രചന – റിൻസി
ഇതേ സമയം ഹിതുവിനെ കിടത്തിയ ബെഡിന് സമീപം ചെയർ ഇട്ട് ഇരുന്നു കൊണ്ട് അവളെ തന്നെ നോക്കുകയാണ് ആ മാസ്ക് മാൻ.. പതിയെ അവൻ മാസ്ക് അഴിച്ചു…
ഹിധുവിന്റെ നെറുകിലായി ചുണ്ടുകളമർത്തി. തന്റെ പാതിക്ക് നൽകുന്ന ചുംബനമായി. പെട്ടെന്നാണ് ആരോ വാദിലിൽ മുട്ടിയത്. അവൻ പോയി ഡോർ തുറന്നു. അത് ഒരു പെൺകുട്ടി ആയിരുന്നു. അവൻ അവളോട് അകത്തു വരാൻ പറഞ്ഞു. അവളുടെ സങ്കടങ്ങളെല്ലാം മറച്ചു കൊണ്ട് അവൾ അവനൊപ്പം കയറി. അവൻ നേരെ പോയത് ഹിധുവിനെ കിടത്തിയ മുറിയിലേക്കാണ്. ബെഡിൽ കിടക്കുന്ന ഹിതുവിനെ കണ്ടതും അവളുടെ നെഞ്ചിൽ ആരോ അമ്പു തറച്ച വേദന ആയിരുന്നു അവൾക്ക് തോന്നിയത്.. അവൾ കണ്ണുനീരിനെ ശാസനയോടെ തടഞ്ഞു നിർത്തി കൊണ്ട് ഹിധുവിന്റെ അടുത്ത് പോയിരുന്നു.
“എന്ത് ചെയ്തിട്ട് ആണെങ്കിലും രണ്ട് ദിവസത്തിനുള്ളിൽ ഇവൾ ഓക്കേ ആയിരിക്കണം “അതും പറഞ്ഞു അവൻ റൂമിൽ നിന്ന് പുറത്തേക്കിറങ്ങി. അവൾ ഹിതുവിനെ ഒരു നിമിഷം ദേഷ്യത്തിലും പിന്നീട് നിസഹായാവസ്ഥയിലും നോക്കി നിന്നു.. ഹിധുവിന്റെ ഓക്സിജൻ മാസ്ക് ശെരിക്ക് വച്ചു കൊടുത്ത് കൊണ്ട് അവൾ ബിപി ചെക്ക് ചെയ്തു. ഒരു ഇൻജെക്ഷൻ എടുത്തു.
തപസും കൂട്ടരും ആ വീടിന് മുന്നിലെത്തി. അവർ മൂന്ന് പേരും ആ വീട് ആകമാനം ഒന്ന് നോക്കി.
“ഇതെന്താ ഗോസ്റ്റ് ഹൌസ് വല്ലതും ആണോ”അലക്സ്
“നീയും ഹനുവിനെ പോലെ ആയോ ” അക്ഷയ്
അതിന് അലക്സ് ഒന്ന് ഇളിച്ചു കൊടുത്തു. തപസ് ഇവരെ ഒന്നും ശ്രദ്ധിക്കാതെ ആ വീടിന്റെ ബാക്കിലൂടെ ചെന്നു. അപ്പോഴാണ് ഒരു റൂമിൽ പുറം തിരിഞ്ഞു നിൽക്കുന്ന ഒരു ചെക്കനും അവനെ തന്നെ നോക്കി നിൽക്കുന്ന ഒരു പെണ്ണിനേയും ജനലിലൂടെ കണ്ടത്. അവൻ മറഞ്ഞു നിന്ന് അവരെ വീക്ഷിക്കാൻ തുടങ്ങി. അപ്പോഴാണ് അലക്സും അക്ഷയ് ഉം തപസിന്റെ അടുത്തേക്ക് വന്നത്. തപസ് അവരോട് മിണ്ടരുത് എന്ന് ചൂണ്ട വിരൽ ചുണ്ടിൽ വച്ചു കൊണ്ട് പറഞ്ഞത്. അവരും തപസിന്റെ അടുത്തേക്ക് വന്നു നിന്നു. അവർ മൂന്ന് പേരും അവരുടെ സംസാരം വീക്ഷിച്ചു..
തനിക്ക് എന്തിനാ അങ്ങനെ ഒരു പെണ്ണിനെ. നിനക്ക് ഞാൻ ഇല്ലേ..
“ബ്ലഡി #₹₹₹₹₹#%&#* ഞാൻ പറഞ്ഞതാണ് നിന്നോട് എനിക്ക് നിന്നെ ഇഷ്ട്ടമല്ല എന്ന്” അവൻ വലിഞ്ഞു മുറുകിയ ഭാവത്തോടെ അവളോട് അലറി.
“പിന്നെ നിനക്ക് ആ പൊട്ടി പെണ്ണിനെ ആണോ ഇഷ്ട്ടം ” അവൾ ഒരു പുച്ഛചിരിയോടെ അവനോട് ചോദിച്ചു.
“പൊട്ടിയോ അവളോ.. നിനക്ക് അറിയാമോ അവളെ അവൾക്ക് പൊന്നിന്റെ വിലയാ ” അവൻ അലറിക്കൊണ്ട് എന്നാൽ ചിരിച്ചു കൊണ്ടും ആയി പറഞ്ഞു. ആ പെണ്ണിന് ഒന്നും മനസ്സിലായില്ലെന്ന് അവളുടെ നിൽപ്പ് കണ്ടാൽ അറിയാം. അവൾ ഒരു സംശയത്തോടെ അവനെ നോക്കി.അവൻ അവളുടെ നോട്ടം കണ്ട് പറയാൻ തുടങ്ങി
“അവൾ ജനഹിത വർമ്മ അല്ല ജനഹിദ കൃഷ്ണകുമാർ കൃഷ്ണകുമാറിന്റെയും ജാനകി വർമ്മയുടെയും ഒരേ ഒരു മകൾ. Jk കമ്പനിസിന്റെ എംഡി ആയ കൃഷ്ണകുമാറിനെ അറിയുമോ നിനക്ക്.. അവരെ കൊന്നത് ഈ ഞാനാ.. എന്റെ ഈ കൈ കൊണ്ട് (വലത് കൈ പൊക്കി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു )”
“എന്തിനാ അവരെ കൊന്നത് ” അവൾ ഒരു തരം ആശ്ചര്യത്തോടെ അതിലുപരി ദേഷ്യവും സങ്കടവും കലർന്നൊരു ഭാവത്തോടെ അവനോട് ചോദിച്ചു..
“ഹ..ഹ..ഹ ഈ ജെകെ എന്താണെന്ന് അറിയുമോ മിസ് ശരണ്യ ” അവൻ ഒരു തരം സൈക്കോകളെ പോലെ അട്ടഹാസിച്ചു കൊണ്ട് ചോദിച്ചു. ശരണ്യ ഇല്ല ennulla അർത്ഥത്തിൽ തലയനക്കി..
“JK മീൻസ് ജനഹിത കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ പ്രിൻസസ്സ്.. രാജകുമാരി ആയി ജീവിച്ചവൾ.. ഈ കാണുന്ന നൂർ കോടിയിലധികം സ്വത്തിന്റെ ഒരേ ഒരു അവകാശി.. ഹ ഹ ഹ ” അവന്റെ വിജയചിരിയിൽ നോക്കി നിൽക്കാനേ ശരണ്യക്ക് കഴിഞ്ഞോള്ളൂ..
“അവളുടെ സ്വത്തുകളാണോ നിനക്ക് ആവശ്യം ” ശരണ്യ പ്രതേകിച്ചു ഭാവങ്ങളൊന്നും ഇല്ലാതെ അവനോട് ചോദിച്ചു. അതിന് അവൻ ഒന്നും കോട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു..
“ആദ്യമൊക്കെ അത് മാത്രമായിരുന്നു. പക്ഷെ ഇപ്പോൾ അവളെ ശരീരം കൂടെ എന്റെ ലക്ഷ്യമാണ് ” അവൻ നാവ് കൊണ്ട് ചുണ്ട് നനച്ചു കൊണ്ട് പറഞ്ഞു..
“ശ്യേ ” മുഖം തിരിച്ചു അറപ്പ് പോലെ ശരണ്യ പറഞ്ഞു..
“എന്താടി..പന്ന @#₹&&₹##@@ മോളെ ” അവളുടെ കഴുത്തിൽ പിടിച്ചു ചുമരിനോട് അടുപ്പിച്ചു കൊണ്ട് അവൻ അലറി.. ശ്വാസം കിട്ടാതെ പിടയുന്ന ശരണ്യയെ കണ്ട് അവന് തന്നെ അവളെ വിട്ടു. ശരണ്യ കഴുത്തിൽ കൈ വച്ചു കൊണ്ട് ശ്വാസം ആഞ്ഞു വലിച്ചു കൊണ്ടിരുന്നു. അവൻ ആ റൂമിൽ നിന്ന് പുറത്ത് പോയി. അപ്പോഴാണ് ജനലിന്റെ അവിടെ ആരോ ഉള്ളത് പോലെ അവൾക്ക് തോന്നിയത്. അവൾ ജനാലക്ക് അടുത്തേക്ക് നടന്നു…
തുടരും…
തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ആ പെണ്ണിനെ കണ്ടതും അവൾ ഞങ്ങളെ കണ്ടിട്ടുണ്ടെന്ന് നങ്ങൾക്ക് ഉറപ്പായി.. അവളോട് സഹായ അഭ്യർത്ഥന നടത്താം എന്ന് മനസ്സ് പറഞ്ഞപ്പോൾ ശെരിയാണെന്ന് എനിക്കും തോന്നി. ഞാൻ അവൾ ഞങ്ങളുടെ അടുത്തെത്താനായി കാത്തിരുന്നു. ഞങ്ങളുടെ അടുത്തെത്തിയതും ഞാൻ അവളുടെ മുന്നിലേക്ക് നിന്നു. എന്നെ കണ്ട് അലരാൻ നിന്ന അവളുടെ വായ ജനാലയുടെ കമ്പികൾക്കിടയിലൂടെ കൈ ഇട്ട് ഞാൻ പൊത്തിപ്പിടിച്ചു. അവൾ കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്. എനിക്ക് മനസ്സിലാവാത്തത് കൊണ്ട് അവളുടെ വായിൽ നിന്ന് കൈ എടുക്കാതെ തന്നെ എന്റെ ആവശ്യം ഞാൻ അവളെ അറിയിച്ചു.
“ഞാൻ എന്റെ ജാനുവിനെ കൊണ്ട് പോവാൻ വന്നതാണ്. സഹായിക്കണം പ്ലീസ് ” അവൾ അതിന് ഒന്നും പറയാത്തത് കണ്ടപ്പോൾ ഈ വഴിയിലൂടെ ഉള്ള ശ്രമം നടക്കില്ലെന്നു തോന്നിയ ഞാൻ പോവാൻ നിന്നപ്പോൾ അവൾ എന്നെ വിളിച്ചു..
“ഞാൻ സഹായിക്കാം ” അവൾ പറഞ്ഞപ്പോൾ പല്ല് കടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഇത് ആദ്യം ഞാൻ ചോദിച്ചപ്പോൾ തന്നെ പറഞ്ഞൂടായിരുന്നോ ”
“അതിന് ഇയാളെന്റെ വായ പൊത്തി പിടിച്ചിരിക്കല്ലായിരുന്നോ ” അവൾ കൂർപ്പിച്ചു നോക്കി ചോദിച്ചപ്പോൾ എന്റെ പെണ്ണിനെ ഞാൻ വല്ലാതെ മിസ്സ് ചെയ്തു.ഞാൻ ശരണ്യക്ക് ഒന്നും ഇളിച്ചു കൊടുത്ത് ഡോർ ഓപ്പൺ ആക്കി തരാൻ പറഞ്ഞു. അവൾ പുറകിലേക്ക് വരാൻ പറഞ്ഞു. അതനുസരിച്ചു അലക്സിനോടും അക്ഷയോടും പുറത്ത് നിൽക്കാൻ പറഞ്ഞു ഞാൻ ബാക്ക് വശത്തേക്ക് പോയി…
-❤️-
(ശരണ്യ)
ഞാൻ ആ റൂമിൽ നിന്ന് ഇറങ്ങി പുറക് വശത്തേക്ക് നടക്കുമ്പോഴാണ് വിശ്വ എന്റെ മുന്നിലേക്ക് വന്നു നിന്നത്.
“എവിടെക്കാ ” അവൻ എന്നെ ഉറ്റു നോക്കിക്കൊണ്ട് ചോദിച്ചു.
“ഞാൻ അടുക്കള ഭാഗം ഒക്കെ ഒന്ന് കാണാൻ ” വിക്കി വിക്കി കൊണ്ടാണ് ഞാൻ മറുപടി നൽകിയത്
“അവിടെ എന്താ ” വീണ്ടും കുറച്ചു കനത്തിൽ വിശ്വ ചോദിച്ചു
“വെള്ളം ” പെട്ടെന്ന് വായിൽ വന്ന ഒരു കള്ളം തട്ടി വിട്ടു.
“മ്മ്.. ഫ്രിഡ്ജിൽ ഉണ്ട് ” അതും പറഞ്ഞു വിശ്വ ഹിധുവിന്റെ മുറിയിലേക്ക് കയറി പോയി..
ഞാൻ വിശ്വ നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അടുക്കള ഭാഗത്തേക്ക് പോയി അവിടെ ഉള്ള ഡോർ തുറന്നു.
– ❤️ –
അൽപ സമയത്തിന് ശേഷം ശരണ്യ ഡോർ തുറന്നു തന്നു.അകത്തേക്ക് കയറി.ഞാൻ അവളെ നോക്കി എന്നെ നിനക്ക് അറിയില്ല. ഞാൻ ഇവിടേക്ക് കയറിയിട്ടും ഇല്ലെന്നുള്ള രീതിയിൽ ബീഹെവ് ചെയ്താൽ മതിയെന്ന് പറഞ്ഞു അകത്തേക്ക് കയറി. അവളെന്റെ പുറകെയും.. പെട്ടന്ന് ഡോർ അടയുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്ന ഒരു മുറിയിലേക്ക് കയറി വാതിലിന്റെ പുറകിലേക്ക് നിന്നു.. പെട്ടെന്ന് വാതിൽ തുറന്നു ആരോ കയറി ബാത്‌റൂമിലേക്ക് പോയി. ഞാൻ അവിടെ നിന്നും വേഗം സ്കൂട്ട് ആയി അടുത്ത മുറിയിലേക്ക് കയറി.. അവിടെ ഒരു ബെഡിൽ ബോധമില്ലാതെ കിടക്കുന്ന എന്റെ ജാനുവിനെ കണ്ടതും എന്ത് പറയണം എന്ത് ചെയ്യണം എന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല.. Msg അയച്ചു അക്ഷയോട് ജനാലയുടെ അടുത്തേക്ക് വരാൻ പറഞ്ഞു. അൽപ സമയത്തിന് ശേഷം അവർ വന്നെന്ന് ഉറപ്പായതും ജനാലയിലൂടെ പുറത്തേക്ക് നോക്കി അവരോട് കുറച്ചു നിർദ്ദേശങ്ങൾ നൽകി അവരോട് പോവാൻ പറഞ്ഞു.
ജാനുവിന്റെ അടുത്ത് പോയിരുന്നു നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി. ഇത് വരെ അനുഭവിച്ച ടെൻഷൻ എല്ലാം പോയ പോലെ തോന്നി.. പെട്ടെന്ന് ആരോ ഡോർ തുറക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ ബാത്‌റൂമിലേക്ക് കയറി. ഹാവു..
ഡോർ അടയുന്ന സൗണ്ട് കേട്ടാണ് ഞാൻ പിന്നെ പുറത്ത് വന്നത്…
……………….
വിശ്വ ഡ്രസ്സ് എല്ലാം മാറി ഹിധുവിന്റെ മുറിയിൽ കയറി വാത്സല്യത്തോടെ അവളെ മുടിയിലൂടെ തലോടിക്കൊണ്ട് പുറത്തിറങ്ങി.
“ശരണ്യ ഞാൻ പുറത്ത് പോവുകയാണ് ആര് വന്നു വിളിച്ചാലും ഡോർ തുറക്കരുത് ” അതും പറഞ്ഞു വിശ്വ പുറത്തിറങ്ങി. പുറത്ത് നിന്ന് തന്നെ ഡോർ ലോക്ക് ചെയ്തു. ഒന്നൂടെ വീടിനെ നോക്കിക്കൊണ്ട് ആ വാനിൽ കയറി അവൻ പോയി..
വിശ്വ പോയെന്ന് ഉറപ്പോടെയപ്പോൾ ശരണ്യ തപസിനെ തപ്പി ഇറങ്ങി. എവിടെയും കണ്ടില്ല. അവസാനം ഹിധുവിന്റെ മുറിയിൽ കയറിയപ്പോൾ ബാത്‌റൂമിന്റെ ഡോറിൽ ചാരി നിൽക്കുന്ന തപസിനെ കണ്ട് ഒന്ന് ചിരിച്ചു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് പോയി..
“നീ എന്താ ഇവിടെ ” തപസ്
“വിശ്വ പോയി ” ശരണ്യ
“ആരാ വിശ്വ ” തപസ്
“നേരത്തെ ഇവിടെ ഉണ്ടായിരുന്നവൻ “ശരണ്യ
“ആഹ്.. ഏഹ് ” അതും പറഞ്ഞു തപസ് വേഗം ഫോൺ എടുത്തു അക്ഷയ്ക്ക് വിളിച്ചു
തുടരും….

by