17/04/2026

യാമി : അവസാന ഭാഗം

രചന – വൈദേഹി വൈഗ

എന്റെ കണ്ണുകൾ ചേച്ചിയെ തിരഞ്ഞു… ഇല്ല മണ്ഡപത്തിൽ ഇല്ല…. “അമ്മേ…. ” അമ്മയെ ഞാൻ അടുത്തേക്ക് വിളിച്ചു… “അമ്മേ ചേച്ചി എവിടെ… അവളോട്‌ ഇങ്ങോട്ട് വരാൻ പറ….. ” പറയാം എന്ന് പറഞ്ഞു അമ്മ പോയി…. സമയം കടന്നു പോയി കൊണ്ടിരുന്നു…. ദേവേട്ടന്റെ വീട്ടിലേക്ക് പോകാൻ കാറിൽ കയറാൻ നേരം ഞാൻ വീണ്ടും ചേച്ചിയെ ചോദിച്ചു ….. “നേരത്തെ ഇവിടെ ഉണ്ടാരുന്നു മോളേ… നി പോവുന്നത് കാണാൻ വയ്യാഞ്ഞിട്ടാവും മുന്നിൽ വരാതെ… ഇല്ലത്ത് കയറേണ്ട സമയം അവറായി… മോള് കാറിൽ കയറു…” ചേച്ചിയെ കാണാത്ത വിഷമത്തോടെ ഞാൻ കാറിൽ കയറി…. വൈകീട്ട് മൂന്നു മണിക്കുള്ളിൽ ആണു വീട്ടിൽ കയറേണ്ടത്…. അതിനു മുന്നെ തന്നെ നമ്മൾ ഇല്ലത്ത് എത്തി…. ദേവേട്ടന്റെ അമ്മ…. അല്ല ഇനി എന്റെയും കൂടെ അമ്മ…. നിലവിളക്ക് കൊണ്ട് വന്നു തന്നു…. വലതു കാൽ വച്ചു ഞാൻ ആ വീടിന്റെ പടി കയറി…. ഇതിനു മുന്നെ ഒരുപാട് തവണ ഇല്ലത്ത് വന്നിട്ടുണ്ടെങ്കിലും ഇന്ന് അതിൽ നിന്നും വ്യത്യസ്തമായി ന്തോ ഒരു ഫീലിംഗ്.

“മോളേ… ദേവന്റെ മുറീലോട്ട് ചെന്നോ … ” “ആ അമ്മേ….. ” ഞാൻ മുറിയിലേക്ക് പോയി…. കുറച്ചു കഴിഞ്ഞപ്പോ ദേവേട്ടനും വന്നു… “മ്മ്… ന്താ നി ആദ്യായിട്ട് കാണുമ്പോലെ നോക്കുന്നെ…. ” “ഏയ്യ്… വെറുതെ…. എത്രയായി ഈ ഒരു ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു….. ” “ആഹാ…. ” “ദേവേട്ടൻ എനിക്ക് സ്വന്തം ആകുന്നത് ചിന്തിക്കാത്ത ഒരു രാത്രി പോലും ഇല്ലായിരുന്നു…. ” “എന്നിട്ടാണോ എന്നേ നിന്റെ ചേച്ചിക്ക് ധാനം ചെയ്യാൻ നിന്നെ….. ” “അത്‌ പിന്നെ … അപ്പഴത്തെ സാഹചര്യത്തിൽ…. ” പെട്ടന്നാണ് ഫോൺ ശബ്‌ദിച്ചത് .. “ചേച്ചിയാണ് ദേവേട്ടാ … ” “ഹലോ…. ചേച്ചി…. നിന്നെ ഞാൻ എത്ര തിരക്കി എന്നറിയോ… എവിടെ ആരുന്നു…. ” “മോളേ… ഞാൻ ഹൈദ്രബാദിലേക്ക് തിരിച്ചു പോവുവാ…. ടിക്കറ് മുന്നെ ബുക്ക്‌ ചെയ്തിരുന്നു…. ഞാൻ സ്റ്റേഷനിലാ… . പോവുന്ന കാര്യം നിന്നെ ഒന്ന് വിളിച് പറയണം എന്ന് തോന്നി.

ട്രെയിൻ വരാൻ സമയം ആയി.. അവിടെ ചെന്നിട്ടു വിളികാം…” “ചേച്ചി… ഹലോ.. ഹലോ…. ” “ദേവേട്ടാ.. ചേച്ചി…. ” “എന്താ… ” “അവള് ഹൈദ്രബാദിലേക് തിരിച്ചു പോവലായി എന്ന്…. ” “അതിനു നി എന്തിനു സങ്കടപെടണം…. വെറുതെ ഒരു കാര്യം ഇല്ലത്തെ കണ്ണുനിറക്കണ്ട…. ” ചേച്ചി പെട്ടന്ന് പോയി എന്ന് പറഞ്ഞപ്പോ സങ്കടം വന്നു…. “ഹ.. കണ്ണു തുടക്ക് പെണ്ണേ .. ഇങ്ങനെ കണ്ണു നിറഞ്ഞു കാണാൻ അല്ല… ഇത്രേം കഷ്ട്ടപ്പെട്ടു ഞാൻ നിന്നെ സ്വന്തം ആക്കിയത്… ” “കഷ്ടപ്പാടോ… എന്ത് കഷ്ടപ്പാട്… എന്റെ ചേച്ചി അല്ലേ വീണ്ടും കല്യാണക്കാര്യം പറഞ്ഞു ശരിയാക്കിയത്… ” “അത്‌ അവള് ചെയ്യ്തത് ഞാൻ ഒരു ചെറിയ ഡോസ് കൊടുത്തത് കൊണ്ടാണ്…. ” “ഹ.. തെളിച്ചു പറ ദേവേട്ടാ… ” “അന്ന് നിന്റെ ചേച്ചി എന്നേ കാണാൻ വന്നത് പുതിയ ഭീഷണിയും ആയിട്ടായിരുന്നു… ”

“ഭീഷണിയോ… ” “ഞാൻ അവളെ കെട്ടിയില്ലേൽ അവള് ചാവും എന്ന്… നിന്നേം അപകടപ്പെടുത്തും എന്നൊക്കെ…. ” “എന്നിട്ടോ…. ” “ഞാൻ പറഞ്ഞു… എന്റേം നിന്റെം കല്യാണം അവള് തന്നെ മുൻകയ്യെടുത്തു നടത്തണം…. അല്ലെങ്കിൽ കൊലക്കേസിന് അവൾക്കെതിരെ പരാതി കൊടുക്കും എന്ന്…. ” “അപ്പൊ ചേച്ചി ന്ത് പറഞ്ഞു…. ” “അവളെന്ത് പറയാൻ… എന്നേ കിട്ടില്ലെന്ന്‌ ഉറപ്പുണ്ട്.. അതിന്റെ കൂടെ ജയിലിൽ കൂടെ അയാൽ അവൾക്കു മാത്രം അല്ലേ നഷ്ട്ടം ഉള്ളു.. ” “പാവം… ” “എണ്ണീറ്റു പോയെടി…. എത്ര കിട്ടിയാലും നീയൊന്നും പഠിക്കില്ലലോ… ” “അത്‌ പിന്നെ… ആ എന്നിട്ട് ബാക്കി പറ…. ചേച്ചി എന്ത് പറഞ്ഞു…. ” “ഞാനും നീയും ഉള്ള കല്യാണത്തിന് സമ്മതിച്ചാൽ നന്ദയെ കൊന്നത് അവളാണെന്നു കൂടുതൽ പേര് അറിയില്ല… മറിച്ചാണെങ്കിൽ കാര്യം ഇവിടം കൊണ്ട് അവസാനിക്കില്ലാന്ന് പറഞ്ഞു…. ” “എന്നിട്ട്….. ” “എന്നിട്ടെന്താ…. അവള് സമ്മതിച്ചു…. തിരിച്ചു വരും എന്നൊക്കെ പറഞ്ഞാ പോയത്.. അങ്ങനെ ആണ് അവള് വിട്ടിൽ അറിയിച്ചത്… അല്ലാതെ നിന്നോടുള്ള സ്നേഹം കൊണ്ട് ത്യാഗം ചെയ്തത് ഒന്നുമല്ല…. ”

“ഹ്മ്മ്… അതൊക്കെ പോട്ടെ ദേവേട്ടാ…. ഇനി നമ്മുക്ക് നമ്മുടെ ലോകം .. ” ഞാൻ ദേവേട്ടന്റെ നെഞ്ചിലേക്ക്ചാഞ്ഞു…. **** “യാമി… നിനക്ക് ഇനിയും ഒരുങ്ങി അവറായില്ലേ… ” “ധാ വരുന്നു ദേവേട്ടാ… ഒരഞ്ചു മിനിറ്റ്… ഈ സാരി ഉടുത്തിട്ടു ശരിയാവണില്ല…. ” അപ്പോഴേക്കും ദേവേട്ടൻ റൂമിലേക്ക്‌ വന്നു … ഞാൻ തിരിഞ്ഞു നിന്നു…. “എന്താടി തിരിഞ്ഞു കളഞ്ഞത്… നാണം വന്നോ…. ” “അത്‌…. ” ദേവേട്ടന്റെ ചോദ്യം കേട്ടപ്പോൾ എനിക്ക് ചിരി വന്നു … “കല്യാണത്തിന് മുന്നെ ഉമ്മ താരനും കെട്ടിപിടിക്കാനും പെണ്ണിന് നാണം ഇല്ല… കല്യാണം കഴിഞ്ഞിട്ട് സാരീ ഉടുക്കുന്നത് ഞാൻ കാണുമ്പോൾ നാണം അല്ലേ… ഇങ് തിരിഞ്ഞു നിൽക്ക് പെണ്ണേ… ഞാൻ ഞൊറി ഇട്ടു തരാം… ” “ദേവേട്ടന് ഇതൊക്കെ അറിയുവോ…. ” “കുറച്ചൊക്കെ…. ” ഞൊറി ഇട്ടു തന്നിട്ട് ദേവേട്ടൻ എന്നേ അരക്കെട്ടിൽ പിടിച്ചു തന്നോട് അടുപ്പിച്ചു…. ഞാനാ കണ്ണിലേക്കു നോക്കി… ഇത് വരെ കാണാത്ത ഒരു ഭാവം… പ്രണയം തുളുമ്പി നിൽക്കുന്ന പോലെ… ദേവേട്ടൻ എന്റെ അധരങ്ങളിൽ പിടിച്ചു…

“ശേ.. ഈ ചെക്കന് നാണം ഇല്ലേ .. പോ അവിടുന്ന്…. ” ഞാൻ വേഗം സാരി ശരിയാക്കി പുറത്തിറങ്ങി…. “ദേവേട്ടാ… സമയം ഒരുപാട് വൈകി…. ” “നി താഴേക്കു നടക്ക്… ഞാൻ ധാ കാറിന്റെ കീ എടുത്തിട്ട് വരാം ” ഞങ്ങള് പോയത് ശങ്കരൻ മാമേടെ വീട്ടിലേക്കായിരുന്നു… ദേവേട്ടന്റെ നന്ദേടെ വീട്ടിലേക്ക്…. “ഹല്ലാ.. ആരൊക്കെയാ ഇത്… വാ വാ… കയറി ഇരിക്ക്…. ” ഞാൻ ദേവേട്ടനെ നോക്കി… പാവം കണ്ണു നനഞ്ഞിട്ടുണ്ട്…. ഞാൻ ഉമ്മറത്തേക്ക് കയറി… “എന്താ ദേവാ നി മുറ്റത്തു നിന്നു കളഞ്ഞേ… ഇങ് കേറി പോര്… ” “അച്ഛാ… ഞാൻ…. ” ദേവേട്ടന്റെ ശബ്‌ദം ഇടറിയിരുന്നു… “ഒക്കെയും കഴിഞ്ഞില്ലേ മോനെ…. നന്ദേടെ ആത്മാവ് ഇപ്പൊ സന്തോഷിക്കുന്നുണ്ടാവും…. യാമി മോൾടെ കണ്ണീര് നി കണ്ടല്ലോ… ആ കുട്ടിയെ കൂടെ കൂട്ടിയല്ലോ.. എനിക്ക് സന്തോഷം ആയി… എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും രണ്ടു പേർക്കും… ” പിന്നെയും കുറച്ചു നേരം കൂടെ അവിടെ ഇരുന്നു… തിരിച്ചു ഇറങ്ങുമ്പോൾ ദേവേട്ടന്റെ മനസ്സ് പതിവിലും ശാന്തം ആണെന്ന് എനിക്ക് തോന്നി …

” ഇല്ലത്തേക്ക് പോകും വഴി മനയ്ക്കലും ഒന്ന് കയറി… അമ്മയെയും അച്ഛനെയും കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി… ഒരു ദിവസം കാണാതിരുന്നപ്പോൾ തന്നെ കൊറേ കൊല്ലം ആയ പോലെ…. ഞാനും അമ്മയും അടുക്കളയിൽ നിന്നു ഓരോരോ വിശേഷങ്ങൾ പറഞ്ഞു… അച്ഛനും ദേവേട്ടനും പുറത്തായിരുന്നു… “മോളേ… നി പോയതിനു ശേഷം ഇവിടെ നടന്നത് വല്ലതും അറിഞ്ഞോ… ഈ മന ഇളക്കി മറിച്ചില്ലേ അവള്…. ” “ആര്? ” “നിന്റെ ചേച്ചി… അമ്പിളി ” “അവള്… അവളെന്താ അമ്മേ ആക്കിയേ… എന്നേ വിളിച്ചിരുന്നു.. തിരിച്ചു പോവുവാ എന്ന് പറഞ്ഞു… മയത്തിൽ ആയിരുന്നല്ലോ സംസാരം… ” “മ്മ്.. അത്‌ നിന്റെ മുന്നിൽ അല്ലേ… ഇവിടെ വന്നു കയറിയപ്പോ തന്നെ തുടങ്ങി… പ്രാന്ത് പിടിച്ച മാതിരി ആയിരുന്നു… ചവാൻ ഒക്കെ പോയി .. വല്യമ്മാമേടെ കൈയ്യിൽ നിന്നു നല്ലൊരു പെട കിട്ടിയപ്പോ അടങ്ങി…”

“മ്മ്…. ” “ടിക്കറ്റ് നേരത്തെ ബുക്ക്‌ ചെയ്തിരുന്നുവത്രെ… അപ്പൊത്തന്നെ അവര് ഇറങ്ങി…. അതികം വൈകാതെ തിരിച്ചു വരും എന്നൊക്കെയാ പറയണേ… അവിടെ നിന്നു വല്ല കൗൺസിലിംഗും കൊടുക്കണം എന്ന് ഏട്ടത്തി പറഞ്ഞു…. ” “മ്മ്.. ഒക്കെ ശെരിയായ മതിയാരുന്നു…. ” “നി ഇനി ഇതൊന്നും ദേവനോട് പറയണ്ടാ… വെറുപ്പ് കൂട്ടണ്ട… ” “മ്മ് ” മനയ്ക്കൽ നിന്നു ഇറങ്ങുമ്പോ എന്റെ കണ്ണു നിറഞ്ഞു പോയി…. “അയ്യേ… നി ന്താ യാമി കൊച്ചു കുട്ടിയെ പോലെ… അച്ഛനും അമ്മയ്ക്കും വിഷമം ആവുവേ.. കണ്ണു തുടചേ… ” ഞാൻ കണ്ണു തുടച്ചു… അവിടെ നിന്നു ഇറങ്ങുമ്പോൾ ദേവേട്ടൻ എന്നേ ചേർത്ത് പിടിച്ചിരുന്നു… **** ” ഹാ…. മോളേ…. നിക്ക്…. അമ്മയെ ഇങ്ങനെ ഓടിപ്പിക്കാതെ….നന്ദേ.. പറയുന്നത് കേൾക്ക്…. ” “ഇല്ല… അമ്ബല കുളത്തിൽ നീന്തല് പഠിപ്പിക്കാം എന്ന് വാക്ക് താ…. ” “എന്തിനാ മോളേ അവിടെ… ഇവിടെ ഇല്ലത്ത് ഉണ്ടല്ലോ വലിയ താമര കുളം…. ” “ഇല്ല… നന്ദ മോൾടെ കൂട്ടുകാരൊക്കെ അവിടുന്നാ നീന്തൽ പടിക്കണേ.. മോൾക്കും അവിടെ പോണം…. ”

“ഹ… അതാ നിന്റെ അച്ഛൻ വരുന്നു… നേരിട്ട് പറഞ്ഞോ…. ” ദേവേട്ടൻ മോളേ എടുത്തു പൊക്കി… “അച്ഛ എപ്പഴും പറയാറില്ലേ… അമ്മയെ ദേഷ്യം പിടിപ്പിക്കരുത് ന്ന്.. കുരുത്തക്കേട് കളിക്കാതെ നല്ല കുട്ടിയായി ഇരിക്കണം എന്ന്… അമ്മേടെ വയറ്റിൽ ഒരു വാവ ഇല്ലതല്ലെ മോളേ…. ” “എന്നാ അച്ഛൻ എന്നേ കൊണ്ടോവോ… ” “അച്ഛേടെ മോൾക്ക്‌ എവിടെയാ പോണ്ടേ… ” “അമ്പലക്കുളത്തിൽ നീന്തൽ പഠിക്കണം മോൾക്ക്‌… ” “ഇല്ലത്തെ കുളത്തിൽ നിന്നും നമുക്ക് നീന്തൽ പഠിക്കാലോ… ” “അത്‌ വേണ്ട അച്ഛേ.. മോൾടെ കൂട്ടുകാരൊക്കെ അമ്പലകുളത്തിൽ നിന്ന നീന്തുന്നെ… മോൾക്കും അവിടെ പോണം…. ” ദേവേട്ടൻ എന്നേ ഒന്ന് നോക്കി… എന്നിട്ട് ചിരിച്ചു… പഴയതൊക്കെയും ഓർത്തു പോയി ഞാൻ … ദേവേട്ടൻ അമ്പലകുളത്തിലേക്ക് പോവുന്നതേ കുറവാണു.. അതാ മോളിങ്ങനെ ഒരാവിശ്യം പറഞ്ഞപ്പോൾ മടിച്ചത്… അമ്പിളി ചേച്ചി ഇപ്പൊ പഴയ പോലെ ഒന്നും അല്ല.. ആളാകെ മാറി നല്ല കുട്ടിയായി… കല്യാണം കഴിഞ്ഞു..

ഇപ്പൊ ആറാം മാസം ആണ്… നന്ദ മോൾക്ക്‌ ഇപ്പൊ ഏഴു വയസായി… എനിക്ക് നാലാം മാസവും…. ദേവേട്ടന് ഞാനും നന്ദമോളും കഴിഞ്ഞേ ഉള്ളു ബാക്കിയെന്തും… മോൾക്ക്‌ എന്നേക്കാൾ അവള്ടെ അച്ഛനോടാണ് ഇഷ്ട്ടം “അമ്മേ… അച്ഛയോട് മോളേ കൊണ്ട് പോവാൻ പറ അമ്മേ…. ” മോള് വിളിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്… ഞാൻ ദേവേട്ടനെ ഒന്ന് നോക്കി…. “വാ… നമ്മുക്ക് എന്നാൽ ഇപ്പൊ തന്നെ പോയേക്കാം…. ” “നല്ല അച്ഛ… ഉമ്മ…. അമ്മേ റ്റാറ്റാ…. ” “റ്റാറ്റാ….. ” അവര് നടന്നകലുന്നതും നോക്കി ഞാൻ മുറ്റത്തു നിന്നു… ഒത്തിരി സന്തോഷത്തോടെ…. അവസാനിച്ചു…..