രചന – റിൻസി
തപസിന് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല….
തപസിന്റെ മനസ്സിലൂടെ ഒരു നിമിഷം എന്തൊക്കെയോ വേണ്ടാത്ത ചിന്തകൾ കടന്നു പോയി…
‘ഇനി ഹനുവിന് എന്തെങ്കിലും പട്ടിക്കാണുമോ.. എന്നെ ഒന്ന് കാണാൻ കൂടെ വന്നില്ല അവന്.. അവനെന്തെങ്കിലും… ഇല്ല ഹനുവിന് ഒന്നുമില്ല.. പിന്നെ ഇവരൊക്കെ എന്താ ഇത്ര ടെൻഷൻ ‘ തപസ് എന്തൊക്കെയോ തലയും വാലുമില്ലാതെ ആലോചിച്ചു കൊണ്ടിരുന്നു…
അവിടെ വച്ച ടാബ്ലറ്റ് അപ്പോഴാണ് അവന് ശ്രദ്ധിച്ചത്.. അതിൽ നിന്ന് ഇപ്പോൾ കഴിക്കേണ്ടതെല്ലാം കഴിച്ചു അവന് ഒന്ന് കിടന്നു..
അവന്റെ മനസ്സിലൂടെ പഴയ ഓർമകൾ കടന്നു പോയി…
Ips ആവാൻ ക്ഷണം കിട്ടിയ അന്ന് താൻ ഒരുപാട് സന്തോഷത്തിലായിരുന്നു.. നിലത്തൊന്നുമല്ല നിന്നിരുന്നത്… അത്രഏറെ സന്തോഷം..
പക്ഷെ ആ സന്തോഷത്തിന് അധിക ആയിസുണ്ടായിരുന്നില്ല.. അവന്റെ ഓർമകൾ ആ ദിവസത്തേക്ക് പോയി…
ബുള്ളറ്റ് ഓടിച്ചു കൊണ്ട് ടൌൺ വരെ പോവുകയായിരുന്നു.. മഴക്കുള്ള ചാൻസ് വളരെ കൂടുതലും.. ഞാൻ ബുള്ളറ്റ് സ്പ്പീഡിൽ മുന്നൂറ്റെടുത്തു.. പെട്ടെന്നാണ് ആരോ വണ്ടിയുടെ മുന്നിലേക്ക് ചാടിയത്.. എന്തോ ഭാഗ്യത്തിന് ബ്രേക്ക് കിട്ടി… അവളോട് നാല് പറയാൻ എന്നാ വണ്ണം ബുള്ളറ്റ് ഇൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് അവൾ എന്റെ അടുത്ത് വന്നത്..
“ചേട്ടാ ചേട്ടാ എന്റെ അമ്മ ഹോസ്പിറ്റലിൽ ആണ്.. എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യുമോ ചേട്ടാ.. പ്ലീസ് ചേട്ടാ.. ” ആ പെണ്ണിന്റെ കണ്ണുനീരിനു മുന്നിൽ തന്റെ മനസ്സ് അലിഞ്ഞിരുന്നു..
അവളോട് കയറാൻ പറഞ്ഞു കൊണ്ട് ബുള്ളറ്റ് മുന്നോട്ട് എടുക്കുമ്പോഴും താൻ അറിഞ്ഞിരുന്നില്ല ഇത് തനിക്കുള്ള ഒരു ട്രാപ് ആണെന്ന്..
ആരോ പിടിച്ചു കുലുക്കിയപ്പോഴാണ് ഓർമകളിൽ നിന്ന് നെട്ടിയുണർന്നത്.. നോക്കുമ്പോൾ അക്ഷയ് ആണ്..
“എന്താടാ… കണ്ണൊക്കെ വല്ലാണ്ടിരിക്കുന്നെ.. “അവനോട് ചോദിച്ചപ്പോൾ അവന്
“ഒന്നുമില്ല “അതും പറഞ്ഞു ടാബ്ലറ്റ് എടുത്തു തന്നു.. ഇപ്പോഴല്ലേ കഴിച്ചേ എന്ന് കരുതി അവനെ ഒരു സംശയത്തോടെ നോക്കിയപ്പോൾ ഫോൺ ഓൺ ആക്കി കാണിച്ചു തന്നു..
“ഒൻപത് മണിയോ ” ഞാൻ അറിയാതെ തന്നെ എന്റെ വായിൽ നിന്ന് വന്നിറുന്നു..
“ആഹ്.. പോത്ത് പോലെ കിടന്നുറങ്ങിയാളൊന്നും സമയം അറിയില്ല” ഇത് എവിടെ നിന്ന ഒരു അശരീരി എന്ന് കരുതി നോക്കിയപ്പോൾ മുപ്പത്തി രണ്ട് പല്ലും കാണിച്ചു ഇളിച്ചു കൊണ്ട് എന്റെ ഫ്രൂട്ട്സ് കഴിക്കുന്ന ജാനുവിന്റെ ബാക്കിയായ ഹനുവിനെ ആണ് കണ്ടത്…
ഞാൻ അവനെ ഒന്ന് ഉഴിഞ്ഞു നോക്കി…ഒരു കയ്യിൽ ആപ്പിളും മറുകയ്യിൽ ഒരു ഓറഞ്ച് ഉം പിടിച്ചു കൊണ്ട് എന്റെ അടുത്ത് വന്നിരുന്നു..
“സീ mr തച്ചുകുട്ടൻ.. ഇജ്ജ് അന്ന് ചോരക്കജ്ജ് ഇന്റെ മേലെ വച്ചില്ലെടാ അസുരൻ തെണ്ടി.. അപ്പൊ മൈ ബോധം റ്റാറ്റാ പറഞ്ഞു പോയി.. ബോധം എന്നോട് റ്റാറ്റാ പറഞ്ഞപ്പോ ഞാനും പറയണ്ടേ.. So ഞാനും ബോധത്തോനോട് റ്റാറ്റാ പറഞ്ഞു.. ബോധത്തിനോട് ഞാൻ അന്തസായി അല്ലെ പെരുമാറിയെ.. പക്ഷെ ബോധം എന്നെ ചതിച്ചു.. ഇന്നലെയാ ബോധം വന്നത് “ഒരു നെടുവീർപ്പോടെ ഹനു പറഞ്ഞു നിർത്തിയതും എന്റെ വായ തുറന്നു പോയിരുന്നു..
അക്ഷയെ നോക്കിയപ്പോൾ അവൻ ഇവിടെ ഒന്നുമല്ല… ഏതോ ലോകത്താണെന്ന് എനിക്ക് മനസ്സിലായി.. ഇവൻക്ക് ഇതെന്ത് പറ്റി.. അബിയെ പിന്നെ കണ്ടില്ലല്ലോ.. ഇനി അവിക്കെന്തെങ്കിലും.. ഇല്ല.. ആർക്കുമൊന്നും ഇല്ല..
മനസ്സ് രണ്ട് ഭാഗത്തേക്കും ചാഞ്ചാടിക്കൊണ്ടിരുന്നു..മനസ്സിനെ ഒരു വിധത്തിൽ നിയന്ത്രിച്ചു കൊണ്ട് ഞാൻ അക്ഷയോട് കാര്യങ്ങൾ തിരക്കാൻ നിന്നതും അഭി ഓടി വന്നു അക്ഷയെ വലിച്ചു കൊണ്ട് പോയി.. ഞാനും ഹനുവും മുഖത്തോട് മുഗം നോക്കി.. അവന്റെ എക്സ്പ്രേഷൻ ഒക്കെ കണ്ടപ്പോൾ തന്നെ അവനും എന്താണ് സംഭവം എന്ന് മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി…
പെട്ടെന്നാണ് ഡോർ തുറന്നു അലക്സ് കയറി വന്നത്… അവന്റെ കണ്ണും നിറഞ്ഞിരുന്നു…
“എന്താടാ നിങ്ങളൊക്കെ ” ഹനു പറഞ്ഞു പൂർത്തിയാവും മുന്നേ തന്നെ അലക്സ് പറഞ്ഞു
“ഒന്നുല്ലെടാ.. അബിടെ പെങ്ങൾക്ക് ” അബിടെ പെങ്ങൾ എന്ന് കേട്ടതും തപസിന്റെ ഹൃദയം പതിന്മടങ് വേഗത്തിൽ ഇടിക്കാൻ തുടങ്ങി…
അലക്സ് അതും പറഞ്ഞു തപസിനെ ഒന്ന് നോക്കിക്കൊണ്ട് തുടർന്ന്..
“ആ കുട്ടി പെട്ടെന്ന് തല ചുറ്റി വീണു.. ബോധം ഇത് വരെ വന്നിട്ടില്ല.. ക്രിട്ടിക്കൽ ആണെന്ന അറിഞ്ഞത് ” അലക്സ് പറഞ്ഞു നിർത്തിയതും തപസ് ബെഡിൽ നിന്ന് എണീറ്റിരുന്നു…
വേദന എടുത്തെങ്കിലും അതൊന്നും കാര്യമാക്കാതെ ഞാൻ ബെഡിൽ നിന്ന് എഴുനേറ്റു.. നടക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.. എന്നാലും ജാനുവിനെ ഇപ്പോൾ കണ്ടില്ലെങ്കിൽ ഹൃദയം പൊട്ടിപ്പോവുമെന്ന് വരെ തോന്നി…
ഞാൻ വച്ചു വച്ചു എങ്ങനെയൊക്കെയോ ഡോറിന്റെ അവിടെ എത്തി.. അലക്സും ഹനുവും വന്നെന്നെ പിടിച്ചു വച്ചു ഇപ്പൊ വരാമെന്ന് പറഞ്ഞു അലക്സ് പുറത്ത് പോയി..
എനിക്ക് എന്റെ പെണ്ണിന്റെ അടുത്ത് ഒന്ന് എത്തിയാൽ മതി എന്നായിരുന്നു..
അലക്സ് ഒരു വീലചെയർ കൊണ്ട് വന്നു.. അതിലിരിക്കാൻ പറഞ്ഞപ്പോൾ ആദ്യം എതിർത്തെങ്കിലും പിന്നെ അതിലിരുന്നു…
അവൻ എന്നെക്കൊണ്ട് നേരെ പോയത് icu വിന്റെ മുന്നിലേക്കാണ്…
ഞാൻ ചെയറിൽ നിന്ന് എണീറ്റ് ഗ്ലാസ് ഡോറിലൂടെ icu വിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ ശരീരം ആകെ തളർന്നു പോവുന്ന പോലെ തോന്നിയെനിക്ക്..
*എന്റെ പെണ്ണ്… എന്റെ ജാനു*
തുടരും….
ഞാൻ ചെയറിൽ നിന്ന് എണീറ്റ് ഗ്ലാസ് ഡോറിലൂടെ icu വിന്റെ ഉള്ളിലേക്ക് നോക്കിയപ്പോൾ ശരീരം ആകെ തളർന്നു പോവുന്ന പോലെ തോന്നിയെനിക്ക്..
*എന്റെ പെണ്ണ്… എന്റെ ജാനു*
അവൾ യന്ത്രങ്ങൾക്ക് നടുവിൽ!! മുഖത്തു എന്നുമുള്ള ആ കുസൃതി അവളുടെ മുഖത്തു നിന്ന് മാഞ്ഞ പോലെ തോന്നി എനിക്ക്…
ഇനിയും അവളെ ഈ അവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ട് തന്നെ ഞാൻ അവിടെ നിന്ന് വച്ചു വച്ചു എങ്ങനെയൊക്കെയോ മാറി നിന്നു… സഹിക്കുന്നില്ലെനിക്ക്.. ഹൃദയത്തിൽ ആരോ കത്തി കുത്തിയിറക്കിയ വേദന…അവളുടെ അച്ചമ്മയാണെന്ന് തോന്നുന്ന വയസ്സായ സ്ത്രീയിൽ മാത്രം വിഷമം എനിക്ക് കാണാൻ സാധിച്ചു… അച്ഛന്റെയും അമ്മയുടെയും കണ്ണിൽ ഒരു തരി വിഷമമില്ലെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി…
ജാനു ഇവരെ മകളല്ലേ എന്ന് പോലും ഞാൻ ഒരു നിമിഷം സംശയിച്ചു…
ഞാൻ ഓരോന്നു ആലോചിച്ചു ഹോസ്പിറ്റലിന്റെ ഏതോ ഭാഗത്തു എത്തിയിട്ടുണ്ട്… ഇനി എങ്ങോട്ട് പോവും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് അയാളെ എന്റെ കണ്ണിലുടാക്കിയത്.. ഞാൻ ചുറ്റുമൊന്ന് നോക്കിയതിനു ശേഷം മുഖം മറച്ച ആ വ്യക്തിയെ തന്നെ നിരീക്ഷിക്കാൻ തുടങ്ങി…
അവൻ ഹിധുവിന്റെ അച്ഛനാണെന്ന് അഭി പറഞ്ഞ ആളോട് എന്തൊക്കെയോ പറയുന്നുണ്ട്.. ഒന്നും കേൾക്കാത്തത് കാരണം ഞാൻ കുറച്ചൂടെ അവരുടെ അടുത്തേക്ക് പോവാൻ നിന്നപ്പോഴാണ് അയാളുടെ കയ്യിൽ കിടക്കുന്ന സ്വർണതണ്ട കണ്ണിൽ ഉടക്കിയത്..
‘ഇത്.. ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ ‘ എന്നും ആലോചിച്ചു നിന്നപ്പോഴാണ്
“ഡാ നീ ഇവിടെ നിൽക്കാണോ ” എന്നും ചോദിച്ചു അഭി അങ്ങോട്ട് വന്നത്..
ഞാൻ വേഗം അവനെയും കൊണ്ട് മറഞ്ഞു നിന്നു..
“ശൂ മിണ്ടാതെ ” ഞാൻ പതിയെ പറഞ്ഞു
“എന്താടാ “അഭി
“നിനക്ക് ഹിധുവിന്റെ അച്ഛനോട് സംസാരിക്കുന്ന അയാളെ അറിയുമോ “ഞാൻ ചോദിച്ചപ്പോൾ അഭി അയാളെ തന്നെ നോക്കാൻ തുടങ്ങി..
“ഇല്ലടാ ” അവന്റെ ഒരുപാട് നേരത്തെ സ്കാനിംഗ്ന് ശേഷം ഞാൻ പ്രധീക്ഷിച്ച മറുപടിയല്ല അവനിൽ നിന്ന് ലഭിച്ചത്..
“അവനാ എന്നെ ഈ അവസ്ഥയിലാക്കിയത്”ഞാൻ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അവരെ തന്നെ നോക്കിക്കൊണ്ട് അബിയോട് പറഞ്ഞു..
അഭി എന്നെ സംശയത്തോടെ ഉറ്റു നോക്കി..
അവന്റെ സംശയം മനസ്സിലാക്കിയന്ന വണ്ണം ഞാൻ പറഞ്ഞു..
“അവന്റെ കയ്യിലുള്ള ആ തണ്ട കണ്ടോ.. അത് എന്നെ കുത്തിയവന്റെ കയ്യിലുണ്ടായിരുന്നു..മാത്രമല്ല അവനും മുഖം മറച്ചിരുന്നു ”
“അവനെ ഞാൻ ” അവന്റെ അടുത്ത് പോവാൻ നിന്ന അബിയെ ഞാൻ തടഞ്ഞു നിർത്തി..
“നീ ഒന്ന് അടങ് അഭി… അവരെ പ്ലാൻ എന്താണെന്ന് നമുക്ക് അറിയില്ല ” ഞാൻ പറഞ്ഞത് ശെരിയാണെന്ന പോൽ തലകുലുക്കി കൊണ്ട് അഭി അവരെ തന്നെ നോക്കി നിന്നു…
എന്തൊക്കെയോ സംസാരിച്ച ശേഷം കൈ കൊടുത്ത് ആരെങ്കിലും കണ്ടോ എന്നൊക്കെ നോക്കി അവർ പിരിഞ്ഞു..
ഞാൻ അഭിയുടെ നേരെ തിരിഞ്ഞു…
“എനിക്ക് ഇപ്പോൾ ജാനുവിന്റെ പാസ്റ്റ് അറിയണം ” ഞാൻ അബിയെ നോക്കി പറഞ്ഞു..
“വാ പറയാം ” അതും പറഞ്ഞു അവൻ ഒഴിഞ്ഞു കിടക്കുന്ന ഒരു ബെഞ്ചിൽ പോയിരുന്നു.. അവനെ ഒന്ന് നോക്കി ഞാനും അവന്റെ പുറകെ പോയിരുന്നു…
“മംഗലത്ത് സൂര്യവർമ്മക്കും രേവതി അമ്മയ്ക്കും നാല് മക്കളാണ് എന്നാണ് എല്ലാവരുടെയും വിചാരം.. എന്നാൽ അല്ല അഞ്ചു മക്കളാണ്.. ആദ്യത്തേത് രവി വർമ്മ രണ്ടാമത്തേത് നാരായണവർമ്മ പിന്നെയുള്ളത് കൈലാസ് വർമ്മ.. പിന്നെ ഇപ്പോൾ ഒരേ ഒരു പെങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന മാലതി വർമ്മ… പിന്നെയുള്ളതാണ് അഞ്ചാമത്തെ മകളായ ജാനകി വർമ്മ എന്ന ഹിതുവിന്റെ അമ്മ” അഭി
“അപ്പോൾ ഹിതു അയാളെ (നാരായണ വർമ്മ) മകളല്ലേ “ഞാൻ ആശ്ചര്യമാണോ സങ്കടംമാണോ എന്നറിയാത്ത ഒരു ഭാവത്തിൽ ചോദിച്ചു..
“അല്ല.. അത് അവൾക്ക് അറിയാം.. അവളുടെ അച്ഛനെയും അമ്മയെയും ആരൊക്കെയോ അവളുടെ മുന്നിലിട്ടാണ് വെട്ടി കൊന്നത്.. അന്ന് അവൾക്ക് ആറ് വയസ്സായിരുന്നു… ആരാണ് ചെയ്തതെന്ന് അവൾക്ക് അറിയാം.. പക്ഷെ ആരോടും പറഞ്ഞിട്ടില്ല എന്നോട് പോലും.. അവരെ ഇഞ്ചിഞ്ചായി കൊല്ലും എന്ന് അവൾ പറയുമ്പോൾ ശെരിക്കും ഒരു മാനസിക രോഗിയായി തോന്നും എനിക്ക് അവളെ…”അഭി
“അപ്പൊ അവൾക് ” തപസ് എന്തോ പറയാൻ തുടങ്ങുമ്പോൾ തന്നെ അഭി പറഞ്ഞു തുടങ്ങി..
“അവളെ പേരെന്റ്സ് അവളെ വിളിച്ചിരുന്ന പേരാണ് ജാനു എന്നുള്ളത്.. അവൾക്ക് ആ പേര് കേൾക്കുമ്പോൾ പഴയ കാര്യങ്ങളെല്ലാം ഓർമ വരും.. ആരോ തീ ഇട്ട് കൊന്നതാണ് അവളുടെ പേരെന്റ്സ് നെ..അത് നേരിൽ കണ്ട അവളുടെ മാനസികാവസ്ഥ നമുക്ക് ചിന്തിക്കാവുന്നതൊള്ളൂ…
അവളുടെ അമ്മ ജാനകി അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരു താഴ്ന്ന ജാതിക്കാരന്റെ കൂടെ ഒളിച്ചോടുകയാണ് ചെയ്തത്.. അത് കൊണ്ട് തന്നെ വീട്ടിലേക്കുള്ള പ്രവേശനം നിരോധിച്ചു.. ഹിധുവിന്റെ അച്ഛൻ പതിയെ പതിയെ ബസ്സിനെസ്സിൽ ഉയർന്ന നിലയിലെത്തി… അവരെ കൊന്നതും ബിസിനസ് ശത്രുക്കളാണ് എന്നാണ് എല്ലാവരും പറയുന്നത് ”
“ഹിതു എങ്ങനെ പിന്നെ ഇവരുടെ ഒപ്പം ”
“അത് എനിക്കും അറിയില്ല.. ആ സമയത്ത് ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ.. ”
“മ്മ് “തപസ് ഒന്ന് മൂളിക്കൊണ്ട് തിരിച്ചു ഹിതുവിനെ കിടത്തിയ icu വിന്റെ അടുത്തേക്ക് തന്നെ നടന്നു.. ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് അബിയും..
പെട്ടെന്നാണ് icu വിലേക്ക് ഡോക്ടർസ് ഓടുന്നത് കണ്ടത്..
“ദൈവമേ.. എന്റെ പെണ്ണ് ”
തുടരും…

by