രചന – കണ്ണന്റെ മാത്രം
ഹോസ്പിറ്റലിൽ op ബ്രേക്കിൽ കാന്റീനിൽ ഇരിക്കുകയായിരുന്നു സിദ്ധുവും അജുവും.
എന്താ സിദ്ധു… എന്തുപറ്റി… ഞാൻ കുറച്ചു നേരമായി നോക്കുന്നു. നീ ആകെ ഡെസ്പ് ആണല്ലോ..
സിദ്ധു അതിനു മറുപടി പറയാൻ തുടങ്ങിയ നേരത്താണ് “ഹായ് ഗയ്സ്” എന്നും പറഞ്ഞു അവൾ അവരുടെ അടുത്തേക്കായ് വരുന്നത്.
ഓഹ് വന്നു.. പുട്ടി പിശാശ് അജു പറഞ്ഞു..
അജു ബീഹെവ്.. ഇവളുടെ കാര്യത്തിൽ നീയും മാളുവും ഒരേപോലെ ആണല്ലോ. നിങ്ങൾക്കെന്താ അവളെ ഇഷ്ടമില്ലാത്തെ..
അതു അവളുടെ ജാഡ തന്നെ കാരണം… അജു ഒരു ഇഷ്ടക്കേടോടെ പറഞ്ഞു.
അപ്പോഴേക്കും അവൾ അവരുടെ അടുത്തെത്തിയിരുന്നു. അവൾ അവരുടെ കൂടെ അവിടെ ഇരുന്നു. ഇതാണ് പ്രിയ വർഗീസ്. പ്ലാന്റർ വർഗീസ് മാമന്റെയും സൂസന്റെയും ഒറ്റ പുത്രി. അജുവിന്റെയും സിദ്ധുവിന്റെയും കൂടെ മെഡിസിന് പഠിക്കുമ്പോൾ തൊട്ടു ഒരുമിച്ചാണ്. ഇപ്പോ വർക്ക് ചെയ്യുന്നതും ഒന്നിച്ചാണ്. Gynecologist ആണ്. അജുവിന് അവളെ ഇഷ്ടമല്ല. വിശ്വസിക്കാൻ കൊള്ളാത്തവൾ എന്നാണ് അജു അവളെ കുറിച്ച് പറയാറ്. പക്ഷേ സിദ്ധു അതു കാര്യം ആക്കി എടുക്കാറില്ല. അവൾക്ക് സിദ്ധുവിന്റെ മേൽ ഒരു കണ്ണുണ്ട്. സിദ്ധുവിനൊഴികെ ബാക്കി എല്ലാവർക്കും അതറിയാം. സിദ്ധുവിന് അവൾ നല്ലൊരു ഫ്രണ്ട് മാത്രം ആണ്.
എന്താണ് ഗയ്സ് എന്താ ഇത്ര കാര്യപ്പെട്ട സംസാരം. പ്രിയ ചോദിച്ചു.
ഒന്നും ഇല്ല പ്രിയ എന്റെ കല്യാണകാര്യത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയിരുന്നു. സിദ്ധു പറഞ്ഞു..
ഏഹ് സിദ്ധുവിന്റെ കല്യാണം ഉറച്ചോ.. പ്രിയ ഒരു വിറയലോടെ ചോദിച്ചു.
ഏയ്യ് ഇല്ല.. പക്ഷെ വീട്ടിൽ നിന്നും ഭയങ്കര പ്രഷർ ഉണ്ട്. അമ്മ ഇനി ഇതിനൊരു തീരുമാനം പറയാതെ മിണ്ടില്ല എന്നാ പറഞ്ഞിട്ടുള്ളത്… സിദ്ധു പറഞ്ഞു.
അതു ചുമ്മാ സിദ്ധുവിനെക്കൊണ്ട് സമ്മതിപ്പിക്കാൻ ഇമോഷണൽ ബ്ലാക്മെയ്ലിംഗ് ചെയ്യുന്നതാവും പ്രിയ ഒരു പുച്ഛത്തോടെ പറഞ്ഞു..
അതൊന്നും ആവില്ല സിദ്ധു ലക്ഷ്മിയമ്മ അങ്ങനെ കട്ടായം പറഞ്ഞിട്ടുണ്ടെങ്കിൽ അതു വെറുതെ ഒന്നും ആവില്ല. നിനക്ക് എന്താ വിവാഹത്തിന് സമ്മതിച്ചാൽ അജു ഒരു ഇഷ്ടക്കേടോടെ പ്രിയയെ നോക്കി കൊണ്ട് പറഞ്ഞു.
മ്മ് ആലോചിക്കാം സിദ്ധു പറഞ്ഞു. അപ്പൊ ഒക്കെ ഗയ്സ് എന്റെ ബ്രേക്ക് കഴിഞ്ഞു. ഞാൻ op യിൽ കേറട്ടെ.. എന്നും പറഞ്ഞ് സിദ്ധു എഴുന്നേറ്റു.
നിക്കെടാ ഞാനും ഉണ്ട് എന്നും പറഞ്ഞ് അജുവും കൂടെ എഴുന്നേറ്റു.
അവർ പ്രിയയോട് യാത്ര പറഞ്ഞ് പോയി.
ഇല്ല സിദ്ധു നിന്നെ എനിക്ക് വേണം. നീ വേറൊരുത്തിയുടെ ആകാൻ ഞാൻ സമ്മതിക്കില്ല. പ്രിയ സ്വയം പറഞ്ഞു…
……….
രാത്രി മേലെടത് എല്ലാവരും ഭക്ഷണത്തിനു ഇരിക്കുമ്പോൾ ശങ്കർ സിദ്ധുവിനോട് ചോദിച്ചു. സിദ്ധു എന്താ നിന്റെ ഫ്യൂചർ പ്ലാൻ. ഒരു കല്യാണത്തെ കുറിച്ചൊക്കെ ചിന്തിച്ചൂടെ. നിനക്ക് അങ്ങനെ ഒരു ഇഷ്ടം ആരോടെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോളൂ ആരായാലും ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല..
ഏയ്യ് ഇല്ല അച്ഛാ അങ്ങനെ ഇഷ്ടങ്ങൾ ഒന്നും ഇല്ല. ഞാൻ അങ്ങനെ ഒരു ലൈഫിനെ കുറിച്ച് ചിന്തിച്ചിട്ടില്ല അതു കൊണ്ടാണ്… സിദ്ധു പറഞ്ഞു.
അതു ചിന്തിച്ചുകൂടെ എന്നാണു ഞാൻ ചോദിക്കുന്നത്. ശങ്കർ പറഞ്ഞു.
സിദ്ധു അമ്മയുടെ മുഖത്തേക്ക് നോക്കി. അവർ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ ഇരിക്കാണ്. അതുകണ്ടപ്പോ സിദ്ധുവിന് വിഷമായി. ഞാൻ ഒക്കെ ആണ് അച്ഛാ.. നിങ്ങൾ നോക്കിക്കോ. എനിക്ക് അങ്ങനെ പ്രത്യേകിച്ച് നിർബന്ധങ്ങൾ ഒന്നും ഇല്ല… ഇതും പറഞ്ഞു സിദ്ധു എഴുന്നേറ്റ് പോയി.
സിദ്ധു അജുവിനെ വിളിച്ച് കല്യാണത്തിന് സമ്മതിച്ച കാര്യം പറഞ്ഞു. അതുകേട്ടപ്പോൾ അജുവിന് സന്തോഷമായി. അവൻ അവന്റെ സന്തോഷം സിദ്ധുവിനോട് പറഞ്ഞിട്ട് ഫോൺ വച്ചു.
അതിനുശേഷം സിദ്ധു ഒരു ജേർണലും വായിച്ചു ബെഡിൽ ഇരിക്കുമ്പോൾ ആണ് ഡോറിൽ ഒരു മുട്ടുകേട്ടത്. വായോ ഡോർ ലോക്ക് അല്ല.. ലക്ഷ്മിയമ്മ പതുക്കെ കേറി വന്നു ബെഡിൽ ഇരുന്നു. സിദ്ധു കുറച്ചു നേരം അവരെ നോക്കിയിരുന്നു. പിന്നേ അവരുടെ മടിയിൽ തല വച്ചു കിടന്നു.
മോനെ നിനക്ക് അമ്മ നിന്റെ സ്വാതന്ത്ര്യത്തിൽ കൈ കടത്തി എന്ന് തോന്നുന്നുണ്ടോ. മക്കൾ വിവാഹപ്രായമെത്തിയാൽ എല്ലാ അച്ഛനമ്മമാരുടെയും ആഗ്രഹം ആണ് അവരുടെ വിവാഹം കാണുക എന്നുള്ളത്. അതാണ് ഞാൻ നിന്നെ നിർബന്ധിച്ചത്. നീ പൂർണമനസ്സോടെ തന്നെ അല്ലെ സമ്മതിച്ചത്. എനിക്ക് വേണ്ടി അല്ലല്ലോ. അങ്ങനെ ആണെങ്കിൽ അതു വേണ്ട കേട്ടോ. ഒരു പെൺകുട്ടിയെ കെട്ടിക്കൊണ്ട് വന്ന് ഇവിടെ ഇട്ടു വിഷമിപ്പിക്കാൻ പറ്റില്ല…
അല്ല അമ്മേ.. ഞാൻ പൂർണമനസ്സോടെ തന്നെ ആണ് സമ്മതിച്ചത്. എനിക്ക് അമ്മയോട് ഒരു പരിഭവവും ഇല്ല.സിദ്ധു പറഞ്ഞു.
അവർ കുറച്ചു നേരം കൂടി അവിടെ ഇരുന്നു സംസാരിച്ചിട്ടാണ് കെടുക്കാനായി പോയത്…
………..
കുറച്ചു ദിവസങ്ങൾക്കു ശേഷം മേലെടത് ബ്രേക്ഫാസ്റ് കഴിക്കുകയായിരുന്നു എല്ലാവരും. അപ്പോ ലക്ഷ്മിയമ്മ സിദ്ധുവിനോട് ചോദിച്ചു
സിദ്ധു അമ്മ ഒരു കുട്ടിയെ കണ്ടു വച്ചിട്ടുണ്ട്.. നിനക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം അത് മുന്നോട്ടു കൊണ്ടുപോകാം എന്ന് വിചാരിച്ചിരിക്കുകയാണ്.
ആരാ അമ്മേ അത് മാളു ആവേശത്തോടെ ചോദിച്ചു..
അമ്മ വളർന്ന ആശ്രമത്തിലെ ഒരു കുട്ടിയാണ്.. അച്ഛനും അമ്മയും ഒന്നുമില്ല അത് നിനക്കൊരു കുഴപ്പമില്ലെങ്കിൽ നമുക്ക് അത് മുന്നോട്ടു കൊണ്ടുപോകാം.. ഇവിടെ ഞാൻ നിന്റെ അച്ഛനോട് ചോദിച്ചു അച്ഛന് ഇഷ്ടക്കേട് ഒന്നുമില്ല..
ആമി ചേച്ചി ആണോ അമ്മേ… മാളു ചോദിച്ചു..
ആ അതെ ആമി തന്നെ ശിവാമി എന്നാണ് മുഴുവൻ പേര്.ഇപ്പോ പിജി ഫൈനലിയർ പഠിക്കുന്നു.എന്താ നിന്റെ അഭിപ്രായം..
ആരായാലും എനിക്ക് കുഴപ്പമൊന്നുമില്ല അമ്മേ.. എല്ലാം ഉറപ്പിക്കുന്നതിനു മുമ്പ് എനിക്ക് അയാളോട് ഒന്ന് സംസാരിക്കണം അത്രയേ ഉള്ളൂ സിദ്ദു പറഞ്ഞു..
നാളെ നീ ഫ്രീയാണോ എങ്കിൽ നാളെ എവിടെയെങ്കിലും വെച്ച് നിങ്ങൾക്ക് കാണാനുള്ള അവസരം ഉണ്ടാക്കാം.
നാളെ ഉച്ചയ്ക്ക് ഒരു മൂന്നുമണിക്ക് ശേഷം ഞാൻ ഫ്രീയാണ് . ഹോസ്പിറ്റലിന്റെ അടുത്തുള്ള കഫെയിൽ വരാൻ പറ്റുമോ എന്ന് ചോദിക്ക് ആ കുട്ടിയോട് എങ്കിൽ അവിടെ വച്ച് കാണാം.
ശരി ഞാൻ ആശ്രമത്തിലെ മാഷേ വിളിച്ചു സംസാരിച്ചിട്ട് ആമി മോളുടെ അഭിപ്രായം കൂടി അറിഞ്ഞിട്ട് വൈകിട്ട് പറയാം നിന്നോട് ലക്ഷ്മി അമ്മ പറഞ്ഞു.
സിദ്ധുവേട്ടാ ആമി ചേച്ചി സൂപ്പർ ആണ് കാണാനും നല്ല ഭംഗിയാ നന്നായി ഡാൻസ് കളിക്കും പാട്ടുപാടും നന്നായി പഠിക്കും എല്ലാമുണ്ട് മാളു ആവേശത്തോടെ പറഞ്ഞു..
ആ മതി മതി ആദ്യം അവൻ പോയി കാണട്ടെ.. ശങ്കർ ഒരു ചിരിയോടെ പറഞ്ഞു..
തുടരും……

by