18/04/2026

വെൺപുലരി : ഭാഗം 03

രചന – കരിമഷി

“” അതേ സാറേ …..
ഇനിയെങ്കിലും ഒരാളുടെ വീട്ടിലേക്ക് പ്രതിയാണെങ്കിലും അല്ലെങ്കിലും സ്റ്റേഷനിലേക്ക് വിളിപ്പിക്കാൻ വരുമ്പോൾ അറ്റ്ലീസ്റ്റ് മര്യാദ അറിയുന്ന കോൺസ്റ്റബിൾ മാരെ അയക്കാൻ അപേക്ഷിക്കുന്നു …..
കാരണം മാന്യമായി പെരുമാറാൻ അറിയാത്ത അവരെക്കൊണ്ട് വീട്ടിലുള്ളവര് വല്ല അറ്റാക്കും വന്ന് ചത്തുപോകും …..
വിനീയമായ അപേക്ഷയാണ് ….. “”

വരുണിനെയൊന്ന് തറപ്പിച്ചു നോക്കിയവൾ എസ്ഐയോട് പറഞ്ഞതും അവന്റെ മുഖവും വലിഞ്ഞു മുറുകി …….

“” ശരി പുലരി …….
അടുത്ത തവണ മുതൽ ശ്രദ്ധിക്കാം …. “”

വരുണിനെയൊന്ന് പാളിനോക്കിയയാൾ പൊട്ടിച്ചിരിയോടെ പറഞ്ഞതും ഇരുവരും കണ്ണുകളിൽ ദേഷ്യം നിറച്ച് പരസ്പരമൊന്ന് നോക്കി ………

*********************************

“” സാറന്തിനാ അങ്ങനെ പറഞ്ഞത് ……
ഇവൾക്കൊക്കെ ഒരെല്ല് കൂടുതലാ ….. “”

വരുൺ പല്ലിറുമ്മിയതും അതേ ചിരിയായിരുന്നു അയാളുടെ മുഖത്ത് ……..

“” ആ കുട്ടി പറഞ്ഞതിലെന്താ വരുണേ തെറ്റ് …??

എസ്ഐ ചോദിച്ചതും അവനൊന്ന് മുഖം ചുളിച്ചു ……..

“” ഇപ്പൊ തന്നെ പുലരിയെ ഒരു കുറ്റവാളിയായല്ലെ നമ്മൾ ആ കൂട്ടി ഇവിടെ വരുംവരെ കണ്ടത് ……
എന്നിട്ടിപ്പൊ എന്തായി …??
അവസാനം വാദി പ്രതിയായില്ലെ …!!
അതിനിടക്ക് താനാ കുട്ടിയുടെ വീട്ടിൽ ചെന്ന് കുറച്ചു റൂഡായിട്ട് ഉണ്ടാകും അല്ലേ ….
ഇപ്പോ അത് തിരിച്ചെടുക്കാൻ പറ്റുമോ …??
ഇല്ല …… അതുകൊണ്ടാണ് എന്തും ചെയ്യുമ്പോൾ ചിന്തിച്ചു ചെയ്യണമെന്ന് പറയുന്നത് ……. “”

എസ്ഐ പറഞ്ഞതും വരുണിനുമതാണ് ശരിയെന്ന് തോന്നി …….
പുലരിയുടെ വീട്ടിൽ ചെന്ന് വെറുതെ ഷോ നടത്തേണ്ടി ഇരുന്നില്ലെന്ന് തോന്നിയവന് …..
വരുണിന്റെ മുഖത്ത് ജാള്യത നിറഞ്ഞു ……

“” പക്ഷേ എന്തൊരു അഹങ്കാരമാ സാറേ ആ പെണ്ണിന് ….!!
അതൊരു പൊടിക്ക് കൂടുതലല്ലേ ….?? “”

അവൻ കെറുവോടെ ചോദിച്ചു ……

“” അത് നല്ലതല്ലേടോ …..??
അവളുടേത് അഹങ്കാരമല്ലെടോ …..
ആത്മവിശ്വാസമാണ് ….. ധൈര്യമാണ് ….
അതാണവളെ പക്വതയോടെയും പേടി കൂടാതെയും ജീവിക്കാൻ പ്രാപ്തയാക്കുന്നത് ……
വരുണിനറിയില്ലെ എനിക്ക് രണ്ടു മക്കളാ …. മൂത്തത് ആണും ഇളയത് പെണ്ണും ……
കഴിഞ്ഞൊരു തവണ അവൾക്കൊരു പ്രശ്നം വന്നു …..
ചെറിയൊരു റാഗിങ് പ്രോബ്ലം …. അവളുടെ കോളേജിൽ …….
അതിനു എന്റെ കൈയ്യും കാലും പിടിച്ചു കോളേജിൽ കൊണ്ടു പോയി പ്രിൻസിപ്പാളിനടുത്ത് റിക്വസ്റ്റ് ചെയ്യിപ്പിച്ചു ….
അവളെയെനി ആരും റാഗ് ചെയ്യാതിരിക്കാൻ …… “”

അയാൾ പറഞ്ഞതും വരുണുമൊന്ന് ചിരിച്ചു ….

“” ഞാനല്ലെങ്കിൽ അവളുടെ ഏട്ടൻ ….
ഒരിക്കൽ പോലും സ്വന്തം കാര്യത്തിൽ ഒരു പരിഹാരം ഉണ്ടാക്കാൻ അവള് ട്രൈ ചെയ്യാറില്ലെടോ ……
ഞങ്ങൾക്ക് പറ്റില്ലെന്നും നീയൊറ്റയ്ക്ക് അതൊക്കെ ഫേസ് ചെയ്യണമെന്നും പറഞ്ഞാ കരച്ചിലും ബഹളവുമാ ……
പലപ്പോഴും തോന്നിയിട്ടുണ്ട് അവൾക്ക് പരിഹരിക്കാൻ പറ്റുന്നതിന് എന്തിനാ അവൾ ഞങ്ങളെ സമീപിക്കുന്നതെന്ന് …..
ചിലപ്പൊ തോന്നും ഞങ്ങളവൾക്ക് വേണ്ട ഖൈഡൻസ് കൊടുക്കാഞ്ഞിട്ടാണെന്ന് …..
പക്ഷേ ഈ ഗട്ട്സൊക്കെ സ്വയം തന്നെ ബിൽഡ് ചെയ്യുന്നതാണ് …..
ഒരാളെ സ്ട്രോങും വീക്കും ആക്കുന്നത് ആ വ്യക്തി തന്നെയാണ …….

ശരിക്കും പറഞ്ഞാ പെൺകുട്ടികൾക്ക് വേണ്ടത് ധൈര്യമാടോ ……
തലയുയർത്തി പിടിച്ച് പ്രതികരിക്കാനുള്ള ശേഷി …..
ഇപ്പൊ പുലരിയെ കണ്ടപ്പോൾ എനിക്ക് എന്റെ മോളെയാ ഓർമ്മ വന്നത് ….. അവളും പുലരിയെ പോലെ ആയിരുന്നെങ്കിലെന്ന് ആശിച്ചു പോയി ….. “”

അയാൾ പറഞ്ഞതും ആ വാക്കുകളിലും സത്യമുണ്ടെന്ന് തോന്നിയവന് ……
ആദ്യമായി ഇന്നങ്ങനെ പെരുമാറിയതിൽ വിഷമം തോന്നിയവന് …….

“” സോറി സാർ …..
ഇനിയിത് ആവർത്തിക്കില്ല …!! “”

എസ്ഐക്ക് സല്യൂട്ടും കൊടുത്തവൻ പുലരിയെ കണ്ടൊരു സോറി പറയണമെന്ന പ്രതീക്ഷയിൽ പുറത്തേക്ക് നടന്നു ……
പക്ഷേ പുറത്തെല്ലാം നോക്കിയെങ്കിലും അവളെ കണ്ടില്ല …..
പുറത്ത് കാവൽ നിന്നൊരു പോലീസുകാരനോട് ചോദിച്ചതും അവർ അപ്പൊ തന്നെ പോയെന്ന് അറിഞ്ഞു …..

“” ശ്ശേ…..!! “”

നിരാശയോടെ അകത്തേക്ക് തന്നെ നടക്കുമ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു ………

*********************************

“” അച്ഛാ…..
ഇപ്പൊ എങ്ങനെയുണ്ട് ….?? “”

ബിപിയുടെ മരുന്ന് രാമനു നൽകി കൊണ്ടവൾ ചോദിച്ചു …..

“” കുഴപ്പമൊന്നുമില്ല മോളേ …….
അച്ഛനിപ്പൊ ഒന്നുമില്ല ……
അവളെവിടെ …?? “”

“” അമ്മ അടുക്കളയിലുണ്ട് …. “”

“” നിങ്ങള് വല്ലതും കഴിച്ചോ ?? “”

“” മ്മ്മ്ഹ്ഹ് ……
എന്നാ പോയി കിടന്നോ …..
രാവിലെ പോകേണ്ടതല്ലെ …..
ചെല്ല് ….. “”

അവളെ അരുമയായൊന്ന് തഴുകി രാമൻ പറഞ്ഞതും പുഞ്ചിരിയോടെ മുറിയിലേക്ക് നടന്നവൾ ……..

“” അച്ഛൻ കിടന്നോ പുലരി ….. “”

“” ഹാ അമ്മാ …. “”

വിളിച്ചു പറഞ്ഞു കൊണ്ട് ഫോണും കൊണ്ട് ബെഡിലേക്കിരുന്നവൾ ………
നല്ല നിലാവും തണുപ്പുമുണ്ട് …….
മൊബൈൽ ഡാറ്റയും ഓൺ ചെയ്ത് ഇരുന്നതും കുറേയേറെ മെസ്സേജുകൾ ചറപറ വന്നടിഞ്ഞു ……
ചിലതെല്ലാം മറുപടി കൊടുത്തു ….
കുറച്ചെല്ലാം സ്ക്രോൾ ചെയ്ത് വിട്ടു ….
അങ്ങനെ നിൽക്കുമ്പോഴാണ് അവളുടെ കണ്ണുകൾ രേഷ്മയെന്ന കൂട്ടുകാരി അയച്ചു കൊടുത്തൊരു സ്ക്രീൻ ഷോട്ടിൽ കുരുങ്ങിയത് ……..
കല്യാണം കഴിഞ്ഞു പുഞ്ചിരിയോടെ നിൽക്കുന്ന വധൂവരന്മാർ ……
അതു കണ്ടതും പുലരിയുടെ മുഖം വലിഞ്ഞു മുറുകി ……
ഫോട്ടോയ്ക്ക് താഴെ തന്നെ രേഷ്മയുടെ ഒരു ഓഡിയോ കൂടെയുണ്ട് ……

‘ അശ്വിന്റെയും ശില്പയുടേയും കല്യാണം കഴിഞ്ഞെടീയെന്നും ‘ പറഞ്ഞ് …….

ദേഷ്യത്തോടെ ഫോണും ബെഡിലിട്ടവൾ ജനലിനടുത്തേക്ക് വന്നു നിന്നു ……..

അശ്വിൻ…….
തന്റെ അപ്പച്ചിയുടെ മകൻ …..
നേരത്തെ തന്നെ പറഞ്ഞു വച്ചതായിരുന്നു അച്ഛനും അപ്പച്ചിയായ രാധയും തങ്ങളുടെ കല്യാണം …….
എന്തോ അശ്വിനെ അങ്ങനെ കാണാൻ കഴിഞ്ഞില്ലെങ്കിലും അച്ഛന്റെ ഇഷ്ട്ടത്തിനെതിർ നിന്നില്ല പുലരി ……
ഒപ്പം നിശ്ചയം കഴിഞ്ഞതിനു ശേഷം അവനെ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയവൾ ……
ഇതിനിടയിൽ പണ്ടുണ്ടായിരുന്നു കൂട്ടൊക്കെ കുറഞ്ഞു …..
പക്ഷേ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ച് കല്യാണത്തിന്റെ അന്ന് അയാൾ കാണാതായി …….
ഇതിനിടയിൽ അറിഞ്ഞു അശ്വിൻ മറ്റൊരു കുട്ടിയുമായി ഇഷ്ടത്തിലാണെന്ന് …..
ദേഷ്യം തോന്നി …. ഒരുവാക്ക് തുറന്നു പറഞ്ഞിരുന്നെങ്കിൽ തങ്ങളെല്ലാം ഇങ്ങനെ വിഡ്ഢിവേഷം കെട്ടണ്ടായിരുന്നല്ലോ …..
അന്ന് അച്ഛനും അപ്പച്ചിയും ആകെ തകർന്നു പോയിരുന്നു ……
അപ്പച്ചിയും ഒന്നും അറിഞ്ഞിരുന്നില്ല ……
കല്യാണം മുടങ്ങിയെങ്കിലും അശ്വിനെ പകുതി പോലും മനസ്സിലേറ്റാതിരുന്നത് കൊണ്ട് തന്നെ തനിക്കതിൽ പ്രശ്നമുണ്ടായിരുന്നില്ല ……
പകരം ഈ നാട്ടുകാർക്കായിരുന്നു സങ്കടം …..
അങ്ങനെയുള്ള ഒരുത്തന്റെ സങ്കടം മാറ്റി കൊടുത്തതാണ് ഇന്ന് …….

എല്ലാം കൊണ്ടും ഇന്നൊരു ചീത്ത ദിവസമാണെന്ന് തോന്നിയവൾക്ക് ….
ഇടയ്ക്കെപ്പഴോ വരുണിന്റെ മുഖം ഓർത്തതും ദേഷ്യത്താലൊന്ന് കൂടെ വീർത്തിരുന്നു ആ ഉരുണ്ട കവിളുകൾ ………

തുടരും …….