രചന – അയിഷ അക്ബർ
എന്റെ….. എന്റെ മോൾടെ വിവാഹമാണ്…..
പയ്യൻ ഡോക്ടറാണ്…
നിങ്ങളെ അറിയിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നി..
ഓഫീസിലേക്ക് വന്ന് കൊണ്ടാണ് മഹാദേവൻ വിശ്വനോടത് പറഞ്ഞത്…
നീ തറവാട്ടിലേക്ക് വരുന്നില്ലേ….
വിശ്വൻ മഹാദേവനോടത് ചോദിക്കുമ്പോൾ രാജേഷ്വരിയെ കാണുന്നില്ലെയെന്നായിരുന്നു സാരം….
ഇല്ലാ…. മഠത്തിൽ തറവാട്ടിലേക്ക് തിരിഞ്ഞു നടക്കാൻ എനിക്കോട്ടും താല്പര്യമില്ല വിശ്വാ…..
വിശ്വന്നത് മാത്രം പറഞ്ഞ് കൊണ്ട് അവിടെ നിന്നും നടന്നകന്നു…..
വിശ്വൻ ഹൃദയ ഭാരത്തോടെ അൽപ നേരം അങ്ങനെ നിന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇന്ന് മഹാദേവനെന്നെ കാണാൻ വന്നിരിന്നു……
സത്യയുടെ വിവാഹമാണത്രേ….
വിശ്വൻ രാജിയോടത് പറയുമ്പോൾ അവരുടെ കണ്ണുകൾ വിടർന്നു…
എന്റെ….. എന്റെ മോൾടെ കല്യാണമാണോ….
എനിക്കവളെ കാണണം വിശ്വേട്ടാ…..
അവരത് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ആ മിഴികൾ നിറഞ്ഞിരുന്നു….
വിവാഹത്തിന് നമുക്ക് ക്ഷണം പോലുമില്ല രാജീ…
നീയവളെ പ്രസവിച്ചത് കൊണ്ട് മാത്രം വിവരം നിന്നെയറിയിക്കാനാകും അയാൾ വന്നത്….
വിശ്വൻ പുച്ഛത്തോടെയത് പറയുമ്പോൾ രാജിയുടെ മുഖത്ത് ദുഖത്തിന്റെ കാർമേഘങ്ങൾ പടർന്നു….
അതെങ്ങനെ ശെരിയാകും….. സത്യ അയാളുടെ മാത്രമല്ലല്ലോ…
യാശോദ ദേഷ്യത്തോടെയത് പറഞ്ഞ് നോക്കിയത് ഋഷിയുടെ മുഖത്തേക്കായിരുന്നു….
അവനെല്ലാം കെട്ടിട്ടുണ്ടെന്ന് നിറഞ്ഞു വന്ന അവന്റെ മിഴികളിൽ നിന്നും എല്ലാവർക്കും വ്യക്തമായിരുന്നു…..
അവരുടെയെല്ലാം ഹൃദയം അവനെയോർത്തു അങ്ങേയറ്റം മുറിപ്പെട്ടിരുന്നു…..
വിവാഹത്തിന് നമുക്ക് പോകണം…..
ഋഷി പറഞ്ഞത് രാജേഷ്വരിയെ നോക്കിയായിരുന്നു….
അവൾ വിവാഹിതയാകുന്നതിനു മുൻപ് തന്നെ അപ്പച്ചിക്കവളെ കാണാം……
അവസാനമായി ഒരിക്കൽ കൂടി എനിക്കും അവളെ കാണണം…..
എല്ലാം മറക്കാൻ എന്റെ മനസ്സിനെ പഠിപ്പിക്കാൻ വേണ്ടിയെങ്കിലും……
ഋഷിയത് പറഞ്ഞ് കൊണ്ട് അവിടെ നിന്നും പോകുമ്പോൾ അവന്റെ മനസ്സിലെ ദുഃഖം എല്ലാവരെയും ഒരുപോലെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിവാഹ ദിവസം പെട്ടെന്ന് തന്നെ സത്യയെ തേടിയെത്തിയിരുന്നു….
വീണ്ടും ഒരു കല്യാണ പെണ്ണായി….. അവൾക്ക് സ്വയം പുച്ഛം തോന്നി…..
വിവാഹമെന്നത് വെറുമൊരു വേഷം കെട്ടലായി അവൾക്ക് തോന്നി…..
അവസാനമായി കണ്ട ഋഷിയുടെ ദുഖത്തോടെയുള്ള മുഖം അവളെ ചുട്ട് പൊള്ളിക്കുന്നുണ്ടായിരുന്നു…..
പ്രണയം….. അത് തന്റെ ഹൃദയത്തിൽ അവനോട് മാത്രമാണ്……
ഓഹ്…. കല്യാണപെണ്ണ് മാറ്റിയൊരുങ്ങിയോ….
പിറകിൽ നിന്നുള്ള ആ ചോദ്യം കേട്ട് സത്യ പിറകിലേക്ക് തിരിഞ്ഞു..
ചുവന്ന കണ്ണുകളുമായി തന്റെ മുമ്പിൽ നിൽക്കുന്ന മഹേഷിനെ കണ്ടതും അവൾ വല്ലാതെ ഭയന്ന് പോയിരുന്നു…..
എല്ലാവരുടെ മുമ്പിലും എന്നെ കോമാളിയാക്കി നീയേത് പാതളത്തിൽ പ്പോയാലും മഹേഷിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ നിനക്കാവില്ല…..
എന്നെ മോഹിപ്പിച്ചു നീ മറ്റൊരുത്തന്റെ താവാനും ഞാൻ സമ്മതിക്കില്ല….
പറയുന്നത് ദേഷ്യത്തോടെയാണെങ്കിലും ഉള്ളിൽ ചെന്ന മദ്യത്തിന്റെ അളവ് കാരണമാവാം അവന്റെ വാക്കുകൾ കുഴഞ്ഞു പോയത്…..
അച്ഛാ….. മുത്തശ്ശി….
ഭാമ ഭയത്താൽ അലറി വിളിച്ചു…..
നിന്നെ രക്ഷിക്കാൻ ഇപ്പൊ ആരും ഇങ്ങോട്ട് വരില്ല….
നിഗൂഢമായി ചിരിച്ചു കൊണ്ട് മഹേഷ് കയ്യിലെ കത്തി പുറത്തെടുത്തു….
വലിയ ആ ഓഡിറ്ററിയ ത്തിന്റെ മുകളിലെ നിലയിലാണ് താനെന്നും തന്റെ വിളി താഴേക്ക് കേൾക്കുമൊയെന്നും അപ്പോഴാണ് അവളോർത്തത്…..
കല്യാണത്തിന്റെ ചുറ്റുപാടും ഓർമകളും തന്നെയേറെ വേദനിപ്പിച്ചപ്പോഴാണ്
ഒരുങ്ങി കഴിഞ്ഞാൽ താഴേക്ക് വന്നോളമെന്ന് മുത്തശ്ശയോട് പറഞ്ഞ് ഞാൻ മുകളിലേക്ക് കയറിപ്പോന്നത്….
എന്താ ചെയ്യേണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു…..
മഹേഷ് കയ്യിലുള്ള കത്തിയുമായി അവൾ ക്കരികിലേക്ക് അടുക്കും തോറും മരണത്തെ മുന്നിൽ കണ്ട് അവൾ ഭയത്തോടെ പിറകിലേക്ക് നടന്നു..
അവസാന കാലടി വെച്ചതും ചുമരിൽ ഇടിച്ചവൾ നിന്ന് പോയിരുന്നു….
പിറകിലേക്ക് വെക്കാനൊരു കാലടിയിനിയില്ലെന്ന് അവളറിഞ്ഞതും അവളാകെ പരിഭ്രമിച്ചിരുന്നു……
അവളുടെ കണ്ണുകളിലെ ഭയം മഹേഷിനൊരു ലഹരിയായി തോന്നി….
അവൻ ചിറിച്ചു കൊണ്ട് കയ്യിലുള്ള കത്തി അവൾക്ക് നേരെ വീശിയതും പിറകിൽ നിന്നും കിട്ടിയ ശക്തിയായ ചവിട്ടിൽ അവൻ പുറകിലേക്ക് വീണു പോയിരുന്നു….
ഭാമ നോക്കിയതും മുമ്പിൽ നിൽക്കുന്നവനെ കണ്ടൊരു നിമിഷം അവളുടെ കണ്ണുകൾ വാചാലമായി…..
ഋഷി…..
അവളോടി ചെന്നവന്റെ മാറിലേക്ക് ചാഞ്ഞിരുന്നു…
കണ്ണുനീർ അവന്റെ ഷർട്ടിനെ കുതിർത്തി….
ഇരു കയ്കൊണ്ടവനവളെ ചേർത്ത് പിടിക്കുമ്പോഴും അവന്റെ മനസ്സ് പിടിവിട്ട് കരയുകയായിരുന്നു….
സത്യാ…. ഞാൻ… ഞാൻ നിന്നെ അവസാനമായി ഒന്ന് കാണാനാണ് വന്നത്….
ഋഷിയത് പറഞ്ഞതും അവന്റെ നെഞ്ചിൽ നിന്നും അവൾ മുഖമുയർത്തി….
അവസാനം എന്ന വാക്ക് അവളെ അത്ര മേൽ വേദനിപ്പിക്കുന്നുണ്ടായിരുന്നു…..
പുറത്ത് നിന്നെ കാണാൻ അമ്മയും അച്ഛനും അപ്പച്ചിയും കാത്തു നിൽക്കുന്നുണ്ട്..
ചെയ്ത തെറ്റുകൾക്ക് നീറി നീറി നിന്റെ അമ്മ ഉരുകിയൊലിച്ചു കൊണ്ടിരിക്കുകയാണ് സത്യാ…..
നിന്നോട് ചെയ്ത തെറ്റുകൾ മറന്ന് നീയവരെ ചേർത്ത് പിടിക്കണം….
വിവാഹ വേഷത്തിൽ നിന്നെ കാണാൻ അവർ പുറത്ത് നിൽക്കുന്നുണ്ട്….
അകത്തേക്ക് ഞങ്ങൾക്കാർക്കും ക്ഷണം ഇല്ലാത്തത് കൊണ്ടാണ് ഒളിച്ചു കൊണ്ട് നിന്നെ കാണാൻ ഞാൻ വന്നത്…..
അവനത് പറയുമ്പോഴും അവൾ നോവാലേയവനെ നോക്കി…..
അപ്പോഴേക്കും വീണു കിടന്നിരുന്ന മഹേഷ് പൂർവാധികം ശക്തിയോടെ ഋഷിയിലേക്ക് പാഞ്ഞടുത്തു…..
തന്നോട് ചേർന്ന് നിൽക്കുന്ന ഭാമയെ ഋഷി തള്ളി മാറ്റി…..
അവൾക്കൊരു പോറൽ പോലും പറ്റാത്തിരിക്കാനാവാം അത്…..
ശക്തിയായ തള്ളലിൽ ചുമരിലിടിച്ചു അവളുടെ നെറ്റിയിൽ നിന്നും രക്തം പൊടിഞ്ഞിരുന്നു…..
അപ്പോഴും ഋഷിയും മഹേഷും തമ്മിൽ കനത്ത മല്പിടുത്തം നടക്കുകയായിരുന്നു……
അവൾ പെട്ടെന്ന് തന്നെ പുറത്തേക്ക് കടന്നു…..
രക്ത തുള്ളികൾ അവളിൽ നിന്നിറ്റു വീഴുമ്പോഴും അവൾ കോണിപ്പടികൾ ഇറങ്ങിയോടുകയായിരുന്നു….
അച്ഛാ….. അവിടെ… അവിടെ….. ഋഷി…..
രക്‌തമോലിച്ചു കൊണ്ട് തന്റെ മുമ്പിലേക്ക് വന്ന് അത്രയും പറഞ്ഞ് നിർത്തുമ്പോൾ മഹാദേവൻ ഓടി വന്നവളെ താങ്ങി പിടിച്ചിരുന്നു…..
ഋഷിയെന്ന് കേട്ടതും മഹാദേവന്റെ രക്തം തിളച്ചു…..
താൻ ഊഹിച്ചതിൽ യാതൊരു തെറ്റുമില്ല…. അവൻ തന്റെ മോളോട് പക വീട്ടാൻ വന്നതായിരിക്കുമെന്നാലോചിച്ചു അയാൾക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
ആ ഹാളിൽ അങ്ങിങായി ചിതറി കിടന്നിരുന്ന ആളുകളെല്ലാം തടിച്ചു കൂടി….
മഹാദേവൻ അവളെയും ചേർത്ത് പിടിച്ചു കോണിപ്പടികൾ കയറി….
പിറകിലായി ഒരു കൂട്ടം ആളുകളുമുണ്ടായിരുന്നു….
കോണിപ്പടികൾ കയറി പാതി ചാരിയ ആ മുറിയുടെ വാതിൽ വളരേ പതുക്കെ ശ്രദ്ധയോടെ മഹാദേവൻ തുറന്നു…..
അപ്പോഴും അവിടെ ആളനക്കം കേൾക്കാത്തതിന്റെ ഭയം ഭാമയിൽ നിറഞ്ഞു നിന്നിരുന്നു…..
വാതിൽ തുറന്നതും കണ്ട കാഴ്ചയിൽ ഭാമക്ക് തല ചുറ്റുന്നത് പോലെ തോന്നി….
രക്തത്തിൽ കുളിച്ചു കിടക്കുന്ന ഋഷിയെ കണ്ടതും മഹാദേവനും ഒന്ന് പകച്ചിരുന്നു…..
മഹാദേവന്റെ പിടിയിൽ നിന്നും കുതറിയവൾ അവനിലേക്കോടി…..
ഋഷി….. അവൾ പരിഭ്രമത്തോടെ വിളിക്കുമ്പോൾ അവനനക്കനക്കമൊന്നുമുണ്ടായിരുന്നില്ല…..
ഋഷി………..
അവൾ അലറുകയായിരുന്നു……
എന്നാൽ അവളുടെ വിളിക്കുത്തരം നൽകാൻ അവൻ കണ്ണ് തുറന്നില്ല…..
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
ഋഷി…. അവൾ അവന്റെ തലയെടുത്തു മടിയിൽ വെച്ചിരുന്നു…..
കണ്ണു തുറക്ക് ഋഷി….
അവളത് പറഞ്ഞ് അലമുറയിടുന്നത് കണ്ട് കൊണ്ട് അരുണും അങ്ങോട്ടെത്തിയിരുന്നു…
അരുണും മഹാദേവനും വേഗം തന്നെ അവന്റെ നാഡികളിൽ പിടിച്ചു നോക്കി….
വയറിന്നേറ്റ മുറിവിൽ നിന്നും അതി ശക്തിയായി രക്തം ഒഴുകുന്നുണ്ടായിരുന്നു….
മുറി താത്കാലികമായി കെട്ടി വെച്ചു ആരൊക്കെയോ ചേർന്നവനെ എടുത്ത് കൊണ്ട് പോകുമ്പോഴേക്കും അധികരിച്ച ഭയത്താൽ ഭാമ നിർവികാരയായിരുന്നു….
ആരൊക്കെയോ എടുത്ത് കൊണ്ട് പോകുന്ന രക്തത്തിൽ കുളിച്ച ചെറുപ്പക്കാരന്റെ മുഖം ആദ്യം അവ്യക്തമായാണ് പുറത്ത് നിന്നിരുന്ന വർ കണ്ടതെങ്കിലും പിന്നീട് അത് ഋഷിയാണെന്ന് അവരും തിരിച്ചറിഞ്ഞിരുന്നു….
യാശോധയുടെയും രാജേഷ്വരിയുടെയും കണ്ണുകളിൽ അഗ്നി പടർന്നു……
(തുടരും )

by