രചന – അമീന
എന്താണ് അളിയാ, കിളിപോയി നിക്കുന്ന പോലുണ്ടല്ലോ…. ഹേയ് ഒന്നുല്ല, അളിയൻ എപ്പോ വന്ന്…. ഞാൻ വന്നിട്ട് വർഷങ്ങളായി, ഇപ്പൊ എന്റെ മോന്റെ പ്രശ്നം എന്താന്ന് പറ ശ്രീജ ഇന്നലെ വിളിച്ചപ്പോ എന്നോട് എല്ലാം പറഞ്ഞിരുന്നു, ദേ ഇപ്പൊ കാണുകയും ചെയ്ത്.. നീ ഇങ്ങനെ നോക്കുവൊന്നും വേണ്ട, അപ്പു നമ്മുക്ക് അറിയാത്ത കുട്ടിയൊന്നും അല്ലല്ലോ നമ്മുക്ക് എല്ലാം സംസാരിച്ചു ശെരിയാക്കട… ഒന്നുല്ലേലും നിങ്ങളുടെ പ്രണയം വിവാഹം വരെ എതിച്ചവർ അല്ലെ ഞങ്ങളൊക്കെ….. രാജീവ് ഒരു പുഞ്ചിരിയോടെ അത്രയും പറഞ്ഞു ഹരിയുടെ തൊളിൽ കയ്യിട്ടു…
അതൊന്നും ഇനി നടക്കില്ല അളിയാ, നമ്മൾ ഒത്തിരി പിന്നിലാണ്, ഇന്നവൾ ഒരു ഡോക്ടർ ആണ് കെടാതെ കിടക്കുന്ന കനലിൽ നിന്ന് പടുത്തുയർത്തിയതാണ്, എന്നെ കാണുമ്പോൾ പിടക്കുന്ന ആ കരിമിഴി ഇന്ന് അവളിൽ നിന്നും നഷ്ട്ടമായിട്ടുണ്ട്, ശേഷിക്കുന്ന ഒരു ഓർമ്മ മാത്രമാണ് ഇന്ന് ഞങളുടെയാ പ്രണയം…. വേദനയില്ല സ്വയം നഷ്ടപ്പെടുത്തിയതല്ലേ…. നീ അതൊക്കെ കള, വന്നേ എന്റെ മോനെ കാണാനുള്ള തിടുക്കത്തിലോടി വന്നതാ, ഹരിയുടെ മൈൻഡ് മാറ്റാൻ എന്നോണം രാജീവ് വിഷയത്തിൽ നിന്നും തെന്നി മാറി…. ഒരു ചിരിയോടെ ഇരുവരും കുഞ്ഞിന്റെ അടുത്തേക്ക് നടന്നു…
മോളെ ഇതും കൂടി കഴിക്ക്, ഒരു ആപ്പിൾ കഷ്ണം മുറിച് ശ്രീജയുടെ വായിലേക്ക് ശ്രീദേവി തിരുകി… മാഡം ഇപ്പൊ ഡോക്ടർ റൗണ്സിന് വരും അതിനുമുൻപ് ഇവിടെമോന്ന് ക്ലീൻ ചെയ്യണം…. ഒരു പ്രായമായ സ്ത്രീ വന്ന് ശ്രീദേവിയോട് അത്രയും പറഞ്ഞതും അവർ അവരോട് അനുകൂലിച്ചു കൊണ്ട് റൂമിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങി നിന്നു…. കുറച്ചു നേരത്തെ ക്ലീനിങ് കഴിഞ്ഞു അവർ പുറത്തേക്ക് ഇറങ്ങിയതും ഹരിയും രാജിവും അകത്തേക്ക് വന്നു…. കുറച്ചു നേരം ശ്രീജയുടെയും കുഞ്ഞിന്റെയും രാജീവിന്റെയും ലോകത്തേക്ക് അവർ ഒതുങ്ങി… മോനെ ശ്രീജയെ ഹോസ്പിറ്റലിൽ നിന്നും തറവാട്ടിലേക്ക് കൊണ്ടുപോയ കൊള്ളാന്നുണ്ട് എല്ലാർക്കും മോന്റെ അച്ഛനും അമ്മയും ഇത് തന്നെയാ പറയുന്നത്…. അമ്മ ഇന്നലെ ഇതും പറഞ്ഞു വിളിച്ചിരുന്നു,
എല്ലാരും ഒരേ പോലെ ഇത് തന്നെ പറഞ്ഞോണ്ട് ഇരുന്ന എങ്ങനെ ശെരിയാവും…. അതല്ലേ മോനെ നാട്ടു നടപ്പ് ഹരിയാണെ അടുത്ത മാസം ഓസ്ട്രേലിയയിലേക്ക് തിരിച്ചു പോവും അത് കഴിഞ്ഞ ഈ പരിചയം ഇല്ലാത്ത സ്ഥലത്തു നീ പോയ പിന്നെ ഒരു സഹായത്തിനു പോലും ആരും ഉണ്ടാവില്ല… നാട്ടിൽ ആണേൽ കൃഷ്ണെട്ടനും(അച്ഛൻ ) മറ്റു ജോലിക്കാരുമൊക്കെയുണ്ട്….(അമ്മ ) എന്താടോ തന്റെ അപിപ്രായം, അമ്മയുടെ കൂടെ പോവുന്നോ…. (രാജീവ് ) ഞാൻ എന്ത് പറയാനാ, എല്ലാം ഏട്ടന്റെ തീരുമാനം പോലെ..(ശ്രീജ ) അങ്ങനെയാണേ നീ ഇവരുടെ കൂടെ നാട്ടിലേക്ക് പൊക്കോ, എല്ലാർക്കും അതാണ് സന്തോഷം മാത്രമല്ല ഈ തിരക്കിനിടയിൽ എനിക്ക് എപ്പോഴും നിങ്ങളുടെ കൂടെ നിക്കാന് പറ്റുമെന്നും തോന്നുന്നില്ല…. എന്തായാലും ഡോക്ടർ വരട്ടെ… (ശ്രീജ ) കുറച്ചു നേരത്തെ കാത്തിരിപ്പിനോടുവില്ല ഡോക്ടർ അകത്തേക്ക് കേറി….
നിറഞ്ഞ പുഞ്ചിരിയോടെ നിന്നിരുന്ന മുഖങ്ങൾ മങ്ങാൻ തുടങ്ങി…. “അപർണ “ശ്രീദേവി മനസ്സിൽ ആ പേര് മന്ത്രിച്ചു…. കുട്ടിയെ നോക്കി കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പ് വരുത്തി… മോളെ അപ്പു…. (ശ്രീദേവി ) ആ വിളിയിൽ ഒരു നോട്ടം മാത്രം സമ്മാനിച്ചു കൊണ്ട് അവൾ മെഡിസിൻ ഷീറ്റിലേക്ക് കണ്ണ് പായിച്ചു… ഡിസ്ചാർജ് എന്ന് ചെയ്യാൻ പറ്റും ഡോക്ടർ… (രാജീവ് ) നാളെ ഡിസ്ചാർജ് ചെയ്യാം ഇപ്പൊ പ്രേതെകിച്ചു പ്രോബ്ലം ഒന്നുമില്ലാ, ശ്രീജയുടെ ബോഡി വീക്ക് ആണ് അതോണ്ട് കുറച്ചു ടാബ്ലറ്റ് എഴുതിട്ടുണ്ട് അത് വാങ്ങിക്കണം…. ഓക്കേ ഡോക്ടർ, താങ്ക് യൂ…. ഒരു ചിരിയാലേ അവൾ മുറിവിട്ടിറങ്ങി… ഒരു ഡോക്ടർ എന്ന പരിചയത്തിനപ്പുറം അവിടെ ഒരു സംസാരവും നീണ്ടു നിന്നില്ല….
ഇന്നാണ് ശ്രീജയെ ഡിസ്ചാർജ് ചെയുന്നത്… 2 വീക്ക് കഴിഞ്ഞ് കുഞ്ഞിനെ കൊണ്ട് വന്ന് ചെക്കപ്പ് ചെയ്യണം…. വേറെ കുഴപ്പമൊന്നുമില്ല…. ഡോക്ടർ ഇവരെ നാട്ടിലേക്ക് കൊണ്ടുപോവാണ്… ഓ ഇപ്പൊ കൊണ്ട് പോവുന്നത് കുറച്ചു റിസ്ക് ആണ്, കുറച്ചു ഡേയ്‌സ് കഴിഞ്ഞ് പോരെ…. ഇനി എല്ലാം നിങ്ങളുടെ ഇഷ്ട്ടം….അത്രയും പറഞ്ഞു അപർണ റൂം വിട്ട് പോവാനായി നിന്നതും…. “മോളെ “എന്നൊരു വിളി പുറകിൽ നിന്നും ഉയർന്നു…. ഈ ശ്രീജേച്ചിയോട് നിനക്ക് ഇപ്പോഴും പിണക്കം ആണോടാ…. നിന്റെ സ്വന്തം ചേച്ചിയെ പോലെ അല്ലായിരുന്നോ ഞാൻ,എന്നിട്ടും ഒരു പരിചയം പോലും കാണിക്കാതെ ഇങ്ങനെ നിക്കാൻ എങ്ങനെ സാധിക്കുന്നു അപ്പു നിനക്ക്…. അത്രക്കും വെറുപ്പാണോ നിനക്ക് ഞങ്ങളോട്…. എന്തെങ്കിലുമോന്ന് പറയ് മോളെ, നിന്നെ തിരയത്ത സ്ഥലങ്ങൾ ഇല്ല… ഇനി എന്ന് കാണും എന്ന് അറിയില്ല പയയെ അപ്പു ആയിട്ടല്ലെങ്കിലും ഒന്ന് നിനക്ക് ഞങ്ങളോട് സംസാരിച്ചൂടെ….
ആ പയയെ കളി ചിരിയോടെ…. ശ്രീജയുടെ ഓരോ വാക്കുകൾ കേക്കുമ്പോഴും അവളുടെ ഹൃദയം നുറുങ്ങുന്നുണ്ടായായിരുന്നു പക്ഷെ കരയാതെ അവൾ പിടിച്ചു നിന്നു…. അവളെ തന്നെ നോക്കി നിക്കുന്ന ശ്രീദേവിയിലേക്ക് കണ്ണ് പാഞ്ഞതും വീണ്ടും മനസ്സിൽ കനൽ എരിയാൻ തുടങ്ങി ഉള്ളിൽ നിറഞ്ഞ ഓർമ്മകളെ ഒതുക്കി നിർത്തികൊണ്ട് അവൾ തന്റെ കയ്യിൽ ചുറ്റി പിടിച്ചിരുന്ന ശ്രീജയുടെ കൈയ്കൾ അടർത്തി മാറ്റി…. ഒരു തിരിഞ്ഞു നോട്ടമില്ലാതെ അവൾ മുമ്പോട്ട് നടന്നു, റൂമിന്റെ പുറത്തു പുറം തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുന്ന ഹരിയെയും കണ്ടതോടെ അവൾക്ക് കരച്ചിൽ പിടിച്ചു നിർത്താനായില്ല….
വേഗം ക്യാബിനിലേക്ക് ചെന്ന് മുഖം ടേബിളിനോട് ചേർത്ത വെച്ച് പെയ്യാൻ വിതുമ്പി നിന്ന പേമാരിയെ അവൾ ഒഴിക്കി വിട്ടു…… എന്തിന് വേണ്ടിയാണ് ഈ നീർ കണം എന്റെ നഷ്ട്ടങ്ങളുടെ കണക്ക് എടുപ്പ്…. ഇനിയും ഇവിടെ നിന്നാൽ തനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയതും ലീവ് എഴുതി കൊടുത്തോണ്ട് അവൾ ഫ്ലാറ്റിലേക്ക് തിരിച്ചു…. ഫ്ലാറ്റിൽ ചെന്ന് കേറിയിട്ടും ഹരിയുടെ മുഖം അല്ലാതെ മറ്റൊന്നും അവളിൽ തെളിയുന്നില്ല…. ഓർമ്മകൾ ഇനിയും മരിച്ചിട്ടില്ല, കാലങ്ങൾ എത്ര കഴിഞ്ഞാലും ആ ഓർമ്മകൾ കൂടുതൽ മിഴിവോടെ തിളങ്ങി നിൽക്കുന്നു….. പതിയെ കണ്ണുകൾ അടച്ചതും വർഷങ്ങൾക്ക് പിറകെ അവളുടെ മനസ്സും സഞ്ചരിച്ചു …. (കാത്തിരിക്കാം )

by