രചന – അമീന
“*അപ്പച്ചി*” ഒരു നിമിഷം ഞാൻ മനസ്സിൽ ഉരുവിട്ടു….. എന്താടി ഇങ്ങനെ നോക്കുന്നത്, എന്നെ ആദ്യമായി കാണുന്ന പോലുണ്ടല്ലോ നിന്റെ മുഖ ഭാവം….. ഓഹ്, ഇവിടെ എന്നെയല്ലല്ലോ നീ പ്രേതീക്ഷിച്ചത് അതിന്റെ ഞെട്ടൽ ആവും….. എന്റെ മോനെ വശീ കരിച്ചു എടുത്ത് എന്റെ വീട്ടിൽ കയറി കൂടിയ നിന്നെ ഞാൻ അതികം സുഗുപ്പിക്കില്ല…. തള്ളേടെ ഗുണം തന്നെയാ മോൾക്കും എന്നറിയാം ഒരിക്കൽ എന്റെ ചേട്ടനെ നിന്റെ അമ്മ തട്ടിയെടുത്ത പോലെ എന്റെ മോനെ നിനക്ക് കിട്ടുമെന്ന് നീ ഓർക്കേണ്ട…. ഇത് ശ്രീദേവിയുടെ വാക്ക.അത്രയും പറഞ്ഞു എന്നെയൊന്നു തുറിച്ചു നോക്കികൊണ്ട് അവർ പുറത്തേക്കിറങ്ങി….. അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു….. എന്തൊക്കെയോ ഓർത്തു കുറച്ചു നേരം കട്ടിലിന്റെ ഓരം ചേർന്ന് മുഖം പൊത്തിയിരുന്നു….
ആരോ അടുത്ത ഇരിക്കുന്ന പോലെ തോന്നോയതും കണ്ണുകൾ അമർത്തി തുടച്ചു വേഗം എണിറ്റു…. *ഹരിയേട്ടൻ *എന്നെ തന്നെ തുറിച്ചു നോക്കികൊണ്ട് ഇരിക്ക…. ഏ.. ഏട്ടൻ ഇതെപ്പോ വന്നു…. നിന്റെ കരച്ചിൽ തുടങ്ങുന്നതിനു മുൻപ് വന്നതാ, ഇനിയിപ്പോ എന്തിനാ കരഞ്ഞതെന്ന് നീ തന്നെ പറയോ അതോ ഞാൻ പറയിപ്പിക്കാണോ….. ഞാൻ കരഞ്ഞോന്നുല്ല, ഹരിയേട്ടന് വെറുതെ തോന്നുന്നത… നീ കരഞ്ഞില്ലെ….. ഇല്ല…. ച്ചി, മുഖത്ത് നോക്കി കള്ളം പറയുന്നോടി….😡 കലിപ്പോടെ പുള്ളി അവിടുന്ന് എണീറ്റത്തു ഒരു നിമിഷം ഞാൻ പകച്ചു.. ഞാൻ വീട്ടിലെ കാര്യം ഓർത്ത് കരഞ്ഞതാ….. ഇനിയും കള്ളം പറയാനാണ് ഉദ്ദേശമെങ്കിൽ എന്റെ മറ്റൊരു രൂപം നീ കാണും…. എന്റെ ഭാഗത്തു നിന്ന് ഒരു രീതിയിലുമുള്ള പ്രീതികരണം കാണാഞ്ഞിട്ട് ആണെന്ന് തോന്നുന്നു ഹരിയേട്ടൻ അടുത്തിരുന്ന വെയ്സ് എടുത്ത് എറിഞ്ഞു….
നിമിഷ നേരം കൊണ്ട് അത് ചിതറി നാല് പാടും പരന്നു…. പിടിച്ചു നിർത്തിയ പേമാരി എന്തിനെന്ന് ഇല്ലാതെ വീണ്ടും ഒഴുകാൻ തുടങ്ങി, ആശ്വാസം എന്നോണം ഞാൻ ഹരിയേട്ടന്റെ മാറിലേക്ക് വീണു…. ഒരു ചോദ്യമോ പറച്ചിലോ ഇല്ലാതെ തന്നെ ആ കൈയ്കൾ എന്റെ അരയിൽ മുറുകി…..
ആശ്വാസം എന്നോണം ആ മുടികളിൽ അവൻ തലോടി കൊണ്ടേയിരുന്നു…. “ഭാഷകൾ ഇല്ലാത്ത പ്രണയത്തിന്റെ പൂർണ രൂപം അവിടെ പൂത്തുലഞ്ഞു ” സംരക്ഷണത്തോടെയുള്ള ആ ചേർത്ത് പിടിക്കലിൽ എല്ലാം നിറഞ്ഞു നിന്നിരുന്നു….. കുറച്ചു നേരത്തിനു ശേഷം സങ്കടമൊന്ന് ശമിച്ചതും അവൾ ഹരിയുടെ മുഖത്തേക്ക് തല ഉയർത്തി നോക്കി….. അവിടേം ശാന്തമായിരുന്നു, ഒരു തുറന്നു പറച്ചിൽ നല്ലതാണെന്നു അവൾക്കും തോന്നി…. കുറച്ചു മുൻപ് നടന്ന എല്ലാ കാര്യവും അവൾ അവനോട് തുറന്നു പറഞ്ഞു….
ആ മുഖത്ത് നിറയുന്ന രൗദ്ര ഭാവം അവളെ തെല്ലും ആശങ്ക പെടുത്തി… അമ്മ ഇവിടുന്ന് ഇറങ്ങി പോവുന്നത് കണ്ടപ്പോയെ ഞാൻ പ്രേതീക്ഷിച്ചു, പക്ഷെ ഇത്രയും കൂടിയ ഡോസ് ആണെന്ന് കരുതിയില്ല….. എന്തായാലും വാ, നമ്മുക്കൊന്ന് അമ്മേയെ കണ്ടിട്ട് വരാം, ഇതിങ്ങനെ വിട്ട ശെരിയാവില്ല….. അയ്യോ വേണ്ട ഹരിയേട്ടാ, ഞാൻ വന്ന ഉടനെ ഒരു പ്രെശ്നം വേണ്ട…. ഞാൻ വേണേൽ കാല് പിടിക്കാം എങ്കിലും അമ്മയോട് ചോദിക്കാൻ നിക്കരുത്…. ഞാൻ ആവുന്നത്രെയും താണ് വീണ് പറഞ്ഞതും പുള്ളിയൊന്ന് അയഞ്ഞു…. ഹ്മ്മ്, തത്കാലം ഞാൻ ചോദിക്കുന്നില്ല പക്ഷെ ഇനി ഇങ്ങനെ എന്തേലും ഉണ്ടായ എന്നോട് പറയണം, കേട്ടല്ലോ….. ഹ്മ്മ്….. ആ അങ്ങനെ നല്ല കുട്ടിയായിട്ട് എല്ലാം എന്നോട് ഷെയർ ചെയ്യണം, അല്ലാണ്ട് എല്ലാം ഒറ്റക്ക് താങ്ങാനുള്ള ശക്തിയൊന്നും ഈ കുഞ്ഞു ശരീരത്തിന് ഇല്ല…. ഒരു കുസൃതിയോടെ അത്രയും പറഞ്ഞോണ്ട് അവൻ അവളുടെ ആ നീണ്ട മൂക്കിൽ പിടിച്ചു ഒന്ന് വലിച്ചു…
അല്ല എങ്ങോട്ടാ ഈ കേറി കേറി വരുന്നത്, അങ്ങോട്ട് നീങ്ങി നിക്ക് മനുഷ്യ…. കുറച്ചു പുച്ഛം വാരി വിതറി അപ്പു അത്രയും പറഞ്ഞു കട്ടിലിന്റെ അടുത്തേക്ക് നടന്നതും പിന്നിൽ നിന്നും ഹരി അവളെ വലിച്ചു….. കൃത്യം ആ നെഞ്ചിൽ തന്നെ അവൾ സ്ഥാനം പിടിച്ചു….. * പ്രണയം തുളുമ്പുന്ന ആ കണ്ണുകളിലേക്ക് ഒരു നിമിഷം അപ്പുവിന്റെ കണ്ണുകളും ഉടക്കി…. താൻ മാത്രം നിറഞ്ഞു നിൽക്കുന്ന ആ കണ്ണുകളിലേക്ക് നോക്കും തോറും എനിക്ക് എന്നെ തന്നെ നഷ്ട്ട പെടുന്നത് പോലെ….. പതിയെ കാലൂഞ്ഞി ആ കാപ്പി കണ്ണുകളിലേക്ക് ഞാനെന്റെ അധരം പതിപ്പിച്ചു….. ബാൽക്കണിയിൽ നിന്നും ഒഴുകി വരുന്ന കാറ്റിന്റെ തണുപ്പ് അവരെ ഒന്നുടെ അടുപ്പിച്ചു….. ചുവപ്പ് രാശി പടർന്നു കയറിയ അവളുടെ ഇരു കവിളിലും അവൻ അമർത്തി ചുംബിച്ചു…. അവൾ അവനെ ഇറുക്കെ പുണർന്നു…. ഹരിയുടെ താടി രോമങ്ങൾ അവളുടെ കുഞ്ഞു മുഖത്തെ ഇക്കിളി ആക്കി കൊണ്ടേയിരുന്നു….. പ്രണയർദ്രമായ നിമിഷങ്ങൾ…..❤ അവന്റെ ചുണ്ടുകൾ അപ്പുവിന്റെ കുഞ്ഞു മുഖത്ത് പാറി നടന്നു….
പതിയെ അത് ആ കുഞ്ഞു ചുണ്ടിലേക്ക് ചേർന്നു…. ഒരു ഞെട്ടൽ അവളിൽ ഉണ്ടായെങ്കിലും, ഇളം പുഞ്ചിരിയോടെ അവളുടെ കണ്ണുകൾ അടഞ്ഞു….. പരസ്പരം മറന്നു ഇരുവരും ആ ചുംബനത്തിൽ ലയിച്ചു ചേർന്നു…. അവളുടെ പിൻ കഴുത്തിലേക്ക് അവന്റെ കൈയികൾ പോയതും ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ഒന്നുടെ അവനോട് ചേർന്നിനിന്നു…. നിമിഷ നേരം കൊണ്ട് അലങ്കാരത്തിൽ കെട്ടി വെച്ചിരുന്ന ടോപിന്റെ കെv അയഞ്ഞു ….. ഒരു നാണത്തോടെ അവൾ ഹരിയുടെ കവിളിൽ അമർത്തി ചുംബിച്ചു…. ഒരു ചിരിയോടെ അവളെ വാരി എടുത്ത് അവൻ കട്ടിലിൽ കൊണ്ടിരുത്തി….. രാത്രിയുടെ അവസാന യമത്തിലും അവർ അവരുടെ ലോകത്തിലേക്ക് മാത്രം ചുരുങ്ങി…..
എന്താ ശ്രീദേവി നീ അപ്പുനോട് പറഞ്ഞത്…. അതൊക്കെ നല്ല കണക്കിന് പറഞ്ഞു കൊടുത്തിട്ടുണ്ട്, ഇന്ന് ഇനി അവൾ ഇതും ചിന്തിച്ചിരുന്നോളും….. അപ്പൊ ഇനിയുള്ള ദിവസങ്ങളോ…. നാളേം കൂടി കഴിഞ്ഞാൽ അവൾ അവളുടെ വീട്ടിലേക്ക് പോകും ഹരിയെ അവിടെ നിർത്താതെ ഇങ്ങോട്ട് വിളിപ്പിക്കാം…. ഹ്മ്മ്, അതിനു എന്തെങ്കിലും കാരണം കണ്ട് പിടിക്കണ്ടേ…. ബിസ്സിനെസ്സ് കാര്യം വല്ലതും ആണെന്ന് പറയാം…. എന്ത് തന്നെയായാലും അവരെ ഒരുമിച്ചു ജീവിക്കാൻ ഞാൻ അനുവദിക്കില്ല … ശ്രീദേവിയും കൃഷ്ണനും ഓരോ കണക്ക് കൂട്ടലുകളുമായി റൂമിൽ ഇരിക്കുമ്പോയാണ് ഡോറിൽ ആരോ മുട്ടുന്നത്…. ഇതാരാ ഈ 12 മണിക്ക്…. നിങ്ങളൊന്നു ചെന്ന് നോക്ക്…. കൃഷ്ണൻ വാതിൽ തുറന്നതും മുന്പിൽ രാജിവും ശ്രീജയും ഒരു പരിഭ്രമത്തോടെ നിക്കുന്നു…. എന്താ എന്ത് പറ്റി മക്കളെ…. ആവലാതിയോടെ ശ്രീദേവി അവരുടെ അരികിലേക്ക് ചെന്നു….
അമ്മേ അച്ഛനും അമ്മയും സഞ്ചരിച്ച കാർ ആക്‌സിഡന്റ് ആയെന്ന്, ഇപ്പൊ ഹോസ്പിറ്റലിൽ നിന്ന് കാൾ വന്നു…. (രാജീവ് ) എന്റെ കൃഷ്ണ….. ശ്രീദേവി നെഞ്ചിൽ കൈയ് വെച്ചു…. മോനെ അവർ ഏത് ഹോസ്പിറ്റലിൽ ആണ്…. സിറ്റി ഹോസ്പിറ്റലിൽ ആണെന്ന പറഞ്ഞത്…. (ശ്രീജ ) കണ്ടില്ലേ ഓരോ മാരണങ്ങൾ വീട്ടിലേക്ക് കേറി വന്നപ്പോയെക്കും വേണ്ട പെട്ടവർക്കൊക്കെ അനർദ്ധം സംഭവിച്ചത്….(ശ്രീദേവി) ശ്രീദേവി…. നിർത്തു ഇപ്പൊ അത് പറയണ്ട സമയമല്ല…വാ നമ്മുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോകാം…. എന്ന ഞാൻ ഹരിയെ വിളിച്ചിട്ട് വരാം ഈയൊരു അവസ്ഥയിൽ മോൻ ഡ്രൈവ് ചെയ്യണ്ട, അച്ഛനാണേൽ പ്രായം ആയി അത്രയും സ്പീഡിൽ ഹോസ്പിറ്റലിൽ ചെല്ലാൻ പറ്റില്ല ഹരി ആവുമ്പോ വേഗം എത്തും…. നിങ്ങളിവിടെ നിക്ക് ഞാൻ അവനെ വിളിച്ചിട്ട് വരാം…. അത്രയും പറഞ്ഞു ശ്രീദേവി മുകളിലേക്ക് ഓടി…. അമ്മേ, അത് വേണോ അവന്റെ കല്യാണം ഇന്ന് കഴിഞ്ഞതല്ലേ ഉള്ളു…. ഇപ്പൊ അതല്ല പ്രെധാനം…. മോൻ ചെല്ല് അമ്മ അവനെ വിളിച്ചിട്ട് വരാം…. *
ആരോ വാതിലിൽ മുട്ടുന്നത് കേട്ടാണ് ഹരി ഉറക്കിൽ നിന്നും ഉണർന്നത്…. മെല്ലെ അവൻ ക്ലോക്കിലേക്ക് നോക്കി… 12.10ആയല്ലോ ഈ സമയത്ത് ഇതാരാ…. തന്റെ നെഞ്ചിൽ തല വെച്ച് ഉറങ്ങുന്ന അപ്പുനെ മാറ്റി കിടത്തി ഒന്നുടെ പുതപ്പിച്ചു കൊടുത്തു കൊണ്ട് ഹരി ഡോർ തുറന്നു…. എന്താ അമ്മേ ഈ സമയത്തു…. മോനെ രാജീവിന്റെ അച്ഛനും അമ്മയ്ക്കും ആക്‌സിഡന്റ് ആയി, മോൻ വേഗം ചെന്ന് ഡ്രസ്സ് മാറി വാ…. ആ ശെരിയമ്മേ, ഞാൻ ഇപ്പൊ വരാം… വേഗം വരണേ, രാജീവ് അവിടെ ടെൻഷൻ അടിച്ചു നിക്ക…. ഹ്മ്മ്…. വേഗം പോയി ഡ്രസ്സ് ചേഞ്ച് ചെയ്ത് അപ്പുനെ ഉണർത്താതെ ഡോർ അടച്ചോണ്ട് ഹരി തയെക്ക് ചെന്നു.. അതികം താമസിയാതെ വണ്ടി മങ്കലത്തു വീടിന്റെ ഗേറ്റ് കടന്നു… 🌼🌼🌼 ഇപ്പൊ കണ്ടില്ലേ മനുഷ്യ ദൈവം നമ്മുടെ കൂടെയാണെന്ന്…. അതേയ്, ഹരിയെ വിടാൻ തോന്നിയത് നന്നായി…. ഹ്മ്മ്, പാതി ആശ്വാസത്തോടെ കൃഷ്ണനും ശ്രീദേവിയും ഉറക്കത്തിലേക്ക് വീണ്….
സൂര്യ രശ്മികൾ കണ്ണിലേക്കു അടിച്ചു കേറിയപ്പോഴാണ് അപ്പു ഉറക്കിൽ നിന്നും ഉണർന്നത്….. ബെഡിൽ പരതിയിട്ടും ഹരിയേട്ടനെ കണ്ടില്ല…. ഏട്ടൻ എണിറ്റു കാണോ, സമയം 6.30ആയതല്ലേ ഉള്ളു… പുതപ്പെടുത്ത് ഒന്നുടെ പുതച്ചു കൊണ്ട് അവൾ വേഗം ബാത്‌റൂമിലേക്ക് കേറി….. തലയിലേക്ക് വെള്ള തുള്ളികൾ വന്ന് പതിച്ചതും അവളിൽ ഒരു ഉണർവ് വന്നു…. ഇന്നലത്തെ രാത്രിയെ ഓർത്ത് അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു…. ചെറുങ്ങനെയുള്ള നീറ്റലിനെ വക വെക്കാതെ അവൾ കുളിച്ചിറങ്ങി….. ഒരു പിങ്ക് കളർ സാരിയും ഉടുത്തു ചെറുതായൊന്നു ഒരുങ്ങി…. സമയം 8നോട് അടുക്കുന്നു ഈ ഹരിയേട്ടനെ കാണുന്നില്ലല്ലോ…. ഇതെവിടെ പോയതാവും…. ആരോടാ ഒന്ന് ചോദിക്ക, ആ ശ്രീജേച്ചിയോട് ചോദിക്കാം…. വേഗം തായോട്ട് ചെന്നതും അവിടെങ്ങും ശ്രീജേച്ചിയേയോ രാജീവ് ഏട്ടനെയോ കണ്ടില്ല…. അപ്പച്ചിയും മാമയും ടേബിളിൽ ഇരുന്ന് ചായ കുടിക്കുന്നുണ്ട്, എന്നെ കണ്ടതും രണ്ടും ഒന്ന് പുച്ഛിച്ചു കൊണ്ട് മുഖം വെട്ടിച്ചു….
എനിക്ക് സങ്കടവും ദേഷ്യവും ഒരുപോലെ വന്നു, ഇവരൊക്കെ ഇതെങ്ങോട്ട് പോയതാ എന്ന എന്നോട് ഒരു വാക്ക് പറഞ്ഞിട്ട് പോയി കൂടായിരുന്നോ എന്നൊക്കെ ചിന്തിച്ചു ഞാൻ പുറത്തേക്ക് ഇറങ്ങിയതും ഗാർഡനിൽ ചെടികൾക്ക് വെള്ളം നനച്ചു കൊണ്ട് ഒരു പ്രായമായ സ്ത്രീ നിൽക്കുന്നത് എന്റെ കണ്ണിൽ ഉടക്കി….. ഇവിടെ ജോലിക്ക് വരുന്ന ചേച്ചി ആണെന്ന് തോന്നുന്നു, ഞാൻ വേഗം അവരുടെ അടുത്തേക്ക് നടന്നു….. ആ കുഞ്ഞേന്താ ഇവിടെ നിക്കുന്നത്, നല്ല മഞ്ഞല്ലേ അകത്തേക്ക് കേറി നിക്ക്….. എന്നെ നോക്കി നിറഞ്ഞ പുഞ്ചിരിയോടെ ചേച്ചി അങ്ങനെ പറഞ്ഞതും എനിക്ക് കുറച്ചു സമാധാനം തോന്നി…. ചേച്ചി ഹരിയേട്ടൻ എങ്ങോട്ട് പോയതാ, അറിയോ… അപ്പൊ കുഞ്ഞൊന്നും അറിഞ്ഞില്ലേ…. ലക്ഷ്മി….. ആ ചേച്ചി എന്നോട് എന്തോ പറയാൻ വന്നതും അപ്പച്ചി ഞങ്ങളുടെ അടുത്തേക്ക് വന്ന്…. നിനക്ക് ഇവിടെയുള്ള ജോലി ചെയ്യാനാ സാലറി തരുന്നത്….(ശ്രീദേവി) അത് മേഡം, ഈ കുഞ്ഞു എന്നോട് വാർത്തമാനം പറഞ്ഞപ്പോ…. ഹ്മ്മ് നിർത്തു, ഇങ്ങനെ പലരും പലതും ചോദിക്കും അതൊന്നും പറഞ്ഞ് കൊടുക്കാനല്ല നിന്നെ ഇവിടെ നിർത്തിയേക്കുന്നത്….
അടുക്കളയിൽ ചെന്ന് ഉച്ചത്തേക്കുള്ള ഫുഡ് ഉണ്ടാക്കാൻ നോക്ക്…. ശ്രീദേവി അവരോട് ഒരു ഉത്തരവ് പോലെ അത്രയും പറഞ്ഞതും അവർ എന്നെയൊന്നു ദയനീയമായി നോക്കികൊണ്ട് അകത്തേക്ക് നടന്നു….. അല്ല നീയിവിടെ എന്ത് കാണാൻ നിക്ക പോയി ആ മുറ്റമൊക്കെ അടിച്ചിട്…. എന്നോട് അത്രയും പറഞ്ഞോണ്ട് അവർ അകത്തേക്ക് കേറിപ്പോയി…. നിറഞ്ഞു വന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് ഞാൻ മുറ്റം അടിക്കാനായി തുടങ്ങി….. പാതി അടിച്ചു തീർന്നതും ഞാൻ തളർന്നു, ഈ ഒരേക്കർ അടിച്ചു തീരുംമ്പോയേക്കും ഞാനൊരു പരിവം ആവും….. പോരാത്തതിന് നല്ല വിഷപ്പും…. ഇന്നലെയൊന്നും നേരാവണ്ണം ഒന്നും കഴിച്ചിട്ടില്ല…. ഒരുനിമിഷം അവൾ അമ്മയെയും അച്ഛനെയും ഓർത്ത് പോയി….. തികടി വന്ന സങ്കടം പിടിച്ചു നിർത്തി അവൾ ബാക്കിൽ നിക്കുന്ന മാവിൻ ചുവട്ടിൽ ഇരുന്നു…..
അല്ല കുഞ്ഞേന്താ ഈ കാണിക്കുന്നത് ഈ കാണുന്ന മുറ്റം മൊത്തം വൃത്തിയാക്കാൻ നിന്ന ഇന്നെങ്ങും തീരില്ല, ഞാനും പുറത്തു പണിക്ക് വരുന്ന വേറൊരു പെണ്ണും കൂടിയ എന്നും ഈ മുറ്റം മുവനനും വൃത്തിയാക്കുന്നത് ….. മോള് ചെല്ല് ഇതൊക്കെ ഞങ്ങൾ ചെയ്തോളാം…. “ലക്ഷ്മിക്ക് പണിയൊന്നില്ലേ ഇന്ന്”…. പുറത്തു നടക്കാനിറങ്ങിയ കൃഷ്ണൻ അവരുടെ സംഭാഷാണം കെട്ട് ആങ്ങോട്ടേക്ക് വന്നു…. ഉണ്ട് സർ…. ഹ്മ്മ് എന്ന അത് ചെയ്യാൻ നോക്ക്…. ആഗ്ജ്ഞയോടെ അത്രയും പറഞ്ഞു കൊണ്ട് അയാൾ അവിടുന്ന് സ്ഥലം കാലിയാക്കി….. പിന്നെ അധികമൊന്നും പറയാതെ അവരും അവരുടെ കാര്യം നോക്കി പോയി … വീണ്ടും ഞാൻ വൃത്തിയാക്കാൻ തുടങ്ങിയപ്പോയെക്കും അപ്പച്ചി എന്റെ അടുത്തേക്ക് വന്നു…. ഹ്മ്മ് മതി ഇനി കേറി പൊക്കോ…. അപ്പച്ചി അത്രയും പറഞ്ഞതും ഞാനാ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….
എന്താടി നോക്കി പേടിപ്പിക്കുന്നോ, നിന്നോട് കേറി പോക്കളാൻ പറഞ്ഞത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ല ആരേലും കണ്ട ഞങ്ങൾക്കാ നാണക്കേട്….. അത് കൊണ്ട് മാത്രമാണ്….. ഇനി അകത്തുള്ള പണികൾ ചെയ്ത മതി…. അതിനൊന്ന് തലയാട്ടി കൊടുത്തോണ്ട് ഞാൻ അകത്തേക്ക് കേറി…. 🌼🌼🌼🌼🌼🌼🌼 ആ മോള് വന്നോ, ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട് പോയി കഴിച്ചോ…. (ലക്ഷ്മി ) അതിന് അവളൊന്ന് ചിരിച്ചു കാണിച്ചോണ്ട് ടേബിളിന്റെ അടുത്തേക്ക് നടന്നു … നല്ല വിശപ്പ് ഉണ്ടായതോണ്ട് വിളമ്പിയത് മുഴുവൻ കഴിച്ചു…. കുറച്ചു നേരം റൂമിൽ ചെന്ന് കിടന്നു നല്ല ക്ഷീണം ഉള്ളതോണ്ട് പെട്ടന്ന് ഉറങ്ങി…..
കണ്ണ് തുറന്നതും എന്റെ അടുത്ത ഹരിയേട്ടൻ ഇരുപ്പുണ്ടായിരുന്നു….. പുള്ളിയെ കണ്ടതും ഞാൻ വേഗം ചാടി എണിറ്റു…. എന്തൊരു ഉറക്ക അപ്പു നീ ഈ പകല് കിടന്നു…. അത് കേട്ടതും എനിക്ക് അടിമുടി അങ്ങോട്ട് വിറച്ചു…. താനിത് എവിടെ പോയി കിടക്കായിരുന്നു….എവിടെ പോയാലും ഒന്ന് പറഞ്ഞിട്ട് പോയി കൂടെ ഇന്നലെ ഇങ്ങോട്ട് വന്ന് കേറിയതല്ലേ ഉള്ളു ഞാൻ….. പറയുമ്പോഴും അവളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു …. അതിന് നീ ഉറങ്ങുവല്ലയിരുന്നോ….. ഞാൻ മരിച്ചിട്ടൊന്നും ഇല്ലാഞ്ഞല്ലോ വിളിച്ച ഉണരില്ലാഞ്ഞോ, അത്രയും പറഞ്ഞു തീർന്നതും അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകി….. എന്റെ പെണ്ണെ നിനക്ക് നല്ല ക്ഷീണം ഉള്ളതോണ്ടല്ലേ ഞാൻ വിളിക്കാഞ്ഞത്, പിന്നെ പെട്ടന്നുള്ള ദൃതിയിൽ നിന്നെ വിളിക്കാൻ നിന്ന സമയം ഒരുപാട് പോകും…. ഹരി നടന്നതെല്ലാം അവൾക്ക് വിവരിച്ചു കൊടുത്തു….. നീ ഇങ്ങനെ കരയാതെ…. ഇനി നിന്നെ തനിച്ചാക്കി ഞാൻ എവിടേം പോവില്ല…. പോരെ…. ഹ്മ്മ്.. അവൾ ആ നെഞ്ചിലേക്ക് അമർന്നു കുറച്ചു നേരം അങ്ങനെ കിടന്നു….. അവർക്ക് ഇപ്പൊ എങ്ങനെയുണ്ട് ഹരിയേട്ടാ…. ഇപ്പൊ കുഴപ്പയില്ല ആന്റിയുടെ കാലിനു ഒരു പൊട്ടൽ ഉണ്ട്, വേറെ പ്രശ്നം ഒന്നുല്ല…. അമ്മയും അച്ഛനും പോവാൻ റെഡി ആവുന്നുണ്ട്…. നീ വേഗം റെഡിയാവ് നമ്മുക്ക് നിന്റെ വീട് വരെ പോയിട്ട് വരാം….. അത് കേട്ടതും വിടർന്ന കണ്ണുകളുമായി അവൾ റെഡിയവാൻ ഓടി…. (കാത്തിരിക്കാം )

by