രചന – രോഹിണി ആമി
ഇന്ന് സ്കൂളിൽ ഓണാഘോഷം ആണ്……….. ഒരു സെറ്റ് സാരിയുമായി പിടിവലി നടത്താൻ തുടങ്ങിയിട്ട് നേരം കുറെയായി അമല….. ഇന്നുടുക്കാൻ വേണ്ടി വാങ്ങിയ പുതിയ സാരി ആണ്…………. ഞൊറിവ് എടുത്തു കഴിഞ്ഞു കുത്തുമ്പോഴേക്കും താഴെ ഭാഗം കുട നിവർത്തി വച്ചിരിക്കുന്ന പോലെ ഇരിക്കും……………
ശ്ശോ…… ഇതിപ്പോൾ എന്താ ചെയ്യുക……… ആരാ ഒന്ന് സഹായിക്കുക………… ഹേമേട്ടനെ വിളിച്ചാലോ………… നീക്കു പോക്കുള്ള കാര്യമല്ലന്നറിയാം ……… എന്നാലും ശ്രമിച്ചു നോക്കാം……..
ഹേമേട്ടാ………. നീട്ടിവിളിച്ചു……. ഒരനക്കവും ഇല്ല……. ഒന്നുകൂടി നീട്ടി വിളിക്കാൻ തുടങ്ങിയപ്പോൾ കണ്ടു വാതിലിനരികിൽ ഒരനക്കം………… എന്നെ അടിമുടി നോക്കുവാണ്…….
എന്താ……… എന്തിനാ വിളിച്ചത്…….
ദേ…. ഈ സാരിയുടെ അടിഭാഗം ഒന്നു പിടിക്കുവോ…….. ഉടുത്തിട്ടും ഉടുത്തിട്ടും ശരിയാകുന്നില്ല………
മനസ്സില്ലാ മനസ്സോടെ ആണ് കക്ഷി ചെയ്യുന്നതെന്ന് കണ്ടാലറിയാം……. തോന്നുന്ന പടിയാണ് പിടിക്കുന്നത്………. കുറച്ചൊരു ദേഷ്യത്തിൽ ഹേമന്ത് ചോദിച്ചു…………
ഇതൊക്കെ അമ്മയോട് പറഞ്ഞു കൂടെ…….. വർഷം ഇത്രയുമായില്ലേ സാരി ഉടുക്കാൻ തുടങ്ങിയിട്ട്……… ഇതുവരെ നേരെ ചൊവ്വേ ഉടുക്കാൻ പഠിച്ചില്ലേ…………
അമ്മയോട് പറഞ്ഞാലും ഇതു തന്നെ ആവും പറയുക……….. ദേഷ്യപ്പെടുമെന്ന് ഹേമേട്ടന് അറിയില്ലേ…………
അങ്ങോട്ട് കൊടുക്കുന്നതല്ലേ തിരിച്ചും കിട്ടൂ……. മതി……. എന്നെക്കൊണ്ടെങ്ങും വയ്യ……….. ഹേമന്ത് എഴുന്നേറ്റു പോയി………
അമല കണ്ണാടിയിൽ നോക്കി……… ഒന്നും ശരിയായിട്ടില്ല……….. അമ്മയോട് പറഞ്ഞാൽ നല്ല അടിപൊളി ആയിട്ട് ഒരുക്കി വിടും…….. പക്ഷേ എന്നോട് ഒരു ദേഷ്യം തോന്നുമ്പോൾ പറയും അമ്മയെക്കൊണ്ട് ഞാൻ എന്റെ കാലിൽ പിടിപ്പിച്ചെന്ന്………….. എന്തിനാ വേണ്ടാത്ത പൊല്ലാപ്പ് എടുത്തു തലയിൽ വെക്കുന്നത്………
ഒടുവിൽ യുദ്ധം മതിയാക്കി………. സെറ്റ് സാരി പറിച്ചെടുത്തു ചുരുട്ടി മൂലയ്ക്കെറിഞ്ഞു……… ആരോടോ ഉള്ള ദേഷ്യം ദേ ചുരുണ്ടു കൂടി കിടക്കുന്നു……… ഹല്ല പിന്നെ……….. ബ്ലൗസിന് മാച്ചിങ് ആയിട്ടുള്ള സെറ്റും മുണ്ടും എടുത്തു ഉടുത്തു………… ഇതുടുക്കാൻ ആരുടേയും സഹായം വേണ്ടല്ലോ…….. കണ്ണെഴുതാൻ കണ്മഷി എടുത്തപ്പോൾ ആണ് തന്റെ നിറഞ്ഞു തുടങ്ങിയ കണ്ണുകൾ കണ്ടത് …… എഴുതിയാൽ മഷി പടർന്നു ആകെക്കൂടി പേക്കോലം ആകും……….. ആ ഒരു ശ്രമവും ഉപേക്ഷിച്ചു……… എന്നത്തേയും പോലെ തന്നെ വലിയ ഒരുക്കമൊന്നുമില്ലാതെ ഇറങ്ങി……… പോകും മുന്നേ കണ്ണാടി നോക്കി ഒരു ഫ്ലയിങ് കിസ്സ് പറത്തി വിട്ടു……….. നീ മുത്താണ് അമ്മു…… നിന്നെ ഞാൻ പൊന്നുപോലെ വളർത്തും…… മാനത്തെ അമ്പിളി മാമനെ എത്തിപ്പിടിക്കാനുള്ളത്രയും കഴിവുള്ളവളാക്കും………… എന്നോട് തന്നെയാ……. എന്നേ പുകഴ്ത്തി പറയാൻ ഇവിടെ ഞാൻ മാത്രേ ഉളളൂ…….
ടേബിളിൽ ഇഡ്ഡലി മാടി മാടി വിളിക്കുന്നുണ്ട്……. വേണോ വേണ്ടയോ………. ചിന്തിക്കാൻ കാരണമുണ്ട്……….. ഇഡ്ഡലി ഉണ്ടാക്കിയത് താനാണെങ്കിലും സാമ്പാറിന് കൂട്ടിയത് അമ്മയാണ്……………..ചിലപ്പോൾ കഴിക്കാനിരിക്കുമ്പോൾ ആവും അമ്മ വഴക്ക് തുടങ്ങുക……… ചെയ്യുന്ന പണി പൂർത്തിയാക്കാതെ അടുത്ത പണി തുടങ്ങിയതിനു ………. സാരിയുമായുള്ള യുദ്ധം തുടങ്ങിയിട്ട് നേരം കുറെ ആയിരുന്നു……….. അതിനിടയിൽ സാമ്പാർ ഒക്കെ മറന്നു പോയി………..
ടീച്ചേഴ്സിന് ഡ്രസ്സ് കോഡ് ഉണ്ടേ………. ഇല്ലെങ്കിൽ കുഴപ്പം ഇല്ലായിരുന്നു……….. എല്ലാവരും ഒരുമിച്ചു തീരുമാനിച്ചതാണ്………… തലയും കുലുക്കി സമ്മതിച്ചു കൊടുത്തു ഞാനും………. ഇങ്ങനെ ഒരു കാര്യം ഓർത്തില്ല……… അതിനെന്താ ഈ ലുക്കിലും ഞാൻ സൂപ്പർ ആണ്…….
അപ്പോളിന്ന് കഴിക്കാതെ ഇറങ്ങാം…… അതായിരിക്കും നല്ലത്……… ബാഗെടുത്തു ഇറങ്ങാൻ നേരം അകത്തേക്ക് നോക്കി വിളിച്ചു……… കണ്ണാ……… വാ ഇറങ്ങ് സമയം ആയി………
അകത്തു നിന്നും ഒരു എട്ടു വയസ്സുകാരൻ ഇറങ്ങി വന്നു……..
ആഹാ…… സുന്ദരക്കുട്ടപ്പൻ ആയല്ലോ എന്റെ കണ്ണൻ…….. ഇതേതാ ഡ്രസ്സ്………. അപ്പോൾ അമ്മ എടുത്തത് എവിടെ………. അതെന്താ ഇടാഞ്ഞത്………..
അമ്മ എടുത്തത് എനിക്കിഷ്ടപ്പെട്ടില്ല……… അതാ ഞാൻ അപ്പായെ വിളിച്ചു പറഞ്ഞു വേറെ വാങ്ങിയത്………. അല്ലേലും അപ്പയ്ക്കെ അറിയൂ എന്റെ ചോയ്സ് ഒക്കെ……. നോക്കിക്കേ……. കണ്ണൻ സ്വയം നോക്കി പറഞ്ഞു…………
മ്മ്……. കൊള്ളാം……… സൂപ്പർ………. അമല കൈ കൊണ്ട് കാണിച്ചു………… ഇവന്റെ സ്കൂളിൽ ഇന്ന് ഓണഘോഷം തന്നെയല്ലേ………. അതോ……….. ഫാഷൻ ഷോയോ…….. അവൾ ചിന്തിച്ചു………
എങ്കിൽ പോകാം നമുക്ക്………. വാ…… ഇപ്പോൾ തന്നെ ലേറ്റ് ആയി……. കണ്ണന്റെ കയ്യിൽ പിടിച്ചു വലിച്ചു……….
ഞാനിന്ന് അപ്പാടെ കൂടെയാ വരുന്നത് അമ്മാ…….. ഇന്ന് അപ്പാടെ കൂടെ കാറിൽ ചെന്നിറങ്ങുമെന്ന് ഞാൻ ബെറ്റ് വച്ചിട്ടുണ്ട്……. അപ്പായും സമ്മതിച്ചു………… കൊണ്ടു വിടാമെന്ന്……….
എങ്കിൽ ശരി…….. ഞാൻ പൊക്കോട്ടെ…….
ബൈ അമ്മാ………. കണ്ണൻ കൈ വീശി കാണിച്ചിട്ട് അകത്തേക്ക് നടന്നു…….. അവന്റെ മേക്കപ്പ് കഴിഞ്ഞില്ല കുറച്ചു കൂടിയുണ്ട്………
സ്കൂട്ടറിന്റെ കീയും എടുത്തു വെളിയിലേക്ക് ഇറങ്ങാൻ നേരം അമ്മയുടെ ശബ്ദം കേട്ടു പിറകിൽ നിന്നും………..
കഴിക്കാതെ പോകാനായിരുന്നെങ്കിൽ പിന്നെ ഇത്രയും ഉണ്ടാക്കി കൂട്ടിയത് ആർക്കു വേണ്ടിയാണ്……… വല്ലതും കഴിച്ചിട്ട് പോ അമലേ ………
പിന്നെയൊന്നും നോക്കിയില്ല……… കാറിപ്പൊളിക്കുന്ന വയറ്റിലേക്ക് രണ്ടു ഇഡ്ഡലി ഇട്ടു കൊടുത്തു……….. ഞാൻ കഴിച്ചു കഴിഞ്ഞിട്ടും ഇത്രയും ബാക്കിയോ…… അമല ചിന്തിച്ചു……….. കാരണം ഹേമേട്ടനെയും കണ്ണനെയും അച്ഛനെയും കറക്റ്റ് ടൈമിന് അമ്മ വിളിച്ചു ആഹാരം കൊടുക്കും………. തീറ്റിക്കും എന്നല്ല…… കുത്തിതീറ്റിക്കും………… അത് അമ്മയുടെ ഡ്യൂട്ടി ആണ്……. ഞാൻ അതിൽ ഇടപെടാറില്ല………. ഞാൻ ഇടപെടുന്നത് അമ്മയ്‌ക്കൊ മറ്റുള്ളവർക്കോ ഇഷ്ടമല്ല……… സ്വന്തം കാര്യങ്ങൾ നോക്കി ഒതുങ്ങി കഴിഞ്ഞോണം……. എന്റെ കാര്യത്തിലും ആരും തലയിടാൻ വരാറില്ല………… നല്ലതാണെങ്കിലും ചീത്തയാണെങ്കിലും ഞാൻ തന്നെയാണ് എന്നെ വിമർശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും……… ഇവിടെ വന്നു കയറിയപ്പോൾ മുതലുള്ള ശീലമാണത്……….. എല്ലാം നല്ലതിന്…..ഇതിലും നല്ലത് ഒരുപാട് തേടി വരാനിരിക്കുന്നു………….. അതാണ് എന്റെ ആപ്തവാക്യം………
വണ്ടി ഓടിക്കുമ്പോൾ മുഴുവൻ ഓർത്തത് കണ്ണന്റെ സംസാരമായിരുന്നു………. താൻ എന്തെടുത്താലും അവനത് ഇഷ്ടമാവില്ല…….. അവന്റെ റോൾ മോഡൽ അവന്റെ അപ്പയാണ്……… ബ്രാൻഡഡ് ഐറ്റംസ് മാത്രേ ഉപയോഗിക്കൂ……… ആദ്യം നോക്കുക കളറോ ക്വാളിറ്റിയോ ഒന്നുമാവില്ല…….. പ്രൈസ് ടാഗ് ആയിരിക്കും……. അതാവും താനെടുത്തത് ഇഷ്ടപ്പെടാഞ്ഞത്……. ഡിസ്പ്ലേ കിടക്കുന്നത് കണ്ടപ്പോൾ എടുത്തതാണ്…….. ഒരുപാട് ഇഷ്ടമാവുമെന്ന് വിചാരിച്ചു…….. എന്നത്തേയും പോലെ തന്നെ ആ ഡ്രെസ്സും അവന്റെ അലമാരിയിൽ ഒരു മൂലയ്ക്കുണ്ടാവും……….
താനൊരു ടീച്ചർ ആണെന്നോ അതിനുള്ള വിവരം ഉണ്ടായിട്ടാണ് ഈ പണിക്ക് ഇറങ്ങിയതെന്നോ അവൻ ചിന്തിക്കുന്നില്ല…….. അവന്റെ ഉള്ളിൽ അവന്റെ അപ്പയ്ക്ക് മാത്രേ ബുദ്ധി ഉളളൂ…….. ഹോം വർക്കിൽ പോലും എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ എന്നോട് ചോദിക്കില്ല……… ഹേമേട്ടൻ വരും വരെ കാത്തിരിക്കും…….. ഞാൻ പറഞ്ഞു തരാമെന്ന് പറഞ്ഞാലും സമ്മതിച്ചു തരാറില്ല….. ഒന്നുമല്ലെങ്കിലും ഞാൻ ഹൈസ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ അല്ലേ……. ആ ഒരു ബോധം ഈ വീട്ടിൽ എനിക്ക് മാത്രേ ഉളളൂ……. കിട്ടുന്ന സാലറി പോലും ആർക്കും വേണ്ടാ….. അമ്മയ്ക്ക് ഞാൻ എടുക്കുന്ന ഡ്രസ്സ് ഒന്നും ഇഷ്ടമാവില്ല…….. അതുകൊണ്ട് അച്ഛനും വാങ്ങാറില്ല……….. കണ്ണന്റെ പോലെ തന്നെ ഹേമേട്ടന്റെ അലമാരിയിടെ മൂലയ്ക്കും ഉണ്ട് ഞാൻ വാങ്ങിക്കൊടുത്ത ഡ്രെസ്സും സാധനങ്ങളും എല്ലാം……….. ഒന്നും ഉപയോഗിക്കില്ല…….. ഇപ്പോൾ ഞാൻ വാങ്ങലും നിർത്തി…….. അങ്ങനെ ആരുടേയും സഹായം ഇല്ലാതെ വാങ്ങിയതാണ് ഈ ശകടം………
ഷോറൂമിൽ പോകാൻ വിളിച്ചപ്പോൾ ഹേമേട്ടന് തിരക്കായിരുന്നു…….. ഇത് വാങ്ങിയിട്ട് ഒന്നു നോക്കി കൂടിയില്ല……… നമ്പർ പോലുമറിയില്ല…… വഴിയിൽ വെച്ചു ഭാര്യയെ കണ്ടാൽ തിരിച്ചറിയുക പോലുമില്ല……… അതൊരു വലിയ കഥയാണ്…………. പിന്നെ പറയാം………… ദേ ഇപ്പോൾ സ്കൂളിലെത്തി……..
സ്റ്റാഫ് റൂമിൽ എത്തിയപ്പോഴാണ് പറ്റിയ ചെറിയൊരബദ്ധം ഓർത്തത്…….. മുല്ലപ്പൂ വാങ്ങാൻ മറന്നു……… എല്ലാവരും തലയിൽ ചൂടിയിട്ടുണ്ട്………… കണ്ണന്റെ കാര്യമോർത്തു പോന്നപ്പോൾ മറന്നു എല്ലാം……….. സാരമില്ല എവിടുന്നെങ്കിലും ഒപ്പിക്കാം……. അപ്പോഴാണ് ഓടി നടക്കുന്ന പ്യൂൺ കൃഷ്ണേട്ടനെ കണ്ടത്…….
കൃഷ്ണേട്ടാ……. ഒന്നു നിന്നെ………. അമല വിളിച്ചു പറഞ്ഞു………
എന്താ മോളെ……….. അയാൾ അടുത്തേക്ക് വന്നു…………
കാര്യം പറഞ്ഞു കയ്യിൽ പൈസയും വണ്ടിയുടെ കീയും കൊടുത്തു……… അയാൾ പോകുന്നതും നോക്കി നിന്നു……… എത്ര തിരക്കാണെങ്കിലും അമല പറഞ്ഞാൽ അയാളത് സമയം കണ്ടെത്തി ചെയ്തു കൊടുക്കും……….. ബാക്കിയുള്ളവരെ എല്ലാം അദ്ദേഹം ടീച്ചർ…… സാർ……. എന്നൊക്കെയെ വിളിക്കൂ…… പക്ഷേ അമല മാത്രം അദ്ദേഹത്തിനു മോൾ ആണ്…….. കാരണം അദ്ദേഹത്തിന്റെ മോളുടെ പേരും അമല എന്നായിരുന്നു…….. ഇന്നുണ്ടായിരുന്നെങ്കിൽ തന്റെ പ്രായം വരും……… സ്ത്രീധനം കൂടിയത് കൊണ്ടോ എന്തോ സ്റ്റവ് പൊട്ടിത്തെറിച്ചു……… വെളുത്തു മെലിഞ്ഞ പെൺകുട്ടിയെ ഒരേയൊരാളെ വിശ്വസിച്ചു വേറൊരു വീട്ടിലേക്ക് പറഞ്ഞു വിട്ടതാണ്…….. തിരിച്ചു കിട്ടിയത് കറുത്ത കരിക്കട്ട ആയിട്ടായിരുന്നു……………
തന്റെ ക്ലാസ്സിലെ അത്തപ്പു കാണാൻ പോകാൻ തുടങ്ങുമ്പോഴായിരുന്നു പ്രിൻസിപ്പാൾ തോമസ് സാർ വന്നത്………..
എല്ലാവരും ഉണ്ടല്ലോ അല്ലേ…….. ഒരു പ്രധാന കാര്യം പറയാനാണ് വന്നത്……….. ആദ്യമേ എല്ലാവർക്കും ഓണാശംസകൾ…………. ഞാൻ ഒരാളെ പരിചയപ്പെടുത്തുവാണ്…………
ഉണ്ണികൃഷ്ണൻ…….. ഇങ്ങു കയറി വാടോ………..എന്താ അവിടെ നിന്നു കളഞ്ഞത്……..
ഒരു ചെറുപ്പക്കാരൻ കയറി വന്നു….. കൂടി വന്നാൽ മുപ്പതു മുപ്പത്തഞ്ച് വയസ്സ്……. അത്രേ പറയൂ………… തോമസ് സാറിനൊപ്പം വന്നു നിന്നു………
ഇതാണ് നമ്മൾ കാത്തിരുന്ന മ്യൂസിക് അദ്ധ്യാപകൻ ……. മിസ്റ്റർ ഉണ്ണികൃഷ്ണൻ……… നിങ്ങൾക്കൊപ്പം വിടുന്നു…….. ഇനിയുള്ള ഇടവേളകളിൽ ഉണ്ണികൃഷ്ണന്റെ ശബ്ദം നമുക്കും സ്വന്തമാണ്………….. എല്ലാവരും പരിചയപ്പെട്ടോളൂ……….
അദ്ദേഹത്തെ ഞങ്ങൾക്കിടയിൽ നിർത്തിയിട്ടു തോമസ് സാർ പോയി………… എല്ലാവരെയും നോക്കി പുഞ്ചിരിച്ച ഉണ്ണികൃഷ്ണന്റെ കണ്ണുകൾ അമലയുടെ മുഖത്ത് തറച്ചു നിന്നു……….. അമ്പരപ്പോടെ………… പിന്നെയതൊരു പുഞ്ചിരി ആയി മാറി രണ്ടാളുടെയും മുഖത്ത്………. ഹൃദയം നിറഞ്ഞ പുഞ്ചിരി………….
പിന്നെ വരാം…. 💕💕💕

by