The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – റിൻസി
*അസുരൻ*🔥 അവളുടെ വായിൽ നിന്നും അറിയാതെ തന്നെ ഉച്ചത്തിൽ വന്നു പോയിരുന്നു… അവനാണെങ്കിൽ അവളെ പല്ല് കടിച്ചു കൊണ്ട് ഒന്ന് ദേഷ്യത്തോടെ നോക്കി…
ഹിതു ഒരു വളിച്ച ചിരി ചിരിച്ചു കൊണ്ട് തപസിനെ നോക്കി എന്നാൽ തപസിന്റെ മുഖത്തുള്ള ദേഷ്യത്തിന് ഒരു മാറ്റവും വന്നില്ല.. അവന്റെ കണ്ണുകളിലേക്ക് നോക്കാൻ തന്നെ ഹിതുവിന് പേടി തോന്നി.. ഹിതു താഴെ നോക്കി നിന്നു…
പെട്ടെന്നാണ് തപസ് തെറിച്ചു വീണത്.. എന്താ ഉണ്ടായേ എന്ന് ആലോചിക്കുന്നതിന് മുൻപ് തന്നെ ആരോ ഹിധുവിന്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു… അവൾ തല ഉയർത്തി നോക്കിയപ്പോൾ ദേഷ്യത്തോടെ അവളെ ഉറ്റു നോക്കുന്ന നേരത്തെ അവളുടെ കയ്യിൽ പിടിച്ച ആ ദാരിദ്ര വാസിയെ ആണ് കണ്ടത്.. അവൾ അറപ്പോടെ മുഖം തിരിച്ചു…
തപസ് ചാടി എഴുനേറ്റു.. അവന്റെ ചുണ്ടിൽ പുച്ഛത്തോടെ ഉള്ള ഒരു ചിരി ഉണ്ടായിരുന്നു..
“റാം.. നിനക്ക് അവളുടെ കൈ വിടുന്നതാണ് നല്ലത് ” പുച്ഛത്തോടെ തന്നെ റാമിന്റെ കയ്യിൽ നിന്ന് കുതറാൻ നോക്കുന്നാ ഹിതുവിനെ നോക്കിക്കൊണ്ട് തപസ് പറഞ്ഞു…
തപസിന്റെ വാക്കിന് ഒരു പുല്ല് വിലപോലും കൊടുക്കാതെ റാം ഹിധുവിന്റെ കൈ ഒന്നുകൂടെ മുറുകെ പിടിച്ചു.. വേദന കൊണ്ട് ഹിധുവിന്റെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി.. ‘ഈ പിശാച്ചിനെ ഞാൻ ഉണ്ടല്ലോ ‘ഹിതു അവന്റെ കയ്യിലേക്കും മുഖത്തെക്കും മാറി മാറി നോക്കിക്കൊണ്ട് മറ്റേ കയ്യിന്റെ ചെറുവിരലിന്റെ നഖം കടിച്ചു കൊണ്ട് ആലോചിക്കാൻ തുടങ്ങി… അവളുടെ കാട്ടിക്കൂട്ടലും മുഖത്തെ എക്സ്‌പേഷനും കൂടെ കണ്ടതോടെ ഇത്രയും നേരം ദേഷ്യത്തോടെ നിന്നിരുന്ന തപസ് പെട്ടെന്ന് കൂൾ ആയി.. കൗതുകത്തോടെ അവൻ ഹിതുവിനെ നോക്കി..മറ്റാരിലും കാണാത്ത ഒരു പ്രേത്യേകത അവൻ അവളിൽ കണ്ടു.. പരിസരബോധം പോലും ഇല്ലാതെ അവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കിക്കൊണ്ട് നിന്നു… ചുറ്റും കൂടി നിന്നവരെല്ലാം ഹിതുവിനെ ഇതെന്തോന്ന് ജീവി എന്ന നിലയിലാണ് നോക്കുന്നത്… കോളേജിലെ ഏറ്റവും വലിയ ഫ്രോഡ് ആണ് റാമും അവന്റെ ഗാങ്ങും…മദ്യവും മയക്കുമരുന്നും പെണ്ണും എന്നും അവനൊരു വീക്നെസ് ആയിരുന്നു..അവന്റെ കയ്യിൽ പെട്ടിട്ട് കൂടെ നിഷ്കളങ്കംമായി നിൽക്കുന്ന ഹിതുവിനെ കണ്ട് എല്ലാവർക്കും ഒരു സമയം അത്ഭുധവും ആശ്ചര്യവുമായിരുന്നു…
തപസ് അവളെ തന്നെ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു… അവളുടെ മുഖത്തു വിരിയുന്ന ഓരോ ഭാവങ്ങളും നോക്കിക്കാണുകയിരുന്നു തപസ്… തപസിന് അവളോട് ഒരുപാട് വാത്സല്യം തോന്നി…ഹിതു ആണെങ്കിൽ ഇവിടെ നടക്കുന്നത് ഒന്നും അറിയാതെ ഗാടമായ ചിന്തയിലാണ്…
‘ഞാൻ അവന്റെ കയ്യിൽ കടിക്കണോ അതോ കാലിൽ ചവിട്ടനോ ‘
‘കയ്യിൽ കടിച്ചെക്ക്.. എന്നാൽ കൈ വിടുമല്ലോ ‘ മനസ്സ്
‘വേണ്ട.. കൈ വിട്ട് ചിലപ്പോ കാലുകൊണ്ട് ചവിട്ടോയാലോ ‘
‘അത് ശെരിയാ.. എന്റെ പാട്ടക്കിട്ട് ചവിട്ടിയാലോ.. ഓഹ് നോ ‘
‘എന്നാ കാലിൽ ചവിട്ടിയാലോ ‘
‘കാലിൽ ചവിട്ടിയാ അവൻ നിന്നെ വിടുമോ’
‘വിടണമല്ലോ’
‘എങ്ങനെ’
‘അത് അവന് വേദന എടുക്കുമ്പോൾ കാൽ ഉഴിയാൻ കൈ വേണ്ടേ’
‘അവന് മറ്റേ കൈ കൊണ്ട് ഉഴിഞ്ഞാലോ..’
‘അത് ശെരിയാണല്ലോ.. ഇനിപ്പോ എന്താ ചെയ്യാ..’
‘രണ്ടും കൂടെ ചെയ്താലോ…’
‘രണ്ടും കറക്ട് ടൈം ന് നടക്കോ അതിന്’
‘എന്തായാലും പരീക്ഷിക്കാം..’
‘അതന്നെ ശ്രമിക്കാം’
‘🎶ശ്രമിക്കാം.. ആഹ് വരൂ കൂട്ടുകാരെ…
ഒന്നിച്ചു നമുക്ക് ചവിട്ടാം..
ഒന്നിച്ചു നമ്മൾ ചവിട്ടിയാൽ…
നല്ലോണം വേദന എടുക്കും
ലാലാ ലാലാ ലാലാ…🎶’
“ഹിദു..” ഓരോന്നു ആലോചിച്ചു നിൽക്കുന്ന ഹിതു അവളെ വിളിക്കുന്നത് കേട്ടപ്പോൾ നെട്ടി…
‘ഈ പരട്ട ശബ്ദം എനിക്ക് നല്ലത് പോലെ പരിചയമുണ്ടല്ലോ..Who’s ശബ്ദം ഹേ ‘ ഹിതു ആത്മിച്ചതാണെങ്കിലും എല്ലാവരും അത് നല്ലത് പോലെ കേട്ടു.. റാം ആണെങ്കിൽ ഇതെന്തോന്ന് ജീവി എന്നപോലെ നോക്കുന്നുണ്ട്.. അവന്റെ നോട്ടം ഇടക്കിടക്ക് അവളുടെ വയറിലേക്കും നീണ്ടു…
“ഡീ പരട്ടെ ”
‘അയ്യോ ഇത് എന്റെ നന്ദുവിന്റെ സൗണ്ട് ആണല്ലോ.. അയ്യോ നന്ദു.. ‘
നന്ദുവിനെ അവൾ കണ്ടില്ല എങ്കിലും നന്ദു എവിടെയോ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി..
“നന്ദുസേ എന്നെ രക്ഷിക്കെടി.. ഈ ദാരിദ്രവാസി എന്നെ പിടിച്ചു വച്ചിരിക്കാണെടി ” ഹിതു റാമിനെയും ചുറ്റും നോക്കിക്കൊണ്ട് ആരോടെന്നില്ലാതെ ഉച്ചത്തിൽ പറഞ്ഞു… തപസ് ഇപ്പോഴും അവളെ വീക്ഷിച്ചു കൊണ്ട് നിൽക്കുകയാണ്…
“ചേട്ടാ.. ദാരിദ്രവാസി ചേട്ടാ എന്നെ ഒന്ന് വിട്ടേ.. ” ഹിതു അയാളോട് പറഞ്ഞു അയാൾ ഒന്ന് ചുണ്ട് കടിച്ചു കൊണ്ട് അവളുടെ കൈ മുറുകെ പിടിച്ചു… അത് ഹിധുവിന് ഒട്ടും ഇഷ്ട്ടമായില്ല…
“നീ എന്നെ വിടമാട്ടെ.. നന്ദുടെ അടുത്ത് പോവാ വിടമാട്ടെ.. ഇന്നക്ക് ദുർകാഷ്ടമി “ഹിതു അതും പറഞ്ഞു അവളെ കയ്യിൽ കടിച്ചു കാലിനിട്ടൊരു ചവിട്ടും കൊടുത്ത് നാലുപാടും നോക്കി… നന്ദുവും ജെനിയും ഷംനയും ഒരു മൂലക്കെ പേടിച്ചു കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ അവൾ ഒന്ന് ധാവണി ശെരിയാക്കിക്കൊണ്ട് സ്ലോ മോഷനിൽ അവരുടെ അടുത്തേകൾ നടക്കാൻ നിന്നപ്പോഴത്തേക്കും റാം അവളുടെ അടുത്തക്ക് പാഞ്ഞു വന്നിരുന്നു…
അവളുടെ അടുത്തേക്ക് കലി ഇളകിക്കൊണ്ട് നടന്നു വരുന്ന റാമിനെ കണ്ടതും തപസ് മുന്നോട്ട് വന്നു അവന്റെ സൈഡിൽ നിന്ന് ഒരു ചവിട്ട്.. റാം മലർന്നടിച്ചു വീണു.. അതൊന്നും കാര്യമാക്കാതെ അവൻ അവന്റെ ദേഷ്യം തീരുവോളം റാമിനെ തല്ലി ചതച്ചു.. ഹിതുവിനു തല്ല് പേടിയായത് കൊണ്ട് തന്നെ രണ്ട് ചെവിയും പൊത്തിപ്പിടിച്ചു കണ്ണടച്ചാണ് അവളുടെ നിൽപ്പ്… ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖം ഹിധുവിന്റെ നിൽപ്പ് കണ്ടതും പതിയെ ശാന്തമായി.. അവൻ ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.. ഹിതു ഇപ്പോഴും ഓരോന്നു പിറുപിറുക്കുകയാണ്.. അവൻ അവളുടെ അടുത്തെത്തിയതും അവളെന്താ പറയുന്നത് എന്ന് കേൾക്കാൻ ആയി ചെവിയോർത്തു..
‘പരട്ട അസുരൻ തെണ്ടി.. എനിക്ക് തല്ല് കണ്ട തല കറങ്ങുന്ന് അവനറിയില്ലേ.. അതേങ്ങനെ അവന് അറിയാനാ.. അതൊക്കെ അറിയാ.. ന്നാലും എന്റെ മുൻപിൽന്ന്.. അസുരൻ ചീത്തയാ.. പൊട്ടൻ അസുരൻ.. ഹും ‘ ഹിധുവിന്റെ സംസാരം കേട്ടതും ശാന്തമായ മുഖം നൊടിയിടയിൽ ദേഷ്യത്താൽ ചുവന്നു… റാമിന്റെ കൂട്ടാളികൾ അവനെ അവിടെ നിന്ന് കൊണ്ട് പോയിരുന്നു..
തപസ് ഹിധുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചത്തേക്ക് ഇട്ടു.. ഹിതു ഒരു നിമിഷം നെട്ടിയെങ്കിലും അടുത്ത നിമിഷം തന്നെ അവന്റെ നെഞ്ചത്ത് ബാൻഡ് അടി തുടങ്ങി.. ഹിധുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് തപസ് എല്ലാവരോടും ആയി പറഞ്ഞു…
“ഇവൾ എന്റെ പെണ്ണാ.. എന്റെ മാത്രം… ആരെങ്കിലും ഇവളെ നേരെ തിരിഞ്ഞാൽ തപസ് നാഥ് ആരാണെന്ന് നിങ്ങളറിയും” നാവ് കടിച്ചു കൊണ്ട് വിരൽ ചൂണ്ടി എല്ലാവരോടും ആയി പറഞ്ഞു കൊണ്ട് അവൻ ഹിധുവിന്റെ കയ്യും പിടിച്ചു വലിച്ചു കൊണ്ട് നടന്നു..
ഹിതു ഇപ്പോഴും ഷോക്കിൽ നിന്ന് മുക്തമായിട്ടില്ല… ഹിതുവിനെ തപസ് ഒരു ക്ലാസ്സ് മുറിയിലേക്ക് തള്ളി… വീഴാൻ പോയെങ്കിലും അവൾ എങ്ങനെ ഒക്കെയോ ബാലൻസ് ചെയ്തു നിന്നു… തപസ് ക്ലാസ്സ് റൂമിന്റെ ഡോർ അകത്തു നിന്ന് ക്ലോസ് ചെയ്തതിന് ശേഷം അവളുടെ അടുത്തേക്ക് നടന്നു.. അതിനനുസരിച്ചു ഹിതു പിറകിലേക്കും…
തുടരും…