20/04/2026

മോഹം പോലെ : ഭാഗം 14

രചന – അഹം

ആദ്യാനുഭവത്തിൽ അവൾ ക്ഷീണിതയായിരുന്നു……ഹരിയുടെ തലോടലിൽ അമ്മുവിന്റെ കണ്ണുകൾ അടഞ്ഞു വന്നു…. അപ്പോഴും അവന്റെ ചുണ്ടുകൾ അവൾക് വേണ്ടി മാത്രം പാടുന്നുണ്ടായിരുന്നു…

“”നിനക്കായ് ഞാൻ പാട്ടു പാടുമ്പോൾ…എനിക്കായ് നീ കാത്തു നിന്നില്ലേ… നീ മറന്ന പാട്ടുകൾ… നീ പകുത്ത നെഞ്ചിലേറ്റി…ഓർത്തു പാടുമ്പോൾ… നീയെനിക്കായ്‌ കാത്തു നിന്നില്ലേ…നീയെന്റെ സ്വപ്നമല്ലേ… നീയെന്റെ സ്വർഗ്ഗമല്ലേ…പൂത്തരാവല്ലേ… എന്റെ പൂന്തളിരല്ലേ…പൂത്തരാവല്ലേ… എന്റെ പൂന്തളിരല്ലേ…””

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ആദ്യം ഉറക്കം തെളിഞ്ഞത് ഹരിയായിരുന്നു….. തന്റെ കരവലയത്തിൽ പതുങ്ങി കിടക്കുന്ന പെണ്ണിനെ ഉറ്റുനോക്കി….

കാലങ്ങളായി നെഞ്ചിൽ കുടിയേറിയ മുഖം…. സ്വന്തമാകുമെന്ന് ഒരു ഉറപ്പുമില്ലാതെ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ തന്നെ പറിച്ചുമാറ്റാനാവാത്ത വിധം ഇഴുകി ചേർന്നവൾ….. ഇന്ന് എല്ലാ രീതിയിലും തന്റെ ഭാര്യയായി മാറിയവൾ…… എന്നും ഈ കൈക്കുള്ളിൽ ഇങ്ങനെ ചേർത്ത് വെക്കണേ ദൈവമേ….. ഇവളില്ലാത്തൊരു ജീവിതം സങ്കൽപിക്കാൻ കൂടി ആവില്ലിനി……

തല താഴ്ത്തി നെറ്റിയിലൊന്നു മുകർന്നു…..തലയിൽ തലോടി….

അവന്റെ ലാളനകളിൽ പതുക്കെ അനങ്ങികൊണ്ട് കണ്ണുകൾ തുറന്നു അമ്മു…. അവളെ ഉറ്റുനോക്കുന്ന ഹരിയെ കണ്ട് കണ്ണുകൾ നാണത്താൽ താഴ്ത്തി…..

കഴിഞ്ഞുപോയ നിമിഷങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി .

വര്ഷങ്ങളായി ഇടനെഞ്ചിൽ കൊണ്ടുനടന്നവൻ ഇന്ന് എല്ലാ അർത്ഥത്തിലും തന്റെ സ്വന്തമായിരിക്കുന്നു….

കവിളുകൾ നാണത്താൽ തുടുത്തു…
കണ്ണുകൾ പിടഞ്ഞു…..
ചുണ്ടുകൾ വിറപൂണ്ടു….
ഹൃദയതാളം മുറുകി……
തന്റെ പ്രിയന്റെ ഗന്ധവും സാമിപ്യവും അവളെ വിവശയാക്കി….

അവളിലെ മാറ്റങ്ങളെ ഉറ്റു നോക്കി കൊണ്ടിരുന്ന ഹരി അവളെ തന്നിലേക്ക് കൂടുതൽ ചേർത്ത് നിർത്തി….

നഗ്നമായ അവളുടെ മാറിൽ ഒന്ന് മുഖമുരസ്സി ചുണ്ടുകളാൽ മുകളിലേക്കൊരു പാത തീർത്തു …..

കഴുത്തിലൂടെ ഇഴഞ്ഞു നീങ്ങി അവ തന്റെ ഇണയെ കണ്ടെത്തി

അവളുടെ ചെഞ്ചുണ്ടിൽ അമർത്തി മുത്തികൊണ്ട് പ്രണയപൂർവ്വം കണ്ണുകളിലേക്ക് നോക്കി പതുക്കെ പാടി ….

“”തങ്കമുരുകും നിന്‍റെ മെയ്
തകിടിലിൽ ഞാനെൻ
നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ
കണ്ണിലെരിയും കുഞ്ഞുമൺ
‌വിളക്കിൽ വീണ്ടും
വിങ്ങുമെൻ അഭിലാഷത്താൽ
എണ്ണ പകരുമ്പോൾ
തെച്ചിപ്പൂഞ്ചോപ്പിൽ തത്തും
ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ….
എന്തിനീ നാണം… തേനിളം നാണം…

ഒന്നുകൂടി നാണത്താൽ ചുവന്നു ആ മുഖം

ഹരിയുടെ കണ്ണുകൾ കുസൃതിയോടെ അവളുടെ മുഖത്താകമാനം ഓടിനടന്നു …

ആ കണ്ണുകളിലെ പ്രണയം താങ്ങാനാവാതെ അമ്മു തന്റെ കൈകളാൽ അവന്റെ കണ്ണുകൾ മൂടി….

കണ്ണുകൾക്ക് പകരം ഹരി കൈകളാൽ കുസൃതികൾ തീർത്തു അമ്മുവിൽ….

പിടഞ്ഞു മാറി പുതപ്പാൽ ചുറ്റിവരിഞ്ഞു അവളുടെ നഗ്നമേനി…..

“” എന്തിനാടി അമ്മിക്കുട്ടി ഇതൊക്കേ മറച്ചു വെക്കുന്നെ…. ചേട്ടൻ ഇന്നലെ വെടിപ്പായി കണ്ടതല്ലേ എല്ലാം…. ഓരോന്നും ചേട്ടനറിയാലോ…. നിന്റെ മറുകുകളുടെ എണ്ണം പോലും….. “‘

അവന്റെ വാക്കുകളിൽ ചുവന്നു പോയവൾ

“‘ ചീ…. വൃത്തികെട്ടവൻ….. ഒന്ന് എഴുന്നേറ്റ് പോയെ ഇവിടുന്ന്….””

അവനിൽ നിന്നും അല്പം നീങ്ങി കിടന്നവൾ..

“” നീ ശെരിക്കും ഓന്തിന്റെ ജന്മം ആണോ അമ്മൂസേ…… ഇന്നലെ രാത്രി മുഴുവൻ പോകല്ലേ പോകല്ലേ എന്നായിരുന്നു…. ഇത്ര വേഗമാടി നീ നിറം മാറിയെ…. എന്നാലും നീ ഇത്ര നല്ലോണം പാടുമെന്ന് എനിക്ക് ഇന്നലെയാട്ടോ മനസ്സിലായെ …… പാട്ടൊക്കെ എനിക്ക് പെരുത്ത് ഇഷ്ടപ്പെട്ടു…. അവിടവിടായി അൽപാല്പം ശ്രുതി തെറ്റുന്നുണ്ട് ….. അത് ഞാൻ പാടിച്ചു പാടിച്ചു ശെരിയാക്കിക്കോളാം “‘

കുറുമ്പോടെ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു വിട്ടവൻ….

അവന്റെ കൊഞ്ചലുകൾക്ക് മറുപടിയേതും നൽകാതവൾ തിരിഞ്ഞു കിടന്നു….

അവളുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ അവനൊന്നു പകച്ചു….

അമ്മു…. അമ്മൂസ്…. ഇങ്ങോട്ടൊന്നു നോക്കിയേ……

വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവളെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞുവന്നു

“”എന്നോട് ദേഷ്യമാണോ അമ്മൂ??…. ഇന്നലെ ഞാൻ…. പെട്ടെന്ന്….. അറിയാതെ… അങ്ങനെ… അങ്ങനെയൊക്കെ പറ്റിപോയെടാ….. എന്നോട് മുഖം തിരിക്കല്ലേടാ…… സഹിക്കാനാവുന്നിലെനിക്ക്….. ഞാൻ… ഞാൻ ക്ഷമ ചോദിക്കുവാ…. എന്നോട് ക്ഷമിക്കമൂ……….”‘

അവന്റെ ഇടറിയ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞ് അവന്റെ ചുണ്ടുകളെ കൈവിരലാൽ പൊതിഞ്ഞവൾ……..

നിറഞ്ഞ കണ്ണുകളിലേക്ക് നോക്കികൊണ്ടവൾ ആ നെഞ്ചിൽ ചുണ്ടുകൾ ചേർത്തു….

തന്റെ മറുപടിക്കായി കാതോർക്കുന്നോരുവനെ കണ്ടപ്പോൾ കുറുമ്പ് വിരിഞ്ഞു അവളുടെ വാക്കുകളിൽ….

“”ഉണ്ടല്ലോ….. നല്ല ദേഷ്യമുണ്ട്….. എന്നോട് ഹരിയേട്ടൻ ഇങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല …….

പരിഭവത്തോടെ തുടർന്നവൾ

“” അതെ…..സംഗീതം പഠിപ്പിക്കുമ്പോൾ ബാലപാഠങ്ങൾ ശെരിക്കും പഠിപ്പിച്ചു തരണം…. പാടികഴിഞ്ഞ് ശ്രുതി തെറ്റി… ടെമ്പോ പോയി എന്നൊക്കെ പറഞ്ഞ് ശരത് കളിക്കാൻ വന്നാലുണ്ടല്ലോ…… ഞാൻ ഇനിയും പിണങ്ങും…. അതുകൊണ്ട് കൃത്യമായി പഠിപ്പിക്കാത്തതിനുള്ള ശിക്ഷ ഇപ്പൊ തന്നെ തരുന്നുണ്ട് ഞാൻ …..”‘

അവന്റെ നെഞ്ചിൽ ആഴത്തിൽ പല്ലുകളാഴ്ത്തി അമ്മു…..

ഇത്തിരി വേദനിച്ചെങ്കിലും ഒരു ചിരിയോടെ അവളെ മറിച്ചു കിടത്തി തന്റെ അടിയിലാക്കി കൈകൾ കുത്തി ഉയർന്നു ഹരി………

ഒരു കൈ ഉയർത്തി നെഞ്ചിൽ പല്ലുകൊണ്ടിടത്ത് തടവി കൊണ്ട് വശ്യമായി നോക്കി അമ്മുവിനെ……

“”ചേട്ടൻ എന്റെ കൊച്ചിനെ ഇതൊക്കെ പഠിപ്പിക്കാൻ ഇത്തിരി ലേറ്റ് ആയിപോയി…. അതുകൊണ്ട് ഇനിയുള്ള പാഠങ്ങളെല്ലാം നല്ലപോലെ ഇപ്പൊ തന്നെ പഠിപ്പിക്കാം….. അപ്പൊ ചേട്ടൻ തുടങ്ങുവാണേ …..

അമ്മുവിന്റെ ദേഹത്തു ചുറ്റിയിരുന്ന പുതപ്പ് വലിച്ചെറിഞ്ഞുകൊണ്ട് ഹരി അവളിലേക്ക് ചാഞ്ഞു…..

അവനെ സ്വീകരിക്കാൻ കൈകൾ ഉയർത്തി അവളും……

അവരുടെ പൊട്ടിച്ചിരികളും … ശ്വാസനിശ്വാസങ്ങളും……. കിതപ്പുകളും ആ ചുമരുകൾ ഏറ്റുവാങ്ങി……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഉച്ചയോടെ അവർ ചുരമിറങ്ങി…… തിരിച്ചുള്ള യാത്ര തീർത്തും മൗനമായിരുന്നു…… കഴിഞ്ഞുപോയ നിമിഷങ്ങളുടെ അനുഭൂതിയിൽ തനുവും മനവും കുളിർന്നൊരു മൗനം…..

ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കത്തവിധം അവരുടെ മനസ്സുകൾ ആ മലമുകളിലേക്ക് തന്നെ ചേക്കേറുന്നുണ്ടായിരുന്നു……. കാമുകികാമുകന്മാരായി ചുരം കയറിയവർ തീർത്തും ഭാര്യാഭർത്താക്കന്മാരായി ചുരം ഇറങ്ങി……

“” അമ്മു കഴിഞ്ഞുപോയ നിമിഷങ്ങളോർത്തു കുറ്റബോധം ഉണ്ടോ നിനക്ക് “‘??

“” എന്തിന്…. ഞാൻ നിങ്ങളുടെ കാമുകി മാത്രമല്ല ഹരിയേട്ടാ….. ഭാര്യ കൂടി ആണ്…. ഞാനും കൂടി ആഗ്രഹിച്ചതുകൊണ്ടാണ് അതൊക്കെ നമുക്കിടയിൽ നടന്നത്…. ഞാൻ തീർത്തും ഹാപ്പി ആണ് “‘

ഹരിയെ വട്ടം പിടിച്ച് അവന്റെ പുറത്ത് മുഖം ചേർത്ത് വെച്ചു കിടന്നു അവൾ….

അമ്മുവിന്റെ താമസ സ്ഥലത്തേക്ക് എത്തുമ്പോൾ സന്ധ്യ ആയി…..

പിന്നിൽ നിന്ന് ഇറങ്ങി ബാഗ്പാക്ക് എടുത്ത് മുന്നിലേക്ക് വന്നവളുടെ കൈയിൽ പിടിച്ച് അരികത്തേക്ക് നിർത്തി അരയിലൂടെ വട്ടം പിടിച്ചു…..

“” വിട്ടു പോകാൻ തോന്നുന്നില്ല പെണ്ണെ….. ഇനി ഒരുമിച്ചല്ലാതെ ദിവസങ്ങൾ തള്ളി നീക്കുന്നത് ആലോചിക്കാൻ കൂടി പറ്റണില്ല….. ഞാൻ ഇവിടെ തന്നെ കൂടിയാലോ അമ്മൂസേ…… “‘

കണ്ണുകൾ നിറച്ചുകൊണ്ടുള്ള ചോദ്യം ഒരുവേള അവളുടെ കണ്ണുകളെയും നിറച്ചിരുന്നു…..

“” അയ്യെടാ…… ഇനി ഇങ്ങനെ ഒരുമിച്ച് നിന്നാലേ എനിക്ക് പഠിക്കാൻ പറ്റൂല… നെക്സ്റ്റ് വീക്ക്‌ എക്സാം സ്റ്റാർട്ട്‌ ചെയുവാ… എന്റെ പൊന്നുമോൻ ഇപ്പൊ പോയെ…. എന്നിട്ട് എക്സ്സാമൊക്കെ കഴിഞ്ഞ് വാ…. നമുക്ക് ഒരുപാട് സമയം ഒരുമിച്ച് സ്പെൻഡ്‌ ചെയ്യാം…. “‘

ആഗ്രഹമുണ്ടായിട്ടും വാക്കുകളിൽ പ്രകടമാക്കാതെ ഹരിയെ പിന്തിരിപ്പിച്ചു ….

“” ഇനി എനിക്ക് അധികം കാത്തിരിക്കാൻ വയ്യെടി….. നീ ഇവിടെ……ഞാൻ അവിടെ….. ശെരിക്കും വല്ലാത്തൊരു ഒറ്റപ്പെടൽ…. നിന്റെ കോഴ്സ് കഴിഞ്ഞാൽ ഉടൻ തന്നെ ഞാൻ വീട്ടിലേക്ക് പെണ്ണ് ചോദിച്ച് വരുന്നുണ്ട്…. അതുവരെ ….. അതുവരെ മാത്രം ഞാൻ പിടിച്ച് നിൽക്കാം …… അതും നിനക്ക് വേണ്ടി……. അത് കഴിഞ്ഞാൽ അങ്ങ് പോന്നോണം എന്റെ കൂടെ……നിന്റെ അച്ഛനെ ഓർത്തു മാത്ര എനിക്ക് ഒരു പേടി….. അങ്ങേർക്കു എന്നെ പിടിച്ചില്ലെങ്കിലോ….. “‘

ഹരിയുടെ വാക്കുകൾ കേൾക്കെ അവളിലും സങ്കടം ഉറപ്പൊട്ടി……

കുനിഞ്ഞു നിന്ന് അവന്റെ നെറ്റിയിലൊരു മുത്തം നൽകി അവൾ…. എല്ലാം ശരിയാകുമെന്ന് പറയാതെ പറയുംപോലെ…. എന്നും കൂടെ ഉണ്ടാകുമെന്നൊരുറപ്പെന്നപോലെ…….

തല ചലിപ്പിച്ച് യാത്ര പറഞ്ഞ് മുൻപോട്ടേക്ക് നടന്നവളുടെ കൈയിൽ പിടിച്ച് വീണ്ടും നിർത്തി അവൻ…..

“” അമ്മു…. അത്…. അതുപിന്നെ….. “‘

അവന്റെ പരുങ്ങൽ കണ്ട് നെറ്റിച്ചുളിച്ചു നോക്കി അവൾ….

“” അമ്മു അത് പിന്നെ നിന്റെ ഡേറ്റ് എങ്ങാനും തെറ്റിയാൽ എന്നെ അറിയിക്കണേ… “‘ അവളുടെ മുഖത്ത് നോക്കാതെ പറഞൊപ്പിച്ചവൻ….

“” പരുങ്ങൽ കണ്ടപ്പോഴേ എനിക്ക് തോന്നി…. ഇപ്പോൾ സേഫ് പീരീഡാ…. ടെൻഷനാവണ്ടാ….. ഇനി പേടിയുണ്ടേൽ നമുക്കൊരു പിൽസ് കഴിക്കാം “‘

പേടിയോ എനിക്കോ….. അങ്ങനെ എങ്ങാനും ഉണ്ടായാൽ സന്തോഷമല്ലെടി…….ശെരിക്കും നീ പറഞ്ഞ കേട്ടപ്പോഴാ എനിക്ക് ടെൻഷൻ തോന്നുന്നേ……..

എന്റെ വിത്തെങ്ങാനും അവിടെ മുളച്ചാൽ പിന്നെ നിന്റെ അച്ഛൻ നിന്നെ എനിക്ക് ഒരേതിർപ്പും കൂടാതെ കൈപിടിച്ച് തരിലെടി….

ഞാൻ ഇന്ന് പോകണോ… കുറച്ച് ദിവസം കൂടി ഇവിടെ നിന്ന് കിളത് മാറിക്കട്ടെടി … ഒരു വിത്തൊക്കെ പാകിയിട്ട് പോകാം…. വാ
നമുക്ക് ഫ്ലാറ്റിലേക്ക് പോകാ മുത്തെ ….”‘

കുസൃതിയോടെ ഒറ്റകണ്ണിറുക്കി അവളുടെ കൈയിൽ പിടിച്ചു വലിച്ചു ….

“”ഒന്ന് പോയെ ഹരിയേട്ടാ….. നിങ്ങൾക്കെല്ലാം ഒരു തമാശ…. നെക്സ്റ്റ് വീക്ക്‌ ഇന്റെർണൽ സ്റ്റാർട്ട്‌ ചെയ്യും…… ഞാൻ ഒന്ന് പഠിച്ചോട്ടെ…. പിജി കഴിയാൻ ഇനി ആകെ കുറച്ച് മാസങ്ങൾകൂടെ ഉള്ളൂ….. അത് കഴിഞ്ഞ് നമുക്ക് ഇതൊക്കെ ആലോചിക്കാട്ടോ ഹരികുട്ടാ ….”‘

അവന്റെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് അ വീട്ടിലേക്ക് ഓടി കയറി അവൾ …….

മുകളിൽ അവളുടെ മുറിയിലെത്തും വരെ ഹരി അവിടെ തന്നെ നിന്നു…. ബാൽക്കണിയിൽ അമ്മുവിന്റെ സാനിധ്യം അറിഞ്ഞപ്പോൾ കൈവീശി യാത്ര പറഞ്ഞവൻ മുന്പോട്ട് പോയി…..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

“”നീ ഇങ്ങനെ ഇവിടെ ഇരുന്നിട്ട് കാര്യമില്ല അമ്മു…. ആരെങ്കിലും ചോദിച്ചാൽ എന്ത് പറയും നീ… നിങ്ങടെ കാര്യം ഇവിടെ ആർക്കും അറിയില്ല… അവന്റെ വീട്ടുകാരും ഫ്രണ്ട്സും ഇപ്പൊ എത്തും “” അനുജിത്തിന്റെ ശബ്ദത്തിൽ ഞെട്ടി വിറച്ചു അമ്മു…..

നിറകണ്ണുകളോടെ അവനെ നോക്കി അമ്മു…..

ഒരു രാത്രി മുഴുവൻ കരഞ്ഞു കരഞ്ഞു കണ്ണുകൾ വീർതിരിക്കുന്നു….

മുടികളൊന്നാകെ ആടിയുലഞ്ഞിരിക്കുന്നു….

ശ്വാസമെടുക്കാൻ പോലും ബുധിമുട്ടുന്നുണ്ടവൾ…….

ഒന്നെഴുനേൽക്കാൻ ശ്രമിച്ചവൾ…. കാലുകൾ മരവിച്ചിരിക്കുന്നു…. കാലുകൾ നിലത്തുറക്കാതെ താഴേക്ക് വീണുപോയി….

അനുജിത്തവളെ പിടിച്ചെഴുനേൽപ്പിച്ച് അടുത്തു കണ്ട കസേരയിൽ ഇരുത്തി….

അവളുടെ കണ്ണുകൾ തനിക്കുമുൻപിലുള്ള ഡോറിലേക്ക് നോക്കി…..

ICU

തന്റെ പ്രാണൻ ….. അവിടെ….. ഒരു ചുമരിനപ്പുറം മരണത്തോട് മല്ലിടുകയാണ്……… രണ്ടാഴ്ച മുൻപ് തന്നെ ചേർത്ത് നിർത്തിയ കരങ്ങൾ ഇന്ന് നിശ്ചലമാണ്…. വാക്കുകളിൽ സ്നേഹം നിറച്ച സ്വരങ്ങൾ മൗനങ്ങൾ കടം കൊണ്ടിരിക്കുന്നു….. എന്നിലെ പെണ്ണിനെ പൂർണമാക്കിയ ശരീരം ഇന്ന് മരവിച്ചിരിക്കുന്നു…. തനിക്ക് വേണ്ടി മിടിക്കുന്ന ആ ഹൃദയം മാത്രം ഒരു തിരിച്ച് വരവിനായി താളം തെറ്റി മിടിക്കുന്നുണ്ട്…..

ആ വരവും കാത്ത് പുറത്ത് അവന്റെ പെണ്ണും…..

തുടരും