18/04/2026

പാർവ്വതി പരിണയം : ഭാഗം 45

രചന – മഴ

സിറ്റി മാളിലേക്ക് വണ്ടി തിരിഞ്ഞതും കുട്ടൻ മഹിയെ നോക്കി. ഒരു ചിരിയോടെ അവൻ വണ്ടി പാർക്ക് ചെയ്തു. “എന്താ ഇവിടെ….?” കുട്ടൻ അവനെ നോക്കി ചോദിച്ചു. “പാറൂട്ടൻ ഒക്കെ മാധവശ്ശേരിയിൽ നിന്നും ഇറങ്ങിയിട്ടുണ്ട് പതിനഞ്ചു മിനിട്ടിനകം ഇവിടെ എത്തും. നമുക്ക് ഒന്നിച്ച് പോവാം.. അവിടെ ചെന്നാൽ അവളെ എനിക്കൊന്ന് കാണാൻ കിട്ടില്ല…” “മനുഷ്യൻ ഇവിടെ നിന്ന് ഉരുകുവാ…. അപ്പോഴാ അവന്റെ ഒരു……..” “നീ ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട.. ജോഷി ഒക്കെ അവിടെ ഒരുക്കിയിട്ടുണ്ട്…” “അല്ല…..എന്താ പ്ലാൻ..?” “നീയും കുട്ടനുമായി ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ.. ഡിന്നർ കഴിയുമ്പോൾ നീ അവളെ പ്രൊപ്പോസ് ചെയ്യുന്നു… സിംപിൾ…. പിന്നെ ഞങ്ങൾക്കെല്ലാം ഒളിഞ്ഞു നോക്കാനുള്ള സൗകര്യത്തിന് ടെറസിലാണ് എല്ലാം സെറ്റ് ചെയ്തിരിക്കുന്നത്…” “ആഹ്… നാളെയല്ലേ…? ആലോചിക്കാം…” ” നാളെ അല്ല… ഇന്ന്…. ഇന്ന് വൈകിട്ട്… ” “ഇന്നോ……..?” കുട്ടന്റെ ശബ്ദം ഉയർന്നതും മഹി ചുണ്ടിൽ വിരൽ പിടിച്ച് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

ഫുഡ് ഓർഡർ ചെയ്തു വെയിറ്റ് ചെയ്തിരിക്കുമ്പോൾ ആണ് ഗ്ലാസ് വാളിന് അപ്പുറത്തായി നിൽക്കുന്ന ആരുവിനെ മഹി കണ്ടത്. അവളെ വിളിച്ചിട്ട് വരാമെന്ന് കുട്ടനോട് പറഞ്ഞുകൊണ്ട് മഹി അവിടേക്ക് ചെന്നു. “നാശം… വിളിച്ചിട്ടു കിട്ടുന്നുമില്ല.. ഇവൻ ഇത് എവിടെ പോയി കിടക്കുവാ….” പിറുപിറുത്തുകൊണ്ട് അവൾ പിന്നെയും നമ്പർ ഡയൽ ചെയ്തു. “ആരൂ…..” മുന്നിൽ മഹിയെ കണ്ടതും പതർച്ച മറച്ചുകൊണ്ട് കൊണ്ട് അവൾ അവനെ നോക്കി ചിരിച്ചു. “മ.. മഹിയേട്ടനോ.. എന്താ.. എന്താ ഇവിടെ..?” “മീരയുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ്.. അപ്പോൾ പ്രിയ ഒക്കെ ഇവിടേയ്ക്ക് വരുന്നു എന്ന് പറഞ്ഞു.. അവരെ വെയിറ്റ് ചെയ്യുകയായിരുന്നു.. ഞാൻ മാത്രമല്ല കുട്ടനും ഉണ്ട്…” മഹി ഗ്ലാസ് വാളിന് അപ്പുറത്തിരിക്കുന്ന കുട്ടനെ ചൂണ്ടിക്കാണിച്ചു. കുട്ടൻ പുഞ്ചിരിച്ചുകൊണ്ട് അവളെ കൈ ഉയർത്തി കാണിച്ചു.. അവൾ തിരിച്ചും “നിന്നെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ലല്ലോ.. ഇടയ്ക്ക് ഞാൻ വിളിച്ചിരുന്നു…” മഹി അവളോട് പറയുമ്പോഴും അവളുടെ കണ്ണുകൾ ചുറ്റിനും പായുകയായിരുന്നു.

മഹി അത് ശ്രദ്ധിക്കുകയും ചെയ്തു. ” അത് മഹിയേട്ടാ….. ” അപ്പോഴേക്കും എവിടെനിന്നോ റാം ഓടിവന്നു. “ഡി… സക്സസ്… ഇനി ഇവിടെ നിന്നാൽ പണികിട്ടും.. നമുക്ക് വേഗം പോകാം…” അതും പറഞ്ഞ് അവളുടെ കയ്യിൽ പിടിച്ച് അപ്പോഴാണ് അവൻ മഹിയെ കണ്ടത്. മഹിയെ കണ്ടപ്പോൾ അവൻ വിളറി പോയിരുന്നു. ആരു വിനെ ഒന്ന് നോക്കിയ ശേഷം അവൻ വീണ്ടും മഹിയെ നോക്കി ചിരിച്ചു. “മഹിയേട്ടാ.. ഇത് ശ്രീറാം.. എന്റെ കസിൻ ആണ്…” ആരു അവനെ മഹിക്ക് പരിചയപ്പെടുത്തി. “മഹാദേവൻ….” മഹി അവന് ചിരിച്ചു കൊണ്ട് ഹസ്തദാനം നൽകി. “കുറച്ച് തിരക്കുണ്ട്.. പിന്നീടൊരിക്കൽ വിശദമായി പരിചയപ്പെടാം..” റാം മഹിയോട് യാത്ര പറഞ്ഞു കൊണ്ട് ആരുവിനെയും കൂട്ടി അവിടെ നിന്നും പോയി.

മഹി തിരികെ കുട്ടന്റെ അരികിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് പ്രിയയും അച്ചുവും അവിയും വരുന്നത് കണ്ടത്. അവന്റെ കണ്ണുകൾ പാറുവിനെ തേടിക്കൊണ്ട് അവർക്ക് അരികിലേക്ക് ചെന്നു. “പാറൂട്ടൻ എവിടെ…?” മഹി പ്രിയയുടെ ചോദിച്ചു. “ങേ… നീ എന്താ ഇവിടെ..? നാളെ വരും എന്ന് പറഞ്ഞിട്ട്…? അവനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ അവളിൽ നിന്നും ഉതിർന്ന വാക്കുകൾ അതായിരുന്നു. ” അതൊക്കെ പറയാം.. പാറു എവിടെയെന്ന്..? ” ഉറച്ച ശബ്ദത്തിൽ മഹി ചോദിച്ചു. “അവൾ വണ്ടിയിൽ ഫോൺ മറന്നു വെച്ചു.. അത് എടുക്കാൻ പോയതാ…” അവിയാണ് മറുപടി പറഞ്ഞത് ” ഒറ്റയ്ക്കോ….? “മഹിയുടെ ശബ്ദം ഉയർന്നിരുന്നു. അവന്റെ വലിഞ്ഞുമുറുകിയ മുഖം കണ്ടു അവർ അന്തിച്ചു പോയിരുന്നു. ” അ..അതെ… ” അച്ചു വിക്കിത്തപ്പി പറഞ്ഞു. “നിന്നെയൊക്കെ……….” മുഴുവൻ പ്പിക്കും മുന്നേ അവൻ പാർക്കിംഗിലേക്ക് ഓടിയിരുന്നു.

അയാൾ പാറുവിന്റെ അരികിൽ എത്തിയതും ചവിട്ടു കൊണ്ട് തെറിച്ചുവീണു. മുഖമുയർത്തി നോക്കിയ അയാൾ കണ്ടു സംഹാര രുദ്രനായി നിൽക്കുന്ന മഹിയെ. അപ്പോഴേക്കും ഒരുത്തൻ ഇറങ്ങി വന്നു മഹിയുടെ കഴുത്തിനു കുറുകേ കൈവെച്ചു ചുറ്റി പിടിച്ചു. മഹി കൈമുട്ട് കൊണ്ട് അവന്റെ വയറ്റിൽ കുത്തിയ ശേഷം തിരിഞ്ഞുനിന്ന് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് മൂക്കിന് ഇടിച്ചു. അവന്റെ മൂക്കിൽ നിന്നും കൊഴുത്ത ചോര പുറത്തേക്കൊഴുകി. അവൻ നിലവിളിച്ചു. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ തലവൻ ഒരു നിമിഷം സ്തബ്ദനായി നിന്നു. പരിസരബോധം വീണ്ടെടുത്ത അയാൾ ഡ്രൈവറോട് എന്തോ ആംഗ്യത്തിൽ പറഞ്ഞു.

അപ്പോഴേക്കും വണ്ടിയിലിരുന്ന ഗുണ്ടകൾ എല്ലാം മഹിക്കും നേരെ ചെന്നിരുന്നു. വന്നവർക്കെതിരെ വന്യമായ പ്രഹരങ്ങളാൽ തന്റെ ദേഷ്യം മഹി തീർത്തു കൊണ്ടിരുന്നു ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങി പാറുവിനെ പിടിച്ചുവലിച്ചു പുറത്തേക്ക് ഇറക്കി പിടിച്ചു തള്ളി. “പാറൂട്ടാ…..” ദേവൻ ഉറക്കെ വിളിച്ചു കൊണ്ട് അവൾ അടുത്തേക്ക് ഓടിയതും പിന്നിൽനിന്നും ഒരുത്തൻ അവനെ ചവിട്ടി വീഴ്ത്തിയിരുന്നു. മുന്നോട്ടേക്ക് വീണ ദേവൻ നിമിഷനേരംകൊണ്ട് കൈകുത്തി എഴുന്നേററ്റു എങ്കിലും അവർ വണ്ടിയിലേക്ക് കയറിയിരുന്നു. ദേവൻ നിലത്തു കമിഴ്ന്ന് വീണു കിടക്കുന്ന പാറുവിന്റെ അരികിലേക്ക് വന്നിരുന്നു. അവളെ മടിയിലേക്ക് കിടത്തി വായിലെ ടെപ്പും കൈകളിലെ കെട്ടും അഴിച്ചു. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ ചുറ്റി പിടിച്ചു. അവൻ അവളെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചുകൊണ്ട് വണ്ടി പോയ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് തൂണിനു മറവിൽ നിന്നും അവരുടെ വണ്ടിയിലേക്ക് കയറുന്ന ആളെ. വീണ്ടും അവനെ ഭൂതകാലത്തിലേക്ക് വലിച്ചിഴക്കപ്പെട്ട ആ മുഖം കണ്ട ദേവന്റെ കണ്ണുകളിൽ തീ പാറി….. തുടരും