19/04/2026

മാനസതീർത്ഥ : അവസാന ഭാഗം

രചന – കണ്ണന്റെ മാത്രം

അങ്ങനെ മാളുവിന്റെയും സിദ്ധുവിന്റെയും നേതൃത്വത്തിൽ ആമിയുടെ സർജറി കഴിഞ്ഞു.  ഒരാൺകുഞ്ഞു പിറന്നു അവർക്ക്. സിദ്ധുവിന് മോനെ ആദ്യമായി കൈയിൽ വാങ്ങിയപ്പോൾ അന്ന് ആദ്യമായി മോനുമോളെ എടുത്തപ്പോൾ തോന്നിയ അതെ ഫീലിംഗ് ആണ് തോന്നിയത്. അവന് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു. അവൻ തന്നെ ആണ് കുഞ്ഞിനെ പുറത്തുകൊണ്ടു വന്ന് എല്ലാവർക്കും കാട്ടികൊടുത്തത്. ലക്ഷ്മിയമ്മ ആണ് കുഞ്ഞിനെ അവന്റെ കൈയിൽ നിന്നും വാങ്ങിയത്. അവർ കരഞ്ഞുപോയി ആ നേരം. എല്ലാവരും കുഞ്ഞിനെ കണ്ടതും കുഞ്ഞിനെ തിരികെ ഉള്ളിലേക്ക് കൊണ്ടുപോയി..

 

മണിക്കൂറുകൾ കഴിഞ്ഞപ്പോ ആമിയെ റൂമിലേക്ക് മാറ്റി. അവൾക്ക് ഒരു കാര്യമേ അറിയാനുണ്ടായിരുന്നുള്ളു. സർജറി സക്സസ്സ് ആയിരുന്നില്ലേ എന്ന്. അവളെ റൂമിലേക്ക് മാറ്റി കുറച്ചു കഴിഞ്ഞപ്പോ ആണ് സിദ്ധു അങ്ങോട്ട് വന്നത്. അവൻ വന്നതും ആമി അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവൻ അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മിക്കൊണ്ട് തലയാട്ടി കാട്ടി. അതോടെ അവൾ ദീർഘ നിശ്വാസം വിട്ടു.

അഞ്ചുദിവസം കഴിഞ്ഞപ്പോൾ ആമിയെ വീട്ടിലേക്ക് വിട്ടു. ലക്ഷ്മിയമ്മയും അവരുടെ കൂടെ ആമിയുടെ വീട്ടിലേക്ക് വന്നു. ആമിയുടെയും കുഞ്ഞിന്റെയും കാര്യങ്ങൾ നോക്കാൻ ജാനകിയമ്മയെ അവർ സഹായിച്ചു. മാനുമോള് എല്ലാസമയത്തും അനിയൻകുട്ടിയുടെ കൂടെ ആയിരുന്നു. അവൾക്ക് ആയിരുന്നു ഉണ്ണി ഉണ്ടായതിൽ ഏറ്റവും സന്തോഷം. മിച്ചുട്ടൻ വരുമ്പോൾ അവനും കൂടും മാനുമോൾടെ കൂടെ ഉണ്ണിയുടെ അടുത്തിരിക്കാൻ. മിച്ചുട്ടന്റെ വാവയാണ് എന്ന അവൻ പറയുന്നത്. അതു കേൾക്കുമ്പോ നമ്മുടെ മാനുട്ടിക്ക് ചെറുതായിട്ട് കുശുമ്പ് വരും. അവൾ അപ്പോൾ പതുക്കെ സിദ്ധുവിന് അടുത്തു ചെല്ലും എന്നിട്ട് ചോദിക്കും എന്റെ വാവ അല്ലെ അച്ഛാ എന്ന്. സിദ്ധുവും അതേപോലെ പതുക്കെ പറയും മാനുട്ടീടെ വാവയാണെന്ന്. അതോടെ ആള് ഹാപ്പി ആവും….

 

ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി. മൂന്നു മാസങ്ങൾക്കിപ്പുറം മോന് മാനവ് സിദ്ധാർഥ് എന്ന് പേരിട്ടു. കണ്ണൻ എന്ന് വീട്ടിലും വിളിച്ചു. പാലുകുടിക്കാൻ മാത്രേ ആമിക്ക് മോനെ കൈയിൽ കിട്ടിയിരുന്നുള്ളു. ബാക്കി സമയം മുഴുവൻ അവൻ അവന്റെ അച്ഛന്റേം ചേച്ചീടേം ഒപ്പം ആവും. ലക്ഷ്മിയമ്മയും ശങ്കറും ഇനി കുറച്ചു നാൾ ഇവരുടെ കൂടെ നിൽക്കാൻ ആണ് തീരുമാനം. മൂന്നുമാസം കൂടി കഴിഞ്ഞ മാനുമോൾടെ ട്രാൻസ്‌പ്ലന്റേഷൻ ഫിക്സ് ചെയ്തിട്ടുണ്ട്. അതു കഴിഞ്ഞാൽ കുറച്ചു നാൾ അവർ ഹോസ്പിറ്റലിൽ തന്നെ ആയിരിക്കും. അപ്പൊ കണ്ണനെ നോക്കാൻ അവർ വീട്ടിൽ ഉണ്ടാവും….

 

ദിവസങ്ങളും മാസങ്ങളും കടന്നു പോയി. മറ്റന്നാൾ ആണ് മാനുമോളുടെ ട്രാൻസ്‌പ്ലാന്റേഷൻ. നാളെ രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവും. അതുകൊണ്ട് ഇന്ന് എല്ലാവരും ആമിയുടെ വീട്ടിൽ ഉണ്ട്. എല്ലാവർക്കും നല്ല വിഷമം ഉണ്ട്. പക്ഷേ ആരും പുറത്ത് കാട്ടുന്നില്ല എന്ന് മാത്രം. രാത്രി സിദ്ധു പുറത്തിരിക്കുകയാണ്. ആ സമയത്താണ് ആമി അങ്ങോട്ട് വന്നത്. സിദ്ധു തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളെ നോക്കി. എന്നിട്ട് പറഞ്ഞു..

ശിവ ഒരു കാര്യം ഞാൻ ചോദിക്കട്ടെ..

മ്മ്.. ആമി ഒന്ന് മൂളിയതെ ഉള്ളൂ..

 

ഇനിയുള്ള കാലം നമുക്ക് ഒരുമിച്ചു കഴിഞ്ഞൂടെ. ഭാര്യ – ഭർത്താവ് ആയി വേണ്ട കുഞ്ഞുങ്ങളുടെ അച്ഛനും അമ്മയും ആയി മതി…

 

മ്മ്… അതിനും ആമി ഒന്ന് മൂളി.. അതുകേട്ടതും സിദ്ധുവിന് സന്തോഷം സഹിക്കാൻ പറ്റുന്നുണ്ടായില്ല..

താങ്ക് യൂ ശിവ താങ്ക് യൂ സൊ മച്ച്… സിദ്ധു സന്തോഷത്തോടെ പറഞ്ഞു…
അവർ കുറെ നേരം പുറത്ത് ആ ഇരുട്ടിലേക്കും നോക്കി മിണ്ടാതെ ഇരുന്നു..

 

അങ്ങനെ മാനുമോളുടെ ട്രാസ്‌പ്ലാന്റേഷൻ ദിവസം വന്നെത്തി. എല്ലാം ശരിയല്ലേ എന്ന് പിന്നെയും പിന്നെയും നോക്കി ഉറപ്പിക്കുന്ന സിദ്ധുവിനെ കണ്ടാണ് അജു അങ്ങോട്ട് വന്നത്.
എന്താടാ സിദ്ധു.. എന്തിനാ നിനക്ക് ഇത്രേ ടെൻഷൻ. ഇത് അങ്ങനെ പേടിക്കാൻ ഉള്ളതൊന്നും ഇല്ലാന്ന് നിനക്ക് തന്നെ അറിയില്ലേ… അജു സിദ്ധുവിന്റെ ടെൻഷൻ കണ്ട് ചോദിച്ചു.

 

അറിയാമെടാ എന്നാലും ഒരു ടെൻഷൻ. എന്റെ പൊന്നുമോളല്ലേടാ…

നീ വന്നേ ഒരു കോഫി കുടിച്ച് കുറച്ച് നേരം ഇരിക്കി.. എന്നിട്ട് ഒന്നു സമാദാനപ്പെട് ഒന്നും ഉണ്ടാവില്ല വായോ എന്റെ കാബിനിൽ പോകാം…

 

അവർ അജുവിന്റെ കാബിനിൽ എത്തി ഇരുന്ന് ഓരോ കോഫി കുടിക്കുമ്പോൾ ആണ് മാളു അങ്ങോട്ട് വന്നത്.. അവളും കുറച്ചു നേരം അവരുടെ കൂടെ ഇരുന്നു. കുറച്ച് കഴിഞ്ഞ് സിദ്ധു പോകാനായി എഴുന്നേറ്റു. ആ സമയം മാളുവും കൂടെ എഴുന്നേറ്റു എന്നിട്ട് വിളിച്ചു…

ഏട്ടാ… സിദ്ധു അവളെ നോക്കി..
അപ്പോൾ അവൾ അവനെ വന്ന് കെട്ടിപിടിച്ചു. എന്നിട്ട് പറഞ്ഞു ഒന്നും വിഷമിക്കണ്ട ഏട്ടാ എല്ലാം ശരിയാവും…

 

സിദ്ധുവിന്റെ കണ്ണുകൾ നിറഞ്ഞു. കാരണം അഞ്ചുകൊല്ലം കഴിഞ്ഞു മാളു സിദ്ധുവിനോട് ഒരു ചേട്ടൻ എന്നരീതിയിൽ പെരുമാറുന്നത്.. അവനും അവളെ കെട്ടിപിടിച്ചു നിന്നു. എന്നിട്ട് വിട്ടുമാറി അവളുടെ നെറ്റിയിൽ ആയൊന്നു മുത്തി.. സോറി മോളെ..

സോറി ഏട്ടാ… സിദ്ധു അതുകേട്ടപ്പോൾ ഒന്നു ചിരിച്ചുകൊണ്ട് അവിടെ നിന്നും പോയി. സിദ്ധുവിന് ടെൻഷൻ ഫ്രീ ആയതു പോലെ തോന്നി…

അങ്ങനെ മാനുമോളുടെ ട്രാൻസ്‌പ്ലാന്റേഷൻ കഴിഞ്ഞു. അവൾ ഉഷാറായി ഇരിക്കുന്നു. രണ്ടു മൂന്ന് മാസത്തോളം അവർ ഹോസ്പിറ്റലിൽ തന്നെ നിന്നു. പിന്നെ വീട്ടിൽ കൊണ്ടുവന്നിട്ട് ആയാലും ഒരു കൊല്ലത്തോളം അവളെ ഇൻഫെക്ഷൻ ഒന്നും വരാതെ പൊതിഞ്ഞു പിടിച്ച് കൊണ്ട് നടന്നു എല്ലാവരും. ആ വർഷം ഒരു കുഴപ്പവും ഇല്ലാതെ കടന്നുപോയപ്പോൾ ആണ് എല്ലാവർക്കും സമാധാനം ആയത്. അവൾ എല്ലാ രീതിയിലും നോർമൽ ലൈഫ് സ്റ്റൈലിലേക്ക് തന്നെ അവൾ തിരിച്ചെത്തി………

 

…………………….

10 കൊല്ലങ്ങൾക്ക് ശേഷം…..

മേലെടത് തറവാട്

ശിവ എവിടെയാ നീ.. എന്റെ കാറിന്റെ കീ കണ്ടോ നീ. സമയം ആയി എനിക്ക് മാളുവിനെ ഒക്കെ പിക്ക് ചെയ്യാൻ പോകണം…

സിദ്ധുവേട്ടാ അതു അവിടെ തന്നെ ഉണ്ടാവും. ഒന്ന് നന്നായി നോക്ക്. ഞാൻ ഇവിടെ ഒരു പണിയിൽ ആണ്…

അപ്പോൾ സിദ്ധു അടുക്കളയിൽ വന്ന് നോക്കിയപ്പോ ആമി കേക്ക് ഡെക്കറേറ്റ് ചെയ്യുന്നതാണ് കാണുന്നത്….

ആഹാ ഇവിടെ നല്ല പണിയിൽ ആണല്ലോ… സിദ്ധു ഒരു ചിരിയോടെ പറഞ്ഞു.

 

ദേ മനുഷ്യ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… മര്യാദക്ക് കേക്ക് പുറത്തു നിന്നും വാങ്ങാം എന്ന് ഞാൻ പറഞ്ഞതല്ലേ.. അപ്പൊ അച്ഛനും മോൾക്കും ഞാൻ ഉണ്ടാക്കുന്നത് തന്നെ വേണം.. ഹും…

ആമി ഒരു കള്ളപിണക്കത്തോടെ പറഞ്ഞു..

ഹാ… പിണങ്ങാതെടോ താൻ ഉണ്ടാക്കുന്ന കേക്കിന്റെ അത്രേം രുചി ഇല്ല പുറത്തു നിന്ന് വാങ്ങുന്നത് അതുകൊണ്ടല്ലേ ഞങ്ങൾ പുറത്തു നിന്ന് വാങ്ങാൻ സമ്മതിക്കാഞ്ഞേ…..

ഓഹ്.. സോപ്പിങ് മോൾടെ വക ഒന്നു കഴിഞ്ഞേ ഉള്ളൂ.  ഇനി അച്ഛന്റെ വക കൂടി ആയാൽ ഞാൻ പോയി കുളിക്കേണ്ടി വരും. അതുകൊണ്ട് ഡോക്ടർ സാർ ചെന്നാട്ടെ…

 

അതിനു സിദ്ധു ഒരു കള്ളച്ചിരി ചിരിച്ചതേ ഉള്ളൂ. അല്ല പിറന്നാൾക്കാരി എവിടെ കണ്ടില്ലല്ലോ. സിദ്ധു ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ചോദിച്ചു.

 

ആവോ.. ഇത്തിരി നേരത്തേ ഇവിടെ ഉണ്ടായിരുന്നു. അപ്പോഴാ കണ്ണൻ വന്ന് അവളുടെ ചെവിയിൽ എന്തോ പറഞ്ഞത്. അപ്പൊ രണ്ടുംകൂടി പോകുന്നുണ്ടായിരുന്നു…

മ്മ്.. ഞാൻ എന്തായാലും പോകട്ടെ മാളുന്റെ ഒക്കെ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്ന സമയം ആയി ഏകദേശം..

ആ ശരി. അവർ നേരെ എങ്ങോട്ടല്ലേ വരുന്നത്…..

അതെ…ആന്റിയും  അങ്കിളും യുപിയിൽ പെട്ടില്ലേ അച്ഛന്റേം അമ്മേടേം ജാനകിയമ്മേടേം ഒപ്പം. അവർക്ക് തീർത്ഥാടനത്തിന് പോകാൻ തോന്നിയത് ഏതു സമയത്താണവോ… ഇനിയും പിടിക്കും ഒന്ന് ഒന്നര ആഴ്ചയിൽ കൂടുതൽ അവർക്ക് തിരിച്ചെത്താൻ..

 

അതിപ്പോ അവർക്ക് അറിയോ അവിടെ പ്രളയം വരുമെന്നും റോഡ് ഒക്കെ അടക്കുമെന്നും. അവർ സേഫ് ആയതുകൊണ്ട് രക്ഷപെട്ടു. ഇല്ലായിരുന്നെങ്കിൽ ടെൻഷൻ അടിച്ചു ചത്തേനെ നമ്മൾ..

ആ അതും ശരിയാ.. ഞാൻ പോയിട്ട് വരാം.. അതും പറഞ്ഞ് സിദ്ധു മാളുവിനെയും അജുവിനെയും കൊണ്ട് വരാൻ പോയി.

 

ആമി പിന്നെയും പണിയിലേക്ക് തിരിഞ്ഞു… അവൾ ആലോചിച്ചു കഴിഞ്ഞ പത്തുകൊല്ലം കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ ആണ് സംഭവിച്ചത്. മാനുമോൾടെ അസുഖം എല്ലാം മാറി അവൾ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോ ആണ് ലക്ഷ്മിയമ്മയും ശങ്കറും തിരിച്ചു മേലെടത്തേക്ക് പോകുന്നതിനെ കുറിച്ച് പറയുന്നത്. അതുകേട്ടതും മാനുവും കണ്ണനും ആകെ വഴക്കായി. അപ്പോൾ ലക്ഷ്മിയമ്മ ആമിയോട് ചോദിച്ചു അവർക്കും കൂടി വന്നുകൂടെ മേലെടത്തേക്ക് എന്ന്. മാളുവും ജാനകിയമ്മയും കൂടി അതിനെ സപ്പോർട്ട് ചെയ്തപ്പോ ആമിയും സമ്മതിച്ചു. പിള്ളേർക്കായിരുന്നു ഏറ്റവും സന്തോഷം അല്ലെങ്കിൽ എപ്പോ മിച്ചുട്ടൻ പോകാൻ ഇറങ്ങിയാലും മൂന്നുംകൂടി കരച്ചിൽ മേളം ആയിരുന്നു. ഇനിയിപ്പോ അതു വേണ്ടല്ലോ തൊട്ടല്ലേ വീടുകൾ.ഇവിടെ വന്ന് ആദ്യത്തെ കുറച്ചു നാൾ ആമിക്ക് ചെറിയ ഒരു ബുദ്ധിമുട്ട് തോന്നി പിന്നെ പിന്നെ എല്ലാം പണ്ടത്തെ പോലെ തന്നെ ആയി.

 

പെട്ടന്നാണ് രണ്ടു കൈകൾ അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചത്.

 

എന്താണ് ബാങ്ക് മാനേജറെ ഭയങ്കര ആലോചനയിൽ ആണല്ലോ…

ദേ മാനുട്ടി നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഇതുപോലെ പെട്ടന്ന് വന്ന് കെട്ടിപിടിക്കരുത് എന്ന്. മനുഷ്യൻ പേടിച്ചുപോയി..

ഓഹ് പിന്നെ.. ഒന്ന് പോ അമ്മ.. എന്തായി എന്റെ കേക്ക് ഞാൻ ഒന്ന് നോക്കട്ടെ.. അതും പറഞ്ഞ് ഫ്രിഡ്ജ് തുറക്കാൻ പോയ മാനുമോളെ ആമി തടഞ്ഞു.

ഇപ്പൊ നോക്കണ്ട.. മുറിക്കാൻ നേരത്ത് കണ്ട മതി.. ആമി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.

ഒക്കെ ഒക്കെ അപ്പൊ മതി…മാനു പറഞ്ഞു.

അല്ല എവിടെ നിന്റെ ശിങ്കിടി.. കാണുന്നില്ലല്ലോ അല്ലെങ്കിൽ എപ്പോഴും കൂടെ കാണുന്നതാണല്ലോ…

അവൻ അച്ഛന്റെ കൂടെ അപ്പമ്മയെ കൊണ്ടുവരാൻ പോയി….

ആ സമയത്താണ് പുറത്തു വണ്ടി വന്ന് നിക്കുന്ന ശബ്ദം അവർ കേട്ടത്…

അപ്പമ്മ ഒക്കെ വന്നു എന്ന് തോന്നുന്നു… ഇതും പറഞ്ഞു മാനു മുന്നിൽ പോയി പിന്നാലെ ആമിയും പോയി…

 

അപ്പമ്മേ.. മാളുവിനെ കണ്ടതും മാനു ഓടി പോയി കെട്ടിപിടിച്ചു.. മാളുവും തിരിച്ചു മാനുവിനെ കെട്ടിപിടിച്ചിട്ട് നെറ്റിയിലായി മുത്തികൊണ്ട് പറഞ്ഞു.
അപ്പമ്മയുടെ ചിങ്കാരി പെണ്ണിന് ഒരായിരം ജന്മദിനാശംസകൾ..

താങ്ക്സ് അപ്പമ്മേ.. മിച്ചുട്ടൻ എന്തിയേ… മാനുട്ടി ചോദിച്ചു.

അവനും കണ്ണനും കൂടെ പുറത്തുണ്ട്. മാളു അതു പറയുമ്പോഴേക്കും മിച്ചുട്ടൻ വന്നിരുന്നു.

Happy Birthday  ചേച്ചിപ്പെണ്ണേ… മിച്ചുട്ടൻ ഓടിവന്നു മാനുവിനെ പൊക്കിയെടുത്തുകൊണ്ട് പറഞ്ഞു.

 

താഴെ നിറുത്തെടാ ചെക്കാ കൊച്ചിനെ.. അജു അവരുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു..

Happy Birthday മോളെ.. അജു അവളുടെ തലയിൽ ഒന്ന് തഴുകികൊണ്ട് പറഞ്ഞു..

താങ്ക്സ് മാമാ….
പിന്നെ മിച്ചുട്ടാ എങ്ങനെ ഉണ്ടായിരുന്നു ട്രിപ്പ്‌. മാനു മിച്ചുട്ടനോട് ചോദിച്ചു.

ഉവ്വാ ട്രിപ്പ്‌. ഇവര് കോൺഫെറെൻസിന് പോകും ഞാൻ ചുമ്മാ റൂമിൽ കട്ടപോസ്റ്റ്‌..
നിർത്തി ഇനി ഇവര് എവിടെ വേണമെങ്കിലും പൊക്കോട്ടെ ഞാൻ പോവില്ല. എന്നേ കൊന്നാലും പോവില്ല.. മടുത്തു പോയി..മിച്ചു ഒരു നിശ്വാസത്തോടെ പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചുപോയി..

എല്ലാരും പോയി ഫ്രഷ് ആയി ഡ്രെസ്സ് ഒക്കെ മാറി വാ… സെലിബ്രേഷൻ അവരുംകൂടി വന്നിട്ടാണേലും ഒരു ചെറിയ കേക്ക് കട്ടിങ് ഉണ്ട്. അതു കഴിഞ്ഞ് ഫുഡ്‌ കഴിക്കാം.. ആമി പറഞ്ഞു

ശരി… ഏട്ടത്തി.. ഇതും പറഞ്ഞു മാളുവും അജുവും മിച്ചുട്ടനും അവരുടെ റൂമിലേക്ക് പോയി…

 

ആമി കേക്ക് എടുക്കാനും മറ്റു സാധങ്ങൾ ഒരുക്കി വെക്കാനും തുടങ്ങി..
മാനു പോയി ഡ്രെസ്സ് ചേഞ്ച്‌ ചെയ്തിട്ട് വായോ…

 

അങ്ങനെ എല്ലാരും വന്നപ്പോ കേക്ക് കൊണ്ട് മാനുമോൾടെ മുന്നിൽ വച്ചു. കേക്ക് കണ്ടതും മാനുവിന്റെ കണ്ണുകൾ വിടർന്നു

HAPPY BIRTHDAY MANASATHEERTHA

എന്ന് നല്ല ഭംഗിയിൽ എഴുതിയിട്ടുണ്ടായിരുന്നു അതിൽ.

വൗ.. അമ്മ സൂപ്പർ കേക്ക്.. കണ്ണൻ പറഞ്ഞു.. മാനു സന്തോഷത്തോടെ ആമിയെ കെട്ടിപിടിച്ചു.

മാനു കേക്ക് കട്ട്‌ ചെയ്യാനായി മിച്ചുവിനെയും കണ്ണനെയും വിളിച്ചു. മൂന്നുപേരും കൂടി കേക്ക് കട്ട്‌ ചെയ്തു.. കേക്ക് കട്ട്‌ ചെയ്ത് മാനു ആദ്യത്തെ പീസ് ഇപ്പോഴത്തെയും പോലെ മാളുവിന്‌ നേരെ നീട്ടി. പിന്നെ ബാക്കി എല്ലാർക്കും കൊടുത്തു.

 

കേക്ക് കട്ടിങ്ങും ഭക്ഷണം കഴിക്കലും എല്ലാം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഇരുന്നു സംസാരിക്കുമ്പോൾ ആണ് മാനു എഴുന്നേറ്റ് പോയി സിദ്ധുവിനും ആമിക്കും ഇടയിൽ ആയി ഇരുന്നത്.അവൾ രണ്ടുപേരുടെയും കൈകൾ കൂട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.

അമ്മ അച്ഛാ ഞാൻ ഒരു പിറന്നാൾ ഗിഫ്റ്റ് ചോദിച്ചാൽ എനിക്ക് അതു തരുമോ..

തരാലോ ഞങ്ങളെ കൊണ്ട് പറ്റുന്നതാണെങ്കിൽ തരം ആമി പറഞ്ഞു..

 

നിങ്ങളെ കൊണ്ടേ പറ്റൂ.. ഞാൻ പറയാൻ പോകുന്നത് അധികപ്രസംഗം ആണ്. ഒരു മോള് ഒരിക്കലും അവളുടെ അച്ഛനമ്മമാരോട് ചോദിക്കാൻ പാടില്ലാത്തതാണ്.

പക്ഷേ ഇവിടെ നിങ്ങൾ രണ്ടാളും അതിനു സ്വയം തയ്യാറാവുന്നില്ല…

നീ കാര്യം പറയ് മാനു. ആമി ഗൗരവത്തോടെ പറഞ്ഞു. സിദ്ധുവിന് ഏകദേശം ധാരണ കിട്ടിയിരുന്നു അവൾ എന്താണ് ചോദിക്കാൻ പോകുന്നത് എന്ന്. അവൻ തലകുമ്പിട്ട് കണ്ണുകൾ ഇറുക്കെ അടച്ചിരുന്നു..

വേറെ ഒന്നും അല്ല. എനിക്ക് നിങ്ങളെ രണ്ടുപേരെയും സാധാരണ അച്ഛനമ്മമാരെ പോലെ ഒരുമിച്ചു ജീവിച്ചു കാണണം.. എനിക്കറിയാം അച്ഛൻ ചെയ്യ്തത് മുഴുവൻ തെറ്റാണെന്നു. പക്ഷേ 15 കൊല്ലം പോരെ അമ്മേ അതിന്റെ പശ്ചാത്താപം. എനിക്കറിയാം അമ്മയും എപ്പോഴേ അച്ഛനോട് ക്ഷമിച്ചു എന്ന്. അല്ലെങ്കിൽ അമ്മ ഒരിക്കലും അച്ഛനോട് ഇപ്പൊ ഇടപഴകുന്നത് പോലെ പെരുമാറില്ലായിരുന്നു. പിന്നെയും എന്തിനാണ് നിങ്ങൾ രണ്ടു റൂമുകളിൽ ആയി താമസിക്കുന്നത്..

ഇത്… ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു.. മുൻപ് ഉണ്ടായിട്ടുള്ളതൊക്കെ.. ആമി ഒരു വിറയലോടെ ചോദിച്ചു. അവൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു സിദ്ധുവിനെ മാനു കുറ്റപ്പെടുത്തുന്നത്. കാരണം സിദ്ധു ജീവിക്കുന്നത് തന്നെ മാനുവിന് വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട് ആമിക്ക്…..

അതു ഒരിക്കൽ ഞാൻ അച്ഛനോട് ചോദിച്ചു. എന്റെ അച്ഛനും അമ്മയും മാത്രം എന്താ മറ്റുള്ള അച്ഛനമ്മമാരെ പോലെ ഒരുമിച്ചു കഴിയാത്തത് എന്ന്. അപ്പൊ അച്ഛൻ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു… മാനു തല കുമ്പിട്ട് പിടിച്ചു കൊണ്ട് പറഞ്ഞു.

ആമി കണ്ണുനിറച്ചുകൊണ്ട് സിദ്ധുവിനെ നോക്കി… പിന്നെ ബാക്കി എല്ലാവരുടെ മുഖത്തേക്കും. എല്ലാവരുടെ മുഖത്തും കാണാം അവരെ ഒരുമിച്ചു കാണാൻ ഉള്ള ആഗ്രഹം…

ആമി ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി..

അപ്പോൾ മാളു പറഞ്ഞു ഏട്ടാ പോയി സംസാരിക്ക്.. ഇന്നത്തോടെ തീരണം നിങ്ങളുടെ ഈ രണ്ടായുള്ള ജീവിതം..

അതു തന്നെ പോയി സംസാരിക്കട സിദ്ധു.. അജുവും പറഞ്ഞു.

സിദ്ധു എല്ലാവരെയും ഒന്ന് നോക്കികൊണ്ട് സ്വന്തം റൂമിൽ കാബോർഡിൽ നിന്ന് ഒരു സാധനം എടുത്ത് കൈയിൽ പിടിച്ചുകൊണ്ടു ആമിയുടെ റൂമിലേക്ക് പോയി. ആമി അവളുടെ റൂമിന്റെ ബാൽക്കണിയിൽ നിൽക്കുന്നതാണ് സിദ്ധു കണ്ടത്.
അവനും അവളുടെ അടുത്തായി പോയി നിന്നു. എന്നിട്ട് പതുക്കെ വിളിച്ചു…

 

ശിവാ….എനിക്കറിയാം ഇത്രേം വൈകിയവേളയിൽ ഒരു ഏറ്റുപറച്ചിൽ കൊണ്ട് ഒരു കാര്യവും ഇല്ലാന്ന്. എന്നാലും എല്ലാം എന്റെ തെറ്റായിരുന്നു എന്നോട് ക്ഷമി….

സിദ്ധു പറഞ്ഞു മുഴുവൻ ആക്കാൻ ആമി സമ്മതിച്ചില്ല.. വേണ്ട സിദ്ധുവേട്ടാ ഇനിയൊരു മാപ്പ് പറച്ചിൽ ഒന്നും വേണ്ട. അതൊക്കെ നമ്മുടെ ലൈഫിലെ അടഞ്ഞ അദ്ധ്യായങ്ങൾ ആണ്. ഇനിയും അതിനൊന്നും സിദ്ധുവേട്ടൻ സോറി പറയണ്ട. അങ്ങനെ പറയാൻ ആണെങ്കിൽ ഞാനും പറയണം. കാരണം ഇപ്പോഴത്തെ നമ്മുടെ ഇടയിലെ അകൽച്ചക്ക് കാരണം ഞാൻ അല്ലെ. ഞാൻ സിദ്ധുവേട്ടനോട് പണ്ടേ ക്ഷമിച്ചതാണ്. പക്ഷേ ഈ ഒരു അകൽച്ച ഇല്ലാതാക്കണം എന്ന് തോന്നിയില്ല. അതിനു നമ്മുടെ മോള് വേണ്ടി വന്നു നമ്മുടെ തെറ്റ് ചൂണ്ടി കാട്ടി തരാൻ…

 

കഴിഞ്ഞതെല്ലാം കഴിഞ്ഞില്ലേ ശിവ. നമുക്ക് ഇനി നമ്മുടെ കല്യാണം കഴിഞ്ഞ സമയത്തെപോലെ ഒന്നെന്നു തുടങ്ങാം. അതിന്റെ ആദ്യ പടിയായിട്ടു ഒരു സാധനം എന്റെ കൈയിൽ കഴിഞ്ഞ 15 കൊല്ലം ആയിട്ട് ഇരിക്കുന്നുണ്ട്. അതു തരാം ഞാൻ. അതും പറഞ്ഞ് സിദ്ധു അന്ന് ആമി ഊരികൊടുത്ത താലി മാല ആമിയുടെ കഴുത്തിൽ ഇട്ടുകൊടുത്തു.. അവൾ കണ്ണടച്ചു തൊഴുതുകൊണ്ട് അതു സ്വീകരിച്ചു..

സിദ്ധു പതുക്കെ ആമിയെ നെഞ്ചോട് ചേർത്ത് നിന്നു.കുറച്ച് കഴിഞ്ഞു ഒരു എനക്കം തോന്നി അവർ നോക്കിയപ്പോൾ കാണുന്നത് കണ്ണനെയും മാനുമോളെയും ആണ്. സിദ്ധുവും ആമിയും ഒരുപോലെ കൈവിടർത്തി കാട്ടി അവർക്ക് നേരെ.. അവർ രണ്ടുപേരും ഓടിപ്പോയി കെട്ടിപിടിച്ചു നിന്നു. നാല് പേരും പരസ്പരം കെട്ടിപിടിച്ചു നിൽക്കുന്ന ആ ഫോട്ടോ അജു തന്റെ ഫോണിൽ പടർത്തി..

മാളു തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..

പെർഫെക്ട് ഫാമിലി…..

(അവസാനിച്ചു)

കുറിപ്പ് :-

ഞാൻ മനസ്സിൽ കണ്ടത് ഇങ്ങനെ ഒരു എൻഡിങ് ആണ്. ഇതിനോട് യോചിപ്പില്ലാത്ത കുറെ പേര് ഉണ്ടാവും. അവർ എന്നോട് ക്ഷമിക്കണം. എന്റെ കൂടെ നിന്ന എല്ലാവർക്കും ഒരുപാടു നന്ദി…