രചന – കണ്ണന്റെ മാത്രം
സമ്മതിക്കാം. പക്ഷേ എനിക്ക് ഒരു കണ്ടിഷൻ ഉണ്ട്. അതു സമ്മതം ആണെങ്കിൽ മാത്രം ഞാൻ സമ്മതിക്കാം…
എന്ത് കണ്ടീഷൻ….. സിദ്ധു ചോദിച്ചു.
ഞാൻ താമസിക്കുന്ന ആ വീട്ടിൽ വന്ന് നിൽക്കാം Dr. സിദ്ധാർഥിന് അല്ലാതെ ഞങ്ങൾ വേറെ എവിടേക്കും വരില്ല….
ആമി അതു പിന്നെ.. അജു എന്തോ പറയാൻ തുടങ്ങുന്നത് തടയിട്ട് കൊണ്ട് സിദ്ധു പറഞ്ഞു.
എനിക്ക് സമ്മതം.. ഞാൻ ഇന്ന് തന്നെ അങ്ങോട്ട് മാറാൻ ഉള്ള കാര്യങ്ങൾ ചെയ്യാം…
ആമി ഒന്ന് മൂളിക്കൊണ്ട് മാളുവിനെ നോക്കി. മാളു കണ്ണ് രണ്ടും ചിമ്മിക്കാട്ടി അതോടെ ആമിക്ക് സമാധാനം ആയി. ഇങ്ങനെ ഒരു കണ്ടീഷൻ വച്ചത് മാളുവിന് ഒരു ഇഷ്ടക്കേട് ഉണ്ടാക്കുമോ എന്ന പേടി ആമിക്ക് ഉണ്ടായിരുന്നു. അതില്ല എന്നറിഞ്ഞപ്പോ അവൾക്ക് സന്തോഷമായി…
മാളു എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…. ആമി ചോദിച്ചു..
ഞാൻ കൊണ്ടാക്കാം ആമിയേച്ചി… മാളു പറഞ്ഞു
വേണ്ട മോളെ ടാക്സി പിടിച്ച വന്നത്. അയാൾ വെയിറ്റ് ചെയ്യുന്നുണ്ട്… ആമി പറഞ്ഞു.
മ്മ്.. ശരി.. അല്ല മാനുമോള് എവിടെ.. സ്കാനിങ് കഴിഞ്ഞപ്പോ മുതൽ കാണാൻ ഇല്ലല്ലോ… മാളു ചോദിച്ചു.
അതു ആ കാന്റീനിന്റെ ഭാഗത്തു അല്ലെ സ്കാനിങ് റൂം. സ്കാനിംഗിന് പോയപ്പോ ഒരു കുട്ടി കാന്റീനിൽ നിന്ന് ഐസ്ക്രീംമും പിടിച്ചു പോകുന്നത് കണ്ടപ്പോ തൊട്ട് വാശി പിടിക്കായിരുന്നു അതിനു വേണ്ടി. അപ്പൊ ജാനകിയമ്മ അവളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയതാണ്.
ഇടക്ക് ഓരോ ഐസ്ക്രീം ഒക്കെ കഴിക്കാം. അതൊന്നും പ്രോബ്ലം ഇല്ല ശിവ. സിദ്ധു പറഞ്ഞു.
അതറിയാം പക്ഷേ ഇന്ന് രാവിലെ എഴുന്നേറ്റപ്പോ തൊട്ട് അവൾക്ക് ഒരു തുമ്മൽ ഉണ്ട്. അപ്പൊ അതിന്റെ ഇടയിൽ ഐസ്ക്രീം കൂടി വേണ്ട എന്ന് കരുതിയിട്ട. ആമി പറഞ്ഞു.
നന്നായി ഉണ്ടോ തുമ്മൽ. കോൾഡ് ആയിട്ടുണ്ടോ.. സിദ്ധു ഒരു വെപ്രാളത്തോടെ ചോദിച്ചു…
ഇല്ല. ചെറുതായിട്ട് തുമ്മുന്നുണ്ട്. അതിന്റെ ഒരു ഇറിറ്റേഷൻ ഉണ്ടെന്ന് തോന്നുന്നു ആൾക്ക് നല്ല വാശിയാണ് രാവിലെ മുതൽ.. ആമി പറഞ്ഞു.
നിങ്ങൾ ഇരിക്ക് ഞങ്ങൾ കുഞ്ഞിനെ നോക്കിയിട്ട് വരാം എന്നും പറഞ്ഞ് അജുവും സിദ്ധുവും കൂടി മാനുമോളുടെ അടുത്തേക്ക് പോയി..
അവർ പോയതും മാളു ചോദിച്ചു…. ആമിയേച്ചി ഇനി ഒരിക്കലും മേലേടത് വരില്ലേ….
അറിയില്ല മാളു. ഇപ്പോഴും അവിടത്തെ കാര്യം ആലോചിക്കുമ്പോൾ അപമാനിതയായി ചങ്ക് തകർന്ന് ഞാൻ ഇറങ്ങിയതാണ് ഓർമ വരുന്നത്. അതുകൊണ്ട് ആയിരിക്കും എനിക്ക് അങ്ങോട്ട് വരാൻ തോന്നാത്തത്… ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്ക് അവിടെ… പക്ഷേ നമുക്ക് എപ്പോഴും ഓർമയിൽ അധികം നിൽക്ക നമ്മൾ വേദനിച്ച നിമിഷങ്ങൾ ആയിരിക്കുമല്ലോ… അതാണ് മേലേടത് എന്ന് കേൾക്കുമ്പോൾ ആ നിമിഷങ്ങൾ ആണ് ഓർമ വരുന്നത്.. കണ്ണ് നിറച്ച് കൊണ്ട് ആമി പറഞ്ഞു..
ഞാൻ ചുമ്മാ ചോദിച്ചന്നെ ഉള്ളൂ. ചേച്ചി വിഷമിക്കല്ലേ.. അതൊക്കെ പോട്ടെ മാനുനെ സ്കൂളിൽ ചേർത്തണ്ടേ ചേച്ചി നാലര വയസ്സ് കഴിഞ്ഞില്ലേ… മാളു ചോദിച്ചു
ആ ഇക്കൊല്ലം ഇവിടെ ഏതെങ്കിലും സ്കൂളിൽ ചേർത്തിടണം. എന്നിട്ട് മെഡിക്കൽ സർട്ടിഫിക്കറ്റ് കൊടുക്കാലോ അപ്പൊ ക്ലാസ്സിൽ പോകണം എന്ന് നിർബന്ധം ഇല്ലല്ലോ. ഇനീപ്പോ ഡെലിവറി കഴിയാതെ ട്രാൻസ്‌പ്ലന്റേഷനും കാര്യങ്ങളും ഒന്നും നടക്കില്ലല്ലോ. അതുവരെ ട്രീറ്റ്മെന്റ് ഉണ്ടാവും അവൾക്ക്. ട്രാൻസ്‌പ്ലന്റേഷൻ കഴിഞ്ഞാലും കുറച്ച് നാൾ ട്രീറ്റ്മെന്റ് വേണ്ടി വരും എന്ന അവളെ മുൻപ് കാട്ടിയ ഡോക്ടറും പിന്നെ Dr. സിദ്ധാർഥ്തും പറഞ്ഞത്. അപ്പൊ എന്തായാലും ഒരു രണ്ടു കൊല്ലം കഴിയും. അത്രേം നാൾ വീട്ടിൽ ഇരുത്തി പഠിപ്പിക്കാം എന്ന വിചാരിക്കുന്നെ.. ആമി പറഞ്ഞു നിർത്തി.
മ്മ്…. പിന്നെന്തൊ മാളു ചോദിക്കാൻ വന്നപ്പോഴേക്കും അജുവും സിദ്ധുവും ജാനകിയമ്മയും വന്നു. സിദ്ധുവിന്റെ കൈയിൽ കയറി മാനുമോളും. മാളുവിനെ കണ്ടതും മാനുട്ടി സിദ്ധുവിന്റെ കൈയിൽ നിന്നും ഇറങ്ങി മാളുവിന്റെ അടുത്തേക്ക് പോയി. മാളു വേഗം കുഞ്ഞിനെ എടുത്ത് മടിയിൽ വച്ചു.
അപ്പമ്മേ.. മാനുത്തിതെ അച്ഛാ ഇനി മാനുത്തിതെ കൂതെ ആന് താമസിച്ചാൻ പോനെ…
അമ്പോ… അപ്പമ്മ അറിഞ്ഞില്ലല്ലോ മാളു അവളെ കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു..
അവർ രണ്ടുപേരും സംസാരിക്കുമ്പോൾ ആമി ശ്രദ്ധിച്ചത് മുഴുവൻ അവളുടെ അച്ഛാ കൂടെ ഉണ്ടാവും എന്ന് പറഞ്ഞപ്പോ ഉള്ള അവളുടെ സന്തോഷമാണ്. അതോടെ ആമിക്ക് ഒരു കാര്യം ഉറപ്പായി ഇനി ഒരിക്കലും അവർ പിരിഞ്ഞു നിക്കില്ല എന്ന്. അവൾ സിദ്ധുവിനെ ഒന്നു തിരിഞ്ഞുനോക്കി അവനും മാനുട്ടീടേം മാളുവിന്റേം സംസാരം വാത്സല്യത്തോടെ നോക്കികൊണ്ട് നിൽപ്പുണ്ടായിരുന്നു.അവൾ ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട് മാനുമോളോട് ചോദിച്ചു.
മാനുട്ടി നമുക്ക് പോയാലോ.. കുറെ നേരം ആയില്ലേ വന്നിട്ട്…
അമ്മ പൊക്കൊ.. ഞാൻ അച്ഛതെ കൂതെ വന്നോലാം….
അതു വേണ്ട അവർ വൈകിട്ട് വന്നോളും. നീ ഇപ്പോ എന്റെ കൂടെ പോരെ… ആമി പറഞ്ഞു.
വേന്താ ഞാൻ അച്ഛാ കൂതെ വന്നോലാം.. പീസ് അമ്മേ..
അവൾ സിദ്ധുവിനെ ഒന്നു നോക്കി.. അപ്പൊ അവൻ പറഞ്ഞു.
എന്റെ കൂടെ വന്നോട്ടെ.. ഞാൻ ഇന്ന് ലീവ് ആണ്. വീട്ടിൽ പോയി സാധങ്ങൾ എല്ലാം എടുത്ത് അങ്ങോട്ട് വരാം.
മ്മ്.. ആമി ഒന്നു മൂളി എന്നിട്ട് മാനുമോളെ നോക്കി പറഞ്ഞു.
മാനുട്ടി കുറുമ്പ് ഒന്നും കാണിക്കരുത്. പറഞ്ഞാൽ അനുസരിക്കണം…
മ്മ്.. മാനുത്തി എല്ലാതും അനുസരിച്ചും.. മാനുമോൾ തലയാട്ടികൊണ്ട് പറഞ്ഞു…
ആമിയും ജാനകിയമ്മയും പോകാനായി എഴുന്നേറ്റു… എന്നാൽ ഞങ്ങൾ പോകട്ടെ..അതും പറഞ്ഞു അവർ പോയി..
എന്നാൽ ഞങ്ങളും പോകട്ടെ.. വീട്ടിൽ പോയി എല്ലാം പാക്ക് ചെയ്യണം… അതും പറഞ്ഞ് സിദ്ധുവും മാനുമോളും കൂടി മേലെടത്തേക്ക് പോകാനായി എഴുന്നേറ്റു.
………….
സിദ്ധുവും മാനുമോളും മേലെടത് ചെന്നിറങ്ങുമ്പോൾ ശങ്കറും ലക്ഷ്മിയമ്മയും പുറത്തു തന്നെ ഉണ്ടായിരുന്നു. സിദ്ധുവിന്റെ കൂടെ ഇറങ്ങുന്ന മാനുമോളെ കണ്ടതും ലക്ഷ്മിയമ്മ വേഗം മോളുടെ അടുത്തേക്ക് പോയി അവളെ കൈയിൽ വാങ്ങി മുഖം മുഴുവൻ ചുംബിച്ചു. എന്നിട്ട് ചോദിച്ചു
അച്ഛമ്മേടെ പൊന്നുമ്പൊടി അച്ഛമ്മേനേം അച്ചാച്ഛനേം കാണാൻ വന്നതാണോ…
അല്ല. ഞങ്ങ അച്ഛന്തേ സാനങ്ങൾ എതുക്കാൻ വന്നതാ.. മാനുട്ടി കൊഞ്ചിക്കൊണ്ട് പറഞ്ഞു.
അവൾ പറഞ്ഞത് കേട്ട രണ്ടുപേരും ഒരു സംശയത്തോടെ സിദ്ധുവിനെ നോക്കി.
സിദ്ധു ആമിയുടെ ഇപ്പോഴത്തെ അവസ്ഥയും അവളോട് കൂടെ നിക്കാൻ അനുവാദം ചോദിച്ചപ്പോ അവൾ പറഞ്ഞ മറുപടി എന്താണെന്നും പറഞ്ഞു.
അതുകേട്ടതും ശങ്കറിനും ലക്ഷ്മിയമ്മക്കും വിഷമമം ആയെങ്കിലും ആമിയുടെ അവസ്ഥകൾ മനസിലാക്കിയതുകൊണ്ട് തന്നെ അവർ അവനോടു ഒന്നും പറഞ്ഞില്ല.
അവരുടെ വിഷമം മനസിലാക്കിയതുപോലെ അവൻ പറഞ്ഞു നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അങ്ങോട്ട് വരുമല്ലോ. ഞങ്ങളും ഇടക്ക് ഇങ്ങോട്ട് വരണ്ട് അല്ലെ അച്ഛന്റെ ചിങ്കാരിയേ.. അവൻ മാനുട്ടിയെ കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.
അവൻ അങ്ങനെ വിളിച്ചതും മാനുമോള് നാണത്തോടെ ലക്ഷ്മിയമ്മയുടെ നെഞ്ചിലേക്ക് കിടന്നു.
സിദ്ധു വേഗം തന്നെ മുകളിലേക്ക് പോയി.. അവന്റെ സാധങ്ങൾ എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി…
ആ സമയം ലക്ഷ്മിയമ്മയും ശങ്കറും കൂടി ആദ്യമായി മേലെടത്തേക്ക് വന്ന തങ്ങളുടെ പേരക്കുട്ടിയെ കൊഞ്ചിക്കാനും ഊട്ടാനും മത്സരിക്കുകയായിരുന്നു..
……………..
ജാനകിയമ്മേ നമ്മുടെ ആ ഒഴിഞ്ഞു കിടക്കുന്ന റൂം ഒന്നു ക്ലീൻ ചെയ്തിടണം. പോകുന്ന വഴി ആമി പറഞ്ഞു.
ആ ശരി മോളെ… അവര് അച്ഛനും മോളും ഒരു വല്ലാത്ത അടുപ്പം ആയി ഈ കുറച്ചുസമയം കൊണ്ട് തന്നെ അല്ലെ മോളെ…
മ്മ്…ആമി അതിനു ഒന്നു മൂളുക മാത്രം ആണ് ചെയ്യ്തത്.
അതോടെ ലക്ഷ്മിയമ്മയും ഒന്നും മിണ്ടാതെ ഇരുന്നു. അവർക്ക് മനസിലായിരുന്നു ആമി ഇപ്പോ അനുഭവിക്കുന്ന ആത്‍മസംഘർഷം..
…………….
സന്ധ്യയോടെ സിദ്ധുവും മോളും അജുവും മാളുവും മിച്ചുട്ടനും കൂടി ആണ് ആമി ഒക്കെ താമസിക്കുന്ന വീട്ടിൽ എത്തിയത്.
ഒറ്റ നോട്ടത്തിൽ തന്നെ ആ വീട് സിദ്ധുവിന് ഇഷ്ടമായി. ഒറ്റനിലയിൽ മുറ്റം നിറയെ പലതരം പൂച്ചെടികളും വീടിനു ചുറ്റും മരങ്ങളും ആയി ഒതുങ്ങിയ നല്ലൊരു വീട്. എല്ലാവരും കൂടി ഉള്ളിലേക്ക് കയറി. മിച്ചുട്ടനും മാനുമോളും കളിക്കാനായി പോയി. ആമിയൊഴികെ ബാക്കി എല്ലാവരും സിദ്ധുവിന്റെ സാധനങ്ങൾ എല്ലാം റൂമിൽ സെറ്റ് ചെയ്യാനും ബാക്കി കാര്യങ്ങളിലേക്കും കടന്നു. ആമി അവളുടെ റൂമിൽ പോയി കണ്ണടച്ചു കിടന്നു. അവളുടെ മനസ്സ് വളരെ അസ്വസ്ഥമായി കൊണ്ടിരുന്നു. എന്തോ ഒന്നും ഒന്നും അംഗീകരിക്കാൻ അവളെക്കൊണ്ട് കഴിയുന്നുണ്ടായില്ല. പക്ഷേ മാനുട്ടിയെ കുറിച്ച് ആലോചിച്ചപ്പോൾ അംഗീകരിക്കാതെ നിവൃത്തിയും ഉണ്ടായില്ല. ഇന്ന് ലക്ഷ്മിയമ്മ പറഞ്ഞത് ശരിയാണ്. മാനുട്ടിയും അവളുടെ അച്ഛനും ഇത്രേം കുറഞ്ഞ സമയം കൊണ്ട് ഇതുപോലെ അടുക്കുമെന്ന് അവളും കരുതിയിരുന്നില്ല…മാളുവും അജുവും മിച്ചുട്ടനും രാത്രി ഭക്ഷണം കഴിഞ്ഞിട്ടാണ് പോയത്. അങ്ങനെ സിദ്ധു ആമിയുടെ വീട്ടിൽ താമസമായി…
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.. അതുപോലെ തന്നെ ആമിയുടെ ഗർഭകാലവും കടന്നു പോയി. മാളു പറഞ്ഞതുപോലെ ഒരു നാലുമാസം കഴിഞ്ഞപ്പോ ആമിയുടെ ബെഡ് റസ്റ്റ് ഒഴിവായി. അതോടെ ആമി ജോലിക്ക് പോയി തുടങ്ങി. മാനുമോളും സിദ്ധുവും പിരിയാൻ പറ്റാത്ത പോലെ അടുത്തു. മാനുമോൾക്ക് ഇപ്പോ എല്ലാത്തിനും അച്ഛൻ മതി. സ്കൂളിൽ ചേർത്തതുകൊണ്ട് പഠിപ്പിക്കലും ഒക്കെ സിദ്ധു തന്നെ ആണ് ചെയ്യുന്നത്. ജാനകിയമ്മയും ആയിയും സിദ്ധു അടുത്തു. ആമിയും സിദ്ധുവും മാത്രം ഇരുദ്രുവങ്ങളിൽ തന്നെ ആണ് ഇപ്പോഴും. അവർ സംസാരം വരെ വളരെ കുറവാണ്. പരസ്പരം നേർക്ക് നേരെ വന്നാലും ആമി മുഖം തിരിച്ചു പോകാറാണ് പതിവ്. അവൾക്ക് ക്ഷമിക്കാൻ കഴിയുന്ന സമയത്ത് ക്ഷമിക്കട്ടെ എന്ന ഒരു നിലപാടിലാണ് സിദ്ധുവും. നാളെ ആണ് ആമിയുടെ സിസേറിയൻ പറഞ്ഞിട്ടുള്ളത്. ആദ്യത്തെ പ്രെഗ്നൻസി അത്രേം കോംപ്ലിക്കേറ്റഡ് ആയതുകൊണ്ട് ഒരു നോർമൽ ഡെലിവറിക്ക് വെയിറ്റ് ചെയ്യണ്ട എന്നായിരുന്നു മാളുവിന്റെ അഭിപ്രായം സിദ്ധുവും അതിനു സമ്മതം പറഞ്ഞു. സ്റ്റം സെല്ലസ് കളക്ഷനും നാളെ തന്നെ ആണ്. ആമിയുടെ ഡെലിവറി കഴിഞ്ഞ് ഒരു 6 മാസം കഴിഞ്ഞിട്ടാണ് മോളുടെ ട്രാൻസ്‌പ്ലന്റേഷൻ വച്ചിട്ടുള്ളത്.
പിറ്റേന്ന് ആമിയെ സിസേറിയനായി കയറ്റി. പുറത്തു എല്ലാവരും പ്രാർത്ഥനയോടെ നിന്നു……

by