17/04/2026

ലീനയുടെ അതിഥി : ഭാഗം 10

രചന – ഹരിത

“പ്രശ്നകാരനാണോ എന്നു ചോദിച്ചാൽ…. “… ആർഷ അൽപനേരം മൗനമായിരുന്നു…

“എന്താ… നീ എന്തെകിലുമുണ്ടെകിൽ തുറന്നുപറ….. “…..

“പറയാം…. “….. ഒന്നു നിർത്തിയിട്ടു ആർഷ വീണ്ടും സംസാരിച്ചു തുടങ്ങി….

“പണ്ട്… എനിക്ക് 16വയസുള്ള സമയത്ത്… ആ കാലത്ത് ഞാനും ജോണും
നല്ല കൂട്ടുകാരായിരുന്നു….. അവനപ്പോൾ 17, 18വയസുണ്ട്…..
അവനെന്നെക്കാണാൻ ഇടക്കൊക്കെ വീട്ടിൽ വരുമായിരുന്നു…
വീട്ടിലാർക്കും എന്നോടില്ലാത്ത ഒരു പ്രത്യേക സ്നേഹം അവനെന്നോടുണ്ടായിരുന്നു…
പക്ഷേ അതെന്റെ
തെറ്റിദ്ധാരണയായിരുന്നുവെന്ന് പിന്നീട് വളരെ വൈകാതെ തന്നെ ഞാൻ തിരിച്ചറിഞ്ഞു …..

ഒരു ദിവസം വൈകുന്നേരം…അന്ന് വീട്ടിലാരുമുണ്ടായിരുന്നില്ല…. ഞാൻ ഒറ്റയ്ക്ക് ഇരിക്കുന്ന സമയം…. അന്നേരത്താണ് പ്രതീക്ഷിക്കാതെ ജോൺ വീട്ടിലേക്ക് കയറിവന്നത് …. സംസാരിച്ചിരിക്കാൻ ആളെകിട്ടിയെന്ന് ഞാനും വിചാരിച്ചു….

ആദ്യമൊക്കെ സംസാരം നല്ല രീതിയിൽത്തന്നെ പോയി… പക്ഷേ പിന്നീടെന്തോ …
ജോൺ കൂടുതൽ കൂടുതൽ
എന്നിലേക്കടുക്കാൻ തുടങ്ങി….എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് പോലെ… ആദ്യമൊന്നും ഞാനതു കാര്യമാക്കിയില്ലെകിലും കുറച്ചുകഴിഞ്ഞപ്പോൾ എനിക്കെന്തോ അവന്റെ പെരുമാറ്റത്തിൽ ഒരു പന്തികേടു മണത്തുതുടങ്ങി…. ഞാൻ പതിയെ ഇരുന്നിടത്തുനിന്നും എഴുനേൽക്കാൻ ശ്രമിച്ചു….. പക്ഷെ ആ നേരം പെട്ടന്നവനെന്റെ കൈയിൽ കയറിപിടിച്ചു…. എന്നെ നിർബന്ധിച്ച്
അവന്റെയടുത്തിരുത്തി……
എന്നിക്ക് ആദ്യമായി അവന്റെയടുത്തു വല്ലാത്തൊരു പേടിപോലെ തോന്നി….. “ഒരുതവണത്തേക്കു മാത്രം… പ്ലീസ്.. ” എന്നവൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ശെരിക്കും അമ്പരന്നുപോയി……….
എനിക്കൊരു ബ്രദറിനെപോലെയായിരുന്നു അവൻ…

“ഇല്ല ജോൺ, എനിക്കതിനു പറ്റില്ല ” എന്നു ഞാൻ പ്രതിഷേധിച്ചതോന്നും അവൻ ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല……
അവനവന്റെ പാൻസിന്റെ സിബൂരി അവന്റെ പ്രൈവറ്റ് പാർട്ട്‌ പുറത്തിട്ടു….

ഒരു നിമിഷത്തേക്ക്
എന്നിക്കെന്തുചെയ്യണമെന്നായിപ്പോയി…..
സർവ്വശക്തിയുമെടുത്ത് ഞാൻ വീടിന് പുറത്തേക്കോടി……എന്റെ പുറകെ അവനും പുറത്തേക്കുവന്നു…. പക്ഷേ പരിസരം മുഴുവൻ
വീടുകളായിരുന്നതുകൊണ്ട്തന്നെ അവനെന്നെ കൂടുതലൊന്നും ചെയ്യാൻകഴിയില്ലായിരുന്നു……

അന്നേരം ജോണെന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കി……എന്നിട്ട് ബൈക്കുമെടുത്തു അവന്റെ വീട്ടിലേക്കുപോയി….
അവൻപോയികഴിഞ്ഞും ഞാൻ തിരിച്ചു വീട്ടിലേക്കു കയറിയില്ല..അവൻ വീണ്ടും വരുമോയെന്ന പേടിയുണ്ടായിരുന്നു എന്നിക്ക്…

.. ഞാൻ വീട്ടുകാർ വരുന്നതുവരെ പുറത്തിരുന്നു….

ഇരുട്ടുന്നതിനുമുമ്പ് വീട്ടുക്കാർ തിരിച്ചെത്തി… ഞാനവരോട് നടന്നകാര്യങ്ങളെല്ലാം പറഞ്ഞു…. എന്റെ അച്ഛന്റെ ഭാര്യ ജോണിന്റെ വീട്ടിലേക്കു അപ്പോൾതന്നെ കാര്യങ്ങൾ വിളിച്ചുതിരക്കി…. അധികം വൈകാതെ അവനും അവന്റെ അച്ഛനുമമ്മയും ഞങ്ങളുടെ വീട്ടിലേക്കുവന്നു……
വീട്ടുകാരുടെമുന്നിൽ ജോൺ മാന്യനായിരുന്നു…..അവന്റെ വീട്ടുകാരും അവനെ സപ്പോർട്ട് ചെയ്താണ് സംസാരിച്ചത്…അവരുടെ മകൻ അങ്ങനെയൊന്നുംചെയ്യില്ല എന്നായിരുന്നു വാദം… പോരാത്തതിന് ഞാനാണ് മോശക്കാരിയെന്നും പറഞ്ഞുവെച്ചു…
എന്നെ സപ്പോർട്ട് ചെയ്യാൻ എന്റെ വീട്ടുക്കാർകൂടി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം… അവസാനം പറഞ്ഞുപറഞ്ഞു ഞാനാണ് അവനോടു മോശമായി പെരുമാറാൻ ശ്രമിച്ചതെന്നായി….

അന്നേരം എന്നിക്ക് വന്ന വിഷമത്തിലും ദേഷ്യത്തിലും ഞാനവന്റെ കരണംനോക്കിയൊന്നു പൊട്ടിച്ചു….

അതിനുശേഷം പിന്നീട് കുറയെ വർഷത്തേക്ക് ജോൺ വീട്ടിലേക്കു വന്നിട്ടേയില്ല …. പഠിക്കാനും മറ്റുമായി കുറേയെനാൾ അവൻ വിദേശത്തായിരുന്നു………ഞാനും അതിനുശേഷം അവരുടെ വീട്ടിലേക്കു പോയിട്ടില്ല……

അങ്ങനെ ആറുവർഷങ്ങൾ കടന്നുപോയി…… ഒരു ദിവസം
എന്റെയൊരു കസിന്റെ കല്യാണത്തിന് പോയ സമയം അവിടെവെച്ചു ഞാൻ ജോണിനെ വീണ്ടും കണ്ടു…..
അവൻ പഠിത്തമെല്ലാംകഴിഞ്ഞു വിദേശത്തുനിന്നും തിരിച്ചെത്തിയിരുന്നു…
എന്നെ കണ്ടതും അവനെന്റെയടുത്തേക്ക് വന്നു… അന്ന് നടന്നതിനൊക്കെ അവനു വല്ലാത്ത കുറ്റബോധമുണ്ടെന്നും എന്നെക്കണ്ട് സോറി
ചോദിക്കാനിരിക്കുകയായിരുന്നുവെന്നൊക്കെ പറഞ്ഞു…..കുറയെ ചിന്തിച്ചപ്പോൾ അവനു തന്റെ തെറ്റു മനസിലായെന്നും അവന്റെ വീട്ടുകാരോട് സത്യമെല്ലാം തുറന്നുപറഞ്ഞിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു .. . ജോൺ തീർത്തും മാറിയതുപോലെ ആ നേരമെനിക്ക് തോന്നി…

എന്നിക്ക് തോന്നുന്നു അവസാനമായി ഞങ്ങൾ തമ്മിൽ കണ്ടത് ആ ദിവസമാണ്… “……ആർഷ പറഞ്ഞുനിർത്തി….

“നിന്നെ കണ്ടു ക്ഷമ ചോദിച്ചതിനുശേഷം ജോൺ നിങ്ങളുടെ വീട്ടിലോട്ടു വരുമായിരുന്നോ….”….

“അങ്ങനെ ചോദിച്ചാൽ… ഇല്ല…. എന്റെ അറിവിൽവന്നിട്ടില്ല….”……ആർഷ പറഞ്ഞുനിർത്തി……..

ലീന അൽപ്പനേരത്തേക്കൊന്നും സംസാരിച്ചില്ല….അവൾ കാര്യമായെന്തോ ആലോചനയിലായിരുന്നു…..

“എന്താ… എന്താ നീ ഒന്നും മിണ്ടാത്തത് “…
ആർഷ അവളോട്‌ ചോദിച്ചു…

“അല്ല…. അന്ന് ഞാൻ ആശുപത്രിയിൽവെച്ചു ജോണുമായി സംസാരിച്ചപ്പോൾ അയാൾ വല്ലാത്ത വിഷമത്തോടെയാണ് നിന്നെപ്പറ്റി എന്നോട് സംസാരിച്ചത്…. നീ അയാൾക്കു സ്വന്തം സഹോദരിയെപോലെയായിരുന്നുവെന്നൊക്കെ എന്നോട് പറഞ്ഞിരുന്നു….. എന്നിക്കു നല്ലതുപോലെ ഓർമയുണ്ട് ആ പറഞ്ഞതൊക്കെ ……. പക്ഷേ ഇപ്പോ നീ പറഞ്ഞ ഈ ഇൻസിഡന്റ് കേട്ടപ്പോൾ …ജോണിൽ എനിക്കെന്തോ ശെരിയല്ലാത്തതുപോലെ തോന്നുന്നു….. “…

“നീ പറഞ്ഞുവരുന്നത് ….. നിനക്ക് ജോണിനെ സംശയമുണ്ടോ….. “…..

“അങ്ങനെ ചോദിച്ചാൽ… … ചെറുതായിട്ടുണ്ട് .. ഒരു സോറി ചോദിച്ചതുകൊണ്ട് മാത്രം അവൻ പഴയതൊക്കെ വിട്ടുവെന്ന് നമ്മുക്കുറപ്പിക്കാൻ പറ്റുമോ…. “….

“”…….നീ പറയുന്നത്.. .. “….

“കിരണിന്റെ വീട്ടിൽ നാളെകഴിഞ്ഞു ഞാൻ പോകാം ….. നാളെ നമുക്ക് ജോണിനെ കാണാനൊന്നും പോകണം … . “….

*******-************************************
സമയം ഉച്ചകഴിഞ്ഞു………… അത്യാവശ്യം ആളുകളുള്ള ഒരു പാർക്ക്‌….

“ഹായ് ജോൺ …. ഞാനിന്നു കാണണമെന്നു പറഞ്ഞത് ജോണിനു ബുദ്ധിമുട്ടായോ”…..
ലീന അവനോടു ചോദിച്ചു…..

“ഏയ്യ് ഇല്ല….. എന്തു ബുധിമുട്ട്.. “……

” ഞാൻ ഒരത്യാവശ്യകാര്യം ചോദിക്കാൻവേണ്ടിയാണ് ജോണിനെ കാണണമെന്നു പറഞ്ഞത്…. “…

“എന്തു കാര്യം…. “….

“വേറെയൊന്നുമല്ല…. ആർഷയുടെ കാര്യം സംസാരിക്കാനാണ്…….ഞാൻ പോലീസ് സ്റ്റേഷനിൽ പോയിരുന്നു… അവൾ സൂയിസൈഡിന് ശ്രമിച്ചതായിട്ടാണ് അവർ റിപ്പോർട്ട്‌ എഴുതിയിരിക്കുന്നത് . “…..

“ആ… അതെ…. “…

“അങ്ങനെ സൂയിസൈഡ് ചെയ്യാൻമാത്രം ആർഷക്കെന്തായിരുന്നു പ്രശ്നം….. മാനസികപ്രേശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ എഴുതിയിരിക്കുന്നത് …. “….

“റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ശെരിയാണ്…. ആർഷയ്ക്കു ചെറിയരീതിയിലെ മാനസിക പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു…. “….

“എന്തായിരുന്നു അതിനുകാരണം…. ആർഷയുടെ അച്ഛനുമമ്മയും അവളെ അനവശ്യമായി വഴക്കുപറയാറുണ്ടായിരുന്നോ….. അതോ ടീച്ചേർസുകാരണം എന്തെകിലും ബുന്ധിമുട്ടുകൾ ആർഷക്ക് നേരിടേടി വന്നിട്ടുണ്ടോ…. ഇതൊന്നുമല്ലെകിൽ ചെറുപ്പത്തിൽ അവളോടാരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ… ഐ മീൻ ലൈംഗികമായി ആരെങ്കിലും… “….. ലീന ഒന്നുമറിഞ്ഞിട്ടില്ലാത്തതുപോലെ ജോണിനോട് ചോദിച്ചു…..

ആ നേരം ജോണിന്റെ മുഖത്ത് ഉണ്ടായ ഭാവമാറ്റം ലീന കാര്യമായിത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു……

“ഏയ്യ്….. അല്ല… ഇതൊന്നുമല്ല.. “…. മുഖത്തുവന്ന വെപ്രാളം മറച്ചുകൊണ്ട് ജോൺ പറഞ്ഞു…..

“പിന്നെ എന്തായിരുന്നു …. “…

“സോറി ലീന, അതിനെപ്പറ്റി കുടുതലോന്നും എനിക്കറിയില്ല….. “…

“ഓക്കേ… ഞാൻ വെറുതെ ചോദിച്ചുവെന്നേയുള്ളു….. പിന്നെ ആർഷയുടെ അച്ഛനുമമ്മയും എന്തു പറയുന്നു….. അവർ ആർഷ മരിച്ചതിന്റെ വിഷമത്തിൽനിന്നും പുറത്തുവന്നോ… “…. ലീന വീണ്ടും ഒന്നുമറിയാത്തതുപോലെ ചോദിച്ചു….

ആർഷയുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ജോൺ ലീനയോടു പറഞ്ഞു…..

“പിന്നെ ജോൺ…. ഞാൻ ജോണിനോട് വേറൊരു അത്യാവശ്യകാര്യംകൂടി പറയാനാണ് കാണണമെന്ന് പറഞ്ഞു വിളിപ്പിച്ചത് “…..

“എന്ത് കാര്യം…. “….

“എനിക്കറിയില്ല… ഞാനതെങ്ങനെ ജോണിനോട് പറയുമെന്ന്….. “…

“എന്താ…. “….

“ആർഷയുടെ ഒരു വീഡിയോ…. അതായത് ഒരു……….. “…..പറയാൻ മടിക്കുന്നതുപോലെ ലീന അഭിനയിച്ചു….

“എന്താ ലീന…. കാര്യമെന്താണെന്നു തുറന്നുപറ…. “…….

“കഴിഞ്ഞദിവസം, ആർഷയുടെ ഒരു പോൺ വീഡിയോ … ……ഞാനൊരു സൈറ്റിൽ കണ്ടു .. “….

“എന്താ…. “… ഒരു ഞെട്ടലോടെ ജോൺ ചോദിച്ചു…

“അതെ…. ഞാൻ പറഞ്ഞത് സത്യമാണ്…ജോണിനു ഇതിനെപറ്റി… “…

“ഇല്ല….ഞാനിപ്പോഴാണ് അറിയുന്നത് “…..

“രണ്ടാഴ്ചയായി സൈറ്റിൽ വന്നിട്ട്…
“… ലീന കൂട്ടിച്ചേർത്തു….

ജോൺ വല്ലാതെ
അസ്വസ്ഥനാകുന്നതുപോലെ ലീനയ്ക്കു തോന്നി….

“ജോൺ… ഞാനിത് കണ്ടതുകൊണ്ട് നിങ്ങളോട് പറഞ്ഞുവെന്നേയുള്ളു….. നിങ്ങൾ വിഷമിക്കാതെ…. “…..

“ഞാനെങ്ങനെ
വിഷമിക്കാതെയിരിക്കും . എന്നിക്കു വയ്യാ …ഈ കാര്യം അങ്കിളിനോടും ആന്റിയോടും ഞാനെങ്ങനെ പറയും.. “….

“ഈ അവസ്ഥയിൽ അവരെയൊന്നും അറിയിക്കാതിരിക്കുന്നതാണ് നല്ലത് …. “….ലീന ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു….

“എന്നാ ജോൺ… ഞാൻ പോട്ടെ… കണ്ടകാര്യം നിങ്ങളെ അറിയിക്കണമെന്ന് തോന്നി….. അതാണ് കാണണമെന്ന് പറഞ്ഞത് …. “….

“ശെരി ലീന….. ഈ കാര്യമറിയിച്ചതിനു എന്തായാലും താങ്ക്സ്….. “….

“ഓക്കെ….. ബൈ…. “….

“ബൈ “….

ഇത്രേയുംപറഞ്ഞു ലീന അവിടെനിന്നും തിരിച്ചുനടന്നു……
ജോൺ അവിടെ അവൾ പോകുന്നതുനോക്കി കുറച്ചുനേരം നിന്നു…. അതിനുശേഷം ഒരു പരിഹാസചിരിയോടെ തന്റെ കാറിനെ ലക്ഷ്യമാക്കി നടന്നു….

കാറിനടുത്തെത്തിയപ്പോൾ ജോണിന്റെ ഫോൺ റിങ് ചെയ്തു…..സ്‌ക്രീനിൽ അവന്റെ കൂട്ടുകാരന്റെ പേരായിരുന്നു….

“… ഹലോ … “…

“എന്തായടാ …. നീ ലീനയെ കണ്ടോ…. ”

“ആ കണ്ടു… “….

“അവളെന്തിനാ കാണണമെന്ന് പറഞ്ഞത്… “….

“ഓ… അതു ആ ആർഷയുടെ വീഡിയോയുടെ കാര്യം പറയാനാ….. “…ജോൺ പുച്ഛത്തോടെ പറഞ്ഞു…

“എന്നിട്ട് നീ എന്തു പറഞ്ഞു… “….

“ഞാനെന്തു പറയാൻ…. അയ്യോ ഞാനിപ്പോഴാണ് ഇതെല്ലാമറിഞ്ഞത് എന്നൊക്കെ പറഞ്ഞു വെച്ചുകാച്ചിയിട്ടുണ്ട്…. “…

“നീ പറഞ്ഞതെല്ലാം അവൾ വിശ്വസിച്ചിട്ടുണ്ടോ “…..

“പിന്നില്ലേ… ആ മാതിരി പെർഫോമൻസ് ആയിരുന്നു എന്റെ…. അവളുടെ പുതിയൊരു കണ്ടുപിടിത്തം….. പാവത്തിനറിയത്തിലല്ലോ ആ വീഡിയോ സൃഷ്ടിച്ചതേ ഞാനാണെന്ന്….”…. കുറച്ചു അഹങ്കാരത്തോടെ ജോൺ പറഞ്ഞു….
******************************************
കുറേയേനേരമായി ആർഷയെ വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു ലീന…..
അവൾ തിരിച്ചുവന്നിട്ടുവേണം കാര്യങ്ങളറിയാൻ……

കുറച്ചുനേരംകൂടി കഴിഞ്ഞപ്പോൾ ലീന നിൽക്കുന്നിടത്തേക്കു ആർഷ വന്നു….

“എന്തായാടാ…. നിനക്ക് വല്ലതുമറിയാൻ കഴിഞ്ഞോ……. “…….. ലീന ആവേശത്തോടെ ചോദിച്ചു……

“മം…. “….ആർഷായൊന്നും മൂളി…

“ജോൺ ആണോ…. അതോ..
“…..ലീന സംശയത്തോടെ ചോദിച്ചു…

“അവനാണ്…” ……ആർഷ നിർവികാരതയോടെ പറഞ്ഞു…

“ജോൺ “…..

“.. അതെ… അവനാണ് എന്റെയും കിരണിന്റെയും വീഡിയോ രഹസ്യമായി പകർത്തി ഞങ്ങളുടെ……….. അതവന്റെ നാവിൽനിന്നും തന്നെ ഞാനിപ്പോ കേട്ടു…..
ഇല്ല…. ഇനിയൊരിക്കലും അവൻ സ്വസ്ഥമായിജീവിക്കില്ല……… “….
ഒരു പ്രതികാരഭാവത്തോടെ ആർഷ പറഞ്ഞുനിർത്തി……

തുടരും…