19/04/2026

ശിവരുദ്രം : ഭാഗം 03

രചന – അമീന

ഹലോ ആരാണ്….. നിനക്കെന്റ ശബ്ദം കേട്ടിട്ട് മനസിലായില്ലെടി ദുഷ്ട്ടെ….. പാറു…. ഓഹ് തമ്പുരാട്ടിക്ക് ഓർമ്മ ഉണ്ടല്ലോ ഭാഗ്യം….. നിന്നെ എങ്ങനെയാടി മറക്കുന്നത് രണ്ട് വർഷം എന്റെ നിഴയൽ പോലെ കൂടെ ഉണ്ടായിരുന്നതല്ലേ….. ഇതിപ്പോ ഏത പുതിയ നമ്പർ….. അതൊക്കെ ഉണ്ട്…. ഇപ്പൊ ഞാൻ നിന്റെ നാട്ടിലേക്ക് വരുന്നുണ്ട്….. ഏഹ് ഇങ്ങോട്ടോ….. എന്തെ നിനക്ക് ഇഷ്ട്ടപെട്ടില്ലേ….. അയ്യോ ഇഷ്ട്ടായി, നീ പറ….. അതായത് മോളെ എന്റെ അച്ഛന്റെ ഒരു ഫ്രണ്ട് പാലക്കാട്‌ ഒരു ബിസ്സിനെസ്സ് തുടങ്ങിയിട്ടുണ്ട് നാളെ അതിന്റെ ഉദ്ഘാടനമാണ് ആ ചടങ്ങിൽ പങ്കെടുക്കാൻ വരുന്നത….. കൂട്ടത്തിൽ നമ്മുടെ ഓർമ്മകളും അയവിറക്കാം….. എന്തേ…..

എപ്പോളാ നിങ്ങൾ എത്തുന്നത്….. എന്തിനാ അറിഞ്ഞിട്ട്…..😁 ഹ നീ പറ പെണ്ണെ…. അതൊക്കെ സർപ്രൈസ് ഇപ്പോൾ തത്കാലം ഞാൻ വരുന്നുണ്ട് എന്ന് മാത്രം അറിഞ്ഞാൽ മതി….. ഓഹ് ആയിക്കോട്ടെ…. എന്ന മോള് ഫോൺ വെച്ചോ ചേച്ചി ഇത്തിരി ബിസി ആണ്…..😂 പോടി അലവലാതി…😡ഇങ്ങോട്ട് വിളിച്ചിട്ട് ബിസി ആണെന്ന് പറയുന്നോ കുരിപ്പെ….. ഹിഹി….. ഇങ്ങോനൊരു സാധനം, പിറുപിറുതുകൊണ്ട് ശിവ ഫോൺ കട്ട്‌ ചെയ്തു വിളക്ക് കത്തിക്കാനുള്ള പരിപാടിയിലേക്ക് കടന്നു…… ആരാ ശിവേ ഇപ്പൊ വിളിച്ചത്…. (അമ്മ ) പാറുവാണ് അമ്മേ….. പാറു മോളായിരുന്നോ ആ കുട്ടിയുടെ കാര്യം ഞാൻ ഇന്നലെ ഓർത്തെ ഉള്ളു…….. ഏത് പാറുവാ മോളെ അച്ഛമ്മക്ക് ഓർമ്മ കിട്ടുന്നില്ലല്ലോ….. എന്റെ കൂടെ +2 പഠിച്ച പാർവതി നമ്പിയാർ…..

ആഹ് കുറെ പ്രാവിശ്യം ഇവിടെ വന്നിട്ടുണ്ടല്ലോ ആ കുട്ടി….. (അച്ഛമ്മ ) ഉണ്ട്, നമ്മുടെ അമ്പലത്തിലെ ഉത്സവത്തിന അവസാനായിട്ട് വന്നത്…. ഇന്നോ നാളെയോ അവർ ഇങ്ങോട്ട് വരുന്നുണ്ടാത്രെ….. അപ്പൊ എന്തെങ്കിലും കാര്യത്തിൽ ഉണ്ടാക്കണ്ടേ മായേ…. (അച്ഛമ്മ ) അതിനവൾ എപ്പോള വരുന്നതെന്ന് പറഞ്ഞില്ല അച്ഛമ്മേ….. അവളുടെ കാര്യമായതോണ്ട് എപ്പോ കേറിവരുമെന്ന് എനിക്ക് ഊഹിക്കാനും പറ്റില്ല……എന്തായാലും ഇന്ന് വരാൻ ചാൻസ് കുറവാ…. ഹ്മ്മ്…..എന്തായാലും നാളെ ചെറിയൊരു സദ്യ തയ്യാറാക്കണം…(അച്ഛമ്മ ) ❤❤ വെളിച്ചം മടക്ക യാത്രക്ക് മങ്കളം പാടി തുടങ്ങി….. ചുവപ്പ് പൊട്ടു പോലെ സൂര്യൻ നാണിച്ചു തല താഴിത്തി ….. ഒരു ദിവസം കൂടി കൊഴിഞ്ഞു പോകുവറാകുന്നു…… മനോഹരാമായൊരു ത്രിസന്ധ്യ…… നാളെയും ഞങ്ങൾക്ക് വേണ്ടി വീണ്ടും നീ ഉയർത്തെണീക്കും…… നിന്റെ രശ്മിയാൽ പുതിയൊരു പുലരി രൂപപ്പെടും……❤ നിന്ന് സാഹിദ്യം പറയാതെ വിളക്ക് കത്തിക്കാൻ നോക്കെടി….. പുറകിൽ നിന്നുള്ള അഭിയെട്ടന്റെ പറച്ചിൽ കേട്ടതും ഞാൻ ചെറുതായിട്ടൊന്നു ചമ്മിയെങ്കിലും അത് പുറത്ത് കാട്ടാതെ ഏട്ടനു നേരെ തിരിഞ്ഞു നിന്നു….

അതെ, ഇതൊക്കെ ബോധം മുള്ളവർക്ക് പറഞ്ഞിട്ടുള്ളതാ….. അല്ലാതെ തന്നെപോലെയുള്ള മൂരാച്ചികൾക്ക് അല്ല ….. അയ്യോ ഒരു ബോധമുള്ള കുട്ടി വന്നിരിക്കുന്നു, തെക്കും വടക്കും ഇപ്പോളും അവൾക്കറിയില്ല….. നീ പോടാ കുശുമ്പാ….. കുശുമ്പൻ നിന്റെ അമ്മായി അപ്പൻ….. ദേ എന്റെ അമ്മായി അപ്പനെ പറഞ്ഞാലുണ്ടല്ലോ….. നീ എന്ത് ചെയ്യുമെടി ചൊറി തവളെ…. എന്താ കുട്ടികളെയിത്…. ഈ സദ്ധ്യ നേരത്ത് പുറത്ത് നിന്ന് വഴക്ക് അടിക്കാതെ വന്നിരിന്നു പ്രാർത്ഥിക്കാൻ നോക്ക്…. ഇല്ലെങ്കിൽ പേരക്കമ്പ് കൊണ്ട് രണ്ടിനും കിട്ടും അറിയാല്ലോ….(അച്ചാച്ചൻ ) അത് കേട്ടതും ചക്കരയും പിരയും പോലെ രണ്ടും മെല്ലെ അകത്തേക്ക് സ്കൂട്ട് ആയി….. അനുസരണ അല്പം കൂടുതലാട്ടോ…. ************* ശിവ നീയൊന്ന് എണിറ്റു വരുന്നുണ്ടോ, വിളിച്ചു വിളിച്ചു മനുഷ്യന്റെ തൊണ്ട പൊട്ടി…… ഒരഞ്ചു മിനിറ്റ് കൂടെ അമ്മ….. സമയം 7.30 കഴിഞ്ഞു ഇനിയും അഞ്ചു മിനിറ്റ് അല്ലേ, ഞാൻ ശെരിയാക്കി തരാം…. സാരി തുമ്പ് എളിയിൽ കുത്തികൊണ്ട് മായ ശിവയുടെ റൂമിലേക്ക് നടന്നു….

അവള് കുറച്ചു നേരം കൂടി കിടക്കട്ടെ മായേ ഇന്ന് ക്ലാസ്സ്‌ ഇല്ലല്ലോ…. നിങ്ങളാ ആ പെണ്ണിന് വളം വെച്ച് കൊടുക്കുന്നത്, നാളെ മറ്റൊരു വീട്ടിലേക്ക് കേറി ചെല്ലുമ്പോ പഴി മൊത്തം അമ്മക്ക് ആയിരിക്കും അതിപ്പോ ഏത് ആങ്ങളെയുടെ വീട്ടിലായാലും…… അതൊക്കെ എന്റെ മോള് വേണ്ട പോലെ ചെയ്തോളും, അവളെ എന്റെ മോള….. ഓഹ് പിന്നെ ഒരു അച്ഛനും മോളും വന്നേക്കുന്നു….. ചവിട്ടി തുള്ളിക്കൊണ്ട് അടുക്കളയിലേക്ക് പോയതും ഉമ്മറത്തൊരു വണ്ടി വന്നു നിന്നു…. ഈ സമയത്ത് ഇതാരാന്ന് ചിന്തിച്ചു കൊണ്ട് മായ ഉമ്മറത്തേക്ക് നടന്നു…. ********* “പാറു…. “ശിവയുടെ ആത്മാർത്ഥ സുഹൃത്ത്… രണ്ട് വർഷം കൊണ്ട് ശിവയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായി മാറിയവൾ…..

ആഹ് ഇതാരൊക്കെയാ ഈ വന്നിരിക്കുന്നത്…. പാറു മോളെ എത്ര നാളായി ഈ വഴിയൊക്കെ വന്നിട്ട് ….(മോഹൻ ). അതേയ് ഞങ്ങളോർത്തു പാറു ഇവിടെമൊക്കെ മറന്നെന്ന്…. (മായ ) അങ്ങനെ മറക്കാൻ പറ്റുവോ മായമ്മേ എനിക്ക്… വന്നക്കാലെ നിൽക്കാതെ അകത്തേക്ക് കേറൂ മക്കളെ…. (അച്ഛമ്മ ) അല്ല ശിവയെയും അച്ഛാച്ചനെയും അഭിയേട്ടനെയൊന്നും കണ്ടില്ലല്ലോ….. (പാറു ) അച്ഛനും, അഭിയും അമ്പലത്തിൽ പോയി…. അത്രയും പറഞ്ഞു കൊണ്ട് മായ മോഹനേയൊന്നു തുറുപ്പിച്ചു നോക്കി…. എന്റെ മോളെ ശിവ മോള് എണീറ്റില്ല, ഇന്ന് അവധിയൊക്കെ അല്ലെ കുറച്ചു നേരം കിടന്നോട്ടെന്ന് കരുതി അതിനാണ് ഈ മായമ്മ ഇങ്ങനെ നോക്കുന്നത്…..🤭🤭 അതിനിപ്പോ എന്താ മായേ കുട്ടികൾ അല്ലെ അവർക്ക് ഇപ്പോളല്ലേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുള്ളൂ….അവധി ആണെങ്കിൽ പാറുവും ഇങ്ങനെയൊക്കെ തന്നെയാ……. പാറുവിന്റെ അച്ഛൻ ഏറ്റ് പിടിച്ചു…..

അങ്ങനെ മുതിർന്നവർ ഓരോ വീട്ടു വാർത്തമാനങ്ങളിൽ മുഴുകി…. പാറു ശിവയുടെ മുറിയിലേക്കും…. ********** അയ്യടാ കിടക്കണ കിടപ്പു കണ്ടോ…. ഇപ്പൊ കാണിച്ചു തരാം…. പാറു ചെന്ന് മെല്ലെ ഫാൻ ഓഫ് ചെയ്തു, തല വഴി മൂടിയ പുതപ്പ് മെല്ലെ മാറ്റി മുഖത്തേക്ക് വെള്ളം ഒഴിച്ചതും ശിവ സട കുടഞ്ഞു എണിറ്റു….. ഇത് എന്താ അമ്മേ, മനുഷ്യനെ ഉറങ്ങാനും വിടില്ല ചിണുങ്ങി കൊണ്ട് അവൾ കണ്ണു തിരുമി എണീറ്റിരുന്നു….. മുന്പിൽ ഇളിച്ചോണ്ട് നിൽക്കുന്ന പാറുനെ കണ്ടതും ഞെട്ടി തരിച്ചു കൊണ്ട് അവൾ ഒന്നുടെ കണ്ണു തിരുമി….. നോക്കണ്ടടാ ഉണ്ണി, ഇത് ഞാൻ തന്നെയാ…..😁 നിന്നോട് വെളുപ്പാൻ കാലത്തെ ഇങ്ങോട്ട് എഴുന്നള്ളാൻ ആരാടി പറഞ്ഞത്….. നിന്റെ കുഞ്ഞമ്മ, മര്യാദക്ക് എണിറ്റു വാടി കോപ്പേ…. പാറു അലറിയതും ശിവ ബാത്‌റൂമിലേക്ക് ഓടി…..

അങ്ങനെ ഫ്രഷ് ആവാലും ചായ കുടിയുമൊക്കെ കഴിഞ്ഞു ശിവയും പാറുവും പാടത്തേക്കിറങ്ങി….. എങ്ങനെ പോവുന്നു നിന്റെ പടുത്തം…. (ശിവ ) ഓഹ്, പഠിപ്പി ഉണർന്നു…. ഒന്ന് പോടി ഉളെ…. ഞാൻ ഇല്ലാത്തോണ്ട് അവിടെ കിടന്ന് നിന്റെ കൂതറ സ്വഭാവം ആണോ എടുക്കുന്നത് എന്ന് അറിയാൻ വേണ്ടിയാ…… അതെ, ഞാൻ അവസാന വർഷമാണ് മഹാറാണി ഇല്ലാണ്ട് പഠിക്കുന്നത്, പിന്നെ നീ ഇല്ലാത്തോണ്ട് ഈ നാലു വർഷം ഞാൻ അങ്ങോട്ട് അർമാദിച്ചു, പിന്നെ അതികം ചീത്ത പേരുമില്ലാതെ രക്ഷപെട്ടു…… രാവിലെ എനിക്കിട്ട് തങ്ങനാണോ പൊന്നുമോൾ പോന്നത്…. അല്ല ഉദ്ഘാടനം എന്താ നേരത്തെ കഴിഞ്ഞത്….. മുഹൂർത്തം അപ്പോളായിരുന്നെന്ന്….. എടി നിനക്ക് പണ്ട് നിന്ന ഹോസ്റ്റലിൽ പോവണ്ടേ…. ഓഹ്, പിന്നൊരിക്കൽ ആവാം രണ്ട് കൊല്ലം അവിടെ തന്നെ അല്ലായിരുന്നോ….. ഓഹ് ഒലക്കയാണ്, പകുതി ദിവസം എന്റെ വീട്ടിൽ തന്നെ ആയിരുന്നു….. എന്റെ മുറി കയ്യേറി എടുക്കൽ അല്ലായിരുന്നോടി കുരുപ്പേ നിന്റെ ഹോബി….. ഹിഹി….😁 അങ്ങനെ ചളി അടിയും, വിശേഷം പങ്കു വെക്കലുമൊക്കെയായി അന്നത്തെ ദിവസം നിറഞ്ഞു നിന്നു…..

രാത്രിയോടെ അവർ മടങ്ങി….. ********* ദിവസങ്ങൾ പിന്നെയും കടന്നുപോയി, അവസാന വർഷ പ്രൊജക്റ്റ്‌ തുടങ്ങിയത്തോടെ ശിവയുടെ ദിവസങ്ങൾ തിരക്ക് പിടിച്ചു…… ഇതിനിടയിൽ ഹരിയെ കാണുന്നതും സംസാരിക്കുന്നതുമൊക്കെ മാറ്റമില്ലാതെ തുടർന്നു….. അങ്ങനെ മീന ചൂടിനെ കൊഴിപ്പിക്കാൻ എന്നോണം മായമ്മയുടെ നാട്ടിലെ ശിവ ക്ഷേത്രത്തിലെ കൊടി ഉയർന്നു…. തിരക്കുകൾ ഒക്കെ ഒഴുവാക്കി മക്കളും മരുമ്മക്കളും, ചെറുമ്മക്കളുമൊക്കെ ഉത്സവം കൂടനായി തറവാട്ടിലേക്ക് ഒത്തു കൂടി….. ആളും ആരാവങ്ങളുമായി നാലു നാൾ…. സന്തോഷത്തോടെ ശിവയും മായയും ആദ്യമേ തറവാട്ടിലേക്ക് ലാൻഡ് ചെയ്തു….. (തുടരും )