17/04/2026

ജാനു : ഭാഗം 02

രചന – റിൻസി

അരമണിക്കൂർ യാത്രക്ക് ശേഷം കോളേജ് എന്ന ഞങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു…

കാലെടുത്തു വച്ചതും എന്തോ ഒന്ന് കാലിലേക്ക് വന്നു വീണതും ഒരുമിച്ചായിരുന്നു.. പേടിച്ചത് കാരണം പെട്ടെന്ന് ബാലൻസ് കിട്ടാണ്ട് ഹിതു വീഴാൻ പോയി എന്നാൽ ബലിഷ്ഠമായ രണ്ട് കൈകൾ അവളെ താങ്ങി നിർത്തിയിരുന്നു..

എനിക്ക് ഒന്നും മനസ്സിലാവാണ്ട് ഞാൻ എന്നെ പിടിച്ച ചേട്ടനിലേക്കും കാലിലേക്ക് വീണ ചേട്ടനിലേക്കും മാറിമാറി നോക്കി.. ഒന്നും മനസ്സിലാവാണ്ട് നിന്നപ്പോഴാണ് എന്നെ പിടിച്ചിരുന്ന ചേട്ടൻ എന്നെ നേരെ നിർത്തിച്ചു കൊണ്ട് ഡാ എന്നും അലറി വിളിച്ചു മുന്നോട്ടോടിയത്..

ഞാൻ നന്ദുവിനെ നോക്കിയപ്പോൾ അവൾ എന്നെ മിഴിച്ചു നോക്കിക്കൊണ്ട് നിൽക്കുന്നുണ്ട്.. ഞാൻ കാര്യമറിയാതെ അവളെ നോക്കിയപ്പോൾ അവൾ എന്നെയും ഗ്രൗണ്ടിലേക്കും ആയി അടുത്ത നോട്ടം..

ഗ്രൗണ്ടിലേക്ക് നോക്കിയ ഞാൻ അപ്പോൾ തന്നെ നിന്ന് വിറക്കാൻ തുടങ്ങി.. എന്റെ കണ്ണാ.. ഞാൻ നന്ദുവിന്റെ അടുത്തേക്ക് ഓടിച്ചെന്ന് അവളെയും വലിച്ചു കൊണ്ട് എങ്ങനെ ഒക്കെയോ ക്ലാസ്സിൽ എത്തി.. ഇപ്പോഴും വിറയൽ നിന്നിട്ടില്ല..

“എന്റെ ഹിതു നീ ഇത്രെയേ ഒള്ളു അല്ലെ ” നന്ദു കളിയാക്കിക്കൊണ്ട് ചോദിച്ചു

ഞാൻ അതിന് ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചു അല്ല പിന്നെ.. ഹും
നന്ദു എന്റെ അടുത്ത് വന്നിരുന്നു.. ഞാൻ മൈൻഡ് ആക്കാൻ പോയില്ല..

“ഹിതു.. ഹിതു ” നന്ദു

“…………… ”

“ഹിതു.. നീ തന്നെ ആലോചിച്ചു നോക്ക്.. കോളേജ് ആവുമ്പോൾ തല്ലും വഴക്കും ഒക്കെ സർവസാധാരണയല്ലേ.. നീ ഇങ്ങനെ പേടിച്ചാൽ മൂന്ന് വർഷം എങ്ങനെയാ നീ ഇവിടെ പഠിക്കുക.. ” നന്ദു

നന്ദു പറഞ്ഞപ്പോഴാണ് ഞാൻ അതിനെ കുറിച്ച് ആലോചിച്ചത് തന്നെ.. ശെരിയാ കോളേജ് ആവുമ്പോൾ ഇണക്കവും പിണക്കവും ഒക്കെ സാധാരനയാ.. പക്ഷെ ഇങ്ങനെ ഒക്കെ തല്ലാൻ പാടുണ്ടോ.. വേദനിക്കില്ലേ…

ഞാൻ ഓരോന്നു ആലോചിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് ആരോ എന്നെ പിടിച്ചു കുലുക്കിയത്.. ഞാൻ ആരാണെന്ന് നോക്കിയപ്പോൾ നന്ദുവാണ് അവളുടെ കൂടെ രണ്ട് പേരും കൂടെ ഉണ്ട്..

“ഹായ് ഞാൻ ജെനിഫർ “എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് തോന്നുന്നു അവൾ എനിക്ക് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു..

“എടൊ കൈ താടോ ” ജെനി

ഞാൻ അപ്പോഴാണ് ഇത്രേ നേരം അവളെ നോക്കി ഓരോന്നു ചിന്തിക്കുകയായിരുന്നെന്ന് മനസ്സിലായത്.. മൂഞ്ചിയ ഒരു ചിരി പാസ്സ് ആക്കി ഞാൻ കൈ കൊടുത്തു..

“ഹായ് ഞാൻ ജനഹിത ”

“ഹായ് ഞാൻ ഷംന” തട്ടമിട്ട ഒരു മൊഞ്ചത്തി കുട്ടി എന്റെ നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു..

“ഹായ് “തിരിച്ചു ഞാനും ഹായ് പറഞ്ഞു കൈ കൊടുത്തു..

അപ്പോൾ ഇനി മുതൽ നമ്മൾ ഫ്രണ്ട്‌സ് എന്ന് പറഞ്ഞു ജെനി കൈ നീട്ടിയപ്പോൾ എല്ലാവരും അവളുടെ കയ്യിന്മേൽ കൈ വച്ചു…

ഹിതു ഒഴിച്ച് മൂന്ന് പേരും നല്ല കത്തിയിലാണ് (വെറും തള്ള് ) ഹിതു തലക്ക് കൈ കൊടുത്തു അഗാദമായ ചിന്തയിലാണ്.. രാവിലെ വന്നു കയറിയപ്പോൾ തന്നെ നടന്ന കാര്യങ്ങളാണ് അവൾ ചിന്തിക്കുന്നത്..

ഫസ്റ്റ് ഡേ തന്നെ കോളേജ് ഇങ്ങനെ ആണെങ്കിൽ ഇനിയുള്ള ദിവസം എന്താവുമെന്ന് അവൾ ആലോചിച്ചു കൊണ്ടേ ഇരുന്നു..

പെട്ടെന്ന് ക്ലാസ്സിലേക്ക് ഒരു സർ കയറി വന്നു എല്ലാവരും എണീച്ചങ്കിലും ഹിതു ഇപ്പോഴും ഇവിടെ നടക്കുന്നതൊന്നും അറിഞ്ഞിട്ടില്ല.. സർ എല്ലാവരോടും ഇരിക്കാൻ പറഞ്ഞു ഹിതുവിനെ ഒന്ന് നോക്കി..

“സ്റ്റാൻഡ് അപ്പ്‌ ലാസ്റ്റ് ബെഞ്ച് ലാസ്റ്റ് വൺ ” സർ

ഹിതു ഇപ്പോഴും അതൊന്നും കേട്ടിട്ടില്ല.. നന്ദു അവളെ ഒന്ന് പിച്ചി..

“ഹാവൂ.. എന്താടി നന്ദു നിനക്ക്.. എന്നെ ഒന്ന് സമാധാനത്തോടെ ഇരിക്കാനും സമ്മതിക്കില്ലേ ” ഞാൻ ദേഷ്യപ്പെട്ടു കൊണ്ട് അവളോട് കുറച്ചു ശബ്ദത്തിൽ പറഞ്ഞു അവൾ കണ്ണ് കൊണ്ട് കഥകളി കളിച്ചു കൊണ്ടിരിക്കുകയാണ്.. എനിക്ക് ഒന്നും മനസ്സിലായില്ല.. പെട്ടെന്ന് ഷംന ചുണ്ടനക്കി മുന്നോട്ട് നോക്കാൻ പറഞ്ഞു.. ഞാൻ സംശയത്തോടെ മുന്നോട്ട് നോക്കിയപ്പോൾ കൈ കെട്ടി നിൽക്കുന്ന ഒരു മൊഞ്ജനെ ആണ് കണ്ടത്… 😍

“സ്റ്റാൻഡ് അപ്പ്‌” അത് ഒരു അലർച്ചയായിരുന്നു

“ഏഹ്.. ഇയാൾ സർ ആയിരുന്നോ.. എന്റെ കണ്ണാ ” ഹിതുസ് ആത്മ

“നീ ഒക്കെ എന്തിനാടി കെട്ടിയൊരുങ്ങി ഇങ്ങോട്ട് പൊരുന്നേ.. സ്വപ്നം കണ്ട് ഇരിക്കാനാണേൽ വീട്ടിൽ തന്നെ ഇരുന്നാൽ പോരെ മനുഷ്യന്മാരെ മെനക്കെടുത്താനായി ഓരോന്നു കെട്ടിയെടുത്തോളും.. ഇനി മേലാൽ ഇത് ആവർത്തിച്ചാൽ പിന്നെ ഇങ്ങോട്ട് വരണമെന്നില്ല.. ഗോട്ട് ഇറ്റ് ”

സർ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ഹിതു ഒന്ന് തലകുലുക്കി അവിടെ ഇരുന്നു..

അത് കണ്ടപ്പോൾ സർ നും വല്ലാത്തയെന്ന് നന്ദുവിന് തോന്നി… നന്ദു രണ്ട് പേരെയും വീക്ഷിക്കുന്ന തിരക്കിലാണ്..

ണിം… ണിം.. ( ബെൽ 😜)

“ഏയ് താൻ എന്റെ കൂടെ ഒന്ന് വന്നേ.. ” സർ ഹിതുവിനെ നോക്കി പറഞ്ഞു.. ഹിതു ആകെ പേടിച്ചിട്ടാണ് ഉള്ളത്.. അവൾക്ക് അവളെ വഴക്ക് പറയുമ്പോൾ പെട്ടെന്ന് സങ്കടമാവും..

“സ..ർ ഞാ..ൻ ” ഹിതു

“വരാനാണ് പറഞ്ഞെ ” അതും പറഞ്ഞു സർ ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി..

‘കണ്ണാ കാത്തോളണേ..’ ഹിതുസ് ആത്മ

 

തുടരും…