രചന – റിൻസി
കാത്തിരിപ്പിന് ശേഷം ഇന്റർബൽ അടിച്ചപ്പോൾ ആരെയും നോക്കാതെ തപസ് ക്ലാസ്സിൽ നിന്ന് ഇറങ്ങി ഹിധുവിന്റെ ക്ലാസ്സ് നോക്കി നടന്നു..
‘ശ്യെട.. ഇവളെ ക്ലാസ്സ് ഏതാണെന്ന് എങ്ങനെ അറിയും..’ അതും ആലോചിച്ചു ഓരോ ക്ലാസ്സിലും കയറി ഇറങ്ങി.. നിരാശയായിരുന്നു ഫലം… ആകെ കൂടെ പ്രാന്ത് പിടിച്ചു കൊണ്ട് വാകയുടെ ചുവട്ടിൽ പോയി ഇരുന്നു…
‘ഒരു ദിവസം കൊണ്ട് എന്തെല്ലാം മാറ്റാങ്ങളാണ്.. പെണ്ണ് എന്ന് കേട്ടാൽ അലർജി ആയിരുന്ന എനിക്ക് ഇന്ന് ഇതാ.. അവളെ കണ്ട് കൊണ്ടിരിക്കാൻ തോന്നുന്നു.. എനിക്ക് അവളോട് പ്രണയമാണോ.. ‘
‘ഇല്ല.. ഒരിക്കലുമില്ല… തപസിന്റെ ജീവിതത്തിൽ ഒരു പെണ്ണിനും സ്ഥാനമില്ല ‘
‘അവളെ നിനക്ക് ഇഷ്ട്ടമാണ്.. അല്ലെങ്കിൽ നിനക്ക് അവളെ കാണാൻ തോന്നുമോ ‘
‘അവളോട് വയർ മറയുന്ന ഡ്രസ്സ് ഇടാൻ പറയാനല്ലേ ‘
‘അവളുടെ വയർ ആരെങ്കിലും കണ്ടാൽ നിനക്കെന്താ… കോളേജിൽ എത്ര പേരുണ്ട് ക്കുട്ടികുപ്പായം ഇട്ട് വരുന്നവർ ‘
മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരുന്നു… തല ആകെക്കൂടെ പുകയുന്ന പോലെ തോന്നിയപ്പോൾ രണ്ട് കൈ കൊണ്ടും തല പൊതിഞ്ഞു പിടിച്ചു… ഓർക്കാൻ ഇഷ്ടപ്പെടാത്തതെന്താണോ.. അത് തന്നെ മനസ്സിൽ വന്നുകൊണ്ടിരുന്നതും ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു…
“ഡാ.. ഡാ.. “ബാക്കിൽ നിന്ന് ആരോ വിളിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്… തിരിഞ്ഞു നോക്കിയപ്പോൾ എന്റെ നാലു ചുങ്കുകളിൽ ഒരാളായ അക്ഷയ് ആണ്..
“നീ ഇതെങ്ങോട്ടാ മാൻ.. ഇവിടെ എന്തോരം ചെല്ലക്കിളികളാണെന്നോ.. ഫസ്റ്റ് യേർസ് ആണെന്ന് തോന്നുന്നു ” ഹനാൻ എന്ന ഹനു ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് വലിയ കാര്യം പോലെ പറഞ്ഞു..
“ഈ കോഴിയെ കൊണ്ട് ” അലക്സ് അതും പറഞ്ഞു ഹനുനെ തള്ളി… അവന്റെ തന്നെ ഭാഗ്യം കൊണ്ട് കറക്ട് ആയി നിലത്തു എത്തിയിരുന്നു…
“ഡാ ” അലറി വിളിച്ചു കൊണ്ട് ഹനു ചാടി എഴുനേറ്റു..
“നിന്നെ ഞാൻ വെറുതെ വിടില്ലടാ.. ഇന്ന് അന്റെ അടിയന്ദരാടാ ദജ്ജാലെ ” ഹുനു അലക്സിനെ തല്ലാനായി മുന്നോട്ടു ഓടി.. ഹനുവിന്റെ നീക്കം ആദ്യമേ പ്രധീക്ഷിച്ചത് പോലെ അലക്സ് ഓടിയിരുന്നു.. രണ്ട് പേരുടെയും കോപ്രായങ്ങൾ കണ്ട് കൊണ്ട് അക്ഷയും ഞാനും വാഗചുവട്ടിൽ ഇരുന്നു…
പരസ്പരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല… രണ്ട് പേർക്കുമിടയിൽ മൗനം തളം കെട്ടി നിന്നു… എന്ത് സംസാരിക്കണം എന്ന് രണ്ട് പേർക്കും അറിയില്ലായിരുന്നു എന്നതാണ് വാസ്തവം..
“നിന്നെ അമ്മായി ചോദിച്ചിരുന്നു “അക്ഷയ് എന്ന കിച്ചു
“ഹ്മ്മ് ” വിദൂരത്തേക്ക് കണ്ണ് പായിച്ചു കൊണ്ട് ഞാൻ ഒന്ന് മൂളി…
“കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു “കിച്ചു
“എനിക്ക് ആരെയും കാണണ്ട എന്ന് ചെന്നു പറഞ്ഞേക്ക്.. ഞാനും ശ്രീനിലയം വീടും ആയുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതാണ്.. ഈ കാര്യവും പറഞ്ഞു നീ ഇനി എന്റെ അടുത്ത് വരരുത്…” മനസ്സിലെ വിഷമങ്ങൾ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുമോ എന്ന ആധി കൊണ്ട് തന്നെ സ്ഥിരം മുഗം മൂടി എടുത്തിട്ടു… ദേഷ്യത്തിന്റെ…
ഞാൻ അവിടെ നിന്നും എണീറ്റ് മുന്നോട്ടു നടന്നു.. എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ.. ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് തന്നെ എങ്ങോട്ടെന്നില്ലാതെ നടന്നപ്പോഴാണ് ആ ധാവണികാരിയിൽ കണ്ണുകൾ ഉടക്കിയത്… ഒരു നിമിഷം ഏതോ ലോകത്താണെന്ന് തോന്നിപ്പോയി… എല്ലാ വിഷമങ്ങളും ദേഷ്യവും എന്നിൽ നിന്ന് പോവുന്നത് പോലെ…
എന്നാൽ അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ടതും പേശികൾ മുറുകി.. കണ്ണ് ചുവന്നു.. ദേഷ്യം കൊണ്ട് വിറച്ചു അവൻ.. അസുരൻ!
അവൻ ചുറ്റുമുള്ളതൊന്നും കണ്ടില്ല.. കണ്ണുകളിൽ ആ ധാവണിക്കാരിയുടെ നിസഹായാവസ്ഥ മാത്രം.. ഒരു കാറ്റുപോലെ അവൻ അവളുടെ അടുത്തെത്തി…
_____________________________________🌷
വല്ലാതെ ബോർ അടിച്ചു കൊണ്ടായിരുന്നു ആദ്യത്തെ രണ്ട് പീരിയഡ് തള്ളി നീക്കിയത്… വിശന്നിട്ടാണെൽ കണ്ണും കാണാനില്ല.. ആകെ കൂടെ ഒരു അസ്വസ്ഥത.. നന്ദുവിനെ വെറുപ്പിക്കാം എന്ന് കരുതിയെങ്കിലും ക്ലാസ്സിലുള്ള ചുള്ളൻ സർ ന്റെ ചോര ഊറ്റുന്ന തിരക്കിലായിരുന്നു നന്ദു.. നന്ദു മാത്രമല്ല ജെനിയും ഷംനയും ക്ലാസ്സിലെ എല്ലാ പെൺകുട്ടികളും… ഇവർക്കൊന്ന് നന്നായിക്കൂടെ എന്നെ പോലെ.. ഞാൻ അതും ആലോചിച്ചു സർ നെ നോക്കിയപ്പോൾ സർ എന്നെ നോക്കുന്നതാണ് കണ്ടത്.. വേഗം തന്നെ അടച്ചു വച്ച ടെക്സ്റ്റ് ബുക്ക് മുന്നിൽ നിവർത്തി വച്ചു… എടുക്കുന്ന ലെസ്സൺ ഏതാണെന്ന് അറിയില്ലെങ്കിലും പേരിന് ടെക്സ്റ്റ് എങ്കിലും വേണ്ടേ..
കുറച്ചു കഴിഞ്ഞു തല ഉയർത്തി നോക്കിയപ്പോൾ ആ മുരടൻ സർ മുരടനൊന്നല്ല.. സുന്ദരനാ.. കണ്ടാൽ ഒരു ഇരുപത്തിയെട്ടു ഇരുപത്തിഒൻപത് വയസ്സ് കാണും.. വൈറ്റ് ഷർട്ട് ഉം ഗോൾഡൻ കളർ പാന്റും ഷർട്ട് ഇൻസൈട് ചെയ്തിട്ടുണ്ട്.. കടും കറുപ്പ് മുടിയും കട്ടിയുള്ള പുരികവും കുഞ്ഞി കണ്ണും.. കാണാൻ ഒക്കെ പൊളിയാണെങ്കിലും അയാളെ നോട്ട് എനിക്ക് അങ്ങ് ഇഷ്ട്ടപെടുന്നില്ല… ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും മുരടൻ സാറേ.. നിങ്ങക്ക് അറിയാനിട്ടാ ഞാൻ ഒരു ചക്ക.. ഏയ് ജാക ഈ നാവിനെ കൊണ്ട് ജഗ ജില്ലാടി ആണ്.. എന്തായാലും സാധനം മനസ്സിലായിലെ അതാണ്.. ഓരോന്നു ആലോചിച്ചു നിൽക്കുമ്പോഴാണ് ദൈവ മണിപോലെ ബെൽ അടിച്ചത്..
ബെൽ അടിച്ചതും ഹിതു ചെയറിൽ നിന്ന് ചാടി എഴുനേറ്റു..
“ഞാൻ ക്യാന്റീനിൽ പോവുകയാണ് “വയറും തടവിക്കൊണ്ട് ഹിതു അതും പറഞ്ഞു അവരെ ഒന്ന് നോക്കപോലും ചെയ്യാതെ അവിടെ നിന്ന് ഓടി… നന്ദുവും ജെനിയും എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് എങ്കിലും അതൊന്നും കേൾക്കാൻ പോലും കൂട്ടക്കാതെയാണ് ഹിതു പോയത്…
‘അയ്യോ കാന്റീൻ എവിടെ ആണെന്ന് അറിയില്ലല്ലോ ‘
‘എന്തായാലും ക്യാമ്പസ്സിന്റെ അകത്തു തന്നെയാവും ‘
‘ഇനി പുറത്താവുമോ ‘
‘ഏയ് ആകാത്തവനാണ് സാധ്യത ‘
“നീ വിഷമിക്കണ്ടാട്ടോ.. നിന്നെ കഴിഞ്ഞേ എനിക്ക് ആരും ഒള്ളു.. നീ എന്റെ എല്ലാമല്ലേ “വയറിനെ ഒന്ന് തടവി അതും പറഞ്ഞു ഹിതു മുന്നോട്ട് നടന്നു..
പെട്ടെന്ന് ഹിതു നടത്തം സ്റ്റോപ്പ് ചെയ്തു..
‘അയ്യോ അങ്ങനെ ഒരു പാട്ടില്ലേ ‘
‘എങ്ങനെ ‘മനസ്സ്
‘ഞാൻ ഇപ്പൊ പറഞ്ഞ പോലെയ് ‘
‘അതിന് നീ ഇപ്പൊ എന്താ പറഞ്ഞെ ‘
‘അത് ശെരിയാണല്ലോ ഞാൻ ഇപ്പൊ എന്താ പറഞ്ഞെ ‘ അതും പറഞ്ഞു ഹിതു അടുത്ത് ഉണ്ടായിരുന്ന ഒരു ആൽമരച്ചുവട്ടിൽ ഇരുന്നു.. ഇരിക്കാനായി പ്രേത്യേകമായി ഓരോ മരച്ചുവട്ടിലും ഇരിപ്പിടങ്ങൾ ഉണ്ടാക്കിയിരുന്നു..
“യുറെക്ക.. “അതും പറഞ്ഞു ഹിതു ചാടി എഴുനേറ്റു..ധാവനിയുടെ ദുപ്പട്ട അരയിൽ കുത്തിക്കൊണ്ട് അവിടെ നിന്ന് കോഴി ഡാൻസ് കളിക്കുന്ന പോലെ രണ്ട് സ്റ്റെപ് ഇട്ടു.. (ചതിക്കാത്ത ചന്തുവിലെ ഏക മുദ്ര ധ്വിമുദ്ര ആലോചിച്ചാൽ മതി 😁)
“എനിക്ക് എനിക്ക് കിട്ടിയേ കിട്ടിയേ..”അതും പറഞ്ഞു ഹിതു പാടി
🎶എന്റെ എല്ലാമെല്ലാം അല്ലെ..
എന്റെ ചെലൊത്ത ചെമ്പരുന്തല്ലേ..
നിന്റെ കാലിലെ കാണാ പാദസരം
ഞാൻ അല്ലെ…ഞാൻ അല്ലെ..
നിന്റെ മാറിലെ മായാചന്തനപ്പൊട്ടെനിക്കല്ലേ..
എനിക്കല്ലേ… 🎶
ഹിതു പരിസരം ഒന്നും നോക്കാതെ പാട്ടും പാടി കൊണ്ട് നടന്നു.. പെട്ടെന്ന് അവളുടെ കയ്യിൽ ഒരു പിടി വീണു..
ഹിതു പേടിച്ചു കൊണ്ട് മുന്നോട്ട് നോക്കിയപ്പോൾ കുളിച്ചിട്ട് ദിവസങ്ങൾ ആയെന്ന് തോന്നിക്കുന്ന കാടുപോലെ മുടിയൊക്കെ ഉള്ള ഒരു ചെക്കൻ ചുറ്റും നോക്കിയപ്പോൾ എല്ലാവരും ഒരു പകപ്പോടെ ആണ് അവളെ നോക്കുന്നത്.. അവനെ പോലെ അവന്റെ അടുത്ത് രണ്ട് മൂന്ന് പേരും കൂടി ഉണ്ട്.. ഹിതുവിന് ആകെ പേടിയവൻ തുടങ്ങി.. തന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കുമോ എന്ന പ്രധീക്ഷയോടെ അവൾ ചുറ്റും നോക്കി… ഒരാളും നിന്ന സ്ഥലത്ത് നിന്ന് അനങ്ങുന്ന പോലും ഇല്ല.. എല്ലാവരുടെയും കണ്ണിൽ ഒരു തരം നിർവികാരത.. ഹിതു അവളെ കൊണ്ട് ആവുന്ന വിധം അവന്റെ കൈ വിടീക്കുവാൻ നോക്കി.. അവന്റെ ശക്തിക്ക് മുന്നിൽ ഒന്നുമല്ലായിരുന്നു അവൾ…
“മാറിലെ ചന്തനപ്പൊട്ടെനിക്കാണോ.. അതോ ഇവർക്കോ ” വഷളൻ ചിരിയോടെ അവളെ ആകമാനം ഒന്ന് ഉഴിഞ്ഞു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു…
ഹിതു ആകെ പേടിച്ചിരുന്നു.. ചുവന്നു തുടുത്ത ആ കവിളിലൂടെ കണ്ണൂനീർ ഒലിച്ചിറങ്ങി… അവളുടെ കരച്ചിൽ കണ്ട് അവർ മൂന്ന് പേരും പൊട്ടിച്ചിരിച്ചു… പെട്ടെന്നാണ് ഹിധുവിന്റെ കയ്യിൽ പിടിച്ചവൻ താഴേക്ക് വീണത്.. അവന്റെ കൂടെ ഹിതുവും വീഴാൻ പോയെങ്കിലും അവളെ ഒരു കൈ വലിച്ചു അയാളുടെ നെഞ്ചത്തോട്ടു ഇട്ടിരുന്നു…. ഹിതുഒരു നിമിഷം ഷോക്ക് അടിച്ച കാക്കയെ പോലെ ആയെങ്കിലും എന്തോ ഒരു ഉൾപ്രേരണയിൽ അവൾ മുഖമുയർത്താൻ ശ്രമിച്ചു… പക്ഷെ അയാളുടെ കഴുത്തിലുണ്ടായിരുന്ന ചൈനിൽ അവളുടെ മുടി ലോക്ക് ആയി… ആ ചൈനിന്റെ ലോക്കറ്റിലേക്ക് ഒന്ന് അവൾ നോക്കി… അത് ആദ്യദിവസം തന്നെ…. പെട്ടെന്ന് തന്നെ അവൾ കണ്ണുകളുയർത്തി..
അതെ *അസുരൻ*🔥
തുടരും….

by