രചന – ഇഷ ജാൻവി
റൂമിൽ മിത്ര ഉണ്ടായിരുന്നില്ല.മോനെ ആമി എവിടെ
ആദിയുടെ അച്ഛൻ ചോദിച്ചു
അറിയില്ല അച്ഛാ ഞാൻ ഞാൻ അവളെ ഉറക്കിയിട്ട് വന്നത് അല്ലെ ഞാൻ വരുന്നത് വരെ അവള് ഉറങ്ങുകയായിരുന്നു
ഒരു ഇടർച്ചയോടെ അവൻ പറഞ്ഞു
ഈ കുട്ടി ഇത് എവിടെ പോയി
രണ്ട് അച്ചന്മാർക്ക് വീണ്ടും ടെൻഷനായി
രണ്ടാളും ഇവിടെ ഇരിക്ക ഞാൻ ഒന്ന് നോക്കിയിട്ട് വരാം
അത് വേണ്ട അവള് ഇവിടെ അടുത്ത് എവിടെയെങ്കിലും ഉണ്ടാകും ഞാൻ നോക്കിയിട്ട് വരാം
അവരെ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു അവൻ പുറത്തിറങ്ങി
കുറച്ചു നടന്നപ്പോഴാണ് ഒരു ഡോക്ടർ മിത്രയെയും കയ്യിൽ എടുത്ത് വരുന്നത് കണ്ടത് കൂടെ ഒരു നേഴ്സുമുണ്ട്
എന്താ എന്ത് പറ്റി ആമി മോളെ എന്താടാ
മിത്രയുടെ അടുത്തേക്ക് ഓടി പോയി അവളുടെ കവിളിൽ തട്ടിക്കൊണ്ടു ചോദിക്കാൻ തുടങ്ങി
Hey don’t worry അഗ്നിടെ bp ഒന്ന് ഷൂട്ട് ഔട്ട് ആയതാ. ഞാനും സിസ്റ്ററും നടന്നു വരുമ്പോൾ കണ്ടതാ തളർന്നു വീഴാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങള് പിടിച്ചിരുന്നു. ആളെ കണ്ടപ്പോൾ സിസ്റ്റർക് മനസിലായി. നേരത്തെ ഈ സിസ്റ്റർ വന്നു ഇൻജെക്ഷൻ എടുത്തിരുന്നു എന്ന് പറഞ്ഞു. സൊ ഞങ്ങൾ റൂമിൽ കിടത്താൻ വേണ്ടി വരുകയായിരുന്നു.
നിഖില് ഡോക്ടർ പറയുന്നതൊക്കെ കേൾക്കുന്നുണ്ടെങ്കിലും അവന്റെ കണ്ണിൽ ആമി മാത്രമാണ് നിറഞ്ഞു നിന്നത്. ആ സമയം വരെ അവന്റെ ഹൃദയമിടിപ്പ് കൂടുതലായിരുന്നു.
ഒരു നിമിഷം എന്തോ ആലോചിച്ചതിന് ശേഷം അവൻ ഡോക്ടറുടെ കയ്യിൽ നിന്ന് ആമിയെ തന്റെ നെഞ്ചിലേക്ക് ചേര്ത്ത വച്ചു. അവൻ അവളെയും കൊണ്ട് നേരെ റൂമിലേക്ക് പോയി. ഡോക്ടറും നഴ്‌സും പുറകെ വന്നു. അച്ചന്മാർ രണ്ടാളും അവളെ നിഖില് എടുത്തിട്ട് വരുന്നത് കണ്ട് ഒന്ന് പിടിച്ചെങ്കിലും, അവൾക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു അവരെ സമാധാനപെടുത്തി
നിങ്ങള് ഇത്രയും ആൾക്കാറുണ്ടായിട്ടാണോ അഗ്നിയെ തനിച്ചാക്കി പോയത്
നിഖില് അവന്റെ ആമിയെ മെല്ലെ കിടത്തി അവളുടെ മുടിയിൽ തഴുകി കൊണ്ടിരിക്കുമ്പോഴാണ് ഡോക്ടർ ചോദിച്ചത് അതില് കുറച്ചു ദേഷ്യവുമുണ്ടായിരുന്നു. നിഖിലാണെങ്കിൽ അത് കേട്ടത് പോലും ഇല്ലാ അവന്റെ ശ്രദ്ധ മുഴുവൻ തന്റെ ആമിയിലായിരുന്നു.
രണ്ട് അച്ചന്മാരും കൂടെ ഡോക്ടറോട് കാര്യം പറഞ്ഞു.
ഡോക്ടർ അച്ഛന്മാർ പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും അവൻ ശ്രദ്ധിച്ചത് നിഖിലിനെയും മിത്രയെയുമായിരുന്നു
നിഖില് അവളുടെ മുടിയിൽ തലോടി കൊണ്ട് അവളുടെ നെറ്റിയിൽ ഒരു നനുത്ത ചുംബനം കൊടുത്തു അവിടുന്ന് എഴുന്നേറ്റു.
അഗ്നിയുടെ ബ്രദർ ആണോ??????
നിഖിൽ, ആമിയുടെ സോറി അഗ്നിമിത്രയുടെ ഹസ്ബൻഡ്
കൈ നീട്ടി കൊണ്ട് പറഞ്ഞു.
അവൻ പറഞ്ഞത് കേട്ട് ഒരു നിമിഷം ഡോക്ടർ ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ കൈ കൊടുത്തു
Dr. ശ്രീനാഥ്
ഡോക്ടറും തിരിച്ചു പരിചയപ്പെടുത്തി
അല്ല ഡോക്ടർക്ക് എങ്ങനെയാ ആമിയെ ഐ മീൻ അഗ്നിയെ പരിചയം
ഒരു കല്യാണത്തിന് കണ്ട് പരിചയപെട്ടതാ. എന്റെ ഫ്രണ്ടിന്റെ സിസ്റ്ററുടെ മാരേജ് ഫങ്ക്ഷന് പോയപ്പോൾ അഗ്നിയുടെ കൈ തട്ടി എന്റെ ഫോൺ വീണു പൊട്ടി. ഒരു വഴക്കിൽ തുടങ്ങിയ ബന്ധമാണ് പിന്നെ അവളുടെ വാക്ക് സാമർഥ്യം കൊണ്ട് ഞങ്ങള് ഫ്രണ്ട്സായി
ചെറു ചിരിയോടെ ഡോക്ടർ പറഞ്ഞു
കല്യാണം കഴിഞ്ഞത് ഞാൻ അറിഞ്ഞില്ല അതാ
ഏയ്യ് that’s ok. കല്യാണം ഈ അടുത്താണ് കഴിഞ്ഞത്
അന്ന് കണ്ടതിനു ശേഷം ഞാൻ അഗ്നിയെ ഇന്ന് കാണുന്നത്രെ
ഹ്മ്മ്
എന്നാ ഞങ്ങള് പോകാം ഒന്ന് ശ്രദ്ധിച്ചോളു ടെൻഷൻ കാരണം ആയിരിക്കാം ഇങ്ങനെയൊക്കെ
ഹ്മ്മ്
ഓക്കേ ബൈ
അതും പറഞ്ഞു ഡോക്ടറും നഴ്സും പോയി.
അച്ചന്മാർ രണ്ടാളും മറ്റേ ബെഡിൽ അഡ്ജസ്റ്റ് ചെയ്ത് കിടന്നു. ഇനി അവിടെ.
ഞാൻ എന്റെ ആമിയുടെ അടുത്ത് പോയി ഇരുന്നു. കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ അവള് ആകെ കോലം കെട്ടിരുന്നു.
അവളെ തന്റെ നെഞ്ചോട് ചേര്ത്ത വച്ചു അവനും പതിയെ മയങ്ങി.
അജു ആദി….എന്നെ വിട്ട് പോകല്ലേടാ
ആമിയുടെ സൗണ്ട് കേട്ടാണ് നിഖിൽ ഞെട്ടിയത്. അവ്യക്താമാണെങ്കിലും അവൻ അത് കെട്ടിരുന്നു
പിന്നെ അവന് ഉറങ്ങാൻ കഴിഞ്ഞില്ല.
രണ്ട് അച്ചന്മാരെയും നോക്കി അവരും ഉറങ്ങിയിട്ടില്ല എന്ന് മനസിലായി. അവരോട് പറഞ്ഞിട്ട് അവന പുറത്തേക്ക് പോയി. അപ്പോഴാണ് രണ്ട് ഡോക്ടർമാരും നഴ്‌സും ഐസിയൂവിന്റെ അകത്തേക്ക് ഓടുന്നത് കണ്ടേ. അവനും അങ്ങോട്ടേക്ക് പോയി അരമണിക്കൂർ കഴിഞ്ഞതിന് ശേഷം ഒരു ഡോക്ടർ പുറത്തേക്ക് ഇറങ്ങി.
ആദികേശവന്റെ
ഡോക്ടർ ഒരു സംശയത്തോടെ അവനെ നോക്കി
ഹാ ബ്രദർ
പേടിക്കേണ്ടടോ അയാൾക്ക് ഇനി കുഴപ്പം ഒന്നും ഉണ്ടാവില്ല. ആള് ഇപ്പൊ കോൺഷ്യസായതല്ലേയുള്ളൂ അപ്പൊ അതിന്റെ ചെറിയ ഒരു പ്രശ്നം കുറച്ചു ഒന്ന് വയലന്റായി അജു അജു എന്ന് പറയുന്നത് കെട്ടു. അർജുൻ ആയിരിക്കും അല്ലെ
ഹ്മ്മ്
ഇനി ഒന്നും പേടിക്കേണ്ടടോ ആദിയെയും നാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം. ബട്ട് കുറച്ചു അധികം ശ്രദ്ധിക്കണം അതെ ഉള്ളു
താങ്ക് യു ഡോക്ടർ
വർധിച്ചു വന്ന സന്തോഷത്തോടെ അവൻ ഡോക്ടറുടെ കയ്യിൽ പിടിച്ചു നന്ദി പറഞ്ഞു. സന്തോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഡോക്ടർ അവന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
അവൻ വേഗം റൂമിലേക്ക് ഓടി, കിതച്ചു കൊണ്ട് ഓടി വരുന്ന അവനെ കണ്ട് രണ്ട് പേരും ഒന്ന് പിടിച്ചെങ്കിലും അവൻ പറയുന്നത് കേട്ട് സന്തോഷവും സമാധാനവും ഒരു പോലെ വന്നു..
രാവിലെ മിത്ര ഉണരുമ്പോൾ നിഖില് ബാത്‌റൂമിൽ നിന്ന് ഫ്രഷായി വരുന്നുണ്ടായിരുന്നു.
കണ്ണ് തുറന്ന് അവനെ തന്നെ നോക്കുന്ന മിത്രയെ കുറച്ചു കഴിഞ്ഞാണ് അവൻ ശ്രദ്ധിച്ചത്.
ഗുഡ് മോർണിംഗ് ഭാര്യേ, എന്താടോ ഇങ്ങനെ നോക്കുന്നെ.
മുഖം തുടച്ചു കൊണ്ട് വന്ന തോർത്തു ഒരു ചെയറിൽ വിരിച്ചു ഇട്ടതിനു ശേഷം അവൻ ചോദിച്ചു.
അപ്പോഴാണ് അവൾക്ക് ഇന്നലത്തെ കാര്യമൊക്കെ ഓർമ വന്നത്. പെട്ടെന്ന് തന്നെ കിടന്നിടത് നിന്ന് എഴുന്നേറ്റു
എന്റെ അജുവും ആദിയും
അവന്റെ അടുത്തേക്ക് ഓടി പോയി ചോദിച്ചു
എന്താ ടാ അവിടെ ഇരിക്ക അവർക്ക് കുഴപ്പമൊന്നുമില്ല
എന്നെ സാധാനിപ്പിക്കാൻ വേണ്ടി പറയുന്നതാണോ
അവനെ മുറുക്കെ പുണർന്നു കൊണ്ട് ചോദിച്ചു
ഞാൻ എന്തിനാടാ തന്നോട് കള്ളം പറയുന്നേ അവര് ഇന്ന് എന്തായാലും റൂമിലേക്ക് മാറ്റും
ശെരിക്കും
അവള് കണ്ണുകൾ വിടർത്തി കൊണ്ട് ചോദിച്ചു
ഹ്മ്മ്
ഇപ്പൊ കാണാൻ കഴിയില്ലേ
എന്തായാലും ഇനി റൂമിൽ മാറ്റുമ്പോൾ കാണാം. എന്റെ മോള പോയി പല്ലൊക്കെ തേച്ചിട്ട് വാ ഞാൻ ദേ അവിടെ ബ്രഷും പേസ്റ്റുമൊക്കെ വച്ചിട്ടുണ്ട്.
അച്ചന്മാർ എവിടെ അവര് ചായ വാങ്ങിക്കാൻ പോയിട്ടാണ് ഉള്ളത്
ഹ്മ്മ്
മിത്ര ഒന്ന് ഫ്രഷായി വരുമ്പോഴേക്കും അച്ചന്മാർ എത്തി. ഫ്ലാസ്കിൽ നിന്ന് ഒരു ഗ്ലാസ് ചായ പകർന്നു ആദിയുടെ അച്ഛൻ അവൾക്ക് നേരെ നീട്ടി. ഒരു പുഞ്ചിരിയോടെ അവള് അത് വാങ്ങി
ഇന്നലെ ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ മോളെ നീ
അജുവിന്റെ അച്ഛൻ അവളെ ചേര്ത്ത നിർത്തി കൊണ്ട് പറഞ്ഞു
ഞാനോ ഞാൻ എന്ത് ചെയ്തു
ആ ഇത് നല്ല കഥ നിന്നെ കിടത്തിയിട്ട് ഞാൻ ഇവരുടെ അടുത്തേക്ക് പോയി കുറച്ചു സമയം കഴിഞ്ഞു വന്നു നോക്കിയപ്പോൾ നീ ഇവിടെ ഇല്ലാ എന്റെ നല്ല ജീവൻ അങ്ങ് പോയി അറിയോ നിനക്ക്
നിഖിലിന്റെ മുഖത്തെ സങ്കടം കണ്ടപ്പോൾ അവൾക്കും വിഷമമായി അവള് അവന്റെ നെഞ്ചോട് പോയി ചേർന്ന് നിന്നു
എനിക്ക് ഓർമയില്ല ഏട്ടാ എന്റെ അജുവിനെയും ആദിയെയും കുറിച്ച് ഓർത്തു ഞാൻ എന്താ ചെയ്തത് എന്ന് തന്നെ ഓർമയില്ല
ഇനി അതൊന്നും എന്റെ മോള ഓർക്കേണ്ട
അവളെ ഒരു കൈകൊണ്ട് ചേര്ത്ത പിടിച്ച അവൻ പറഞ്ഞു
അച്ഛാ നിങ്ങള് എന്നാൽ വീട്ടിൽ പോയി അമ്മമാരെ കൂട്ടിയിട്ട് വാ അവർക്ക് ടെൻഷൻ ആയിരിക്കും. ഒന്നുമില്ല എന്ന് പറഞ്ഞെങ്കിലും അവരുടെ ഉള്ളിലെ തീ കേട്ടിട്ടുണ്ടാവില്ല, നിങ്ങള് രണ്ട് പേരും പോയി അമ്മമാറേ സമാധാനത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൂട്ടിയിട്ട് വാ
അത് മോനെ ഇവിടെ നീ ഒറ്റക്കല്ലേ
അജുവിന്റെ അച്ഛൻ പറഞ്ഞു
അപ്പോൾ ഞാൻ ഇവിടെ പൊരി വിക്കാൻ നിക്കുന്നതാണോ അച്ഛാ
അല്പം കുറുമ്പൊടെ മിത്ര പറഞ്ഞു
ആ അത് ഞങ്ങള് ഇന്നലെ കണ്ടു
ആദിയുടെ അച്ഛൻ അവളുടെ തലയിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞു
ആ അ അത് പിന്നെ ഇന്നലെ ഞാൻ അങ്ങനെ ഒരു മാനസികവസ്ഥയിൽ അല്ലായിരുന്നു അതാ
അല്ല മക്കളെ നിങ്ങള് വീട്ടിൽ പോയിക്കോ അവര് ഒരു ഓട്ടോ പിടിച്ചു വന്നോളും, ഇന്നലെ വന്നു നിൽക്കുന്നതല്ലെ പിന്നെ മോനു ബാങ്കിൽ പോകേണ്ടതല്ലേ.
അതൊന്നും സാരില്ല ഞാൻ രണ്ട് ദിവസത്തേക്ക് ലീവ് വിളിച്ചു പറഞ്ഞിരുന്നു, നിങ്ങള് രണ്ടാളും പോയി ഒന്ന് കുളിച്ചു കുറച്ചു സമയം വിശ്രമിചിട്ടോക്കെ വാ, ഗുളിക കുടിക്കാൻ ഉണ്ടാവില്ലേ അതൊക്കെ മറക്കാതെ കുടിക്കണം, അവരെ വൈകുന്നേരം മാത്രമേ റൂമിലേക്ക് മാറ്റു ഞാൻ ഡോക്ടറോട് ചോദിചായിരുന്നു.
അവന്റെ സംസാരം അവരിൽ ഒരുപാട് സന്തോഷം നിറച്ചു. സ്വന്തം മകനായി അവൻ ഓരോ കാര്യങ്ങളും ചെയുമ്പോൾ അത്ഭുതത്തോടെയാണ് രണ്ട് അച്ചന്മാരും നോക്കി നിന്നത്. അവന്റെ പുറത്ത് ഒന്ന് തട്ടി കൊണ്ട് രണ്ട്പേരും മുറി വിട്ട് ഇറങ്ങി. അപ്പോഴും രണ്ട് അച്ചന്മാരുടെ ചുണ്ടിലും ഒരു പുഞ്ചിരിയും കണ്ണിൽ ഒരു നീർതിളക്കവുമുണ്ടായിരുന്നു.
നിഖിലിന്റെ നെഞ്ചിൽ ചേർന്ന് ഇരുന്ന് ഓരോ കഥകൾ പറയുകയായിരുന്നു അവന്റെ ആമി. അവളുടെ ഓരോ വാക്കിലും ഏറ്റവും കൂടുതൽ നിറഞ്ഞു നിന്നത് അജുവും ആധിയുമാണ്. അങ്ങനെ ഓരോന്ന് പറഞ്ഞിരിക്കുമ്പോഴാണ് വാതിലിൽ ഒരു മുട്ട് കേട്ടത്
നിഖില് വേഗം വാതിൽ തുറന്നു
അമ്മേ ചേച്ചി
മിത്ര വേഗം പോയി അമ്മയെ കെട്ടിപിടിച്ചു
പേടിച്ചു പോയോ എന്റെ മോളെ
അമ്മ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു
ഹ്മ്മ്
ആ നെഞ്ചിൽ ചായാൻ ആഗ്രഹിച്ചത് പോൽ അവള് അമ്മയുടെ നെഞ്ചിൽ ചാഞ്ഞു
ഇനി വിഷമിക്കേണ്ട അവർക്ക് ഒന്നും പറ്റിയില്ലല്ലോ ദേ ഇന്നലെ തൊട്ട് തുടങ്ങിയ കരച്ചിലാണ് ഇവിടെ ഒരാള്
നീലുചേച്ചിയെ ചൂണ്ടി അമ്മ പറഞ്ഞു
അപ്പോഴാണ് അവള് നീലു ചേച്ചിയെ ശെരിക്കും ശ്രദ്ധിച്ചത്. കണ്ണൊക്കെ കരഞ്ഞു ആകെ ചുവന്നു കിടപ്പുണ്ട്
അയ്യേ എന്റെ ചേച്ചികുട്ടി എന്തിനാ കരഞ്ഞേ ഈ സമയം അധികം വിഷമിക്കാൻ പാടില്ല എന്ന് അറിയില്ലേ
എന്റെയും അനിയന്മാർ അല്ലെ അവര് പിന്നെ എങ്ങനെയാ ഞാൻ സമാധാനത്തോടെ ഇരിക്കുക
ചേച്ചി എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു
ആ മതി കരഞ്ഞത് മോള പോയി ഒന്ന് ഫ്രഷ് ആയിക്കോ ദാ ഞങ്ങള് ഡ്രെസ്സ് കൊണ്ട് വന്നിരുന്നു.
അമ്മയും ചേച്ചിയും ഏട്ടനും അവരെ റൂമിലേക്ക് മാറ്റിയിട്ടു മാത്രമേ പോകു എന്ന് പറഞ്ഞു. ഉച്ചക്ക് എല്ലാവർക്കും വേണ്ട ഭക്ഷണവും കൊണ്ടാണ് അമ്മ വന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മമാരും അച്ചന്മാരും അച്ചുവും വന്നു.
അമ്മമാർ രണ്ടുപേരും ഭയങ്കര കരച്ചിലായിരുന്നു അവരെ എങ്ങനെയൊക്കെയോ സമാധാനിപ്പിച്ചു. ഐസിയുവിലാണെന്നോ ഓപ്പറേഷൻ ചെയ്തിനെന്നോ അമ്മമാരോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ഇവിടെ വന്നപ്പോഴാണ് രണ്ടാളോടും പറഞ്ഞത്. അത് കേട്ട് ഉടനെ സീതമ്മ തല കറങ്ങി വീണു. ഇപ്പൊ ഒരു ഡ്രിപ് ഇട്ട് കിടത്തിയിരിക്കുകയാ.
പാവം അച്ചു അവനും നല്ലോണം വിഷമമുണ്ട് എന്നെ പറ്റി ചേർന്ന് നിൽക്കുകയാ.
വാ നമുക്ക് ഒന്ന് നടന്നിട്ട് വരാം
നിഖിലേട്ടൻ അച്ചുവിനോട് പറഞ്ഞു
അവൻ ഇല്ലാ എന്ന് കുറെ പറഞ്ഞു പിന്നെ ഞാനും കൂടെ പോകാം എന്ന് പറഞ്ഞപ്പോൾ അവൻ വരാമെന്ന് പറഞ്ഞു.
വെറുതെ ഇങ്ങനെ നടക്കുമ്പോഴാണ് മിത്ര ചേച്ചി എന്ന് വിളിക്കുന്നത് കേട്ടെ
ഇതാരപ്പാ എന്നെ വിളിക്കാൻ എന്ന് വിചാരിച്ചു തിരിഞ്ഞു നോക്കിയപ്പോഴാണ് ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ഗോപികയെ കണ്ടത്.
ഗോപു നീ എന്താ മോളെ ഇവിടെ
വല്യമ്മയുടെ കൂടെ വന്നതാ,
വല്യമ്മക്ക് എന്ത് പറ്റി
പ്രെഷർ ഷുഗറുമൊക്കെ ടെസ്റ്റ് ചെയ്യാൻ വന്നതാ
ഓ
അല്ല ചേച്ചി ഇവിടെ, ഇതാണോ ചേച്ചിയുടെ ആള്
നിഖിലേട്ടനെ ചൂണ്ടി അവള് ചോദിച്ചു
ആ ഇതാണ് എന്റെ ഹസ്ബൻഡ് നിഖിൽ
😊😊
അവള് ഏട്ടനെ നോക്കി ഒന്ന് ചിരിച്ചു ഏട്ടൻ തിരിച്ചും
ഏട്ടാ ഇത് ആദിയുടെ കസിൻ ഗോപിക
ഞാൻ ഏട്ടന് പരിചയപ്പെടുത്തി കൊടുത്തു
അച്ചുവും ഉണ്ടല്ലോ എന്താ ചേച്ചി ആർക്കെങ്കിലും
അവള് അപ്പോഴാണ് അവനെ ശ്രദ്ധിച്ചത് എന്ന് തോനുന്നു
ഹ്മ്മ് ആദിക്കും അജുവിനും ചെറിയൊരു ആക്‌സിഡന്റ്
അയ്യോ ചേച്ചി എന്നിട്ട് ഇപ്പൊ കുഴപ്പമൊന്നുമില്ലല്ലോ വല്യമ്മ ഒന്നും പറയുന്നത് കേട്ടില്ലല്ലോ
ആരെയും അറിയിച്ചില്ല അമ്മമാരോട് പോലും ഇപ്പോഴാ പറഞ്ഞത്. രണ്ട് പേരും ഐസിയൂവില
ഐസിയൂവിലോ
അവള് നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു
ഹ്മ്മ് ഇപ്പൊ കുഴപ്പമില്ല വൈകുന്നേരം റൂമിലേക്ക് ഷിഫ്റ്റ് ചെയ്യും
ഇപ്പൊ കാണാൻ കഴിയില്ലേ ചേച്ചി
അവള് സങ്കടത്തോടെ ചോദിച്ചു
ആരെയാ കാണേണ്ട ആദിനെയോ അജുവിനെയോ????
ഒരു കള്ളചിരിയോടെ മിത്ര ചോദിച്ചു
തുടരും

by