രചന – സുകന്യ മുരുകൻ
അല്പം കഴിഞ്ഞു അവർ വിട്ടകന്നു.അവളോരു ദീർഘനിശ്വാസത്തോടെ അവനെ നോക്കി… അവന്റെ നോട്ടത്തിൽ സ്നേഹം നിറഞ്ഞു നിൽക്കുന്നു.. അവളുടെ ഫോൺ റിങ് ചെയുന്നത് കേട്ടു.. റൂമിലേക്ക് പോയി ഫോൺ എടുത്തു… സ്‌ക്രീനിൽ “അച്ഛൻ” കാലിൽ നിന്നൊരു വിറയൽ മനസ്സിലേക്ക് പടർന്നു… അറ്റൻഡ് ചെയ്തു “മോളെ ” സ്നേഹത്തോടെ വിളിക്കുന്നു “ഉം ” അച്ഛൻ ഒരു കാര്യം പറയാനാ വിളിച്ചേ “ഒരു ആലോചന വന്നിട്ടുണ്ട്…തൃശ്ശൂർന്നു.. ചെറുക്കൻ മോളെ കണ്ടിട്ടുണ്ട്…ജാതകം നോക്കി… നല്ല ചേർച്ച.. ഇന്നലെ ചെറുക്കന്റെ അച്ഛൻ വിളിച്ചു.. ഞായറാഴ്ച്ച അവരിങ്ങോട്ടു വരും.. മോളെന്താ പറയുന്നേ..” “ഞാൻ വരാച്ചെ ” അവൾക്ക് വിഷമം വന്നു. സാധാരണ ഒരു കല്യാണ ആലോചനയാണെന്നാണ് അച്ഛൻ വിചാരിച്ചു വെച്ചിരിക്കുന്നത്… “ശെരി മോളെ. സാറ്റർഡേ അച്ഛൻ കാർ അയക്കാം” കോൾ കട്ടായി..തിരിച്ചു ഹാളിലേക്ക് ചെന്നു.
“എന്ത് പറ്റി” മുഖം മങ്ങിയിട്ടുണ്ട് അവളുടെ വിഷമം കണ്ടു ചോദിച്ചു “അച്ഛൻ ” കാര്യങ്ങൾ പറഞ്ഞു.. “അച്ഛനു ഒന്നും അറിയില്ല”… “അതിനെന്താ നമുക്ക് പറയടോ” അവൻ സമാധാനിപ്പിച്ചു.. അവളിലും ഒരാശ്വാസം നിഴലിച്ചു… “ഞാൻ ഇറങ്ങട്ടെ “മുഖത്തേക്ക് നോക്കി ചുണ്ടിൽ കള്ളച്ചിരി തെളിഞ്ഞു വരുന്നു അവൾക്കു മനസ്സിലായി.. അല്പം പിന്നിലേക്ക് നീങ്ങി ചെറുതായി മൂളി തലയാട്ടി.. അവൻ അടുത്തു ചെന്നു ചേർത്ത് പിടിച്ചു നെറ്റിയിൽ ഒന്നു മുത്തി… മനസ്സ് നിറഞ്ഞു സന്തോഷം തോന്നുന്നു… ..പുറത്തേക്ക് പോയി. കാവിൽ വിളക്കു വെച്ചു പ്രാർത്ഥിച്ചു ദേവു.ഇവിടെ വെച്ചാണ് ആദ്യമായി ആദിയെ കണ്ടത്… കണ്ടതും ബോധം പൊയി.. ഓർത്തപ്പോൾ ചിരി വന്നു… കുനിഞ്ഞു കഴുത്തിലേക്ക് നോക്കി.. മഞ്ഞ ചരടിൽ കൊരുത്ത താലി നെഞ്ചോടു ചേർന്നു കിടക്കുന്നു…പതിയെ അതിൽ തൊട്ടു… ഇടം കൈയുർത്തി നെറ്റിയിൽ പരതി സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയിട്ടുണ്ട്…
വിവാഹിതയായിരിക്കുന്നു…പതിയെ തിരിഞ്ഞു നോക്കി… അല്പം പിന്നിലായി ആദി തന്നെ തന്നെ നോക്കി നിൽക്കുന്നു. ചന്ദന നിറത്തിൽ ഷർട്ടും സ്വർണ കരയുള്ള മുണ്ടും ആണ് വേഷം മുഖം നിറയെ സന്തോഷം..ഒന്നൂടി കണ്ണടച്ചു പ്രാർത്ഥിച്ചു തിരികെ നടന്നു… കസവിന്റെ ബോർഡറുള്ള പച്ച പട്ടുസാരിയിൽ അവൾ ഒരു ദേവിയെ പോലെ തോന്നിച്ചു… അടുത്തെത്തി.. നെറ്റിയിലെ സിന്ദൂരം അല്പം പൊടിഞ്ഞു മൂക്കിന് മുകളിൽ വീണിട്ടുണ്ട്. അവൻ കൈയുർത്തി ചെറുതായി തട്ടികളഞ്ഞു..അവളൊരു പുഞ്ചിരി സമ്മാനിച്ചു തിരിഞ്ഞു നടന്നപ്പോൾ കൈ നീട്ടി അവളുടെ കൈയ്യിൽ പിടിച്ചു… നടന്നു… തറവാട്ടിൽ എത്തിയപ്പോൾ ദേവൂന്റെ അച്ഛനും അമ്മയും ബന്ധുക്കളുമായി ഒരു പട തന്നെ മുറ്റത്തുണ്ട്… അവരെ യാത്രയയക്കാൻ വന്നതാണ്.. ആദിയുടെ അച്ഛനും അമ്മയും അനുമോളും വൈകുന്നേരം തിരിച്ചു പോയിരുന്നു…
അച്ഛൻ വന്നു രണ്ടാളെയും അനുഗ്രഹിച്ചു… മോളെ കെട്ടിപിടിച്ചു… നടന്ന സംഭവങ്ങൾ എല്ലാം അച്ഛനോട് അവൾ പറഞ്ഞിരുന്നു.. എല്ലാം അദ്ദേഹം ചിരിയൊടെ കേട്ടിരുന്നു….അമ്മ സന്തോഷത്തോടെ കെട്ടി പിടിച്ചു കവിളിൽ മുത്തി .. “ദേവിടെ അനുഗ്രഹം എന്നുമുണ്ടാവും” അച്ഛൻ വന്നു അവനു കൈ കൊടുത്തു…എത്രത്തോളം തന്റെ മകളെ സ്നേഹിക്കുന്നുണ്ടെന്ന് അവളുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കിയിരുന്നു. തിരിച്ചു ഫ്ലാറ്റിലേക്കെത്തിയപ്പോൾ ഇരുട്ടിയിരുന്നു..കാറിൽ നിന്ന് ഇറങ്ങിയപ്പോൾ നാരായണേട്ടൻ വന്നു ദേവൂന് ഡോർ തുറന്നു കൊടുത്തു . ദേവു ചിരിച്ചു. കല്യാണത്തിനു വന്നിട്ടുണ്ടാരുന്നു.ആദി ബാക്ക് ഡോർ തുറന്നു ഒരു കവർ എടുത്തു കൊടുത്തു… “നാരായണേട്ടനാണ് “ദേവു പറഞ്ഞു.. മേടിച്ചു…ഒരു ചിരി സമ്മാനിച്ചു… ലിഫ്റ്റിൽ കയറിയപ്പോൾ അവൾ അവനോട് ചേർന്നു നിന്നു. പുരികമുയർത്തി എന്താന്നു ആഗ്യം കാണിച്ചു.. കണ്ണു ചിമ്മി ഒന്നുല്ലന്ന് കാട്ടി… പെണ്ണിനിപ്പോൾ തന്നെ ഒരു പേടിയും ഇല്ല.. റൂമിൽ ചെല്ലട്ടെ കാണിച്ചു കൊടുക്കാം അവനൊന്നു ചിരിച്ചു…
ദേവൂന്റെ ഫ്ലാറ്റ് ഒഴിച്ച് എല്ല സാധനങ്ങളും അവന്റെ ഫ്ലാറ്റിലേക്ക് മാറ്റിയിരുന്നു..ലിഫ്റ്റിൽ നിന്ന് അവളെ ചേർത്ത് പിടിച്ചു ഇറങ്ങി.. ഡോറിന് അടുത്തെത്തിയതും അവൾ തിരിഞ്ഞു തന്റെ ഫ്ലാറ്റിലേക്ക് നോക്കി.. ലോക്ക് ആണ് … അവളുടെ തോളിൽ ഒന്നു തട്ടി… അകത്തേക്ക് കൊണ്ട് പോയി.. ഇനി മുതൽ തന്റെ ജീവിതം ഇവിടെയാണ്… കുളിച്ചു ഭക്ഷണം കഴിച്ചു. കിച്ചണിൽ എത്തി ഗ്ലാസിൽ പാലെടുത്തു കാലിൽ നിന്ന് വിറയൽ കയറി വരുന്നു… പയ്യെ അവന്റെ റൂമിലേക്കു നടന്നു.. റൂം ഭംഗിയായി ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്.. വാതിൽ മുതൽ കിടക്ക വരെ റോസ് ദളങ്ങൾ കൊണ്ട് പരവതാനി.. റോസും മുല്ലപ്പൂവും കൊണ്ട് പന്തൽ…റൂമിൽ ഫെയറി ലൈറ്റുകളും മെഴുകുതിരികൾ കൊണ്ടുള്ള ചെറിയ വെളിച്ചം മാത്രേയുള്ളൂ..ബെഡിൽ ഇരുന്നു കൊണ്ട് അവൻ നോക്കുന്നു…. ….സെറ്റ് സാരിയുടുത്തു മുല്ലപ്പൂ വെച്ച് കയ്യിൽ പാലും പിടിച്ചു വിളറി നിൽക്കുന്നുദേവു… ഡോർ അടച്ചു അവനെ നോക്കി… “ആ ഗ്ലാസ് പൊട്ടിക്കണ്ട ഇങ്ങ് താ” മുഖത്തു കുസൃതിച്ചിരി. അവന്റെ അടുത്തേക്ക് ചെന്ന് നീട്ടി…
മേടിച്ചു സൈഡിൽ വെച്ചു മുഖം നാണവും ഭയവും കൊണ്ട് തുടുത്തിരിക്കുന്നു… തന്നെ നേരിടാനാവതെ താഴെ നോക്കി നിൽക്കുന്നു.. നല്ല പേടിയുണ്ട് പെണ്ണിന്.. “ഇരിക്ക് ദേവു” അവൾ ബെഡിലേക്ക് നോക്കി.. ചെമ്പകപ്പൂക്കൾ വിതറിയിട്ടിരിക്കുന്നു മുല്ലപ്പൂവല്ലേ ഇടാറ് സംശയത്തോടെ നോക്കി. “ഇരിക്കടോ” ചെറു ചിരിയോടെ രണ്ടു കൈ കൊണ്ടും തോളിൽ പിടിച്ചു ഇരുത്തി… “എന്താ നോക്കിയേ” “ഈ പൂവ്… ഇതെന്തേ”… അവനൊന്നു ചിരിച്ചു.. “നിനക്ക് ഇതിന്റെ മണമാണ്”.. ദേവുഅവൾ അത്ഭുതത്തോടെ നോക്കി… “ആണോ” “ആം'” തലയാട്ടി. അവൻ ബെഡിന്റെ തലക്കലേക്ക് ചാരി ഇരുന്നു..രണ്ടു കയ്യും വിടർത്തി… “വാ” അവൾ നാണത്തോടെ കൈക്കുള്ളിലേക്ക് ചേർന്നു…തന്റെ ജീവൻ ആണ് കൈക്കുള്ളിൽ…. ഒരു വിറയൽ വന്നവളെ പൊതിയുന്നുണ്ടെന്ന് തോന്നി… പതിയെ അവൻ അവളെ ബെഡിലേക്ക് കിടത്തി…
മുഖത്തേക്ക് നോക്കി…സിന്ദൂരം രേഖയിൽ നീണ്ട മിഴികൾ നാണം കൊണ്ട് പിടക്കുന്നു.. കൃഷ്ണ മണികൾക്കു തിളക്കം..കവിൾ ചുവന്നു തുടുത്തിട്ടുണ്ട്.. ചോര ചുവപ്പ് ചുണ്ടുകൾക്ക്. സമൃദ്ധമായ മുടി ചെമ്പക പൂവുകൾക്ക് മുകളിൽ വിതറി കിടക്കുന്നു.. സെറ്റു സാരിയിൽ അഴകളവുകൾ എടുത്തു കാണാം… തന്നിലെ പുരുഷൻ ഉണർന്നു തുടങ്ങി…. അവന്റെ നോട്ടം കണ്ടു അവൾ രണ്ടു കയ്യും കൊണ്ട് മുഖം പൊത്തി… അവൻ ചിരിച്ചു കൊണ്ട് കൈയ്യെടുത്തു മാറ്റി. .. രണ്ടു കൈപത്തിയും വിടർത്തി അവന്റ കവിളിൽ ചേർത്തു കുനിഞ്ഞു നെറ്റിയിൽ ചുണ്ട് ചേർത്തു… ഐസുപോലിരിക്കുന്നു കയ്യും നെറ്റിയും… നല്ല പേടിയുണ്ടെന്ന് തോന്നി… “പേടിയുണ്ടോ ” “ഉം” ഒന്നു മൂളി “എന്നെയോ” അല്ലെന്ന് തലയാട്ടി “പിന്നെ” അവൾ കണ്ണിലേക്കു നോക്കി. അവനു മനസ്സിലായി. മാറി ചരിഞ്ഞു കിടന്നു നോക്കി. അവൻ വിട്ടു മാറിയപ്പോൾ അവൾക്കും വിഷമം തോന്നി… കണ്ണു നിറച്ചു നോക്കി “സാരോല്ല”… അവൾ ചരിഞ്ഞു ചെന്നു അവനെ കെട്ടി പിടിച്ചു… “പോട്ടെടോ” അവൻ പതിയെ തലയിൽ തലോടി..സമയം എടുത്തോട്ടെ തന്നെ മനസ്സിലാക്കിയ പോലെ… തന്നിൽ ചേരാൻ…. 🌹 🌹അവസാനിച്ചു….🌹

by