20/04/2026

എന്റെ : ഭാഗം 29

രചന – രോഹിണി ആമി

ടുക്കളയിൽ പണിയിലായിരുന്ന അമലയെ രണ്ടു കുഞ്ഞികൈകൾ ചുറ്റിപ്പിടിച്ചു…………… അത് കണ്ണൻ ആണെന്ന് അമലയ്ക്ക് പെട്ടെന്ന് തന്നെ മനസ്സിലായി………………… ആഹാ അമ്മേടെ പൊന്ന് വന്നോ…. ഞാൻ അറിഞ്ഞില്ലല്ലോ………ഇങ്ങുവന്നേ വിശേഷം ഒക്കെ ചോദിക്കട്ടെ……………… അവന്റെ കയ്യിൽ പിടിച്ചു മുൻപിലേക്ക് കൊണ്ടുവന്നു…………………… മുഖം പഴയ പോലെ തന്നെ വാടിയാണിരിക്കുന്നത്……………. എന്തുപറ്റി…….. അനിയത്തി വാവ വഴക്കുണ്ടാക്കിയോ എന്റെ മോനെ…………… കണ്ണന്റെ താടി പിടിച്ചുയർത്തി ചോദിച്ചു………,… ഒരു ചെറിയ പുഞ്ചിരി അമലയ്ക്ക് കൊടുത്തിട്ട് പറഞ്ഞു…………. വാവ എപ്പോഴും ഉറക്കവാ അമ്മേ…………… എന്നെ ഒരു പ്രാവശ്യം മാത്രമാ ഒന്നു നോക്കിയേ……………..,..അവന്റെ മുഖം കുനിച്ചുള്ള പരിഭവം കേട്ടപ്പോൾ ചിരിയാണ് വന്നത്……………….. ഇതാണോ ഇങ്ങനെ മൂഡ് ഓഫ്‌ ആവാൻ കാര്യം………………….. കുറച്ചു നേരമായി മിണ്ടാതെ ചേർന്നു നിൽക്കുന്ന കണ്ണനെ മാറ്റി നിർത്തി…………..

അവന്റെ മുഖത്തേക്ക് നോക്കി കണ്ണുകൊണ്ടു എന്താന്ന് ചോദിച്ചു…….,………. അച്ഛൻ കൊണ്ടു വിടാനിരുന്നതാ എന്നെ………… ഞാൻ വേണ്ടാന്ന് പറഞ്ഞതാ അങ്കിൾ വരുമെന്നും പറഞ്ഞു ……………….. പക്ഷേ അച്ഛൻ റെഡി ആയി…………………. അച്ഛനോട് ആന്റി വഴക്ക് ഉണ്ടാക്കി………. പോകാൻ പറ്റില്ലെന്ന് ആന്റി പറഞ്ഞു ………………,. അപ്പോൾ അച്ഛൻ ആന്റിയെ അടിക്കാൻ തുടങ്ങി അമ്മേ ………അച്ഛമ്മ പിടിച്ചു മാറ്റി………….. അച്ഛൻ ആരോടും ഒന്നും പറയാതെ ഇറങ്ങി പോയി…………..ഞാൻ ശരിക്കും പേടിച്ചു പോയി അമ്മേ……………….. തനിയെ വരാൻ തുടങ്ങിയപ്പോഴേക്കും അങ്കിൾ വന്നു……………….. എനിക്കിനി അങ്ങോട്ടേക്ക് പോകണ്ട അമ്മേ…………… നക്ഷത്ര വലുതാവുമ്പോൾ എന്നെ തേടി വരില്ലേ…………….. വരില്ലേ അമ്മേ ……………. കാര്യങ്ങൾ ഏറെക്കുറെ അമലയ്ക്ക് ബോധ്യമായി……………

ഹേമന്തിന്റെയും ഗീതുവിന്റെയും ജീവിതത്തിൽ പൊട്ടിത്തെറികൾ ആരംഭിച്ചിരിക്കുന്നു………… തന്നെപ്പോലെ മിണ്ടാതെ എല്ലാം ക്ഷമിക്കുന്ന ആളല്ല ഗീതുവെന്ന് നന്നായിട്ടറിയാം…………… എങ്കിലും ജീവിതം തുടങ്ങും മുൻപേ അടിയും വഴക്കും ………………. കഷ്ടം തന്നെ…… കണ്ണന് എല്ലാം സ്വയം മനസ്സിലാകണം…………… ഒരിക്കലും കണ്ണൻ തന്റെ നാവിൽ നിന്നുമാവരുത് ഹേമന്തിനെയും മറ്റുള്ളവരെയും അറിയേണ്ടത് ന്ന് നിർബന്ധമുണ്ടായിരുന്നു…..,……….. തനിക്ക് നേരെ അവൻ വിരൽ ചൂണ്ടാൻ പാടില്ല…………. അതുകൊണ്ട് തന്നെയാണ് കണ്ണനോട് ആരെയും പറ്റി ഒന്നും താൻ പറയാത്തത്………………. തന്റെ മുഖത്തേക്ക് ഉത്തരത്തിനു വേണ്ടി നോക്കി നിൽക്കുന്ന കണ്ണനെ കണ്ടപ്പോൾ ചിന്തകൾ മാറ്റി വെച്ചു അവനോടായി പറഞ്ഞു……………….

സാരമില്ല കേട്ടോ…………….. മോൻ അതൊന്നും ചിന്തിക്കേണ്ട……………..ഈ ചേട്ടായിയെ തേടി നക്ഷത്ര വരും…………… ഉറപ്പ്………….. ആരൊക്കെ എതിർത്താലും അവൾ മോന്റെ അനിയത്തിക്കുട്ടി തന്നെയാ………………. അത് വാവയും തിരിച്ചറിയുന്ന ഒരു കാലം വരും………………. മോൻ വിഷമിക്കണ്ട…………….. കണ്ണന്റെ നെറ്റിയിൽ ചുണ്ടു മുട്ടിച്ചു പറഞ്ഞു……., ഇപ്പോ……… അമ്മ ഒരു ഗിഫ്റ്റ് വെച്ചിട്ടുണ്ട് റൂമിൽ…….പോയി നോക്കിക്കേ ഇഷ്ടമായോന്ന്……..ഓടി ചെല്ല്……….. അമല പറയുന്നത് കേട്ടിട്ടും വലിയ ഉത്സാഹം ഒന്നും കാട്ടാതെ കണ്ണൻ റൂമിലേക്ക് ആടിയാടി പോയി………………. അവൻ പോയ ഭാഗത്തേക്ക്‌ തന്നെ നോക്കി നിന്നു അമല …………… എന്തോ പ്രതീക്ഷിക്കുന്നത് പോലെ…..അവൻ പോയതിലും സ്പീഡിൽ ചിരിയോടെ തിരിച്ചു വന്നു……………..

അമലയുടെ രണ്ടു കയ്യിലും പിടിച്ചു തുള്ളിച്ചാടി…………… അവൾക്ക് ചുറ്റും ഓടി നടന്നു…………….. മുഖം പിടിച്ചു നിറയെ ഉമ്മ കൊടുത്തു……………….കുറച്ചു നേരത്തേക്ക് ഒന്നും സംസാരിക്കാൻ പറ്റാതെയായി അവന്……………ഇതിനാണ് അവൻ പോയിടത്തേക്ക് നോക്കി നിന്നത്…. ഈയൊരു സന്തോഷം കാണാൻ….. നാച്ചി എങ്ങനെ ഇവിടെ വന്നു…………അപ്പോ സേതു വന്നോ അമ്മു ഇവിടെ…………. ഇല്ലല്ലോ………….. അമ്മ അങ്ങോട്ട് പോയി നാച്ചിക്കുഞ്ഞിനെ എടുത്തുകൊണ്ടു പോന്നു…………….. അത്രയ്ക്ക് അഹങ്കാരം പാടില്ലല്ലോ സേതുവിന്……………. ഹും….. കണ്ണൻ ഒന്നു ചിരിച്ചു……………അപ്പോൾ ഇനി അവൾ പോവില്ലേ…………സേതു വഴക്ക് ഒന്നും പറഞ്ഞില്ലേ അമ്മുനേ ……………. ഇല്ലല്ലോ…………… കണ്ണന്റെ സംശയം കലർന്ന നോട്ടം കണ്ണടച്ചു ശരിയെന്നു കാട്ടി അമല ……… എന്തൊക്കെയോ മനസ്സിലായ അവൻ സന്തോഷത്തിൽ തുള്ളിച്ചാടി അകത്തേക്ക് പോയി……..

അകത്തു നിന്നും നാച്ചിയുടെയും അമ്മുട്ടിയുടെയും ശബ്ദം കേട്ടു……………. രണ്ടിനെയും കഷ്ടപ്പെട്ട് ഉറക്കി കിടത്തിയതായിരുന്നു താൻ………………. നാച്ചിയെ തോളിൽ ഇട്ടു തട്ടി ഉറക്കും വരെ അമ്മുട്ടി ക്ഷമയോടെ കാത്തിരിക്കും……………… നാച്ചിയെ കിടത്താൻ കാത്തിരുന്നു എന്നിട്ട് അവൾ വലിഞ്ഞു തോളിൽ കയറും…………….. പിന്നെ നാച്ചിയെ ഉറക്കിയ പോലെ ഉറക്കണം………….. ആ പാട്ടു പോലും വേറെ പാടാൻ സമ്മതിക്കില്ല കുറുമ്പി ……………. കണ്ണൻ നാച്ചിയെ മടിയിൽ ഇരുത്തിയിട്ടുണ്ട് പിറകിൽ തോളിൽ തൂങ്ങി അമ്മുട്ടിയും………….കണ്ണന്റെ കവിളിൽ ഉമ്മ കൊടുക്കുന്നുണ്ട് അമ്മുട്ടി…….സ്നേഹിക്കുകയാണ് മൂന്നാളും പരസ്പരം…………….. എത്ര പെട്ടെന്നാണ് കണ്ണന്റെ ദുഃഖഭാവം മാറിയത്………………. എത്ര സന്തോഷത്തിലാണ് ഇപ്പോൾ അവൻ…,……….. അവർക്കൊപ്പം അമലയും ചേർന്നു…………..

മൂന്നാളെയും കുഞ്ഞേച്ചിയേയും ദേവൂനെയും ഏല്പിച്ചിട്ട് സേതുവിനെ കാണാൻ ഇറങ്ങി ………………. ദേവൂ ആക്കി ചിരിക്കുന്നുണ്ട്………………. ഒരു നുള്ള് കിട്ടിയപ്പോൾ അതങ്ങു മാറിക്കിട്ടി……………. ഇറങ്ങാൻ നേരം കണ്ണൻ ഓടിവന്നു കവിളിൽ ഉമ്മ തന്നു………… അമ്മു സേതുനെ കാണാൻ പോകുവാന്ന് ദേവൂ ആന്റി പറഞ്ഞു….. സത്യമാണോ………….. പിറകിലേക്ക് എത്തി നോക്കിയപ്പോൾ ദേവൂ മുകളിലേക്ക് നോട്ടം മാറ്റുന്നത് കണ്ടു…………… വന്നിട്ട് തരാമെന്ന് കണ്ണുകൊണ്ടു കാണിച്ചു……………. കണ്ണന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു…………… ഗേറ്റ് കഴിയും വരെ അവന്റെ കണ്ണുകൾ തനിക്കൊപ്പമുണ്ടെന്ന് അമല അറിഞ്ഞു…………….. ഇപ്പോൾ തിരിഞ്ഞു നോക്കാൻ ഭയപ്പെടാറില്ല താൻ…………….. കണ്ണന്റെ മനസ്സും ശരീരവും ഈ അമ്മയ്‌ക്കൊപ്പമാണ്………………. അവന്റെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കവും ഒപ്പം നാച്ചിയെ ഇനിയും നഷ്ടപ്പെടുമോന്നുള്ള വേദനയുമുണ്ട്………………

തിരിഞ്ഞൊരു പ്രതീക്ഷയുടെ ചിരി കൊടുക്കുമ്പോൾ ഒരു പൂവ് വിരിയുന്നതിലും ഭംഗിയുണ്ടായിരുന്നു അവന്റെ ചിരിക്ക്………………. അമല ഓട്ടോയിൽ നിന്നും ഇറങ്ങുമ്പോഴേ കണ്ടു സേതു കാത്തിരിക്കുന്നത്…………… തന്നെയും കണ്ടു………….. അടുത്തെത്തും വരെ സേതുവിന്റെ കണ്ണുകൾ തന്നിലായിരുന്നുവെന്ന് അമലയ്ക്ക് മനസ്സിലായി……………… സമ്മതം അറിയിച്ചപ്പോൾ മുതൽ കണ്ണെടുക്കാതെയുള്ള നോട്ടമാണ്……………… ഇത്രയും നാൾ അറിഞ്ഞിരുന്നില്ല ഇങ്ങനൊരു കോഴിത്തരം ഉണ്ടായിരുന്നുവെന്ന്……………… ഉണ്ണിയേട്ടന്റെ സംസാരത്തിൽ ഇതുപോലൊരു മാന്യൻ വേറെയില്ല എന്നപോലെയാ……………… സേതു ഇരുന്ന ബെഞ്ചിന് സൈഡിലായി അമലയും ഇരുന്നു ……………. കുറച്ചു നേരമായോ സേതു വന്നിട്ട്…………… അമലയുടെ ചോദ്യത്തിന് ഒന്നും മിണ്ടാതെ വേറെങ്ങോ നോക്കിയിരുന്നു സേതു ………… ഇയാളെന്താ ഇങ്ങനെ……………. നാവ് വീട്ടിൽ നിന്നും എടുക്കാൻ മറന്നോ………….. അമല ഓർത്തു………………

സേതുവിന്റെ നോട്ടം ഇടയ്ക്കിടെ പാളി വരുമ്പോൾ അമല നോക്കുമെങ്കിലും വീണ്ടും ഒന്നും മിണ്ടാതിരുന്നു സേതു………….സഹികെട്ടപ്പോൾ അമല സേതുവിന് നേരെയിരുന്നു ചോദിച്ചു…………… എന്താ എന്നോട് സംസാരിക്കാനുള്ളത് ……………… കുറച്ചു നേരമായി ഇങ്ങനെ…………… ഒന്നുമില്ലെങ്കിൽ എനിക്ക് പോകണം……………… സമയം പോകുന്നു……………കുട്ടികളെ കുഞ്ഞേച്ചിയെ എല്പിച്ചിട്ടാ വന്നത്……………. ഇഷ്ടത്തോടെ ആണോ താനിതിന് സമ്മതിച്ചത്……………. അതോ ആരുടെയെങ്കിലും നിർബന്ധത്തിനാണോ……… കുറച്ചു നേരം അമലയുടെ മറുപടിക്കായി കാത്തു………….. ഉണ്ടാവില്ലെന്ന് അറിഞ്ഞപ്പോൾ സേതു വീണ്ടും പറഞ്ഞു തുടങ്ങി…………. ഇയാൾ മനസ്സോടെ സമ്മതിച്ചാൽ മാത്രേ ഞാൻ തയ്യാറാവു ഈയൊരു വിവാഹത്തിന്………………ആർക്കെങ്കിലും വേണ്ടി ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാനാണ് എന്റെ കൂടെ കൂടുന്നതെങ്കിൽ അതിന് എനിക്ക് സമ്മതമല്ല ………………. കാരണം എനിക്ക് അമലയെ ഒരുപാട് ഇഷ്ടമാണ്…………….

എനിക്ക് തന്റെ കൂടെ ജീവിക്കണം നമ്മുടെ മക്കളുടെ കൂടെ…………. സേതു പറയുന്നത് കേട്ടപ്പോൾ തന്നെ ഒന്നു വല്ലാതായി അമല…………….. ഇത്രയും നേരം ധൈര്യമായി ആ മുഖത്തു നോക്കിയതാണ്………….. ഇപ്പോൾ മുഖമൊന്നു ഉയർത്താൻ കൂടി സാധിക്കുന്നില്ല………… ഇത് തനിക്ക് പരിചയമുള്ള സേതു ആണെന്ന് തോന്നിയില്ല വേറൊരു സേതു ആണ് …………. വാക്കുകളിലും നോട്ടത്തിലും വേറൊരു ഭാവം…………….. തനിക്ക് പരിചയമില്ലാത്ത…. ഇതുവരെ അനുഭവിക്കാത്ത വേറൊരു ഭാവം …………….. അമല എന്താ ഒന്നും പറയാത്തത്………….. ഈയൊരു മൗനം സമ്മതമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുകയാണ്…………. അല്ലാതെ മറിച്ചു ചിന്തിക്കാൻ ഇനിയെനിക്കാവില്ല……….. അത്രയ്ക്കു മനസ്സിൽ പതിഞ്ഞു ഈയൊരു മുഖം…………….

എന്റെ മോളെ ഞാൻ ഏൽപ്പിച്ചു കഴിഞ്ഞു അവളുടെ അമ്മയ്‌ക്കരികിൽ……………… എങ്ങനെയും അവിടെ നിന്ന് ഒന്നു പോയാൽ മതിയെന്നേയുണ്ടായിരുന്നുള്ളു അമലയ്ക്ക്………….. വല്ലാത്തൊരു വിമ്മിഷ്ടം പോലെ………….. സേതുവിനോട് എന്തൊക്കെയോ പറയണമെന്ന് ഉദ്ദേശിച്ചു തന്നെയാണ് വന്നത്……………. പക്ഷേ ഒരക്ഷരം പറയാൻ പറ്റുന്നില്ല…………… അത് മനസ്സിലായത് പോലെ സേതു പറഞ്ഞു………… പോകാം…………ഇങ്ങനെ ഇരുന്നു ബുദ്ധിമുട്ടണ്ട………….. ഞാൻ കൊണ്ടുവിടാം തന്നെ………….. സേതുവിന് പിറകെ നടന്നു അമലയും…………..സ്കൂട്ടിയുടെ പിറകിൽ അറച്ചറച്ചു കയറുമ്പോഴും സ്വന്തം മനസ്സിലെന്തെന്നു മാത്രം മനസ്സിലാക്കാൻ സാധിച്ചില്ല അമലയ്ക്ക്……….. ഹേമന്തിന്റെ കൂടെയുള്ള ജീവിതവും കണ്ണന് വേണ്ടിയുള്ള തന്റെ ഇനിയുള്ള ജീവിതവും ഒക്കെ പറയാൻ വന്നതാണ്………………… ഒന്നിനും തന്നെക്കൊണ്ട് സാധിച്ചില്ല…………….. മാത്രമല്ല സേതുവിന്റെ സംസാരം തന്റെ വായടപ്പിച്ചു കളയുകയും ചെയ്തു ………………

ഇടയ്ക്കിടെ വരുന്ന നോട്ടങ്ങൾ കണ്ടില്ലെന്നു വെച്ചു അമല ……………. സേതുവിന്റെ സംസാരത്തിൽ എന്തൊക്കെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് തോന്നി അമലയ്ക്ക്…………….. ഹേമന്ത് അത്രയൊക്കെ തന്നോട് ചെയ്തിട്ടും വെറുപ്പോടെയെങ്കിലും ഓർക്കാറുണ്ട് ആ മുഖം ദിവസത്തിൽ ഒരിക്കലെങ്കിലും………………. കൂടെ കഴിഞ്ഞ പാതിയെ ഇത്രയും പെട്ടെന്ന് മറന്നു വേറൊരാളെ ഇങ്ങനെ മനസ്സിൽ കയറ്റാൻ സാധിക്കുമോ ആർക്കെങ്കിലും……………… നാച്ചിക്ക് കൂടിവന്നാൽ രണ്ടു വയസ്സേ കാണു………….. അപ്പോൾ ഭാര്യ മരിച്ചിട്ടും അത്രയുമല്ലേ ആയിട്ടുള്ളു……………..ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ അവരുടെ സ്നേഹം…..,,……….. താൻ വീണ്ടും പോകുന്നത് വേറൊരു ഹേമന്തിലേക്കാണോ ഈശ്വരാ……………… കണ്ണന്റെ ചിരിച്ച മുഖം ഓർത്തപ്പോൾ മനസ്സിന് വല്ലാത്തൊരു വിങ്ങൽ തോന്നി……………. അവൻ കൊതിച്ചിട്ടുണ്ടാവില്ലേ…………… നാച്ചിയെന്ന സഹോദരിക്കൊപ്പം കഴിയാൻ…………… ഓർത്തിരുന്നു വീടെത്തിയത് അറിഞ്ഞില്ല…………….. ഒന്നു നോക്കുക കൂടി ചെയ്യാതെ പോകുന്ന അമലയെ പിറകിൽ നിന്നു സേതു വിളിച്ചു…………… തന്നോട് ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു……………..

പക്ഷേ തന്റെ മുഖം കണ്ടപ്പോൾ വേണ്ടെന്നു തോന്നി……………. ഇതൊന്നുമല്ല ഞാൻ കേട്ടോ…………….. എന്റെ ജീവിതം എന്തായിരുന്നുവെന്ന് അറിയുമ്പോൾ എന്നെ വേണ്ടെന്നു വെച്ചേക്കരുത്………….. സങ്കടം കുറച്ചേറെ അനുഭവിച്ചതാണ് ഞാൻ…………… ഇനിയും വയ്യ……,..,.ഒപ്പം കുറയാതെ താനും അനുഭവിച്ചിട്ടുണ്ട് …….അറിയാം ……. എങ്കിലും ഒരുറപ്പ് ഞാൻ തരാം………,…. ഇനിയൊരിക്കലും രണ്ടാളുടെയും കണ്ണു നിറയാതെ കാത്തു സൂക്ഷിച്ചോളാം ഞാൻ………………. കണ്ണന് നല്ലൊരു അച്ഛൻ ആവുമെന്നാണ് വിശ്വാസം………….. അതിൽ തോൽവി ഉണ്ടായാൽ കൂടിയും അവന് നല്ലൊരു ഫ്രണ്ട് ആയിരിക്കും ഞാൻ………….. എല്ലാം കേട്ടിട്ട് തിരിച്ചൊന്നും മിണ്ടാതെ വീട്ടിലേക്ക് നടക്കുന്ന അമലയോട് പിന്നിൽ നിന്നും സേതു വിളിച്ചു പറഞ്ഞു…………….

ഞാൻ ഇന്ന് വീട്ടിലേക്ക് വിളിക്കും കേട്ടോ…………… മരുമോളെ സ്വീകരിക്കാൻ തയ്യാറായി ഇരുന്നോളാൻ പറയാൻ പോകുവാ രണ്ടാളോടും …,…………… ആ ഒരു ചിന്തയ്ക്കിടയിലും അതു കേട്ടപ്പോൾ അമലയുടെ ചുണ്ടിൽ ചെറിയൊരു ചിരി വന്നുപോയി……….. സേതുവിനെ കണ്ടതും കണ്ണൻ സേതൂ.. ന്ന് വിളിച്ചു ഓടി വന്നു തോളിൽ കയറി……………… പിന്നാലെ ചേതുന്നു വിളിച്ചു അമ്മുട്ടിയും……………… കുഞ്ഞേച്ചിയുടെ തോളിൽ കിടക്കുന്ന നാച്ചിയെ ഒന്നു തലോടിയിട്ട് ദേവൂന്റെ അടുത്തേക്ക് പോയി…………… അവളുടെ മടിയിലേക്ക് തല വെച്ചു കിടന്നു………………. അത്രയും ടെൻഷൻ ഉള്ളപ്പോഴാണ് അമല ഇങ്ങനെ ചെയ്യുന്നതെന്ന് ദേവുവിന് നന്നായിട്ടറിയാം……………. സേതു ഇറങ്ങുകയാണെന്ന് കുഞ്ഞേച്ചി വന്നു പറഞ്ഞു………………

മര്യാദയുടെ പേരിൽ ദേവൂനൊപ്പം സേതുവിനെ യാത്രയാക്കാൻ ചെന്നു…….,……… കയ്യിലിരുന്ന നാച്ചിയെ അമലയുടെ കയ്യിൽ ഏൽപ്പിച്ചു പറഞ്ഞു ………………. പൊക്കോട്ടെ………… ഇനി യാത്ര ചോദിക്കുന്നില്ല……………….. അമല ചെറുതായി ഒന്നു തല കുലുക്കി…………. ഉണ്ണിയേട്ടനൊപ്പം ബൈക്കിൽ പോകുമ്പോഴും തന്റെ നേരെയുള്ള നോട്ടം കണ്ടില്ലെന്നു നടിച്ചു അമല…………….. ദേവൂ അമലയുടെ മുഖം കൈകളിലെടുത്തു ഒരുമ്മ കൊടുത്തു അവളുടെ സന്തോഷം അറിയിച്ചു………………. അവൾക്കൊപ്പം അകത്തേക്ക് നടക്കുമ്പോഴും അമല ചിന്തിച്ചു..,………….. സേതു എന്താ ഇങ്ങനെ???……….അയാൾ അങ്ങനെ ഒക്കെ പറഞ്ഞത് എന്തിനാവും………….. പിന്നെ വരാമേ