻ പിണങ്ങി മാറിയിരുന്നു…
ചേച്ചി രണ്ടു ഐസ്ക്രീം വാങ്ങി അങ്ങോട്ട് വന്നു
“ഇതും പിടിച്ചു വാ അടച്ചു ഇരിക്ക് രണ്ടാളും… ”
ഞാൻ ഐസ് ക്രീം എടുത്തു വേറെ ബഞ്ചിൽ പോയി ഇരുന്നു..
എന്തു തെണ്ടി ആണവൻ.. ഒരു പെണ്ണിനെ കൈ വക്കാൻ മാത്രം.. ചെ… അവനെ കൊല്ലാൻ ഉള്ള കലി ഉണ്ടെനിക്ക്..
കാണാൻ ഉള്ള ഗ്ലാമർ മാത്രം ഉള്ളു.. തനി കൂതറ ആണവൻ….
ഡ്രൈവർ ആണെന്ന ആദ്യം കരുതിയെ . ചിലപ്പോൾ ചേട്ടന്റെ ഓഫിസിലെ അസിസ്റ്റന്റ് ആകും..
ഓരോന്ന് ആലോചിച്ചു ഇരിക്കലെ ഞാൻ അവനെ ഒന്ന് തിരിഞ്ഞു നോക്കി… മുഖം കേറ്റി പിടിച്ചു ദേഷ്യത്തിൽ ഇരിക്കുവാണ് പുള്ളി…
“ടാ… ഇവിടെ ഭയങ്കര വെയിൽ നമുക്ക് ഒരു സിനിമക്ക് പോയാലോ… വൈകിട്ട് ആകുംപോളെക്കും ഓഫിസിൽ എത്താം… ”
“അയ്യോ.. അച്ഛൻ അറിഞ്ഞാൽ കൊല്ലും… ”
“നീ ഒന്ന് മിണ്ടാതെ ഇരുന്നേ ശിവ… ഞാൻ പറഞ്ഞോളാം കൊച്ചച്ചനോട്… ”
ഞാൻ കലിപ്പിൽ മുഖം തിരിച്ചു…
“ടാ അതൊന്നും ശരിയാകില്ല… അതും ഇതിന്റെ കൂടെ… ”
അവന്റെ ആ ഡയലോഗ് എനിക്ക് ദേഷ്യം വന്നു…
“ഇതോ… ഞാൻ എന്താ തന്റെ വീട്ടിലെ പട്ടിയോ.. അതു ഇത് എന്നൊക്കെ വിളിക്കാൻ… ”
“ഹോ… രണ്ടും കൂടെ ഞങ്ങടെ മൂഡ് കളയും… ”
ചേച്ചിടേം ചേട്ടന്റേം കല്യാണത്തിന് കഷ്ടി രണ്ടാഴ്ച ഉള്ളു… അവർ ഒന്ന് എൻജോയ് ചെയ്യുവാനിപ്പോ… അതോർത്തു ഞാൻ മിണ്ടാതെ ഇരുന്നു…
“ടി… ഞാൻ വിനു ചേട്ടന്റെ പിറകിൽ ഇരുന്നോട്ടെ… നീ സഞ്ജുന്റെ കൂടെ വരുമോ… ”
“ആ തല്ലുകൊള്ളി ടെ കൂടെ എന്നെ വീടാനോ… ”
“നീ ഹൈദരാബാദ് ൽ വച്ചു ഫ്രഡ്സ് ന്റെ പിറകിൽ ഒക്കെ കേറാറില്ലെ… അതുപോലെ കരുതിയാൽ മതി… പ്ലീസ് ടാ.. ചേച്ചി ക്കു ഇനി കുറച്ചു നാൾ കൂടെ അല്ലെ ഉള്ളു… ”
അവൾ സെന്റി അടിച്ചു എന്റെ വീക്നെസ് ൽ കയറി പിടിച്ചു…
അവിടെ വിനു ചേട്ടനും സഞ്ജു ന്റെ കാല് പിടിക്കുന്നുണ്ട്…
ഒടുവിൽ അവനും സമ്മതിച്ചു എന്ന് തോന്നുന്നു…
അവൻ ബൈക്ക് എടുത്തു എന്റെ അടുത്ത് വന്നു നിർത്തി…
ഞാൻ ഒന്നും മിണ്ടാതെ വണ്ടിയിൽ കയറി…
കുറച്ചു കഴിഞ്ഞതും വഴി മോശം ആയി തുടങ്ങി… അവൻ എല്ലാ കുണ്ടും കുഴിയും ചാടിച്ചു.. ഹോ ഇവൻ പക പോക്കുവാണല്ലോ ഭഗവാനെ.. പിറകിലെ കമ്പിയിൽ പിടിച്ചാണ് ഞാൻ ഇരിക്കുന്നെ… ഇനിയും വലിച്ചാൽ ആ പിടി ഊരി പോരും…
“ഒന്ന് പയ്യെ പോവോ… ”
“എനിക്ക് ഇങ്ങനെ ഓടിക്കാനേ അറിയൂ… ”
“എങ്കിൽ താൻ ഇറങ്ങു.. ഞാൻ ഓടിച്ചോളാം… ”
“ഓഹോ എന്നാ നീ അങ്ങ് ഓടിക്കു.. ”
അവൻ വണ്ടി സൈഡ് ആക്കി.. എനിക്ക് കി തന്നു..
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു…
ബുള്ളറ്റ് ഓടിക്കാൻ എനിക്ക് അറിയില്ല എന്ന് വിചാരിച്ചിട്ടാണ് അവൻ എനിക്ക് കീ തന്നത്… നമ്മൾ ആരാ മോള്… മോനെ സഞ്ജു നീ ശിവാനിയെ ശരിക്കും അറിയാൻ പോന്നുള്ളു… ഞാൻ 110 ൽ ഒരു പെട പെടച്ചു …. അവൻ അന്തിച്ചു ഇരിപ്പുണ്ട് പിറകിൽ…
ഹംബുകൾ എല്ലാം ചാടി ഓടി തളർന്നു… അവന് നല്ല ദേഷ്യം വരുന്നുണ്ടെന്നു എനിക്ക് കണ്ണാടിയിലൂടെ മനസ്സിലായി.. അതു കണ്ടപ്പോൾ എനിക്ക് സന്തോഷം കൂടി…
തിയേറ്റർ എത്തിയപ്പോൾ ഞാൻ പാർക്കിംഗ് ൽ വണ്ടി കയറ്റി നിർത്തി…
“നീ ഇവള്ടെ പിറകിൽ ഇരുത്തി എന്നെ കൊല്ലാൻ പറഞ്ഞു വിട്ടതാണോ .. ”
“താൻ കീ തന്നിട്ടല്ലേ… ”
“നീ ആരുടെ അമ്മേ കെട്ടിക്കാൻ ആടി അത്ര സ്പീഡിൽ പോയത്.. ”
“ടോ തന്റെ കൾച്ചർ ഇല്ലാത്ത സംസാരം എന്റെ അടുത്ത് വേണ്ട… ”
“നിനക്ക് കിട്ടിയതൊന്നും പോരെ..”
“പിന്നെ താൻ എന്നെ ഇപ്പൊ അങ്ങ് തിന്നും… ”
“ശിവ മിണ്ടാതിരി… തിയേറ്റർ ആണ്.. ആൾക്കാർ ശ്രദ്ധിക്കുന്നു… ”
ചേച്ചി പിന്നേം എന്നെ അനുനയിപ്പിച്ചു…
തിയേറ്ററിൽ കേറീതും പിന്നേം അവന്റെ അടുത്ത് തന്നെ..
ചേച്ചിയും ചേട്ടനും കട്ട റൊമാൻസ്…
ഞാൻ എത്തിച്ചു നോക്കി.. പരസ്പരം കൈ പിടിച്ചു ഇരിപ്പാ രണ്ടും..
“തനിക്കു നാണോം ഇല്ലേ … ”
അവൻ എന്റെ ചെവിയോട് ചേർന്നു അതു പറഞ്ഞപ്പോൾ ഒന്നുകൂടെ പൊട്ടിക്കാൻ തോന്നി എനിക്ക് ഒപ്പം ഒരു ചമ്മലും…
“താൻ തന്റെ കാര്യം നോക്കിയാൽ… എനിക്ക് അല്പം നാണം കുറവാ .. ”
“അതെനിക്ക് തോന്നിയരുന്നു… ”
“താൻ സിനിമ കാണുന്നുണ്ടോ… ”
“പിന്നെ എനിക്ക് കണ്ണു കണ്ടുടെ.. ”
“ഇല്ലേൽ ശല്ല്യം ചെയ്യാതെ എണീറ്റു പോ… ശല്യം… ”
“പിന്നെ ഞാൻ ഓസിക്ക് കേറി ഇരുന്നതല്ലേ.. ”
സിനിമയിൽ മുഴുകി ഇരുന്നപ്പോൾ ആണ് അവന്റെ കൂർക്കം വലി കേട്ടത്… ഞാൻ അവനെ തട്ടി വിളിച്ചു…
“ഇന്റർവെൽ ആയി.. പോയി രണ്ടു പോപ്‌കോൺ വാങ്ങി കൊണ്ടു വാ…”
“പിന്നെ നിന്റെ നായരോട് പറ.. ”
അവനെ എണീപ്പിച്ചു വിടാൻ ഞാൻ ഇറക്കിയ നമ്പർ ആയിരുന്നു അതു…
“തനിക്കു പറ്റില്ലേൽ പോണ്ട.. അല്ലാതെ എന്റെ നായരെ വിളിക്കണ്ട.. കേട്ടോടാ… ”
ഞാൻ വീണ്ടും സിനിമയിൽ ശ്രദ്ധിച്ചു ഇരുന്നു… ഇപ്പുറത്തു ഒരുത്തൻ ഫോണിൽ കുത്തി കളിച്ചു ഇരിക്കുന്നു.. അപ്പുറത്ത് ഒടുക്കത്ത പ്രണയം…
ചെകുത്താൻറേം കടലിന്റേം നടുക്ക് ആയി ഞാൻ…
ഞാൻ വീണ്ടും സിനിമയിൽ നോക്കി ഇരുന്നു…
കുറച്ചു കഴിഞ്ഞു ഇന്റർവെൽ ആയി..
ചേച്ചിയും ചേട്ടനും എങ്ങും പോകാതെ അവിടെ തന്നെ ഇരുന്നു…
സഞ്ജു പോയി മൂന്ന് ഐസ് ക്രീമും… മൂന്ന് പോപ്‌കോണും വാങ്ങി വന്നു…
അവൻ ഓരോന്ന് ചേച്ചിക്കും ചേട്ടനും കൊടുത്തു ബാക്കി അവനും എടുത്തു..
ഹോ അവൻ പിന്നേം എന്നെ പോരുവിളിക്കുവാ.. ഞാൻ അവന്റെ ഐസ് ക്രീം ഒരു തട്ടു കൊടുത്തു …
അതു താഴെ വീണു.. എനിക്ക് ചിരിച്ചിട്ട് ബോധം ഇല്ലാണ്ടായി…
“ടി കോപ്പേ.. അടിച്ചു നിന്റെ പല്ലു ഞാൻ എടുക്കും.. ”
“ഒന്ന് പോടാ .. ”
ഞാൻ ചുണ്ടൊന്നു കോട്ടി തിരിഞ്ഞിരുന്നു..
പോപ്പ് കോൺ അപ്പുറത്തെ സൈഡിൽ വച്ചു അവൻ ചരിഞ്ഞു ഇരുന്നു തീറ്റ തുടങ്ങി…
എനിക്ക് കലി കയറി.. ഞാൻ ഫ്രണ്ടിൽ ഇരുന്ന പെണ്ണിന് ഒരു ഞൊണ്ടു കൊടുത്തു അറിയാത്ത പോലെ ഇരുന്നു…
അവൾ എണീറ്റു തിരിഞ്ഞു നിന്നു അവനെ നാലു തെറി പറഞ്ഞു വീണ്ടും ഇരുന്നു… അവൾ നല്ല ഏതോ തറവാട്ടിലെ കുട്ടി ആയിരുന്നു എന്ന് തോന്നുന്നു… നല്ല മുട്ടൻ തെറികൾ.. ആഹാ.. ഇപ്പൊ മനസിന് വല്ലാത്ത സുഖം…
അവൻ എന്നെ തറപ്പിച്ചു ഒന്ന് നോക്കി..
“നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി.. താടകെ.. ”
എന്നും പറഞ്ഞു അവൻ എണീറ്റു പുറത്തു പോയി നിന്നു… എനിക്ക് സന്തോഷം ആയി..
അങ്ങനെ സിനിമ കഴിഞ്ഞു ഞങ്ങൾ പുറത്തിറങ്ങി…
“അതെ… നിങ്ങടെ റൊമാൻസ് ഒക്കെ ഇനി കല്യാണം കഴിഞ്ഞു മതി.. ഇനി വിനു എന്റെ പിറകിൽ ഇരുന്നാൽ മതി.. ”
അവന് എന്നെ നല്ല പേടി ഉണ്ട്.. അവൻ വേഗം വിനു ചേട്ടനെ പിന്നിൽ ഇരുത്തി ബുള്ളറ്റ് എടുത്തു പോയി..
ഞാനും ചേച്ചിയും നേരെ വീട്ടിലേക്കു വിട്ടു..
****
“ശിവ… ഒന്ന് നിന്നെ… ”
“എന്താ അച്ഛാ… ”
“നീ ഇന്ന് ആരുടെ കൂടെയാ കറങ്ങുന്ന കണ്ടേ.. ”
ഭഗവാനെ എന്തു പറയും…
തുടരും….

by