18/04/2026

ഹരിനന്ദനം : ഭാഗം 17

രചന – ഗ്രീഷ്മ വിപിൻ

മാധവനും ലക്ഷ്മിയും തിരിച്ചെത്തിയപ്പോ കാണുന്നത് മുറ്റത്ത്‌ കിടക്കുന്ന കാറും തുറന്നു കിടക്കുന്ന മുൻ വശത്തെ കതകുമാണ്… “ഇത് വിവേകിന്റെ കാർ അല്ലേ…. ഇവൻ പോയി എന്നല്ലേ ഹരി പറഞ്ഞേ…. ” മാധവൻ സംശയത്തോടെ ലക്ഷ്മിയോട് പറഞ്ഞു… “അവൻ എന്തെങ്കിലും എടുക്കാൻ മറന്നു കാണും…. ” അകത്തേക്ക് കയറി കൊണ്ട് ലക്ഷ്മി പറഞ്ഞു….. “ഹ്മ്മ്മ്….. എന്നിട്ട് അവനെ ഇവിടെ ഒന്നും കാണുന്നില്ലല്ലോ…… നീ മോളെ പോയി നോക്ക്…. അവൾ ഉറക്കം ഉണർന്നു കാണും…. ” “മ്മ്മ്…. അവൻ റൂമിലുണ്ടാവും.. ” എന്ന് പറഞ്ഞു ലക്ഷ്മി മുകളിലത്തെ നിലയിലേക്ക് പോയി…. മാധവൻ സംശയത്തോടെ ഗസ്റ്റ്‌ റൂമിലേക്ക്‌ പോയി….. ഗസ്റ്റ്‌ റൂമിൽ ആരും ഉണ്ടായിരുന്നിലായിരുന്നു… “ആാാ……നന്ദു…… മോളെ…. ” മുകളിൽ നിന്നു ലക്ഷ്മിയുടെ നിലവിളി കേട്ടതും മാധവൻ ഓടി ഹരിയുടെ റൂമിലേക്ക്‌ പോയി…. റൂം മുഴവനും അലങ്കോലമായി കിടക്കുന്നുണ്ട്….

തറയിൽ ചോര ഒലിച്ചു വിവേകും…. ഒരു മുലയിൽ കിറിപറിഞ്ഞ ഡ്രെസ്സുമായി കാലുകൾക്കിടയിൽ മുഖം ഒളിപ്പിച്ചു വെച്ചിരിക്കുന്ന നന്ദുവിനെയും കണ്ട മാധവൻ ഒന്ന് ഞെട്ടി…. “മാ….. മാധവേട്ട…… ” ലക്ഷ്മി ഭയത്തോടെ അയാൾ നോക്കി…. മാധവൻ നന്ദുന്റെ അടുത്തേക്ക് പോകാൻ പറഞ്ഞു…അയാൾ ഫോൺ എടുത്ത് പുറത്തേക്കു പോയി…. “മോളെ….. നന്ദു….. ” ലക്ഷ്മി നന്ദുന്റെ അടുത്ത് പോയിരുന്നു വിളിച്ചു…. അവളുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല….. ലക്ഷ്മി പതിയെ മുഖത്തു വീണ് കിടക്കുന്ന മുടി മാറ്റി. “അഹ്….. പോ……. ന്റെ അടുത്തിന്ന് പോ…..” നന്ദു ദേഷ്യത്തോടെ ലക്ഷ്മിയുടെ കൈ തട്ടി മാറ്റി… “മോളെ…… എന്താടാ ഇത്….. അമ്മകിളിയല്ലേ വിളിക്കുന്നേ…… ഇങ്ങോട്ട് വാ…… ” “ഇല്ല……….. ദേവൻ വരട്ടെ….. ഞാൻ പറഞ്ഞു കൊടുക്കും…… ആ ഭൂതം എന്നേ കുറേ അടിച്ചു…. ” നന്ദു കരഞ്ഞു പറഞ്ഞു ലക്ഷ്മി അവിടെന്ന് എണീച്ചു മാധവന്റെ അടുത്തേക്ക് പോയി ഹരി വീട്ടിലെത്തിയപ്പോഴേക്കും വിവേകിനെ മാധവന് ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു…. നന്ദു ആ ഇരിപ്പ് തന്നെ ആയിരുന്നു.. ലക്ഷ്മിയെ അവൾ അടുത്തേക്ക് അടുപ്പിക്കുന്നെ ഇല്ലായിരുന്നു….

“നന്ദു……… മോളെ…… എന്തിരിപ്പ ഇത്….” ഹരി അവളെ കോരിയെടുത്തു…. “ഹരി……. അയാൾ….. എന്നെ കുറേ അടിച്ചു…. നോക്ക്…. ന്റെ ഉടുപ്പ് കിറി……. ഞാൻ പറഞ്ഞതല്ലേ എന്നെ തനിച്ചു വിട്ടിട്ടു….. ഞാൻ ഉറങ്ങിയപ്പോൾ ഹരി പോയില്ലേ ….. ഇനി എന്നെ വിട്ട് പോകല്ലേ….. അവൻ വീണ്ടും വരും….. ” “ഇല്ലാട്ടോ….. മോളെ വിട്ട് എവിടേക്കും പോകില്ല… ” “ഹരി ഡോക്ടർ വന്നിട്ടുണ്ട്….. ” അവിടേക്ക് വന്ന ലക്ഷ്മി പറഞ്ഞു…. “ഇങ്ങോട്ട് വിളിച്ചൊള്ളു അമ്മേ…. ” “മോനേ നന്ദു…. ” ലക്ഷ്മി ആശങ്കയോടെ ചോദിച്ചു… “അവളെ ഞാൻ പറഞ്ഞു മനസിലാക്കാം…. ” ലക്ഷ്മി പോയതും ഹരി അവളെ ബെഡിൽ കിടത്തി. . “നന്ദുസേ….. ” “ന്താ ഹരി…… ” “മോളെ കാണാൻ ഇപ്പൊ ഒരു അങ്കിൾ വരും….. മോൾ അനുസരണയോടെ കിടന്നാൽ ഹരി ചോക്ലേറ്റ് കൊണ്ട് തരാം…. ” “ഹരി ന്റെ അടുത്ത് തന്നെ നിന്നാൽ…. ഞാൻ കേൾക്കും… ” “ഇല്ലാട്ടോ എവിടെ പോകില്ല….. ” ഒരു ഇൻജെക്ഷൻ എടുത്തതും നന്ദു മയക്കി.. ഡോക്ടർ ഹരിയോട് സംസാരിച്ചതിന് ശേഷമാണു തിരിച്ചു പോയത്… ഹരി നന്ദുനെ ഒന്ന് നോക്കിയതിന് ശേഷം ഡോർ ചാരിയിട്ട് താഴോട്ട് പോയി “അമ്മേ… അവൻ എന്തിനാ തിരിച്ചു വന്നേ….” ഹരി ലക്ഷ്മിയോട് ദേഷ്യത്തോടെ ചോദിച്ചു…

“അറിയില്ല…. എന്തെങ്കിലും എടുക്കാൻ മറന്നു കാണും…. ” “അതിന് അവൻ എന്തിനാ അവളുടെ അടുത്തേക്ക് പോയത്…. ” “അറിയില്ല മോനേ…. അച്ഛൻ വിളിച്ചിരുന്നു വിവേകിന് ഇതുവരെ ആയിട്ടു ബോധം വന്നില്ലെന്ന്…. ” ലക്ഷ്മി വേവലാതിയോടെ പറഞ്ഞു.. “ഞാൻ ഇപ്പൊ വരാം…… നാളെ തന്നെ അച്ഛന്റെയും അമ്മയുടെയും കൊലപാതകിയെ അറസ്റ്റ് ചെയ്യും…. ” “നന്ദു മോൾ ഉണർന്നല്ലോ…. ” “അവൾ എഴുനേൽക്കുമ്പോഴേക്കും ഞാൻ എത്തും…. ” രാത്രി ആയപ്പോഴാണ് ഹരി എത്തിയത്… മാധവനും വീട്ടിൽ ഉണ്ടായിരുന്നു…. “ഹരി എല്ലാം ഒകെ അല്ലേ…. നാളെ തന്നെ പ്രതികളെ അറസ്റ്റു ചെയ്യാൻ പറ്റില്ലേ…. ” മാധവൻ അവനോട് ചോദിച്ചു… “നാളെ തന്നെ അറസ്റ്റു നടക്കും അച്ഛാ….. അമ്മേ നന്ദു ബഹളം വെച്ചോ…. ” “ഉണർന്നപ്പോൾ നിന്നെ കാണണം എന്ന് പറഞ്ഞു ഭയങ്കര ബഹളമായിരുന്നു…. പിന്നെ ഞാൻ സമാധാനിപ്പിച്ചു ഇരുത്തി.. ഇപ്പോ ഉറങ്ങുവാ… നീ അവളെ വിളിച്ചിട്ട് വാ ഭക്ഷണം എടുക്കാം ” ലക്ഷ്മി അടുക്കളയിലേക്ക് പോയി…. ഹരി റൂമിൽ ചെന്നപ്പോൾ അവൾ നല്ല ഉറങ്ങാമായിരുന്നു…ഹരി മാറ്റാനുള്ള ഡ്രസ്സും എടുത്ത് ബാത്‌റൂമിലേക്ക് പോയി… ഹരി ഫ്രഷായി വന്നപ്പോഴേക്കും നന്ദു ഉണർന്നിരുന്നു…

“ഹരി എപ്പോഴും എന്നെ പറ്റിക്കും……. ഞാൻ ഇനി മിണ്ടില്ല….. ” നന്ദു അവനോട് പിണങ്ങിരുന്നു… “അയ്യോ….. നന്ദുസ് പിണങ്ങിയോ….. ” “ആ…. ഞാൻ പിണക്കമാ…. പോ…. ” “എന്റെ ചക്കരയല്ലേ………. ” “ഹരി ഒന്നുപറയണ്ടാ….. ഞാൻ മിണ്ടില്ല….. ” “മിണ്ടില്ലല്ലോ….. എന്നാ ഞാൻ പോകുവാ…. ” അവൾ എന്തോ ആലോചിച്ച ശേഷം ഹരിയെ വിളിച്ചു…. “ഹരി പോകല്ലേ….. അവൻ ഇനിയും വരും…. എനിക്ക് പേടിയാവും…. “അവൾ ഹരിയെ അള്ളി പിടിച്ചു… ഹരി അവളെ ചേർത്ത് പിടിച്ചു…. “ഇല്ലാട്ടോ…..ഇനി ആരും എന്റെ മോളെ ഒന്നും ചെയ്യില്ല…. ” അവനും നന്ദുവും ഭക്ഷണം കഴിച്ചതിന് ശേഷം നാളെത്തേക്ക് വേണ്ട കാര്യങ്ങൾ എല്ലാം ശരിയാക്കിയതിന് ശേഷം അവൻ അവളെയും ചേർത്ത് പിടിച്ചു ഉറങ്ങി… പിറ്റേന്ന് രാവിലെ തന്നെ മാധവനും നന്ദുവും വിവേകിനെ കാണാൻ ഹോസ്പിറ്റലിലേക്ക് പോയി… ഹരിയെ കണ്ടതും വിവേക് ഒന്നു പരുങ്ങി… ഹരി അവനെന്റെ ബെഡിന്റെ അടുത്ത് ഇരുന്നു… “ഇപ്പൊ എങ്ങനെ ഉണ്ട്‌ വിവേക്… ” മാധവൻ ചോദിച്ചു… “വേദന കുറവുണ്ട് അങ്കിൾ….. ” “വിവേക് നീ എന്തിനാ തിരിച്ചു വന്നേ…. അവളെ എന്തിനാ നീ ഉപദ്രവിക്കാൻ നോക്കിയത് ” ഹരി വിവേകിനോട് ചോദിച്ചു..

“അത് …… ഹരി ഞാൻ എന്റെ ഫോൺ റൂമിൽ വെച്ച് മറന്നായിരുന്നു…. എടുക്കാൻ വന്നതാ…. ” “അതിന് നീ എന്തിനാ എന്റെ റൂമിലേക്ക്‌ പോയത്…. ” “അത് ഞാൻ ഫോൺ എടുത്ത് പോകാൻ നേരത്ത് അവൾ അവിടെ ബഹളം വെച്ചിട്ടുണ്ടായിരുന്നു…. ഞാൻ പോയി നോക്കുമ്പോൾ ഇട്ടിരുന്നു ഡ്രസ്സ്‌ വലിച്ചു കിറിയിട്ട് ഉണ്ടായിരുന്നു…. ” “വിവേക് അഭിനയിച്ചത് മതി…. ഞാൻ എല്ലാം അറിഞ്ഞു .. എന്താ ഉണ്ടായത് എന്ന പറയുന്നതാ നല്ലത്… ” ഹരി അവനോട് ദേഷ്യത്തിൽ നോക്കി… “നീ എന്താ ഹരി….. ” “വിവേക്……….. നീ സത്യം പറയുന്നോ ….. ഇല്ലയോ…. ദിനേശനും അപർണ്ണയും എന്റെ കസ്റ്റഡിയിലാണ്…. ” ഹരിയുടെ വാക്കുകൾ കേട്ടതും വിവേക് വിയർത്തു… “ഹരി……. ” “വിവേക് നീ നുണ ആലോചിച്ചു സമയം കളയണ്ട… എനിക്ക് രണ്ടു കാര്യങ്ങൾ മാത്രം അറിഞ്ഞ മതി ഇന്നലെ എന്താ ഉണ്ടായത് പിന്നെ നന്ദുന്റെ അച്ഛനെയും അമ്മയെയും…” “ഹരി നീ എന്നെ രക്ഷിക്കണം….. എനിക്ക് ഒരു കൈഅബദ്ധം പറ്റിപ്പോയി….. ” “ഛി……. നിർത്താടാ നിന്റെ അഭിനയം….. തൂക്കി എടുത്തു കൊണ്ട് പോകാൻ അറിയാഞ്ഞിട്ടല്ല…… പിന്നെ അമ്മാവനെയും അമ്മായിയേയും ഓർത്തിട്ടാണ്…. ” “ഹരി നീ അവരോട് ഒന്നു പറയരുത്….. ഞാൻ പറഞ്ഞില്ലേ എനിക്ക്…… ” “അമ്മാവൻ എല്ലാം അറിഞ്ഞു….. ഞാൻ ഇന്നലെ തന്നെ വിളിച്ചു പറഞ്ഞിരുന്നു… ”

“അത് ഹരി 6 മാസം മുന്നേ ഞാനും ദേവൻ സാറും ഒരുമിച്ച് വർക്ക്‌ ചെയ്തിരുന്നു … ആ സമയത്ത് എനിക്ക് കുറച്ച് ക്യാഷിന്റെ ആവിശ്യം വന്നു… ഞാൻ ബാങ്കിൽ ചെറിയൊരു തീരുമാറി നടത്തി….. അന്ന് പക്ഷേ ഞാൻ രക്ഷപെട്ടു…. ആ കുറ്റം വേറൊരാളുടെ മേൽ ചുമത്തി…. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞതും ഞാൻ ട്രാൻസ്ഫർ വാങ്ങി ഡൽഹിയിലേക്ക് പോയി…. പക്ഷെ നിന്റെ മാര്യേജിന് ഒരാഴ്ച മുന്നേ എന്നെ അദ്ദേഹം ഫോണിൽ വിളിച്ചിരുന്നു…. അദ്ദേഹത്തിന്റെ കൈയിൽ എല്ലാം തെളിവും ഉണ്ടായിരുന്നു….. അന്ന് എന്റെ കൂടെ നിന്നവൻ ഒറ്റി കൊടുത്തതായിരുന്നു…… നിന്റെ കല്യാണത്തിന് വരാനിരുന്നതായിരുന്നു… അപ്പോഴാണ് അയാൾ എന്നെ വിളിച്ചത്…. വിഷ്ണു നിന്റെ കല്യാണഫോട്ടോ അയച്ചു തന്നപ്പോഴാണ് നന്ദന ദേവൻ സാറിന്റെ മകൾ ആണെന്ന് അറിഞ്ഞത്…. ഞാൻ അയാൾ മരിക്കുന്നതിന് തലേദിവസം ഞങ്ങൾ നേരിട്ട് കണ്ടിരുന്നു… അയാൾ എത്ര പറഞ്ഞിട്ടും വഴക്കിയില്ല…. അവസാനം ഭീക്ഷണി പെടുത്തി. എന്നിട്ടും അയാൾ തീരുമാനത്തിൽ ഉറച്ചു നിന്നു. അതാ മീരയെ കൂട്ട് പിടിച്ചു ഞാൻ ഒരു ആക്സിഡന്റ്…… ” വിവേക് വാക്കുകൾ പുറത്തിയാകാതെ ഹരിയെ നോക്കി ഹരിയുടെ മുഖം വലിഞ്ഞു മുറുകി…..

” അപ്പൊ നീ എന്തിനാ നന്ദു എനിക്ക് അയച്ച ലെറ്റർ അപർണയ്‌ക്ക് കൊടുത്തത്… ഇന്നലെ ഞാൻ പോയതിന് ശേഷം നീ തിരിച്ചു വന്നത് എന്തിനാ.. ” “നന്ദനെയെ എനിക്ക് പഠിക്കുന്ന സമയത്തെ ഇഷ്ടമായിരുന്നു….. പക്ഷേ…..”വിവേക് ഒന്നു നിർത്തിയിട്ടു ഹരിയെ നോക്കി “അവൾ എന്നെ സ്നേഹിക്കുന്ന കാര്യം നീ എങ്ങനെയാ അറിഞ്ഞേ…… അവളാണ് എനിക്ക് കത്തുകൾ എഴുതിരുന്നത് എന്ന് നീ അറിഞ്ഞു അല്ലേ…. ” ഹരി ചോദിച്ചു “മ്മ്മ്…. അവൾ ലൈബ്രറിയിൽ വെച്ച് നിന്റെ ബുക്കിൽ പേപ്പർ വയ്ക്കുന്നത് ഞാൻ കണ്ടായിരുന്നു…. പിന്നെ നിന്നെ കാണുമ്പോഴുള്ള ആ കണ്ണിലെ തിളക്കവും…. അപർണയ്ക്ക് നിന്നോട് ഉള്ള താല്പര്യം എനിക്ക് അറിയാമായിരുന്നു…. അതുകൊണ്ടാണ് അന്ന് എക്സാം കഴിഞ്ഞു അവളെയും വിളിച്ചു വീട്ടിലേക്ക് പോയതും… ആ കത്ത് അവൾക്ക് കൊടുത്തതും…. ബട്ട്‌ ഇതെല്ലാം വിഷ്ണു അറിഞ്ഞിരുന്നു… അവൻ നന്ദനയോട് എല്ലാം പറഞ്ഞു… ഞാൻ ആണ് ഇതിന് പിന്നിൽ എന്ന് മാത്രം പറഞ്ഞിരുന്നില്ല… ഇന്നലെ ഞാൻ ഫോൺ എടുക്കാനാണ് തിരിച്ചു വന്നത്….. നന്ദനയെ കണ്ടപ്പോൾ…. എന്റെ മനസ് കൈ വിട്ട് പോയി……..

ദേവൻ സാറിനെ കൊലപ്പെടുത്തണമെന്ന് കരുതിയത് അല്ല… ഞാൻ നിന്റെ റിലേറ്റീവ് ആണെന്ന് അറിഞ്ഞാൽ….. പ്ലീസ് ഹരി എന്റെ ബുദ്ധി മോശം കൊണ്ട് പറ്റി പോയതാ… എന്നോട് ക്ഷമിക്കണം. ” വിവേക് ഹരിയെ നോക്കി പറഞ്ഞു…. “നിന്നോട് ക്ഷമിക്കാനോ….. നീ ചെയ്ത തെറ്റ് ആരും അറിയാതെയിരിക്കാൻ വേണ്ടിയാ നീ രണ്ട് നിരപരാധികളെ…… നീ ഇന്നലെ മുതൽ എന്റെ കസ്റ്റഡിയിലാണ് വിവേക്…. പോലീസ് ഇവിടെ തന്നെ ഉണ്ട്‌… രക്ഷപെടാൻ ശ്രമിക്കണ്ട…. നീ റെഡിആയിരുന്നോ… ജയിലിൽ പോകാൻ… ” ********* ഹരിയുടെ തോളിൽ ചാരിയിരുന്നു എല്ലാം കേൾക്കുമ്പോഴും നന്ദുന്റെ കണ്ണ് നിറഞ്ഞിരുന്നു…. ഹരി അവളെ ചേർത്ത് പിടിച്ചു…. “നന്ദു…… ” “മ്മ്….. ” “വിവേകും അപർണയും ഇപ്പോ ജയിലിലാണ്…. നിനക്ക് കാണണോ അവരെ… ” ഹരി അവളെ നോക്കി ചോദിച്ചു അവൾ വേണ്ടെന്നു തലയാട്ടി.. “Dr.ജീവനാണ് നിന്നെ Dr.അഷ്‌റഫിനെ കാണിക്കാൻ പറഞ്ഞത്…. ” “ബാക്കി എല്ലാം എനിക്ക് അറിയാം ഹരിയേട്ടാ…. ഇനി ഒന്നും പറയണ്ടാ…. ഞാൻ കുറേ ബുദ്ധിമുട്ടിച്ചു അല്ലേ….. ” അവൾ അവനെ പൂർത്തിയാക്കാൻ സമ്മതിക്കാതെ പറഞ്ഞു.. ഹരി അവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിൽ ചുംബിച്ചു…. “നീ എന്റെ ജീവനല്ലേ പെണ്ണേ…. ” തുടരും