20/04/2026

സത്യഭാമ : അവസാന ഭാഗം

രചന – ശ്രീമിഴി

തിനുത്തരമായി ഹരി ഭാമയെ ചേർത്ത് പിടിച്ചു. “പിന്നെ എന്താ ചെയ്യന്റെ ഭാമ മോളെ ?? അങ്ങനെ ചെയ്തില്ലേ ദാ നിന്റെ ഹരി സന്യാസിയാവില്ലേ…..” ഉണ്ണിയുടെ സംസാരം കേൾക്കേ അവിടെയാകെ കൂട്ടചിരി മുഴുങ്ങി. ഹരി ഉണ്ണിയെ കൂർപ്പിച്ചു നോക്കി പിന്നെയൊരു ചിരിയായിരുന്നു. ഹരിയുടെ ചിരിയിൽ ലയിച്ചു സത്യയും ഈ ചിരി ഒരിക്കലും മായരുതേ എന്നാ പ്രാർത്ഥനയിൽ നെഞ്ചിൽ കൈ വച്ചു ഭാമ.. കിങ്ങിണി മോളുടെ ചിരിയിൽ ലയിച്ചു ഹരിയും. ഹരി വേഗം സത്യയുടെ മുന്നിൽ കയറി നിന്നു “സത്യ….” “മ്മ്മ്…..” “ഒരു ചരട് കെട്ടട്ടെ ഞാൻ നിന്റെ കഴുത്തിൽ പിന്നെ ഈ സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമവും സമ്മതിക്കോ മോളെ നീ ???” ഹരിയിൽ നിന്നും കേൾക്കാനേറെ ആഗ്രഹിച്ച വാക്കുകളായിരുന്നു ഇത് . തന്റെ പ്രാണന്റെ താലി കഴുത്തിൽ വീഴുന്നതും കാത്തു നിന്നൊരു കാലം.. ഇന്ന് ഇത് ഇപ്പൊ ഉത്തരമില്ലാത്ത ചോദ്യങ്ങളാവാനെ കഴിയൂ…മുന്നിൽ ഗണേശനെന്ന പടു വൃഷമുണ്ട്.

ഭാമ ദയനീയമായി അച്ഛനെ നോക്കി. “അച്ഛനു നൂറു വട്ടം സമ്മതമാണ് മോളെ ഹരികുട്ടൻ എന്റെ മോളുടെ കഴുത്തിൽ താലി ചാർത്തുന്നത്.” അത് കേൾക്കേ ഭാമ ഹരിയെ നോക്കി. ഹരിയുടെ കണ്ണുകൾ സത്യയിൽ നിറഞ്ഞു നിന്നു തന്നിലേക്കു മാത്രമായി തന്റെ പ്രണയത്തെ ചേർക്കുവാൻ മനസ് വെമ്പി തന്റെ കുഞ്ഞിന്റെ അച്ഛനായി ജീവിക്കാനുള്ള ആഗ്രഹം നിറഞ്ഞു നിന്നു.. “ഹരി അയാള് വരും…..ഗണേശൻ എന്നെയും കുഞ്ഞിനേയും കൊണ്ട് പോകാൻ..” “അവനെ നീ ഇനി പേടിക്കണ്ട ഭാമ അവൻ ഇപ്പൊ ജയിലിൽ ആണ് പിന്നെ വണ്ടി കയറിയൊരു കാലും പോയി. ജയിലിൽ ഇപ്പൊ സുഖജിവിതമാണ് അവനു അല്ലെ കേശവേട്ട???” “അതെ … പിന്നെ നിനക്കുള്ള ഡിവോഴ്സ് ഹരി മോൻ പേപ്പറിൽ ഒപ്പിട്ട് വാങ്ങി… നിന്റെയൊരു സമ്മതമാത്രെ വേണ്ടു ഇപ്പൊ അല്ലെ ഹരി…” “വേഗം ഭാമ ….മുഹൂർത്തം ഇപ്പൊ കഴിയും ” സത്യ ഹരിയോട് ചേർന്ന് അവനു മാത്രം കേൾക്കാനായി മെല്ലെ മന്ത്രിച്ചു

“എനിക്ക്…. എനിക്ക് സമ്മതമാണ് ഹരി നിന്നോട് ചേരാൻ എനിക്ക് സമ്മതമാണ് ” കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഹരി നെഞ്ചിൽ കൈ വച്ച് മോളെ ചേർത്ത് പിടിച്ചു. കുറെ നാളുകൾക്കു മുന്നേ കേൾക്കാൻ കൊതിച്ച വാക്കുകൾ.. ഹൃദയം സന്തോഷത്താൽ പെരുമ്പറ കൊട്ടുന്നത് അറിഞ്ഞു ഹരി. ഉണ്ണി വേഗം നടയിലേക്ക് നടന്നു നമ്പുതിരിയെയെല്ലാം ഏലിപ്പിച്ചു. കുഞ്ഞിനെ കേശവൻ വാങ്ങി ഹരിയെയും സത്യയെയും കൊണ്ട് നടയിലേക്ക് നടന്നു. കൂടി നിന്നവരെല്ലാം അമ്പരപ്പോടെ ചുറ്റും നോക്കി. മുഹൂർത്തം കഴിയുന്നതിനു മുൻപേ ഹരി സത്യയുടെ കഴുത്തിൽ താലി ചാർത്തി ഒരു നുള്ള് കുങ്കുമത്താൽ അവളുടെ സീമന്തരേഖ ചുവപ്പിച്ചു.എല്ലാത്തിനും സാക്ഷിയായി കിങ്ങിണിമോളും. എല്ലാം എന്റെ കിങ്ങിണി മോളുടെ ഭാഗ്യം അതും പറഞ്ഞു ആ വൃദ്ധൻ ഒരു കൈയാലേ കുഞ്ഞിനെ ചേർത്ത് കൃഷ്ണന്റെ മുന്നിൽ വണങ്ങി. 🔥🔥🔥 എല്ലാവരും ഉണ്ണിയുടെ വീട്ടിലായിരുന്നു ആളും ആരവങ്ങളും ഒഴിഞ്ഞതോടു കൂടി ഉണ്ണിയോടും മായയോടും യാത്ര പറഞ്ഞു ഹരിയും ഭാമയും കേശവനും ഇറങ്ങി. കേശവൻ വീടിന്റെ അടുത്ത് എത്തിയപ്പോ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി.

“ഞാൻ ഇവിടെ ഇറങ്ങാ മക്കളെ നിങ്ങള് പോയിക്കോ…” “അപ്പൊ അച്ഛൻ വരുന്നില്ലേ???” “എനിക്ക് ഒരു വീടില്ലേ കുഞ്ഞേ …പിന്നെ അവിടെ ആര് നില്കാൻ??” “അച്ഛൻ ഒറ്റക്ക്??” “എന്നെക്കുറിച്ച് ഒരു ആവലാതിയും വേണ്ട മോളെ. എന്റെ മോള് നന്നായി കണ്ടാ മതി അച്ഛന്.” അതും പറഞ്ഞു കണ്ണ് നിറച്ചു നിൽക്കുന്ന അച്ഛനെ ഊക്കോടെ കെട്ടിപിടിച്ചു ഭാമ…. “എന്റെ കുട്ടിക്ക് നല്ലാതെ വരൂ” അത് പറയുമ്പോ കരയുകയായിരുന്നു ആ അച്ഛൻ. കേശവൻ ഭാമയെ ചേർത്ത് പിടിച്ചു കാറിന്റെ ഡോർ തുറന്നു അതിൽ പിടിച്ചു ഇരുത്തി. എന്റെ മോളുടെ ലോകം ഇനി ഹരിയും കുഞ്ഞുമാണ്. അത് കേൾക്കേ സന്തോഷത്താൽ ഹരിയുടെ ഹൃദയം പെരുമ്പറ കൊട്ടി. വീടിനു മുന്നിൽ വണ്ടി നിർത്തിയതും ഹരി കുഞ്ഞിനെ എടുത്തു പുറത്തേക്ക് ഇറങ്ങി ഭാമയെ നോക്കി ഇറങ്ങാൻ പറഞ്ഞു. ഭാമ ഇറങ്ങി ഹരിയോട് ചേർന്നു നിന്ന് കുഞ്ഞിനെ ഹരിയിൽ നിന്നു വാങ്ങി. അപ്പോഴേക്കും ശാന്ത അഞ്ചു തിരിയിട്ട വിളക്കുമായി കാത്തു നിന്നിരുന്നു. ശാന്തയേച്ചി ചടങ്ങ് ഒന്നും വേണ്ട വിചാരിച്ചു ആണ് ഞങ്ങള് നേരെ ഉണ്ണീടെ വീട്ടിൽ കയറിയത്.

“സോറി ചേച്ചി കുറെ സമയമായോ ഞങ്ങളെ കാത്തു നില്കുന്നത്??” “ഇല്ലേ കുഞ്ഞേ വന്നു മുറിയൊക്കെ അടിച്ചു വാരി ദേ ഈ വിളക്ക് കത്തിച്ചു. നിങ്ങള് പുറപ്പെട്ടു എന്ന് ഉണ്ണി വിളിച്ചു പറഞ്ഞു പിന്നെ ടീച്ചർ ഉണ്ടെങ്കിൽ ഇതൊക്കെ ചെയ്യണ്ടേ അത്രേം വിചാരിച്ച മതി. മോള് വാ” എന്നും പറഞ്ഞു ഭാമയെ വിളിച്ചു വിളക്ക് കൊടുത്തു ശാന്ത. ഹരി ഭാമയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. ഭാമ വിളക്ക് എടുത്തു പൂജ മുറിയിൽ കയറി കൂടെ ഹരിയും രണ്ടുപേരും മനം നിറഞ്ഞു പ്രാർത്ഥിച്ച് പുറത്തേക്കു ഇറങ്ങി. ഭാമ ശാന്തയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി. “കുഞ്ഞിന് ഈ വീടിനെ കുറിച്ച് എല്ലാമറിയാം.. എന്ന് ശാന്തേച്ചിക്ക് അറിയാം എന്റെ മോള് ഹരിയെ പൊന്നുപോലെ നോക്കുമെന്നും അറിയാം. ടീച്ചറുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഹരികുഞ്ഞിന്റെ വിവാഹം. ഇപ്പൊ ടീച്ചർക്കും സന്തോഷമായി കാണും.. അല്ലെ മോനെ..” അത് പറയുമ്പോ സാരി തലപ്പാൽ കണ്ണ് തുടച്ചു ശാന്ത പിന്നെ അടുത്ത് വച്ച വീടിന്റെ താക്കോൽ എടുത്തു ഭാമക്കു കൊടുത്തു.

ഇനി ഇത് മോൾക്ക് ഉള്ളതാണ്. “ചേച്ചി അത് എനിക്ക്….” “മോള് ഒന്നും പറയണ്ട നീ പറയാതെ തന്നെ അറിയാം ചേച്ചിക്കു നിന്റെ മനസ്.” ഹരി പുഞ്ചിരിയോടെ എല്ലാം നോക്കി കണ്ടു. ശാന്ത രണ്ടു പേരോടും യാത്ര പറഞ്ഞു ഇറങ്ങി. ശാന്ത പോകുന്നതും നോക്കി ഹരിയും ഭാമയും കുഞ്ഞും നിന്നു. അവർക്കായി ഒരു തണുത്തകാറ്റും തഴുകി ഇറങ്ങി. ഹരിയും അവന്റെ സത്യയും കിങ്ങിണി മോളും ജീവിക്കട്ടെ ആരുടെയും ശല്യമില്ലാതെ അവരുടെ ജീവിതം മുന്നോട്ടു പോവട്ടെ… അവസാനിച്ചു 🥰 ഒത്തിരി സ്നേഹം എല്ലാരോടും 🥰🥰🥰

“സത്യ….”

“മ്മ്മ്…..”

“ഒരു ചരട് കെട്ടട്ടെ ഞാൻ നിന്റെ കഴുത്തിൽ പിന്നെ ഈ സീമന്തരേഖയിൽ ഒരു നുള്ള് കുങ്കുമവും സമ്മതിക്കോ മോളെ നീ ???”
ഹരിയിൽ നിന്നും കേൾക്കാനേറെ ആഗ്രഹിച്ച വാക്കുകളായിരുന്നു ഇത് . തന്റെ പ്രാണന്റെ താലി കഴുത്തിൽ വീഴുന്നതും കാത്തു നിന്നൊരു കാലം.. ഇന്ന് ഇത് ഇപ്പൊ ഉത്തരമില്ലാത്ത ചോദ്യങ്ങളാവാനെ കഴിയൂ…മുന്നിൽ ഗണേശനെന്ന പടു വൃഷമുണ്ട്. ഭാമ ദയനീയമായി അച്ഛനെ നോക്കി.

“അച്ഛനു നൂറു വട്ടം സമ്മതമാണ് മോളെ ഹരികുട്ടൻ എന്റെ മോളുടെ കഴുത്തിൽ താലി ചാർത്തുന്നത്.”

അത് കേൾക്കേ ഭാമ ഹരിയെ നോക്കി.
ഹരിയുടെ കണ്ണുകൾ സത്യയിൽ നിറഞ്ഞു നിന്നു തന്നിലേക്കു മാത്രമായി തന്റെ പ്രണയത്തെ ചേർക്കുവാൻ മനസ് വെമ്പി തന്റെ കുഞ്ഞിന്റെ അച്ഛനായി ജീവിക്കാനുള്ള ആഗ്രഹം നിറഞ്ഞു നിന്നു..

“ഹരി അയാള് വരും…..ഗണേശൻ എന്നെയും കുഞ്ഞിനേയും കൊണ്ട് പോകാൻ..”

“അവനെ നീ ഇനി പേടിക്കണ്ട ഭാമ അവൻ ഇപ്പൊ ജയിലിൽ ആണ് പിന്നെ വണ്ടി കയറിയൊരു കാലും പോയി. ജയിലിൽ ഇപ്പൊ സുഖജിവിതമാണ് അവനു അല്ലെ കേശവേട്ട???”

“അതെ … പിന്നെ നിനക്കുള്ള ഡിവോഴ്സ് ഹരി മോൻ പേപ്പറിൽ ഒപ്പിട്ട് വാങ്ങി…
നിന്റെയൊരു സമ്മതമാത്രെ വേണ്ടു ഇപ്പൊ അല്ലെ ഹരി…”

“വേഗം ഭാമ ….മുഹൂർത്തം ഇപ്പൊ കഴിയും ”

സത്യ ഹരിയോട് ചേർന്ന് അവനു മാത്രം കേൾക്കാനായി മെല്ലെ മന്ത്രിച്ചു
“എനിക്ക്…. എനിക്ക് സമ്മതമാണ് ഹരി നിന്നോട് ചേരാൻ എനിക്ക് സമ്മതമാണ് ”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ
ഹരി നെഞ്ചിൽ കൈ വച്ച് മോളെ ചേർത്ത് പിടിച്ചു. കുറെ നാളുകൾക്കു മുന്നേ കേൾക്കാൻ കൊതിച്ച വാക്കുകൾ.. ഹൃദയം സന്തോഷത്താൽ പെരുമ്പറ കൊട്ടുന്നത് അറിഞ്ഞു ഹരി.
ഉണ്ണി വേഗം നടയിലേക്ക് നടന്നു നമ്പുതിരിയെയെല്ലാം ഏലിപ്പിച്ചു.

കുഞ്ഞിനെ കേശവൻ വാങ്ങി ഹരിയെയും സത്യയെയും കൊണ്ട് നടയിലേക്ക് നടന്നു.
കൂടി നിന്നവരെല്ലാം അമ്പരപ്പോടെ ചുറ്റും നോക്കി.
മുഹൂർത്തം കഴിയുന്നതിനു മുൻപേ ഹരി സത്യയുടെ കഴുത്തിൽ താലി ചാർത്തി ഒരു നുള്ള് കുങ്കുമത്താൽ അവളുടെ സീമന്തരേഖ ചുവപ്പിച്ചു.എല്ലാത്തിനും സാക്ഷിയായി കിങ്ങിണിമോളും.
എല്ലാം എന്റെ കിങ്ങിണി മോളുടെ ഭാഗ്യം അതും പറഞ്ഞു ആ വൃദ്ധൻ ഒരു കൈയാലേ കുഞ്ഞിനെ ചേർത്ത് കൃഷ്ണന്റെ മുന്നിൽ വണങ്ങി.

🔥🔥🔥
എല്ലാവരും ഉണ്ണിയുടെ വീട്ടിലായിരുന്നു ആളും ആരവങ്ങളും ഒഴിഞ്ഞതോടു കൂടി ഉണ്ണിയോടും മായയോടും യാത്ര പറഞ്ഞു ഹരിയും ഭാമയും കേശവനും ഇറങ്ങി. കേശവൻ വീടിന്റെ അടുത്ത് എത്തിയപ്പോ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി.

“ഞാൻ ഇവിടെ ഇറങ്ങാ മക്കളെ നിങ്ങള് പോയിക്കോ…”
“അപ്പൊ അച്ഛൻ വരുന്നില്ലേ???”
“എനിക്ക് ഒരു വീടില്ലേ കുഞ്ഞേ …പിന്നെ അവിടെ ആര് നില്കാൻ??”

“അച്ഛൻ ഒറ്റക്ക്??”

“എന്നെക്കുറിച്ച് ഒരു ആവലാതിയും വേണ്ട മോളെ. എന്റെ മോള് നന്നായി കണ്ടാ മതി അച്ഛന്.” അതും പറഞ്ഞു കണ്ണ് നിറച്ചു നിൽക്കുന്ന അച്ഛനെ ഊക്കോടെ കെട്ടിപിടിച്ചു ഭാമ….
“എന്റെ കുട്ടിക്ക് നല്ലാതെ വരൂ” അത് പറയുമ്പോ കരയുകയായിരുന്നു ആ അച്ഛൻ.
കേശവൻ ഭാമയെ ചേർത്ത് പിടിച്ചു കാറിന്റെ ഡോർ തുറന്നു അതിൽ പിടിച്ചു ഇരുത്തി. എന്റെ മോളുടെ ലോകം ഇനി ഹരിയും കുഞ്ഞുമാണ്.
അത് കേൾക്കേ സന്തോഷത്താൽ ഹരിയുടെ ഹൃദയം പെരുമ്പറ കൊട്ടി.
വീടിനു മുന്നിൽ വണ്ടി നിർത്തിയതും ഹരി കുഞ്ഞിനെ എടുത്തു പുറത്തേക്ക് ഇറങ്ങി ഭാമയെ നോക്കി ഇറങ്ങാൻ പറഞ്ഞു.
ഭാമ ഇറങ്ങി ഹരിയോട് ചേർന്നു നിന്ന് കുഞ്ഞിനെ ഹരിയിൽ നിന്നു വാങ്ങി.
അപ്പോഴേക്കും ശാന്ത അഞ്ചു തിരിയിട്ട വിളക്കുമായി കാത്തു നിന്നിരുന്നു.
ശാന്തയേച്ചി ചടങ്ങ് ഒന്നും വേണ്ട വിചാരിച്ചു ആണ് ഞങ്ങള് നേരെ ഉണ്ണീടെ വീട്ടിൽ കയറിയത്.
“സോറി ചേച്ചി കുറെ സമയമായോ ഞങ്ങളെ കാത്തു നില്കുന്നത്??”

“ഇല്ലേ കുഞ്ഞേ വന്നു മുറിയൊക്കെ അടിച്ചു വാരി ദേ ഈ വിളക്ക് കത്തിച്ചു. നിങ്ങള് പുറപ്പെട്ടു എന്ന് ഉണ്ണി വിളിച്ചു പറഞ്ഞു
പിന്നെ ടീച്ചർ ഉണ്ടെങ്കിൽ ഇതൊക്കെ ചെയ്യണ്ടേ അത്രേം വിചാരിച്ച മതി.
മോള് വാ”
എന്നും പറഞ്ഞു ഭാമയെ വിളിച്ചു വിളക്ക് കൊടുത്തു ശാന്ത.
ഹരി ഭാമയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.
ഭാമ വിളക്ക് എടുത്തു പൂജ മുറിയിൽ കയറി കൂടെ ഹരിയും രണ്ടുപേരും മനം നിറഞ്ഞു പ്രാർത്ഥിച്ച് പുറത്തേക്കു ഇറങ്ങി. ഭാമ ശാന്തയുടെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങി.
“കുഞ്ഞിന് ഈ വീടിനെ കുറിച്ച് എല്ലാമറിയാം.. എന്ന് ശാന്തേച്ചിക്ക് അറിയാം എന്റെ മോള് ഹരിയെ പൊന്നുപോലെ നോക്കുമെന്നും അറിയാം. ടീച്ചറുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഹരികുഞ്ഞിന്റെ വിവാഹം. ഇപ്പൊ ടീച്ചർക്കും സന്തോഷമായി കാണും.. അല്ലെ മോനെ..”
അത് പറയുമ്പോ സാരി തലപ്പാൽ കണ്ണ് തുടച്ചു ശാന്ത പിന്നെ അടുത്ത് വച്ച വീടിന്റെ താക്കോൽ എടുത്തു ഭാമക്കു കൊടുത്തു. ഇനി ഇത് മോൾക്ക് ഉള്ളതാണ്.
“ചേച്ചി അത് എനിക്ക്….”

“മോള് ഒന്നും പറയണ്ട നീ പറയാതെ തന്നെ അറിയാം ചേച്ചിക്കു നിന്റെ മനസ്.”
ഹരി പുഞ്ചിരിയോടെ എല്ലാം നോക്കി കണ്ടു.
ശാന്ത രണ്ടു പേരോടും യാത്ര പറഞ്ഞു ഇറങ്ങി.
ശാന്ത പോകുന്നതും നോക്കി ഹരിയും ഭാമയും കുഞ്ഞും നിന്നു.
അവർക്കായി ഒരു തണുത്തകാറ്റും തഴുകി ഇറങ്ങി.
ഹരിയും അവന്റെ സത്യയും കിങ്ങിണി മോളും ജീവിക്കട്ടെ ആരുടെയും ശല്യമില്ലാതെ അവരുടെ ജീവിതം മുന്നോട്ടു പോവട്ടെ…

അവസാനിച്ചു 🥰

ഒത്തിരി സ്നേഹം എല്ലാരോടും 🥰🥰🥰