രചന – അന്ന
ഇതൊന്നും അറിയാതെ ശ്രീയു സാറായും നല്ല ഉറക്കത്തിൽ ആണ്.
അടുത്ത ദിവസം രാവിലെ ശ്രീ എഴുനേറ്റ് എല്ലാം ചെയ്തിട്ട് ഹോസ്പിറ്റലിൽ പോയി. സാറാക്ക് അന്ന് പോകണ്ടായിരുന്നു.
രണ്ടു ദിവസം പെട്ടെന്നു കടന്നു പോയി മുത്തുവും മുത്തിയും അടുത്ത ദിവസം തിരികെ പോയി. സാമിന്റെ മനസ്സിൽ പലചിന്തകളും കടന്നു വന്നു.
ഡോക്റ്ററിന്റെ ക്യാബിനിൽ ഇരുന്നു ബുക്ക് റെഫർ ചെയ്യുവായിരുന്നു. അപ്പോഴാണ് അവളെ ഒരു നഴ്സ് വന്നു പറഞ്ഞത് ശ്രീയുടെ അമ്മ അവളെ കാണാൻ വന്നിട്ടുണ്ട് എന്ന്.
ശ്രീ പെട്ടെന്ന് തന്നെ പുറത്തേക്ക് പോയി. അവിടെ അവളെയും കാത്ത് അഖില ഒരു ചെയറിൽ ഇരിക്കുന്നുണ്ട്.
ശ്രീ അവരുടെ അടുത്തേക് ചെന്നു.
അമ്മ എന്തിനാ ഇവിടേക്ക് വന്നത് എന്നാണ് അവളുടെ ചിന്ത.
ശ്രീ അവളുടെ അമ്മയുടെ അടുത്ത് ചെന്നു അവരോട് ചോദിച്ചു.
അമ്മ എന്താ പതിവില്ലാതെ ഇവിടെ.
എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.
അവർ ഗൗരവത്തോടെ പറഞ്ഞു.
എങ്കിൽ നമുക്ക് ക്യാന്റീനിൽ ഇരിക്കാം.
ശരി .
അവർ രണ്ടു ക്യാന്റീനിൽ ചെന്നിരുന്നു രണ്ട് ചായ പറഞ്ഞു.
എന്താ അമ്മ കാര്യം .
നിങ്ങളുടെ കാര്യം തന്നെയാണ്.
ഞങ്ങളുടെയോ.
അവൾ നെറ്റി ചുളിച്ചു ചോദിച്ചു
മ്മ്. അതെ.
ഇത്രയും നാൾ നീ നല്ല സൗകര്യത്തിൽ അല്ലെ ജീവിച്ചത്.
അതെ.
ഇപ്പോൾ നിങ്ങൾ താമസിക്കുന്ന വീട്ടിൽ വല്യ സൗകര്യങ്ങൾ ഒന്നും ഇല്ല. അറ്റാച്ചീഡ് ബാത്രൂം ac വാഷിംഗ് മെഷിൻ നല്ല ഒരു അടുക്കള പോലും ഇല്ല.
അതിന്.
ഞാനും നിന്റെ അച്ഛനും നിനക്ക് ഒരു പുതിയ വീട് വാങ്ങിക്കാം എന്ന് വച്ചു എല്ലാം സൗകര്യങ്ങളും ഉള്ള ഒരു വീട്.
ഇത് കേട്ട് ഉള്ളിൽ നിറഞ്ഞ ദേഷ്യം അടക്കി അവൾ പറഞ്ഞു .
ഞാൻ ഇപ്പോൾ താമസിക്കുന്നിടത് ഞാൻ സംതൃപ്തയാണ് . ഞങ്ങൾക്ക് മൂന്ന് പേർക്കും ആ കൊച്ചു വീട് മതി. ഇനി വല്യ വീട് വേണം എന്ന് തോന്നുമ്പോൾ ഞങ്ങൾ തന്നെ അത് വച്ചോളാം.
മോളെ ഇപ്പോൾ നീ ഇങ്ങനെയൊക്കെ പറയും കുറച്ചുകൂടി കഴിയുമ്പോൾ നിനക്ക് മനസിലാകും ഞാൻ പറഞ്ഞത് അന്ന് ശരി എന്ന്.
നിന്നെ പോലെ നല്ല രീതിയിൽ ജീവിച്ച ഒരാൾക്ക് കുറച്ച് നാൾ പിടിച്ചു നിൽക്കാനേ പറ്റു പതിയെ അവിടം മടുക്കും ഈ ജീവിതവും.
അമ്മ..
ഞാൻ സുഖവും സൗകര്യങ്ങളും നോക്കിയല്ല ഇച്ചായനെ സ്നേഹിച്ചത് . എനിക്ക് ഇല്ലാത്ത പ്രശ്നം ആർക്കും വേണ്ട ഇപ്പോൾ ഉള്ള ജീവിതത്തിൽ ഞാൻ പൂർണ്ണ തൃപ്തയാണ്. ഇനി അമ്മയും അച്ഛനും പ്രശ്നം ഒന്നും ഉണ്ടാക്കാൻ വരണ്ട.
മോളെ ഞാൻ പറഞ്ഞത്.
വേണ്ട അമ്മ ഒന്നും പറയണ്ട. അച്ഛനെ ഞാൻ വിളിച്ചു സംസാരിച്ചു കൊള്ളാം.
അത് കേട്ടതും അഖില മിണ്ടാതെ ഇരുന്നു
ശ്രീ ഒരു ദീർഘ നിശ്വാസം എടുത്ത് സമാധാനത്തിൽ അവരുടെ കയ്യിൽ പിടിച്ചു. അവർ അവളെ നോക്കി.
അമ്മ പ്ലീസ് ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ഞാൻ ഹാപ്പിയാണ്.ഈ കുറച്ച് നാൾ കൊണ്ട് തന്നെ ആ വീട് എനിക്ക് സ്വർഗം ആണ്.അത് കൊണ്ട് അവിടെ വിട്ട് എനിക്ക് എങ്ങും ജീവിക്കണ്ട. നിങ്ങൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ പറയാം നിങ്ങളോട്.
മ്മ്
അപ്പോഴാണ് അവിടേക്ക് ചായ കൊണ്ട് വന്നത്. രണ്ട് പേരും ചായ കുടിച്ചു.
അമ്മ ഏട്ടത്തി വീട്ടിൽ ഒറ്റക് അല്ലെ.
അല്ല സെർവെൻറ് ഉണ്ട്.
മ്മ്. അമ്മ ഇപ്പോൾ ഏട്ടത്തിക്ക് അമ്മയുടെ ആവശ്യം ഉണ്ട് so മറ്റു തിരക്ക് മാറ്റി വച്ചു ഏട്ടത്തിക്ക് കൂടുതൽ കെയർ കൊടുക്കണം..
മ്മ് നോക്കട്ടെ.നിങ്ങൾ മൂന്നും വീട്ടിൽ വരണം. നിന്റെ അച്ഛൻ സാമിനെ വിളിച്ചോളും.
മ്മ് ഉടനെ വരാൻ ലീവ് കിട്ടില്ല എന്തായാലും ഞാൻ ഇച്ചയാനോട് പറയാം എന്നിട്ട് വിളിച്ചു പറയാം.
മ്മ് എന്നാ ശരി ഞാൻ ഇറങ്ങുവാ.
ഓക്കേ അമ്മ.
അവർ പോയതും ശ്രീ ക്യാബിനിലേക്ക് തന്നെ പോയി .അന്ന് പതിവ് പോലെ കടന്ന് പോയി. രാത്രിയിൽ സാമിനെ നോക്കി അവനോട് ചേർന്ന് കിടന്ന് കൊണ്ട് ശ്രീ പറഞ്ഞു.
ഇന്ന് അമ്മ എന്നെ കാണാൻ വന്നിരുന്നു ഹോസ്പിറ്റലിൽ .
എന്നിട്ട്.
എന്നോട് ചോദിച്ചു പുതിയ ഒരു വീട് വാങ്ങി തരട്ടെ. ഞാൻ ഇവിടെ സൗകര്യങ്ങൾ ഒന്നും ഇല്ലാതെ അല്ലെ ജീവിക്കുന്നത് എന്ന്.
മ്മ് എന്നിട്ട് നീ എന്ത് പറഞ്ഞു.
അവൾ അവനെ പറ്റിച്ചേർന്നു കിടന്ന് അവനെ പുനർണന്നു പറഞ്ഞു.
ഞാൻ പറഞ്ഞുഎനിക്ക് ഞങ്ങളുടെ കുഞ്ഞ് സ്വർഗം മതി. ഞാൻ ഇച്ചായനെ കെട്ടിയത് സൗകര്യങ്ങൾ നോക്കി അല്ല എന്ന്
അത് കേട്ടതും അവൻ അവളെ ചേർത്തു പിടിച്ചു നെറുകയിൽ മുത്തി. കുറച്ചു നേരം അങ്ങനെ കിടന്നു. അതിന് ശേഷം സാം ശ്രീയെ വിളിച്ചു.
ശ്രീ.
എന്ത ഇച്ചായ..
ഞാൻ ഒരു കാര്യം ചോദിക്കട്ടെ.
അതിന് എന്തിനാ ഒരു അനുവാദം ചോദിക്കൽ.
അത് കേട്ടതും അവൻ ചോദിച്ചു..
നമുക്ക് ഒരു കുഞ്ഞുങ്ങൾ ഉണ്ടായാൽ നീ സാറായെ മാറ്റി നിർത്തുമോ.
അത് കേട്ടതും അവൾ പെട്ടന്ന് എഴുനേറ്റ് ഇരുന്നു സാമിനെ നോക്കി. സാം എഴുനേറ്റ് ഇരുന്നു.
ഇച്ചായൻ എന്താ ഇങ്ങനെ ചോദിക്കുന്നത്. ഞാൻ സാറയെ മാറ്റി നിർത്തി എന്ന് തോന്നുന്നുണ്ടോ.
ഇല്ലെടി അങ്ങനെ ഒന്നും ഇല്ല. മനസ്സിൽ അങ്ങനെ ഒരു ചോദ്യം വന്നു അത് ചോദിച്ചു അത്രയേ ഉള്ളു.
മ്മ്. എന്നാൽ ഇച്ചായൻ ചെവി തുറന്ന് കേട്ടോ.
എന്റെ.. അല്ല നമ്മുടെ ജീവിതത്തിൽ എത്ര മക്കൾ വന്നാലും എന്റെ സാറമ്മയോട് എനിക്ക് ഉള്ള ഇഷ്ട്ടം ഒരിക്കലും കുറയില്ല. ഇച്ചായനും സാറമ്മയും തമ്മിൽ ഉള്ള ബന്ധത്തിന്റെ ആഴം എനിക്ക് അറിയാം അനിയത്തിയായി അല്ല മകൾ ആയി ആണ് ഇച്ചായൻ അവളെ കാണുന്നത്. അത് പോലെ തന്നെയാണ് എനിക്കും. ആരൊക്കെ നമ്മുടെ ജീവിതത്തിൽ വന്നാലും സാറമ്മ കഴിഞ്ഞേ ഉള്ളു.
അത് കേട്ടതും സാം അവളെ നെഞ്ചോട് ചേർത്തു. ശ്രീ സാമിന്റെ നെഞ്ചിൽ ചാരി ഇരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിന്നെയും ദിവസങ്ങൾ കടന്നു പോയി. രാമചന്ദ്രൻ സാമിനെ വീട്ടിലേക് ക്ഷണിച്ചു. Sunday പള്ളിയിൽ പോയതിനു ശേഷം വാർത്ത അവളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു.
Sunday പള്ളി കഴിഞ്ഞു കുറച്ച് പലഹാരങ്ങൾ വാങ്ങി സാമും ശ്രീയും സാറയും ശ്രീയുടെ വീട്ടിൽ പോയി.
തുടരും

by