25/04/2026

ഈ മഴയിൽ : ഭാഗം 22

രചന – ശ്രീ

ചെറിയ ഇട വഴികളും നെൽപാടങ്ങളും കടന്നു അവർ അമ്പലത്തിനു മുൻപിൽ എത്തി…… ചെറിയ ഒരമ്പലം ആണ്…. ദുർഗ്ഗദേവി ആണ് അവിടെത്തെ പ്രതിഷ്ഠ…… കുറച്ചു സ്റ്റെപ്പുകൾ കയറി മുകളിൽ എത്തണം….

കാറിൽ നിന്നും ഇറങ്ങിയതും ശിവ രുദ്ര ക്ക് നേരെ കൈകൾ നീട്ടി…. അവൾ സന്തോഷത്തോടെ അവന്ടെ കൈയിൽ കൈ കോർത്തു…..

പരസ്പരം കൈകൾ കോർത്തു ഒരുമിച്ചു വരുന്നവരെ അവരെല്ലാവരും നോക്കി…..

“ഞങ്ങൾ ഒരു ദിവസം അവിടെ ഇല്ലാതെ ആയപ്പോൾ എന്തെല്ലാം സംഭവിച്ചു…. അല്ലെ…..”ശിവയും രുദ്രയും അവരുടെ അടുത്ത് എത്തിയതും അർജുൻ പറഞ്ഞു….

ശിവയും രുദ്രയും അവരെ നോക്കി ചിരിച്ചു…

“ശിവ… നമ്മുടെ ഡീൽ cancel ആയി അല്ലെ…..”അച്ചു അവനോട് ചോദിച്ചു…

“മ്മ്….. എടാ നമുക്ക് അതിനെ പറ്റി പിന്നീട് സംസാരിക്കാം…. വാ നമുക്ക് തൊഴാം……”ശിവ പറഞ്ഞു….

“അതെ അതെ… അതിനെ പറ്റി പിന്നീട് സംസാരിക്കാം… നിങ്ങൾ വാ……നട അടക്കും അല്ലെങ്കിൽ…..”രേവതി അവരോട് പറഞ്ഞു…..

അവർ ശ്രീകോവിലിനു ഉള്ളിലേക്ക് കടന്നു…..ദേവിക്ക് മുൻപിൽ തൊഴു കൈകളോടെ അവർ നിന്നു……
പൂജാരി കൊടുത്ത പ്രസാദവും തീർത്ഥവും വാങ്ങി ദക്ഷിണയും കൊടുത്തു അവർ അവ്ടെന്നു ഇറങ്ങി….. അവർ ഇറങ്ങാൻ നേരത്ത് ആണ് പൂജാരി അവരെ പുറകിൽ നിന്നും വിളിച്ചത്…… അവർ തിരിഞ്ഞു നോക്കി….

“ശ്രീരുദ്ര… തിരുവാതിര നക്ഷത്രം അല്ലെ….”രുദ്രയെ നോക്കി പൂജാരി ചോദിച്ചു….

“അവൾ അതെ എന്ന് തലയാട്ടി……

“ഇവർ എല്ലാവരുടെയും കൂടെ ആണോ kutty താമസിക്കുന്നത്…….”പൂജാരി പിന്നെയും ചോദിച്ചു……

“അതെ തിരുമേനി… കുറച്ചു നാളുകൾ ആയി ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ് താമസം……”രേവതി പറഞ്ഞു….

“ഈ കുട്ടിയുടെ ജീവൻ ആപത്തിൽ ആണ്… മരണം വരെ സംഭവിക്കാം……”അയ്യാൾ പറഞ്ഞതും രുദ്ര ശിവയുടെ കൈകളിൽ പിടി മുറുക്കി……. മറ്റുള്ളവർ എല്ലവരും ഒന്ന് ഞെട്ടി……

“തിരുമേനി ഇതിനു പ്രതിവിധി ഒന്നും ഇല്ലേ….”രേവതി ചോദിച്ചു….

“മഹാദേവന്റെ അംശം ഉള്ളവനെ തന്നെ ആണ് ഈ കുട്ടിക്ക് ഭർത്താവായി കിട്ടിയിരിക്കുന്നത്…… വിവാഹം കഴിഞ്ഞിട്ടും ഈ കുട്ടി കന്യക ആയി തന്നെ ഇരിക്കുവാണ്…..ശിവ പാർവതി പരിണയം നടന്നെകിൽ മാത്രം ആണ് കുറച്ചെങ്കിലും പ്രതിവിധി ഉണ്ടാവുകയുള്ളൂ…… പിന്നെ എല്ലാം മഹാദേവൻ നോക്കി കൊള്ളും…… വരുന്ന പൗർണമി നാളിനു മുൻപ് തന്നെ ഇവർ തമ്മിൽ ഒന്ന് ചേരണം….. ഇല്ലെങ്കിൽ പലതും സംഭവിക്കും…….”

“പൗർണമി നാൾ എന്ന് പറയുമ്പോൾ……”രാമചന്ദ്രൻ ചോദിച്ചു….

“ഇന്നേക്ക് രണ്ടാം നാൾ…..മഹാദേവനെ ശരിക്ക് പ്രാർത്ഥിച്ചോളു കുട്ടി……”തിരുമേനി രുദ്രയെ അനുഗ്രച്ചു…..
ദേവി നടയിൽ നിന്നും പൂജിച്ച ചരട് എടുത്തു ശിവയുടെ കൈയിൽ കെട്ടി….

“ഇത് നിന്നെ എല്ലാത്തിൽ നിന്നും രക്ഷിച്ചു കൊള്ളും…..”തിരുമേനി ശിവയെ അനുഗ്രഹിച്ചു…..

തിരുമേനിയോട് യാത്ര പറഞ്ഞു അവർ അവ്ടെന്നു ഇറങ്ങി……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“ശിവ ഒന്ന് അവിട നില്ക്കു…..”രേവതി പറഞ്ഞതും ശിവയും രുദ്രയും ഒപ്പം മറ്റുള്ളവരും നിന്നു….

“തിരുമേനി പറഞ്ഞതിൽ എന്ടെങ്കിലും സത്യം ഉണ്ടോ….”രേവതി ചോദിച്ചു….

“അത്….. അമ്മേ…..”

“നിന്നോട് ആണ് ഞൻ ചോദിച്ചത്….. ഈ കുട്ടി ഇപ്പോഴും കന്യക ആണോ….. എന്താ ഇവിടെ നടക്കുന്നത്….. ഇവർ മൂന്നു പേരും എന്നോട് പറഞ്ഞത് നീ പ്രണയിച്ച പെൺകുട്ടിയെ തന്നെ ആണ് വിവാഹം കഴിച്ചത് എന്ന്….. ഞൻ ഇവിടെ വന്നപ്പോൾ ആദ്യം നിങ്ങളുടെ പെരുമാറ്റത്തിൽ എന്തോ പന്തി കേടു തോന്നിയിരുന്നു….. പിന്നീട് എന്റെ തോന്നൽ ആകും എന്ന് കരുതി…… പക്ഷെ ഇപ്പോൾ എനിക്ക് ഇതിനു ഉത്തരം നിന്റെ നാവിൽ നിന്നും അറിയണം…….”രേവതി ദേഷ്യത്തോടെ ചോദിച്ചു………

“അത് അമ്മേ….. അമ്മ എന്നോട് ക്ഷെമിക്കണം…. ശിവ എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നു പറഞ്ഞു……ഇതെല്ലാം കേട്ടു രേവതിയും രാമചന്ദ്രനും ആകെ വിഷമത്തിൽ ആയി….അയ്യാൾ രുദ്രയുടെ അടുത്തേക്ക് നടന്നു…. അവളുടെ കൈകളിൽ കൂട്ടി പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു…..

“മോളെ…. ഈ പാപിയോട് ക്ഷെമിക്കു….. ഞൻ കാരണം അല്ലെ മോളുടെ ജീവിതം ഇങ്ങനെ ആയത്…… ദുഷ്ടൻ ആണ് ഞൻ മക്കളെ അറിയാതെ പോയ ദുഷ്ടൻ…..”

“അച്ഛാ…. ഒരിക്കലും അച്ഛൻ ഇങ്ങനെ ഒന്നും പറയരുത്……. ഞൻ അതിനു ഇവളെ ഉപേക്ഷിക്കില്ല…. എന്റെ ജീവിതാവസാനം വരെ ഞൻ അവളുടെ കൂടെ ഉണ്ടാകും… അത്രയും ഞൻ ഇന്നവളെ പ്രേമിക്കുന്നു…. അവൾ തിരിച്ചു എന്നെയും…..”ശിവ രാമചന്ദ്രൻ നെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു….

“ആണോ… മോളെ….”അയ്യാൾ രുദ്രയെ നോക്കി… അവൾ ചിരിച്ചു കൊണ്ട് അദ്ദേഹത്തെ കെട്ടി പിടിച്ചു……

“അല്ലെങ്കിലും എന്റെ മോളെ എങ്ങാനും നീ ഉപേക്ഷിച്ചിരുന്നെങ്കിൽ നിന്നെ ഞാൻ ശെരിയാക്കിയേനെ……”രേവതിയും പറഞ്ഞു……

ശിവയും രുദ്രയും കൂടി രേവതിയെയും രാമചന്ദ്രനെയും ഒരു പോലെ ചേർത്തു നിർത്തി കവിളിൽ ഉമ്മ വെച്ചു……

“ആഹാ…. ഇപ്പോൾ എല്ലാം സെറ്റ് ആയല്ലോ…….”അർജുൻ പറഞ്ഞു……

“ഞങ്ങള്ക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ട്…. ഉണ്ണി പറയാൻ വന്നതും അച്ചു തടഞ്ഞു……

അർജുനും അച്ചുവും കൂടി ഉണ്ണിയെ നോക്കി കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു……. ഉണ്ണി പറയാൻ വന്നത് വിഴുങ്ങി……

“നിങ്ങൾ മൂന്നു പേരും ഇങ്ങു വന്നേ……”രേവതി അവരെ വിളിച്ചു അവർ രേവതിയുടെ അടുത്തേക്ക് ചെന്നു……

അവൾ ഓരോരുത്തരുടെയും ചെവി പിടിച്ചു നല്ല തിരുമ് വെച്ചു കൊടുത്തു….

“കെട്ടിക്കാൻ പ്രായമായി മൂന്നിനും…. എന്നിട്ടും ഇപ്പോഴും ഞങ്ങളെയും പറ്റിച്ചു നടക്കുക ആണ്……വീട്ടിലേക്ക് വാ…. ചെന്നിട് ബാക്കി തരാം……”രേവതി പറഞ്ഞു….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“ശെരിക്കും ശിവ സ്നേഹിച്ചത് രുദ്ര മോളെ തന്നെ ആണെന്നോ…..”കാറിൽ ഇരിക്കുമ്പോൾ അർജുൻ അവരോട് മറ്റു കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു…..

“അതെ…. അമ്മേ….ഏട്ടന് ഇത് വരെ അത് അറിയില്ല….. എന്തായാലുംഈവെനിംഗ് ഫങ്ക്ഷന് സർപ്രൈസ് പൊളിയും…. അല്ലെ…..”ഉണ്ണി പറഞ്ഞു…..

“ഇവൻ ആ സർപ്രൈസ് ഇപ്പോൾ പൊളിച്ചേനെ…. അല്ലെ അർജുൻ…..”അച്ചു പറഞ്ഞു…..

“അതെ അതെ…..’

“ഭഗവാനെ എന്റെ കുട്ടികൾക്ക് ഒരാപത്തും വരുത്താതെ കാത്തു കൊള്ളേണമേ…..”രേവതി പ്രാർത്ഥിച്ചു………
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

“നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ…….”തിരിച്ചുള്ള യാത്രയിൽ ശിവ രുദ്രയോട് ചോദിച്ചു……

“തിരുമേനി പറഞ്ഞത് കെട്ടിട്ടാണോ……”ശിവ പിന്നെയും ചോദിച്ചു…… അവന്ടെ ചോദ്യങ്ങൾ ഒന്നും അവൾ കേൾക്കുന്നില്ലെന്നു മനസിലായത് കൊണ്ട് അവൻ കാർ സൈഡിലേക്ക് ഒതുക്കി നിറുത്തി കൊണ്ട് അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് അവളോട് ചോദിച്ചു

“എന്താടാ….. എന്താ പറ്റിയത്…..”

“ഞൻ മരിച്ചു പോകോ…..”അവൾ ചോദിച്ചു…..

“ഏയ്‌…. എന്താ നീ പറയുന്നേ….. തിരുമേനി അങ്ങനെ ഒക്കെ പറഞ്ഞെന്നു വെച്ചു അതെല്ലാം സത്യം ആവണം എന്നുണ്ടോ….. പിന്നെ ഞൻ ഇവിട ഉള്ളപ്പോൾ ഒരു മരണത്തിനും നിന്നെ വിട്ടു കൊടുക്കില്ല..
.. എനിക്ക് വേണം നിന്നെ….. എന്റെ ജീവിതാവസാനം വരെ……”അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു……
അവൾ അവനെ ആഞ്ഞു കെട്ടി പിടിച്ചു…….”അതേയ്…. ഇനി കരയരുത്…. ഈ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് കാണാൻ എനിക്കിഷ്ടമില്ല…. കേട്ടല്ലോ…… എല്ലാം മറന്നേക്ക്…… എന്തിനും ഞൻ ഉണ്ട് കൂടെ…….”അവൻ പറഞ്ഞതും അവന്റെ തോളിലേക് ചാഞ്ഞു ഇരുന്നു അവൾ…..

“ഇനി ഒന്ന് ചിരിച്ചേ…. ഞൻ ഒന്ന് നോക്കട്ടെ……”അവൻ പറഞ്ഞു….

അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…….”ഇങ്ങനെ ചിരിച്ചു ഇരുന്നോളണം ഈ മുഖം… കേട്ടല്ലോ…..”അവൻ അതും പറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്തു……

“അതെ…… തിരുമേനി ഒരു കാര്യം കൂടി പറഞ്ഞിരുന്നു…. 😜😜😜ശിവ കളിയായി പറഞ്ഞു……. രുദ്ര സംശയത്തോടെ അവനെ നോക്കി…..

“വേറെ ഒന്നും അല്ല…. നമുക്ക് ഒന്നാകണ്ടേ……. 😜😜”ശിവ ചോദിച്ചതും അവൾ നാണത്തോടെ മുഖം തിരിച്ചു…..

“അതെ എനിക്ക് ബെഡ് തന്നെ വേണമെന്നില്ല…. കാർ ആയാലും ഞൻ അഡ്ജസ്റ്റ് ചെയ്യും 😜😜😜”ശിവ പറഞ്ഞതും അവൾ അവനെ നോക്കി കണ്ണുരുട്ടി….

(തുടരും )