18/04/2026

മാംഗല്യം : ഭാഗം 05

രചന – ഇഷ ജാൻവി

മിത്ര ഒരു നിമിഷം അവളെ കണ്ട് ഞാൻ ഞെട്ടിപോയി….. അപ്പോഴേക്കും അവളും എന്നെ കണ്ടിരുന്നു അവൾ എന്നെ നോക്കുന്നത് കണ്ടിട്ട് ബാക്കി ഉള്ള രണ്ടു പേരും എന്നെ നോക്കി….. പക്ഷേ അവൾക്കാണെങ്കിൽ എന്നെ കണ്ടിട്ട് ഒരു ഞെട്ടലും ഇല്ല….. ഇയാൾ വന്നോ എന്നൊരു എക്സ്പ്രഷൻ ആയിരുന്നു….. ഇവളെ കാണാനാണോ ഞാൻ വന്നത്….. നിഖിൽ ഏട്ടൻ എന്താ ഇത്ര വൈകിയത് പറഞ്ഞാൽ പറഞ്ഞ സമയത്ത് വന്നൂടെ….. 🙄🙄അയിന് നീ പറയുമ്പോ വരാൻ ഞാൻ ആരാ….. പിന്നെ എന്തിനാ ഇപ്പൊ വന്നത് 🤨….. എന്റെ ഈശ്വരാ ഈ ചതി എന്നോട് വേണ്ടായിരുന്നു വേറെ എന്തോരം പെണ്പിള്ളേരുണ്ട് എന്തിനാ ഇവളെ തന്നെ എന്റെ അടുത്ത് എത്തിച്ചത് ഇനി ഇവൾ തന്നെയാണോ എന്റെ പെണ്ണ്….. ഇങ്ങനെ ആലോചിച്ചു നിൽക്കാനാണോ വന്നത് ഞാൻ ചോദിച്ചതിന് മറുപടി പറയു….. എന്ത് മറുപടി….. ഇപ്പോൾ എന്തിനാ വന്നത് എന്ന്….. നിഖില പറഞ്ഞിട്ട്….. അയ്യോ മാഷിന് തെറ്റി ഞാൻ പറഞ്ഞിട്ടാണ് മാഷ് ഇപ്പൊ വന്നത്…..

ആരാടി നിന്റെ മാഷ് നിന്നെ ഞാൻ ഏതു കോളജിലാടി പഠിപ്പിച്ചത്….. ചൂടാവാതെ മാഷേ വന്ന കാര്യം പറഞ്ഞിട്ട് ഞാൻ അങ്ങ പോയേക്കാം….. ഹ്മ്മ്….. അല്ല എന്തിനാ ഇവിടേക്ക് വന്നത് എന്ന് അറിയോ….. ഇല്ലാ….. അതൊന്നും അറിയാതെയാണോ മാഷ് വന്നത് ആ അറിഞ്ഞില്ലെങ്കിൽ ഞാൻ തന്നെ പറയാം മാഷ് ഇപ്പൊ ഇവിടെ വന്നതേ പെണ്ണ് കാണാനാണ്….. അല്ല മാഷ് എന്താ ഈ ചുറ്റും നോക്കുന്നെ….. അല്ല പെണ്ണ് കാണാനാണെന്ന് പറഞ്ഞിട്ട് പെണ്ണിനെ കാണുന്നില്ലാലോ….. മാഷ് എന്താ തമാശിച്ചതാണോ നിങ്ങളുടെ മുന്നിൽ പന പോലെ നിൽക്കുന്ന എന്നെ കാണുന്നില്ലേ….. അതിന് നീ പെണ്ണ് തന്നെയാണോ….. ദേ മാഷേ ന്ന് വിളിച്ച നാവ് കൊണ്ട് വെറുതെ എന്നെ വേറെ ഒന്നും വിളിപ്പിക്കാൻ ആക്കരുത്….. നീ എന്നെ എന്ത് വിളിക്കുമെടി കുറെ സമയമായി മാഷേ മാഷേന്ന് വിളിക്കുന്നു എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞിട്ട് പോടീ…..

അതിന് ഇങ്ങനെ കിടന്ന് ഒച്ച വെക്കുകയൊന്നും വേണ്ട മെല്ലെ പറഞ്ഞ മതി പിന്നെ പറയാനുള്ളത് പറഞ്ഞിട്ട് പോകാൻ തന്നെയാണ് വന്നത് അല്ലാതെ നിങ്ങളുടെ കൂടെ വരുന്നൊന്നും ഇല്ലാ….. വന്നാലും നിന്നെ ഞാൻ കൂട്ടില്ല….. അതിന് ആര് വരുന്നു നിങ്ങളുടെ കൂടെ….. ഡീ….. ഓ സോറി പറയാൻ വന്നത് മറന്നു പോയി ബൈ ദ ബൈ എന്തിനാ വിളിച്ചത് എന്ന് വെച്ചാൽ ന്ന് പറഞ്ഞിട്ട് അവൾ എന്നെ ഒന്ന് ഇടങ്കണ്ണിട്ട് നോക്കി….. ഒന്ന് പറഞ്ഞു തുലക്കേടി….. അത് എങ്ങനെ ഞാൻ പറയുവാ എനിക്ക് നാണം വരുന്നു….. ഇല്ലാത്ത സാധനം മോള് ഇനി പറഞ്ഞ വരുത്തേണ്ട നിന്നെ കണ്ട ആദ്യത്തെ കാഴ്ചയിൽ തന്നെ എനിക്ക് മനസിലായിന് നിനക്ക് നാണം ഇല്ലാന്ന്….. മനസിലാക്കി കളഞ്ഞു അല്ലെ അപ്പോൾ പിന്നെ പ്രശ്നമില്ല നീലു ചേച്ചിയും വിധു ചേട്ടനും ഇന്നലെ എന്നെ കാണാൻ വന്നിരുന്നു എന്റെ വീട്ടുകാരോട് ചോദിച്ചപ്പോൾ അവർക്ക് സമ്മതമാണ് ഇന്നലെ അവര് എല്ലാവരും സംസാരിച്ചു ഇന്ന് നമ്മളോട് രണ്ടാളോടും ഒരു തീരുമാനം എടുക്കാനാണ് ഇങ്ങോട്ടേക്കു വിളിപ്പിച്ചത്…..

അതിപ്പോ തീരുമാനം എടുക്കാൻ ഒന്നുമില്ലല്ലോ….. എനി….. ആ എനിക്ക് ഈ കല്യാണത്തിന് സമ്മതമാണ് എന്നെ പറഞ്ഞു പൂർത്തിയാക്കാൻ വിടാതെ അവള് പറഞ്ഞു….. പക്ഷെ എനിക്ക് സമ്മതമല്ല….. ഞാൻ ഒന്ന് പറയട്ടെ അതിന് ഇടക്ക് കേറാതെ….. ഇനി എന്താ നിനക്ക് പറയാനുള്ളത് ആരോട് ചോദിച്ചിട്ടാ നീ സമ്മതം പറഞ്ഞത്….. ദേ നിങ്ങളോട് ഞാൻ പറഞ്ഞു ഞാൻ പറഞ്ഞു കഴിഞ്ഞില്ല എന്ന് ഇനി ഞാൻ പറഞ്ഞു തീരുന്നത് വരെ ഒന്നും മിണ്ടരുത്….. നീ ആരാടി എന്നെ ഭീഷണിപെടുത്താൻ….. ഓ ഇയാളെ കൊണ്ട്….. വീണ്ടും അവൻ എന്തോ പറയാൻ പോകുമ്പോഴേക്കും അവളുടെ ഒരു കൈ കൊണ്ട് അവന്റെ വാ പൊത്തി അവന്റെ കണ്ണ് ഇപ്പൊ പുറത്തു ചാടും എന്നത് പോലെയാണ് നിൽക്കുന്നത് അവൻ അത് ഒട്ടും പ്രതീക്ഷിചതല്ല എന്ന് അവൾക്ക് മനസിലായി അവന്റെ രണ്ടും കൈയും ഫ്രീയാണ് എന്നാൽ കൂടെ അവളുടെ കൈ മാറ്റാൻ നിന്നില്ല അവളെ നോക്കി നിന്നതല്ലാതെ….. അവന്റെ നോട്ടം കണ്ട് അവൾക്കും എന്തോ പോലെ തോന്നി അത് കൊണ്ട് അവൾ വേഗം കൈ പിൻവലിച്ചു എന്നിട്ട് പറഞ്ഞു…..

ഞാൻ നിങ്ങളെ കെട്ടാൻ മുട്ടി നിൽക്കുകയൊന്നുമല്ല നീലു ചേച്ചി ഒരുപാട് നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ സമ്മതിച്ചത് അത് കൊണ്ട് ഇനി എനിക്ക് വാക്ക് മാറാൻ കഴിയില്ല ഞാൻ സമ്മതിച്ചാലും നിങ്ങൾ സമ്മതിക്കില്ല എന്ന് എനിക്ക് ഉറപ്പാണ് അത് കൊണ്ട് ചേച്ചിയോട് ഇയാൾ തന്നെ പറഞ്ഞോ….. എന്ത്….. 🙄🙄🙄🙄 ഇത്രയും നേരം അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്ന നിഖിലിന് അവള് പറഞ്ഞത് എവിടെ കേൾക്കാനാ….. ഇത്ര പെട്ടെന്ന് നിങ്ങൾക്ക് ചെവി കേൾക്കാതായോ….. അത്.. അത് പെട്ടെന്ന് എന്തോ ഓർത്തു നിന്നത്കൊണ്ടാ….. ഹ്മ്മ് ഞാൻ നീലു ചേച്ചി പറഞ്ഞത് കൊണ്ട് സമ്മതിച്ചത്താ അല്ലാതെ നിങ്ങളെ ഇഷ്ടമായിട്ട് ഒന്നുമല്ല ചേച്ചിയോട് നോ പറയാൻ എനിക്ക് കഴിയില്ല അത്കൊണ്ട് ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് താൻ തന്നെ പറഞ്ഞോ….. ഞാൻ പറയാനോ….. പിന്നെ അത് തനിക്ക് പുത്തരി ഒന്നുമല്ലല്ലോ എല്ലാരോടും നോ പറഞ്ഞു നല്ല ശീലമല്ലേ….. ഡീ കേറി കേറി എങ്ങോട്ടെക്കാ നീ ഈ പോകുന്നെ കുറച്ചു താഴ്ന്ന തന്നു എന്ന് കരുതി…..

കുറച്ചു സമയമായി പെണ്ണ് തുടങ്ങിയിട്ട് പിന്നെ പെണ്ണിനെ പറഞ്ഞിട്ടും കാര്യമില്ല കുറച്ചു എന്റെ കൈയിൽ നിന്നും പോയി അത് വേറെ ഒന്നുമല്ല അവള് സംസാരിക്കുമ്പോൾ മുഖത്തു നിന്ന് കണ്ണ് എടുക്കാൻ തോന്നില്ല ആ ചുണ്ടിന് മുകളിൽ ഉള്ള മറുക് ആണ് അവൾക്ക് കൂടുതൽ ഭംഗി ആ മുഖത്ത്‌ ഐശ്വര്യമുള്ളത് അവളുടെ ആ മറുകും പിന്നെ ആ ഉണ്ടകണ്ണുമാണ് ആ തുറിച്ചു നോട്ടം എന്തോ ഇടനെഞ്ചിലാണ് കൊള്ളുന്നത്. പക്ഷെ പെണ്ണിന് ഇഷ്ടമല്ല എന്ന് പറഞ്ഞപ്പോൾ എന്തോ സങ്കടം വന്നു അവൾക്ക് എന്താ സമ്മതിച്ചാൽ….. അതിന് എനിക്ക് സമ്മതമാണോ എന്തിനാ അവള് സമ്മതിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നത് did i fall in love ഏയ്യ് അങ്ങനെ ഒന്നുമില്ല ഞാൻ എന്തൊക്കെയാ ചിന്തിക്കുന്നത്….. ഹലോ അവള് എന്റെ മുന്നിലൂടെ കൈ ഓടിച്ചപ്പോഴാണ് ചിന്തയിൽ നിന്ന് ഞാൻ ഉണർന്നത്….. എന്താ….. അല്ല നിങ്ങൾ ആരെയാ ഈ സ്വപ്നം കാണുന്നത്…..

അത് നിന്നോട് പറയാണോ….. എന്നോട് പറയുകയൊന്നും വേണ്ട പിന്നെ ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ ചേച്ചിയോട് നിങ്ങൾ പറയണം കല്യാണത്തിന് സമ്മതമല്ല എന്ന്….. നിനക്ക് എന്താ സമ്മതമല്ലാത്തത്….. എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്….. നിനക്ക് എന്നെ ഇഷ്ടമല്ലേ അങ്ങനെ ഒരു ചോദ്യം ചോദിക്കാണമെന്ന് വിചാരിച്ചതല്ല പക്ഷെ പെട്ടന്ന് നാവിൽ നിന്ന് വന്ന പോയതാ….. അവള് എന്നെ ഒന്ന് ചൂഴ്ന്ന് നോക്കി നിങ്ങളോട് ഞാൻ പറഞ്ഞോ എനിക്ക് ഇഷ്ടമാണെന്ന്….. അല്ല അന്ന് പറഞ്ഞില്ലേ….. ആ അത് അന്ന് അല്ലെ ഇപ്പൊ അല്ലല്ലോ നിങ്ങൾക്ക് നിങ്ങളുടെ അമ്മുവിനെ അല്ലെ ഇഷ്ടം….. സത്യം പറഞ്ഞാ അവളുടെ പേര് കേട്ടപ്പോൾ ദേഷ്യം വന്നു എന്റെ മുഖ ഭാവം കണ്ടിട്ടാണെന്ന് തോനുന്നു അവള് വീണ്ടും പറഞ്ഞു തുടങ്ങി….. ഓ സോറി ഇപ്പൊ ഇഷ്ടമല്ലല്ലോ അല്ലെ ഇനി ഇപ്പോഴും ഇഷ്ടമാണോ….. മിത്ര സ്റ്റോപ്പ്‌ it….. പോയി മൂഡ് പോയി ഒന്ന് അവളെ സ്നേഹിച്ചു വന്നതായിരുന്നു അവളായിട്ട് അത് മാറ്റി തന്നു എന്നാലും അവള് എന്തിനാ ആ പണ്ടാരത്തിന്റെ പേര് പറഞ്ഞത് അവളെ ഒന്ന് നോക്കി തിരിഞ്ഞു നടന്നു…..

നിഖിൽ പെട്ടന്നാണ് ആരോ എന്റെ പേര് വിളിച്ചത് തിരിഞ്ഞു നോക്കിയപ്പോൾ അവളുടെ അടുത്ത് ഒരാളും കൂടെ നിൽക്കുന്നുണ്ട് കണ്ടിട്ട് അവളുടെ അച്ഛനാണ്ന്ന് തോനുന്നു ഞാൻ അവിടെ നിന്നപ്പോൾ അവര് എന്റെ അടുത്തേക്ക് നടന്നു വന്നു….. രാമകൃഷ്ണൻ ന്ന് പറഞ്ഞ അദ്ദേഹം എനിക്ക് കൈ തന്നു ഞാനും തിരിച്ചു കൊടുത്തു….. ദേ ഇവളുടെ അച്ഛനാണ് മിത്രയെ ചേർത്ത് പിടിച്ചു അദ്ദേഹം പറഞ്ഞു….. 😊😊😊 എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് വിരോധമില്ലെങ്കിൽ….. അതിനെന്താ….. എങ്കിൽ നമുക്ക് കുറച്ചു അങ്ങോട്ട് മാറി നിൽക്കാം….. ഓ sure….. അച്ഛാ….. എന്താ മോളെ….. അതെന്താ ഞാൻ കേൾക്കാൻ പാടില്ലാത്തത്….. നി കേൾക്കാൻ പാടില്ലാത്തത് ഒന്നുമല്ല ഞാൻ ഒന്ന് വിശദമായി പരിചയപെടട്ടെ എന്റെ മരുമോനെ….. അച്ഛാ ഞാൻ എല്ലാം പറഞ്ഞത് അല്ലെ….. ആ നീ ഇപ്പൊ അവരുടെ അടുത്ത് പോയി ഇരിക്ക എന്നിട്ട് ഇത്രയും സമയം ഇവിടെ നടന്നത് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുക്ക്…..

അച്ഛാ….. നിഖിലെ അതാണ് അവളുടെ ഫ്രണ്ട്സ് ഇവരുടെ ഭാഷയിൽ പറഞ്ഞാൽ ചങ്ക്‌സ് ഇവള്ടെ എല്ലാ കുരുത്തകെടിനും ഒന്നിച്ചു ഉണ്ടാകുന്ന ടീംസ് ഇത്‌ മാത്രമല്ല വേറെ രണ്ട് എണ്ണം കൂടി ഉണ്ട് അല്ല മോളെ നീ അവരെ പരിചയപെടുത്തി കൊടുത്തില്ലേ….. ഇല്ലാ 😬….. അച്ഛൻ അവരെ കൈ കൊണ്ട് ഇങ്ങോട്ട് വാ എന്ന് വിളിച്ചു അത് കാണേണ്ട താമസം രണ്ടും അവിടെ വന്നു….. ഇത്‌ ആദികേശവ് ആദിന്ന് വിളിക്കും നേരത്തെ അവള് അടിച്ചവനെ ചൂണ്ടി അദ്ദേഹം പറഞ്ഞു ഇത്‌ അർജുൻ അജുന്ന് വിളിക്കും അടുത്ത ആളെ പരിചയപെടുത്തി തന്നു….. അജുനെ കണ്ടാൽ അറിയാം ആള് ഒരു പാവമാണെന്നു മറ്റേത് അവൾക്ക് പറ്റിയ ടീമാണ് രണ്ടാളും വന്ന എനിക്ക് കൈയൊക്കെ തന്നു….. എന്നാ നിങ്ങള് മൂന്നാളും ഇവിടെ നിന്ന് സംസാരിക്ക ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം പിന്നെ ആദി മിത്ര രണ്ടും കൂടെ അടികൂടിയാൽ എന്റെ കൈയിൽ നിന്ന് രണ്ടിനും കിട്ടും കേട്ടല്ലോ….. രണ്ട് തലയാട്ടി കൊടുക്കുന്നുണ്ട്….. അപ്പോൾ രണ്ടിന്റെയും സ്ഥിരം പരിപാടിയാണ് അടികൂടൽ…… അവളുടെ അച്ഛൻ എന്നെയും കൊണ്ട് കുറച്ചു ദൂരം നടന്നു…..

അഗ്നി അവര് എങ്ങോട്ടാ ഈ പോകുന്നെ (അജു)….. അമ്മോ എനിക്ക് അറിയോ….. എന്റെ ഭലമായ സംശയം നിന്റെ എല്ലാ കാര്യങ്ങളും പറയാനാണ് അച്ഛൻ കൊണ്ടുപോകുന്നത് എന്നാ (ആദി)….. അതിന് മാത്രം എന്റെ എന്ത് കാര്യമാണ് പറയാനുള്ളത് അജുവും ആദിയെ സംശയത്തോടെ നോക്കി….. നിന്നെ കുറിച്ച പറയാനാണോ ഇല്ലാത്തത് നിന്റെ സ്വഭാവം പറഞ്ഞു കൊടുത്താൽ തന്നെ ആ ചേട്ടൻ ജീവനും കൊണ്ട് ഓടും (ആദി)….. അത് പറയലും ആദി ജീവനും കൊണ്ട് ഓടി പിന്നാലെ മിത്രയും അജുവും രണ്ടും വീണ്ടും അടി കൂടാൻ തുടങ്ങി അജു രണ്ടിനെയും പിടിച്ച് മാറ്റാൻ നോക്കുന്നുണ്ട് എവിടെ രണ്ടും പൂഴി വാരി അങ്ങോട്ടും ഇങ്ങോട്ടും എറിയലാണ് പണി ഒരു തിര വന്നതോടെ രണ്ടും നനഞ്ഞ കോഴിയെ പോലെയായി….. രണ്ടും ഇങ്ങോട്ട് കേറി വരുന്നുണ്ടോ പോത്ത് പോലെ വളർന്നു എന്നിട്ട് എന്താ കാര്യം ഒരു അല്പം കോമൺ സെൻസ് വേണം ഇവിടെ നിങ്ങള് മാത്രമല്ല വേറെയും ആൾക്കാരുണ്ട് അതെന്താ ഓർക്കാതെ അജു രണ്ടാളോടും ദേഷ്യപ്പെട്ടു…..

അഗ്നി 😡😡 അജുവിന്റെ ആ വിളിയിൽ മിത്ര ശെരിക്കും പേടിച്ചു അവന് ദേഷ്യം വന്നാൽ കണ്ണ് കാണില്ല എന്ന് അവൾക്ക് നന്നായി അറിയാം….. ദേ ഇത്‌ ഇട് അജു വേഗം അവന്റെ ഷർട്ട്‌ ഊരി കൊടുത്തു അവൻ അതിന്റെ അടിയിൽ ടി ഷർട്ട്‌ ഇട്ടിട്ടുണ്ടായിരുന്നു….. അഗ്നി അത് വാങ്ങി വേഗം ഇട്ടു….. രണ്ടും വരുന്നുണ്ടോ അജു അത്രയും പറഞ്ഞ മുന്നിൽ നടന്നു….. മിത്രയും ആദിയും പരസ്പരം നോക്കി ചിരിച്ചിട്ട് അജുവിന്റെ പിന്നാലെ നടന്നു….. അപ്പോഴേക്കും അച്ഛനും നിഖിലും സംസാരിച്ച എത്തിയിരുന്നു….. മിത്രയുടെ വേഷം കണ്ട് അവൻ ഒന്ന് ഞെട്ടി….. രണ്ടും ഇന്ന് വെള്ളത്തിൽ കളിച്ചു അല്ലെ അജു നിങ്ങളോട് ഞാൻ പറഞ്ഞത് അല്ലെ അജു നിനക്ക് എങ്കിലും ഒന്ന് പറഞ്ഞുടായിരുന്നോ….. ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടേ അച്ഛാ അജു ദേഷ്യത്തോടെ രണ്ടിനെയും നോക്കി പറഞ്ഞു…..

ആദിയും മിത്രയും തല കുനിച്ചു നിന്നു….. ഇത്‌ ഇവരുടെ സ്ഥിരം പരിപാടിയാണ് നിഖിലെ ഇവിടെ വന്നാൽ വെള്ളത്തിൽ നിന്ന് അടികൂടാതെ ഇവർക്ക് വരാൻ കഴിയില്ല അവസാനം അജുവിന്റെ വഴക്ക് കേട്ടാലേ രണ്ടും നിർത്തു കെട്ടിക്കാൻ പ്രായമായി രണ്ടിന്റെയും കോലം കണ്ടില്ലേ എന്നിട്ട്….. എനിക്കും കെട്ടാൻ പ്രായമായി അല്ലെ (ആദി)….. കിട്ടിയ ഗ്യാപ്പിൽ മനസിലുള്ളത് പുറത്ത് ചാടി എല്ലാവരുടെയും നോട്ടം കണ്ടു അവൻ വീണ്ടും തല കുനിച്ചു നിന്നു….. മിത്ര താഴെ നോക്കി ചിരി കടിച്ചു പിടിക്കാൻ ശ്രമിക്കുകയാ അത് കണ്ട് ആദി അവളുടെ കാലിന് ചവിട്ടി….. ഡാ തെണ്ടി…. അപ്പോഴാണ് അവൾക്ക് അച്ഛനും നിഖിലും നിൽക്കുന്നത് ഓർമ വന്നത് അത്കൊണ്ട് ഒന്നും പറയാതെ വീണ്ടും അതെ പടി നിന്നു നിഖിൽ അവളെ തന്നെ നോക്കുന്നത് അവൾക്ക് മനസിലാവുന്നുണ്ടായിരുന്നു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി അച്ഛനോട് പോകാമെന്നു പറഞ്ഞു…..

എന്നാ മോനെ ഞങ്ങൾ പോകട്ടെ നാളെ വിവരം അറിയിച്ചാൽ മതി എന്തോ അത് പറയുമ്പോൾ ആ അച്ഛന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു….. ആ നാളെ പറയാം അവൻ ചിരിയോടെ മറുപടി നൽകി….. അവര് മുന്നോട്ട് നടക്കാൻ തുടങ്ങിയപ്പോൾ നിഖിൽ അങ്കിളെന്ന് വിളിച്ചു….. എല്ലാരും തിരിഞ്ഞു നോക്കി….. എനിക്ക് മിത്രയോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു….. ഹ്മ്മ് ഞങ്ങൾ അവിടെ വെയിറ്റ് ചെയ്യാം സംസാരിച്ചിട്ട് പെട്ടെന്നു വാ….. എന്താ….. എന്താ മിത്ര ചൂടിലാണല്ലോ….. താൻ പറയാൻ വന്ന കാര്യം പറ എനിക്ക് പോയിട്ട് വേറെ പണിയുണ്ട്….. ഹ്മ്മ് താൻ എന്താ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞത് എന്തേലും റീസൺ ഉണ്ടോ….. റീസൺ മാത്രമല്ലേ ഉള്ളു അമ്മുവിന്റെ കണ്ണേട്ടനെ എനിക്ക് വേണ്ട അത്ര തന്നെ പിന്നെ അത് മാത്രമല്ല….. പിന്നെ….. എനിക്ക് വേറെ ഒരാളെ ഇഷ്ടമാണ്….. എന്ത്….. ആ എനിക്ക് ഒരാളെ ഇഷ്ടമാണ് അവനെ മാത്രമേ ഞാൻ കല്യാണം കഴിക്കു….. തുടരും……….