23/04/2026

രാത്രി 11.30 ആയപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച പോലെ തന്നെ സുമ ബാഗുമായി അടുക്കള വാതിലിനടുത്തേക്ക് നടന്നു.

രചന – സൗമ്യ സുരേഷ്

#കുറ്റബോധം….

.
രാത്രി 11.30 ആയപ്പോൾ നേരത്തെ പറഞ്ഞുറപ്പിച്ച പോലെ തന്നെ സുമ ബാഗുമായി അടുക്കള വാതിലിനടുത്തേക്ക് നടന്നു. അപ്പോഴാണ് റൂമിൽ നിന്നും രണ്ടു വയസ്സുകാരൻ്റെ ശബ്ദം കേട്ടത്

“അമ്മേ…. “.സ്വന്തം ഭർത്താവിനേയും നൊന്തു പ്രസവിച്ച മകനെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പുതിയ ജീവിതം ആഗ്രഹിച്ച് ആ പടിയിറങ്ങാൻ തയ്യാറായിരുന്ന അവളുടെ മനസ്സിൽ മാതൃത്വത്തിൻ്റെ അവസാന കണികയും നഷ്ടമായിരുന്നു.അടുക്കള വാതിൽ തുറന്നിറങ്ങാൻ ഒരുങ്ങിയ അവളെ ആരോ പിന്നിൽ നിന്നും പിടിച്ചുനിറുത്തി.. ഒരു ഞെട്ടലോടെ സുമ തിരിഞ്ഞു. “നന്ദേട്ടൻ…. ”

“സുമ, നീ ഇന്നെന്നയും നമ്മുടെ.. അല്ല എൻ്റെ മോനെയും ഉപേക്ഷിച്ച് സുധിയുടെ ഒപ്പം പുതിയ ജീവിതം തേടി പോകുകയാണെന്ന് ഞാൻ ഇന്നലെ തന്നെ മനസ്സിലാക്കിയിരുന്നു. എന്നിട്ടും ഒന്നും ചോദിക്കാതിരുന്നത് എന്ന് നീ എന്നെ മറന്ന് മറ്റൊരു ബന്ധത്തിലേക്ക് പോയോ അന്ന് തീർന്നു ഈ താലിയുടെ മഹത്ത്വം. ഇന്ന് ഉറക്കത്തിൽ അമ്മേന്ന് വിളിച്ച ആ കുഞ്ഞിനെ തിരിഞ്ഞു പോലും നോക്കാത്ത നീ മാതൃത്വത്തെയാണ് അവഹേളിച്ചത്. ഇനി നീ പൊക്കേിളൂ. പക്ഷേ എൻ്റെ ഈ താലി ഇനി നിനക്ക് വേണ്ട… “നന്ദൻ താലി പൊട്ടിച്ചെടുത്തു….വാതിലടച്ചു സുമ ആ പടിയിറങ്ങി……

***************

20 വർഷങ്ങൾക്ക് ശേഷം…………
നിള കോളേജ് ഓഫ് എഞ്ജിനീയറിംഗ്….പ്രിയയ്ക്ക് ഇന്നത്തെ ദിവസം വളരെ പുതുമയുള്ളതിയിരുന്നു…പുതിയ കോളേജ് പുതിയ സ്ഥലം പുതിയ പ്രതീക്ഷകൾ അങ്ങനെയെല്ലാം… ക്ലാസ്സ് ലക്ഷ്യമാക്കി നടക്കുമ്പോൾ ആരോ അവളുടെ കെെയ്യിൽ പിടിച്ചു നിർത്തി.”എന്താടി നിനക്ക് കണ്ടൂടെ ആ വരി.. ഇന്ന വന്ന ജൂനിയേഴ്സിനെ ഞങ്ങൾ സീനിയർ ചേട്ടന്മാര് പരിചയപ്പെടുന്നത് മോള് കണ്ടില്ലേ? പോയി വരിയിൽ നിക്കടി… “എനാനിട്ടവളെ പിടിച്ചു തള്ളി..

ദേഷ്യം വന്ന പ്രിയ അവനോട് ചൂടായി… “പറഞ്ഞാ പോരെ എൻ്റെ കെെയിൽ കേറിപ്പിടിക്കാൻ ഇയാളാരാ??? “അപ്പാൾ സീനിയഴ്സിൽ ഒരാൾ പറഞ്ഞു” ടാ അഭീ ഇവൾ വലിയ ദേഷ്യക്കാരി ആണല്ലോ… “ആണോ മോളെ എന്നാ മോളിവിടെ നിന്ന് ബുദ്ധിമടുട്ടണ്ട ആദ്യം മോളെ പരിചയപ്പെടാം.ചെല്ല് ഫസ്റ്റ് പോയി നിക്ക്… “അഭി പറഞ്ഞു… പ്രിയ വന്ന് വരിയുടെ മുന്നിൽ നിന്നു..അഭി അവളോട് ചോദിച്ചു”എന്താടി നീൻ്റെ പേര്?? ” “പ്രിയ”. “അയ്യോ പ്രിയ വാര്യരിയിരുന്നോ.. ടാ നിതിനേ പ്രിയ വാര്യർ.. എന്നാ ഞങ്ങൾക്കാ മാസ്റ്റർപീസ് ഐെറ്റം കാണണം. പുരികം പൊക്കണത്… കാണിക്ക് ഞങ്ങൾ ചേട്ടന്മാര് കാണട്ടെ.. “അഭി ചിരിച്ചുകൊണ്ട് പറഞ്ഞു.

“എനിക്കറിയില്ല ചെയ്യാൻ”പ്രിയ പറഞ്ഞു.. “അങ്ങനെ പറഞ്ഞാ പറ്റില്ലല്ലോ നീ ചെയ്യും”അഭി ദേഷ്യത്തിൽ പറഞ്ഞു… “ഇത് ragging ആണ്… ഞാനിത് complaint ചെയ്യും”പ്രിയ ഇത് പറഞ്ഞതും അഭി അവളുടെ മുഖത്ത് ശക്തിയായി പിടിച്ചു… പ്രിയ അഭിയുടെ മുഖത്തടിച്ചിട്ട് പറഞ്ഞു”തന്നോട് ഞാൻ ഒരുതവണ പറഞ്ഞു എൻ്റെ ശരീരത്ത് തൊടരുത് എന്ന്.”അഭി പ്രതികരിക്കുനാനതിനു മുമ്പ് ടീച്ചേഴ്സും പ്രിൻസിപ്പാളുമെല്ലാം അവിടെയെത്തി. “തനിക്കു തരുന്ന last warning ആണ് ഇത്. ഇനി ഇതുപോലെ എന്തെങ്കിലും ഉണ്ടായാൽ താനീ കോളേജിനു പുറത്തു പോകും. സ്കൂൾ മാഷായിരുന്ന തൻ്റെ അച്ഛൻ വന്നു അപേക്ഷിച്ചോണ്ടാ കഴിഞ്ഞ തവണ ഡിസ്മിസ് ചെയ്യാതെ സസ്പെൻഷനിൽ ഒതുക്കിയത്. ഇനി അതുണ്ടാവില്ല….

Everyone go to ur classes”.എല്ലാവരും അവിടെ നിന്നു പോയി… “ടാ അഭി ഇപ്പോ അവളെ ഒന്നും ചെയ്യണ്ട വിട്ടേക്ക്. അവൾക്കു പിന്നീടൊരു പണി കൊടുക്കാം… ”
**********
“ടീ നിൻ്റെ കെെയ്യിന്നു അടി കിട്ടിയപ്പോ ആ അഭിക്കു പ്രേമം തോന്നിത്തുടങ്ങിയോ എവിടെ പോയാലും നിൻ്റെ പുറകെ ഉണ്ടല്ലോ”പ്രിയയുടെ ഫ്രണ്ട് ദിയ പറഞ്ഞു. “പക പോക്കാനുള്ള ഉദ്ദേശം ആണോന്നാ എൻ്റെ സംശയം.ആ സംഭവം നടന്നിട്ട് 2 മാസമായെങ്കിലും അവനെക്കുറിച്ച് അറിഞ്ഞടുത്തോളം അവൻ ആളത്ര ശരിയല്ല ” അപ്പോഴാണ് അഭി അങ്ങോട്ട് വന്നത് പ്രിയയോട് സംസിരിക്കാൻ. “പ്രിയ കുറച്ചു ദിവസമായി പറയണം എന്ന് കരുതുന്നു.

എനിക്ക് നിന്നെ ഇഷ്ടമാണ്.നീ… “പ്രിയ അഭി പറഞ്ഞു തീർക്കും മുമ്പ് പറഞ്ഞു”എനിക്ക് നന്നായിട്ടറിയാം അന്നിയാളെ അടിച്ചതിനു പ്രതീകാരം ചെയ്യാനാണ് ഈ കപട സ്നേഹമെന്ന്. നിൻ്റെ മനസ്സിലിരുപ്പ് നടക്കില്ല. അല്ലെങ്കിലും നിന്നെ പോലൊരാളെ ഒരു പെണ്ണും സ്നേഹിക്കില്ല. “ദേഷ്യം വന്ന അഭി അവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു. ദിയ പിടി വിടീക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. “ടീ നിർത്തടി നിൻ്റെ കഥാപ്രസംഗം.നീ പറഞ്ഞത് ശരിയാ അന്ന് നീ എന്നെ അടിച്ചതിന് പ്രതികാരം ചെയ്യാൻ തന്നെയാ നിൻ്റെ പുറകെ നടന്നത്.നിന്നോട് അതിനു ഞാൻ പകരം ചോദിക്കും നീ എൻ്റെ മുന്നിൽ മുട്ടുകുത്തും കാരണം നീയൊരു പെണ്ണാ വെറും പെണ്ണ് “.

“ഛീ വിടടാ എന്നെ. ശരിയാ ഞാനൊരു പെണ്ണാ.നിനക്ക് പെണ്ണിനെ ബഹുമാനിക്കാൻ അറിയില്ല.അത് നിൻ്റെ കുറ്റമല്ല. നിന്നെ വളർത്തിയ അമ്മയാണ് പെണ്ണിൻ്റെ മഹത്ത്വവും അവളെ ബഹുമാനിക്കാനും പഠിപ്പിക്കേണ്ടിയിരുന്നത്.നീ ഒരു പെണ്ണിനോട് മോശമായി പെരുമാറുമ്പോൾ നിൻ്റെ അമ്മയാണ് ചോദ്യം ചെയ്യപ്പെടുക..”ഇതു കേട്ടതും അഭി ദേഷ്യത്തിൽ അവിടുന്ന് ഇറങ്ങി പോന്നു….
അവിടുന്നിറങ്ങിയ അഭി കൂട്ടൂകാരുടെ അടുത്തേക്കാണ് പോയത്.മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ലഹരിയിൽ കൂട്ടുകാരുടെ തെറ്റായ പ്രേരണകളും കൂടിയായപ്പോൾ അന്നാ ദിവസം ഇല്ലാതായത് പ്രിയയുടെ ജീവിതമായിരുന്നു…

************

“പ്രിയ വധം” പിറ്റേന്ന് ചിനലുകളിൽ നിറഞ്ഞു നിന്ന വാർത്ത തകർത്തത് 2 കുടുംബങ്ങളെയാണ്.മകളെ നഷ്ടപ്പെട്ട വേദനയിൽ ഒരമ്മയും മകൻ്റെ പ്രവൃത്തികളിൽ ഹൃദയം തകർന്നൊരു പിതാവും.പ്രിയയുടെ മരണം പീഡനശ്രമത്തിനിടയായിരുന്നെന്നും പ്രതി അഭി നന്ദകുമാർ ആണ് കുറ്റവാളിയെന്നും തെളിവുകളിൽ നിന്നും കോടതിക്ക് ബോധ്യമായി. ആയതിനാൽ ഇയാൾക്ക് കോടതി ജീവപര്യന്തവും കഠിന തടവും വിധിക്കുന്നു.കോടതി വരാന്തയിൽ അഭിയെ വിലങ്ങ് വെച്ച് കൊണ്ടു പോകുമ്പോൾ പ്രിയയുടെ അമ്മ അവിടെയുണ്ടായിരുന്നു. “എന്ത് തെറ്റാടാ എൻ്റെ കുഞ്ഞ് നീന്നോട് ചെയ്തത്. കൊന്നു കളഞ്ഞല്ലോ ടാ ദ്രോഹി അവളെ നീ.നിനക്കുമില്ലേടാ ഒരമ്മ ഒരു സത്രീയുടെ മാനത്തിൻ്റെ വില നിനക്കവരു പറഞ്ഞു തന്നിട്ടില്ലേ..

നീ നശിച്ചു പോകും ഇനിയുള്ള ജീവിതത്തിൽ നീ നരകിക്കും. ഇതൊരമ്മയുടെ ശാപമാണ്.. “ആ അമ്മയുടെ വാക്കുകളുടെ ശക്തിയാൽ ആ വരാന്ത പോലും ഒന്നു വിറച്ചു…
ഇതെല്ലാം പറഞ്ഞ് ആ സ്ത്രീ അവിടെ തളർന്നിരുന്നു… ആ വാക്കുകളെല്ലാം കേട്ടു ഹൃദയം പൊട്ടി ആ വരാന്തയിലേക്ക് വന്ന നന്ദകുമാറിനെ കണ്ട് ആ സ്ത്രീ ഞെട്ടി.. അയാൾ പറഞ്ഞു “സുമ”.വേദനയോടെ അയാൾ ആ യാഥാർത്ഥ്യം മനസ്സിലാക്കി സ്വന്തം മകൻ പിച്ചിച്ചിന്തിയത് അവൻ്റെ പെങ്ങളെ ആയിരുന്നെന്ന്.അയാൾ പറഞ്ഞു”

നീ ഇപ്പോൾ ശപിച്ചത് നമ്മുടെ മോനെയാണ്. നീ ചോദിച്ച ആ ചോദ്യമില്ലേ അവനും ആ ചോദ്യത്തിൻ്റെ പേരിൽ ഒരുപാട് അപമാനിതനായിട്ടുണ്ട്. മകനെയും ഭർത്താവിനെയും ഉപേക്ഷിച്ച് നീ പോയപ്പോൾ അവൻ കേട്ടു വളർന്നത് പിഴച്ചവളുടെ മോൻ എന്ന പേരാണ്. അവനു വെറുപ്പായിരുന്നു അമ്മ എന്ന വാക്കിനോട് പോലും. സ്ത്രീകളെല്ലാം അവൻ്റെ അമ്മയെ പോലെയാണെന്ന് അവൻ കരുതി.. നീ ഇന്ന് എന്തു നേടി പുതിയൊരു ജീവിതം തേടിപ്പോയപ്പോൾ. സുധി നിന്നെ ഉപയോഗിച്ച് വലിച്ചെറിഞ്ഞുവല്ലേ…

ഒരു അമ്മയെന്ന രീതിയിലും നീ തോറ്റു പോയി….”നന്ദൻ്റെ വാക്കുകൾ സുമയെ പിന്നീട് എത്തിച്ചത് മനോരോഗ കേന്ദ്രത്തിലേക്കണ്.
പിന്നീട് ഒരിക്കൽ ജയിലിൽ അഭിയെ കാണാൻ എത്തിയപ്പോൾ അഭിയോടും ആ യാഥാർത്ഥ്യം അയാൾ പറഞ്ഞു.. ഭൂമി പിളർന്ന് ഇല്ലാതിയി പോയിരുന്നെങ്കിൽ എന്നാണ് അഭിക്ക് അപ്പോൾ തോന്നിയത്….
ഇന്നും സുമയുടെയും അഭിയുടെയുമുള്ളിൽ കുറ്റബോധം മാത്രം ബാക്കിയായ്…….