രചന – ഗ്രീഷ്മ വിപിൻ
ഡോക്ടർ അരുൺ വീട്ടിലേക്ക് വന്ന് വേണിയെ ചികിത്സിക്കാൻ തുടങ്ങിയിരുന്നു….. അവൾക്ക് പ്രതേകിച്ചു മാറ്റങ്ങളൊന്നും കണ്ട് തുടങ്ങിലായിരുന്നു…. അങ്ങനെ ഇരിക്കെ ഒരു ദിവസം അരുണും വേണിയും സംസാരിക്കുന്നത് യാദൃശ്ചികമായി കേൾക്കാനിട വന്നു… “ടോ താൻ എത്ര നാളെന്ന് വെച്ചാണ് തന്റെ ഈ അഭിനയം തുടർന്ന് കൊണ്ട് പോകുവാ…. ഇതുവരെയും ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല… ഇനിയും ഇങ്ങനെ മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന് എന്റെ മനസ്സ് പറയുന്നു…. ” “എനിക്കും അങ്ങനെ തോന്നുന്നു…… അവന്റെ പിന്നിലുള്ളത് ആരാ എന്ന് അറിയണമെങ്കിൽ ഞാൻ എല്ലാം കാര്യവും എല്ലാവരോടും പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു….” “മ്…. താൻ നന്നായിട്ട് ആലോചിക്ക്…. പറ്റുമെങ്കിൽ ഇന്ന് തന്നെ തന്റെ ഏട്ടനോടും ശിവയോടും പറയാൻ നോക്ക്…. ” “എന്നോട് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ ഇപ്പൊ തന്നെ പറഞ്ഞോളു ” പെട്ടെന്നായിരുന്നു ശിവ കതക് തുറന്ന് അകത്തേക്ക് കയറിയത്… ശിവയെ കണ്ടതും വേണിയും അരുണും ഒന്ന് പകച്ചു… “ശിവ….. അത്…. ” അരുൺ എന്തോ പറയാൻ തുടങ്ങിയതും ശിവ അത് തടഞ്ഞു…
എന്നിട്ട് അവൾ വേണിയെ നോക്കി.. വേണി ഇതുവരെ സംഭവിച്ചതെല്ലാം ശിവയോട് പറഞ്ഞു… ശിവ എല്ലാം കേട്ട് സ്തംഭിച്ചുനിന്നു.. “അവന് എന്നെയും ഷാനുവിനെയും പിരിച്ചിട്ട് എന്ത് കിട്ടാനാ….. പിന്നെ അവൻ എങ്ങനെയാ അച്ഛനെ….. എനിക്ക് ഒന്നും മനസിലാക്കുന്നില്ല വേണി…. ” “ശിവ അവന്റെ പിന്നിൽ വേറെ ആരോ ഉണ്ട്….. ഞാൻ പറഞ്ഞില്ലേ അന്ന് അവിടെ വേറെയൊരാൾ കൂടി ഉണ്ടായിരുന്നു….. ” “എന്നാലും അത് ആരാ വേണി….. ” “അറിയില്ല ശിവ…… ബട്ട് ആ കണ്ണുകൾ എനിക്ക് നല്ല പരിചയം ഉണ്ട്…. ” “എന്തായാലും തത്കാലം ഇത് ഇങ്ങനെ മുന്നോട്ട് പോട്ടെ അർജുൻ അവൻ ഇപ്പൊ ഒന്നും അറിയണ്ട….. ഷാനുവിനോടും കണ്ണേട്ടനോടും ഞാൻ സംസാരിക്കാം…. ” ശിവ വേണിയെയും അരുണിനെയും നോക്കി പറഞ്ഞു…. കോളേജ് ലൈബ്രറിയിൽ ശിവ പറഞ്ഞതനുസരിച്ചു വന്നതായിരുന്നു ഷാനു… “എന്താടാ അത്യാവശ്യമായിട്ട് കാണണം എന്ന് പറഞ്ഞേ…. ” ഷാനു ശിവയ്ക്ക് മുന്നിൽ വന്നിരുന്നു.. “ഷാനു ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം…. വേണി ആത്മഹത്യക്ക്ശ്രമിച്ചതല്ല മറിച്ചു അവളെ കൊല്ലാൻ നോക്കിയതാണ്…. ” ഷാനുവിൽ അത് പ്രതേകിച്ചു ഭാവമാറ്റം ഒന്നും ഉണ്ടാക്കിയില്ല… “ഇത് നിന്നോട് ആരാ പറഞ്ഞേ… ” “വേണി….. ” “വേണിയോ….. ” “അതെ ഷാനു…. അവൻ കൂടെ നിന്ന് ചതിക്കുവായിരുന്നു……
അർജുൻ അവനാണ് വേണിയെ…. ” “നീ എന്താടി പറയുന്നേ…. ” ശിവ അവനോട് ഇതുവരെ ഉണ്ടായതെല്ലാം പറഞ്ഞു….. “എന്നാലും ഷാനു നിന്നെ കൊന്നിട്ട് അവൻ എന്താ കിട്ടേണ്ടത്…. ” “മ്…. നീ ഇത് ഇപ്പൊ ആരോടും പറയണ്ട…. കണ്ണേട്ടനോട് ഞാൻ സംസാരിക്കാം… നീ ക്ലാസ്സിലേക്ക് പോയിക്കോ….. ” മൂന്നാമതൊരാൾ കൂടി ഇതെല്ലാം കേട്ടെന്ന് അറിയാതെ ശിവ ക്ലാസ്സിലേക്ക് നടന്നു… ഷാനു ഫോണെടുത്തു കണ്ണന്റെ നമ്പർ ഡയൽ ചെയ്തു… “ഹലോ… നമ്മുടെ സംശയം തെറ്റിയില്ല…. പക്ഷേ ഇതിന്റെയൊക്കെ പിന്നിൽ മറഞ്ഞിരിക്കുന്ന വേറൊരു ശത്രു കൂടിയുണ്ട്…. മ്…. Ok” 💮💮💮 അർജുന്റെ മരണവാർത്തയാണ് എല്ലാവരെയും ഞെട്ടിച്ചത്…. കോളേജ് ഹോസ്റ്റൽ റൂമിൽ തൂക്കി മരിച്ച നിലയിലാണ് കണ്ടെത്തിയത്…. കൂടെ ഒരു ആത്മഹത്യ കുറിപ്പും… വേണിയുടെ അസുഖം പൂർണ്ണമായിട്ടും മാറിയെന്നു സുഭദ്രയേയും നിർമലയെയും പറഞ്ഞു വിശ്വാസിപ്പിച്ചു… അവളോട് അതെ പറ്റി ഒന്നും ചോദിക്കരുതെന്നും അരുൺ പറഞ്ഞു…
അർജുന്റെ മരണത്തോടെ പിന്നീട് വേറെ പ്രശ്നം ഒന്നുമുണ്ടായില്ല…. ഷാനുവും കണ്ണനും അവന്റെ പിന്നിൽ നിന്ന് പ്രവർത്തിച്ചത് ആരെന്ന് അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല…. വേണി വീണ്ടും കോളേജിൽ പോയി തുടങ്ങി…. ഷാനുവിന്റെയും ശിവയുടെയും പ്രണയം നിമിഷങ്ങൾ ഒരുപാട് കടന്ന് പോയി… ഷാനു ഡിഗ്രി കഴിഞ്ഞു പിജിയ്ക്ക് അതെ കോളേജിൽ തന്നെ ജോയിൻ ചെയ്തു… ശിവ ഫൈനൽ ഇയറുമായി… ഇതിനിടിയിൽ വേണിയും അരുണും കൂടതൽ അടുത്തു….. കോളേജിലെ ഓണം സെലിബ്രേഷൻ വന്നു… ശിവ കരിനീല ബോർഡറുള്ള സെറ്റ് സാരിയും കാതിൽ ജിമിക്കിയും കൈയിൽ വീതിയുള്ള രണ്ട് വളകളും കണ്ണിൽ കണ്മഷിയും.. വട്ട പൊട്ടും കഴുത്തിൽ ഒരു നെക്ലേസും മുടി വിടർത്തിയിട്ട് അതിൽ നിറയെ പൂവും ചൂടി തനി നാടൻ പെണ്ണായി ഒരുക്കി. മൂക്കുത്തി അവളെ ഒന്ന് കൂടി സുന്ദരിയാക്കി… “അമ്മേ ഞാൻ പോയിട്ട് വരാം….. ” ഉമ്മറത്ത് നിന്ന് ശിവ നിർമലയെ വിളിച്ചു…. “ആ മോള് ഇറങ്ങിയോ…. പിന്നെ അമ്മ ഇന്ന് വരാൻ കുറച്ച് താമസിക്കും…. നീ വേണിയുടെ വീട്ടിലോ ഷാനുന്റെ വീട്ടിലോ നിന്നോ…. ഞാൻ വന്നിട്ട് നിന്നെ വിളിക്കാം… ” “മ്….. എന്നാ ഞാൻ ഇറങ്ങുവാ…. വേണി അവിടെ എത്തിയിട്ടുണ്ടാവും ” വേണിയുടെയും ഷഹനയുടെയും വേഷം സെറ്റ് സാരി തന്നെയായിരുന്നു.. ശിവ കോളേജിൽ എത്തിയിട്ട് ഷാനുവിനെ തിരഞ്ഞു നടന്നു…. പെട്ടെന്നാണ് ഷാനു ശിവയ്ക്ക് എതിരായി വന്നത്….
ശിവ ഒരു നിമിഷം ഷാനുവിനെ നോക്കി നിന്നു.. കരിനീല ഷർട്ടും അതെ കരയുള്ള മുണ്ടുമായിരുന്നു അവന്റെ വേഷം… ഷാനു അവളുടെ മുന്നിൽ ചെന്ന് വിരൾ ഞൊടിച്ചു…. ശിവ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി…. “എന്താടി പെണ്ണേ ആദ്യമായിട്ട് കാണുന്ന പോലെ നോക്കുന്നെ….. ” അവൾ അവനെ നോക്കി കണ്ണ് ചിമ്മി…. “നീ വാ…. ” ഷാനു അവളുടെ കൈയിൽ അവന്റെ കൈ കോർത്തുപിടിച്ചു കോളേജ് വരാന്തയിലൂടെ നടന്നു…. അവരുടെ നടത്തം വാകയ്ക്ക് ചുവട്ടിലാണ് ചെന്ന് അവസാനിച്ചത് .. ഷാനുവിന്റെ തോളിലേക്ക് തലചായ്ച്ച് അവൾ ഇരുന്നു…. “ഷാനു……. ” “മ്…… ” “ഷാനു……… ” “പറഞ്ഞോ……. ” ” ഇങ്ങോട്ട് നോക്കിയേ…… ” ഷാനു അവളുടെ മുഖത്തേക്ക്…. “എന്താടി പെണ്ണേ…. ” ഷാനു അവളുടെ മൂക്കിന് തുമ്പിൽ പിടിച്ചു ചോദിച്ചു….. “ഷാനു എന്നെ കാണാൻ എങ്ങനെ ഉണ്ട്…… സുന്ദരിയായിട്ടില്ലേ….. . ” “നീ എന്താടി ഒരുമാതിരി പൈങ്കിളി പെണ്ണ് കുട്ടികളെ പോലെ….. ” ഷാനു അവളെ കളിയാക്കി ചിരിച്ചു. “ഷാനു….. വേണ്ടാട്ടോ…. ” “അതെ ക്ലാസ്സിൽ പോയേ….. പ്രോഗ്രാം പൂക്കൾ മത്സരം തുടങ്ങാൻ സമയം ആയി…. ” ശിവ വേണിയുടെ കൂടെ അവളുടെ വീട്ടിലേക്ക് പോയി…
വേണിയോടെ സംസാരിച്ചിരിക്കുമ്പോളാണ് ശിവയുടെ ഫോണിലേക്ക് കുറെ മെസ്സേജ് വന്നത്…. അവൾ ആ അത് ഓപ്പൺ ചെയ്തു… അവളുടെ അന്നത്തെ ഫോട്ടോസ് ആയിരുന്നു… “എന്റെ പെണ്ണ് ഇന്ന് സുന്ദരിയായിട്ടുണ്ട്….. നീ എന്താ പെണ്ണേ എന്നെ തീരിച്ചറിയാത്തത്….. ഷാനുവിനോടുള്ള നിന്റെ അടുപ്പം അവന്റെ ജീവൻ എടുക്കും….. നിനക്ക് വേണ്ടി എന്നെ കൊണ്ട് അത് ചെയ്യിപ്പിക്കരുത്… “ശിവ…. നീ ഇവിടെ ഉണ്ടായിരുന്നോ എത്ര നേരമായി നിന്നെ വിളിക്കുന്നു…”വേണി വിളിക്കുന്നത് കേട്ടാണ് ശിവ ഓർമകളിൽ നിന്ന് തിരികെ എത്തിയത്…. “നീ ഇവിടെ എന്ത് ആലോചിച്ചു നിൽകുവാ പെണ്ണേ…. നീ പെട്ടെന്ന് റെഡിയായിട്ട് വന്നേ താഴെ എല്ലാവരും നിന്നെ നോക്കി നിൽകുവാ….” “ഞാൻ എവിടേക്കും ഇല്ല വേണി….. ” “അതൊന്നും പറഞ്ഞാൽ പറ്റില്ല ഇനി വിവാഹത്തിന് കുറച്ച് ദിവസമേ ഉള്ളു….. മൂന്ന് വിവാഹവും ഒരുമിച്ച് തന്നെ നടത്തണം എന്നാ പറയുന്നേ… നീ പെട്ടെന്ന് വാ ഇന്ന് തന്നെ ഡ്രസ്സും ആഭരണങ്ങളും എടുക്കണം… ” “മൂന്ന് വിവാഹമോ… “ശിവ സംശയത്തോടെ വേണിയെ നോക്കി.. “അതെ…. കണ്ണേട്ടന്റെ പിന്നെ എന്റെയും അരുണേട്ടന്റെയും പിന്നെ ഷാനുവിന്റെ…… ” വേണി ശിവയെ ഒളികണ്ണാൽ നോക്കിയിട്ട് പറഞ്ഞു… “ഷാനുവിന്റെയോ……. ” വേണിയുടെ കണ്ണിൽ നീർമുത്തുകൾ പൊഴിഞ്ഞു… “മ്….. ഐജിയുടെ മകളാണ് പെണ്ണ്…. നീ എന്തായാലും പെട്ടെന്ന് വാ…. ഞാൻ താഴെ ഉണ്ട്…. ” വേണി പോയതും ശിവ പൊട്ടി കരച്ചിലോടെ നിലത്തേക്കിരുന്നു…..
“എന്തിനാ നീ ഇപ്പോ കരയുന്നേ….. എല്ലാം മറന്നതല്ലേ…. പിന്നെന്തിനാ……. വേണ്ടാ പഴയതൊന്നും വീണ്ടും അവർത്തിക്കേണ്ട…. ” സ്വയം പറഞ്ഞു കൊണ്ട് അവൾ കണ്ണുനീർ തുടച്ചു…. മുഖം കഴുകി പെട്ടെന്ന് ഡ്രസ്സും മാറി താഴോട്ട് ചെന്നു….. ” താഴെ എല്ലാവരും അവളെ നോക്കി നിൽകുവായിരുന്നു… ശിവ വന്നതും കാറിലേക്ക് കയറി.. രണ്ട് കാറുകളിലായാണ് പോയത്…. ശിവയും വേണിയും കണ്ണനും ഷഹനയും ഒന്നിലും സുഭദ്രയും ആയിഷയും നിർമലയും മറ്റൊന്നിലും… ശിവ പുറത്തെ കാഴ്കൾ കണ്ട് ചാരി കിടന്നു… “ഷഹന നിന്റെ ആള് എപ്പോഴാ വരുന്നേ…. ” വേണിയായിരുന്നു… “ഇക്ക തലേദിവസമേ എത്തും….. ഡെലിവറി കഴിഞ്ഞിട്ടേ പിന്നെ പോകും എന്നാ പറഞ്ഞേ…. ഇക്കയുടെ വീട്ടുകാർക്ക് ഒകെ ചെറിയ ദേഷ്യമുണ്ട് ഷാനുഇക്ക ഒരു അന്യമതത്തിലുള്ള പെണ്ണിനെ കെട്ടുന്നതിൽ… ” “എന്നിട്ട് അവര് ഇണ്ടാവില്ലേ കല്യാണത്തിന്… ” വേണി ചോദിച്ചു…. “വരുന്നുണ്ടെകിൽ വരട്ടെ…. ഞാൻ നിർബന്ധിക്കാനൊന്നും പോയില്ല… ” “ആ ശിവ ഷാനുന്റെ പെണ്ണ് ക്രിസ്താനിയാണ്…… പെണ്ണിന്റെ വീട്ടിൽ ചെറിയ പ്രശ്നമൊക്കെയായി… പിന്നെ ഷാനു മന്ത്രിയാണല്ലോ…. ” വേണി ശിവയെ നോക്കി പറഞ്ഞു… ശിവ അവരെ നോക്കി ഒന്ന് ചിരിച്ചിട്ട്… കണ്ണുകളടച്ചു കിടന്നു… ഷഹനയും വേണിയും പരസ്പരം നോക്കി ചിരിച്ചു…
ആദ്യം വിവാഹ ഡ്രസ്സ് എടുക്കാൻ ടെക്സ്റ്റൈലേക്കാണ് പോയത്.. അവര് അവിടെ എത്തുമ്പോഴേക്കും അരുണും അവന്റെ ഫാമിലിയും എത്തിയിട്ടുണ്ടായിരുന്നു.. ശിവ ഒന്നിലും ഇടപെടാതെ മാറി ഒരിടത്തിരുന്നു.. “ശിവ ഇതെങ്ങനെ ഉണ്ടെന്ന് നോക്കിയേ…. ” വേണി ഓരോന്ന് എടുത്ത് ശിവയെ കാണിച്ചു… “നീ തന്നെ സെലക്ട് ചെയ്തോ വേണി…. ” ശിവ ടെക്സ്റ്റൈൽസിന്റെ ഒരു കോര്ണറിലേക്ക് മാറി നിന്നു… “ഷാനു നമ്മുടെ വിവാഹം ആഡംബരമായിട്ടൊന്നും വേണ്ടട്ടോ….. നമ്മുടെ രണ്ട് പേരുടെ വീട്ടുകാരും പിന്നെ കുറച്ച് കൂട്ടുകാരും മാത്രം മതി….. സെറ്റ് സാരി മതി എനിക്ക് കല്യാണത്തിന്…. പിന്നെ ഏതെങ്കിലും അനാഥമന്ദിരത്തിൽ ഭക്ഷണവും…. ” കുളപ്പടവിൽ തന്റെ മടിയിൽ കിടക്കുന്ന ഷാനുവിനോട് ശിവ പറഞ്ഞു.. “എല്ലാം എന്റെ ഭദ്ര പെണ്ണിന്റെ ഇഷ്ടം…. ” അവളുടെ മൂക്കുത്തിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു… “ഷാനു എനിക്ക് വേദനിക്കുന്നുണ്ട്…… ” എന്ന് പറഞ്ഞു അവന്റെ കൈ തട്ടി മാറ്റി.. ഷാനു പിന്നെയും അവളുടെ മൂക്കുത്തിയിൽ പിടിച്ചു വലിച്ചു… “ഷാനു വേദനിക്കുന്നു എന്ന് പറഞ്ഞില്ലേ….. ” ശിവ അവനെ തള്ളി കുളത്തിലേക്ക് ഇട്ടു… “ടീ നിന്നെ ഇന്ന് ഞാൻ…… ” ശിവ അവനെ കളിയാക്കി ചിരിച്ചു….
ഷാനു ശിവയുടെ കാൽ പിടിച്ചു വലിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു… “പോടാ… ” ശിവ ഷാനുനെ തള്ളി മാറ്റി…. “ടോ താൻ ഇവിടെ നിൽക്കുവാണോ…..” ഷാനുവിന്റെ ശബ്ദമാണ് ശിവയെ തിരികെ എത്തിച്ചത്…. അവൾ ഒരു തരം വേറിയോടെ അവനെ നോക്കി രണ്ട് പേരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു….. തന്റെ ജീവന്റെ പാതിയെ ചേർത്ത് പിടിക്കാൻ അവന്റെ കൈകൾ തരിച്ചു…. അവൻ പെട്ടെന്ന് തന്റെ അവന്റെ നോട്ടം മാറ്റി…. “എന്താടോ ഇങ്ങനെ നോക്കി നിൽക്കുന്നേ….. ” അവൻ സംസാരിച്ചു തുടങ്ങി…. ശിവ ഒന്നുംമിണ്ടാതെ അവളുടെ മുഖം താഴ്ത്തി… “താൻ എന്താടോ ഒന്നും മിണ്ടാത്തത്…. തനിക്ക് സുഖമല്ലേ…. ” “സുഖം….. ഞാൻ അങ്ങോട്ട് മാറി നിൽക്കാം… ചാനലുക്കാർ കണ്ടാൽ നാളെ അതൊരു വർത്തയാക്കും …. ” ഷാനുവിനെ നോക്കി പറഞ്ഞതിന് ശേഷം അവൾ അവിടെ നിന്ന് മാറി… ഷാനു ഒരു പുഞ്ചിരിയോടെ ശിവ പോകുന്നത് നോക്കി നിന്നു…. “ഷാനു തന്നിൽ നിന്ന് ഇത്രയും അകന്നോ… അവൻ വേണ്ടിയല്ലേ ഞാൻ…… ” “ശിവ ഇതാണ് ഇക്കാന്റെ ആള്….. ” ഷഹന ശിവയ്ക്ക് ഒരു പെണ്ണ് കുട്ടിയെ പരിചയപ്പെടുത്തി… ശിവ അവളെ നോക്കി… ആള് കുറച്ച് മോഡേൺ ആണ്….
” സിൻഷാ….. ” ആ കുട്ടി ശിവയ്ക്ക് നേരെ കൈ നീട്ടി.. “ശിവഭദ്ര…. ” ശിവയും അവൾക്ക് നേരെ തന്റെ കൈ നീട്ടി.. “ഷാനു പറഞ്ഞു കുറേ കേട്ടിട്ടുണ്ട്…. ഇപ്പോഴാണ് കാണാൻ പറ്റിയത്…. ” “ഇത്രയും നാൾ ജയിലിലായിരുന്നു…. ഒരാളെ കൊന്നതിന്റെ പേരിൽ…. ഷഹന ഞാൻ വീട്ടിലേക്ക് പോകുവാ നിങ്ങൾ എല്ലാം എടുത്തിട്ട് പതുകെ വന്നാൽ മതി…. ” എന്ന് പറഞ്ഞ് അവൾ അവർക്ക് എതിരായി നടന്നു… ശിവ നേരെ ശിവമഠത്തിലേക്കാണ് ചെന്നത്… അവൾ അവിടെ കാല് കുത്തിയതും ഒരു ഇളം കാറ്റ് അവളെ തഴുകി പോയി…. ശിവ നേരെ അവളുടെ അച്ഛന്റെ അസ്ഥിതറയുടെ അരികിലേക്ക് നടന്നു…. അവളുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി നിലത്തേക്ക് പതിച്ചു…. “അച്ഛാ……. തോറ്റു പോയി ഈ ജീവിതത്തിൽ അച്ഛടെ ഭദ്ര തോറ്റ് പോയി…. എന്റെ പ്രണയം എന്നെ തോൽപ്പിച്ചു….. എനിക്ക് വയ്യാ അച്ഛാ ഷാനു മറ്റൊരാളുടേത്….. എന്നെയും കൊണ്ട് പോകുവോ അച്ഛടെ അടുത്തേക്ക്… ഇവിടെ നിന്നാൽ ഭദ്ര മറ്റുള്ളവർക്ക് മുന്നിൽ കോമാളിയായി ജീവിക്കേണ്ടി വരും….. ” അവൾ ആ അസ്ഥിതറയുടെ മുകളിൽ തലവെച്ചു കിടന്നു…. എത്ര നേരം അങ്ങനെ കിടന്നു എന്ന് അറിയില്ല…. കാലം തെറ്റി പെയ്ത മഴയായിരുന്നു അവളെ ഉണർത്തിയത്….
ശിവ ആ മഴയത്ത് തന്നെ വേണിയുടെ വീട്ടിലേക്ക് നടന്നു… അവൾ അവിടെ എത്തുമ്പോഴേക്കും എല്ലാവരും അവിടെ എത്തിയിരുന്നു…. “ഇത്രയും നേരം എവിടെയായിരുന്നു മോളെ…. ആ ഫോണെങ്കിലും ഒന്ന് നിനക്ക് എടുത്തുടെ…. ” നിർമല അവളുടെ തല തോർത്തി കൊണ്ട് പറഞ്ഞു… ശിവ ഒന്നും മിണ്ടാതെ നിർമലയുടെ കൈന്ന് തോർത്ത് വാങ്ങി… “എന്തിനാ ശിവ മഴ നനഞ്ഞത്.. ” കണ്ണൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചു… “ഞാൻ കരയുന്നത് ആരും കാണില്ലല്ലോ ഏട്ടാ…… ” ശിവ അകത്തേക്ക് പോയി… “എനിക്ക് വയ്യാ നിങ്ങൾക്ക് കൂട്ട് നിൽക്കാൻ….. എന്റെ കുട്ടി ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അനുഭവിച്ചു…. അതിന്റെ മനസ്സ് വിഷമിപ്പിച്ചാൽ പടച്ചോൻ പോലും പൊറുക്കില്ല….. ” ശിവ പോകുന്നതും നോക്കി ആയിഷ എല്ലാവരോടും പറഞ്ഞു…. “ഉമ്മ നമ്മൾ അവൾക്കൊരു സർപ്രൈസ് കൊടുക്കാനല്ലേ…. ” വേണി പറഞ്ഞു…. “സർപ്രൈസ്……. ഞാൻ സമ്മതിക്കില്ല ഇനി എന്റെ കുഞ്ഞിനെ വിഷമിപ്പിക്കാൻ… നിർമലെ നീ എങ്കിലും പറ…. ഞാൻ ഇറങ്ങുവാ….. ” ആയിഷ മുറ്റത്തേക്ക് ഇറങ്ങി… “ഉമ്മ എല്ലാം തകിടം മറിക്കുമെന്ന തോന്നുന്നേ…. ” ഷഹന തലയിൽ കൈവെച്ചു പറഞ്ഞു…
“ഉമ്മയെ ഞാൻ പറഞ്ഞു മനസിലാക്കിക്കോളാം…. ഇവരുടെ മനസ്സ് മാറാതെ നിങ്ങൾ നോക്കിക്കോ…. പ്രതേകിച്ചു കണ്ണട്ടെന്റെ.. ” ഷാനു സുഭദ്രയെയും നിർമലയെയും കണ്ണനെയും നോക്കിയിട്ട് പറഞ്ഞു… ശിവ ബാൽക്കണിയിൽ മഴ നനഞ്ഞു നിൽകുവായിരുന്നു…. കണ്ണൻ അവളുടെ അടുത്തേക്ക് ചെന്നു… അവളെ മാറ്റി നിർത്തി… “എന്താ മോളെ…. പനി പിടിച്ചല്ലോ… ” “ഇത് എനിക്ക് വേണ്ടിയുള്ള മഴയാണ് ഏട്ടാ…… എന്റെ സങ്കടമാണ് ഈ പെയ്തിറങ്ങുന്നത്…. ” കണ്ണൻ അവന്റെ കൈയിൽ ഉണ്ടായിരുന്ന ടവ്വുലെടുത്തു അവളുടെ തലതോർത്തി…. “മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും മറക്കാൻ കഴിയുന്നില്ല ഏട്ടാ….. ഷാനു എന്റേതാണ്….. അവന് വേറൊരു അവകാശി….. എനിക്ക് ചിന്തിക്കാൻ വയ്യാ കണ്ണേട്ടാ…. ” കണ്ണനെ കെട്ടിപിടിച്ചു അവൾ പതംപറഞ്ഞു… കണ്ണൻ അവളെ എങ്ങനെ ആശ്വാസിപ്പിക്കണമെന്നറിയാതെ നിന്നും ഒരു വേള എല്ലാം പറഞ്ഞല്ലോ എന്ന് വരെ ചിന്തിച്ചു…. “ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ….. ദാ ഏട്ടത്തിയാണ് ഏട്ടന്റെതിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന്…. ” കണ്ണൻ എന്തോ ശിവയോട് പറയാൻ തുനിഞ്ഞതും വേണി ഫോണുമായി അവിടേക്ക് വന്നു…. കണ്ണൻ ഒരു നിമിഷം അവളെ നോക്കിയിട്ട് ഫോണും വാങ്ങി പോയി…
“ശിവ നീ ഈ നനഞ്ഞതോടെ നിൽക്കാതെ…. പോയി ഡ്രസ്സ് മാറ്റിയിട്ടു വാ…. നീഅവിടെന്ന് പെട്ടെന്ന് വന്നതല്ലേ… നീ എങ്ങനെ ഉണ്ടെന്ന് നോക്കിയേ… ” “വേണി എന്റെയല്ല കല്യാണം…. പിന്നെ ഞാൻ അവിടെ നിന്ന് പെട്ടെന്ന് വന്നത് അവിടെ എന്റെ ആവിശ്യമില്ല…… വെറുതെ അവിടെ നിന്ന് ഒരു കോമാളിയാകാൻ എനിക്ക് വയ്യാ അത്രതന്നെ ….. പിന്നെ ഞാൻ നിങ്ങൾ വിളിച്ചപ്പോൾ ഇവിടേക്ക് വന്നത് കണ്ണേട്ടനെ ഓർത്ത് മാത്രമാണ്…. ആ മനുഷ്യൻ മാത്രമാണ് എന്നും എന്റെ കൂടെ നിന്നിട്ടുള്ളത്…. ” അവൾ വേണിയെ മറികടന്നു… ഒരു നിമിഷം തിരഞ്ഞു വേണിയെ നോക്കിയിട്ട് തുടർന്നു.. “എനിക്ക് കുറച്ച് നേരം തനിച്ചിരിക്കണം…. വിശക്കുന്നുമില്ല…. ആരും ശല്യപ്പെടുത്താൻ വരരുത്… അപേക്ഷയാണ്…. ” “ശിവ നിന്നെ ഏട്ടനെക്കാളും നിന്നെ മനസിലാക്കിയത് ഒരാൾ ഉണ്ട്…. നിനക്ക് വേദനിക്കുമ്പോൾ ആ മനസ്സും വേദനിക്കുന്നുണ്ട്….. നിനക്ക് വേണ്ടി മാത്രം മിടിക്കുന്ന ഒരു ഹൃദയമുണ്ട് അത് നീ അറിയുന്നില്ലേ…. ” ശിവ പോകുന്നതും നോക്കി വേണി പറഞ്ഞു… കിടക്കാൻ നേരത്ത് ശിവയുടെ ശരീരം ചെറിയ ചൂട് ഉണ്ടായിരുന്നു….
എന്നാൽ അത് സമയം കൂടും തോറും പനി കൂടി വന്നു… ശിവയുടെ ശരീരം വിറയ്ക്കാൻ തുടങ്ങി… എന്തൊക്കെയോ പിച്ചുംപേഴും പറയുന്നുണ്ടായിരുന്നു… രാത്രിയിൽ ശിവയെ കാണാൻ വന്നതായിരുന്നു ഷാനു…. ശിവയെ അവന്റെ ഇരുകൈയിലേക്കും കോരിയെടുത്തു… ശിവ അവന്റെ ദേഹത്തേക്ക് പറ്റിച്ചേർന്നു കിടന്നു… “ഷാനു…… എനിക്ക് വയ്യാ നിന്നെ പങ്കിട്ടാന്…. നീ എന്റെത…. ” ശിവ എന്തൊക്കെയോ പറഞ്ഞു കൊണ്ടേ നിന്നും ഷാനു തന്റെ പ്രാണനെ നെഞ്ചോട് ചേർത്ത് പിടിച്ചു…. തുടരും… 8വർഷത്തിന് ശേഷമുള്ള കാര്യമാണ് പാർട്ട് 19 ൽ പറഞ്ഞത്… പിന്നെ ഇന്നലെ past ആയിരുന്നു പറഞ്ഞത്…. ഇനിയുള്ള 2 or3 പാർട്ടിൽ pastum presentum കൂടി കലർന്നാണ് ഉണ്ടാവുക… ഇപ്പൊ എല്ലാവര്ക്കും മനസ്സിലായി എന്ന് കരുതുന്നു…

by