23/04/2026

ജാനു : ഭാഗം 14 & 15

രചന – റിൻസി

കോളേജിൽ എത്തിയതും ഹിതു നാലുപാടും നോക്കാൻ തുടങ്ങി.. അത് കണ്ട് നന്ദു ഒന്ന് ആക്കി ചിരിച്ചു.. ഹിതു തലക്ക് ഒരു മേട്ടം കൊടുത്ത് മുന്നോട്ട് നടന്നു… അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

ക്ലാസ്സിലേക്ക് നോക്കിയപ്പോൾ തന്നെ ആദ്യം കണ്ടത് ആരോൺ അച്ചായനെ ആണ് കണ്ടത്…(2nd പാർട്ടിൽ പറഞ്ഞിട്ടുണ്ട്) അവൾ റോണിച്ചായനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ടുത്തു കൊണ്ട് റോണിയുടെ അടുത്തേക്ക് നടന്നു…

ഞാൻ അച്ചായന്റെ അടുത്തേക്ക് നടന്നു.. നന്ദു നേരെ സീറ്റിലേക്കും.. ഞാൻ ഇച്ചായന്റെ അടുത്ത് പോയെന്നു ചിരിച്ചു കൊടുത്ത്. മനോഹരമായി എനിക്കും ഒന്ന് ചിരിച്ചു തന്നു..

“ഞാൻ തന്നെ അന്യോഷിച്ചു വന്നതാ… അപ്പൊ താൻ വന്നിട്ടില്ല.. അത് കൊണ്ട് ഈ കുട്ടിയുടെ ഡൌട്ട് ഒന്ന് ക്ലിയർ ചെയ്ത് കൊടുക്കുകയായിരുന്നു ”

റോണി ആരെയും മയക്കുന്ന പോലെ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു… ഹിതു തിരിച്ചു ഒരു സംശയത്തോടെ ചിരിച്ചു..

“എന്നെ എന്തിനാ ” മുഴുവൻ ആക്കും മുന്നേ അവളുടെ കൈ പിടിച്ചു കൊണ്ട് റോണി ക്ലാസ്സിൽ നിന്ന് പുറത്തേക്ക് ഇറങ്ങി… എന്തോ കയ്യിൽ പിടിച്ചത് ഇഷ്ട്ടമായില്ലെങ്കിലും അവളൊന്നും പറഞ്ഞില്ല…. അവൻ അവളെ കൊണ്ട് നേരെ ലൈബ്രറിയിലേക്ക് ആണ് പോയത്… അവളെ ഒരു ബെഞ്ചിലിരുത്തി തൊട്ട് മുന്നിൽ അവനും ഇരുന്നു…

എന്താ പറയേണ്ടത് എന്ന് അറിയാതെ അവൻ പരുങ്ങി കളിച്ചു.. റോണിക്ക് എന്തോ പറയാനുണ്ടെന്ന് മനസ്സിലാക്കിയ ഹിതു അവനെ തന്നെ നോക്കിയൊരുന്നു… ഇടക്കിടക്ക് കൈ കൊണ്ട് തലക്ക് തട്ട് കൊടുക്കുന്നതും നഖം കടിക്കുന്നതും വിരലുകൾ കോർത്തു ഇരിക്കുന്നതും അവൾ കൗതുകത്തോടെ നോക്കി…

അവളുടെ നോട്ടം കണ്ട് എന്താ എന്ന് അവൻ പുരികം ഉയർത്തി ചോദിച്ചപ്പോൾ അവൾ ഒന്ന് ചിരിച്ചു… ആ ഉണ്ട കവിളുകളിൽ നുണക്കുഴി വിരിഞ്ഞു…

റോണി ഹിതുവിനെ നോക്കി പറയാൻ തുടങ്ങി…

“എനിക്ക് ഒരാളെ ഇഷ്ട്ടമാണ് ”

“ഓക്കേ.. ചെലവ് വേണം.. ഒരു ഫുൾ ബിരിയാണി രണ്ട് വാനില ഫാമിലി പാക്ക് ഐസ് ക്രീം പിന്നെ രണ്ട് പാക്ക് ചോക്ലേറ്റ് പിന്നെ ”

“നിർത്ത് ” ഹിധുവിന്റെ സംസാരം കെട്ട് പോയ കിളികളെ പിടിച്ചു കൊണ്ട് റോണി പറഞ്ഞു… അതിന് ഹിതു ഒന്ന് ചിരിച്ചു..

“എനിക്ക് ഇഷ്ട്ടം നിൻ”റോണി പറഞ്ഞു മുഴുവനാക്കും മുന്നേ ബെൽ അടിച്ചു… ഹിതു പിന്നെ കാണാം എന്നും പറഞ്ഞു ഓടി..

“ശ്യെ അവളോട്‌ എങ്ങനെയാ പറയാ ” അവൻ സ്വയം പിറുപിറുത്തു…

ഓടി ക്ലാസ്സിൽ എത്തിയപ്പോൾ സർ ഒന്നും വന്നിരുന്നില്ല… അവൾ ചിരിച്ചു കൊണ്ട് നന്ദുവിനെയും ജെനിയെയും ഷംനയെയും നോക്കി… നന്ദുവും ഷംനയും അവൾക്ക് ചിരിച്ചു കൊടുത്ത്… ജെനി എന്തോ കാര്യമായ ആലോചനയിലാണ്… അവൾ ജെനിയുടെ മുതുകിൽ ഒന്ന് തട്ടി… അവൾ നെട്ടി കൊണ്ട് ഹിതുവിനെ നോക്കി ഒന്ന് വെളുക്കനെ ചിരിച്ചു…

അപ്പോഴേക്കും ക്ലാസ്സിൽ സർ വന്നിരുന്നു… രണ്ട് പീരിയഡ് ഉറങ്ങിയും സംസാരിച്ചും അവൾ തീർത്തു… ജെനി ഇപ്പോഴും സൈലന്റ് ആണ്.. അത് ഹിതു ശ്രദ്ധിക്കുകയും ചെയ്തു.. പക്ഷെ അവളോട് ഒന്നും ചോദിച്ചില്ല… ഹിതു ആരെയോ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. അവളുടെ കണ്ണുകൾ ഗ്രൗണ്ട് ഇൽ ഉണ്ടായിരുന്ന ഓരോ ആളിലും ചെന്നു പതിച്ചു.. നിരാശയോടെ മുഖം ചുളിക്കുന്ന ഹിതുവിനെ നന്തു ശ്രദ്ധിക്കുന്നത് അവൾ ശ്രദ്ധിച്ചതെ ഇല്ല… നന്ദുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

ക്യാന്റീനിൽ ഇരിക്കുമ്പോഴും ഹിധുവിന്റെ കണ്ണുകൾ ചുറ്റുപാടും പരത്തുകയായിരുന്നു..

‘ഈ അസുരൻ ഇന്ന് വന്നില്ലേ ‘ ജ്യൂസ്‌ ഇലേക്ക് നോക്കിക്കൊണ്ട് അവൾ അവളോട് തന്നെ പറഞ്ഞു..

‘അവൻ വന്നില്ലെങ്കിൽ നിനക്കെന്താ ‘ പരട്ട മനസ്സ്

‘അത് ശെരിയാണല്ലോ എനിക്ക് എന്താ ‘

വീണ്ടും ഹിധുവിന്റെ കണ്ണുകൾ ചുറ്റുപാടിലേക്കും നീണ്ടു..

‘ഈ കണ്ണിനെ കൊണ്ട് ‘ അവൾ അതും പറഞ്ഞു ജ്യൂസ്‌ ഒറ്റ വലിക്ക് കുടിച്ചു..

പെട്ടെന്ന് ആണ് ലോങ്ങ്‌ ബെൽ അടിച്ചത്.. ഈ സമയത്തു ഇതെന്താ എന്നും ആലോചിച്ചു കൊണ്ട് ഹിതു അവിടെ നിന്നു…

“ഡിയർ സ്റ്റുഡന്റസ്.. ഇന്ന് സ്‌ട്രെയ്ക്ക് ആയത് കൊണ്ട് ക്ലാസ്സ്‌ അവസാനിപ്പിക്കുകയാണ്… എല്ലാവരും ബഹളം വെക്കാതെ വീട്ടിലേക്ക് പോവണം “അത് കേട്ടതും നാല് പേരും ബാഗ് എടുത്തു ക്ലാസ്സിൽ നിന്ന് ഇറങ്ങി…

ശെകരേട്ടനെ വിളിക്കാൻ നന്ദുവിനോട് ഫോൺ ചോദിക്കാൻ നിന്ന ഹിതുവിനെ തടഞ്ഞു കൊണ്ട് നന്ദു അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു…

“നീ ചോയ്ക്കാൻ പോവുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായി… പ്ലീസ് ഡീ ഇന്ന് ലീവ് അല്ലെ നമുക്ക് ഒന്ന് കറങ്ങാൻ പോവാം ” നന്ദു ഒരുപാട് തവണ കൊഞ്ചിയപ്പോൾ ഹിതു സമ്മതിച്ചു… അവളുടെ മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു… രാവിലെ കണ്ട സ്വപ്നവും ഇന്ന് അസുരനെ കാണാത്തതും എല്ലാം കൂട്ടി വായിച്ചപ്പോൾ അവൾക്കെന്തൊക്കെയോ തോന്നി തുടങ്ങി… എന്തോ ഒരു ഉൾഭയം…

ഈ ലോകത്ത് ഒന്നും അല്ല എന്ന പോലുള്ള ഹിതുവിനെ കണ്ട് നന്ദു തലയിൽ കൈ വച്ചു… സൈഡ് ഇൽ നിന്ന് ഹിധുവിന് നേരെ ചീറി വരുന്ന ലോറി രണ്ട് പേരും ശ്രദ്ധിച്ചതെ ഇല്ല….

 

തുടരും….

ഈ ലോകത്ത് ഒന്നും അല്ല എന്ന പോലുള്ള ഹിതുവിനെ കണ്ട് നന്ദു തലയിൽ കൈ വച്ചു… സൈഡ് ഇൽ നിന്ന് ഹിധുവിന് നേരെ ചീറി വരുന്ന ലോറി രണ്ട് പേരും ശ്രദ്ധിച്ചതെ ഇല്ല….ഈ പെണ്ണിന്റെ ഒരു കാര്യം അതും പറഞ്ഞു ഹിധുവിന്റെ പുറകെ ഓടാൻ നിന്ന നന്ദു സൈഡിൽ നിന്ന് ചീറി പാഞ്ഞു വരുന്ന ലോറി കണ്ടതും ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു..

ഹിതു അന്തവും കുന്തവുമില്ലാതെ മുന്നോട്ട് തന്നെ നടന്നു നീങ്ങി..നന്ദു പെട്ടെന്ന് തന്നെ ആകെ വിയർത്തു…

*”ഹിതു”* നന്ദു അലറി കൊണ്ട് വിളിച്ചു…

ഹിതു ബോധമണ്ഡലത്തിൽ വന്നു കൊണ്ട് അവളെ തിരിഞ്ഞു നോക്കി… മുന്നോട്ട് നോക്കി നിൽക്കുന്ന നന്ദുവിനെ കണ്ടതും ഹിതു മുന്നോട്ട് നോക്കി…

മുന്നിലേക്ക് നോക്കിയപ്പോൾ തന്നെ ആദ്യം കണ്ടത് എന്റെ നേരെ ചീറി പാഞ്ഞു വരുന്ന ഒരു ലോറിയെ ആണ്… ഒരു നിമിഷം എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിന്നു….ചെവി രണ്ടും കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു കണ്ണ് രണ്ടും അടച്ചു കൊണ്ട് അവൾ ആ നടുറോട്ടിൽ ഇരുന്നു…

നന്ദുവിന്റെ ബോധം പോയി..
അവൾ സൈഡിലേക്ക് വീഴാൻ പോയപ്പോഴേക്കും ഏതോ രണ്ട് കൈകണ്ടു അവളെ പിടിച്ചു ഒരു ബെഞ്ചിൽ കിടത്തിയിരുന്നു…നന്ദു വ്യക്തമായി അല്ലെങ്കിലും ചെറിയ തോതിൽ അയാളെ കണ്ടു… അയാളെ കണ്ടതും നന്ദുവിന്റെ ചുണ്ടിൽ ഒരു ചെറുചിരി വിരിഞ്ഞു… ഹിതുവിനെ കുറിച്ച് ഓർത്തതും ചിരി മാഞ്ഞു ഭയം അവളെ വേട്ടയാടി… അതൊന്നുമറിയാതെ അയാൾ അവളെ തന്നെ നോക്കുകയാണ്…

കണ്ണടച്ചു റോട്ടിൽ ഇരുന്നു… അടുത്തേക്ക് ചീറി പാഞ്ഞു വരുന്ന ലോറിയുടെ ശബ്ദം അവൾക്ക് അടുത്തേക്ക് വന്നു കൊണ്ടിരുന്നു…. കണ്ണടച്ചിരുന്നു അവൾ.. അച്ഛമ്മയുടെയും നന്ദുവിന്റെയും അസുരന്റെയും മുഗം അവളുടെ ഉള്ളിലൂടെ കടന്നു പോയി…

പെട്ടെന്നാണ് ആരോ അവളെ കൈ പിടിച്ചു വലിച്ചത്….

കൈ പിടിച്ചു വലിച്ചപ്പോൾ തന്നെ അവൾ അവന്റെ നെഞ്ചത്ത് ലാൻഡ് ആയി… ഹൃദയതാളം ക്രമരഹിതമായിരുന്നു… അവളെ ചേർത്ത് പിടിച്ച വ്യക്തിക്ക് അത് മനസ്സിലാവുകയും ചെയ്തു…

അവളുടെ നെഞ്ചിടിപ്പ് ഒന്ന് സാധാരണ ഗതിയിലായതും അവൾ അയാളിൽ നിന്ന് മുഖമുയർത്തി…ചാര കണ്ണുകളുള്ള കട്ടിയുള്ള പുരികക്കൊടികളും ഇടതൂർണ്ണ കാൻപെഴ്ളികളും ഉള്ള ഒരു സുന്ദരനായ ചെറുപ്പക്കാരൻ… അവൾക്ക് അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാനെ തോന്നിയില്ല…. അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു….

അയാൾ അവളെ അവനിൽ നിന്ന് അകത്തി നിർത്തി കരണകുറ്റി നോക്കി ഒന്ന് അങ്ങ് കൊടുത്തു… ഇത് വരെ അവനെ വായിനോക്കിക്കൊണ്ടിരുന്ന ഹിധുവിന്റെ മുഖഭാവം മാറി… കണ്ണിൽ നിന്നെല്ലാം വെള്ളം വന്നു…

“ലോറി അടുത്തേക്ക് വരുമ്പോൾ എന്നെ ഇടിച്ചോ പറഞ്ഞു അവടെ ഇരിക്കണോ ചെയ്യാ പുല്ലേ ” അയാൾ ആക്രോഷിച്ചു കൊണ്ട് ചോദിച്ചു…

അവൾ നിറകണ്ണുകളോടെ അയാളെ തന്നെ നോക്കിക്കൊണ്ടിരുന്നു..അവളെ കരഞ്ഞു കലങ്ങിയ ഉണ്ട കണ്ണ് കണ്ടപ്പോൾ അയാൾക്ക് ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ വന്നു… അയാൾ ഹിധുവിന്റെ കയ്യിൽ പിടിച്ചു..

“സോറി.. പെട്ടെന്ന്”

“പോടാ മരപ്പട്ടി.. നീ എന്നെ തല്ലിയല്ലേ.. എന്റെ സുന്ദരമായ മുഖം നീ നാശക്കിയല്ലേ.. ഇതിന് ഞാൻ നിന്നോട് ഷെമിക്കില്ലെടോ.. സ്ത്രീ പീഡനത്തിന് കേസ് കൊടുക്കും ഞാൻ.. ഹും ” അത് പറഞ്ഞു ഹിതു തിരിഞ്ഞു നടന്നു.. ഇവിടെ ഇപ്പോൾ എന്താ ഉണ്ടായെന്ന മട്ടിൽ അയാൾ വായും തുറന്നു നിന്നു… പതിയെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

“പൊട്ടി പെണ്ണ് ” അവൻ സ്വയം പറഞ്ഞു അവിടെ നിന്ന് നടന്നകന്നു…

ഹിതു നന്ദുവിന്റെ അടുത്തേക്ക് പോയി.. അവിടെ ചെന്നപ്പോൾ നന്ദുവിന്റെ മുഖത്തേക്ക് മുഖം അടുപ്പിക്കുന്ന ഒരാളെയാണ് ഹിതു കണ്ടത്…

“അയ്യോ… അയ്യോ നാട്ടുകാരെ.. പട്ടാപകൽ ഒരാളിതാ.. ഈ പെൺ കൊച്ചിനെ പീഡിപ്പിക്കുന്നെ.. നാട്ടുകാരെ.. വീട്ടുകാരെ.. അമ്മച്ചിമാരെ.. അച്ചാപ്പന്മാരെ.. ഓടി വായോ.. “ഹിതിവിന്റെ അലർച്ച കെട്ട് ഒരു കിസ്സ് ഇപ്പൊ കിട്ടും എന്ന് പ്രധീക്ഷിച്ചു കണ്ണടച്ച് കിടന്ന നന്ദു നെട്ടി എണീറ്റു…

 

തുടരും…