18/04/2026

വെൺപുലരി : ഭാഗം 04

രചന – കരിമഷി

 

പിറ്റേ ദിവസം സ്കൂളിലേക്ക് പോകും മുന്നേ രാമനും ഗീതക്കും ഒരായിരം കാര്യങ്ങളും പറഞ്ഞു കൊടുത്താണ് പുലരി ഇറങ്ങിയത് …….

ഇങ്ങനെ ചെയ്യരുത് അങ്ങിനെ ചെയ്യരുത് അങ്ങനെ കുറേ കുറേ നിർദേശങ്ങൾ …..
അവളോട് പറ്റില്ലെന്ന് പറഞ്ഞാ തന്നെ ഇന്ന് സ്കൂളിലേക്ക് പോകില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ഗീതയും രാമനുമതെല്ലാം അനുസരണയോടെ കേട്ടു …….

ഉച്ചവരെ കുഴപ്പമൊന്നുമില്ലാതെ പോയിരുന്നു പുലരിക്ക് …….
ഉച്ചയ്ക്ക് ശേഷം ചെറുതായി മഴ ചിന്നി തുടങ്ങിയതും വരാന്തയിലേക്ക് വന്നു നിന്നു പുലരി ……..
മനസ്സും കണ്ണും കുളിർപ്പിക്കുന്ന ദൃശ്യം …..
അവസാനബെല്ലും നീട്ടിയടിച്ചതും
കോരിച്ചൊരിയുന്ന മഴയിലേക്ക് കൈ നീട്ടിപിടച്ചവൾ കുട തുറന്നതിലേക്ക് കയറി …..
പാടത്തേക്ക് എത്തിയതും
ചെളിവെള്ളത്തിൽ ഇടയ്ക്കിടെ കാലുകൾ അമർന്നു പോകുന്നുണ്ടെങ്കിലും അതൊന്നും വകവെക്കാതെ നടന്നു പുലരി ……..
ഉമ്മറത്തേക്ക് കയറിയതും അറിഞ്ഞു അകത്താരോ വിരുന്നുകാരുണ്ടെന്ന് …..
ചെന്നതും കണ്ടു അച്ഛനടുത്ത് നിൽക്കുന്ന അപ്പച്ചിയെ ……..
അച്ഛന് വയ്യെന്ന് കേട്ട് വന്നതാകും ….
അവളോർത്തു ഒപ്പം
തന്നെ കണ്ടതും ആ മുഖം മങ്ങുന്നത് അറിഞ്ഞു പുലരി ……

“” ആഹാ…. അപ്പച്ചി എപ്പൊ വന്നു ……
സുഖമാണോ ….??? “”

പുഞ്ചിരിയോടവൾ ചോദിച്ചതും രാധയ്ക്കും ആശ്വാസമായി ……
ഇവിടെ വരുമ്പോൾ പേടിയായിരുന്നു …..
ഇവരൊക്കെ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് …….
കാരണം അത്രയും ഭീകരമാണ് അശ്വിൻ ഇവരോടൊക്കെ ചെയ്തു വച്ചത് …. പോരാത്തതിനു ഇന്നലെയാണ് അവന്റെ വിവാഹവും കഴിഞ്ഞത് …….

“” എന്താ അപ്പച്ചി ഓർക്കുന്നത് …..
അമ്മ അപ്പച്ചിക്ക് ചായയൊന്നും കൊടുത്തില്ലെ ….. “”

“” ഞാനെടുക്കാൻ പോകുവായിരുന്നു ….
നീയും മേലു കഴുകി വാ …..
നിനക്കൂടെ ഉള്ളത് എടുക്കാം ….. “”

ഗീത അടുക്കളയിലേക്ക് നടന്നു പുലരി മുകളിലെ മുറിയിലേക്കും …….

“” അവൾക്ക് വേറെ ആലോചനയൊന്നും നോക്കുന്നില്ലെ ഏട്ടാ ….?? “”

സങ്കടത്തോടെ രാധ ചോദിച്ചു …….
രാമനൊന്ന് അവൾ പോയ വഴിയെ നോക്കി ………

“” ഇനിയും എങ്ങനാ ഞാനവളോട് ഒരു കല്യാണത്തെ കുറിച്ച് പറയുക രാധേ ….
ഇനിയവൾക്ക് തോന്നുമ്പോൾ ഇങ്ങോട്ട് പറയട്ടെ …..
അതുവരെ എന്റെ കുഞ്ഞ് സമാധാനത്തോടെ കഴിയട്ടെ ….. “”

“” മ്മ് …. “”

രാമൻ പറഞ്ഞതും രാധയുമത് ശരിവച്ചു …….

ചായകുടിയും കുറച്ചു നേരം സംസാരിച്ചിരുന്നും രാധയ്ക്ക് പോകാൻ സമയമായിരുന്നു …..
അതിനു മുന്നേ പുലരിയുടെ കൈയ്യും പിടിച്ചവരൊന്ന് മാറി നിന്നു …….

“” മോൾക്ക് അപ്പച്ചിയോട് ദേഷ്യമുണ്ടോ ….. “”

അവളൊന്ന് പുഞ്ചിരിച്ചു …

“” കഴിഞ്ഞതൊന്നും ഓർക്കാനെനിക്ക് ഇഷ്ടമല്ല അപ്പച്ചി ……..
ഇതൊന്നും ആരും അറിഞ്ഞു കൊണ്ട് ചെയ്തതല്ലല്ലോ ………
എനിക്കീ വിവാഹം മുടങ്ങിയതിൽ ഒരു സങ്കടവുമില്ല …. കാരണം
അശ്വിനങ്ങനെ ചെയ്യാതെ ഞങ്ങളൊരുമിച്ച് ഒരു ജീവിതം തുടങ്ങിയിരുന്നെങ്കിൽ അത് ഇതിനേക്കാൾ വലിയ പ്രശ്നമായി മാറുമായിരുന്നു ……. “”

പുലരി പറഞ്ഞതും രാധയുമൊന്ന് പുഞ്ചിരിച്ചു ……

“” വിഷമിക്കണ്ട ……
എന്റെ മോൾക്ക് നല്ലൊരു ചെക്കനെ കിട്ടും ….. “”

“” മ്മ്മ്….മ്മ്മ് ….. “”

രണ്ടുപേരും മനസ്സ് നിറഞ്ഞൊന്ന് ചിരിച്ചു …..

*********************************

മഴനനഞ്ഞു പൊതിർന്ന ഇടവഴിയും പാടവും നോക്കി ഇരുന്നു പുലരി ……
രാത്രിയായത് കൊണ്ട് തന്നെ എല്ലായിടവും അത്ര വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല ……..

പെട്ടെന്നാണ് ഫോണിലൊരു നോട്ടി വന്നു കിടക്കുന്നത് കണ്ടത് ……..
ഇനിയിത് ആരാണാവോ എന്ന ചിന്തയിൽ അലസതയോടെ ഫോൺ കൈയ്യിലേക്ക് എടുത്തവൾ ……

ഫ്രണ്ട് റിക്വസ്റ്റിൽ മുകളിൽ തന്നെ വന്നു കിടക്കുന്ന വരുൺ ശങ്കർ എന്ന പേര് കണ്ടതും ചുളിഞ്ഞ നെറ്റിയോടെ പ്രൊഫൈലെടുത്തു നോക്കി പുലരി ……

ബ്ലാക്ക് ടീഷർട്ടും ജീനും
കൂളിങ് ഗ്ലാസ്സും വച്ച് നിൽക്കുന്ന വരുണിന്റെ ഓരു ഫോട്ടോയായിരുന്നു അത് …..
അവനെ കണ്ടതും പുലരിയുടെ മുഖം കൂർത്തു …….
ഒരു തവണയാണ് കണ്ടതെങ്കിലും അവന്റെ മുഖം പുലരിയുടെ മനസ്സിൽ പതിഞ്ഞിരുന്നു ……..

“” ഇവനിപ്പൊ എന്തിനാണാവോ കെട്ടിയെടുത്തത് …..?? “”

പിറുപിറുത്തു കൊണ്ടവൾ റിക്വസ്റ്റും ഡിലീറ്റ് ചെയ്ത് നെറ്റും ഓഫാക്കി കിടക്കയിലിട്ടു …..

ഇപ്പുറത്ത് പ്രതീക്ഷയോടെ പുലരിക്ക് റിക്വസ്റ്റും കൊടുത്തു നിന്നവന്റെ മുഖം വീർത്തു ……
ആകെ രണ്ടു മിനുട്ട് ആയതേയുള്ളൂ റിക്വസ്റ്റ് കൊടുത്തിട്ടു പക്ഷേ അഞ്ചു മിനുട്ട് ആകും മുന്നേയവൾ അത് ഡിലീറ്റ് ചെയ്തത് കണ്ടതും വരുണിനാകെ ദേഷ്യം തോന്നി ……

ഒന്ന് സോറി പറയണമെന്ന് വിചാരിച്ചു കൊടുത്തതാണ് ….. അതും എഫ്ബിയിൽ കഷ്ട്ടപെട്ട് അവളുടെ ഐഡി കണ്ടു പിടിച്ചു ………

“” എനിയെന്റെ പട്ടി പറയും അവളോട് കോറി …… “”

പല്ലിറുമ്മിയവൻ കിടക്കയിലേക്ക് മുഖമമർത്തി കിടന്നു …….

എന്തിനാ താനവളെ ഇങ്ങനെ കൺവീൻസ് ചെയ്യാൻ നോക്കുന്നത് ….
അത്ര വല്യ തെറ്റൊന്നുമല്ലല്ലോ താൻ ചെയ്തത് …..!!
തന്റെ ഡ്യൂട്ടിയാണ് താൻ ചെയ്തത് ….
എന്നിട്ടും…..!!!

“” ഉഫ്…. വരുൺ….
റിലാക്സ് …… ചുമ്മാ ഓരോന്നും വിചാരിച്ചു തല പുണ്ണാക്കണ്ട …..
റിലാക്സ് …. “”

വീണ്ടും അതേപോലെ കിടന്നവൻ നെടുവീർപ്പിട്ടു ……..

*********************************

പിറ്റേന്ന് സ്കൂളിലേക്ക് പുറപ്പെടും മുന്നേ
അമ്പലത്തിൽ പോകാനായി ഇറങ്ങി …..
വേറൊന്നുമല്ല ഇന്നാണ് തന്റെ പിറന്നാള് ……
എല്ലാ കൊല്ലവും മുടങ്ങാതെ അമ്പലത്തിൽ പോകണമെന്ന് ഗീതയ്ക്ക് നിർബന്ധമാണ് ……
അടുത്തു തന്നെയൊരു ദേവിക്ഷേത്രമുണ്ട് ……
അവിടെ പോയി പ്രാർത്ഥിച്ചു വേഗം തന്നെ തിരിച്ചു നടന്നു …….

പതിവിനു വിപരീതമായി ഇന്ന് നെറ്റിയിൽ ആ കുഞ്ഞുപൊട്ടിനു മീതെ ചന്ദനക്കുറിയുമുണ്ട് ……
ഒരു ലൈറ്റ് ബ്ലൂ സാരിയും ഓഫ് വൈറ്റ് ബ്ലൗസുമാണ് വേഷം …….
ധൃതിയിൽ നടന്നു വരുന്നവളെ പാടത്തിനു അപ്പുറത്ത് നിന്ന് വരുണും കണ്ടു ……
ജോഗിങ്ങിനു ഇറങ്ങിയതാണ് വരുൺ ….
ഓടും വഴിയാണ് പുലരി കണ്ടതും സഡൺ ബ്രേക്കിട്ട് അവിടെ തന്നെ നിന്നതും …….

അവനടുത്തേക്ക് എത്തുന്നതിനു കുറച്ചു മുന്നേ പുലരിയും കണ്ടിരുന്നു തന്നെ കാത്തെന്നോണം നിൽക്കുന്ന വരുണിനെ …..
പെണ്ണിന്റെ മുഖമൊന്ന് ചുളിച്ചു …..
പക്ഷേയതൊന്നും പുറത്തു കാട്ടാതെ അവനേയും കടന്നു ഇടവഴിയിലേക്ക് കയറിയവൾ നടന്നതും ഇടുപ്പിലും കൈകുത്തി പുലരിയേയും നോക്കി ചിരിച്ചോണ്ട് നിന്ന
വരുണിന്റെ മുഖം കാറ്റഴിച്ചു വിട്ട ബലൂണു പോലെയായി …….

 

തുടരും …….