രചന – കണ്ണന്റെ മാത്രം
സിദ്ധു വീട്ടിൽ നിന്നും ഇറങ്ങിയിട്ട് നേരെ അജുവിന്റെ വീട്ടിലേക്ക് ആണ് വന്നത്. അവൻ അജുവിനോട് ഈ പ്രൊപോസലിനെ കുറിച്ചും നാളെ മീറ്റ് ചെയ്യാൻ പോകുന്നതിനെ കുറിച്ചും പറഞ്ഞു. അവനോട് തന്റെ കൂടെ വരാനും ആവശ്യപ്പെട്ടു. അജു ഒക്കെ കേട്ടപ്പോ സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു.
…………….
ലക്ഷ്മിയമ്മ അപ്പോൾ തന്നെ ആശ്രമം നടത്തുന്ന ബാലൻമാഷേ വിളിച്ചു.അവർക്ക് പരസ്പരം കാണാൻ വേണ്ടിയുള്ള കാര്യങ്ങൾ റെഡി ആക്കി.
സിദ്ധു അജുവിനെയും കൂട്ടിയാണ് ആമിയെ കാണാൻ പോയത്..
അവർ ഒരു ടേബിളിൽ ആമിയെ വെയിറ്റ് ചെയ്തിരുന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു പെൺകുട്ടി അവരുടെ ടേബിളിന് അടുത്ത് വന്ന് പറഞ്ഞു..
ഹായ് ഞാൻ ശിവാമി… നിങ്ങൾ അധികനേരമായോ വന്നിട്ട്.. സോറി ട്രാഫിക്കിൽ പെട്ടുപോയി…
ഈ സമയം സിദ്ധു അവളെ തന്നെ കണ്ണുമാറ്റാതെ നോക്കിയിരിക്കുകയായിരുന്നു.
അവളുടെ സംസാരം കേട്ട സിദ്ധു ചെറുതായി ഒന്ന് ഞെട്ടി കൊണ്ടു പറഞ്ഞു സാരമില്ല…ഞങ്ങൾ അഞ്ചുമിനിറ്റ് ആയതേ ഉള്ളൂ വന്നിട്ട്..
ഹായ് ഞാൻ അർജുൻ സിദ്ധുവിന്റെ കൂട്ടുകാരനാണ്.. എന്നാ നിങ്ങൾ സംസാരിക്ക് ഞാൻ അപ്പുറത്തെ ടേബിളിൽ ഇരിക്കാം സിദ്ധുവിനെ നോക്കി ഇതും പറഞ്ഞ് അർജുൻ അങ്ങോട്ട് മാറിയിരുന്നു..
ഹായ് ഞാൻ സിദ്ധാർഥ്… ഡോക്ടറാണ്
അറിയാം ഡോക്ടർ സിദ്ധാർത്ഥിനെ അറിയാത്തവർ കുറവല്ലേ.. ആമി ഒരു ചിരിയോടെ പറഞ്ഞു.
അവർ ഒരു കോഫി ഓർഡർ ചെയ്യ്തു..
കോഫി വന്നപ്പോ അതൊന്നു സിപ്പ് ചെയ്തുകൊണ്ടുതന്നെ സിദ്ധു സംസാരത്തിനു തുടക്കമിട്ടു..
ലുക്ക് ശിവ എനിക്ക് എല്ലാം ഓപ്പൺ ആയി പറയുന്നതാണ് ഇഷ്ടം. സത്യത്തിൽ ഞാൻ ഇപ്പോൾ ഒരു വിവാഹത്തിന് തയ്യാറല്ല. പക്ഷേ വീട്ടിൽ നിന്ന് നല്ല പ്രഷർ ഉണ്ട്. അവരെയും കുറ്റം പറയാൻ പറ്റില്ല. അവർക്ക് ആഗ്രഹമുണ്ട് എന്റെ കല്യാണം വേഗം കാണണമെന്ന്. സൊ നമ്മൾ ഇപ്പോൾ ഓക്കേ പറഞ്ഞാൽ നമ്മുടെ കല്യാണം വേഗം ഉണ്ടാകും. നമുക്ക് കല്യാണം കഴിഞ്ഞിട്ട് ആയാലും നന്നായി മനസ്സിലാക്കിയതിന് ഒക്കെ ശേഷം ഒരു കുടുംബ ജീവിതത്തിനെ കുറിച്ച് ചിന്തിക്കാം…. എനിക്ക് ഇയാളെ ഇഷ്ടായി കണ്ടപ്പോൾ.. സോ തനിക്ക് ഇത് താല്പര്യമുണ്ടെങ്കിൽ നമുക്ക് മുന്നോട്ടു കൊണ്ടുപോകാം.. സിദ്ധു പറഞ്ഞു നിർത്തി.
ഇതു കേട്ട് ആമി ആദ്യം തന്നെ പറഞ്ഞത് എന്നെ ആരും ശിവ എന്ന് വിളിക്കാറില്ല എന്നാണ്.
അതുകേട്ടപ്പോൾ സിദ്ദു പറഞ്ഞു എനിക്കെന്തോ ശിവ ഭയങ്കര കംഫർട്ടബിൾ ആയിട്ട് തോന്നി തനിക്ക് കുഴപ്പം ഇല്ലെങ്കിൽ ഞാൻ ശിവ എന്നു തന്നെ വിളിക്കട്ടെ..
അതു കുഴപ്പമില്ല സിദ്ധു ഏട്ടൻ ഇഷ്ടമുള്ളത് വിളിച്ചോളൂ. പിന്നെ എനിക്കും കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.. ഞാനിപ്പോ പിജി ഫൈനലിൽ പഠിക്കുകയാണ്.ബാങ്ക് ടെസ്റ്റും psc യും ഒക്കെ എഴുതുന്നും ഉണ്ട്. അതുകിട്ടിയാൽ ജോലിക്ക് പോകണമെന്നാണ് എന്റെ ആഗ്രഹം. പിന്നെ കുടുംബ ജീവിതത്തെക്കുറിച്ച് ഞാനും ഒന്നും ചിന്തിച്ചിട്ടില്ല. ഞാനും സിദ്ധു ഏട്ടനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട് അതിപ്പോ ഫിനാൻഷ്യലി ആണെങ്കിലും അക്കാദമിക്കലി ആണെങ്കിലും. അതു മാത്രമല്ല അറിയായിരിക്കുമല്ലോ എനിക്ക് അച്ഛനും അമ്മയും ഒന്നുമില്ല. ആശ്രമത്തിൽ ആണ് വളർന്നത്.. അതൊക്കെ ഓക്കെയാണെന്നുണ്ടെങ്കിൽ മാത്രം ഈ പ്രൊപ്പോസൽ മുന്നോട്ടു കൊണ്ടുപോയാൽ മതി. നാളെ ഒരു കാലത്ത് വേണ്ടിയിരുന്നില്ല എന്ന് തോന്നരുതല്ലോ.. ആമി ഒരു ചിരിയോടെ പറഞ്ഞു
ഏയ് അതൊന്നും എനിക്ക് പ്രോബ്ലം അല്ല. അല്ലെങ്കിലും പെണ്ണുങ്ങൾ അടുക്കളയിൽ കൂടുന്നതിനോട് എനിക്ക് താല്പര്യമില്ല. സിദ്ദു പറഞ്ഞു
അപ്പോൾ ഇത് നമുക്ക് മുന്നോട്ടു കൊണ്ടുപോകാം അല്ലേ സിദ്ധു ആമിയോട് ചോദിച്ചു.
ആ എനിക്ക് കുഴപ്പമില്ല.. ആമി ഒരു ചിരിയോടെ പറഞ്ഞു..
ആമി സിദ്ധുവിനോടും അജുവിനോടും യാത്ര പറഞ്ഞു അവിടെ നിന്നുംപോയി.
അജു സിദ്ധുവിന്റെ അടുത്ത് വന്ന് ചോദിച്ചു എന്തായിടാ…എന്താ നിങ്ങളുടെ തീരുമാനം..
എനിക്ക് ഇഷ്ടായി ഡാ ആ കുട്ടിയുടെ ക്യാരക്ടർ നല്ല ബോൾഡ് ആണ് ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്നുണ്ട്.
ഇതു മുന്നോട്ട് കൊണ്ട് പോകാം എന്ന് കരുതുന്നു. എന്താ നിന്റെ അഭിപ്രായം.. സിദ്ധു ചോദിച്ചു…
എനിക്കും ഇഷ്ടായി ആ കുട്ടിയെ.. നല്ല പെരുമാറ്റം. പിന്നേ നിനക്ക് ചേരും കണ്ടാൽ…
മ്മ്… വായോ പോകാം..
അവർ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു..
……….
ആമി തിരിച്ചു ആശ്രമത്തിൽ എത്തിയപ്പോ ബാലൻമാഷ് ചോദിച്ചു…
എന്തായി മോളെ.. എന്തു തീരുമാനിച്ചു മോൾക്ക് താല്പര്യം ഉണ്ടോ ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ട് പോകാൻ….
എനിക്ക് കുഴപ്പം ഇല്ല ബാലച്ഛ.. ലക്ഷ്മിയമ്മ വിളിക്കുമ്പോൾ എന്റെ സമ്മതം അറിയിച്ചോളൂ.. ഒരു കുഞ്ഞുചിരിയോടെ ആമി പറഞ്ഞു….
മ്മ്.. മോളെ മോൾക്ക് ഞാൻ ഈ കല്യാണത്തിന് നിർബന്ധം പിടിക്കുന്നതായി തോന്നുന്നുണ്ടോ..
സത്യത്തിൽ ഇത്രേം നല്ല ഒരു പ്രൊപോസൽ ആയതുകൊണ്ടാണ് ഞാൻ സിദ്ധുവിനെ ഒന്നു പോയി കാണാൻ മോളെ നിർബന്ധിച്ചത്… മാഷ് ഒരു വിഷമത്തോടെ പറഞ്ഞു..
എനിക്കറിയാം ബാലച്ഛ… വിഷമിക്കേണ്ട ഞാൻ പൂർണമനസ്സോടെ ആണ് ഇതിനു സമ്മതിച്ചത്….
എങ്കിൽ ശരി മോളെ ലക്ഷ്മിയമ്മ വിളിക്കുമ്പോ ഞാൻ മോൾടെ സമ്മതം അറിയിക്കാം.. ബാക്കി കാര്യങ്ങൾ അവർ തീരുമാനിച്ച് പറയട്ടെ..
ശരി.. ഞാനൊന്ന് ഫ്രഷ് ആവട്ടെ.. ഇതും പറഞ്ഞു ആമി തന്റെ റൂമിലേക്ക് പോയി…
……,…………
സിദ്ധു അജുവിനെ അവന്റെ വീട്ടിൽ ഇറക്കി നേരെ മേലെടത്തേക്ക് വന്നു… ഹാളിൽ തന്നെ ലക്ഷ്മിയമ്മയും മാളുവും ഇരിക്കുന്നുണ്ടായിരുന്നു.സിദ്ധുവിനെ കണ്ടതും മാളു പെട്ടെന്ന് എഴുന്നേറ്റ് വന്നുകൊണ്ട് ചോദിച്ചു എന്തായി സിദ്ധുവേട്ടാ ആമി ചേച്ചിയെ ഇഷ്ടായോ…
ലക്ഷ്മിയമ്മയും അവന്റെ ഉത്തരം അറിയാനായി അവന്റെ മുഖത്തേക്ക് നോക്കി…
എനിക്ക് ഇഷ്ടമായി ശിവയെ.. ഇനി ബാക്കി ഉള്ളത് എന്താണെങ്കിൽ അതു നിങ്ങൾ തീരുമാനിച്ചാൽ മതി..ഒരു ചിരിയോടെ ഇതും പറഞ്ഞു സിദ്ധു റൂമിലേക്ക് പോയി…
ഇതുകേട്ട മാളുവിന് സന്തോഷം അടക്കാൻ ആയില്ല. അവൾക്ക് അത്രേം ഇഷ്ടമാണ് ആമിയെ .. ലക്ഷ്മിയമ്മയുടെ കൂടെ ആശ്രമത്തിൽ പോയി മാളുവിനും ശങ്കറിനും ആമിയെ അറിയാം…
സിദ്ധുവിന്റെ മറുപടി കേട്ട ലക്ഷ്മിയമ്മ വേഗം തന്നെ ശങ്കറിനെ വിളിച്ചു കാര്യം പറഞ്ഞു….
പിന്നെ എല്ലാം പെട്ടെന്നായിരുന്നു… നിശ്ചയം ഇല്ലാതെ നേരെ കല്യാണം നടത്താം എന്ന് അവർ തീരുമാനിച്ചു. അതും കല്യാണം ചെറുതാക്കി കഴിച്ച് റിസപ്ഷൻ വലിയ രീതിയിൽ ചെയ്യാം എന്ന് തീരുമാനിച്ചു. പിന്നേ മുഹൂർത്തം കുറിക്കലും ഡ്രസ്സ് എടുക്കലും എല്ലാം പെട്ടെന്ന് കഴിഞ്ഞു അങ്ങനെ അവരുടെ കല്യാണ ദിവസം വന്നെത്തി..
പ്രിയ എല്ലാം അറിഞ്ഞു വരുമ്പോഴേക്കും ഒരുപാട് വൈകിയിരുന്നു അതുകൊണ്ട് അവൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല അവരുടെ കല്യാണം മുടക്കാൻ.. പക്ഷേ അവൾ അപ്പോഴും സിദ്ധു എന്ന മോഹം ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു…
ഒരു സിമ്പിൾ സെറ്റ് മുണ്ടിലും മിതമായ ഒരുക്കത്തിലും ആമിയുടെ സൗന്ദര്യം ഒന്നു കൂടി ജ്വലിച്ചു…
അമ്പലത്തിൽ വച്ചായിരുന്നു കെട്ട്. മാഷുടെ അനുഗ്രഹവും വാങ്ങി ആശ്രമത്തിൽ ബാക്കി ഉള്ളേരോട് യാത്രയും പറഞ്ഞ് ആമി ഇറങ്ങി…
ആമി ഒക്കെ അമ്പലത്തിൽ എത്തിയ അതെ നേരത്താണ് സിദ്ധുവും കൂട്ടരും എത്തിയത്. കാറിൽ നിന്നും ഇറങ്ങുന്ന അവന്റെ ശിവയെ കണ്ടു ഒരു നിമിഷം അവന് ശ്വാസം എടുക്കാൻ പറ്റിയില്ല അത്രേം ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ. അന്ന് കണ്ടതിനു ശേഷം അവർക്ക് പിന്നീട് കാണാനോ സംസാരിക്കാനോ പറ്റിയിരുന്നില്ല. സിദ്ധുവിനെ ഡൽഹിയിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിലേക്ക് ഒരു സർജറിക്ക് വേണ്ടി വിളിച്ചിരിക്കയായിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായിട്ട് സിദ്ധു അവിടെ ആയിരുന്നു. ഇന്നലെ രാവിലെ ആണ് വന്നത്. അതുകൊണ്ട് തന്നെ അവർക്ക് പരസ്പരം സംസാരിക്കാൻ പറ്റിയിരുന്നില്ല..
സിദ്ധുവിനെ കണ്ട ആമിയും ഒരു മിനിറ്റ് ഒന്നു സ്റ്റക്ക് ആയി. ചന്ദന കളർ മുണ്ടിലും ഷർട്ടിലും അവനെ കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു..അവർ പരസ്പരം നോക്കി ചിരിച്ചു..
അങ്ങനെ ഭഗവാനെ സാക്ഷിയാക്കി സിദ്ധു ആമിയുടെ കഴുത്തിൽ താലി ചാർത്തി തന്റെ ഉടലിനും ഉയിരിനും പാതിയാക്കി മാറ്റി….
അങ്ങനെ ശിവാമി മേലെടത് തറവാട്ടിലേക്ക് ലക്ഷ്മിയമ്മയുടെ കൈയിൽനിന്നും വിളക്കും വാങ്ങി വലംകാൽ വച്ചു കയറി…
ആമി മോള് പോയി ആ ഡ്രെസ്സ് ഒക്കെ മാറ്റി കുറച്ചു നേരം റസ്റ്റ് എടുക്ക് അപ്പോഴേക്കും റിസപ്ഷനു ഒരുക്കാൻ ബ്യൂട്ടീഷ്യൻ വരും.മാളു നീ ആമി മോളെ റൂമിലേക്ക് ആക്കി ഡ്രസ്സ് ഒക്കെ മാറാൻ സഹായിക്ക്.ലക്ഷ്മിയമ്മ പറഞ്ഞു.
ശരിയമ്മേ.. വാ ഏട്ടത്തി മോളിലാണ് ഏട്ടന്റെ റൂം. അതും പറഞ്ഞു മാളു ആമിയെ വിളിച്ച് സിദ്ധുവിന്റെ റൂമിൽ പോയി. മാളു അവൾക്ക് ഓർണമെൻറ്സ് മാറ്റാനും മുടി അഴിക്കാനും ഒക്കെ സഹായിച്ചു…ഏട്ടത്തി ഫ്രഷ്അപ് ആയി കുറച്ചു നേരം റസ്റ്റ് എടുക്ക് ഞാൻ ബ്യൂട്ടിഷ്യൻ വന്നാൽ അവരേം കൊണ്ട് വരാം..മാളു പറഞ്ഞു
ശരി മോളെ എന്നും പറഞ്ഞു കബോര്ഡിൽ നിന്നും ഒരു ചുരിദാറും എടുത്ത് ആമി കുളിക്കാനായി കയറി.
ആമി കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ അവിടെ സിദ്ധു ഉണ്ടായിരുന്നു. ആമി സിദ്ധുവിനെ നോക്കി ഒന്നു ചിരിച്ചു.
ആ തന്റെ കുളികഴിഞ്ഞോ..എന്നാൽ കുറച്ചു കിടന്നോ റിസപ്ഷനു ഇനിയും സമയം ഉണ്ട്.. ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ ഒരു ചിരിയോടെ സിദ്ധു ആമിയെ നോക്കി പറഞ്ഞു ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി..
സിദ്ധു കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ കട്ടിലിൽ കിടന്ന് മയങ്ങുന്ന ആമിയെ ആണ് കാണുന്നത്. അവൻ ഒരു ചിരിയോടെ അവളെ നോക്കി കുറച്ചുനേരം നിന്നു പിന്നെ വാതിൽ തുറന്ന് പുറത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞ് മാളു ബ്യൂട്ടീഷ്യനെയും കൊണ്ട് വന്ന് തട്ടി വിളിച്ചപ്പോൾ ആണ് ആമി പിന്നേ കണ്ണ് തുറന്നത്. അവൾ വേഗം എഴുന്നേറ്റ് ഫ്രഷ് ആയി വന്നു. ബ്യൂട്ടീഷ്യൻ അവളെ റിസപ്ഷനു വേണ്ടി നല്ല ഭംഗിയിൽ ഒരുക്കി…
അവളുടെ ഡ്രെസ്സിനു മാച്ച് ആയ സ്യുട്ടിൽ സിദ്ധുവും റെഡി ആയി വന്നു.
അങ്ങനെ റീസെപ്ഷനും വളരെ ഭംഗിയായി നടന്നു. അവരെ ഒരുമിച്ചു കണ്ട എല്ലാവർക്കും തോന്നി അവർ made for each other ആണെന്ന്. അത്രക്ക് ചേർച്ച ആയിരുന്നു രണ്ടുപേരും തമ്മിൽ…
…………
Present….
പെട്ടന്നാണ് സിദ്ധുവിന്റെ ഫോൺ ബെൽ അടിച്ചത്. ആ ശബ്ദം ആണ് സിദ്ധുവിനെ പഴയ ഓർമകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നത്.. അവൻ ഫോൺ നോക്കിയപ്പോൾ ഹോസ്പിറ്റലിൽ നിന്നും ആണ്. അവൻ വേഗം അതു അറ്റൻഡ് ചെയ്യ്തു സംസാരിച്ചു. ഞാൻ വേഗം വരാം എന്നും പറഞ്ഞു ഫോൺ വച്ചു.
അവൻ വേഗം ഡ്രെസ്സ് മാറി കാറിന്റെ കീയും പേഴ്സും എടുത്ത് റൂമിൽ നിന്നും പുറത്തേക്കിറങ്ങി.
അപ്പോഴാണ് ലക്ഷ്മിയമ്മ അവനെ കാണുന്നത്.
എങ്ങോട്ടാ സിദ്ധു.. നീ ഇന്ന് ഓഫ് അല്ലെ..
അമ്മേ ഹോസ്പിറ്റലിൽ ഒരു എമർജൻസി. അവർ വിളിച്ചിരുന്നു. ഞാൻ ഒന്ന് പോയിട്ട് വരാം..
നീ വാ ഞാൻ ഭക്ഷണം എടുത്തുവെക്കാം എന്തായാലും 12 മണി കഴിഞ്ഞില്ലേ കഴിച്ചിട്ട് പോകാം ഇനി..
വേണ്ട അമ്മേ ഞാൻ അവിടെ കാന്റീനിൽ നിന്നും കഴിക്കാം ഇപ്പോ പോവട്ടെ..
ഇതും പറഞ്ഞു സിദ്ധു പെട്ടന്ന് തന്നെ അവന്റെ കാറും എടുത്തുപോയി.
ലക്ഷ്മിയമ്മ അവൻ പോകുന്നത് ഒരു വിഷമത്തോടെ നോക്കിനിന്നു.
……..
സിദ്ധു ഹോസ്പിറ്റലിൽ എത്തി നേരെ ഐസിയൂവിലേക്ക് ആണ് പോയത്. അവിടെ എത്തി ഇന്നലെ സർജറി കഴിഞ്ഞ പേഷ്യന്റ്നാണ് പെട്ടന്ന് വയ്യാതായത്. അപ്പൊ അതിനു വേണ്ട മെഡിസിൻ എല്ലാം കൊടുത്ത് ഒന്നുകൂടി അവർ സ്റ്റേബിൾ ആയില്ലേ എന്ന് നോക്കി.
എല്ലാം ഒക്കെ ആണെന്ന് കണ്ടപ്പോൾ അവിടെ ഉള്ള സിസ്റ്ററിനോട് അവൻ പറഞ്ഞു..
ഞാൻ കാബിനിലേക്ക് പോവുകയാണ് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നേ വിളിച്ചാൽ മതി.. എന്തായാലും കുറച്ചു നേരം ഞാൻ ഇവിടെ ഉണ്ടാവും…
ഒക്കെ ഡോക്ടർ ആ സിസ്റ്റർ പറഞ്ഞു
സിദ്ധു നേരെ കാബിനിൽ പോയി അവന്റെ സീറ്റിൽ ചാരി കണ്ണടച്ചിരുന്നു.. ആ ഇരുപ്പിൽ അവനൊന്നു മയങ്ങി പോയിരുന്നു.
പെട്ടന്നാണ് അവന്റെ കാബിനിലെ ഫോൺ ബെല്ലടിച്ചത്.. അവൻ ഞെട്ടി എഴുന്നേറ്റു. പെട്ടന്ന് തന്നെ ഫോൺ എടുത്തു…
അപ്പുറത്തെ സൈഡിൽ നിന്നും കേട്ട വാർത്ത വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു അവൻ …………

by