രചന – രോഹിണി ആമി
കണ്ണൻ ഇല്ലാതെ ഒരു രാത്രി പോലും തനിച്ചു കിടന്നിട്ടില്ല..അവനെ ചേർത്തുപിടിച്ചാൽ വേറൊന്നും ഓർക്കാതെ ഉറങ്ങാൻ പറ്റും… കുറച്ചു നേരം കൂടി കിടന്നു നോക്കി…. ഇല്ല പറ്റുന്നില്ല… നെഞ്ചിൽ വേദന കൂടുന്നു… അവൻ ഇപ്പോൾ എണീക്കും തന്നെ തപ്പുന്നുണ്ടാവും…. പിന്നെയൊന്നും ആലോചിച്ചില്ല എണീറ്റു ഒരോട്ടമായിരുന്നു….
ഗിരിയുടെ അമ്മ കണ്ണു തുറന്നു…. അവർ കണ്ടിരുന്നു അവളുടെ അവസ്ഥ…. കൂടുതൽ നേരം കുഞ്ഞിനെ കാണാതിരിക്കാൻ കഴിയില്ല അനുവിന്… അവർ ഒരാശ്വാസത്തോടെ കണ്ണടച്ചു…
അനു ചെന്നപ്പോൾ കണ്ണൻ ഗിരിയുടെ നെഞ്ചിൽ കിടപ്പുണ്ട്… രണ്ടുപേരും തമ്മിൽ എന്തൊക്കയോ പറയുന്നുണ്ട്….. കണ്ണൻ എണീറ്റിട്ടു തന്നെ തിരക്കുന്നതെ ഇല്ല… ഗിരി കണ്ടു അനുവിനെ ….. ഞാൻ ഇനി നിന്നെ വിളിക്കില്ല…. വേണേൽ കേറിവാ… ഗിരി മനസ്സിൽ പറഞ്ഞു….
അതുകേട്ടപോലെ…. അനു വന്നു…. അനുവിനെ കണ്ടതും കണ്ണൻ ചിണുങ്ങി ചിണുങ്ങി അവളുടെ അടുത്തേക്ക് പോയി….. അവൾ അവനെയും കൊണ്ട് കട്ടിലിൽ തിരിഞ്ഞിരുന്നു പാലുകൊടുത്തു……
ഇനി ഇവിടെ നിന്നും പോയാൽ ഇപ്പോൾ കണ്ണനെ എടുത്തോണ്ടുവന്നപോലെ നിന്നെയും കൊണ്ടുവരും….. ഓർത്തോ.. ഗിരി അതുംപറഞ്ഞു തിരിഞ്ഞു കിടന്നു…
ഗിരി കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ണനെ അടുത്ത് കിടത്തി തലയിണ സൈഡിൽ വച്ചിട്ടുണ്ട്… അനു താഴെ ഒരു ഷീറ്റ് വിരിച്ചു കിടപ്പുണ്ട്…. വാശിക്കാരി…..
കണ്ണനുമായി ഒരുപാട് അടുത്തു…. ഇപ്പോൾ അവൻ മാത്രമേ എനിക്കുവേണ്ടി കാത്തിരിക്കൂ…. എത്ര രാത്രിയിൽ ആണെങ്കിലും വണ്ടിയുടെ സൗണ്ട് കേട്ടാൽ ചാടിയെണീക്കും… അവനെ ഒന്നെടുക്കണം…. ഉമ്മ കൊടുക്കണം… അത്രയും കഴിഞ്ഞാൽ മിണ്ടാതെ കിടന്നുറങ്ങിക്കോളും…. അനു പഴയ പോലെ തന്നെ….. അമ്മയും ഗീതുവും കണ്ണനും മാത്രമാണ് അവളുടെ ലോകം…….
ഒരിക്കൽ വീട്ടിൽ വന്നപ്പോൾ കണ്ടത് അനു ഗീതുവിന്റെ കവിളിൽ ആഞ്ഞടിക്കുന്നതാണ്…
അനൂ……ഗിരി അലറുകയായിരുന്നു…..
ഇന്നുവരെ ഗീതുവിനെ താൻ പോലും കൈ വച്ചിട്ടില്ല… പൊന്നുപോലെയാ കൊണ്ടുനടക്കുന്നത്… ആ എന്റെ അനിയത്തിയെയാണ് അവൾ തല്ലിയത്….
എന്തിനാ ഗീതു ഇവൾ നിന്നെ അടിച്ചത്….
അത്… പിന്നെ… ഏട്ടാ…. ഏട്ടത്തിക്ക് ദേഷ്യം വന്നപ്പോൾ തല്ലിയതാ….
ദേഷ്യം വരുമ്പോൾ തല്ലണ്ടത് എന്റെ അനിയത്തിയെ അല്ല…. അതിന് ഒരെണ്ണത്തിനെ ഉണ്ടാക്കിയിട്ടിട്ടുണ്ടല്ലോ… അതിനെ പോയി തല്ലണം…. പറഞ്ഞു കൊണ്ടിരുന്നപ്പോൾ കണ്ണൻ ഗിരിയുടെ കാലിൽ പിടിച്ചു എഴുന്നേൽക്കാൻ നോക്കുകയായിരുന്നു…. ഗിരിയുടെ സൗണ്ട് കേട്ട് വന്നതാ അവൻ…. എന്നത്തേയും പോലെ ചേർത്തു പിടിക്കാൻ….. ഗിരിക്ക് വന്ന ദേഷ്യത്തിന് അവനെ പിടിച്ചു മാറ്റിയതാ… കൈ വിട്ടുപോയി…… കണ്ണൻ നിലത്തേക്ക് കമഴ്ന്നു വീണു….
അനു വാ പൊത്തി നിലത്തിരുന്നു പോയി…. കണ്ണന് കാര്യം മനസ്സിലാവാതെ കഷ്ടപ്പെട്ട് എണീറ്റു വീണ്ടും ഗിരിയുടെ അടുത്തേക്ക് പിച്ച വച്ചു……. അമ്മ ഓടിവന്നു കുഞ്ഞിനെ വാരി എടുത്തു….
നശിക്കാൻ…. ഏതുനേരത്താണോ ഇങ്ങനെ തോന്നിയത്….. ഗിരി ദേഷ്യം അടങ്ങാതെ എന്തൊക്കെയോ പറയുന്നുണ്ട്….
മതി ഗിരി…. നിർത്തു…. കാര്യമറിയാതെ കിടന്നു തുള്ളേണ്ട നീ…. അമ്മയാണ്….
ഇനി എന്റെ അനിയത്തിയുടെ നേരെ കൈ പൊങ്ങിയാൽ…… വിരൽ ചൂണ്ടി നിലത്തിരിക്കുന്ന അനു വിനോട് പറഞ്ഞു…. ഫോൺ വന്നു ഗിരി വെളിയിലേക്ക് പോയി…
രാത്രിയിലും വരാൻ പറ്റിയില്ല…. കുറച്ചു തിരക്കായിപ്പോയി….. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മയും ഗീതുവും വെളിയിൽ ഇരുപ്പുണ്ട്….അവൻ നേരെ റൂമിലേക്ക് പോയി…. കണ്ണൻ എവിടെ… കാണുന്നില്ലല്ലോ… മനസ്സിന് ഒരു സമാധാനവും ഇല്ലായിരുന്നു….. കണ്ണനെ ഓർത്തു… രാവിലെ വന്നു കെട്ടിപിടിക്കണം..ഒരുപാട് ഉമ്മ കൊടുക്കണം…… . പിണക്കം മാറ്റണം… എന്നെല്ലാം ഓർത്തു….
മേശപ്പുറത്തു ഒരു പേപ്പർ അതിൽ ഒരു ചെയിൻ വെച്ചിട്ടുണ്ട്….
ഞാൻ പോകുന്നു… ആർക്കും ഒരു ശല്യമാകുന്നില്ല…. താലി മാത്രമേ എടുക്കുന്നുള്ളു…. തിരക്കി വരരുത്…..
ഗിരിക്ക് പ്രാന്തു പിടിക്കുന്ന പോലെ തോന്നി…. അനുവിന്റെ തീരുമാനം ഉറച്ചതാണെന്ന് അറിയാവുന്ന ഗിരിക്ക് കുറച്ചു നേരത്തേക്ക് ഒന്നും ചെയ്യാൻ തോന്നിയില്ല…
അമ്മ വന്നു… നീ ഇന്നലെ പോയതിനു ശേഷം ഒരുതുള്ളി വെള്ളം കൂടി കുടിച്ചിട്ടില്ല അനു… ആ കുഞ്ഞിനേയും കൂട്ടി ഇവിടെ നിലത്തു ഒരേ ഇരുപ്പായിരുന്നു… രാവിലെ നോക്കിയപ്പോൾ ഇവിടെ ഉണ്ടായിരുന്നില്ല…. നിന്റെ അനിയത്തി ചെയ്ത കുറ്റത്തിന് അവളോടും കുഞ്ഞിനോടും ചെയ്തത് കുറച്ചു കൂടിപ്പോയി ഗിരി….
ഗിരി ഗീതുവിനെ നോക്കി…. അവൾ തല കുനിച്ചു പറഞ്ഞു… എന്റെ കോളേജിൽ ഉള്ള ഒരാളുമായി എനിക്കിഷ്ടമാണ് ഏട്ടാ…
പറഞ്ഞതും ഗിരിയുടെ കൈ അവളുടെ കവിളിൽ പതിച്ചു…. ഗീതു ഞെട്ടി പോയി….
നിനക്ക് സഹിച്ചില്ല അല്ലേ… അപ്പോൾ ഇവർ രണ്ടുപേരും ഒരുമിച്ചു ബൈക്കിൽ പോകുന്നതു കണ്ട അവൾ എങ്ങനെ പ്രതികരിക്കണം…. സ്വന്തം അനിയത്തിയായി കണ്ടതുകൊണ്ടല്ലേ അനു അടിച്ചത്…. അനു തെറ്റു ചൂണ്ടിക്കാണിച്ചപ്പോളും ഗീതു സ്വന്തം തെറ്റ് ന്യായീകരിക്കാൻ നോക്കി.. അത്രയ്ക്ക് ക്ഷമ കേട്ടപ്പോളാണ് അനു അടിച്ചത്… അതും എന്റെ മുന്നിൽവച് കാരണമില്ലാതെ ഇവളെ അനു അടിക്കുമെന്നു തോന്നുന്നുണ്ടോ…. നീ ഇന്നലെ വരുമെന്ന് വിചാരിച്ചു അവൾ എത്രനേരം കാത്തിരുന്നു… നീ വരാതിരുന്നപ്പോൾ അനു വിചാരിച്ചിട്ടുണ്ടാവും അവൾ ഇവിടുള്ളതുകൊണ്ടാണെന്ന്….അങ്ങനെ ആണല്ലോ നീ ഇന്നലെ പറഞ്ഞതും….
എന്റെ കണ്ണൻ…കാണാഞ്ഞിട്ട് ശ്വാസം മുട്ടുന്നപോലെയുണ്ട്… വിശക്കുന്നുണ്ടാവില്ലേ അവന്… അനുവിനും കണ്ണനും കൂട്ടായിരിക്കണേ ഈശ്വരാ..വേണ്ടാത്തതൊന്നും തോന്നിക്കരുതേ….. ഒരുപാട് അനുഭവിച്ചതാ അവൾ….. വേണ്ടായിരുന്നു…. അവൾ ആ ഓർഫനേജിൽ സമാധാനത്തോടെ നിന്നേനെ… ഇവിടെ കൊണ്ടുവന്നു രണ്ടിനും ആശ കൊടുത്തു… .. അമ്മ കണ്ണമർത്തി തുടച്ചു ഇറങ്ങി പോയി….
എന്റെ തെറ്റാ ഏട്ടാ….. ഗീതു കരഞ്ഞുകൊണ്ട് പോയി…
അമ്മ പറഞ്ഞത് കേട്ട് ഗിരി ആകെ വയ്യാതായി….. ഞാൻ എവിടെ പോയി തിരക്കും…. ആ കത്തിലേക്ക് നോക്കിയിരുന്നു ഗിരി…… നീയെവിടാ അനു…. എനിക്ക് ഒന്നു മാപ്പു ചോദിക്കാനെങ്കിലും മുന്നിൽ വന്നുകൂടെ… കണ്ണു നിറഞ്ഞൊഴുകി….
അതിനുശേഷം ഇന്നാണ് അനുവിനെ കാണുന്നത്….. ഒരുപാട് അന്വേഷിച്ചു… കാണാൻ പറ്റിയിട്ടില്ല…. ആറു മാസമായി അവൾ വീടുവിട്ടിട്ട്…..
പിറ്റേന്ന് അനു താമസിക്കുന്ന വീട്ടിലേക്കു പോയി…. ബെല്ലടിച്ചു….. വന്നു തുറന്നത് ഒരു പ്രായമുള്ള സ്ത്രീയായിരുന്നു…. എന്നെക്കണ്ടു സൂക്ഷിച്ചു നോക്കി…. വാ…. കയറിവാ….
ഞാൻ ഗിരി…. ഇവിടെ….
അറിയാം….. ഗിരിയെ…. അനു പറഞ്ഞറിയാം…. ഫോട്ടോയിൽ കണ്ടിട്ടുണ്ട്…. ആദ്യം കണ്ടപ്പോൾ തിരിച്ചറിയാൻ പറ്റിയില്ല…. കുടിക്കാൻ എന്താ വേണ്ടത്…..
ഒന്നും വേണ്ട…. അനു ഇല്ലേ ഇവിടെ…
ഇല്ല…. അവൾ രാവിലെ പോയി….
കണ്ണൻ…..
രാവിലെ ഡേ കെയറിൽ കൊണ്ടുവിടും…. അവൾ തിരിച്ചു വരുമ്പോൾ കൂടെ കൂട്ടും… അവനെ ഞാൻ നോക്കിക്കോളാം എന്നെത്ര പറഞ്ഞാലും കേൾക്കില്ല….അത് വിശ്വാസം ഇല്ലാഞ്ഞിട്ടല്ല കേട്ടോ… എനിക്ക് ബുദ്ധിമുട്ടാവും എന്നു വിചാരിച്ചാ….. ആരെയും ബുദ്ധിമുട്ടിക്കുന്നത് അവൾക്ക് ഇഷ്ടമില്ല…
അനുവിനെ അറിയാവുന്ന ഗിരി ഒന്നു ചിരിച്ചു…
ഗിരി അനുവിനെ കൊണ്ടുപോകാൻ വന്നതാണോ…. എങ്ങനെ അറിഞ്ഞു ഇവിടെ ഉണ്ടെന്ന്….
ഒരു കേസ് അന്വേഷണത്തിന് വന്നതാ… അപ്പോളാ പ്രതീക്ഷിക്കാതെ അവളെ കണ്ടത്… തിരിച്ചു പോകുമ്പോൾ കൂടെ ഉണ്ടാവും…
ഗിരിയുടെ ഉറച്ച വാക്കുകൾ കേട്ടപ്പോൾ ആ സ്ത്രീ ചിരിച്ചു….
എന്തെന്നറിയാൻ അവരുടെ മുഖത്തേക്ക് നോക്കി…..
അനു പറഞ്ഞിരുന്നു എവിടെപ്പോയി ഒളിച്ചാലും എത്ര പാടുപെട്ടും ഗിരി കണ്ടുപിടിക്കുമെന്നും കൂടെ പോകാൻ തയ്യാറായില്ലെങ്കിൽ എടുത്തോണ്ട് പോകുമെന്നും…
ഗിരിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…. അപ്പോൾ അവൾക്കെന്നെ നന്നായിട്ടറിയാം….
അനു എങ്ങനെ ഇവിടെ…. ഗിരി ചോദിച്ചു….
നിങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങിയ അന്നുതന്നെ അവളെ ഞങ്ങൾക്ക് കിട്ടിയതാ… ഇവിടെ ഞാൻ തനിച്ചാ….. എന്റെ മക്കൾ എല്ലാവരും വെളിയിലാ…. ഒരു അനിയനുണ്ട്… അവൻ കുടുംബത്തോടൊപ്പം കുറച്ചു മാറിയ താമസം…ഞങ്ങളുടെ വണ്ടിക്കുമുന്നിൽ തളർന്നു വീണതാ അവൾ…. അതോ ചാടിയതാണോ ഇന്നും ഞങ്ങൾക്ക് അറിയില്ല… ആ കുഞ്ഞിനെ കണ്ടപ്പോൾ ഹോസ്പിറ്റലിൽ തനിച്ചു വിടാനും തോന്നിയില്ല… കൂടെ കൊണ്ടുപോന്നു…. രണ്ടു ദിവസമെങ്കിലും എടുത്തു അവളൊന്ന് നോർമൽ ആകാൻ…. ഇവിടെ നിൽക്കാൻ സമ്മതിച്ചത് എത്ര നിര്ബന്ധിച്ചിട്ടാണെന്നറിയുമോ…. അനിയൻ തോമസ്…. അവന്റെ ഹോട്ടലിൽ ആണ് ഇപ്പോൾ അനുവിന് ജോലി…. മാസാമാസം ഒരു തുക എന്റെ കൈയിൽ വച്ചു തരും…. അതു വാങ്ങിയില്ലെങ്കിൽ അവൾ ഇവിടെ നിന്നും പോകുമെന്ന് തോന്നി… ഒരു പ്രത്യേക സ്വഭാവക്കാരിയാ…ആരുടേയും ഔദാര്യം സ്വീകരിക്കുന്നത് ഇഷ്ടമില്ല…. അവളെപ്പോലെയൊരു പെണ്ണ് ഗിരിയുടെ ഭാഗ്യമാണ്…. വിട്ടുകളയരുത് ഒരിക്കലും….
ഒരു കാർഡ് നീട്ടിയിട്ടു പറഞ്ഞു… തോമസ് ഉണ്ടാവും ഇപ്പോൾ ഹോട്ടലിൽ…. ഇതാണ് അഡ്രെസ്സ്…. അവന്റെ മോളെപ്പോലെയാ… ആ ഹോട്ടലിൽ ആകുമ്പോൾ അനിയന്റെ കണ്ണെത്തും ദൂരത്തുണ്ടാവും …നല്ല ഒരു പോസ്റ്റ് കൊടുത്തതാ അനുവിന്…. . അവൾ അത് സ്നേഹത്തോടെ നിരസിച്ചു… ഇങ്ങനെയും പെണ്ണുങ്ങൾ ഉണ്ടാവുമോ… അവർ പറഞ്ഞു…..
ഗിരിക്ക് ഒരു ഫോൺ കാൾ വന്നു… സംസാരിച്ചിട്ട് ആ കാർഡിലേക്ക് നോക്കി ഒന്നു ചിരിച്ചു….
അവരോടു യാത്ര പറഞ്ഞു…. ഗിരി വന്നകാര്യം അനുവിനെ അറിയിക്കേണ്ട എന്നും പറഞ്ഞു…
താൻ അന്വേഷിക്കുന്ന കേസിലെ പ്രതി താമസിച്ചിരുന്ന ഹോട്ടൽ അനു വർക്ക് ചെയ്യുന്ന അതേ ഹോട്ടൽ ആണ്… ഫോണിൽ വന്ന കാൾ അതായിരുന്നു….. ഞാൻ വരുന്നു അനു നിന്റെ മുന്നിലേക്ക്… ഗിരി മനസ്സിൽ പറഞ്ഞു….
തുടരും 💕💕

by