16/04/2026

ശിവാനി : അവസാന ഭാഗം

രചന – ജ്വാലാമുഖി

“എന്താടി നിനക്ക് വാതിൽ തുറക്കാൻ ഇത്ര മടി… ”

“നീ പുറത്തു കിടക്കട്ടെ എന്ന് കരുതി തന്നെ ആട… ”

“നിനക്ക് കൂടുന്നുണ്ട്… ഇപ്പൊ ഇവിടെ ആരും ഇല്ല… നിന്നെ കൊന്നിട്ടാലും ആരും സഞ്ജുനോട് ചോദിക്കാൻ വരില്ല കേട്ടോടി പുല്ലേ… ”

“കൊല്ലാൻ നിനക്ക് ഞാൻ നിന്നു തന്നിട്ട് വേണ്ടെ… ”

“ടി… ”

“കിടന്നു അലറണ്ട… ഞാൻ കിടക്കാൻ പോവാ… ”

അവൻ വരുമ്പോളേക്കും ഉണ്ടായിരുന്ന ചോറും കറിയും ഞാൻ കഴിച്ചു തീർത്തു ബാക്കി കാട്ടികളഞ്ഞു…

ഞാൻ താഴത്തെ മുറിയിൽ വന്നു കിടന്നു…

ഉറക്കം പിടിച്ചു തുടങ്ങിയപ്പോൾ അടുക്കളയിൽ തട്ടും മുട്ടും കേട്ടപ്പോൾ മനസിലായി.. വിശന്നിട്ട് അടുക്കളയിലോട്ടു ഇറങ്ങിയിട്ടുണ്ട് എന്ന്…

ഞാൻ എണീക്കാൻ പോയില്ല..
പട്ടിണി കിടക്കട്ടെ…

*****

രാവിലെ ഒരു ഒൻപതു മണി ഒക്കെ ആയിക്കാണും.. കാളിംഗ് അടിക്കണ കേട്ടപ്പോൾ ആണ് ഞാൻ പോയി വാതിൽ തുറന്നത്..

പണിക്കു വരുന്ന ചേച്ചി ആണ്…

ഞാൻ ബ്രഷ് ചെയ്തു നേരെ കിച്ചണിലേക്ക് നടന്നു… പത്രങ്ങൾ ഒക്കെ വലിച്ചു വാരി ഇട്ടിട്ടുണ്ട്… രാത്രി മുട്ട പൊരിച്ചു കഴിച്ചിട്ട് തൊണ്ടോക്കെ അവിടെ തന്നെ ഇട്ടിട്ടു പോയേക്ക പന്നി…

ലത ചേച്ചി അടുക്കള വൃത്തി ആക്കി… രാവിലത്തേക്ക് ഫ്രിഡ്ജിന്ന് മാവെടുത്തു… ദോശ ഉണ്ടാക്കി… ഞാൻ അപ്പോളേക്കും കുളിച്ചു.. ഒരേഒരു ഗ്ലാസ്‌ ചായ ഇട്ടു സിറ്റ് ഔട്ടിൽ വന്നിരുന്നു…

കുറച്ചു കഴിഞ്ഞതും യാത്രയായി ഇറങ്ങി വരുന്ന സഞ്ജു നെ കണ്ടപ്പോൾ ഞാൻ ഞെട്ടി..

ഇവൻ ഇത് എപ്പോൾ എണീറ്റു..

ഓഫിസിലേക്കു പോകുന്ന അവനെ നോക്കാതെ ഞാൻ തിരിഞ്ഞു ഇരുന്നു…

*******

ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു… ഞങ്ങൾക്കിടയിലെ ദേഷ്യവും ഒപ്പം ഈഗോ യും വളർന്നു…

മിഥു ചേച്ചിയും ചേട്ടനും അടിച്ചു പൊളിച്ചു നടക്കുന്നു..
ഇവിടെ ആണേൽ തല്ലിട്ട് മരിക്കുന്നു..

മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾ ഡീസന്റ് ആയി നടന്നു… വിരുന്നിനു ബന്ധു വീടുകളിൽ പോയി…

സഞ്ജു ഓഫീസിൽ പോയിക്കഴിഞ്ഞാൽ ഞാൻ നേരെ അയല്പക്കങ്ങളിലെ പിള്ളേരുടെ ഒക്കെ കൂടെ കത്തി വക്കാൻ ഇറങ്ങും.. അവൻ കാറിൽ ആണെങ്കിൽ ഞാൻ അവന്റെ ബുള്ളറ്റ് എടുത്തു അവിടെ ഒക്കെ റൗണ്ട് അടിക്കും…

ഒടുവിൽ ആരോ പറഞ്ഞു അവൻ അറിഞ്ഞു എന്റെ ലീലാവിലാസങ്ങൾ… ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല…

സഞ്ജു രാവിലെ ഒൻപതര ആകുമ്പോൾ ഓഫിസിൽ പോകും അതുകൊണ്ട് ഞാൻ അത് കഴിഞ്ഞേ വാതിൽ തുറക്കുള്ളു…

വൈകിട്ട് അവൻ എട്ടു മണിക്ക് വരും.. അപ്പോളേക്കും ഞാൻ ഫുഡ് ഒക്കെ കഴിച്ചു ഇരിക്കും.. അവൻ വന്നു വാതിൽ തുറന്നു കൊടുത്തു ഞാൻ പോയി കിടക്കും…

ഇതാണ് ഇപ്പോളത്തെ എന്റെ ദിനചര്യ…

പകൽ എന്റെ ആവശ്യങ്ങൾക്കൊക്കെ ഞാൻ പുറത്തു പോയി വരും… സത്യത്തിൽ ആരും എന്നെ ഇപ്പൊ നിയന്ത്രിക്കാൻ ഇല്ല.. എല്ലാം എന്റെ ഇഷ്ടം..

****

“ഞാൻ നാളെ ഹൈദരാബാദ് പോവാണ്.. ”

“എന്നോട് എന്തിനാ ചോദിക്കണേ… ”

“എനിക്ക് അല്പം ക്യാഷ് വേണം.. ”

അവൻ ഒരു atm കാർഡ് എന്റെ കയ്യിൽ തന്നു…

“1016 നമ്പർ… ”

“ത്രീ ഡേയ്‌സ് കഴിഞ്ഞേ വരുള്ളൂ.. ”

“വന്നില്ലേലും കുഴപ്പം ഇല്ല… ”

ഞാൻ മറുപടി പറയാതെ മുറിയിൽ വന്നു എല്ലാം പാക്ക് ചെയ്തു…

എയർപോർട്ടിലേക്ക് ഒരു ടാക്സി വിളിച്ചു ഞാൻ പോയി…

അവിടെ ചെന്നപ്പോൾ മുതൽ അനിരുദ്ധ് എന്റെ കൂടെ ഉണ്ടായിരുന്നു… എന്റെ ബെസ്റ്റ് ഫ്രഡ് ആണ് അവൻ…

*****

തിരിച്ചു വീട്ടിൽ എത്തിയപ്പോൾ സഞ്ജു ഓഫിസിൽ പോയിട്ടില്ല എന്നെനിക്കു മനസിലായി..

ഞാൻ നേരെ എന്റെ റൂമിൽ കേറി.. കുളിച്ചു ഫ്രഷ് ആയി…

സഞ്ജു വാതിൽ തുറന്നു തന്നു തിരിച്ചു മുറിയിലേക്കു പോയി… പിന്നെ അവനെ കണ്ടില്ല…

പഴയത് പോലെ ദിവസങ്ങൾ പിന്നെയും പോയി…

******

കാളിംഗ് അടിക്കണ സൗണ്ട് കേട്ടു നോക്കിയപ്പോൾ അനി…

“ടാ നീ എപ്പോ വന്നു… ”

“ഇപ്പൊ വന്നേ ഉള്ളു.. ”

അവൻ ഒരു ഫയൽ എന്നെ ഏൽപ്പിച്ചു തിരിച്ചു പോയി…

*****

“സഞ്ജു… ഈ റിലേഷൻ ഇങ്ങനെ തുടരാൻ എനിക്ക് താല്പര്യം ഇല്ല… ”

ഒരു ഞെട്ടലോടെ അവൻ എന്നെ നോക്കി..

“നമുക്ക് ഡിവോഴ്സ് ന്റെ കാര്യങ്ങൾ നോക്കാം.. ”

“അല്ലേലും ഇതു ഞാൻ അങ്ങോട്ട്‌ പറയാൻ വരുവായിരുന്നു.. ”

“എങ്കിൽ വേഗം ഇതിൽ ഒപ്പിട്ടോളു… ”

എനിക്ക് മുഖം തരാതെ അവൻ ആ കടലാസ്സിൽ ഒപ്പിടുമ്പോൾ എവിടെയോ വിങ്ങൽ പോലെ എനിക്കും തോന്നി…

“വേഗം അടുത്തൊരു മുഹൂർത്തം നോക്കി നല്ലൊരു പെണ്ണിനെ കെട്ടിക്കോ… ബെസ്റ്റ് ഓഫ് ലക്ക്… ”

ആദ്യമായി അവനൊരു ഷേക്ക്‌ ഹാൻഡ് കൊടുത്തു ഞാൻ ഇറങ്ങി…

എന്റെ ബാഗും എല്ലാം ഞാൻ മുന്നേ പാക്ക് ചെയ്തു വച്ചിരുന്നു…

അപ്പോളാണ് അവൻ എന്റെ കഴുത്തിലെ മുറിവ് കണ്ടത്..

“നിന്റെ കഴുത്തിൽ എന്താ പറ്റിയെ… ”

“ഓ.. അതോ… ഹൈദരാബാദ് ൽ വച്ചൊരു ചെറിയ ആക്‌സിഡന്റ് പറ്റിയതാ.. ”

അപ്പോളേക്കും അനി വണ്ടിയും ആയി വന്നിരുന്നു…

അവന്റെ കൂടെ കാറിൽ കയറി ഞാൻ പോകുമ്പോൾ ഒന്നും മിണ്ടാതെ എനിക്ക് മുഖം തരാതെ സഞ്ജു നില്പുണ്ടായിരുന്നു…

എന്റെ വീടിന്റെ ഗേറ്റ് കടന്നതും എനിക്ക് വല്ലാത്ത ഒരു എനർജി തോന്നി…

അച്ഛനും അമ്മയ്ക്കും ഒരു അത്ഭുതവും ഇല്ല.. അവർ ഇതു പണ്ടേ പ്രതീക്ഷിച്ചതാണല്ലോ…

അനി ഇടക്ക് വരും ഞാൻ അവനെയും കൂട്ടി പുറത്തൊക്കെ പോയി വരും…

അച്ഛനും അമ്മയ്ക്കും അനിയെ നല്ലപോലെ അറിയാം.. അവൻ എന്റെ ചങ്ക് ആണെന്ന്…

പല വട്ടം സഞ്ജു ഞങ്ങളെ ഒരുമിച്ചു കണ്ടു… അപ്പോൾ ഒക്കെയും അവന്റെ കണ്ണുകളിൽ സങ്കടം ആണോ സന്തോഷം ആണോ നിഴലിച്ചത് എന്നെനിക്കു അറിയില്ല…

“ശിവ… ”

“പറ ചേച്ചി… ”

“സഞ്ജു ഒരു പാവം അല്ലെ മോളെ… ”

“അതെ ചേച്ചി… ”

“പിന്നെ എന്തിനാ കുട്ടി നീ… ”

“ചേച്ചി… ”

ഇനിയും ഒന്നും ഒളിക്കുന്നതിൽ അർത്ഥം ഇല്ല എന്നെനിക്കു തോന്നി…

“ചേച്ചി… ഞാൻ അന്ന് ഹൈദരാബാദ് പോയതു ഓർക്കുന്നുണ്ടോ.. ”

“ഉവ്വ്‌.. കോളേജിലെ എന്തോ പ്രോഗ്രാം എന്നല്ലേ പറഞ്ഞെ… ”

“അല്ല ചേച്ചി… ”

“പിന്നെ…. ”

“എന്റെ ഒരു ചെവിക്കു താഴെ ഒരു തടിപ്പ് ഉണ്ടായിരുന്നു… ഇവിടുത്തെ ഹോസ്പിറ്റലിൽ ഞാൻ അതിന്റെ സിറം എടുത്തു FNAC ടെസ്റ്റ്‌ നു അയച്ചിരുന്നു.. റിസൾട്ട്‌ ൽ ക്യാൻസർ സിംറ്റം പോലെ തോന്നി അത് റിമൂവ് ചെയ്യാൻ പറഞ്ഞിരുന്നു.. പക്ഷെ ഇവിടെ അത് ചെയ്താൽ എല്ലാവരും അറിയും സൊ ഹൈദരാബാദ് ൽ ആണ് ഞാൻ സർജറി നടത്തിയത്… എല്ലാത്തിനും സഹായിക്കാൻ അനിയും… സർജറി കഴിഞ്ഞു അത് ബയോപ്സി ക്കു അയച്ചു.. അവർ കൺഫോം പറഞ്ഞു… Its കാൻസർ…ആ റിസൾട്ട്‌ ഇവിടെ RCC യിൽ വീണ്ടും ഞാൻ ടെസ്റ്റ്‌ ചെയ്തു… ഒടുവിൽ ഉറപ്പിച്ചു… ലാസ്റ്റ് സ്റ്റേജ്… ”

അത് പറഞ്ഞു തീരുമ്പോളും ഞാൻ കരഞ്ഞില്ല… ശിവാനി കരയില്ല…

പക്ഷെ ഇതെല്ലാം കേട്ടു കൊണ്ടു ഒരാൾ ആ വാതിൽക്കൽ നില്പുണ്ടായിരുന്നു..

സഞ്ജു…. !!!!!!

അവൻ ഓടി വന്നെന്റെ ചെകിട്ടത്തു ഒരു പെട പെടച്ചു.. അതെ ഫോഴ്‌സിൽ ഞാൻ തിരിച്ചും… എന്നിട്ട് ആ മാറിലേക്ക് ഞാൻ വീണു..

പിറകിൽ അച്ഛനും അമ്മയും അനിയും നിൽക്കുന്ന കണ്ടപ്പോൾ തന്നെ എനിക്ക് ഉറപ്പായി…
അനി ഇതു എല്ലാവരോടും പറഞ്ഞു എന്ന്…

“ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്തിട്ടേ ഉള്ളു.. നീ ഇപ്പോളും സഞ്ജു ന്റെ പെണ്ണ് തന്ന… ഞാൻ കെട്ടിയ താലി ആണ് ഇന്നും നിന്റെ കഴുത്തിൽ കിടക്കുന്നത്… വാ എന്റെ കൂടെ….

എന്റെ കയ്യിൽ പിടിച്ചു സഞ്ജു കൊണ്ടു പോകുമ്പോൾ അച്ഛനും അമ്മയും കരയുന്നുണ്ടായിരുന്നു… ആദ്യമായി…

എപ്പോളൊക്കേയൊ ഞാൻ സഞ്ജു നെ സ്നേഹിച്ചു തുടങ്ങിയിരുന്നു… പക്ഷെ അപ്പോളേക്കും ദൈവം എന്റെ കണക്കെഴുതി തീർത്തു ..

കയ്യിലുള്ളപ്പോൾ അതിന്റെ വില അറിയാതെ നമ്മൾ തട്ടി കളയും.. അത് എത്തി പിടിക്കാൻ നമുക്ക് തോന്നി തുടങ്ങുമ്പോൾ ദൈവം അത് തട്ടികളയും….

****

വീട്ടിൽ എത്തിയതും ബാഗ് മുറിയിൽ വച്ചു… കുളിച്ചു ഫ്രഷ് ആയി ഞാൻ സഞ്ജുന്റെ അടുത്ത് വന്നിരുന്നു…

“ശിവ… ”

“എന്താടാ… ”

“എനിക്ക് തന്നെ വെണം… ”

“സഞ്ജു… ”

എന്നെ വരിഞ്ഞു മുറുക്കുന്ന അവന്റെ കൈകളിൽ കുതറാതെ ഞാൻ നിന്നു…

പരസ്പരം പറയാതെ കാത്തു വച്ച സ്നേഹം… ഈഗോ നീക്കി പുറത്തു വന്നു….

അവിടന്നങ്ങോട്ട് ഞാൻ എല്ലാ അർത്ഥത്തിലും സഞ്ജുന്റെ ഭാര്യ ആകുവായിരുന്നു…

******

“ശിവ… ”

“ഉം… ”

“വേഗം റെഡി ആകു… നമുക്ക് ഹോസ്പിറ്റലിൽ പോണ്ടേ… ”

“സഞ്ജു…. നിന്നെ സ്നേഹിച്ചു കൊതി തീർന്നില്ല എനിക്ക്…. ”

“തനിക്ക് ഒന്നും വരില്ല… ഞാനില്ലേ… ”

എന്നും പറഞ്ഞു സഞ്ജു എന്നെ വാരി പുണരുമ്പോൾ സങ്കടം അലതല്ലുന്നതിനിടയിലും എനിക്ക് ചിരി വന്നു..

“മതി… മോൻ വിട്ടേ.. ഈ കെട്ടിപിടി അത്ര രസം ഇല്ല… ഞാൻ റെഡി ആകട്ടെ… ”

ഞാൻ സഞ്ജു ന്റെ കൈ വിടിച്ചു റെഡി ആയി ഇറങ്ങാൻ നേരം ഉമ്മറത്തു ഒരു കാർ വന്നു നിന്നു..

അച്ഛനും അമ്മയും…

“നിങ്ങൾ ഹോസ്പിറ്റലിൽ പോകുവാണോ… ”

“അതെ അച്ഛാ… ”

“എങ്കിൽ പോകാൻ വരട്ടെ .. ”

“അതെന്താ… ”

“നിങ്ങള്ടെ പോക്ക് കണ്ടിട്ട് പേടി ആയപ്പോൾ ആ റിസൾട്ട്‌ അച്ഛൻ അനി യെ കൊണ്ടു മാറ്റിച്ചതാ.. മോൾക്ക്‌ ഒരു അസുഖവും ഇല്ല… ”

കേട്ടത് വിശ്വസിക്കാൻ ആകാതെ ഞാൻ അനിയെ നോക്കി…

“അതെ ശിവ.. താൻ അവിടെ വന്നു സർജറി കഴിഞ്ഞതൊക്കെ ഞാൻ അച്ഛനെ അറിയിച്ചിരുന്നു… അന്ന് FNAC ടെസ്റ്റിൽ ക്യാൻസർ സിംറ്റം കാണിച്ചിരുന്നു എന്നത് സത്യം തന്ന… പക്ഷെ ബയോപ്സി ൽ കുഴപ്പം ഒന്നും ഇല്ലായിരുന്നു… ബാക്കി ടെസ്റ്റുകൾ എല്ലാം നേരിട്ട് പോയി ചെയ്യിച്ചത് ഞാൻ തന്നെ ആയിരുന്നല്ലോ… ”

“അനി… നീ കൂടെ… ”

“അത്… നിന്റെ ഇവിടുത്തെ കാര്യങ്ങൾ അങ്കിൾ പറഞ്ഞപ്പോൾ എന്തോ അങ്കിൾ നു ഞാൻ ആണ് ഈ ഐഡിയ പറഞ്ഞു കൊടുത്തത്… ”

ഈശ്വര ഈ ദിവസങ്ങളിൽ ഞാൻ കഴിച്ചു കൂട്ടിയ വേദന…

ഇതിപ്പോ അച്ഛൻ ആയിപ്പോയി… സഞ്ജു എങ്ങാനും ആയിരുന്നു എങ്കിൽ ഇപ്പോ അടി കഴിഞ്ഞേനെ…

“എന്നാ ഇനി നമുക്കിന്നു ഇവിടെ കൂടാം അല്ലേ ശോഭേ… ”

അച്ഛനും അമ്മയും ഇന്ന് ഞങ്ങളുടെ കൂടെ കൂടി…

എല്ലാരും കൂടെ ഒന്നിച്ചു ഭക്ഷണം ഒക്കെ കഴിച്ചു വൈകിട്ട് അച്ഛനും അമ്മയും കൂടെ മിഥു ചേച്ചിടെ വീട്ടിലേക്കു പോയി…

പെട്ടന്ന് ഫോൺ വന്നു നോക്കിയപ്പോൾ വിനു ചേട്ടൻ…

“സഞ്ജു എന്തെ ശിവ… വിളിച്ചിട്ട് എടുക്കുന്നില്ല… ”

“മുറിയിൽ ഉണ്ടല്ലോ ഞാൻ കൊടുക്കാം… ”

കേട്ടത് വിശ്വസിക്കാൻ ആകാതെ ചേട്ടൻ പിന്നേം ചോദിച്ചു…

“ഞാൻ അവനെ വിളിക്കണോ.. ”

“വേണ്ട ഞാൻ ഫോൺ കൊടുക്കാം… ”

ബെഡിൽ കമിഴ്ന്നു കിടപ്പാണ് പുള്ളി..

“സഞ്ജു.. തനിക്കൊരു കാൾ ഉണ്ട്… ”

അവൻ നേരെ ബാൽക്കണിയിൽ പോയി നിന്നു സംസാരിച്ചു തിരിച്ചു വന്നു…

“നിന്റെ ചേച്ചിക്ക് വിശേഷം ഉണ്ടെന്ന്… നമുക്കും വേണ്ടെ…. ”

ഞാൻ നാണത്തോടെ സഞ്ജു നെ നോക്കി….

*******

അച്ചാച്ചന്റെ കുറുമ്പൻ ഓടി വാ..

“നീ പോതാ അച്ചാച്ചാ… ”

“ആഹാ വിത്തുഗുണം പത്തു ഗുണം… അല്ലെ ശോഭേ…. ”

******

അവസാനിച്ചു…..