രചന – വൈദേഹി വൈഗ
“ദേവേട്ടാ… ദേവേട്ടാ ഒന്ന് നിന്നേ…. “ഓ ഈ പാവാടയും പൊക്കി പിടിച്ചു ഓടാനും വയ്യല്ലോ… ദേവേട്ടനെ കാണും എന്ന് കരുതിയില്ല.. കണ്ടപ്പോ വിളിക്കാതിരിക്കാനും പറ്റിയില്ല.. ഒരു വിധം ഓടി കിതച്ചു അടുത്തെത്തി… “ദേ.. ദേവേട്ടാ… “”താൻ ഒന്ന് ശ്വാസം വിട്.. എന്നിട്ട് പറ… “അതേയ്.. അമ്പലത്തിലേക്കാണെൽ ഞാനും വരുന്നു… “മ്മ് ന്തേയ്.. മനയ്ക്കലെ കുട്ടിക്ക് അമ്പലത്തിൽ പോവാൻ കാർ ഇല്ലേ.. പിന്നെന്തിനാ ഈ പാടത്തൂടെ ഒക്കെ ഇങ്ങനെ ഓടി കിതച്ചു പോവുന്നെ… “മ്മ് തുടങ്ങി…. കാറിൽ പോയാൽ ഇങ്ങേരെ കൂടെ വഴക്കിട്ടാണേലും ഇങ്ങനെ കുറച്ചു ദൂരം നടക്കാൻ പറ്റില്ലാലോ… പറഞ്ഞത് ഇത്തിരി ഉച്ചത്തിൽ ആയോ എന്തോ…. താൻ വല്ലതും പറഞ്ഞോ… “ഏയ്യ്.. അല്ല ഇല്ലത്തെ ചെക്കെനെന്തിനാണാവോ നടന്നു പോവുന്നെ… കാറില്ലേ അവിടെ… “അത് പിന്നെ.. എനിക്ക് ഇതാ ഇഷ്ട്ടം… “”ആ എന്നാലേ എനിക്കും ഇതാ ഇഷ്ട്ടം… “മ്മ്… “ദേവേട്ടൻ തറപ്പിച്ചു എന്നേ ഒന്ന് നോക്കി… “മ്മ് ന്തിനാ നോക്കി പേടിപ്പിക്കുന്നെ… ”
“എന്റെ യാമി.. നിനക്ക് വേറെ പണിയൊന്നുല്ലേ… എത്ര കലാം ആയി എന്റെ പിറകെ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്…. “”ഓ അപ്പൊ ബോധം ണ്ട് ല്ലേ… പിന്നെന്തിനാ എന്നേ ഇങ്ങനെ നടത്തിക്കുന്നേ… എനിക്ക് വേണ്ടത് അങ് തന്നൂടേ…. “”താൻ ഒന്ന് പോയേ…. “അങ്ങനെ ഒന്നും ഈ യാമി പോവൂല മോനെ…. ഇതേയ് ഒരു ഒഴിയാ ബാധയാണ്… എന്റീശ്വരാ ഒരഞ്ചു മിനിട്ട് ആലോചിക്കാനും സമയം ഇല്ലേ.. ഇയാളെന്തിനാ ഇങ്ങനെ ഓടണെ.. ഒന്ന് പതുക്കെ നടന്നൂടെ….”ദേവേട്ടാ… എന്തിനാ ഇങ്ങനെ ഓടുന്നെ.. അമ്പലം അവിടെ തന്നെ ണ്ടാവും… ഒന്ന് പതുക്കെ നടക്ക്.. എനിക്ക് ഓടാൻ വയ്യ… “നിന്നെ കാത്തു നിൽക്കലല്ല എന്റെ പണി… വരുന്നേൽ വേഗം നടക്കണം… “ഓഹ്.. അങ്ങനെ ഒരുവിധം ദേവേട്ടനൊപ്പം എത്തി… എത്ര നാളായി ഇങ്ങനെ ദേവേട്ടനൊപ്പം നടന്നിട്ട്…ഇടയ്ക്ക് എപ്പഴെങ്കിലും ലീവിന് വന്നാലേ ദേവേട്ടനെ കാണാൻ പറ്റുവാരുന്നുള്ളു… രണ്ടു കൊല്ലം ഞാൻ ഹൈദ്രാബാദിൽ ആയിരുന്നു. പി ജി ചെയ്യാൻ… വല്ല്യമാമയും കുടുംബവും അവിടെ സെറ്റിൽഡ് ആയതിനാൽ ഹോസ്റ്റലിൽ നിക്കേണ്ടി വന്നില്ല…
അവിടെ എനിക്ക് കൂട്ടായിട്ടു അമ്പിളി ചേച്ചി ഉണ്ട്.. വല്യമ്മാമേടെ മോള്.. ആള് വല്ല്യ ഡാൻസർ ആണു…
പിജി കോഴ്സ് കഴിഞ്ഞതോടെ ഞാൻ നാട്ടിലോട്ട് വന്നു… മനയും അച്ഛനും അമ്മയും ഓകെയാ എന്റെ ഇഷ്ട്ടം… പിന്നെ എന്റെ ഈ ദേവേട്ടനും…
“ടി…. “തലക്കിട്ടു ഒരു ഒരു കൊട്ട് കിട്ടിയപ്പോഴാ എനിക്ക് ബോധം വന്നേ… ദേവേട്ടനാണ്… “നീ ഇത് എന്ത് ആലോചിച്ചോണ്ട് നിൽക്കുവാ.. അമ്പലം എത്തിയത് കണ്ടില്ലേ… തൊഴാൻ വരുന്നുണ്ടേൽ വാ… ” തൊഴാൻ അല്ലാതെ വായ്നോക്കാനാണോ ഞാൻ പിന്നെ അമ്പലത്തിൽ വന്നേ.. ഹ്മ്മ് “”ആ അതും എനിക്ക് സംശയം ഇല്ലാതില്ല… “”ദേ….ദേവേട്ടാ… വേണ്ടാട്ടോ… ”
മിണ്ടാതെ നടക്ക് പെണ്ണേ… “ദേവേട്ടനൊപ്പം നിന്ന് ദേവിയെ തൊഴുമ്പോ എന്തോ മനസിന് വല്ലാത്ത ആശ്വാസം… ന്റെ ദേവി.. കഴിഞ്ഞതൊക്കെയും ദേവേട്ടന് മറക്കാൻ പറ്റണെ.. എന്നിട്ട് ഈ യാമിക്ക് അങ്ങേരെ തന്നേക്കണേ…തൊഴുതു കഴിഞ്ഞു നേരെ പ്രസാദം വാങ്ങാൻ ചെന്നു .. ഹല്ലാ… ആരിത് മനയ്ക്കലെ കുട്ടിയോ… യാമി മോള് എപ്പഴാ വന്നേ… “”ഇന്നലെ വൈകീട്ട് എത്തി ശങ്കരൻ മാമേ… ശങ്കരൻമാമ ഇവിടുത്തെ പൂചാരിയാണ്… ഒരു ശുദ്ധൻ.. രണ്ടു പെണ്മക്കളാണ്… ഇളയവൾ ശ്രീക്കുട്ടി ഇപ്പൊ പത്തിൽ പഠിക്കുവാ.. മൂത്തത് നന്ദ.. മരിച്ചു പോയി.. പാവം…ദേവാ…. സുഖല്ലേ നിനക്ക്… “”ഉവ്വ് ശങ്കര മാമേ.. “അത്രയും പറഞ്ഞു ദേവേട്ടൻ നടന്നു.. ഒപ്പം ഞാനും… ദേവേട്ടന് ശങ്കരമാമയോട് സംസാരിച്ചു നിൽക്കാൻ പറ്റില്ല… കരഞ്ഞു പോവും…
അതിന്റെ കാരണം അറിയുന്നത് കൊണ്ട് ഞാൻ ദേവേട്ടനോട് അതെ പറ്റി ഒന്നും ചോദിക്കാറും ഇല്ല…..തുടരും…… തുടർക്കഥ

by