23/04/2026

ജാനു : ഭാഗം 11

രചന – റിൻസി

ഹിതു ഇപ്പോഴും ഷോക്കിൽ നിന്ന് മുക്തമായിട്ടില്ല… ഹിതുവിനെ തപസ് ഒരു ക്ലാസ്സ്‌ മുറിയിലേക്ക് തള്ളി… വീഴാൻ പോയെങ്കിലും അവൾ എങ്ങനെ ഒക്കെയോ ബാലൻസ് ചെയ്തു നിന്നു… തപസ് ക്ലാസ്സ്‌ റൂമിന്റെ ഡോർ അകത്തു നിന്ന് ക്ലോസ് ചെയ്തതിന് ശേഷം അവളുടെ അടുത്തേക്ക് നടന്നു.. അതിനനുസരിച്ചു ഹിതു പിറകിലേക്കും…

‘ഈ അസുരനെന്തിനാ കണ്ണാ എന്റെ അടുത്ത് വരുന്നേ ‘ ഹിതു ആലോചിച്ചു കൊണ്ട് ബാക്കിലേക്ക് ചുവടുകൾ വച്ചു..

‘അസുരന്റെ മുഖമെന്താ ഇങ്ങനെ.. ഇപ്പൊ കണ്ടാൽ കടുന്നൽ കുറെ പ്രാവശ്യം കുത്തിയ പോലെണ്ട് ‘

‘ഇനി കടുന്നൽ എങ്ങാനും കുത്തി കാണോ’

‘അസുരന്റെ അടുത്തേക്ക് വരാൻ തന്നെ പേടിയാകും കടുന്നലിന് പിന്നെ എങ്ങനെ കുത്താ’ ഓരോന്നു ആലോചിച്ചു കൊണ്ട് ചുമരിൽ തട്ടി നിന്നതും തപസ് അടുത്ത് എത്തിയതും ഒന്നും ഹിതു അറിഞ്ഞിട്ടില്ല.. കുറച്ചു നേരം തപസ് അവളെ നോക്കി നിന്നു.. ആ കുട്ടിത്തം തുളുമ്പുന്ന വട്ട മുഖവും ആ ഉണ്ട കണ്ണുകളും ഇടതൂർന്ന കൺപീലികളും ഇളം റോസ് നിറത്തിലുള്ള ചുണ്ടുകളുമെല്ലാം അവനെ അത്യധികം ആകർഷിക്കുന്ന പോലെ അവന് തോന്നി… ഇനിയും ഇങ്ങനെ നിന്നാൽ ഇവിടെ വല്ലതും സംഭവിക്കും എന്ന് അവന് ബോധ്യമുള്ളത് കൊണ്ട് തന്നെ അവൻ അവളെ വിളിക്കാൻ തീരുമാനിച്ചു..

“ഡീ..” പെട്ടന്ന് ആരുടെയോ അലർച്ച കേട്ടാണ് ഞാൻ ബോധമണ്ഡലത്തിൽ വന്നത്…

‘അങ്ങനെ ഒക്കെ ഒരു മണ്ഡലമുണ്ടോ.. ആവേ ചിലപ്പോ ഉണ്ടാവും.. ന്നാലും ണ്ടോ.. ആരോടാ ഇപ്പൊ ചോയ്ക്കാ.. നന്ദുനോട് ചോദിക്കാം ലെ ‘ ഹിതു പിന്നെയും ആലോചനയിലാണ്ടു…

‘ഈ പിശാചിനോടല്ലേ ഞാൻ വിളിച്ചേ ‘ തപസ് അതും ആലോചിച്ചു തിങ്കിക്കൊണ്ടിരിക്കുന്ന (ആലോചിച്ചു കൊണ്ടിരിക്കുന്ന) ഹിതുവിനെ നോക്കി.. ഹിതു ചുറ്റുപാടും നടക്കുന്നതൊന്നും അറിയാതെ ആലോചനയിലാണ്…

‘ഇവളെ ഇങ്ങനെ വിട്ടാൽ ശെരിയാവില്ല’ അതും ആലോചിച്ചു കൊണ്ട് അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവന്റെ നെഞ്ചത്തിലേക്ക് ഇട്ടു…

എന്റെ കയ്യിൽ പിടിച്ചു ആരോ വലിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്.. സമാധാനമായി ഒന്ന് സ്വപ്നം കാണാനും സമ്മതിക്കാത്ത ആ ആദിവാസി ആരാണെന്ന് അറിയാൻ ഞാൻ മുഖത്തു ഒന്ന് നോക്കി… ‘അയ്യോ ഇത് അസുരനല്ലേ… ഇവനെന്താ ഇവിടെ ‘

‘ഓനല്ലേ എന്നെ ഇവിടെ കൊടുന്നു ആക്കിയേ ‘

‘അയ്യോ… എന്തിനാവും ‘

‘പീഡിപ്പിക്കാൻ ‘

‘എന്ത് ‘

‘പേടിപ്പിക്കാനെയ് ‘

‘പ്പാ മനസ്സാണെന്നൊന്നും നോക്കൂല… പോയി നാവ് വടിക്ക് മനസ്സേ.. അക്ഷര സ്പുഡത ഇല്ലാതെ.. ബ്ലഡി മനസ്സ് ‘ ഹിതു വീണ്ടും തിങ്കാൻ തുടങ്ങി…

‘ദൈവമേ.. ഇതിനെ ആലോചിക്കാൻ വേണ്ടി പുറപ്പെടീച്ചതാണോ.. ഏത് സമയവും ഈ ആലോചന തന്നെയാണല്ലോ പണി.. ഇനി വല്ല ചെക്കന്മാരും.. ഹേയ് അതിന് ചാൻസ് വളരെ കുറവാണ് ‘ തപസ് അതും കരുതി ഇനി ശെരിയാവില്ല എന്ന് ഉറപ്പിച്ചു കൊണ്ട് അവളുടെ അണിവയറിൽ അവന്റെ കൈ വച്ചു…

നെട്ടി… കുട്ടി നെട്ടി..

വയറിൽ ആരോ പിടിക്കുന്ന പോലെ തോന്നിയപ്പോഴാണ് സ്വപ്നത്തിൽ നിന്ന് പുറത്ത് വന്നത്…

നോക്കിയപ്പോൾ ഒരു തരം ഇളി ഇളിച്ചോണ്ട് നിൽക്കുന്ന അസുരനെയാണ് കണ്ടത്… ഇവനെന്തിനാ കണ്ണാ ഇങ്ങനെ ചിരിക്കൂന്നേ… കണ്ട്രോൾ ഹിതു കണ്ട്രോൾ യുവർ സെൽഫ്.. ഹിതു നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു…

തപസ് അവളുടെ അണിവയറിലൂടെ കൈ ഇട്ട് അവളെ അവനോട് അടുപ്പിച്ചു… കള്ളച്ചിരി ചിരിച്ചോണ്ടിരുന്ന അവന്റെ മുഗം പെട്ടെന്ന് ഇരുണ്ടു.. മുഖത്തു ഇപ്പോൾ ദേഷ്യം മാത്രം.. അവളുടെ വയറിൽ അവനൊന്നു പിച്ചി… ഹിതു കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളെ കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല.. അവന്റെ ശക്തിക്ക് മുന്നിൽ ഒന്നുമല്ലായിരുന്നു അവൾ…

ഹിധുവിന്റെ വയറിൽ അവനൊന്നു അമർത്തി പിച്ചി.. ഹിതു വേദന കൊണ്ട് ഒന്ന് പുളഞ്ഞു പോയി…

“നിന്നോട് ഈ കോലത്തിൽ ഇവിടേക്ക് വരരുതെന്ന് ഞാൻ പറഞ്ഞതല്ലേ ”

ഹിധുവിന് അപ്പോഴാണ് അവൻ ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നത്.. അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി… അവളുടെ ചുണ്ട് കൂർത്തു വന്നിരുന്നു….

“ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും ഇയാളാരാ.. ഹും ” ഹിതു തപസിനെ പുച്ഛിച്ചു.. അവളുടെ സംസാരം ഒട്ടും ഇഷ്ടപ്പെടാത്ത തപസ് മുഖത്തുള്ള ഗൗരവം മാറ്റി കള്ളച്ചിരിയാക്കി.. നൊടിയിടയിൽ മാറിയ അവന്റെ ഭാവങ്ങൾ കൗതുകത്തോടെ നോക്കുകയായിരുന്നു ഹിതു…

കണ്ണെടുക്കാതെ അവനെ നോക്കിക്കൊണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ തപസിന് അവനെ തന്നെ നഷ്ടപ്പെടുന്ന പോലെ തോന്നി.. തപസ്സിന്റെയും ഹിധുവിന്റെയും കണ്ണുകൾ ഒരു നിമിഷം ഉടക്കി… രണ്ട് പേരും മതി മറന്നു കണ്ണും കണ്ണും നോക്കിക്കൊണ്ടിരുന്നു…

പതിയെ പതിയെ അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു… രണ്ട് പേര് ഏതോ ഒരു മായാലോകത്തായിരുന്നു…

ടും ടും

ഡോറിലുള്ള മുട്ട് കെട്ടാണ് രണ്ട് പേർക്കും സ്വബോധം വന്നത്.. രണ്ടാളും വേർപ്രലപ്പെട്ടു മാറി നിന്നു.. അവർക്ക് പരസ്പരം നോക്കാൻ ലജ്ജ തോന്നി… ഹിതു തല താഴ്ത്തി തന്നെ നിന്നു…അവൻ അവളെ ഒന്ന് നോക്കി… താഴെ നോക്കി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു… അവൾക്ക് മാത്രമായുള്ള പുഞ്ചിരി..

ടും ടും

വീണ്ടും ഡോറിലുള്ള മുട്ട് കേട്ടപ്പോൾ ഹിതു ഡോർ തുറക്കാൻ വേണ്ടി ഡോറിന്റെ അടുത്തേക്ക് നടന്നു.. അവളോട് നാളെ മുതൽ ഈ വേഷത്തിൽ വരരുത് എന്ന് പറയാൻ വേണ്ടി അവൻ അവളെ പിടിച്ചു നിർത്തി… പിടിച്ചത് അവളുടെ ദുപ്പട്ടയുടെ തലപ്പിലായിരുന്നു.. ഹിതു അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു..

അവളുടെ ശൗൽഡറിൽ കുത്തിയ പിൻ അഴിഞ്ഞു.. ദുപ്പട്ട താഴേക്ക് ഊർന്നു വീണു.. രണ്ട് പേരും അക്ഷരാർത്ഥത്തിൽ നെട്ടി… രണ്ട് പേരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു… ഹിതു പെട്ടെന്ന് തന്നെ തിരിഞ്ഞു നിന്ന് കൈ രണ്ടും മാറിൽ പിണച്ചു വച്ചു… അവളുടെ ആ ഉണ്ട കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…

തപസ്സിൽ ആകെ ഒരു മരവിപ്പായിരുന്നു.. ‘ഡോർ തുറക്കണ്ടിരിക്കാനല്ലേ ഞാൻ അവളെ പിടിച്ചത്.. ശ്യെ.. വേണ്ടായിരുന്നു’അവൻ അവനെ തന്നെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു… ഹിതു എങ്ങനെയൊക്കെയോ അവളുടെ ദുപ്പട്ട ശെരിയാക്കിക്കൊണ്ട് വാതിൽ തുറന്ന് പുറത്തേക്കൊടി… അവൾ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്ന് അവൻ അതിയായി ആശിച്ചു എന്നാൽ അങ്ങനെ ഒന്നും നടന്നില്ല…

ഡോർ തുറന്നപ്പോൾ കുട്ടികളൊക്കെ പുറത്തുണ്ടായിരുന്നു.. ഞാൻ അവരെ ഒന്നും നോക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലാത്തത് കൊണ്ട് തന്നെ ക്ലാസിൽ കയറി ബാഗ് എടുത്തു കോളേജിൽ നിന്ന് പുറത്തേക്കോടി.. കണ്ണ് ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ട്… അതൊന്നും കാര്യമാക്കാതെ ഞാൻ കോളേജ് ഗേറ്റ് കടന്ന് ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു.. നന്ദുവും ജനിയും ഷംനയുമെല്ലാം എന്നെ വിളിക്കുന്നുണ്ടെങ്കികും എനിക്ക് അവരെ ഫേസ് ചെയ്യാൻ നന്നേ ബുദ്ധിമുട്ട് തോന്നി… അത് കൊണ്ട് തന്നെ അവരെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെയാണ് ഞാൻ ഓട്ടോ യിൽ കയറിയത്…

വീട്ടിലെത്തിയപ്പോൾ ഉമ്മറത്തെ ചാരുകസേരയിൽ തന്നെ അച്ഛനുണ്ട്.. ഓട്ടോ കാരന് ക്യാഷ് കൊടുത്ത് കണ്ണെല്ലാം അമർത്തി തുടച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി…

അച്ഛനെ നോക്കാതെ അകത്തു കയറാൻ നിന്ന എന്നെ അച്ഛൻ വിളിച്ചു .

“ഹിതു ”

“മ്മ് ”

“കോളേജ് വിട്ടോ… എന്താ നേരത്തെ ”

‘എന്ത് പറയും കണ്ണാ.. ഇത് വരെ nuna പറയേണ്ടി വന്നിട്ടില്ല.. എന്നാൽ നിന്ന്.. പോയതേക്കണേ ‘

“അത് അച്ഛാ ഭയങ്കര തലവേദന… സർ വീട്ടിൽ പൊക്കോളാൻ പറഞ്ഞു ”

അച്ഛനൊന്ന് അമർത്തി മൂളി.. ഞാൻ ആരെയും നോക്കാതെ റൂമിൽ പോയി കതകടച്ചു.. പൊട്ടിക്കരയണം എന്നുണ്ട്.. എന്നാൽ ശബ്ദം പുറത്ത് വരുന്നില്ല..

“എന്നെ അനുഭവിപ്പിച്ചതൊന്നും മതിയായില്ലേ കണ്ണാ നിനക്ക് ” അവൾ കണ്ണനോട് പരിഭവം പറഞ്ഞു കരഞ്ഞു കരഞ്ഞു ഉറങ്ങിപ്പോയി…

നിർത്തതേയുള്ള കതകിൽ കൊട്ട് കേട്ടാണ് ഹിതു ഉണർന്നത്.. നോക്കുമ്പോൾ നന്ദുവും അബിയും മനുവേട്ടനും എല്ലാരുമുണ്ട്… ഞാൻ അവർക്കൊന്ന് ചിരിച്ചു കൊടുത്ത് പോവാൻ നിന്നപ്പോൾ അബിയേട്ടൻ മുന്നിൽ കയറി നിന്നു…

“എന്തിനാ ഹിതു നീ കരഞ്ഞേ… കണ്ണൊക്കെ ആകെ ചേർത്തിട്ടുണ്ടല്ലോ “അഭി

“ഒന്നുല്ല ഏട്ട ചെറിയ ഒരു തലവേദന “നന്ദുവിനെ നോക്കിക്കൊണ്ടായിരുന്നു ഹിതു പറഞ്ഞത്.. നന്ദി രണ്ട് കണ്ണും അടച്ചു ഒന്നുമില്ല എന്ന് പറയാതെ പറഞ്ഞു.. ഹിതു ഫ്രഷ് ആയി ഭക്ഷണമെല്ലാം കഴിച്ചു.. എന്നും വാതോരാതെ സംസാരിച്ചിരുന്ന ഹിതു പെട്ടെന്ന് സൈലന്റ് ആയപ്പോൾ എല്ലാവരും കാരണം തിരക്കി… തലവേദന ആണെന്ന് പറഞ്ഞു എല്ലാവരിലും നിന്ന് അവൾ ഒഴിഞ്ഞ മാറി…

രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടും ഹിധുവിന് ഉറക്കം വന്നില്ല.. കണ്ണടച്ചാൽ അവന്റെ മുന്നിൽ അങ്ങനെ നിന്നതാണ് അവൾക്ക് ഓർമ വരുന്നത്…

_______________________🌷

ഹിതു പോയപ്പോൾ തന്നെ തപസും ബൈക്ക് എടുത്തു കോമ്പൗണ്ട് കടന്നു പോയി… നേരെ അവന്റെ വീട്ടിലേക്കാണ് പോയത്.. വീട്ടിലുണ്ടായിരുന്ന എല്ലാ വസ്തുക്കളും തള്ളിയുടച്ചിട്ടും അവൻ അവനോടുള്ള ദേഷ്യം അടക്കാനായില്ല… ഒന്ന് ശാന്തമായപ്പോൾ അവൻ കുളിക്കാൻ കയറി.. ബാത്‌റൂമിലെ മിററിൽ അവന്റെ പ്രതിബിംഭം കണ്ടപ്പോൾ ശാന്തമായ മുഖം ദേഷ്യം കൊണ്ട് ചുവന്നു… മുഷ്ടി ചുരുട്ടിപ്പിടിച്ചു കൊണ്ട് അവൻ മിററിൽ ആഞ്ഞു കുത്തി… കൈ മുറിഞ്ഞു ബ്ലഡ്‌ വന്നു കൊണ്ടിരുന്നു.. എന്നാൽ അതൊന്നും അവനെ ബാധിച്ചതേയില്ല…ഹിധുവിന്റെ നിറഞ്ഞു തുളുമ്പിയ ആ ഉണ്ട കണ്ണുകൾ മാത്രമായിരുന്നു അവന്റെ മനസ്സിൽ…

എന്തെല്ലാമോ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ട് അവൻ വേഗം ഫ്രഷ് ആയി ബൈക്ക് ന്റെ ചാവിയുമെടുത്തു പുറത്തേക്കിറങ്ങി… സമയം ഏഴുമണിയോടടുത്തിരുന്നു….

 

തുടരും…