രചന – ശരണ്യ
നിനക്ക് ആനിയെ കാണാൻ ആഗ്രഹമില്ലായിരുന്നോ എബീ ?? ഹ.ഹ..എന്ത് ചോദ്യമാണ് മദർ…?? പിന്നെ നീ എന്താ കാറിൽ നിന്ന് ഇറങ്ങാത്തത് ? അവളുടെ അടുത്ത് പോയി സംസാരിക്കാത്തത്..? ഞാൻ ആനിയെ കണ്ടല്ലോ മദർ…അവൾ കാണാതെ ദൂരെ നിന്ന് ഞാൻ അവളെ കണ്ടു..ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്…അത് കഴിഞ്ഞാൽ ഞാൻ എന്റെ പെണ്ണിനെ കാണാൻ ചെല്ലും..ഒരിക്കൽ അവളുടെ സമ്മതം ചോദിക്കാതെ കെട്ടികൊടുത്ത മിന്ന് ഞാൻ തന്നെ അഴിച്ചെടുത്തിരുന്നു..ഇനി ഒരിക്കൽ കൂടി ഞാൻ അവളുടെ കഴുത്തിൽ ആ മിന്ന് കെട്ടി കൊടുക്കും..അവളുടെ പൂർണ്ണ സമ്മതത്തോടെ..
അവൻ അവരെ നോക്കി ചിരിച്ചു…മദറിനെ കരുണാലയത്തിന് മുന്നിൽ ഇറക്കിയിട്ട് എബി നേരെ വീട്ടിലേക്ക് പോയി.. മോനെ എന്തായി ?? കേസിൽ അവർ ജയിച്ചില്ലേ…?? പിന്നെ ജയിക്കാതെ… ജയിച്ചു മേഴ്സിയമ്മേ… എപ്പോഴാ ആനിയെ ഇവിടടേക്ക് കൂട്ടിക്കൊണ്ട് വരുന്നത്…?? ആനി ഉടനെ ബാംഗ്ലൂർക്ക് തിരിച്ചു പോകുമെന്നാ ആതിര പറഞ്ഞത്…ആദ്യം അവൾ അവിടെ എത്തട്ടെ…അത് കഴിഞ്ഞു നമുക്ക് ബാക്കി ആലോചിക്കാം.. ʕ•̀ω•́ʔ✧ʕ•̀ω•́ʔ✧ʕ•̀ʕω•́ʔ ചെറുവയ്ക്കലിൽ അന്ന് ആഹ്ലാദത്തിന്റെ ദിവസമായിരുന്നു…ഉച്ചയ്ക്ക് സദ്യയും പായസവും ഒക്കെയായി അവർ ശരിക്കും തങ്ങളുടെ ആ വിജയം ആഘോഷിച്ചു… മോളെ… നീ വന്നില്ലായിരുന്നുവെങ്കിൽ ഇന്ന് ഈ ദിവസം ഞങ്ങൾക്ക് സന്തോഷമുള്ളത് ആകുമായിരുന്നില്ല…
നീ ഇവിടേക്ക് വന്നപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ കേസിനും പ്രശ്നത്തിനും ഒന്നും നിനക്ക് താല്പര്യമില്ല..എല്ലാവരെയും കണ്ട ഉടൻ നീ മടങ്ങുമെന്ന്…എങ്കിലും ഒരു വട്ടം കൂടി നിന്നോട് ഒന്ന് സംസാരിക്കാൻ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു..പക്ഷെ ദൈവ നിശ്ചയം ആകാം അന്ന് ലക്ഷ്മി ഇവിടേക്ക് വന്നതും നീ തന്നെ സ്വയം കോടതിയിൽ ഹാജരാകും ഒക്കെ എന്ന് പറഞ്ഞതും.. ഇനി അതൊക്കെ എന്തിനാ പറയുന്നത് അമ്മാവാ…? ഇപ്പോൾ അമ്മാവന് സന്തോഷമായില്ലേ.. ബാംഗ്ലൂരിലെ വിച്ചേട്ടന്റെ കമ്പനിയിൽ തന്നെ ഞാൻ ജോലിക്ക് വരാനും..വിച്ചേട്ടൻ എന്നെ തിരിച്ചറിയാനും….ഞാൻ ഇവിടേക്ക് വരാനും…എല്ലാം ദൈവ നിശ്ചയം തന്നെയാകും… വൈകുന്നേരം അവരെല്ലാം ചായയും പലഹാരവും കഴിച്ച് ഉമ്മറത്ത് ഇരിക്കുവായിരുന്നു…
അമ്മുവും ആനിയും സോപാനത്തിൽ ഇരുന്ന് വിജിയുമായി സംസാരത്തിലാണ്…അവരുടെ ഓപ്പോസിറ്റ് വൈശാഖും അച്ചുവും ഫോണിൽ ഗെയിം കളിക്കുന്ന തിരക്കിലും.. ഏട്ടാ..പറയ്… സിന്ധു രാമചന്ദ്രനോട് പറഞ്ഞു….. അതെ…എല്ലാവരും ഒന്ന് ശ്രദ്ധിച്ചേ.. ഞങ്ങൾക്ക് ഒരു കാര്യം പറയാൻ ഉണ്ട്… അച്ഛൻ പറഞ്ഞോ ഞങ്ങൾ കേട്ടോളം. അത് പറ്റില്ല…ഇത് നിന്റെ ലൈഫുമായി ബന്ധപ്പെട്ട കാര്യമാ വിച്ചൂ..ആദ്യം രണ്ടുപേരും ആ ഫോൺ ഒന്ന് മാറ്റി വയ്ക്ക്… രാമചന്ദ്രൻ ആനിയെ നോക്കി സംസാരിക്കാൻ തുടങ്ങി… മോളെ ആനീ..കേസ് കഴിഞ്ഞു..നിങ്ങൾ രണ്ടാളും ഉടനെ ബാംഗ്ലൂർക്ക് തിരിച്ചു പോകും..അതിന് മുൻപേ ഞങ്ങളുടെ മനസ്സിലുള്ള ഒരു ആഗ്രഹം നിന്നോടും വിച്ചുവിനോടും പറയുവാ… എന്താ അമ്മാവാ…?? അത്..മോളെ….നിന്നെ ഞങ്ങളുടെ വിച്ചുവിന്റെ പെണ്ണായി ഈ വീട്ടിലേക്ക് കൊണ്ട് വന്നാലോ എന്നൊരു ആഗ്രഹം.. വൈശാഖും ആനിയും പരസ്പരം നോക്കി…
മോളെ..ഇത് രാമേട്ടന്റെ മാത്രം ആഗ്രഹം അല്ല.. ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹമാണ്..പ്രത്യേകിച്ച് നിന്റെ അമ്മമ്മയുടെ… ആനി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു..വൈശാഖിന്റെ നോട്ടം വിജിയിൽ ആയിരുന്നു… നീ എന്താ മോളെ ഒന്നും പറയാത്തത്…? അല്ല വിച്ചൂ…എന്താ നിന്റെ അഭിപ്രായം…?? നിങ്ങൾ രണ്ടുപേരും ഒന്നിച്ച് വർക്ക് ചെയ്യുന്നവർ….പരസ്പരം അറിയുന്നവർ… അപ്പോൾ പിന്നെ ഈ ഒരു ബന്ധം എന്ത് കൊണ്ടും നല്ലത് അല്ലേ…നിങ്ങൾ രണ്ടാളും ഒരുമിച്ചാണെങ്കിൽ ആനി മോളെ എന്നും ഞങ്ങൾക്ക് കാണാമല്ലോ..അവൾ ഇവിടെ ഉണ്ടാകുമല്ലോ… സിന്ധുവിന്റെ വാക്കുകൾ ഒന്നും ആനി കേട്ടിരുന്നില്ല…അവളുടെ മനസ്സിൽ അപ്പോൾ എബി മാത്രമായിരുന്നു… അവളുടെ കൈകൾ അറിയാതെ കഴുത്തിലേക്ക് നീണ്ടു… വൈശാഖ് ആനിയെ നോക്കി..
ആതിരയുടെ കാര്യം ആനിയ്ക്ക് അറിയുന്നത് കൊണ്ട് അവളുടെ ഭാഗത്ത് നിന്നും നെഗറ്റീവ് റെസ്പോൻസ് ആയിരിക്കുമെന്ന് അവന് ഉറപ്പായിരുന്നു.. ഇരു മനസ്സിലും അപ്പോൾ മറ്റ് രണ്ട് പേരെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു… നിങ്ങൾ എന്താ ഈ ആലോചിക്കുന്നത്…? നിങ്ങൾക്ക് ഈ വിവാഹത്തിൽ താല്പര്യമില്ലേ…? ആനി എന്തോ പറയാൻ തുടങ്ങിയതും രാമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടി വൈശാഖ് നൽകിയിരുന്നു… ഇല്ല…എനിക്ക് താല്പര്യമില്ല..ഇത് നടക്കില്ല.. വിച്ചൂ.. അതെ അമ്മാവാ.. വിച്ചേട്ടൻ പറഞ്ഞത് തന്നെയാണ് എനിക്കും പറയാൻ ഉള്ളത്….. അവരിൽ നിന്ന് അങ്ങനെ ഒരു മറുപടി രാമചന്ദ്രനും സിന്ധുവും പ്രതീക്ഷിച്ചിരുന്നില്ല… എന്താ വിച്ചു…? നിനക്ക് ആനിയെ ഇഷ്ടമല്ലേ…? എനിക്ക് ആനിയോട് ഇഷ്ടകുറവ് ഒന്നുമില്ല…സഹോദരിയേക്കാൾ ഉപരി അവൾ എനിക്ക് വളരെ നല്ലൊരു ഫ്രണ്ടാണ്…പിന്നെ ഇങ്ങനെ ഒരു ആലോചന വന്ന സ്ഥിതിക്ക് എനിക്ക് മറ്റൊരു കാര്യം പറയാൻ ഉണ്ട്….
അമ്മയോട് ഞാൻ നേരത്തെ പറഞ്ഞിട്ട് ഉള്ളതാ…കുറച്ചു കൂടി കഴിഞ്ഞ് എല്ലാവരോടും പറയാമെന്ന് കരുതി..പക്ഷെ ഇനി വൈകിപ്പിക്കുന്നില്ല… എനിക്ക് എന്റെ ഒപ്പം വർക്ക് ചെയ്യുന്ന ഒരു കുട്ടിയെ ഇഷ്ടമാണ്… ആരെ…? വേറെ ആരും അല്ല..എന്റെ ഫ്രണ്ട് ആദർശിന്റെ അനിയത്തി ആതിര… ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ഒന്നും അല്ല… എനിക്ക് അവളെ ഇഷ്ടമാണ്..ഇവിടുന്ന് പോയാൽ ഉടൻ ആതിരിയോട് ഈ കാര്യം സൂചിപ്പിക്കണം… ഇത് നിനക്ക് നേരത്തെ പറഞ്ഞുകൂടയിരുന്നോ വിച്ചൂ…?? ചേട്ടത്തിക്ക് എങ്കിലും ഒന്ന് പറയാമായിരുന്നു…ഇതിപ്പോൾ ആനി മോളോട് നമ്മൾ ഈ കാര്യം പറഞ്ഞിട്ട്… അയ്യോ കുഞ്ഞമ്മേ…അങ്ങനെ ഒന്നുമില്ല… വിച്ചേട്ടന് ആതിയെ ഇഷ്ടമാണെന്ന് ഉള്ള കാര്യം എനിക്ക് അറിയാമായിരുന്നു… അപ്പോൾ അത് കൊണ്ടാണോ മോളെ നീ ഈ ബന്ധത്തിന് താല്പര്യമില്ലെന്ന് പറഞ്ഞത് ?? അല്ല… പിന്നെ… അത് കുഞ്ഞമ്മേ… വേണ്ട മോളെ…അമ്മാവന് മനസ്സിലായി..
ഇവിടേക്ക് വരാൻ താല്പര്യമില്ലാതിരുന്ന നിന്നെ ഞങ്ങൾ കുറെ നിർബന്ധിച്ചു… ഒടുവിൽ നീ വന്നു…കേസ് ഒക്കെ കഴിഞ്ഞപ്പോൾ നിന്നോട് ഇതാ അടുത്ത കാര്യം ഞങ്ങൾ ആവശ്യപ്പെടുന്നു.. ഒന്ന് ഞങ്ങളുമായി അടുത്ത് ഇടപെഴുകിയപ്പോൾ തന്നെ മോന് വേണ്ടി അമ്മാവൻ നിന്നെ ആലോചിച്ചത് തെറ്റായി പോയി…ആഹ്.. മനസ്സിൽ തോന്നിയ ആഗ്രഹം ഞങ്ങൾ പറഞ്ഞു…അവന്റെ ഇഷ്ടക്കേട് അവൻ അറിയിച്ചു…അത് പോലെ മോളും…പോട്ടെ.. അയ്യോ…അമ്മാവാ..എന്തൊക്കെയാ ഈ പറയുന്നത്..?? അങ്ങനെ ഒന്നും ഞാൻ മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല… വിച്ചുവേട്ടന്റെ ഉള്ളിൽ ആതിരയോട് ഇഷ്ടം ഇല്ലായിരുന്നെങ്കിലും എന്റെ മറുപടി ഇത് തന്നെ ആകുമായിരുന്നു..അത് അമ്മാവൻ കരുതുന്ന പോലെ ഒന്നും കൊണ്ട് അല്ല… പിന്നെ എന്താ ആനീ…? നീ ഓർഫനേജിൽ വളർന്നത് കൊണ്ടാണോ ?? അതോ ഒരു ക്രിസ്ത്യാനി ആയി വളർന്നത് കൊണ്ടോ ? അയ്യോ അല്ല.. പിന്നെ… എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാണ്… വൈശാഖ് ഉൾപ്പടെ എല്ലാവരും ആനി പറഞ്ഞത് കേട്ട് അത്ഭുതത്തോടെ അവളെ നോക്കി….
ആനീ…. നീ എന്താ ഈ പറയുന്നത്..? നീ മാരീഡ് ആണെന്നോ ?? അതെ വിച്ചേട്ടാ…ഞാൻ മറ്റൊരാളുടെ ഭാര്യയാണ്…അത് ആതിരയ്ക്കും വർഷ ചേച്ചിക്കും മാത്രമേ അറിയൂ…മാരീഡ് ആണെന്നതിന്റെ തെളിവായി കഴുത്തിൽ താലിയോ കൈയ്യിൽ മാര്യേജ് സർട്ടിഫിക്കേറ്റോ ഒന്നും എന്റെ കൈയ്യിൽ ഇല്ല…കുറച്ചു നാൾ മുൻപ് വരെ എന്റെ കഴുത്തിൽ ഒരു മിന്ന് കിടപ്പുണ്ടായിരുന്നു.. പക്ഷെ കെട്ടിയ ആൾ തന്നെ അതും അഴിച്ചെടുത്തു… ആനി പറയുന്നത് വിശ്വസിക്കാനാകാതെ എല്ലാവരും അവളെ തന്നെ നോക്കിയിരുന്നു… ഞാൻ ഈ പറയുന്നത് ഒന്നും കള്ളമല്ല… കുറെ അധികം പ്രശ്നങ്ങൾ ഉണ്ടായിരുന്നു..അതിൽ നിന്ന് എല്ലാം ഉള്ള ഒളിച്ചോട്ടമായിരുന്നു എന്റെ ബാംഗ്ലരേക്കുള്ള വരവ് തന്നെ…ഇനി ഞങ്ങൾ ഒരിക്കലും ഒന്നിച്ചില്ലെങ്കിൽ കൂടി ഞാൻ അദ്ദേഹത്തിന്റെ ഭാര്യ തന്നെയാണ്… മരണം വരെയും…. ആനീ നിങ്ങൾ തമ്മിൽ എന്താണ് പ്രോബ്ലം…?? നീ എന്തിനാ ബാംഗ്ലൂർ വന്നത് ?? പ്ലീസ് വിച്ചേട്ടാ…എന്നോട് ഒന്നും ചോദിക്കല്ലേ… ഹമ്..ഓക്കേ… മോളെ ആനീ…. ആരാണ് നിന്റെ….?? അയാളുടെ പേര്….?? എബി…എബിൻ ജോസഫ്… ആനിയോട് ആരും കൂടുതൽ ഒന്നും ചോദിച്ചില്ല… ÷÷÷÷÷÷÷÷÷÷÷÷÷÷ രാത്രി മുകളിലെ ബാൽക്കണിയിൽ ചുവരിൽ ചാരി ആലോചനയോടെ ഇരിക്കുവായിരുന്നു ആനി..ഇത്ര ദിവസം എല്ലാവരും തന്നോട് കാണിച്ച അടുപ്പം ഒറ്റ ദിവസം കൊണ്ട് ഇല്ലാത്തയതായത് പോലെ അവൾക്ക് തോന്നി..
ആനി ഫോണിൽ ആതിരയുടെ നമ്പർ ഡയൽ ചെയ്തതും അവളുടെ കാൾ വന്നതും ഒരുമിച്ചായിരുന്നു.. വൈശാഖിന്റെയും അവളുടെയും വിവാഹത്തെ പറ്റി നടന്ന ചർച്ചയെ കുറിച്ചും അതിന്റെ അവസാനം എബിയുടെ കാര്യം എല്ലാവരോടും പറയേണ്ടി വന്നതിനെ കുറിച്ചും ആനി അവളോട് പറഞ്ഞു… നീ ഇത്ര സില്ലി ആകല്ലേ… അവർ ഒക്കെ പഴയ ആളുകളാണ്..പിന്നെ നാട്ടിൻ പുറവും..നീ പറഞ്ഞത് ഒക്കെ ഉൾകൊള്ളാൻ അവർക്ക് കഴിഞ്ഞിട്ട് ഉണ്ടാകില്ല..അതിന്റെ ഒരു അകൽച്ചയാകും നിനക്ക് ഫീൽ ചെയ്യുന്നത്..പോട്ടെ… അല്ല എന്നാലും ആ കാലൻ എന്ത് കൊണ്ടാകും നീയുമായുള്ള കല്ല്യാണത്തിന് താല്പര്യം ഇല്ലെന്ന് പറഞ്ഞത്…അങ്ങേർക്ക് നിന്നോട് ഒരു ഇഷ്ടമുള്ളതായി എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്…പിന്നെ എന്തായിരിക്കും…?? നിനക്ക് വട്ടാണ്…വിച്ചേട്ടന്റെ മനസ്സിൽ വേറെ ഒരു പെൺകുട്ടിയുണ്ട്..ഇപ്പോൾ ഒന്നും അല്ല..കുറച്ച് അധികം നാളായി അവളോട് ഉള്ള ഇഷ്ടം തുടങ്ങിയിട്ട്..
എന്റെ അമ്മോ…ആരാടി അത്…?? എനിക്ക് അറിയില്ല…ഉടനെ പറയാമെന്ന് പറഞ്ഞു… ഹമ്… അല്ല ആതി അത് പറഞ്ഞപ്പോൾ നിനക്ക് എന്താ ഒരു നിരാശ പോലെ… എനിക്കോ…?? ഒന്ന് പോയെ ആനീ…എനിക്ക് എന്തിനാ നിരാശ…?? പിന്നെ ഒരു സന്തോഷ വാർത്ത ഉണ്ട്..ചേച്ചിടെ വീട്ടിൽ എല്ലാവരും കല്ല്യാണത്തിന് സമ്മതിച്ചു…. ആഹാ..ഒടുവിൽ അവർ മുട്ട് മടക്കി അല്ലേ… അതെ..അതെ… രണ്ടും കൂടെ ആഘോഷിക്കാൻ പുറത്തു പോയെക്കുവാ..പക്ഷെ പണി കിട്ടിയത് എനിക്കാ മോളെ…നാളെ ചേച്ചിടെ വീട്ടിലേക്ക് പോകുന്നുണ്ട്…അതിന് വേണ്ടി അമ്മ ജാതകം ഒക്കെ എടുത്ത് വയ്ച്ച കൂട്ടത്തിൽ എന്റേത് ഒന്ന് വായിച്ചു നോക്കി…എന്റെ ജാതക പ്രകാരം ഒരു വർഷത്തിനുള്ളിൽ കല്യാണം നടക്കണം.. നാളെ തന്നെ മിക്കവാറും അവര് മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യും..രണ്ട് കല്യാണവും ഒന്നിച്ചു നടത്താമെന്നാ അച്ഛൻ പറയണേ… ആഹാ…അത് നല്ല കാര്യം അല്ലേ.. എന്ത് നല്ല കാര്യം…?? ഒന്ന് പോയേ…ഹമ്.. ആനി മോളെ നിനക്ക് ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ…
ആദ്യം കുറച്ച് എതിർപ്പ് ഒക്കെ കാണിച്ചാലും അവസാനം വീട്ടുകാർ സമ്മതിക്കും…വർഷ ചേച്ചിടെ വീട്ടിൽ എന്തോരം പ്രോബ്ലം ആയിരുന്നുവെന്ന് നിനക്ക് അറിയില്ല… ചേച്ചി ഇറങ്ങി പോകില്ല വീട്ടുകാർ തന്നെ വിവാഹം നടത്തി തരണം ഇല്ലെങ്കിൽ ഇനി വേറെ വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് തന്നെ ജീവിക്കുമെന്ന് ഒക്കെ പറഞ്ഞു വാശി പിടിച്ചു നിന്നു…ലാസ്റ്റ് അവർ സമ്മതിച്ചില്ലേ…അത് പോലെ നിങ്ങളുടെ കാര്യത്തിലും എല്ലാം ഓക്കേ ആകും… നിന്റെ ഇച്ചായന്റെ വീട്ടുകാർ സമ്മതിക്കും മോളെ…അവർ തന്നെ നിന്നെ വന്ന് വിളിക്കും… അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു…ആതിരയുടെ ഫോൺ കട്ട് ആയതും ആനി വൈശാഖിന്റെ മുറിയിലേക്ക് ചെന്നു… വാതിൽ തുറന്ന് കിടക്കുവായിരുന്നു.. വിച്ചേട്ടാ… എന്താ ആനി..?? അകത്തേക്ക് വാ… ഞാൻ കരുതി എന്തോ കാര്യമായ പണിയിൽ ആണെന്ന്…. ഏയ്.. അല്ല ഞാൻ വെറുതെ പഴയ ഫോട്ടോസ് ഒക്കെ നോക്കുവായിരുന്നു… മ്മ്മം….വിച്ചേട്ടന് എന്നോട് ദേഷ്യമുണ്ടോ ?? വൈശാഖ് ആനിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.
നീ എന്താ ഇങ്ങനെ ചോദിച്ചത് എന്ന് എനിക്ക് മനസ്സിലായി…എനിക്ക് നിന്നോട് ദേഷ്യമൊന്നും ഇല്ല…നീ ആകെ മൊത്തം ഒരു മിസ്റ്ററി ആണല്ലോ..അത് കൊണ്ട് പിന്നെ… വിച്ചേട്ടാ..ഞാൻ…എന്റെ സിറ്റുവേഷൻ… അത് സാരമില്ല ആനീ…. നീ ഇത് ചോദിക്കാൻ വേണ്ടിയാണോ വന്നത്…? അല്ല… ആതിര പറഞ്ഞ കാര്യങ്ങൾ ആനി വൈശാഖിനോട് പറഞ്ഞു… അപ്പോൾ ഉടനെ തിരിച്ചു പോകണം… അല്ലേ… ഞാൻ ട്രെയിനിന്റെ കാര്യം ഒന്ന് നോക്കട്ടെ…ഏറ്റവും അടുത്ത ദിവസത്തേക്ക് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം.. മ്മ്…എത്രയും വേഗം മനസ്സിലുള്ളത് അവളോട് തുറന്ന് പറഞ്ഞോ…ഒരിക്കൽ തുറന്ന് പറയാൻ മടിച്ചതിന്റെ ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്…നമ്മുടെ ഉള്ളിൽ എന്ത് മാത്രം സ്നേഹമുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല… പ്രകടിപ്പിക്കേണ്ട സമത്ത് അത് പ്രകടിപ്പിക്കുക തന്നെ വേണം…. ആനി പറഞ്ഞിട്ട് പോയതിന്റെ അർത്ഥം അവന് മനസ്സിലായില്ല…
പക്ഷെ ഒന്ന് മനസ്സിലായി…ആനിയുടെ തെറ്റ് കൊണ്ടാണ് എബി അവളോട് അങ്ങനെ പെരുമാറിയത് എന്ന്…ഇപ്പോൾ അത് ഓർത്ത് അവൾ ഒരുപാട് വിഷമിക്കുന്നുണ്ടെന്ന്…ഓഫീസിൽ എത്തിയാൽ ഉടൻ വർഷയെ കണ്ട് ആനിയുടെ കാര്യങ്ങൾ ചോദിച്ചറിയണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.. അടുത്ത ദിവസങ്ങളിൽ ഒക്കെയും പുറമെ അവർ ആരും അവളോട് അകൽച്ചയൊന്നും കാണിച്ചില്ലെങ്കിലും അവർ എല്ലാം തന്നിൽ നിന്ന് ഒരുപാട് അകന്നതായി ആനിയ്ക്ക് തോന്നി… ആക്റ്റീവ് ആയിരുന്ന ആനി പെട്ടെന്ന് സൈലന്റ് ആയത് പോലെ അമ്മുവിന് ഫീൽ ചെയ്തു…അവൾ അത് സിന്ധുവിനോട് പറഞ്ഞപ്പോൾ ആനിയോട് സംസാരിക്കാനായി സിന്ധു അവളെ തിരക്കി റൂമിലേക്ക് ചെന്നു… ആനീ..എന്താ മോളെ നീ താഴേക്ക് വരാത്തത്…? പഴയ ഒരു സന്തോഷവും ഇല്ലല്ലോ..എന്ത് പറ്റി..? ഒന്നുമില്ല കുഞ്ഞമ്മ… ഞാൻ ബാഗ് ഒക്കെ റെഡി ആക്കുവായിരുന്നു… ഹമ്..വിച്ചു പറഞ്ഞിരുന്നു…
നാളെ കഴിഞ്ഞാൽ നീ പോകുവാണല്ലേ… പോയാൽ നീ ഞങ്ങളെ ഒക്കെ ഓർക്കുമോ… എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നത്…?? എനിക്ക് അങ്ങനെ മറക്കാൻ പറ്റുമോ…? പിന്നെ എന്താ മോളെ നീ ഇപ്പോൾ പഴയ പോലെ ചിരിയും കളിയുമൊന്നും ഇല്ലാതെ എപ്പോഴും റൂമിൽ തന്നെ ഇരിക്കുന്നത്… അമ്മു എന്നോട് പരാതി പറഞ്ഞു…നീ ഇപ്പോൾ അവളോട് അടുത്ത് പെരുമാറുന്നില്ല..എന്തോ പിണക്കം ഉള്ളത് പോലെ തോന്നുന്നെന്ന്..ആണോ നിനക്ക് അവളോട് പിണക്കമാണോ…?? അതുവരെ ഉള്ളിൽ ഒതുക്കിയ സങ്കടം കണ്ണീർ തുള്ളികളായി പുറത്തേക്ക് ഒഴുകി…അവൾ സിന്ധുവിന്റെ തോളിൽ മുഖം അമർത്തി കരഞ്ഞു…. അയ്യേ…മോൾ എന്തിനാ കരയുന്നത്…? എന്നോട്….എന്നോട് എല്ലാവർക്കും ദേഷ്യമല്ലേ…ഞാൻ അന്ന്…ആരോടും ഞാൻ പറയാത്തതാ..എന്റെ സങ്കടങ്ങൾ ആരെയും അറിയിക്കണ്ടെന്ന് കരുതി… ഇവിടെ വന്നപ്പോൾ ഞാൻ വളരെ ഹാപ്പിയായിരുന്നു..ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ…എല്ലാവരും എന്നെ സ്വന്തം മോളെ പോലെ കണ്ടിട്ട് ഞാൻ…സോറി… എല്ലാവർക്കും എന്നോട് ദേഷ്യമല്ലേ… അതിന് ആരാ പറഞ്ഞത് നിന്നോട് ഞങ്ങൾക്ക് ഒക്കെ ദേഷ്യമാണെന്ന്…?? വൈശാഖിന്റെ ശബ്ദം കേട്ട് സിന്ധുവും ആനിയും പുറകിലേക്ക് നോക്കി…
വാതിൽക്കൽ രാമചന്ദ്രനും വൈശാഖും അവരെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു… അന്ന് രാത്രി നീ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ അപ്പോഴത്തെ ഒരു മൈൻഡിൽ ഞാൻ എന്തോ പറഞ്ഞു… നിന്നോട് ഒരു ചേട്ടനെ പോലെ ആയിരുന്നോ ഞാൻ പെരുമാറിയത്… എന്നിട്ടും നിന്റെ ലൈഫിലെ ഒരു ഇമ്പോർട്ടന്റ് കാര്യം നീ എന്നോട് പറഞ്ഞില്ല.. അതിൽ എനിക്ക് ദേഷ്യം തോന്നി… വിച്ചേട്ടാ..അത് ഞാൻ…ഐ ആം സോറി.. ആരോടും ഞാൻ ഒന്നും പറഞ്ഞിരുന്നില്ല… ഒരു പ്രത്യേക സാഹചര്യത്തിലാണ് ആതിരിയോടും ചേച്ചിയോടും പോലും എല്ലാം എനിക്ക് പറയേണ്ടി വന്നത്…. മോളെ.. നിന്നോട് ഞങ്ങൾക്ക് ഒരു പിണക്കവും ഇല്ല…അന്ന് നീ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എന്തോ..അറിയില്ല.. ദേഷ്യത്തേക്കാൾ ഞങ്ങൾക്ക് വിഷമമാണ് തോന്നിയത്…ഞങ്ങൾ ആരും നിന്നോട് ഒരു അകൽച്ചയും കാണിച്ചിട്ടില്ല മോളെ… ഇങ്ങനെ ഓരോന്ന് മനസ്സിൽ കിടന്നപ്പോൾ മോൾക്ക് അങ്ങനെ തോന്നിയതാണ്…. പിന്നെ എനിക്ക് ദേഷ്യം തോന്നി…അത് ദേ ഈ നിൽക്കുന്ന എന്റെ മോനോട്…. ആതിരയുടെ കാര്യം എന്നോട് അവൻ പറയാത്തിൽ… രാമചന്ദ്രൻ ആനിയെ ചേർത്ത് പിടിച്ചു…
ദേ..ഇനി ആകെ രണ്ട് ദിവസം…നാളെ കഴിഞ്ഞാൽ നിങ്ങൾ അങ്ങ് പോകും… അത് കഴിഞ്ഞാൽ ഇനി എന്നാ നീ ഇങ്ങോട്ട് വരുന്നത്…ഇവന്റെ കല്യാണത്തിനോ…?? കല്ല്യാണം എന്ന് കേട്ടതും ആനി വൈശാഖിനെ നോക്കി… നീ അവനെ നോക്കണ്ട…ആദ്യം ഇവനാ കൊച്ചിനോട് പറയട്ടെ…അവർക്ക് ഓക്കേ ആണെങ്കിൽ ആദർശിന്റെ കല്യാണം കഴിഞ്ഞാൽ ഉടൻ ഇവന്റെ ഉണ്ടാകും… അപ്പോൾ ഈ രണ്ട് ദിവസം നമ്മൾ അടിച്ചു പൊളിക്കുന്നു.. അല്ലേ ആനി മോളെ… അതിന് മുൻപേ വേറെ ഒരു കാര്യം കൂടി ഉണ്ട്… എന്താ അമ്മാവാ..?? ഓഹ്..എന്റെ ആനീ.. കേസ് നമ്മൾ ജയിച്ചില്ലേ…?? അമ്മു നിന്നോട് ഒരിക്കൽ ചോദിച്ചത് പോലെ നമുക്ക് നിന്റെ വീട് ഒക്കെ ഒന്ന് കാണാൻ പോകണ്ടേ…?? വീട് മാത്രമല്ല…ഒരുപാട് ഉണ്ട് കാണാൻ…. മതി…മതി..ഇനി എന്റെ മോളെ ആരും സങ്കടപ്പെടുത്തരുത്.. നമുക്ക് ഒരാളുടെ പരാതി കൂടി പരിഹരിക്കാൻ ഉണ്ട്…വന്നേ… സിന്ധു ആനിയെയും കൂട്ടി അമ്മുവിന്റെ റൂമിലേക്ക് നടന്നു… തുടരും….

by