18/04/2026

നിറം ഭാഗം 15

രചന – അമീന

എല്ലാവരുമൊന്ന് പുറത്തേക്ക് നിന്നെ…. ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ ഉൾപ്പെടെ അകത്തേക്ക് കേറി വന്നവരെല്ലാം പുറത്തേക്ക് നടന്നു…. എല്ലാവരും എന്നെ നോക്കി കണ്ണ് നിറക്കുന്നുണ്ട്…. എന്തോ എനിക്കൊന്നിലും ശ്രെദ്ധിക്കാൻ പറ്റിയില്ല…. ശ്രീജേച്ചി എന്റെ അരികിലായി വന്ന് നിന്നും…. അപ്പോഴും എന്റെ മനസ്സ് മറ്റെവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരുന്നു….. ഒരു പ്രേതിക്ഷ എല്ലാരിലും ഉടലെടുത്തതു പോലെ …. Icu വിന്റെ ഡോർ തുറക്കുന്നതും നോക്കി എല്ലാവരും അക്ഷമയോടെ കാത്തു നിന്നു….. ☘☘☘☘☘☘ പുഞ്ചിരിയോടെ ഇറങ്ങി വരുന്ന ഡോക്ടറെ കണ്ടതും എല്ലാവരും അങ്ങോട്ടേക്ക് ഓടി…. മിറക്കിൾ സംഭവിച്ചു എന്ന് തന്നെ പറയാം…. ഇപ്പൊ ഹരി ചെറിയ രീതിയിൽ ഓക്കേ ആവുന്നുണ്ട്…. ഒരുമാസം കൊണ്ട് പതിയെ റിക്കവർ ആയി കോളും….. താങ്ക്സ് ഡോക്ടർ….. (രാജീവ് ) ഡോക്ടറുടെ വാക്കുകൾ എല്ലാവർക്കും സന്തോഷം നൽകി…. ശ്രീദേവി വേഗം ഹരിയുടെ അടുത്തേക്ക് ഓടി…

അപ്പു ഒഴിച്ച് ബാക്കി എല്ലാരും അവരെ അനുഗമിച്ചു….. ആ പെണ്ണിനെ തിരിഞ്ഞു പോലും നോക്കാതെ എല്ലാരും അകത്തേക്ക് ഓടി….. എത്ര പെട്ടന്നാണ് എല്ലാവരിലും രൂപമാറ്റം ഉണ്ടായത്…. പണ്ടും അങ്ങനെ തന്നെയായിരുന്നല്ലോ….. ഒരു പുച്ഛ ചിരി ആ ചുണ്ടുകളിൽ മൊട്ടിട്ടു…. നാളുകൾക്കു ശേഷം എന്റെ കുട്ടി ഹരിയെ തേടി വന്നിട്ടും കണ്ടില്ലേ അവരുടെ ഭാവ മാറ്റം…. വിഷമമില്ലാച്ച, ഹരിയേട്ടന് ചെറിയ രീതിയില്ലെങ്കിലും ഒരു മാറ്റം ഉണ്ടായല്ലോ….. അതുമതിയെനിക്ക്….. ഐസുവിന്റെ ചില്ലു വാതിലിനു മുന്പിൽ നിന്ന് ഒന്നുടെ ഹരിയെ എത്തി നോക്കികൊണ്ട് അവർ അവിടുന്ന് നടന്നകന്നു…… മനസ്സിൽ കൊണ്ട് നടന്ന വലിയൊരു ഭാരം ഇറക്കി വെച്ചൊരു അനുഭൂതി.. അന്ന് രാത്രി അവൾ സുഗമായി നിദ്രയെ പുൽകി….

നാളുകൾക്കു ശേഷം…… ഇപ്പൊ ഹരി കംപ്ലീറ്റ് ആയിട്ട് റിക്കവർ ആയിട്ടുണ്ട്, ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്തേക്കാം….. കുറച്ചു മെഡിസിൻ എഴുതുന്നുണ്ട്, ഇടക്ക് തല വേദനിക്കാൻ ചാൻസ് ഉണ്ട് അപ്പൊ കൃത്യമായി ഈ മെഡിസിൻ കൊടുക്കണം…. ശെരി ഡോക്ടർ…. (കൃഷ്ണൻ ) ഡോക്ടർ മുറിവിട്ട് ഇറങ്ങിയതും എല്ലാരും ഹരിയുടെ അടുത്തേക്ക് നടന്നു….. ഇപ്പൊ എന്റെ കുട്ടിക്ക് എന്തേലും ബുദ്ധിമുട്ടുണ്ടോ…. (ശ്രീദേവി ) ഇല്ലമ്മ…. എന്റെ കൃഷ്ണ എന്റെ പ്രാത്ഥന നീ കേട്ടുവല്ലോ….. ഇനി മോന്റെ റസ്റ്റ്‌ ഒക്കെ കഴിഞ്ഞു നമ്മുക്കൊന്ന് ഗുരുവായൂർ പോണം….. സന്തോഷത്തോടെ ശ്രീദേവി ഹരിയുടെ മുഖത്തേക്ക് നോക്കി….. അപ്പു എവിടെ….അവളെയാണ് എനിക്ക് ആദ്യം കാണേണ്ടത്….. മോനെ അവൾ അവളുടെ വീട്ടിൽ അല്ലെ…(കൃഷ്ണൻ ) അതേയ് നമ്മൾ വിളിച്ചാൽ അവൾ വരില്ല മോനെ…. (ശ്രീദേവി ) നിങ്ങൾ വിളിച്ചാൽ അവൾ വരില്ലായിരിക്കും പക്ഷെ ഞാൻ വിളിച്ചാൽ അവൾ വരും….. എനിക്ക് വേണ്ടി അവൾ ഒഴുക്കിയ കണ്ണുനീരിന്റെ അത്രയുമൊന്നും ഇവിടെ ആരും ഒഴുക്കിട്ടില്ല…… ശ്രീദേവിയെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് ഹരി പുറത്തേക്ക് നടന്നു….

മോനെ നീയിത് എവിടെക്കാ….. ഹരിയുടെ പുറകെ കൃഷ്ണനും നടന്നും…… എന്റെ അപ്പുന്റെ അടുത്തേക്ക്, ഇനിയും അവളെ അകറ്റി നിർത്താൻ എനിക്കാവില്ല….. മരിച്ചു പോകുമെന്ന് വിശ്വസിച്ചെടുത്തെന്ന് ഞാൻ തിരികെ പൂർണ ആരോക്യത്തോടെ തിരിച്ചു വന്നിട്ടുണ്ടെങ്കിൽ അതെന്റെ പെണ്ണിന് വേണ്ടിയാ…… ചെയ്തു പോയ തെറ്റിനൊക്കെ ആ കാലിൽ വീണു മാപ്പ് അപേക്ഷിച്ചു ചേർത്ത് പിടിക്കാൻ വേണ്ടിയാ….. Icu വിൽ കിടക്കുമ്പോഴും അവളുടെ കരഞ്ഞു കൊണ്ടുള്ള മുഖം അവിക്തമായാണേലും ഞാൻ കണ്ടിരുന്നു….. ഒരാഴ്ച ആയി ഞാൻ പൂർണ ബോധത്തോടെ തിരിച്ചു വന്നിട്ട്…. ഈ നേരം വരെയും അവൾ കാരണമാണ് അവളുടെ പ്രാത്ഥന കാരണമാണ് ഞാൻ പഴയ രീതിയിലേക്ക് വന്നതെന്ന് പറയാൻ നിങ്ങളുടെ മനസ്സ് അനുവദിച്ചിട്ടില്ല…… എന്തിന് അവളുടെ പേര് പോലും ആരും പറഞ്ഞു കേട്ടില്ല….. അത്രയ്ക്കും ദുഷിപ്പാണ് നിങ്ങളുടെ മനസ്സിൽ, ഇത്രയും നാളും ഞാൻ ഒന്നും പറയാതെ പിടിച്ചു നിന്നത് എനിക്ക് ജന്മം തന്നവർ എന്ന പരിഗണയിൽ മാത്രമാണ്…..

പറയുമ്പോൾ അവൻ വിറക്കുന്നുണ്ടയിരുന്നു….. കൃഷ്ണന്റെ കൈയിൽ ഇരുന്ന കാറിന്റെ കീ പിടിച്ചു വാങ്ങിക്കൊണ്ട് അവൻ മുന്പോട്ട് നടന്നു….. ശ്രീദേവി ഞാൻ ബിൽ പേ ചെയ്തിട്ട് വരാം, അതുവരേക്കും നീയവനെ പിടിച്ചു നിർത്തണം… ഇപ്പൊ തന്നെ ഡ്രൈവ് ചെയ്യുന്നത് റിസ്ക് ആണ്….. അയാൾ പറഞ്ഞ് തീർന്നതും ശ്രീദേവി തയെക്ക് ഓടി… അപ്പോയെക്കും ഹരിയുടെ കാർ ഗേറ്റ് കടന്നിരുന്നു…… നാളുകൾക്കു ശേഷമാണ് വണ്ടി എടുക്കുന്നതെങ്കിലും ഒരു ഭയവും കൂടാതെ അവൻ മുന്പോട്ട് സഞ്ചരിച്ചു…… ശരീരം എത്തുന്നതിനു മുന്പേ തന്റെ പ്രാണന്റെ അരികിലേക്ക് അവന്റെ മനസ്സ് കുതിച്ചു…. അതികം താമസിയാതെ വണ്ടി അപ്പുവിന്റെ വീട്ടിലേക്ക് വന്ന് നിന്നു….. ഇതാരാണ് ഈ സമയത്തു…. ഉമ്മറത്തിരുന്ന് പത്രം വായിച്ചോണ്ടിരുന്ന ജയദേവൻ പുറത്തേക്കിറങ്ങി…… ഒരു നിമിഷം അയാളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു…. കാണുന്നത് സത്യമോ അതോ മിഥ്യയോ ഒരു നിമിഷം അയാൾ ശങ്കിച്ചു ……

ഹരി ഒരു ചിരിയോടെ അയാളുടെ അരികിലായി വന്ന് നിന്നു…. അമ്മാവാ…. എന്നോട് ക്ഷമിക്കണം അയാളുടെ കൈയികളിലേക്ക് ഹരി കൈയ്കൾ ചേർത്തു… എന്തിനാ മോനെ…. ഇനിയൊരു ക്ഷമ പറച്ചിൽ, എല്ലാം ഞങ്ങൾ മറന്ന് കഴിഞ്ഞു…. ഒരുപക്ഷെ എന്റെ മോൾ അനുഭവിച്ചതിൽ കൂടുതൽ നീ അനുഭവിച്ചു….. ഇനിയൊരു ഏറ്റ് പറച്ചിൽ വേണ്ട….. അയാൾ ഹരിയെ പുണർന്നു….. നിറഞ്ഞ മിഴികളോടെ അവനും….. ബിന്ദു ആരായി വന്നിരിക്കുന്നതെന്ന് നോക്കിയേ, അയാൾ അകത്തേക്ക് വിളിച്ചു കൂവിയതും ബിന്ദു പുറത്തേക്ക് വന്നു….. ഹരിയെ കണ്ടതും അവരുടെ കണ്ണുകൾ അനുസരണകേട് കാണിച്ചു തുടങ്ങിയിരുന്നു….. അവരെ ചേർത്ത് പിടിച്ചു ആ കണ്ണുനീരിനെ അവൻ തുടച്ചു മാറ്റി….. അമ്മായി…. എന്നോട്…. പറഞ്ഞ് മുഴുവിപ്പിക്കുന്നതിനു മുന്പേ അവർ ഹരിയെ തടഞ്ഞു…..

വേണ്ട…. എന്റെ കുട്ടിയോട് എനിക്കൊരു പരിഭവവുമില്ല….. ഒരു കുഴപ്പവും കൂടാതെ എന്റെ മോൻ തിരിച്ചു വന്നല്ലോ അതുമതി ഈ അമ്മക്ക്…… കുറ്റ ബോധം കൊണ്ട് ഹരിയുടെ നെഞ്ച് നീറി…. ഒരിക്കലെങ്കിലും എന്റെ അപ്പുവിന്റെ വാക്കുകൾ കേൾക്കാൻ കൂട്ടാക്കിയിരുന്നെങ്കിൽ ഇന്ന് താൻ ഇങ്ങനെ നീറേണ്ടി വരില്ലായിരുന്നു….. എല്ലാം കൊണ്ടും ഞാൻ തോറ്റു പോയി എന്റെ അപ്പുവിന് മുന്പിൽ …. അവളായിരുന്നു ശെരി,അവളുടെ പ്രണയമായിരുന്നു ശെരി, അവളുടെ വിശ്വാസമായിരുന്നു ശെരി…… ഇന്നും ഞാൻ തോൽക്കുന്നു ഇവരുടെ സ്നേഹത്തിനു മുന്പിൽ…… മോൻ എന്ത് ചിന്തിച്ചു നിക്ക…. വാ അകത്തേക്ക് കേറൂ…. ജയദേവൻ ഹരിയെ ചേർത്ത് പിടിച്ചു അകത്തേക്ക് കേറി…… “അപ്പു….. ” ചുറ്റുമൊന്ന് പരതി കൊണ്ട് അവൻ ജയദേവനോടായി ചോദിച്ചു….. മോന് ഭേദം ആയെന്ന് രാജീവ് വിളിച്ചു പറഞ്ഞപ്പോ തൊട്ട് ആളു നല്ല സന്തോഷത്തിൽ ആയിരുന്നു,….

ഇനിയിപ്പോ സമാധാനത്തോടെ ബാംഗ്ലൂർക്ക്‌ പോവാന്നും പറഞ്ഞു എന്തോ മേടിക്കാൻ പുറത്തേക്ക് പോയിരിക്കുവാ……(ബിന്ദു ) അത് കേട്ടതും ഹരിയുടെ മുഖം മങ്ങി…. മോൻ വിഷമിക്കണ്ട അവളിപ്പോ എത്തും, അത് കഴിഞ്ഞു മതി ബാക്കിയൊക്കെ…… ബിന്ദു മോന് ഫുഡ്‌ എടുത്തു വെക്ക്…. അപ്പോയെക്കും മോൻ ചെന്നൊന്ന് ഫ്രഷ് ആവും അപ്പുന്റെ മുറിയിൽ നിന്റെ രണ്ട് മൂന്ന് ഡ്രെസ് ഇരിപ്പുണ്ട്…. ജയദേവൻ ഹരിയെ റൂമിലേക്ക് പറഞ്ഞയച്ചു….. അവളുടെ ഓർമ്മകൾ തിങ്ങി നിറഞ്ഞ…. അവളുടെ കളി ചിരികൾ ആസ്വദിച്ച….. പ്രണയം കൈയ് മാറിയ…..എല്ലാത്തിനും സാക്ഷിയായ ആ കുഞ്ഞ് മുറിയിലേക്ക് കേറിയതോടെ അവനിൽ ഒരു ഉന്മേഷം നിറഞ്ഞു…… പ്രണയത്തിനും, വിരഹത്തിനും , കണ്ണ് നീരിനും സാക്ഷിയായ നാല് ചുമരുകൾ…… ഫ്രഷായി തായേ വന്നപ്പോയെക്കും ഇടിയപ്പവും മുട്ട കറയും ടേബിളിൽ സ്ഥാനം പിടിച്ചിരുന്നു….. മോനെ ശ്രീദേവി വിളിച്ചിരുന്നു….. ബിന്ദു പറയുന്നത് കേട്ട് വെറുതെയൊന്ന് തലയാട്ടി കൊണ്ട് അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി….. മോനെ നീയിന്ന് വീട്ടിലേക്ക് ചെല്ലുന്നുണ്ടോന്ന് അവർ വിളിച്ചപ്പോ ചോദിച്ചിരുന്നു…..

ഞാൻ ഇവിടെ നിൽക്കുന്നതിൽ അമ്മാവന് ബുദ്ധിമുട്ട് ഇല്ലാത്ത സ്ഥിക്ക് രണ്ട് ദിവസം കഴിഞ്ഞേ പോകുന്നുള്ളൂ….. അവരെ വിളിച്ചു പറഞ്ഞേക്ക് എന്നെ നോക്കി ഇരിക്കണ്ടന്ന്….. ഒരു ചിരിയോടെ അവൻ ടേബിളിൽ നിന്നും എണിറ്റു….. റൂമിലെ കുഞ്ഞ് ജനാലയിൽ നിന്നും ഒഴുകുന്ന തണുത്ത കാറ്റിനെ ആവാഹിച്ചു കൊണ്ട് മെല്ലെ കണ്ണുകൾ അടച്ചു….. ആ മോളെത്തിയോ…. (അച്ഛൻ ) എന്താ അപ്പു ഇത്ര വൈകിയത്…(അമ്മ ) ഒന്നും പറയണ്ട ഇന്ന് എല്ലാ ഷോപ്പിലും ഭയങ്കര തിരക്കായിരുന്നു…. ഹ്മ്മ്…. വേഗം ഫ്രഷ് ആയിട്ട് വാ ഫുഡ് എടുത്ത് വെക്കാം…. ഓഹ് വേണ്ടമ്മ ഞാൻ പുറത്തു നിന്ന് മസാല ദോശ കഴിച്ച്….. അമ്മ ഇങ്ങനെ നോക്കുവൊന്നും വേണ്ട ഇന്നാ രണ്ടാൾക്കും വാങ്ങിയിട്ടുണ്ട്….. അമ്മയുടെ കൈയിലേക്ക് ഒരു പൊതി വെച്ച് കൊടുത്തോണ്ട് അവൾ മുറിയിലേക്ക് നടന്നു……

പാതി ചാരി കിടക്കുന്ന ഡോർ തുറന്നു അകത്തേക്ക് കേറി…. സാരിയുടെ പിൻ അഴിച്ചു മാറ്റി ബാത്‌റൂമിലേക്ക് കേറി…. കുളിച്ചു ഫ്രഷ് ആയി ഈറനോടെ നില കണ്ണാടിക്ക്‌ മുന്പിൽ നിക്കുമ്പോഴാണ് ആരോ ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടത്….. ഞെട്ടി തിരിഞ്ഞു നോക്കിയതും ഒരു നിമിഷം എന്റെ നെഞ്ചോന്ന് കാളി….. “ഹരിയേട്ടൻ “മനസ്സിൽ ഉരുവിട്ടത് പുറത്തേക്ക് വരാതെ തൊണ്ട കുഴിയിൽ ഉടക്കി…… എന്തോ ഉൾപ്രേരണ പോലെ കൈയിൽ കിട്ടിയ ഷാൾ എടുത്ത് ദേഹം മറച്ചു…. അവിടെയൊരു കള്ള ചിരി വിരിയുന്നത് ഞാൻ അറിഞ്ഞു….. എന്നെയൊന്നു നോക്കികൊണ്ട് പുള്ളി അടുത്തേക്ക് വന്നതും പിന്നോട്ട് നീങ്ങി കൊണ്ട് ഞാനതിനെ തടഞ്ഞു….. അടുത്ത് വരരുത്…. എന്തിനാ ഡോർ അടച്ചത്…. തന്നോട് ആരാ എന്റെ റൂമിൽ കേറാൻ പറഞ്ഞത്…. ഒന്ന് നിർത്തി നിർത്തി ചോദിക്ക് പെണ്ണെ…. ഇപ്പൊ എന്റെ റൂമിൽ നിന്ന് ഇറങ്ങണം തനിക്കാരാ എന്റെ ബെഡ് റൂമിൽ കേറാൻ അധികാരം തന്നത്….. ചോദിച്ചു തീർന്നതും ആ കൈയികൾ എന്റെ കൈയിൽ പിടുത്തമിട്ടു…..

ഒറ്റ വലിയിൽ ആ നെഞ്ചിൽ തന്നെ ചെന്ന് നിന്നു…. ഒരു നിമിഷം ഞാനൊന്ന് പതറി….. ആ കണ്ണുകൾ എനിക്ക് ചുറ്റും വലയം വെച്ചു….. എന്റെ തൊണ്ട വരളുന്നത് പോലെ….. നിമിഷ നേരം കൊണ്ട് ഏട്ടന്റെ കൈയികൾ എന്റെ താലിയിൽ വന്ന് പതിച്ചു….. ഇതിന്റെ അധികാരത്തിൽ…. എത്ര വെറുപ്പ് കാണിച്ചിട്ടും ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഈ ആലില താലിയുടെ അധികാരത്തിൽ.. എന്തെ വല്ലതും പറയാനുണ്ടോ…. എന്നെ നേരെ നിർത്തികൊണ്ട് എന്റെ കണ്ണുകളിൽ നോക്കി ഏട്ടൻ ചോദ്യം തുടർന്നു…… ഹ്മ്മ്…. ഇതിന്റെ ബലത്തിൽ ആയിരുന്നോ എന്റെ റൂമിൽ കേറിയത്….. എന്നാൽ നിങ്ങൾ കേട്ടോ ഈ മാല എന്നെ സംബതിച്ചേടുത്തോളം വെറുമൊരു മഞ്ഞ ലോഹം മാത്രമാണ്…… അതിനപ്പുറം ഇതിന് ഒരു വിലയും ഇപ്പൊ ഞാൻ കൽപ്പിക്കുന്നില്ല, വേണമെങ്കിൽ ഇത് പൊട്ടിച്ചു നിങ്ങളുടെ കൈയിൽ തരാൻ ഞാൻ തയ്യാറാണ്……. അവളുടെ വാക്കുകൾ ആ നാല് ചുവരിനുള്ളിൽ പ്രതിധ്വനിച്ചു….. (കാത്തിരിക്കാം )