രചന – ശ്രീ
“താൻ ഇത് വരെ ഉറങ്ങിയില്ലേ.”… ശിവ റൂമിലേക്ക് ചെല്ലുമ്പോൾ ബാൽക്കണിൽ എന്തോ ആലോചിച്ചിരിക്കുന്ന രുദ്രയെ നോക്കി ചോദിച്ചു…..
“അത്…. ഉറക്കം വന്നില്ല…..”രുദ്ര ശിവയുടെ മുഖത്തു നോക്കാതെ പറഞ്ഞു….
“വന്നു കിടക്കാൻ നോക്ക്….നല്ല മഞ്ഞുണ്ട്…. അവിടെ ഇരുന്നു അസുഖം ഒന്നും വരുത്തി വക്കേണ്ട….”തന്റെ ലാപ്ടോപ് എടുത്തു കൊണ്ട് ശിവ രുദ്രയോട് പറഞ്ഞു…..
രുദ്ര അവിടെ തന്നെ നിൽക്കുന്നത് കണ്ടിട്ട ശിവ പിന്നെയും ചോദിച്ചു….”നിന്നോട് ഒരു കാര്യം രണ്ടു പ്രാവശ്യം പറയണോ… ഏ…”
രുദ്ര വേണ്ടെന്ന് ഉള്ള രീതിയിൽ തലയാട്ടി… എന്നിട്ട് വന്നു കട്ടിലിൽ ഇരുന്നു… എന്നിട്ട് ശിവയെ നോക്കി പറഞ്ഞു “sorry….”
ശിവ എന്തിനു എന്ന രീതിയിൽ രുദ്രയെ നോക്കി പുരികം ചുളിച്ചു….
“അത് പിന്നെ…. റൂമിൽ ആരും വരാൻ ഇല്ലാലോ എന്ന് കരുതി ആണ് ഞൻ അങ്ങനെ….”
“എങ്ങനെ..”
“അത്… അത് പിന്നെ….”
“മ്മ്. Okk… അതിനി പറഞ്ഞു ബുദ്ധിമുട്ടേണ്ട….. Its okk….”
“പിന്നേ…..”
“എനിക്ക് ഒരു പേരുണ്ട്… ഒന്നുങ്കിൽ അത് വിളിക്കാം…അല്ലെങ്കിൽ ഈ നാട്ടുമ്പുറത്തെ പെണ്ണുങ്ങൾ വിളിക്കുന്നത് പോലെ ഏട്ടാ എന്നോ ചേട്ടായി എന്നോ വിളിക്കാം 😜…”ശിവ കളിയാക്കി പറഞ്ഞു….
“എന്താണ് പറയാൻ ഉള്ളതെന്ന് വെച്ച് വേഗം പറയണം എനിക്ക് നൂറു കൂട്ടം പണിയുണ്ട്…..”
“ഇല്ല… ഒന്നുമില്ല….”രുദ്ര അതും പറഞ്ഞു കട്ടിലിന്റെ ഒരറ്റത്തു കിടന്നു…..
“എന്റെ കൃഷ്ണ…. അങ്ങേരെ കാണുമ്പോൾ എനിക്ക് എന്തിനാ ഇത്രയും പേടി…. എന്ടെങ്കിലും പറയാമെന്നു വിചാരിച്ചാൽ അപ്പൊ വിറ വരും….. അങ്ങേരുടെ അച്ഛൻ കാണാൻ വന്ന കാര്യം പറയാമല്ലോ എന്ന് കരുതിയത് ആണ്…. പക്ഷേ അങ്ങേരുടെ നോട്ടം കാണുമ്പോൾ അത് പറയാൻ പറ്റില്ല…..”രുദ്ര ആലോചിച്ചു കിടന്നു…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
രാവിലെ രുദ്ര എഴുന്നേൽക്കുമ്പോൾ ശിവ സോഫയിൽ കിടന്നു ഉറങ്ങായിരുന്നു…. അവൾ കുളി കഴിഞ്ഞു വരുമ്പോഴും ഉറക്കം തന്നെ…… രുദ്ര താഴേക്ക് ചെല്ലുമ്പോൾ അമ്മു അടുക്കളയിൽ ഉണ്ടായിരുന്നു…..
“നീ നേരത്തെ എഴുന്നേറ്റോ….”
“ആ ചേച്ചി…. സ്ഥലം മാറി കിടന്നിട് ആണെന്ന് തോന്നുന്നു ഉറക്കം വന്നില്ല……”
“അച്ചുവിനെ എങ്ങാനും നീ കണ്ടിരുന്നോ…. നീ അവനെ പരിചയപെട്ടില്ലലോ….”
“ആ…. ഏ… അത് ചേച്ചി…. ഞങ്ങൾ ഇന്നലെ രാത്രിയിൽ തന്നെ പരിചയപെട്ടു… ഞങ്ങൾ നല്ല കമ്പനി ആവുകയും ചെയ്തു…….”അമ്മു മടിച്ചു മടിച്ചു പറഞ്ഞു….
“നീ എന്ത് പെട്ടെന്ന എല്ലാവരോടും കമ്പനി ആവുന്നേ…. അതിന്ടെ ട്രിക്ക് എന്താണ് അമ്മു….”രുദ്ര ചോദിച്ചു…..
“അതൊക്കെ ഉണ്ട് മോളെ…… അറിഞ്ഞിട്ട് എന്തിനാ…. ചേച്ചിക്ക് ഇപ്പോൾ ആരെയാണ് കമ്പനി ആകേണ്ടത്…..”അമ്മു കളിയായി ചോദിച്ചു….
“എന്റെ പൊന്ന് അമ്മു… എനിക്ക് ആരെയും കമ്പനി ആക്കണ്ട… ഞൻ വെറുത ചോദിച്ചെന്നെ ഉള്ളൂ…..”
“അങ്ങനെ വെറുതെ ചോദിക്കാൻ വഴിയില്ലല്ലോ…..”അങ്ങോട്ട് വന്ന അച്ചു ചോദിച്ചു..,..
“എന്റെ പൊന്നെ…. നിങ്ങളെ രണ്ടിനെയും കൊണ്ട് ഞൻ പാട് പെടും….”രുദ്ര പറഞ്ഞു….
“ശിവയോട് അടുക്കാൻ ആണെങ്കി നല്ല ഒരു ട്രിക്ക് എന്റെ കൈയിൽ ഉണ്ട് പെങ്ങളെ…..”അച്ചു കളിയായി പറഞ്ഞു….
“എന്റെ പൊന്ന് അച്ചു…. നീയൊന്നു മിണ്ടാതെ ഇരിക്കാമോ…. അങ്ങേരോട് ഞൻ എന്തിന് അടുക്കണം….”രുദ്ര ചോദിച്ചു…അപ്പോഴാണ് അമ്മു അടുത്ത് നിൽക്കുന്ന കാര്യം രുദ്ര ശ്രദ്ധിച്ചത്……
രുദ്ര വേഗം വിഷയം മാറ്റി…. “അച്ചു ഇരിക്ക് ഞൻ കഴിക്കാൻ എടുക്കാം…. ”
“വേണ്ടാ… പെങ്ങളെ…. ഇന്ന് നേരത്തേ പോകണം… കഴിക്കാൻ നിന്നാൽ ശെരിയാകില്ല……”അച്ചു പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോയി…..
“ചേച്ചി… ഞൻ എന്നാൽ വീട്ടിലേക്ക് പോകട്ടെ….”അമ്മു ചോദിച്ചു…..
“നിനക്കിന്ന് ക്ലസ്സ് ഇല്ലേ…..”രുദ്ര ചോദിച്ചു….
“ക്ലാസ്സ് ഉണ്ട്… ചെറിയ ഒരു മടി…..”😜😜അമ്മു പറഞ്ഞു….
“വന്നു വന്നു അവൾക്ക് ഇപ്പോൾ നല്ല മടി ആണ്… രണ്ടു മൂന്ന് ദിവസം ലീവ് അല്ലെർന്നു…. ഇനിയും ക്ലാസ്സ് മുടക്കേണ്ട…. മര്യാദക്ക് പോകാൻ നോക്ക്……”രുദ്ര പറഞ്ഞു….
“ചേച്ചി ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഞൻ പോകാം 😜😜😜😜”….. എന്നിട്ട് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തിട് ഓടി പോയി….
“ഈ പെണ്ണിന്റെ ഒരു കാര്യം…..”
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ശിവയും അച്ചുവും പോകുന്നതിന്റെ കൂടെ അമ്മുവും പോയി…. അമ്മുവിനെ ശിവ കോളേജിൽ ആക്കി ശിവ നേരെ ഓഫീസിൽ എത്തി……
“ശിവ…. നിനക്ക് ഒരു വിസിറ്റർ ഉണ്ട്….”അച്ചു വന്നു ശിവയോട് പറഞ്ഞു……
“ആരാടാ….. ശിവ ലാപ്പിൽ നിന്നും മുഖം എടുക്കാതെ തന്നെ ചോദിച്ചു……
“ആളെ ഞൻ ഇങ്ങോട്ട് കയറ്റി വിടാം…. നീ തന്നെ കണ്ടു നോക്ക്…നിനക്ക് വളരെ വേണ്ടപെട്ട ആള് ആണ്….”അതും പറഞ്ഞു അച്ചു പുറത്തേക്ക് ഇറങ്ങി…..
വാതിൽ തുറന്നു തന്റെ മുൻപിൽ നിൽക്കുന്ന ആളെ ശിവ തല ഉയർത്തി നോക്കി…..ആളെ കണ്ടതും ശിവ അവന്ടെ കൈ ചുരുട്ടി പിടിച്ചു അവന്റെ ദേഷ്യം കടിച്ചമർത്തി…..
“മേഘ…. നീ…. നിനക്കെന്താ ഇവിടെ കാര്യം….”ശിവ ചോദിച്ചു…..
“ശിവ…. ഞാൻ…..”
“മേഘ…. നീ എന്തിനു ഇപ്പോൾ ഇവിടെക്ക് വന്നു… ഞൻ മറക്കാൻ ആഗ്രെഹിക്കുന്ന കാര്യങ്ങൾ പിന്നെയും എന്നെ ഓർപ്പിക്കാൻ വേണ്ടി ആണോ….. ഏ….”
ശിവ ദേഷ്യത്തോടെ തന്നെ അവളെ നോക്കി പറഞ്ഞു…..
“ശെരിയാണ്….. ശിവ…ഞാൻ നിങ്ങളെ എല്ലാവരെയും നാണം കെടുത്തി വിവേകിന്ടെ കൂടെ പോകരുതായിരുന്നു…. അവൻ എന്നെ ചതിക്കുവാണെന്നു ഞൻ പിന്നീടാണ് അറിഞ്ഞേ…. അവനു മറ്റു പല സ്ത്രീകളുമായും ബന്ധം ഉണ്ട്…. ഇതെല്ലാം ഞൻ വൈകി ആണ് അറിഞ്ഞത്…..”മേഘ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു….
“അതിനു…. അതിന് ഞൻ എന്ത് വേണം….”ശിവ പല്ല് കടിച്ചു കൊണ്ട് ചോദിച്ചു…..
“ശിവ…. എനിക്ക് പോകാൻ ഒരിടമില്ല….. എന്റെ വീട്ടുകാർ നിന്ടെ കുടുംബത്തിനെ മാനം കെടുത്തിയ പേരിൽ എന്നെ വീട്ടിൽ കയറ്റുന്നില്ല…….നീ എന്നെ രക്ഷിക്കണം….”
“ഇല്ലാ… മേഘ… അത് നടക്കില്ല….. നിന്നെ ഞൻ അന്ന് കല്യാണം കഴിക്കുമ്പോൾ എന്റെ മനസിൽ മറ്റൊരു പെൺകുട്ടി ഉണ്ടായിരുന്നു…. ഈ കല്യാണം തന്നെ ഞൻ വിചാരിക്കാത്ത സമയത്ത് എന്റെ ഇഷ്ടം നോക്കാതെ എന്റെ വീട്ടുകാരുടെ നിർബന്ധം ആയിരുന്നു….. എന്നിട്ടും എല്ലാം ഞൻ നിന്നോട് തുറന്നു പറഞ്ഞതല്ലേ…. നിന്നെ അക്‌സെപ്റ് ചെയ്യാനും നിന്നെ സ്നേഹിക്കാനും എനിക്ക് കുറച്ചു സമയം ആവശ്യം ആണെന്നു ഞൻ പറഞ്ഞതല്ലേ…. പക്ഷെ അവിടെയും നീ എന്നെ ചതിച്ചു….. ഞൻ ഇല്ലാത്ത സമയം നോക്കി വേറൊരുതന്റെ കിടപ്പറ പങ്കിടാൻ പോയ നിന്നെ ഞൻ എങ്ങനെ വിശ്വസിക്കും……”ശിവ ദേഷ്യത്തിൽ തന്നെ പറഞ്ഞു…..
“ശിവ… ആ തെറ്റിന് ഞൻ നിന്നോട് മാപ്പ് ചോദിക്കുന്നു…. നീ എന്നോട് ക്ഷെമിക്കണം…. എന്നിട്ട് എന്നെ സ്വി കരിക്കണം….. ഞൻ അറിയുന്ന ശിവ വിശാലമനസ്ക്കൻ ആണ്….. പ്ലീസ് ശിവ….”മേഘ കരഞ്ഞു കൊണ്ട് പറഞ്ഞു….
“ച്ചീ…… എണീക്കടി എന്റെ മുൻപിൽ നിന്നു….”ശിവ ചെയറിൽ നിന്നും ചാടി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു…..
അവന്ടെ മുഖഭവം കണ്ടു മേഘ പേടിച്ചു കസേരയിൽ നിന്നും എഴുന്നേറ്റു…..അവളെ നോക്കി ശിവ പറഞ്ഞു……
“നീ എന്ത് കരുതിയടി…. നീ വന്നു കണ്ണീർ ഒഴുക്കുമ്പോഴേക്കും ഞൻ അങ്ങ് മയങ്ങും എന്ന് കരുതിയോ…. നിന്നെ പോലെ ആണുങ്ങളുടെ ചൂട് അറിഞ്ഞു നടക്കുന്ന ഒരു പെണ്ണിനെ ഈ ശിവക്ക് വേണ്ടാ…. കേട്ടില്ലേ…. മേലിൽ….. ഇനി നിന്നെ എന്റെ മുന്നിൽ കാണരുത്…. നിന്നെ തല്ലി ഓടിക്കാൻ എനിക്ക് അറിയാൻ പാടില്ലാഞ്ഞിട് അല്ല….. നിന്നെ തൊടാൻ പോലും എനിക്ക് അറപ്പ് ആണ്…..മര്യാദക്ക് ഇവിടെന്നു ഇറങ്ങി പൊക്കോ…… ഇല്ലെങ്കിൽ ഞൻ എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിയത്തില്ല…..”
ശിവയുടെ വർത്തമാനം കേട്ടതും തല കുനിച്ചു മേഘ ആ മുറി വിട്ടിറങ്ങി….. പുറത്തേക്കിറങ്ങിയതും കണ്ടു കയ്യും കെട്ടി അവളെ നോക്കി നിൽക്കുന്ന അച്ചുവിനെ……
“വയറു നിറച്ചു നിനക്ക് കിട്ടിയില്ലേ…. ഇനി മേലിൽ അവന്റെ ജീവിതത്തിലെ കരടായി നീ വന്നാൽ….. അവൾക് നേരെ വിരൽ ചൂണ്ടി അച്ചു പറഞ്ഞു……
മേഘ തലയും താഴ്ത്തി പുറത്തേക്കിറങ്ങി….
അച്ചു ശിവയുടെ റൂമിലേക്ക് കയറുന്നത് കണ്ടതും അവൾ ഫോണെടുത്തു ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു…..
“അങ്കിളെ…. അത്രക്ക് പെട്ടെന്ന് ഒന്നും ഇതു ശെരിയാവുമെന്ന് തോന്നുന്നില്ല…..അങ്കിളിന്റെ മോൻ എന്നെ കൊല്ലാതെ വിട്ടത് തന്നെ ഭാഗ്യo…..”
“മ്മ്മ്…. ഒരു ശ്രെമം പാളി പോയെന്നു കരുതി തളരരുത്…. എന്റെ പ്ലാൻ സക്സസ്സ് ആയാൽ നിന്റെ അക്കൗണ്ടിൽ കയറാൻ പോകുന്നത് 50 ലക്ഷം ആണ്…..
അത് കിട്ടാൻ വേണ്ടി അൽപ്പം ചീപ് കളികളും ആവാം…..”മറുവശത് നിന്നും രാമചന്ദ്രൻ പറഞ്ഞു….
“മ്മ്… അറിയാം… ഞൻ വേറെ വഴികൾ ആലോചിക്കട്ടെ…..ശെരി എന്നാൽ… എന്ടെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞൻ അങ്ങോട്ട് വിളിച്ചോളാം…..”അതും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ ഇട്ടു……”mr.ശിവജിത് രാമചന്ദ്രൻ… നിന്നെ ഞൻ അങ്ങനെ വിട്ടു കളയില്ല….. നിന്റെ അച്ഛന്റെ അമ്പത് ലക്ഷത്തെക്കാൾ വലുത് മകന്റെ കയ്യിലുള്ള കോടികൾ ആണ്…..”മേഘ മനസിൽ ഓരോ പദ്ധതികൾ രൂപ കല്പന ചെയ്തു തുടങ്ങി……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
“ആ… പന്ന…. മോളെ നീയെന്തിനാ അകത്തേക്ക് കയറ്റി വിട്ടത്….”മുറിയിലേക്ക് കയറി വന്ന അച്ചുവിനെ നോക്കി ശിവ ദേഷ്യത്തിൽ ചോദിച്ചു……
“എടാ… ഞൻ ആയിട്ട് അവൾക് എന്ടെങ്കിലും കൊടുക്കുന്നതിലും നല്ലത്… നീയങ്ങു നേരിട്ട് കൊടുക്കുന്നത് തന്നെ ആണ്…… അതാണ് ഞൻ അവളെ ഇങ്ങോട്ട് കയറ്റി വിട്ടേ….”അച്ചു പറഞ്ഞു….
“ആ.. നന്നായി… മനുഷ്യന്റെ മൂഡ് കളയാൻ ആയിട്ട്….. നീ ഒരു കാര്യം ചെയ്യ്…. ഈ drawing ഒന്ന് കംപ്ലീറ്റ് ചെയ്യ്… ഇന്ന് ഇനി ഇതിൽ കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല…. ഞൻ ഒന്ന് പുറത്തേക്കിറങ്ങാണ്… നീ ഇത് ഡീൽ ചെയ്യ്…..”
“എടാ… നീയിതു എങ്ങോട്ടാ….”അച്ചു ചോദിച്ചു….
“ഞൻ ഒന്ന് എവിടെ എങ്കിലും പോയി സ്വസ്ഥമായി ഇരിക്കട്ടെ…. എന്തായാലും ബാറിലേക്ക് അല്ല…..”ശിവ പറഞ്ഞു….
“ആ… അതറിയാൻ വേണ്ടി ചോദിച്ചത് ആണ്….”അച്ചു പറഞ്ഞതും ശിവ കാറിന്റെ കീ എടുത്ത് പുറത്തേക്ക് പോയി…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വീട്ടിൽ ബോറടിച്ചു ഇരിക്കുകയായിരുന്ന രുദ്രക്ക് സ്റ്റോർ റൂമിൽ നിന്നും കുറച്ചു ബുക്സ് കിട്ടി….. അതൊക്കെ പൊടിയൊക്കെ തുടച്ചു വൃത്തിയാക്കി വായിക്കാം എന്ന് കരുതി എടുത്തപ്പോൾ ആണ് കാളിങ് ബെൽ അടിക്കുന്ന കേട്ടത്…..”ഇതാരാണാവോ… ഈ നേരത്ത്……”എന്ന് കരുതി ചെന്നു വാതിൽ തുറന്നു…… നോക്കുമ്പോൾ ശിവ ആണ്…..
“ആരെങ്കിലും വന്നു ബെല്ലടിച്ചാൽ ഓടി വന്നു വാതിൽ മലർക്കേ തുറന്നു കൊടുക്കണം….. പരിചയമില്ലാത്ത ആരെങ്കിലും ആണെങ്കിലോ….. ഏ…. അവിടെ ഒരു ചെറിയ ഗ്ലാസ് ഡോർ നീ കണ്ടോ…. അതിന്ടെ ഉള്ളിൽ കൂടി നോക്കണം പുറത്തു ആരാണ് എന്ന്…. പരിചയം ഉള്ളവർ ആണെങ്കി മാത്രം മെയിൻ ഡോർ തുറന്നാൽ മതി….. അതെങ്ങനെ ഒരു അന്തവും കുന്തവും ഇല്ലാത്ത പട്ടിക്കാട്ടു കാരിയെ ആണല്ലോ കെട്ടി എടുത്തേക്കുന്ന…….”ശിവ ദേഷ്യത്തോടെ രുദ്രയെ നോക്കി പറഞ്ഞു…….
അവൾ മുഖം താഴ്ത്തി….”എനിക്ക് നല്ല തലവേദന ആണ്… എനിക്ക് കുറച്ചു നേരം തനിയെ ഇരിക്കണം…. ഞൻ പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ എന്നെ ഡിസ്റ്റർബ് ചെയ്യരുത് അതായത് മുകളിലേക്കു കയറി വരരുത് എന്ന്… മനസ്സിലായോ…..”ശിവ പറഞ്ഞു…
“പിന്നെ എനിക്ക് താൻ കഴിഞ്ഞ ദിവസം ഉണ്ടാക്കിയ പോലെ ഒരു ചായ വേണം…. വേഗം വേണം “ശിവ പിന്നെയും അവളോട് പറഞ്ഞു….
“അപ്പോൾ ചായ തരാൻ വേണ്ടി അവിടേക്ക് വരാമോ….”രുദ്ര ശിവയോട് ചോദിച്ചു….
“ഇവളെ ഇന്നു ഞാൻ….. ശിവ എന്തോ പറയാൻ വന്നതും രുദ്ര വേഗം അടുക്കളയിലേക്ക് ഓടി…. അവൾ പോകുന്ന പോക്ക് കണ്ട് ചിരിയോടെ അവനും മുകളിലേക്ക് പോയി……
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ശിവക്ക് ചായ ഇട്ടു കൊണ്ട് ഇരിക്കുമ്പോൾ ആണ് കാളിങ് ബെൽ പിന്നെയും അടിക്കുന്ന കേട്ടത്….. രുദ്ര മെയിൻ ഡോറിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ശിവ പറഞ്ഞ കാര്യം അവൾക് ഓർമ വന്നത്…. അവൾ ഗ്ലാസ് ഡോറിലൂടെ പുറത്തേക്ക് നോക്കി…. ജീൻസും ടോപ്പും ആണ് വേഷം…. Straight ചെയ്ത ചെമ്പൻ മുടിയിഴകൾ ഷോൾഡർ വരെ ബംഗിയായി വെട്ടിയിട്ടിരിക്കുന്നു…..ലിപ്സ്റ്റിക് ഇട്ട ചുവന്ന ചുണ്ടുകൾ…..”രുദ്ര ചെറിയ ഒരു സംശയത്തോടെ വാതിൽ തുറന്നു….
വാതിൽ തുറന്നതും ആ പെൺകുട്ടി രുദ്രയെ അടിമുടി നോക്കി…..”ഒരു സിമ്പിൾ ആയ ചുരിദാർ ആണ് വേഷം… കാതിൽ ഒരു കുഞ്ഞു ജിമിക്കി കമ്മൽ…. ഒരു കയ്യിൽ നേർത്ത ഒരു സ്വർണ വള… മറു കൈയിൽ കുറച്ചു കുപ്പിവളകൾ…. ലിപ്സ്റ്റിക് ഇടാതെ പോലും ചുവന്നു തുടുത്തിരിക്കിന്ന ചെഞ്ചുണ്ടുകൾ…. നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും ഒരു ചന്ദന കുറിയും…. അവളുടെ സിന്ദൂരത്തിലേക്കും കഴുത്തിലെ താലി മാലയിലേക്കും നോട്ടം ചെന്നതോടെ അവളുടെ മുഖം മാറി….. അവൾ രുദ്രയെ മാറ്റി നിർത്തി അകത്തേക്ക് കയറി കൊണ്ട് രുദ്രയോഡായ് പറഞ്ഞു….
“ഞൻ ആരാണ് എന്ന് ശ്രീ രുദ്രക്ക് മനസിലായോ…..”മേഘ ചോദിച്ചു…
“എന്റെ പേര് മേഘ… ഞൻ ശിവജിത്തിന്റെ ആദ്യ ഭാര്യ ആണ്….”
ആദ്യ ഭാര്യ എന്ന് പറഞ്ഞതും രുദ്ര ആകെ വല്ലാതെ ആയി…. മേഘ തുടർന്നു…..
“ഞൻ വന്നത് ശ്രീരുദ്രയോട് ഒരു സഹായം ചോദിക്കാൻ വേണ്ടി ആണ്…. ശ്രീരുദ്ര എന്നെ സഹായിക്കണം…. അരുത് എന്ന് മാത്രം പറയരുത്……”
രുദ്ര എന്താണ് എന്നുള്ള രീതിയിൽ മേഘയെ നോക്കി….
“ശിവജിത്തിനെ എനിക്ക് വേണം…. എന്റെ ഭർത്താവായിട്….”മേഘ പറഞ്ഞതും രുദ്ര ഒന്ന് ഞെട്ടി…..മേഘ തുടർന്നു….
“കല്യാണം കഴിഞ്ഞപ്പോൾ ആണ് ഞൻ അറിയുന്നേ ശിവക്ക് മറ്റൊരു പെൺകുട്ടിയെ ഇഷ്ടം ആണെന്ന്…. അവളെ മറക്കാൻ കുറച്ചു സമയം വേണ്ടി വരുമെന്നൊക്കെ പറഞ്ഞിരുന്നു….. ഞൻ കുറെ നാൾ കാത്തിരുന്നു… പക്ഷെ ശിവ അവൻ എന്നെ ചതിച്ചു….. അവൻ അവന്ടെ കാമുകിയും ആയി… ചേ… പറയാൻ തന്നെ വെറുപ്പ് തോന്നുന്നു……
അവന്ടെ ഈ പ്രവർത്തികൾ കൊണ്ടാണ് അവനെ ഉപേക്ഷിച്ചു ഞൻ പോയത്…. പക്ഷെ കഴിഞ്ഞ ദിവസം അവൻ എന്നെ കാണാൻ വന്നിരുന്നു….. അവന്ടെ കൂടെ ഞൻ ചെല്ലണം എന്നും കൂടെ കഴിയണം എന്നും പറയാൻ…… ആദ്യം ഞൻ വരില്ലെന്ന് കരുതിയതാ… പിന്നട് ആണ് ഞൻ അറിയുന്നേ അവൻ കുട്ടിയെ കല്യാണം കഴിച്ച കാര്യം…. കുട്ടിയുടെ ജീവിതം വെച്ചാണ് അവൻ കളിക്കുന്നെ… കുട്ടിയുടെ ജീവൻ എനിക്ക് രക്ഷിക്കണം…. അവൻ കാരണം എനിക്ക് എല്ലം നഷ്ടപ്പെട്ടു…. കുട്ടിക്ക് അത് സംഭവിക്കരുത്…. എന്ന് കരുതി ആണ് ഞൻ പറയുന്നേ…. ശിവയെ വിട്ടിട്ട് കുട്ടി ഇവിടെന്നു പോകണം……”മേഘയുടെ വാക്കുകൾ കേട്ട് കണ്ണ് നിറച്ചു രുദ്ര നിന്നു…. തന്റെ വാക്കുകൾ അവൾക് കൊണ്ട് എന്ന് മനസിലാക്കിയ മേഘ വളരെ വിനയത്തോടെ രുദ്രയുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു….”അവനെ എനിക്ക് വിട്ടു തരില്ലേ….”
“പിന്നെയെന്താ…… എങ്ങനെ മൊത്തമായും വേണോ അതോ ചില്ലറയായും വേണോ….”
പുറകിൽ നിന്നും ശബ്ദം കേട്ട് രുദ്രയും മേഘയും ഒരു പോലെ തിരിഞ്ഞു നോക്കി…. മാറിൽ കയ്യും കെട്ടി അവരെ നോക്കി നിൽക്കുന്ന ശിവ യെ കണ്ടതും മേഘ നിന്നു വിയർക്കാൻ തുടങ്ങി……
ശിവ നടന്നു മേഘയുടെ അടുത്തെത്തി….. കൊടുത്തു… കവിളിൽ ആഞ്ഞു ഒരടി……. അടികൊണ്ട വേദന സഹിക്കൻ കഴിയാതെ മേഘ കവിളിൽ കൈ ചേർത്ത് പിടിച്ചു തിരുമ്മി….
“വേണ്ടാ… വേണ്ട എന്ന് വെക്കുമ്പോൾ നീ എന്നെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കരുത്……. എന്ത് ധൈര്യം ഉണ്ടായി നിനക്ക് ഈ വീട്ടിൽ കയറി വരാൻ….. മേലിൽ നിന്റെ നിഴൽ പോലും എന്റെ മുൻപിൽ കണ്ടു പോകരുത്…. ഇപ്പോൾ ഇറങ്ങി കോളണം ഇവിടെന്നു….. “ശിവ പറഞ്ഞു…
അടി കിട്ടിയ വേദനയാലും അപമാന ഭാരതാലും അവളുടെ മുഖം കുനിഞ്ഞു….
ആവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ശിവ പിന്നിൽ നിന്നു വിളിച്ചു….”ഒന്ന് നിന്നെ…”മേഘ തിരിഞ്ഞു നോക്കി….
അടുത്ത് നിന്ന രുദ്രയുടെ ഇടുപ്പിലൂടെ കയ്യിട്ടു തന്നോട് ചേർത്ത് നിർത്തി….. രുദ്രയുടെ കണ്ണുകൾ മിഴിഞ്ഞു….. തന്നെ ചേർത്ത് പിടിക്കുന്ന ആ കൈകളിൽ ഉണ്ടായിരുന്നു മേഘ യോടുള്ള ദേഷ്യം…. രുദ്രക്ക് വേദന എടുക്കാൻ തുടങ്ങി…
അത് മനസിൽ ആയ പോലെ ശിവ അവന്റെ കൈ ഒന്ന് അഴച്ചു…. അവളുടെ ഇടുപ്പിലെ പിടി വിടാതെ തന്നെ അവൻ മേഘയോട് പറഞ്ഞു….”ഇതാണ് ശിവയുടെ പാതി…. ശ്രീരുദ്ര ശിവജിത്ത്…. നിന്നെ പോലെ ഏത് ആണിനെ കണ്ടാലും ഇറങ്ങി പോകുന്ന കൂട്ടത്തിൽ ഉള്ള പെണ്ണു ഒന്നും അല്ല ഇവൾ… കുടുംബത്തോടൊപ്പം മര്യാദക്ക് ജീവിക്കുന്നവളാ ഇവൾ… കുടുംബത്തിന് വേണ്ടി ത്യാഗം സഹിക്കുന്നവൾ…. ഇവളെ പോലെ ഒരു പെണ്ണ് okk ആവാൻ നീയൊക്കെ എത്ര ജന്മം എടുത്താലും നടക്കില്ല…. അത്രക് നല്ല മനസിന് ഉടമ ആണ് ഇവൾ….. ഇനി മേലിൽ എന്റെ കാര്യം പറഞ്ഞു ഇവളുടെ മുൻപിൽ എങ്ങാനും നിന്നെ കണ്ടാൽ…..”ശിവയുടെ ഓരോ വാക്കുകളും രുദ്രക്ക് പുതുമ ഉള്ളത് പോലെ തോന്നി… അവൾ അത്ഭുതതോടെ അവനെ നോക്കി… അവളുടെ മനസിൽ അപ്പോൾ എന്തൊക്കെയോ വികാരങ്ങൾ കടന്നു കൂടി…….
എന്നൽ ശിവയുടെ ഓരോ വാക്കുകളും മേഘയിൽ ദേഷ്യം ഉണ്ടാക്കി…. അവൾ അത് പുറത്തു കാണിക്കാതെ വണ്ടിയുമെടുത്തു അവിടെ നിന്നും പോയി….
മേഘ പോയതും “രുദ്രയുടെ മേലുള്ള അവന്ടെ കൈ അവൻ അഴിച്ചു…. രുദ്ര അവന്ടെ മുഖത്തേക്ക് ഒന്ന് നോക്കി…..
അവൻ അവളെ നോക്കി കൊണ്ട് പറഞ്ഞു….”ചില സമയത്ത് മറ്റുള്ളവരെ ബോധിപ്പിക്കാൻ ഇത് പോലെ നാച്ചുറൽ ആയ അഭിനയം വേണ്ടി വരും… കേട്ടോ രുദ്ര…..”ശിവ പറഞ്ഞതും അവൾ അവനെ തന്നെ നോക്കി……
“താൻ ചായ ഉണ്ടാക്കിയർന്നോ…..എങ്കിൽ അത് ഇപ്പോൾ ചൂടാറി കാണും…. താൻ പോയി വേറെ ഒന്ന് കൊണ്ട് വാ….”
എന്നും പറഞ്ഞു നടന്നു പോകുന്നവനെ നിറ കണ്ണുകളോടെ രുദ്ര നോക്കി…..
(തുടരും )

by