18/04/2026

അളകനന്ദ : ഭാഗം 02

രചന – മാധുരി

ആമിയെ കണ്ടു ഞാൻ ഞെട്ടി… വീഴാതെ ഇരിക്കാൻ.. വാതിലിൽ ചാരി പിടിച്ചു നിന്നു.. ഞാൻ വീണ്ടും അവളെ എങ്ങനെ കാണരുത് എന്ന് ആഗ്രഹിച്ചോ അതുപോലെ ഞാൻ അവളെ കണ്ടു… വീണ്ടും… അവൾ കട്ടിലിൽ ഇരുന്നു തലയിണയിൽ നിന്നും പഞ്ഞി ഊതി കളിക്കുകയായിരുന്നു… ഞാൻ വന്നതോ ഇവിടെ നിൽക്കുന്നതോ അവൾ അറിഞ്ഞില്ല… എന്തെല്ലാമോ പറയുന്നുണ്ട്… ഞാൻ അവളുടെ അടുത്തേക്ക് നടന്നു… മെല്ലെ അവളുടെ കൈകളിൽ പിടിച്ചു… “ആമി.. മോളെ.. ” അവൾ എന്നെ നോക്കി… കണ്ണുകളിൽ ഞാൻ കണ്ടത് പരിജയ ഭാവം ആയിരുന്നില്ല.. പകരം പകയായിരുന്നു… അവൾ എന്റെ കൈ കുടഞ്ഞു കളഞ്ഞു.. എന്റെ കഴുത്തിൽ ചുറ്റി പിടിച്ചു… എന്റെ ശ്വാസം നിൽക്കുന്ന പോലെ തോന്നി.. ഞാൻ അവളുടെ കൈകളിൽ നിന്ന് എന്റെ കഴുത്തു രക്ഷിക്കാൻ നോക്കി.. പക്ഷെ കുതറും തോറും.. അവളുടെ കൈകൾ എന്റെ കഴുത്തിൽ മുറുകി..

പെട്ടെന്ന് അവളുടെ കൈകൾ മാറ്റി എന്നെ ആരോ ഒരാൾ നെഞ്ചോട് ചേർത്ത് നിർത്തി… ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.. ഞങ്ങൾ പുറകിലേക്ക് നീങ്ങി.. കാലിലെ ചങ്ങല കാരണം ആമി അവിടെ നിലത്തേക്ക് വീണു.. എന്നെ ആൾ നെഞ്ചോട് ചേർത്ത് നിർത്തി.. പുറത്തേക്കു ഇറങ്ങി… ആൾ എന്നെ തട്ടിയപ്പോൾ ആണ്‌ ഞാൻ… സ്വബോധത്തിലേക്ക് തിരികെ വന്നത് പോലും.. ഞാൻ ഞെട്ടി ആളെ നോക്കി.. രുദ്രൻ സാർ… ഒരു നിമിഷം സാറിന്റെ കണ്ണുകളിൽ കണ്ണുകൾ ഉടക്കി.. ആ കണ്ണുകൾ എന്നോട് യാചിക്കുന്ന പോലെ തോന്നി.. സാറിന്റെ കണ്ണുനീർ എന്റെ കവിളിൽ പതിഞ്ഞു… “നന്ദ.. മോൾ.. ആമിയെ കണ്ടോ..?? ” അമ്മ അങ്ങട്ട് വന്നു.. ചോദിച്ചു.. ഞാൻ ഞെട്ടി സാറിന്റെ നെഞ്ചിൽ നിന്നും നീങ്ങി നിന്നു.. അമ്മയെ നോക്കി.. അമ്മയുടെ കണ്ണുകളും കലങ്ങിയിരിക്കുന്നുണ്ടായിരുന്നു…

അതു കാൺകെ എന്റെ നെഞ്ചിൽ ആരോ കുത്തുന്ന പോലെ തോന്നി.. ഞാൻ അമ്മയുടെ അടുത്തേക്ക്.. പോയി അമ്മയുടെ കൈകൾ പിടിച്ചു… “മോളെ.. ” അതു പറഞ്ഞു അമ്മ എന്റെ കെട്ടിപിടിച്ചു കരഞ്ഞു.. ഞാൻ അമ്മയുടെ പുറത്തു തലോടി കൊണ്ടിരുന്നു… കുറച്ചു കഴിഞ്ഞ്.. എല്ലാരും.. (രുദ്രൻ സാർ,, അച്ഛൻ,, അമ്മ,, ഞാൻ ) ഹാളിൽ വന്നു.. “അമ്മേ.. ആമി.. പെട്ടെന്ന്.. ” “മോൾ പോയതിന് ശേഷം ഞാനാ.. ആമിക്ക് ഭക്ഷണം കൊടുക്കാൻ.. പോയതും.. അവളുടെ മറ്റുകാര്യങ്ങൾ നോക്കിയതും… ഇന്നലെ രാത്രി പെട്ടന്ന് ശിവയുടെ (ആമി ) മുറിയിൽ നിന്നും.. അവളുടെ അലർച്ച കേട്ടാണ് ഞങ്ങൾ അങ്ട് ചെന്നത്.. അവളെ.. പിടിക്കൻ ചെന്ന അച്ഛനെയും.. കുഞ്ഞനെയും (രുദ്രൻ ) അവൾ ഒരുപാട് ഉപദ്രവിച്ചു.. ” അതു പറയുമ്പോൾ അമ്മയുടെ വാക്കുകൾക്ക് കണ്ണുനീരിന്റെ അകമ്പടി ഉണ്ടായിരുന്നു…

“അമ്മ.. വിഷമിക്കാതെ.. അവൾക് എന്തെങ്കിലും.. ഓർമ വന്നതാകം.. നമ്മുക്ക് അങ്ങനെ ഓർത്തു. സമാധാനിക്കാം.. ” “അപ്പോഴും എന്റെ മോൾക് എന്താ സംഭവിച്ചത് എന്ന എങ്ങനെയാ അറിയുക..?? അവൾ… നേരെ ആയി.. എന്റെ മോൾ പഴയ പോലെ ഒന്ന് ചിരിച്ചു കണ്ടാൽ മതി… ” അതു കേട്ടപ്പോൾ എനിക്ക് ഒരമ്മ ഇല്ലാത്തത്തിന്റെ കുറവ് ഞാൻ മനസ്സിലാക്കുകായായിരുന്നു… ഞാൻ അമ്മയെ നോക്കി ഇരുന്നത് അല്ലാതെ എനിക്ക് ഒന്നും പറയാൻ പറ്റുമായിരുന്നല്ല….. “അമ്മേ.. ഞാൻ അമ്മക്ക് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കും.. ആമിയെ പഴയ പോലെ ഞാൻ തിരിച്ചു തരും.. ” അതു പറഞ്ഞപ്പോൾ എല്ലാരുടെയും മുഖത്തു ഒരു തെളിച്ചം ഞാൻ കണ്ടു… “നന്ദ.. എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.?? ” -(സാർ ) “എന്താ സാർ?? ” “അതുപിന്നെ.. ഞാൻ അവിടെ വന്നപ്പോൾ.. അവർ എന്നോട് അങ്ങനെ.. പെരുമാറിയപ്പോൾ അറിയാതെ ഞാൻ പറഞ്ഞു പോയതാ.. ശിവയെ കുറിച്ച് അങ്ങനെ പറഞ്ഞപ്പോൾ.. അറിയാതെ… sry ”

“അത് സാരമില്ല.. സാർ ആയതുകൊണ്ട് അത്രയും പറഞ്ഞോളു.. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ വിമലമ്മയെ.. വെല്ലോം ചെയ്തേനെ.. ” “എന്താ മോനെ.. എന്താ പ്രശ്നം?? ” -(അച്ഛൻ ) സാർ സ്നേഹലയത്തിൽ വന്ന കാര്യം മുതൽ എല്ലാം അമ്മയോടും അച്ഛനോടും പറഞ്ഞു.. അമ്മയുടെയും അച്ഛന്റെയും മുഖത്തു നല്ല വിഷമവും പേടിയും കാണാം… ഒപ്പം ദേഷ്യം.. “നീ എന്നത് ഒക്കെയാ.. കുഞ്ഞാ പറഞ്ഞെ.. ഈ കുട്ടിക്ക് ഇനിയും അങ്ട്ട് പോകേണ്ടത് അല്ലെ.. അപ്പൊ നീ അങ്ങനെ ഒക്കെ പറഞ്ഞിട്ട് വന്നാൽ ഈ കുട്ടിയുടെ അവസ്ഥ നീ ആലോചിച്ചോ?? ” അമ്മ അതു പറഞ്ഞപ്പോൾ എന്തോ ഉള്ളിൽ ഇത്രയും നേരം ഞാൻ ആയി കുഴിചിട്ട് മൂടിയ എല്ലാം പുറത്തു വന്നു.. ഭയം.. ദേഷ്യം.. സങ്കടം… ഇവിടെ വരുന്നത് വരെ ഞാൻ ആമിയെ കുറിച്ച് മാത്രമേ ചിന്തിച്ചുള്ളൂ.. ഇനി ഒരിക്കലും അങ്ങട്ട് ഒരു തിരിച്ചു പോക്കില്ല എന്ന് ഓർത്ത ഞാൻ ഇന്ന് ആ പടികൾ ഇറങ്ങിയത്….

“അമ്മ.. അതു ഓർത്തു അമ്മ പേടിക്കേണ്ട… വിമലമ്മ പാവം ആണ്‌.. ഞാൻ തിരിച്ചു ചെന്നാലും… അമ്മ എന്നെ വഴക്ക് ഒന്നും പറയില്ല…. ” ഞാൻ അവരുടെ മുമ്പിൽ ചിരിച്ചു കൊണ്ട് പറഞ്ഞതെങ്കിലും. എന്റെ ഉള്ളിൽ അവരോട് ഉള്ള ദേഷ്യത്തിനും… പകക്കും ഒരു കുറവും ഇല്ലായിരുന്നു… “തന്റെ കല്യാണം ഉറപ്പിച്ചോ..?? ” “മ്മ്.. എനിക്ക് ആ കല്യാണത്തിന് ഇഷ്ടം അല്ല.” “അതെന്താ.. ഇവിടെ നിൽക്കുന്നത് ആണ്‌ പ്രശ്നം എങ്കിൽ വേണ്ട ഞാൻ തന്നെ അവിടെ ഇന്ന് തന്നെ കൊണ്ട് വിട്ട് കൊള്ളാം… ” സാർ അങ്ങനെ പറഞ്ഞപ്പോൾ എല്ലാം പറയണം എന്ന് തോന്നി പക്ഷെ വേണ്ട… “ഏയ്‌ അത് ഒന്നും അല്ല.. ആ ചെറുക്കൻ തീരെ പൊക്കം പോരാ… ” ഞാൻ പറയുന്ന കേട്ടിട്ട് അമ്മയും അച്ഛനും ചിരിക്കുന്നുണ്ട്… സാർ ചെറുതായി പുഞ്ചിരിച്ചു..

ഞാനും ചിരിച്ചു.. ഇവിടെ നിന്ന് പോയതിന് ശേഷം ഞാൻ ഇങ്ങനെ ചിരിച്ചിട്ട് പോലും ഇല്ല.. എന്തിന് ആ മുറിയിൽ നിന്ന് പുറത്തു പോലും ഇറങ്ങിയിട്ടില്ല… അല്ലെങ്കിൽ എന്നെ ഇറക്കിയിട്ട് ഇല്ല.. ഞങ്ങൾ കുറച്ചു കൂടി നേരം സംസാരിച്ചിരുന്നു.. എന്നിട്ട്.. ഒരുമിച്ചു ഭക്ഷണം കഴിച്ചു… സാർ ഓഫീസിലേക്ക് പോയി…ദേവ് കമ്പനി അവരുടെ ആണ്.. പിന്നെ ഞാനും അമ്മയും അച്ഛനും മാത്രം ആയി..കുറച്ചു കഴിഞ്ഞു അച്ചന് എന്തോ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞു അച്ഛൻ പുറത്തേക്കു പോയി..അമ്മ എന്റെ അടുക്കലേക്കു വന്നു.. ഞാനും അമ്മയും അടുക്കളയിൽ ആയിരുന്നു.. അമ്മ എന്റെ മുടിയിഴകലിൽ തലോടി.. “മോളെ.. നന്ദ… ” “മ്മ്മ്.. പറഞ്ഞോ അമ്മ… ” “എന്താ.. മോളെ പറ്റിയെ ഞാൻ വന്നപ്പോൾ മുതൽ മോളെ ശ്രിദ്ധിക്കുവാ.. ഈ ലോകത്ത് ഒന്നും അല്ല… ” “ഒന്നും ഇല്ല അമ്മ… അമ്മക്ക് വെറുതെ തോന്നുന്നതാ… ” എന്നും പറഞ്ഞു നനവാർന്ന ഒരു പുഞ്ചിരി അമ്മക്ക് നൽകി.. അമ്മ അടുത്തേക്ക് വന്നു എന്റെ കൈകൾ പിടിച്ചു കണ്ണുകളിലെക്കു നോക്കി..

അതുമതിയായിരുന്നു.. എന്റെ ഉള്ളിലെ സങ്കടം അമ്മയുടെ മുമ്പിൽ തുറക്കാൻ.. എല്ലാം ഞാൻ അമ്മയോട് പറഞ്ഞു.. എല്ലാം കേട്ട് അമ്മ എന്നെ സമാധാനിപ്പിക്കാൻ എന്നോണം എന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു… അമ്മ എന്നെ അമ്മക്ക് നേരെ നിർത്തി.. എന്റെ കണ്ണുകൾ തുടച്ചു.. “എനിക്ക് നീയും ശിവയും ഒരുപോലെ തന്നെയാ.. അതുകൊണ്ട്ണ്.. നിന്റെ മുഖം വടിയപ്പോൾ അമ്മക്ക് അതു മനസ്സിലായത്.. ” “മ്മ്മ്… എനിക്ക് പേടിയാ അമ്മേ… എനിക്കും അതുപോലെ സംഭവിച്ചാൽ… ഞാനും അതുപോലെ ആയാൽ… ” “ഇല്ല.. മോളെ അതു ഒരിക്കലും നടക്കില്ല.. ഇനി ആര് വന്നാലും മോളെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല… ” “അമ്മക്ക് അറിയോ.. ഞാൻ ഇവിടെ വന്നേ പിന്നെയാ ഒന്ന് നേരെ ഉറങ്ങിയത് പോലും.. അപ്പോഴും ചിലതു എല്ലാം ഓർക്കുമ്പോൾ എനിക്ക് പേടി ആകും… ” “മ്മ്മ്…. ഇനി മോൾ ഒന്ന് കൊണ്ടും പേടിക്കേണ്ട.. ” “ഞാൻ ഒരിക്കെ പോലും പ്രിദിക്ഷിചില്ല.. രെക്ഷപെടും എന്ന്.. രുദ്രൻ സാർ അവിടെ അപ്പൊ ദൈവത്തെ പോലെയാ വന്നത്..

ഇല്ലെകിൽ ഇന്ന് തന്നെ അവർ എന്നെ ആർക്കെങ്കിലും വിറ്റെനെ… എല്ലാർക്കും അവർ ദൈവം ആണ്.. ആ സ്ത്രീയെ എനിക്ക് നന്നായി അറിയാം.. പണതിന്നു വേണ്ടി അവർ എന്തും ചെയ്യും… ” “മ്മ്മ്… മോളുടെ കൈയിൽ അവർക്ക് എതിരെ ഉള്ള തെളിവ് ഉണ്ടോ?? ” “മ്മ്.. ഉണ്ട്… എന്റെ phn ഇൽ പക്ഷെ അതു കൊണ്ട് ഒന്നും അവരെ ശിക്ഷിക്കാൻ പറ്റില്ല.. എനിക്ക് അവരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരണം… ” “വേണം… ഇപ്പൊ തല്ക്കാലം മോൾ ഇത് രുദ്രനോട് പറയണ്ട… സാവധാനം നമ്മുക്ക് അവനോട് പറയാം.. അവന്റെ സ്വഭാത്തിന് അവൻ ഇതെല്ലാം.. കളഞ്ഞു കുളിക്കും.. അത്രക്ക് ദേഷ്യമാ അവന്… ” “മ്മ്. ഇല്ല.. അമ്മേ… ” പിന്നെ ഞാൻ അമ്മയുടെ മടിയിൽ കിടന്നു..

അമ്മയുടെ മടിയിൽ കിടക്കുമ്പോൾ.. ഈ ലോകത്ത് ഈ അനാഥക്ക് സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടെന്ന് തോന്നുവാ… ദൈവത്തിനോട്… ഈ ജന്മം ഒരൊറ്റ പ്രാർത്ഥനയെ ഒള്ളു.. അടുത്ത ജന്മം ഇതുപോലെ എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും അച്ഛനെയും അമ്മയെയും തരണം എന്ന്… ഞാൻ കോളേജിൽ പഠിക്കുമ്പോൾ.. ഒരുത്തൻ എന്നെ എന്നും ശല്യം ചെയ്യുമായിരുന്നു.. അവൻ ഒരിക്കെ എല്ലാരുടെയും മുമ്പിൽ വച്ചു… എന്നെ അപമാനിച്ചപ്പോൾ… ഞാൻ അവനെ തല്ലി … അന്ന് അവൻ എന്നോട് പറഞ്ഞത് ഇന്നും ഓർമയുണ്ട്.. “നിന്റെ അച്ഛനും അമ്മയും എങ്ങനെ ആണെന്ന്.. നിന്റെ പേരിന്റെ കൂടെ ഒന്നും ഇല്ലാത്തത് കണ്ടപ്പോ മനസ്സിലായി… അവർക്കു നിന്നെ വേണ്ട എന്ന് തോന്നി കാണും.. അതുകൊണ്ട് ആണ് അവർ നിന്നെ ഉപേക്ഷിച്ചത്.. ” (തുടരും )