17/04/2026

നീർമാതളം പൂത്തപ്പോൾ : ഭാഗം 11

രചന – ലക്ഷ്മി ബാബു

എന്റെ മകൻ ആദി ഋതുവിനെ വിവാഹം കഴിക്കും. അതും പറഞ്ഞ് നാരായണൻകുട്ടിമാഷ് ദേവാക്കിയമ്മയുടെ അടുത്തേക്ക് നടന്നു

ദേവകി ഇത് സഹതാപം കൊണ്ടോ അനുകമ്പ കൊണ്ടോ ഞാൻ പറയുന്നത് അല്ല. വർഷങ്ങൾക്കു മുന്നേ ഇവർ ഒന്നാകണമെന്ന് ഞാൻ മനസ്സാൽ ആഗ്രഹിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. എന്റെ മകനു ഋതുവിനെയോ ഋതുവിന് ആദിയെയോ ഇഷ്ടമാണോ. എന്നൊന്നും എനിക്കറിയില്ല.

എങ്കിലും നിങ്ങളുടെ വയറ്റിൽ ജനിച്ച മൂത്ത മകൻ എന്ന് പറയുന്ന ഇവന്റെയും ഇവന്റെ ഭാര്യയുടെയും നാവിൽ നിന്നും വന്ന സംസ്കാരം ഇല്ലാത്ത സംഭാഷണം ആണ്. എന്നെക്കൊണ്ട് ഇങ്ങനെ ഒരു തീരുമാനം എടുപ്പിച്ചത്. നിങ്ങൾക്കെല്ലാവർക്കും സമ്മതമാണെങ്കിൽ നമുക്കു ഈ വിവാഹം പെട്ടെന്ന് തന്നെ നടത്താം.

ഓ അപ്പോൾ നിങ്ങൾക്ക് സൗകര്യമായി അല്ലേ.
വരുത്തുപോക്ക് ആവശ്യമില്ലല്ലോ ഇനി.ഇവളെ വീട്ടിലേക്ക് കൊണ്ടുപോയാൽ എല്ലാം എളുപ്പം ആയല്ലോ .

അത് പറഞ്ഞു തീരും മുന്നേ ഉണ്ണിയേട്ടനു നേരെ ആദിയേട്ടൻ ചാടി വീണു .

ഉണ്ണിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് അതു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .ഈ നശിച്ച ജീവിതം ഇല്ലാതാക്കാൻ വേണ്ടി തന്നെയാണ് ഞാൻ മുറിയിലേക്ക് ഓടിയത്. എന്റെ അപ്പോഴത്തെ അവസ്‌ഥ മനസ്സിലാക്കിയാവണം ആരതിയും എന്റെ പുറകെ ഓടിവന്നത്.

അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത പന്ന കഴുവേറീ……

നീ നിന്റെ ഭാര്യയെ മറ്റുള്ളവർക്ക് കൂട്ടി കൊടുക്കും പോലെ ആണ്. ലോകത്തുള്ള ഉള്ള എല്ലാ ആണുങ്ങളും എന്നു നീ കരുതിയോ.?

എന്നാൽ നിനക്ക് തെറ്റി. പണത്തിനുവേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുന്ന ++%_\\=×××&^=_\=+××= മോനേ ഇത്രയും നേരം എല്ലാം കേട്ടുകൊണ്ട് നിന്നതാണ് .എന്നാൽ അച്ഛനെയും മോളെയും കൂട്ടി പറയുന്ന നിന്നോട് മര്യാദയ്ക്ക് സംസാരിച്ചിട്ട് കാര്യമില്ലടാ നായിന്റെ മോനെ.

അതും പറഞ്ഞു ഞാൻ അവനു ആഞ്ഞു ഒരു ചവിട്ടു വച്ചുകൊടുത്തു.

ഉമ്മറത്ത് നിന്ന് മുറ്റത്തേക്ക് അവൻ അവൻ തെറിച്ചുവീണു.

നീയെന്താടാ കരുതിയെ നീ പറയുന്ന എല്ലാം കേട്ടുകൊണ്ട് നിൽക്കാൻ ഞങ്ങളാരും ആരും നിന്റെ അടിമയല്ല.

ശ്രീ അത് കേട്ടുകൊണ്ട് നിൽക്കുന്നുണ്ടെങ്കിൽ ഈ അമ്മയെയും ഇവിടെ ക്ഷണിച്ചുവരുത്തിയ അതിഥികളെയും ഓർത്തു മാത്രമാണ്.

എന്നാൽ ശ്രീ ക്ഷമിക്കുന്നതുപോലെ മറ്റുള്ളവർ ക്ഷമിക്കണമെന്ന്
ഇല്ല .

അതും പറഞ്ഞു ഞാൻ അവന്റെ ഷർട്ടിൽ പിടിച്ച് എഴുന്നേൽപ്പിച്ചു

ഇങ്ങനെ കരയില്ലേ ഋതു. എന്തെങ്കിലും ഒരു വഴി ദേവി കാണിച്ചുതരും. കരഞ്ഞതുകൊണ്ട് ഒന്നിനും ഒരു പരിഹാരം ആവില്ല . ശ്രീയേട്ടനും അമ്മയുമൊക്കെ ഒക്കെ നിന്റെ ഒപ്പം തന്നെ ഉണ്ടല്ലോ .അവരാരും നിന്നെ നാശത്തിലേക്ക് തള്ളി ഇടില്ല മോളേ.

നീ എന്നു മാത്രം ഓർത്തു ജീവിക്കുന്ന ഒരാളുണ്ട് താഴെ. എന്റെ ആദിയേട്ടൻ. ഏട്ടനെ ഓർത്തെങ്കിലും നീ അവിവേകമൊന്നും കാണിക്കരുത്.

എനിക്കു മാത്രം എന്താ ആരതി ഇങ്ങനെ ഒരു ജീവിതം ദേവി വച്ചു നീട്ടിയത്. അറിഞ്ഞുകൊണ്ട് ഞാൻ ഇതുവരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും എന്റെ ജീവിതം എന്താടി ഇങ്ങനെ.

കരയാതെടാ മോളെ എല്ലാം ശരിയാകും. അങ്ങനെ പറയാനെ എനിക്ക് കഴിയൂ.

അതും പറഞ്ഞു എന്നെ ആരതി ചേർത്തുപിടിച്ചു

മതി അളിയാ ഇനി ഇവനെ തൊട്ടാൽ കൊലപാതക കുറ്റത്തിന് ചിലപ്പോൾ അളിയൻ ജയിലിൽ പോകേണ്ടി വരും. മതി വിട്ടേരേ.

വിഷ്ണു അളിയനും കേട്ടതില്ലേ ഈ നായിന്റെ മോൻ പറഞ്ഞതൊക്കെ. ഇവനെ എങ്ങനെ വെറുതെ വിടുക.
അവൾ പെണ്ണായത് അവളുടെ ഭാഗ്യം. ഇല്ലായിരുന്നെങ്കിൽ ഈ പരനാറി സ്ത്രീയുടെ നട്ടെല്ല് ഞാൻ ചവിട്ടി ഒടിച്ചേനെ.

അതിനു നീ ഒരു ജന്മം കൂടി ജനിക്കണം എന്റെ ദേഹത്ത് നിന്റെ കൈ വീണാൽ .നിന്നെ ഞാൻ കൊല്ലും .നിനക്കറിയില്ല എന്നെ ശരിക്കും.

എന്നാൽ അതൊന്ന് കണ്ടിട്ട് തന്നെ കാര്യം

അതും പറഞ്ഞ് ആദി ഉണ്ണിയുടെ ഷർട്ടിലെ പിടിവിട്ട് നേരെ ഗംഗയുടെ അടുത്തേക്ക് നടന്നു.

ആദിയുടെ മുണ്ടും മടക്കി കുത്തിയുള്ള വരവ് കണ്ടപ്പോഴേ പന്തികേട് ആണ് എന്ന് മനസ്സിലാക്കിയ ഗംഗ ഒരു ഓട്ടമായിരുന്നു കാറിനുനേരെ ഡോർ തുറന്നു അതിൽ കയറി ഇരുന്നു .

അത് കണ്ടപ്പോൾ ആദിക്ക് ചിരി പൊട്ടിയെങ്കിലും അവൻ അതു പുറമേ കാണിച്ചില്ല.

കണ്ടില്ലേ നിങ്ങളുടെ ഭാര്യ സ്വന്തം തടി രക്ഷിച്ചു ഓടിയത് .

നിങ്ങളെ ഇങ്ങനെയൊക്കെ ചെയ്തിട്ട് പോലും അവരുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വരുകയോ.എന്റെ ഭർത്താവിനെ ഒന്നും ചെയ്യരുത് എന്ന് പറയുകയോ ചെയ്തില്ല.

എന്നാൽ നിങ്ങളുടെ അമ്മ. അവരുടെ കണ്ണിൽ നിന്നും വീഴുന്ന കണ്ണുനീർ അത് നിനക്ക് മനസിലാക്കി തരും ആരാണ് ശരി ആരാണ് തെറ്റ് എന്നു.

ഇല്ല മോനേ ആദി എന്റെ കണ്ണിൽ നിന്നും വരുന്ന ഈ കണ്ണുനീർ എന്റെ മോളുടെ ജീവിതത്തെ ഓർത്ത് ഞാൻ നീറുന്നതിന് ഒരു സൂചകമാണ് .അല്ലാതെ ഇവനെ ഓർത്തു ഉള്ളതല്ല .

ഇവനും ഭാര്യയും ചെയ്തുകൂട്ടിയതോക്കെ ഞാൻ ക്ഷമിച്ചിട്ടെ ഉള്ളു

എന്നാൽ എന്റെ മോളെ ഇവൻ എപ്പോൾ വില പറഞ്ഞു .ആ നിമിഷം ഞാൻ ഇവനെ പടിയടച്ച് പിണ്ഡം വെച്ച് കഴിഞ്ഞു .

ഇനിയെനിക്ക് ഇതുപോലൊരു മോൻ ഇല്ല .ആദ്യത്തെ എന്റെ കുഞ്ഞ് പ്രസവത്തിൽ നഷ്ട്ടപെട്ടു.അതൊരു ചാപ്പിള്ള ആയിരുന്നെന്നു ഞാൻ കരുതിക്കോള്ളാം .

അതും പറഞ്ഞ് ദേവകിയമ്മ കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

ഇതു കൊണ്ടൊന്നും തീരില്ല. ഞാൻ ഇനിയും വരും അന്ന് നമ്മുക്ക് ഒന്നൂടെ കാണേണ്ടി വരും.

അതിനെന്താ നീ വാ നമുക്ക് അപ്പോൾ ഇതിലും നല്ലോണം ഒന്ന് പരിചയപ്പെടാം.

അതും പറഞ്ഞു ആദി അകത്തേക്ക് പോയി .

എന്ത് കാണാനായിട്ട് എല്ലാവരും കൂടെ നിൽക്കുന്ന കയറിപ്പോ

അതും പറഞ്ഞു ശ്രീ അകത്തേക്ക് കയറി

വിശ്വേട്ടാ കണ്ടില്ലേ. ഇവിടെ നടന്നതൊക്കെ. ഒന്നും അറിയേണ്ടല്ലോ തനിച്ചാക്കി പോയില്ലേ. എല്ലാം അനുഭവിക്കേണ്ടത് ഞാനും.

മൂത്തമോൻ ആണെന്ന് പറഞ്ഞ് ഒരുപാട് ലാളിച്ചു വളർത്തിയത് അല്ലേ.രണ്ടു മക്കളെ കാൾ നിങ്ങൾ ഒരുപാട് സ്നേഹിച്ചത് മുത്തവനെ ആണ്.

എന്നാൽ ഈ വീടിന്റെ അടിത്തറയിളകുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആ മൂത്തമകൻ.

അച്ഛന്റെ ഫോട്ടോയുടെ മുന്നിൽ അമ്മ നിന്നു കരഞ്ഞു ഓരോന്നും പറഞ്ഞപ്പോൾ എനിക്കു അതു സഹിക്കാൻ ആയില്ല

എന്റെ അമ്മ വിശമിക്കരുത് അമ്മയുടെ ഈ ശ്രീകുട്ടൻ ഉള്ളപ്പോൾ നിങ്ങൾക് രണ്ടു പേർക്കും ഒരു ആപത്തും വരാൻ ഞാൻ അനുവദിക്കില്ല.

അതും പറഞ്ഞു ഞാൻ അമ്മയെ ചേർത്തു പിടിച്ചു.

ദേവകി നടന്നതോകെ നടന്നു. അതൊക്കെ അങ്ങു മറന്നേക്കൂ.നാരായണൻകുട്ടി മാഷ് പറഞ്ഞുകൊണ്ട് കസേരയില്ലേക് ഇരുന്നു.

ഞാൻ നേരത്തെ പറഞ്ഞത് കാര്യമായിട്ട് ആണ്. ഋതുവിനെ നിങ്ങൾ ഞങ്ങളുടെ ആദിക്ക് കൊടുക്കുമോ.?

എന്റെ മോൻ അവളെ പൊന്നുപോലെ നോക്കിക്കോളും. ഞങ്ങളുടെ വീട്ടിൽ യാതൊരു കുറവും അവൾക്കു വരില്ല. ഞാൻ ജീവനോടെ ഉള്ളടത്തോളം കാലം.

ദേവകിയമ്മ ഒന്നും മിണ്ടാതെശിരസ്സ് താഴ്ത്തി നാരായണൻകുട്ടി മാഷിന്റെ മുന്നിൽ ഇരുന്നു.

പെട്ടെന്ന് നിങ്ങൾക്ക് ഒരു തീരുമാനം എടുക്കാൻ കഴിയില്ല എന്ന് എനിക്ക് അറിയാം .അതുകൊണ്ട് നല്ലതുപോലെ തീരുമാനിച്ചു ഒരു തീരുമാനം എടുത്താൽ മതി.

രുക്മിണി ഞാൻ എടുത്ത തീരുമാനം നിനക്ക് തെറ്റായിട്ട് തോന്നിയോ.
നിനക്ക് അതിനോട് യോജിപ്പ് ഇല്ല എന്നു ഉണ്ടോ.?

ഏയ് എനിക്ക് അങ്ങനെയൊന്നും ഇല്ലെന്ന് ഏട്ടൻ അറിയില്ലേ. ഏട്ടന്റെ ഇഷ്ടം ആണ് എന്റെയും ഇഷ്ടം.പിന്നെ അദിയാണ് വിവാഹം ചെയ്യേണ്ടത് അപ്പോൾ അവന്റെ സമ്മതം കൂടി വാങ്ങണം.

അളിയന് നൂറുവട്ടം സമ്മതം ആണ് അമ്മേ.അല്ലേ അളിയ…..

വിഷ്ണു ഇടക്ക് കയറി പറഞ്ഞു.

എന്റെ മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടെങ്കിലും ഞാൻ അതു പുറമേ കാട്ടില്ല.

എനിക്കു ഋതുവിനെ ഒന്നു കാണണം എന്ന് ഉണ്ടയിരുന്നു. എന്നാൽ എങ്ങനെയാ അവളെ ഒന്നു കാണുക.മുകളിലേക്ക് കയറി പോകാൻ ഒരു മടി.

ഞാൻ ആരും കാണാതെ ശ്രീയോട് വളരെ രഹസ്യം ആയി കാര്യം പറഞ്ഞു.

അതിനു എന്താടാ നീ വാ അതും പറഞ്ഞു ശ്രീ എന്റെ കൈയിൽ പിടിച്ചു മുകളിലേക്ക് കയറി.

ഞാങ്ങൾ ഋതുവിന്റെ മുറിയിൽ ചെന്നപ്പോൾ കട്ടിലിൽ ഇരുന്നു ആരതിയോട് എന്തൊക്കെയോ പറഞ്ഞു കരയുക ആയിരുന്നു അവൾ

ആരതി ഒന്നിങ്ങോട്ടു വരുമോ.

ശ്രീ ആരതിയേ വിളിച്ചു

എന്നെ റൂമിൽ ആക്കി അവർ രണ്ടു പേരും പുറത്തേക്കു ഇറങ്ങി.

എനിക്കു ഋതുവിനൊടു എന്തു പറയണം എന്ന് അറിയില്ലായിരുന്നു

ഞാൻ അവളുടെ മുഖം പിടിച്ചു ഉയർത്തി.ഇനി കരയലും ഞാൻ ഉണ്ട് കൂടെ.ഒരുപാട് കരഞ്ഞില്ലേ നീ. ഇനി നീ കരയലും.

അതും പറഞ്ഞു ഞാൻ ഋതുവിനെ എന്റെ നേരെ എഴുന്നേൽപ്പിച്ചു നിറുത്തു.

അവളുടെ മുഖം കൈ കുബിളിൽ കോരി എടുത്തു.

എന്റെ ചുണ്ടുകൾ അവളുടെ കണ്ണുനീരു ഒപ്പിയെടുത്തു. അവളേ ഞാൻ എന്റെ നെഞ്ചോടു ചേർത്തു നിറുത്തി.

അതേ ഒരു കാര്യം പറയട്ടെ.

മം…….

ഞാൻ പറഞ്ഞില്ലേ ഇനി കരയാൻ പാടില്ല എന്ന്.

മം……..

ആവശ്യം ഇല്ലാത്ത കാര്യത്തിന് കരയലും
ഞാൻ വഴക്കു പറയുമ്പോൾ ഒക്കെ കരയണം.എന്നല്ലേ എനിക്കു എന്റെ പെണ്ണിന്റെ കരച്ചിലും പിണക്കവും ഒക്കെ മാറ്റി.നിന്നെ ഒരുപാട് സ്നേഹിക്കാൻ എനിക്കു പറ്റൂ. അപ്പോൾ മാത്രം കുറച്ചു കരയാം.കേട്ടോ

അതു കേട്ടപ്പോൾ ഋതു അറിയാതെ ചിരിച്ചു.

ഹോ…. സമാധാനം ആയി.ഇനി എനിക്കു സുഖം ആയിട്ടു വീട്ടിൽ പോയി കിടന്നു ഉറങ്ങാം. കരച്ചിൽ മാറി ചിരി വന്നല്ലോ ഈ മുഖത്തു.

ഡാ. ദാ നിന്നെ വിളിക്കുന്നു പോകാൻ ആയി. നീ വാ

ദാ വരുന്നടാ ശ്രീ……

ഋതു ഒരു കാര്യം പറയട്ടെ…..

മം………..പറ….

എനിക്കു ഒരു ഉമ്മ തരുമോ plz

ഇല്ല എന്ന രീതിയിൽ തലയാട്ടി.

Plz ഋതു plz ഒരണം താ plz

ശ്രീയേട്ട ദാ ഈ ആദിയേട്ടൻ…..

വേണ്ട അവനെ വിളിക്കേണ്ട ഞാൻ പോകുവാ നീ പോ ദുഷ്ട്ടെ….

അതും പറഞ്ഞു ഞാൻ താഴേക്കു വന്നു

മേല്ലെടത്തു തറവാട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ മനസിന്‌ എന്തോ വല്ലാത്ത സന്തോഷം ആയിരുന്നു.

എല്ലാരും പോകുന്നത് മുകളിലത്തെ മുറിയിൽ നിന്നും ഞാൻ നോക്കി നിൽക്കുമ്പോഴും എന്റെ കണ്ണുകൾ എന്തിനോ നിറഞ്ഞു ഒഴുകി.

( തുടരും )