രചന – ജ്വാലാമുഖി
ഞാൻ തറപ്പിച്ചു ഒന്ന് നോക്കി അവനെ.. പക്ഷെ അവൻ കാലെടുക്കുന്നില്ല…
പിന്നെ ഒന്നും ആലോചിച്ചില്ല.. കൈ മുട്ടു പിന്നാട്ട് തള്ളി അവന്റെ വയറ്റത്തു തന്നെ ഒരു കുത്തു വച്ചു കൊടുത്തു…
അവൻ അമ്മേ എന്ന് വിളിച്ചു പിറകിലോട്ടു ഒരടി വച്ചതും ഞാൻ എന്റെ ഫ്രോക്കും പൊക്കി ഓടി..
“സഞ്ജു… അപ്പോ ഓക്കേ ടാ… നീ തകർക്കു… ”
ബസിൽ നിന്നും ഒരുത്തൻ വിളിച്ചു കൂവുന്ന കേട്ടു..
ഓ… അപ്പൊ സഞ്ജു എന്നാണ് പേര്… ഏത് കുഞ്ചു ആണേലും അവന് ഒരു എല്ലു കൂടുതൽ ആണ് …
“ശിവ… ”
“എന്താ ആന്റി.. ”
“നമ്മുടെ നാട്ടിലെ കുട്ട്യോൾ കാലിൽ പാദസരം ആണ് ഇടാ… അല്ലാതെ കണങ്കാലിൽ ചരട് കെട്ടി നടക്കില്ല… ”
“എന്റെ ആന്റി… ഈ ചരട് ഒരു നമ്പൂതിരി ജപിച്ചു കെട്ടി തന്നതാ.. അഴിക്കാൻ പാടില്ല… ”
“ആണോ.. എന്നാലും കാലിൽ… ”
“പിന്നെ കാണാം ആന്റി… അച്ഛൻ അന്നെഷിക്കും… ”
എന്തൊക്കെ അറിയണം.. ഹോ…
കാലിൽ ആരേലും ജപിച്ചു കെട്ടുമോ… ബുദുസ് ആന്റി…
ഒരാളെ പറ്റിച്ചപ്പോൾ മനസിന് വല്ലാത്ത ആശ്വാസം…
അങ്ങനെ അവിടെ കറങ്ങി നടന്നു… തട്ടിൽ ഇരുന്ന രണ്ടു ചെറുപഴം എടുത്തു കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഉണ്ടക്കണ്ണൻ അവിടേം വന്നു…
അപ്പോളാണ് ഈ പഴത്തൊലി നമുക്ക് ഉപകാരപ്പെടും എന്നെനിക്കു തോന്നിയത്…
ഞാൻ അതു ഇറങ്ങുന്ന സ്റ്റെപ്പിന്റെ തുമ്പത്തായി ഇട്ടു…
ഉണ്ടക്കണ്ണനും മിഥു ചേച്ചിടെ ചെക്കൻ വിനു ചേട്ടനും കൂടി അങ്ങോട്ട് വന്നതും… വിനു ചേട്ടൻ പഴതൊലി ചവിട്ടി താഴേക്കു വീണു… ഒപ്പം നമ്മുടെ ഉണ്ടക്കണ്ണനും …
ഉമ്മറത്തെ തിണ്ണയിൽ ഇരുന്നു ഇതു കാണുമ്പോൾ എനിക്ക് സന്തോഷം കൊണ്ടു ഇരിക്കാൻ വയ്യെന്നായി..
പക്ഷെ വിനു ചേട്ടൻ വീഴണം എന്ന് ഞാൻ കരുതിയില്ല… സാരല്ല്യ.. കിടക്കട്ടെ ഒരെണ്ണം …
സഞ്ജു എന്നെ നോക്കി വളിച്ച ഒരു ഇളി ഇളിച്ചു…
ഞാൻ തിരിച്ചും…
അപ്പോളാണ് നമ്മുടെ ആന്റിടെ തലതെറിച്ച വിത്ത് സഞ്ജു ന്റെ കാതിൽ പോയി എന്തോ പറഞ്ഞത്…
ഈശ്വര ആ കുറ്റിപിസാസ് പറഞ്ഞു കാണും പഴത്തൊലി ഇട്ടത് ഞാൻ ആണെന്ന്…
ഉണ്ടക്കണ്ണൻ കണ്ണുരുട്ടി എന്നെ നോക്കി… തിരിച്ചു നടന്നു…
ഞാൻ പയ്യെ അവിടന്ന് എണീറ്റു സ്കൂട്ട് ആയി…
അങ്ങനെ വിനു ചേട്ടനും ചേട്ടന്റെ അച്ഛനും അമ്മയും കൂടെ കാറിൽ കേറി… സഞ്ജു ഡ്രൈവർ സീറ്റിലും … ഹോ അപ്പോ ചേട്ടന്റെ ഡ്രൈവർ ആണല്ലേ…
ഫോർച്ചുണർ ആണ് വണ്ടി… വണ്ടി കിടു ആണ്…
“സൂക്ഷിച്ചു പോണേ.. ”
ഞാൻ ചേട്ടനോടായി പറഞ്ഞു… ഉണ്ടക്കണ്ണന് ശരിക്കും കൊണ്ടു അതു…
ഇനി എന്നെ കളിയാക്കാൻ വരരുത്…
അങ്ങനെ ചെക്കനും കൂട്ടരും പോയി…
കുറച്ചു കഴിഞ്ഞതും ബന്ധുക്കാരും പോയി…
ഒടുവിൽ ഞങ്ങളും കുറച്ചു അടുത്ത വീട്ടുകാരും മാത്രം ആയി…
വല്യച്ഛൻ അച്ഛനെ അപ്പുറത്തേക്ക് വിളിച്ചു…രണ്ടാളും കൂടെ രണ്ടു പെഗ്ഗ് ഒക്കെ അടിച്ചപ്പോൾ രണ്ടു വീട്ടുകാരും ഹാപ്പി…
“ഇനി ഇപ്പൊ വണ്ടി ഓടിക്കാൻ പറ്റില്ല… നാളെ പൊകാം… അല്ലെ ശോഭേ… ”
അമ്മക്ക് നല്ല സന്തോഷം ആയി…
മിഥു ചേച്ചി ഫുൾ ടൈം ഫോണിൽ ആണ്..
ഞാൻ അവിടൊക്കെ ചുറ്റിയടിച്ചു… വീടിന്റെ പിറകിലെ സദ്യ വച്ച സ്ഥലത്തു അമ്മയും കുറച്ചു ചേച്ചിമാരും കറികൾ പകര്ത്തുന്നു… ഞാൻ വേഗം ഒരു ജഗ്ഗ് എടുത്തു പാലട പകർത്തി… ഒരു ഗ്ലാസ് എടുത്തു ഇടയ്ക്കിടെ അതു കുടിച്ചു നേരം കളഞ്ഞു…
അങ്ങനെ അന്ന് അവിടെ കൂടി…
*****
രാവിലെ മിഥു ചേച്ചിടെ ഫോൺ വന്നപ്പോൾ ആണ് കണ്ണു തുറന്നത്…
“ശിവ… ”
“എന്താ ചേച്ചി.. ”
“എനിക്ക് കുറച്ചു പർച്ചസിങ് ഉണ്ടായിരുന്നു … നീ എന്റെ കൂടെ വരുമോ… ”
“എപ്പോളാ പോണ്ടേ… ”
“ഒരു പത്തുമണി.. ആകുമ്പോൾ നീ വാ.. ”
ഈശ്വര ഇപ്പൊ സമയം 9.45 ഇനി 15 മിനിറ്റ് കൊണ്ടു യാത്ര ആകണ്ടേ…
ഞാൻ ചാടി എണീറ്റു കുളിച്ചു യാത്രയായി.. എന്റെ വണ്ടിയും എടുത്തു പാഞ്ഞു…
“ഡി.. എങ്ങോട്ടാ… ”
“ചേച്ചിടെ അടുത്തേക്ക്… ”
“അവിടെ ഇപ്പൊ എന്താ… ”
“ഹോ.. ഇപ്പൊ വരാം എന്റെ അമ്മേ… ”
ഞാൻ വേഗം പോന്നു… അമ്മ ഇപ്പൊ അങ്ങോട്ട് വിളിച്ചു ചോദിച്ചു കാണും… ഞാൻ ആയിട്ട് നീട്ടണ്ട കാര്യം ഇല്ലാലോ…
വല്യമ്മേടെ ഗേറ്റ് കടന്നതും ചേച്ചി പടിക്കൽ തന്നെ നില്പുണ്ട്..
“നീ ഇറങ്ങു ഞാൻ ഓടിച്ചോളാം… ”
ഞാൻ ഇറങ്ങി ബാക്കിൽ ഇരുന്നു…
ആഹാ… ഇതാണ് രസം.. ഇങ്ങനെ വായിൽ നോക്കിയിരുന്നു പോകാലോ…
ഒരു ഡ്യൂക്ക് ൽ രണ്ടു പിള്ളേർ ഞങ്ങൾ കാണാൻ ഷൈൻ ചെയ്യുന്നുണ്ട്…
ഞാൻ അവനോട് പോരാ ശരിയായില്ല എന്നർത്ഥത്തിൽ കൈ കാട്ടി..
അവന്മാർ സ്റ്റണ്ടെഴ്സ് ആണെന്ന് തോന്നുന്നു.. പക്ഷെ വണ്ടി മറഞ്ഞു…
ഇപ്പൊ ശരിയായി എന്നു ആംഗ്യം കാട്ടി ഞങ്ങൾ അവിടന്ന് പോന്നു…
വണ്ടി നേരെ ബീച്ചിലേക്കാണല്ലോ പോണത് എന്നത് അപ്പോൾ ആണ് ഞാൻ ഓർത്തത്…
“ഡി ചേച്ചി.. ഇവിടെ ആണോ പർച്ചെസിങ്.. ”
“എടി.. വിനുവേട്ടൻ ഇപ്പൊ വരും.. ഒറ്റക്ക് വരാൻ പേടി.. അതാ നിന്നെ.. ”
“എടി ദുഷ്ടേ… അപ്പോ ഞാൻ പോസ്റ്റ് അല്ലെ…”
“പ്ലീസ് ടാ മോളു … ഇതാരോടും പറയണ്ട ട്ടൊ… ”
“ഉം… ”
അപ്പോളേക്കും ബുള്ളറ്റിൽ വിനു ചേട്ടൻ വന്നു പിറകെ ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി… സഞ്ജു..
എന്റെ കൃഷ്ണ ഇവൻ കൂട്ടിനു വന്നതാണോ…
ഞാൻ ഒന്നും മിണ്ടാതെ സൈഡിലെ ഒരു ബഞ്ചിൽ ഇരുന്നു ..
ചേച്ചിയും ചേട്ടനും അവരുടെ ലോകത്തു കൈ പിടിച്ചു നടന്നു നീങ്ങി…
അപ്പോളേക്കും സഞ്ജു ഒരു പൊതി കപ്പലണ്ടി വാങ്ങി എന്റെ അടുത്ത് വന്നിരുന്നു കഴിക്കുന്നു…
“എല്ലാം കൊതിയും പൊക്കൊ… ”
എന്നും പറഞ്ഞു ഒരു കപ്പലണ്ടി എടുത്തു എന്നെ ഉഴിഞ്ഞു കടലിലേക്കെറിഞ്ഞു
..തെണ്ടി.. എന്റെ കൊതി വീഴും എന്ന് കരുതിയിട്ടാണ്…
ഞാൻ വേഗം അവിടന്ന് എണീറ്റു കടലിലേക്ക് നടന്നു…
“വരുന്നോ… ”
ഞാൻ സഞ്ജുനെ നോക്കി വിളിച്ചു..
അവൻ നല്ല കുട്ടി ആയി കടലിലേക്ക് ഇറങ്ങി…
ഞാൻ കൈ നീട്ടി.. വരുന്നോ…?
അവൻ കയ്യിൽ പിടിച്ചതും ഞാനവനെ പിടിച്ചു വലിച്ചു കടലിലേക്ക് തള്ളിയിട്ടു… ഈശ്വര മണലിൽ കാൽ പൂണ്ടു ഓടാൻ പറ്റുന്നില്ല….
ഞാൻ ഒരു വിധം കരയിൽ വന്നു നിന്നു…
അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവക്കുന്നത് ഞാൻ കണ്ടു…..
.
ഡി എന്ന് അലറിക്കൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു..
അവന്റെ കൈ എന്റെ കവിളിൽ പതിഞ്ഞതും… തിരിച്ചും ഞാൻ ഒന്ന് പൊട്ടിച്ചു ..
അപ്പോളേക്കും വിനു ചേട്ടനും ചേച്ചിയും കൂടെ ഓടി വന്നു…
“എന്താ രണ്ടിനും .. ”
“നീ കണ്ടില്ലേ വിനു.. ഇവൾ എന്നെ കടലിലേക്ക് തള്ളിയിട്ടു… നമുക്ക് ഇനി തിരിച്ചു ഓഫീസിൽ പോണ്ടതല്ലേ… ചെ.. ആകെ നനഞ്ഞു.. ഇവളെ ഞാൻ… ”
അവന്റെ മുഖം വീണ്ടും വലിഞ്ഞു മുറുകി…
“എന്താ ശിവ ഇത്.. ”
“ചേച്ചി ഇന്നലെ തുടങ്ങിയതാ ഇയാൾ എന്നെ ഇട്ടു കളിപ്പിക്കൽ… ഇന്ന് ഇവിടെ വന്നപ്പോളും എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചതാ… ”
“ഇതെന്തു ജന്മം ആണ്… ഹോ.. നിന്നെ ഒക്കെ കെട്ടുന്നവന്റെ ഗതികേട്… ”
“ടോ.. താൻ എന്റെ കണ്മുന്നിന്നു പൊക്കൊ.. ”
“ഇല്ലെങ്കിൽ നീ എന്തു ചെയ്യും ഡി… ”
എന്ന് പറഞ്ഞു പാഞ്ഞടുത്ത അവൻ… എന്റെ കഴുത്തിൽ കയറി പിടിച്ചതും ഞാൻ പിടഞ്ഞു പോയി….
തുടരും…

by