19/04/2026

പ്രണയമായി : ഭാഗം 60

രചന – സന

( കുറെ *’രാജ്*’ ഉള്ളത്കൊണ്ട് എല്ലാർക്കും ഡൌട്ട് ആയി അല്ലെ.. 😁 വസുന്ദരയുടെ മൂന്നു ചേട്ടന്മാർ 1.ദേവരാജ് [നക്ഷത്രയുടെ അച്ഛൻ ], 2.സോമരാജ് [അഭിരാജിന്റെയും അനുരാജിന്റെയും അച്ഛൻ],3. വിശ്വരാജ് [അവിവാഹിതൻ]…ബാക്കി സംശയങ്ങൾ മാറാൻ തുടർന്ന് കഥ വായിക്കു.. 👇അപ്പോഴും സോമരാജിന് സംശയം തന്റെ പദ്ധതി ഇവർ പോലും അറിയുന്നതിന് മുന്നേ ദേവനും സൂര്യനും അറിഞ്ഞതെങ്ങനെയാണെന്ന് ആയിരുന്നു..””ഏട്ടനോടാ ചോദിക്കുന്നത്.. ആണോന്ന്..??””””അതെ””.. ദേഷ്യത്തോടെ സോമരാജ് അലറി..””അത് പക്ഷെ എനിക്ക് ഒറ്റയ്ക്ക് വച് സുഖിക്കാൻ അല്ല.. നമ്മുക്ക് എല്ലാവർക്കും കൂടിയ.. ഏട്ടന്റെ കാലശേഷം ഈ കാണുന്ന സ്വത്തുക്കൾ ഒക്കെ അന്യദീനപെട്ട് പോകാതിരിക്കാനാ..””സ്വയം ന്യായം നിരത്തി സോമരാജ്.. അപ്പോഴും തന്റെ മക്കളുടെയും വിശ്വന്റെയും മുഖത്തു അനിഷ്ടം പ്രകടമായിരുന്നു…

“”അതിന്..? അതിന് അച്ഛൻ ഇപ്പോ ചെയ്യുന്നതൊക്കെ ശെരിയാണെന്ന് ആണോ..?? വല്യച്ഛന്റെ സ്വത്ത്‌ വകകൾ എല്ലാത്തിനും അമ്മു ജീവനോടെ ഉള്ളപ്പോൾ അവൾ തന്നെയല്ലേ അവകാശി.. ഇന്നല്ലെങ്കിൽ നാളെ അവൾ വരുമ്പോ തിരികെ ഇതൊക്കെ ഏൽപ്പിക്കേണ്ടതും നമ്മുടെ കടമ അല്ലെ..?””അഭി അച്ഛന് നേരെ കയർക്കുമ്പോ വിശ്വൻ മൗനം പാലിച്ചു സോമരാജിനെ നോക്കി.”അങ്ങനെ അമ്മു തിരികെ വന്നാൽ എല്ലാം തിരികെ കൊടുക്കാതിരിക്കാൻ വേണ്ടിയല്ലേ അച്ഛൻ ബുദ്ധിപരമായി കുടുംബ വക്കീലിനെ പോയി കണ്ട് വല്യച്ഛന്റെയും അമ്മുന്റെയും പേരിലുള്ള സകല സ്വത്തുക്കളും അച്ഛന്റെ പേരിലാക്കാനുള്ള വഴികൾ നോക്കിയത്.. അല്ലെ അച്ഛാ..?!””പരിഹാസം നിറഞ്ഞു നിന്നു അനുവിന്റെ വാക്കുകളിൽ.. സോമരാജ് ഞെട്ടി അവനെ നോക്കി.. താനും വക്കീലും മാത്രം അറിഞ്ഞിരുന്ന കാര്യങ്ങളാണ്.. ഇതെങ്ങനെ ഇവർ അറിഞ്ഞു..?!

ചെറുപ്പം മുതലേ നക്ഷത്രയെ സോമരാജിന് ഇഷ്ടമല്ല.. അതിന് പ്രധാന കാരണം ജാതകദോഷം തന്നെയാണ്.. ഓരോ അനിഷ്ടം കുടുംബത്ത് സംഭവിക്കുമ്പോഴും അത് നക്ഷത്ര കാരണം ആണെന്ന് അയാൾ വിശ്വസിച്ചു.. പ്രശ്‌നപരിഹാരമായി സോമരജ് ആണ് അവളുടെ വേളി ഉറപ്പിച്ചതും.. പക്ഷെ നക്ഷത്ര പ്രതീക്ഷയെ തകർത്തുകൊണ്ട് വീട് വീട്ടിറങ്ങി.. പെട്ടനൊരു നാൾ മകൾ നഷ്ടപെട്ട അച്ഛന്റെ വേദനയും അസുഖവും സോമരജിന്റെ കണ്ണുകളിൽ കുടുംബത്തിന് സംഭവിച്ച മറ്റൊരു വിപത് ആയി.. അതിന് കാരണം നക്ഷത്രയും..!! ദിനപ്രതി അവളോടുള്ള ദേഷ്യം അയാളിൽ കൂടി വന്നു.. അതുകൊണ്ടൊക്കെ തന്നെയാണ് ശ്രീമംഗലം തറവാടിൽ നക്ഷത്രക്ക് യാതൊരു അവകാശവും ഇല്ല എന്ന് ഉറപ്പ് വരുത്താൻ ശ്രെമിച്ചതും..”ഏട്ടന്റെ മൗനത്തിൽ നിന്നും ഇതൊക്കെ സത്യമാണെന്നു ഉറപ്പ് വന്നിരിക്കുന്നു.. എന്തൊക്കെ ന്യായം നിരത്തിയാലും ഏട്ടൻ ചെയാൻ ശ്രമിച്ചത് തെറ്റാ.. അഥവാ അങ്ങനെ എന്തേലും സംഭവിച്ചിരുന്നെങ്കിലും അതിൽ നിന്നൊരു അണു പോലും വിശ്വന് വേണ്ട..””വിശ്വൻ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.. സോമരാജ് ദേഷ്യത്തോടെ അത് നോക്കി.. പെട്ടന്ന് വിശ്വൻ നിന്ന് സംശയത്തോടെ അഭിയെ നോക്കി..””നിങ്ങളിതൊക്കെ എങ്ങനെയാ അറിഞ്ഞേ…?”സോമരാജിന്റെ ഉള്ളിലും ആ ചോദ്യം തല പൊക്കി..””വസുന്ദര അമ്മായിടെ മകന്നില്ലേ.. നിങ്ങൾ എല്ലാരും ചേർന്ന് വർഷങ്ങൾക്ക് മുന്നേ അടിച്ചിറക്കി വിട്ട ഊരുതെണ്ടി ശിവദാസ് ദത്തന്റെ മൂത്ത മകൻ.. ദേവൻ.. IPS ആണ്.. ദേവാദത്തൻ ips.. IPS മുന്നിൽ വന്ന് നിന്നപ്പോ അച്ഛന്റെ വകീൽ പേടിച് എല്ലാം പറഞ്ഞിട്ടുണ്ടാവും..””സോമരാജ് കണ്ണ് മിഴിച്ചു നോക്കി.. വിശ്വൻ ഒന്നും മിണ്ടാത്തെ തിരിഞ്ഞു നടന്നു.. തെറ്റായിരുന്നു ചെയ്തതൊക്കെ.. അന്നൊരു വാക്ക് പോലും ഇരുവരുടെയും ഭാഗം കേൾക്കാൻ തുനിഞ്ഞില്ല.. അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്നവളീ തറവാട്ടിൽ ഉണ്ടാകുമായിരുന്നു..!!

“”ഇനി അപ്പോ സ്വത്തുക്കൾ ഒന്നും അയാളുടെ പേരിൽ ആകാൻ പറ്റില്ലേ..?!”” “നക്ഷത്ര വന്നില്ലായിരുന്നെങ്കില് അവളുടെ അച്ഛന്റെ ഒപ്പ് മാത്രം മതിയായിരുന്നു.. കാരണം ഇപ്പോഴും സ്വത്തുക്കളുടെ ഒക്കെ അവകാശി അവളുടെ അച്ഛനാ.. ദേവാരാജിന്റെ കാലശേഷം മാത്രമേ അതൊക്കെ നക്ഷത്രക്ക് വന്ന് ചേരുള്ളൂ..””സൂര്യൻ പറഞ്ഞു കൊണ്ട് സോഫയിൽ ചാരി മുകളിലോട്ട് നോക്കി.. ദേവൻ ഫോണിൽ കാര്യമായ വേറെന്തോ സംസാരതിൽ ആണ്.. ശ്രീ ഫോണും നോക്കി തറയിൽ കിടക്കുന്നുണ്ട്.. തീർത്ഥ എഴുനേറ്റ് ആ വീട് ആകെ നോക്കി..പഴയ ഒരു ഓടിട്ട വീടാണ്..റെഡ് ഓക്സൈഡ് അടിച്ചിട്ടുള്ള തറയിൽ ചവിട്ടുമ്പോ നല്ല തണുപ്പ്..ചെറിയൊരു ഹാൾ,രണ്ട് മുറി ഒരു കുഞ്ഞ് അടുക്കള ആണ് ഉള്ളിലെ സൗകര്യം.. ബാത്‌റൂമിന് ഒക്കെ പുറത്ത് പോണം..കാണാൻ നല്ല ഭംഗിയോക്കെയുണ്ട്.. എന്നാലും അവൾക് തറവാട്ടിൽ നിൽക്കുന്നത് ആയിരുന്നു ഇഷ്ടം.. പക്ഷെ ദേവൻ..!!””എന്തൊരു വാശിയ..അഹങ്കാരി..””തീർത്ഥ പിറുപിറുത്തു.. പെട്ടന്ന് പിന്നിലൂടെ അരയിൽ ഇരുകൈകൾ വന്ന് പൊതിഞ്ഞതും തീർത്ഥ പകച്ചു.. പരിചിത ഗന്ധം അവളിൽ തഴുകിയെങ്കിലും ജാട വിടാതെ അവന്റെ കയ്യിൽ നിന്ന് കുതറി കൊണ്ടിരുന്നു..

“”ആരാടി അഹങ്കാരി.. ഞാനോ.. അതോ നീയോ..?””മീശയും ചെറുതായി പൊടിച്ച തുടങ്ങിയ താടിരോമങ്ങളും ഒപ്പം അവന്റെ ചുണ്ടിന്റെ ഇളം തണുപ്പും പിൻകഴുത്തിൽ പതിയുന്നുണ്ടായിരുന്നു.. തീർത്ഥ ഒന്ന് ഞെരുങ്ങി അവന്റെ കയ്യിൽ അമർത്തി പിടിച്ചു.””ദേവാ.””.. തീർത്ഥയുടെ കടുപ്പിച്ചുള്ള സ്വരം കേട്ടിട്ടും ദേവനിൽ മാറ്റം ഒന്നും ഇല്ല.”ഹ്മ്മ്മ്””.. മൂളി കൊണ്ടവൻ വീണ്ടും അവളെ ചേർത്ത് പിടിച്ചു..””വിട് ദേവാ കളിക്കാതെ..””ഇപ്പോഴും എന്നോട് ദേഷ്യം ആണോ നിന..ക്ക്..?””ദേവന്റെ ശബ്ദത്തിൽ അവസാനം ഒരിടർച്ച വന്നുവോ..?ആവോ.. തീർത്ഥയുടെ പിടച്ചിൽ ഒന്ന് ശമിച്ചു..””അന്നത്തെ എന്റെ അവസ്ഥ മനസിലാക്കാൻ ഇതുവരെ നിനക്ക് കഴിഞ്ഞില്ലേ..? അതിന് ശേഷം നിന്നേ കാണാതെ.. നീ എവിടെയാന്ന് അറിയാതെ.. ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി എനിക്ക്.. വീട്ടിൽ നീ ഉണ്ടെന്ന് അറിഞ്ഞപോ.. നിന്നേ ഒന്ന് കണ്ടാൽ മതിയായിരുന്നു.. ഇതുപോലെ ഒരു അടക്കി പിടിക്കലിലൂടെ ന്റെ നെഞ്ച് പിടഞ്ഞത് നിന്നേ അറിയിക്കണമെന്നുണ്ടായിരുന്നു..””

പറയുന്നതിനൊപ്പം ദേവന്റെ കൈകൾക്ക് കൂടുതൽ മുറുക്കം കൂടി.. തീർഥയുടെ ഉടലാകെ ഒരു തണുപ്പ് പടർന്നതവൾ അറിഞ്ഞു.. ശ്വാസഗതി ഉയരുന്നു.. അവന്റെ കൈകൾക്ക് മേലെയിരിക്കുന്ന തീർത്ഥയുടെ കയ്യ് തണുത്തുറയുന്നത് ദേവൻ അറിഞ്ഞു..!””പക്ഷെ.. അതിന് ശേഷം ഇന്ന് വരെ നിന്റെ കണ്ണിൽ എന്നോടുള്ള സ്നേഹം ഞാൻ കണ്ടിട്ടില്ല.. ആർക്കും വിട്ട് കൊടുക്കാതെ സ്വന്തമാക്കാൻ വേണ്ടിയാ നിന്റെ ഇഷ്ടം പോലും നോക്കാതെ ഇത് കഴുത്തിൽ കെട്ടിയത്.. അല്ല.. നീയും അതാഗ്രഹിക്കുന്നെന്ന് തെറ്റിദ്ധരിച്ചത് കൊണ്ട്..!! “”ദേവന്റെ കൈ പതിയെ അയഞ്ഞു വന്നു.. തീർത്ഥ അവന് നേരെ തിരിഞ്ഞു കണ്ണിൽ നോക്കി.. കണ്ണുകൾ കൊരുത്ത നിമിഷം അവന്റെ കൈകൾ വീണ്ടും അവളിൽ വലയം തീർത്തിരുന്നു..അവന്റെ വിരിഞ്ഞ മാറിൽ അവൾ തട്ടി നിന്നു.. ആ പെണ്ണുടലിനെ അവന്റെ കരങ്ങൾ മുഴുവനായും വലയം ചെയ്തിരുന്നു.. തീർത്ഥ കയ്യെത്തിച്ചു ദേവന്റെ കവിളിൽ ഒന്ന് തഴുകി.. സ്പർശനത്തിൽ അവന്റെ മിഴികൾ നിർവൃത്തിയോടെ കൂമ്പി അടഞ്ഞു പോയിരുന്നു..ഇരുവരുടെയും ചുണ്ടിൽ ചെറുതായി മന്ദഹാസം വിടർന്നു..

എത്ര വട്ടം റിഹേഴ്സൽ എടുത്ത് ഡയലോഗ് പഠിക്കാൻ..?!””കുസൃതി നിറഞ്ഞ തീർത്ഥയുടെ ശബ്ദം കേട്ടതും ദേവൻ കണ്ണ് തുറന്നവളെ തുറിച്ചു നോക്കി.. കണ്ണ് കൂർപ്പിച്ചുള്ള അവന്റെ നോട്ടം കാണെ തീർത്ഥ പൊട്ടിച്ചിരിച്ചു പോയിരുന്നു..””എന്തൊരു പൈങ്കിളിയടാ നീ..?! സെന്റിക്കും ഒട്ടും പിന്നിൽ അല്ല..!”ചോദിക്കുന്നതിനൊപ്പം തീർത്ഥയുടെ കൈകൾ ദേവന്റെ കഴുത്തിലൂടെ ചുറ്റി..അവൻ പറഞ്ഞതൊക്കെ ആത്മാർത്ഥമായി തന്നെയാണെന്ന് മറ്റാരേക്കാളും അവൾക്ക് അറിയുമായിരുന്നിട്ടും തീർത്ഥ കണ്ണുകൾ ചുരുക്കി ചുണ്ട് കൊട്ടി..ദേവൻ ഒരുകൈ കൊണ്ട് മീശ പിരിച്ചു മറുകൈ കൊണ്ടവളെ ഒന്നൂടി ചേർത്ത് പിടിച്ചു..””പിന്നെ നിനക്ക് എന്നാടി വേണ്ടേ…?!”” കണ്ണിറുക്കി അവളെ അവന്റെ ദേഹത്തോട് അടക്കി പിടിച്ചവൻ ചോദിക്കുമ്പോ തീർത്ഥയുടെ ചുണ്ടിലും പുഞ്ചിരി നിറഞ്ഞിരുന്നു..”‘*Can you keep holding me?””.. കണ്ണുകളിൽ മറ്റെന്തോ ഭവമായിരുന്നു അവളിൽ.. ദേവനും അതിൽ അടിമപ്പെട്ട് പോകുന്ന പോലെ തോന്നി.”‘*Until when?””””forever❤* അവന്റെ ചോദ്യത്തിന് കാതിൽ രഹസ്യം മൊഴിഞ്ഞവൾ..

“”അത് ബുദ്ധിമുട്ടാ..കുറച്ചു നാൾ പോരെ..?!”” ചുണ്ടിൽ നിറഞ്ഞ കുസൃതി മറച്ചു പിടിച്ചു പുച്ഛത്തോടെ ദേവൻ ചുണ്ട് കൊട്ടി..’പ്രതികാരം അത് വീട്ടാനുള്ളതല്ലേ മോളെ’.. ആ സ്റ്റാൻഡ് ആണ് ദേവനിൽ..തീർത്ഥ അവന്റെഷോൾഡറിൽ അമർത്തി കടിച്ചു..””ആഹ്ഹ്ഹ്.. വിടടി പട്ടി…””””പട്ടി നിന്റെ മറ്റവള്””.. തീർത്ഥ കുതറി മാറി കണ്ണുരുട്ടി.. ദേവൻ ചുമല് ഉഴിഞ്ഞു അവളെ തുറിച്ചു നോക്കി..കുറച്ചു മുന്നേ രണ്ടും ചേർന്ന് നിൽക്കുന്നത് കണ്ടിട്ട് നാണിച്ചു കണ്ണ് പൊത്തി അകത്തേക്ക് പോയ ശ്രീ ശബ്ദം കേട്ട് വന്ന് നോക്കെ കണ്ണ് തള്ളി പോയി…പിടിച്ചു മാറ്റാൻ പോകാം എന്ന് വിചാരിച്ചെങ്കിലും അവന്റെ ബോഡി ഡാമേജ് ആക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് മാറി നിന്നു.. രണ്ടും പോര് കോഴികളെ പോലെ നിൽക്കുന്നുണ്ട്..””ഡീീീ..””””നീ പോടാ പട്ടി..””തീർത്ഥ അതും വിളിച്ചു ചവിട്ടി തുള്ളി അകത്തു പോയി.. ദേവൻ മുഖം വെട്ടി തിരിച്ചു പുറത്തേക്കും..”എന്റെ ഭാഗത്തും തെറ്റ് ഉണ്ട്.. രണ്ടിനും റൊമാൻസ് വരുമെന്ന് തെറ്റിദ്ധരിക്കാൻ പാടില്ലായിരുന്നു..””ശ്രീ ആരോടെന്നില്ലാതെ പറഞ്ഞു അങ്ങനെ നിന്നു..!!

“തന്റെ റൂം..!!”നക്ഷത്ര ശ്വാസം ആഞ്ഞു വലിച്ചു.. താൻ പോയപ്പോൾ എങ്ങനെയായിരുന്നോ അത് പോലെ തന്നെയുണ്ട്.. എല്ലാം അടുക്കും ചിട്ടയോടെ അതെ പടി സൂക്ഷിച്ചിട്ടുണ്ട്..നക്ഷത്ര തടിഅലമാര തുറന്നു.. അതിൽ അടുക്കി വച്ചിരിക്കുന്ന തന്റെ പഴയ ദവാണിയും പാട്ടുപാവാടയും കാണെ അവളുടെ ചൊടികൾ വിടർന്നു.. ഇവിടുന്ന് പോയെ പിന്നെ നീനുവിന്റെയും ആരോഹിയുടെയും വസ്ത്രങ്ങൾ ആണ് ഇടുന്നതെന്നവൾ ഓർത്തു..തുണികൾ വച്ചിരിക്കുന്ന തട്ടിന്റെ താഴെയായി ഒരു കുഞ്ഞ് അറ ഉണ്ട്.. നക്ഷത്രക്ക് അത് തുറക്കാൻ തിടുക്കം കൂടി.. അതിനകത്തു ഇരിക്കുന്ന അനേകം വസ്തുക്കൾക്കിടയിലും അവളുടെ കണ്ണുകൾ പ്രിയപ്പെട്ടതെന്തിനോ വേണ്ടി തിരഞ്ഞു… ഒടുവിൽ കണ്ട് കിട്ടിയത് പോൽ അവളുടെ കുഞ്ഞി കണ്ണുകൾ വിടർന്നു..കട്ടിയുള്ളൊരു തടിബുക്ക് ആയിരുന്നു അത്.. പണ്ട് ചായ്‌പ്പിൽ തിട്ട പണിയാൻ വന്നവരെ കൊണ്ട് തന്റെ അവശ്യപ്രകാരം അച്ഛമ്മ പണിയിച്ചതാണ്.. അതിലെ വാസന അവൾ ആവോളം ശ്വസിച്ചു.. പതിയെ അത് തുറന്നു..

ഒരുവശത്തു തന്റെ അതെ രൂപമുള്ളൊരു സ്ത്രീ.. മറുവശം ഗംഭീര്യം നിറഞ്ഞ അതിനൊത്തു ഐശ്വര്യം തുളുമ്പുന്ന ഏകദേശം വസുന്ദരയുടെ മുഖഛായ ഉള്ളൊരു സ്ത്രീ.. തന്റെ ജീവിതത്തിലെ രണ്ട് പ്രധാന മനുഷ്യർ..അവളുടെ കണ്ണിൽ നിന്നൊരു നീർമണി അവളുടെ അമ്മയുടെ (ലക്ഷ്മി) ചിത്രത്തിൽ വന്ന് പതിച്ചു.. നെഞ്ചോട് അടക്കി പിടിച്ചെറെ നേരം നക്ഷത്ര അങ്ങനെ നിന്നു..””മാളു..””വസുന്ദരയും ആരോഹിയും അവളെ തന്നെ നോക്കി നിൽക്കുന്നുണ്ട്.. നക്ഷത്ര കണ്ണ് തുടച് അവരെ നോക്കി ചിരിക്കാൻ ശ്രെമിച്ചു.. വസുന്ദര അവളുടെ കയ്യിൽ നിന്ന് അത് വാങ്ങി..””അമ്മ””.. വസുന്ദരയുടെ ചുണ്ട് ഇടർച്ചയോടെ മൊഴിഞ്ഞു.. തനിക് വേണ്ടി അന്ന് കണ്ണുനീർ പൊഴിച്ച രണ്ട് വ്യക്തികൾ.. വസുന്ദരക്ക് പഴയതൊരൊന്നും ഓർമ വന്ന പോൽ തേങ്ങലുണർന്നു..

“”രണ്ടും കണക്കാ… എന്താ അമ്മ ഇത്.. അവളെ സമാധാനിപ്പിക്കാൻ ഉള്ളതിന് അമ്മയും കൂടി കരഞ്ഞാൽ വലിയ കഷ്ടാ..””””മാളു നീ എഴുനേറ്റെ.. കരഞ്ഞത് മതി.. വേഗം ഫ്രഷ് ആയിട്ട് എനിക്ക് ഈ നാട് ഒക്കെ കാണിച് താ..””ആരോഹി എന്തൊക്കെയോ പറഞ്ഞു രണ്ടു പേരുടെയും കരച്ചിൽ ഒരുവിധം അടക്കി..നക്ഷത്ര ഏറെ നാളുകൾക്ക് ശേഷം ദാവണി ഉടുതു.. ആരോഹിയോട് എത്ര നിർബന്ധിച്ചിട്ടും അവൾക് ആ ഡ്രസ്സ്‌ ഇടാൻ താല്പര്യം ഉണ്ടായിരുന്നില്ല..വസുന്ദരക്ക് നക്ഷത്രയോടുള്ള സ്നേഹം കാണെ ദേവരാജിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. നക്ഷത്രയുടെ കണ്ണിൽ തെളിയുന്ന സ്നേഹം കിട്ടാതെ പോയ അമ്മയുടെ സ്ഥാനം വസുന്ദരക്ക് കൊടുക്കുന്നെന്ന തെളിവായിരുന്നു..!!

താമരശ്ശേരി ഗ്രാമത്ത് സൂര്യനും കുടുംബവും വന്നിട്ടിപ്പോ രണ്ട് ദിവസം കഴിഞ്ഞു.. ദേവനും സൂര്യനും അവരുടെ ജോലി സ്ഥലത്ത് നിന്നും ലീവ് തീർന്നിട്ടുള്ള വിളി വന്ന് തുടങ്ങി..വസുന്ദരക്ക് ഏട്ടന്മാരെ കണ്ട് കൊതി തീർന്നിട്ടില്ല.. അവർക്കും അങ്ങനെ തന്നെയാണ്.. അനിയത്തിയെ സ്നേഹിച്ചു കൊതി തീരുന്നില്ലായിരുന്നു മൂന്നു ഏട്ടന്മാർക്കും..എങ്കിലും രണ്ട് ദിവസത്തിൽ കൂടുതൽ ശിവദാസിനെ വിട്ട് നിൽക്കാൻ അവർക്കും ആകുമായിരുന്നില്ല..സോമരാജ് ദേവന്റെ ജോലി അറിഞ്ഞതോടെ കൂടി ഒതുങ്ങി.. ദേവൻ പുറത്തിറങ്ങുമ്പോൾ ഒക്കെ മറഞ്ഞും തെളിഞ്ഞും അവനെ നോക്കി നിൽക്കും അയാൾ.. സൂര്യനും ദേവനും കാഴ്ച്ചയിൽ ഒരുപോലെ ആണെങ്കിലും ശിവദാസിന്റെ ഗൗരവവും ദേഷ്യവും ഒക്കെ അപ്പടി കിട്ടിയത് ദേവന് തന്നെയാണെന്ന് അയാൾക് തോന്നാറുണ്ട്..അഭിയും അനുവും അവരുമായി നല്ലൊരു സൗഹൃദത്തിൽ എത്തിയിരുന്നു.. ആരോഹിയെ കാണുമ്പോ അനുവിന്റെ മുഖത്തു വരുത്തുന്ന മാറ്റം മറ്റാരും ശ്രെദ്ധിച്ചില്ലെങ്കിലും ശ്രീ കണ്ടിരുന്നു.. അത് ഒരേപ്രായത്തിൽ ഒരു കുടുംബത്തിൽ ഉള്ളവർ തമ്മിൽ തോന്നുന്ന അടുപ്പം ആണെന്ന് ശ്രീക്ക് മനസ്സിലായില്ല.. അവന്റെ ഉള്ളിൽ ഏത് നിമിഷവും കൈവിട്ട് പോകും എന്ന് ഭയക്കുന്ന ആരോഹി മാത്രമായിരുന്നു… അതുകൊണ്ട് തന്നെ വീട്ടിൽ എത്തിയാൽ ഉടൻ ദേവനോട് എങ്കിലും തന്റെ ഇഷ്ടത്തെ സൂചിപ്പിക്കണം എന്ന് ശ്രീ ഉറപ്പിച്ചു.. തീർത്ഥയുടെ സഹായത്തോടെ..!മൂന്നാം ദിവസം പോകാൻ ഇറങ്ങുമ്പോ നക്ഷത്രയെ കൂടെ കൊണ്ട് പോകാത്തത്തിൽ ആരോഹിക്ക് സങ്കടവും ദേഷ്യവുമെല്ലാം വരുന്നുണ്ടായിരുന്നു.. വസുന്ദരക് വിഷമം ഉണ്ടെങ്കിലും ഇപ്പോൾ ദേവരാജിന് മറ്റാരേക്കാളും ആവശ്യം സ്വന്തം മകൾ തന്നെയാണെന്ന ഉറപ്പിൽ അവരും സമ്മതം മൂളി..””നീ ഇങ്ങനെ കരയുന്ന കണ്ടാൽ തോന്നുവല്ലോ ഇനി ഒരിക്കലും മാളു വരില്ലെന്ന്.. അവളുടെ അച്ഛനിപ്പോ വയ്യാഞ്ഞിട്ടല്ലേ.. കുറച്ചു നാൾ കഴിഞ്ഞാൽ മാറ്റം ഉണ്ടാവും എന്നല്ലേ പറയണേ..അപ്പോ സൂര്യന്റെ കാര്യം നമ്മുക്ക് ആലോചിക്കാം.. അപ്പോഴേക്കും മാളുവും അതിനോട് യോചിക്കും.. വിവാഹം കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ മാളു നിന്റെ ഒപ്പം ആവില്ലേ..? പിന്നെ ന്താ..??””

തീർത്ഥ എങ്ങനെയൊക്കെയോ കരയുന്ന ആരോഹിയെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്..””ആ സമയം എന്റെ കല്യാണവും കഴിയില്ലേ.. പിന്നെങ്ങ..നാ ഞാൻ മാളു..ന്റോടെ നിക്കു..വാ..?””ഏങ്ങി പറയുന്നവളെ കണ്ട് തീർത്ഥ തലയിൽ കൈവച്ചു..””ഓഹ് മുട്ടേന്നു വിരിഞ്ഞില്ല.. അപ്പോഴേക്കും അവൾക്ക് കെട്ടണം പോലും..””””പ്ലീസ് ഏട്ടത്തി നമ്മുക്ക് മാളുനേം കൂടെ കൊണ്ടോവാം..””അവളുടെ കൈയിൽ പിടിച്ചു ആരോഹി കെഞ്ചി.. ആരോഹിക്ക് അത്രയും ഇഷ്ടമായിരുന്നോ നക്ഷത്രയെ..?! തീർത്ഥ ചിന്തിക്കാതെ ഇരുന്നില്ല.””എന്റെ പൊന്ന് കൊച്ചേ.. പറയുന്നതൊന്ന് മനസ്സിലാക്.. ഇവിടുത്തെ ചികിത്സ രണ്ടാഴ്ച കഴിഞ്ഞാൽ തീരില്ലേ.. അത് കൊണ്ട് ഇമ്പ്രൂവ്മെന്റ് ഉണ്ടായില്ലേൽ നമ്മുടെ അവിടൊട്ട് കൊണ്ട് വരാം എന്ന് സൂര്യൻ ഉറപ്പ് കൊടുത്തിട്ടും ഇല്ലേ.. പിന്നെ എന്തിനാ നീ വിഷമിക്കാണെ..? ഇതിപ്പോ സൂര്യനാണോ അതോ നീയാണോ നക്ഷത്രയെ സ്നേഹിക്കുന്നെ..?””

അവസാനത്തെ കളിയാക്കൽ കേട്ട് കൊണ്ടാണ് സൂര്യൻ അങ്ങോട്ടേക്ക് വന്നത്.. സൂര്യൻ തീർത്ഥയെ നോക്കി കണ്ണുരുട്ടി.. അവളൊന്ന് ഇളിച്ചു കൊടുത്ത് ആരോഹിയുടെ അടുത്ത് നിന്നും രക്ഷപെട്ടത് പോലെ പുറത്തേക്കിറങ്ങി..””ഇനി ഏട്ടനും അനിയത്തിയും ആയിക്കോട്ടെ..!!””പൊടി തട്ടുന്ന പോലെ കാണിച് തീർത്ഥ പുറത്ത് നിക്കുന്ന ദേവന്റെ അടുത്ത് പോയി.. പുറത്ത് ഏട്ടന്മാരോട് യാത്ര പറഞ്ഞു കണ്ണ് തുടച് വസുന്ദരയും ഇറങ്ങുന്നുണ്ട്..

സൂര്യൻ ദേവരാജിന്റെ കൈയിൽ മുറുകെ പിടിച്ചു..തിരികെ കാറിൽ കേറുന്നതിന് മുന്നേ സൂര്യൻ തിരിഞ്ഞു വാതിൽപടിക്കൽ നിൽക്കുന്ന നക്ഷത്രയെ നോക്കി.. അവൻ നോക്കുന്നത് കണ്ടതും നക്ഷത്ര വാതിൽ മറവിൽ ഒളിച്ചു നിന്നു..എന്തുകൊണ്ടോ അവന്റെ നേരെ നോക്കാൻ ഉള്ള കെൽപ്പ് ഉണ്ടായിരുന്നില്ല ആ പെണ്ണിന്..എല്ലാവർക്കും ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു സൂര്യൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു..എന്തോ തന്നിൽ നിന്ന് അകന്നു പോകുന്ന പോലൊരു വേദന തോന്നി നക്ഷത്രക്ക്.. കുറഞ്ഞ നാൾ കൊണ്ട് തന്നെ തനിക്കൊരു കുടുംബം ആയവരാണ്.. നക്ഷത്ര ദേവരാജിന്റെ അടുത്തിരുന്നു അയാളുടെ കയ്യിന് മേലെ തല വച്ചു കിടന്നു.. വല്ലാതെ നോവുന്ന പോലെ.. പക്ഷെ അച്ഛനെ വിട്ടിട്ട് അവർക്കൊപ്പം പോകാനും സാധിക്കുന്നില്ല.. എല്ലാവരെയും പിരിഞ്ഞത് കൊണ്ടാണോ..? അതോ സൂര്യനെ പിരിഞ്ഞത് കൊണ്ടോ..?!””ഇഷ്ടാണോ ന്റെ കുട്ടിക്ക്..?!””ദേവരാജ് പതിയെ ചോദിച്ചു.. നക്ഷത്ര കണ്ണുകൾ അടച്ചു പിടിച്ചു.. കണ്ണിൽ നിന്നോഴുകുന്ന ധാര അയാളുടെ ചോദ്യത്തിനുള്ള ഉത്തരമായി തോന്നി..””അച്ഛക്ക് ഇഷ്ടാ.. വസൂ നല്ലൊരു അമ്മയാവും.. അവൻ നല്ലൊരു പാതിയും.. അച്ഛക്ക് ഉറപ്പുണ്ട്..!!””അവളോന്നും മിണ്ടിയില്ല.. ദേവരാജും മറുപടി ആഗ്രഹിക്കാത്ത പോൽ നിശ്വസിച്ചു..

മയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി നക്ഷത്ര ഇല്ലാത്ത ദിവസങ്ങളിൽ..എന്നും വിളിക്കും അവിടുള്ള കാര്യങ്ങൾ പരസ്പരം ചോദിച്ചറിയുമെങ്കിലും ഒരിക്കൽ പോലും സൂര്യനോട്‌ നക്ഷത്ര സംസാരിക്കാൻ ശ്രെമിച്ചില്ല.. എന്ത് പറയും താൻ..?! അതവൾക്കും അറിയുമായിരുന്നില്ല..പക്ഷെ ഒരു ദിവസം വിളിച്ചു.. നക്ഷത്രയുടെ നമ്പർ കണ്ടതും സൂര്യന്റെ കണ്ണുകൾ വിടർന്നു.. കാൾ കട്ട്‌ ആവുന്നതിനു മുന്നേ സൂര്യൻ കാതോട് അടുപ്പിച്ചു..മറുപ്പുറത് നിന്നും അവളുടെ നിശ്വാസം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.. സൂര്യൻ കുതിച്ചു പൊങ്ങിയ ഹൃദയത്തെ അടക്കി നിർത്തി പതിയെ ആർദ്രമായി വിളിച്ചു..””മാളു…”…തുടരും