19/04/2026

മോചിത : ഭാഗം 05

രചന – രോഹിണി ആമി

രാവിലെ എണീറ്റു ഓടി നടന്നു പണിയെല്ലാം ചെയ്യുകയായിരുന്നു…… ഇന്നെന്തോ വല്ലാത്തൊരു ഉന്മേഷം….. ജയേട്ടനും മോനുവും ഇടക്കിടക്ക് നോക്കുന്നുണ്ട്…. ഞാൻ ശ്രദ്ധിക്കാൻ പോയില്ല…. രണ്ടുപേരെയും ഇറക്കി വിടുകയായിരുന്നു എന്നു വേണം പറയാൻ….. കതക് കൊട്ടിയടച്ചു….. ജയേട്ടൻ തിരിഞ്ഞുനോക്കിയോ……. സാരമില്ല…… ഓടി മൊബൈൽ എടുത്തു…… പേരില്ലാത്തവൻ ഓൺലൈനിൽ ഉണ്ട്…. ആഹാ….. ഇന്നെന്താ നേരത്തെ ആണല്ലോ….. പണിയെല്ലാം ഇത്രപെട്ടെന്ന് കഴിഞ്ഞോ…. അവിടുന്ന് മെസ്സേജ് വന്നു… ഇല്ല….. ചുമ്മാ ഒന്നു നോക്കിയിട്ട് പോകാമെന്നു വിചാരിച്ചു….. … പിന്നെ വരാം…… പണിയെല്ലാം ഒതുക്കിയിട്ട്…. അവൾ സെൻറ് ചെയ്തു… പറയാനുള്ളത് പറഞ്ഞിട്ട് പൊക്കോ…. എന്തു പറയാൻ….. അതു മുഴുവൻ ആക്കുന്നതിനു മുൻപേ അവൾക്ക് കാൾ വന്നു ……. ജയേട്ടൻ കാളിങ്……. അവൾ പെട്ടെന്ന് അത് അറ്റൻഡ് ചെയ്തു….

എനിക്കിന്ന് ഓഫീസ് ആവശ്യത്തിന് ഒരിടം വരെ പോകേണ്ടിവരും…… എന്റെ ഡ്രസ്സ്‌ ഒക്കെ എടുത്തു വക്കണം…… മ്മ്…. ശരി… കാൾ കട്ട്‌ ചെയ്തു മെസ്സേജിലേക്കു വന്നു…. ഒരു മെസ്സേജ് വിടാൻ ഇത്രയും ആലോചിക്കണോ…. അയാൾ ചോദിച്ചു….. വേണ്ട……. ജയേട്ടന്റെ കാൾ വന്നപ്പോൾ പോയതാണ്……. ഇന്നലെ എന്തെങ്കിലും ചെയ്‌തോ മഹിയെട്ടനെ നിങ്ങൾ….. മഹിയേട്ടനോ…….. നിന്നെ ഉപദ്രവിച്ചവരൊക്കെ നിനക്ക് ഏട്ടനും ……… ഇവിടെ ഒരുത്തനു പേരുപോലും ഇട്ടിട്ടില്ല…. എന്തിനാ അയാളെ തല്ലിയത്…… കൊല്ലാതെ വിട്ടത് എന്തിനാന്നു ചോദിക്ക്…. അവനെ….. നിന്റെ കൂട്ടുകാരിയെ മാത്രം ഓർത്ത് ……… എന്താണെങ്കിലും നന്ദിയുണ്ട്…… ഒരുപാട് നന്ദിയുണ്ട് പേരില്ലാത്തവനേ……. ഇതു കേൾക്കുമ്പോൾ നീയെന്നെ തെറി വിളിക്കുന്നപോലെ തോന്നുന്നു…. എന്നാൽ ഞാൻ പേരിടാം …… അതിനുമുൻപ് ഞാൻ എങ്ങനെ നിങ്ങൾക്ക് ഇത്രയും പ്രിയപ്പെട്ടവൾ ആയെന്നു എനിക്കറിയണം… എന്തോ.. നിങ്ങളെ എനിക്ക് നേരത്തെ അറിയാമെന്നൊരു തോന്നൽ….. നിങ്ങളുടെ എഴുത്ത് എനിക്ക് പരിചയമുണ്ട്….. അതൊക്കെ പറഞ്ഞാൽ പേരിടാം…… എനിക്ക് നിന്നെ അറിയാം….. കല്യാണത്തിന് മുൻപ് നമ്മൾ തമ്മിൽ സംസാരിച്ചിട്ടുണ്ട്….. അന്നൊക്കെ ഞാൻ വിളിക്കാൻ വച്ചിരുന്ന പേരാണ് ചിത്തു ന്ന്….. പക്ഷേ അന്ന് എനിക്ക് വിധിച്ചിട്ടില്ലാത്തതുപോലെ…….ഇന്നും……. ഇത്രയേ എനിക്കു പറയാൻ പറ്റു….

ഞാൻ ഇങ്ങനെയെങ്കിലും കുറച്ചു സമയം നിന്റെ കൂടെ കഴിഞ്ഞോട്ടെ ചിത്തു…. നിന്റെ വിരൽത്തുമ്പിലെ അക്ഷരങ്ങളായി ……. ശരി സ്നേഹിതാ…..ഇനിയൊന്നും ചോദിക്കുന്നില്ല……… എനിക്കും അറിയണ്ട…. എന്താ വിളിച്ചേ…… സ്നേഹിതൻ…………മനസ്സ് അറിയുന്ന ഒരു കൂട്ടുകാരന്റെ കുറവുണ്ട് എന്റെ ജീവിതത്തിൽ….. പോരുന്നോ…. എന്നുവരെ എന്നെനിക്കറിയില്ല……. എന്നാലും ജീവൻ നിലക്കുന്ന വരെ ഈ കൂട്ടുകാരിയുടെ കൂടെ ഉണ്ടാവുമെങ്കിൽ കൂടെ കൂടിക്കോ…. വേറൊരു സ്ഥാനവും എന്റെ ഈ ജീവിതത്തിൽ തരാനാവില്ല…. എല്ലാവർക്കും പകുത്തു കൊടുത്തുപോയി…… ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ,….ദേഷ്യം വരുമ്പോൾ ചീത്ത വിളിക്കാൻ….. സ്നേഹിക്കാൻ…… പരിഭവം പറയാൻ…. കരയുമ്പോൾ ആശ്വസിപ്പിക്കാൻ….. എന്റെ കൂട്ടുകാരനായിട്ട് വരുന്നെങ്കിൽ പോരെ….. ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല ചിത്തു…..ഇതു തന്നെയാണ് എനിക്കും വേണ്ടത്….ഇതുമാത്രം….. ഞാൻ വിചാരിച്ചു ഇതിനെല്ലാം അവകാശി ജയൻ ആവുമെന്ന്….. ആയിരുന്നു….. പക്ഷേ….

നിങ്ങൾക്കിടയിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട് എന്നു മനസ്സിലായി….ചോദിക്കുന്നില്ല….. പറയാം…. എപ്പോൾ വേണമെങ്കിലും….. എന്നെ പൂർണ്ണനാക്കിയതുപോലെ നീയും പൂർണ്ണയായിരിക്കണം എന്നു തോന്നി…. അവൾ കുറച്ചു നേരം മിണ്ടാതെ ഇരുന്നു….. ഞാൻ കുറച്ചു കഴിഞ്ഞു വരാം…. എല്ലാമൊന്ന് ഒതുക്കട്ടെ….. ശരി സ്നേഹിതി…. ok സ്നേഹിതാ….. ജയേട്ടന്റെ കൊണ്ടുപോകാനുള്ള സാധനങ്ങൾ എടുത്തു വെക്കുമ്പോഴാണ് വണ്ടിയുടെ സൗണ്ട് കേട്ടത്…. ജയേട്ടനാണ്…. നീയെന്താ മഹേഷിനെ കാണാൻ പോകാഞ്ഞത്……. സിനി ചോദിച്ചിരുന്നു….. കാൾ ചെയ്‌തുപോലുമില്ലന്നു പറഞ്ഞു….. ചോറുണ്ടോണ്ടിരുന്നപ്പോൾ ജയേട്ടൻ ചോദിച്ചു…. ചോറു നിറുകയിൽ പോയി….. ചുമച്ചു…… ജയേട്ടൻ വെള്ളം നീക്കി വച്ചു….. ജയേട്ടൻ പോകുമ്പോൾ കൊണ്ടുപോയാൽ മതി….. എനിക്കെങ്ങും സമയമില്ല…. വീട്ടിൽ വരുമ്പോൾ പോയി കണ്ടോ….. മോനു വരുന്നതിനുമുമ്പ് എനിക്കു പോകണം…… രണ്ടു ദിവസം എടുക്കും വരാൻ…… എന്തെങ്കിലും വേണമെങ്കിൽ പൈസ ഇരുപ്പുണ്ട്….. പോയി വാങ്ങിക്കോണം….. മ്മ്….. എല്ലാം ഒതുക്കി മുറിയിൽ വന്നപ്പോഴേക്കും ജയേട്ടൻ ഉറക്കം പിടിച്ചിരുന്നു….. അന്നത്തെ ആ ദേഷ്യപ്പെടലിനു ശേഷം അടുത്തു വന്നിട്ടേ ഇല്ല…… രണ്ടു ദിവസം തനിച്ചിരിക്കണം……

ഇതുവരെ രാത്രിയിൽ ഒറ്റക്ക് ആക്കിയിട്ടില്ല…. എന്റെ വീട്ടിൽ പോയാൽ കൂടി വൈകുന്നേരം കൊണ്ടുപോകാൻ വരും…… ആരെങ്കിലും കണ്ടാൽ വിചാരിക്കും എന്നെ പിരിഞ്ഞിരിക്കാൻ ഉള്ള വിഷമം കൊണ്ടാണെന്നു…..അതൊന്നുമല്ല…. ജയൻ തട്ടിവിളിച്ചപ്പോളാണ് അവൾ എണീറ്റത്…. നിനക്ക് ഉറങ്ങണമായിരുന്നെങ്കിൽ ഇവിടെ കയറിക്കിടന്നുകൂടായിരുന്നോ…… ഇങ്ങനെ ഇരുന്നുറങ്ങാൻ….. മ്മ്…… എന്നിട്ടുവേണം എന്റെ കുറവുകൾ പറഞ്ഞു എന്നെ വേദനിപ്പിക്കാൻ…. പൊറുപൊറുക്കാതെ കാര്യം പറ മോചിത….. ഒന്നുമില്ല…. ജയൻ പോകാനിറങ്ങിയപ്പോൾ ഒരു വിഷമം തോന്നി മോചിതക്ക്…. ഒന്നു യാത്ര പോലും പറയാതെ ഇറങ്ങിപ്പോയി…. നോക്കിനിന്ന ഞാൻ മണ്ടി….. മോചിത മനസ്സിൽ വിചാരിച്ചു…. മോനുവിന്റെ കൂടെ കിടന്നപ്പോൾ ഉറക്കം തന്നെ തിരിഞ്ഞു കൂടി നോക്കുന്നില്ലന്നു അവൾക്കു തോന്നി ….. ജയേട്ടന്റെ സുരക്ഷാവലയം എത്രത്തോളം ഉണ്ടായിരുന്നുവെന്ന് അവൾക്കു മനസ്സിലായി…….

ജയനെ വിളിക്കാൻ തോന്നി മോചിതക്ക്……. ഹലോ…. എന്താ…. എനിക്കുറക്കം വരുന്നു….. ഞാൻ നാളെ വിളിക്കാം…. താൻ പറയുന്നതെന്താണെന്നു കൂടി കേൾക്കാൻ നിൽക്കാതെ കാൾ കട്ട്‌ ചെയ്തു….. നിനക്ക് ഇത്രയുമൊക്കെയേ വിധിച്ചിട്ടുള്ളു മോചിത….ഇതുകൊണ്ട് തൃപ്തിപ്പെടൂ…. അവൾ സ്വയം ആശ്വസിച്ചു…. മോനുവിന്റെ സ്കൂൾ ബസ് കേടാണ്….വരാൻ കുറച്ചു താമസിക്കുമെന്നു പറഞ്ഞപ്പോൾ മോചിത വിചാരിച്ചു അവനെ സ്കൂളിൽ കൊണ്ടുവിടാമെന്നു….. ആ വഴി കുറച്ചു സാധനവും വാങ്ങാം…. തിരിച്ചു പോരുന്ന വഴിക്ക് ജയേട്ടന്റെ ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന ശരത്തിനെ കണ്ടു…. വീട്ടിൽ വന്നിട്ടുണ്ട് ജയേട്ടന്റെ കൂടെ….. അയാളിൽ നിന്നും അറിഞ്ഞു… ഓഫീസിൽ അങ്ങനൊരു യാത്ര ആരുമറിഞ്ഞിരുന്നില്ല….. ആരോടും പറഞ്ഞിട്ടുമില്ല…… രണ്ടു ദിവസം ലീവ് ആണെന്നു മാത്രം അറിയാം….. മോചിതക്ക് വീട്ടിൽ വന്നിട്ടും ഒരു സമാധാനം കിട്ടിയില്ല…. ഓഫീസിലെ ആവശ്യത്തിന് അല്ലെങ്കിൽ പിന്നെ എന്തിനാവും രണ്ടു ദിവസം ലീവെടുത്തത്…. എവിടെ പോയതാവും…. അതും എല്ലാവരോടും നുണ പറഞ്ഞ്….. ഇനി ജയേട്ടൻ പറയുംപോലെ ശരിക്കും എന്നെ മടുത്തിട്ട് വേറെ…… എയ്….. ഇല്ല….. ജയേട്ടൻ അങ്ങനെ ചെയ്യില്ല…പിന്നെ എന്തിനാ തന്നോട് കള്ളം പറഞ്ഞു പോയത്….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി……

മൊബൈൽ എടുത്തു വിളിച്ചു…. എന്താ…. മോചിത ഇത്….. ഞാൻ ഫ്രീ ആകുമ്പോൾ വിളിക്കാം എന്നു പറഞ്ഞില്ലേ…. ഇങ്ങനെ വിളിച്ചു ശല്യം ചെയ്യാതെ നീ…. കാൾ കട്ട്‌ ആയിട്ടും മൊബൈൽ ചെവിയിൽ നിന്നും മാറ്റാൻ തോന്നിയില്ല അവൾക്ക്…. ഒരു ഏങ്ങലോടെ ബെഡിലേക്കു വീണു….. ഒന്നും ചെയ്യാൻ മനസ്സു തോന്നിയില്ല……. കഴിക്കാനും….. തന്നെ ജയേട്ടനു മടുത്തു…. ഇനി തന്നെ ജയേട്ടനു വേണ്ട എന്ന ചിന്ത മനസ്സിൽ വ്യാപിച്ചു കഴിഞ്ഞു…..മോനുവിന് എന്തെങ്കിലും ഉണ്ടാക്കി കൊടുക്കും… ഒറ്റ ദിവസം കൊണ്ട് കോലം കെട്ടു അവൾ…… ഇത്രയും വിഷമം ഉണ്ടായിട്ടും സ്നേഹിതനെ വിളിക്കാനോ മെസ്സേജ് വിടാനോ അവൾക്കു തോന്നിയില്ല….. മൊബൈൽ എടുത്തു മാറ്റിവെച്ചു അവൾ…. തനിച്ചു വേദനിക്കാനും ഒരു സുഖമുണ്ടെന്നു മനസ്സിലാക്കുകയായിരുന്നു മോചിത…… പിന്നീട് ജയനെ വിളിക്കാനെ പോയില്ല അവൾ….. അവൾക്കുപോലും അറിയാൻ പറ്റിയില്ല…എന്താ തനിക്കു സംഭവിക്കുന്നതെന്ന്…. കണ്ണുനീർ മാത്രം ഒഴുകിക്കൊണ്ടിരുന്നു…..

ജയൻ വന്നപ്പോൾ രാത്രി ഏറെ ആയിരുന്നു…. വന്നതും അവളുടെ കോലം കണ്ടു ചോദിച്ചു… നീയെന്താ ഇങ്ങനെ കോലം കെട്ടിരിക്കുന്നത്… ഒന്നും കഴിക്കുന്നില്ലേ…. അതോ ഒന്നും വെച്ചുണ്ടാക്കിയിരുന്നില്ലേ ഇവിടെ…. ഒന്നും മിണ്ടാതിരിക്കുന്ന മോചിതയെ കണ്ടപ്പോൾ ദേഷ്യം വന്നു ജയന്…. നിന്നോടാ മോചിതാ ചോദിച്ചത്….. ജയൻ ഉച്ചത്തിൽ ചോദിച്ചു….. ജയേട്ടൻ എവിടെ പോയതായിരുന്നു….. എവിടായിരുന്നു രണ്ടു ദിവസം…. ഒന്നു ഞെട്ടിയെങ്കിലും ജയൻ പറഞ്ഞു…… ഓഹോ….. ഞാൻ എവിടെ പോയി…. എങ്ങോട്ടാ പോയത്…. ഇതൊക്കെ അന്വേഷിച്ചോ നീ….. ആരോടാ ചോദിച്ചറിഞ്ഞത്….. ഞാൻ ചോദിച്ചതിന് മറുപടി പറയു… നിങ്ങൾ എവിടെ പോയാലും എനിക്കു പ്രശ്നമില്ല….. പക്ഷേ…… എനിക്കറിയണം… എങ്ങോട്ടാ എന്നോട് കള്ളം പറഞ്ഞു പോയതെന്ന്….. അതിന്റെ ആവശ്യമെന്തായിരുന്നുവെന്ന്….. എനിക്കു പല ആവശ്യങ്ങളും ഉണ്ടാവും….. അത് നിന്നെ ബോധിപ്പിക്കണ്ട കാര്യമില്ല എനിക്കു…

ഒരാവശ്യവും എനിക്കറിയണ്ട…. ആരാ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത്….. ആരുടെ കൂടെയായിരുന്നു ഈ രണ്ടു ദിവസം……. പറ ജയേട്ടാ….. ജയന്റെ ഷർട്ടിൽ പിടിച്ചു അലറി ചോദിച്ചു…. എന്നെ മടുത്തെങ്കിൽ ഉപേക്ഷിച്ചോളൂ….. എന്നിട്ട് എന്തും ആയിക്കോ…. ഞാൻ നിങ്ങളുടെ കൂടെ ജീവിക്കുമ്പോൾ സമ്മതിക്കില്ല ഞാൻ….. ഒരിക്കലും……എന്തൊക്കെ കുറവുകൾ പറഞ്ഞു എന്നെ വേദനിപ്പിച്ചാലും വിട്ടുപോകില്ലാന്നൊരു വിശ്വാസം ഉണ്ടായിരുന്നു എനിക്കു ഇന്നേവരെ …. ഇപ്പോൾ അത് നിങ്ങളായിട്ട് ഇല്ലാണ്ടാക്കി….. ഞാൻ എത്രയാ നിങ്ങളെ സ്നേഹിക്കുന്നതെന്ന് അറിയുവോ നിങ്ങൾക്ക്….. അതു മനസ്സിലാക്കണമെങ്കിൽ എന്റെ കുറവുകളെ മാത്രം കാണാതെ എന്റെ ഉള്ളിലേക്ക് നോക്കൂ ജയേട്ടാ…. ഇതിനുള്ളിൽ നിങ്ങൾ മാത്രമേ ഉള്ളൂ….

നിങ്ങൾ മാത്രം…..അവൾ നെഞ്ചിൽ കൈ വച്ചു പറഞ്ഞു……. എന്നെ മടുത്തല്ലേ നിങ്ങൾക്ക്….. എങ്ങനെ പറയാൻ തോന്നി….. വേറൊരുത്തിയെ തൊടുന്നതിനു മുൻപ് കൊന്നു കളഞ്ഞുകൂടേ നിങ്ങൾക്ക് എന്നെയങ്ങ്…… ഇങ്ങനെ ജീവിക്കണ്ട എനിക്ക്….. ഒന്നു കൊന്നു താ എന്നെ…… ഉള്ളിലുള്ളതെല്ലാം പറഞ്ഞു കഴിയുമ്പോളേക്കും തളർന്നു വീണു പോയിരുന്നു മോചിത….. മോനു ഇതെല്ലാം കണ്ടു കരയുന്നുണ്ട്….. ഉറക്കത്തിൽ നിന്നും ശബ്ദം കേട്ട് വന്നതാണ്…. ജയന് എന്തു ചെയ്യണമെന്ന് അറിയാണ്ട് പോയി കുറച്ചു നേരത്തേക്ക്…… വീണുകിടക്കുന്ന മോചിതയെ എടുത്തോണ്ട് കട്ടിലിൽ കിടത്തി….. അവളുടെ കണ്ണുനീർ തുടച്ചു….. മുടി ഒതുക്കി വെച്ചു…. മോനുവിനെ ചേർത്തു പിടിച്ചു…. അവളോട്‌ ചെയ്ത തെറ്റിനെക്കുറിച്ചോർത്തു തല കുനിച്ചിരുന്നു………. തുടരും….. a….m….y…